പ്യോഗ്യാംഗ്: ആണവനിരായുധീകരണം എന്ന ആവശ്യം ഉപേക്ഷിക്കാമെങ്കിൽ അമേരിക്കയുമായി ചർച്ചയാകാമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ഉപരോധങ്ങൾ നീക്കിക്കിട്ടാനായി ഉത്തരകൊറിയ അണ്വായുധങ്ങൾ ഉപേക്ഷിക്കില്ല. യുഎസ് പ്രസിഡന്റ് ട്രംപുമായി മുന്പ് നടത്തിയ കൂടിക്കാഴ്കചൾ മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദക്ഷിണകൊറിയയിലെ പുതിയ ഭരണകൂടം ഉത്തരകൊറിയയുമായി ബന്ധം മെച്ചപ്പെടുത്താൻ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് കിം ഇക്കാര്യം പറഞ്ഞത്. ഉത്തരകൊറിയയുമായുള്ള ചർച്ചയ്ക്ക് അമേരിക്ക മുൻകൈ എടുക്കണമെന്നു ദക്ഷിണകൊറിയ ആവശ്യപ്പെടുന്നു. ഉത്തരകൊറിയ വർഷം 15 മുതൽ 20 വരെ അണ്വായുധങ്ങൾ നിർമിക്കുന്നതായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുംഗ് പറഞ്ഞിരുന്നു. ജനുവരിയിൽ വീണ്ടും അമേരിക്കൻ പ്രസിഡന്റായ ഡ്രംപിന്റെ പേര് കിം പൊതുവേദിയിൽ പരാമർശിക്കുന്നത് ഇതാദ്യമാണ്.
Read MoreCategory: NRI
ആറു പതിറ്റാണ്ടിനുശേഷം സിറിയൻ പ്രസിഡന്റ് യുഎൻ സമ്മേളനത്തിൽ പങ്കെടുക്കുന്നു
ന്യൂയോർക്ക്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷാര യുഎൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിലെത്തി. ആറു പതിറ്റാണ്ടിനു ശേഷമാണ് സിറിയൻ ഭരണാധികാരി യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നത്. 1967ലെ പ്രസിഡന്റ് നൂറെദ്ദീൻ അൽ അത്താസി ആയിരുന്നു ഇതിനു മുന്പത്തെയാൾ. അഹമ്മദ് അൽ ഷാര അമേരിക്കൻ കോൺഗ്രസ് അംഗങ്ങളെയും കാണുന്നുണ്ട്. വർഷങ്ങൾ നീണ്ട അഭ്യന്തരയുദ്ധത്തിൽ തകർന്ന സിറിയയെ പുനരുദ്ധരിക്കാൻ അമേരിക്കൻ ഉപരോധങ്ങൾ പൂർണമായി പിൻവലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം കോൺഗ്രസ് അംഗങ്ങളെ ബോധ്യപ്പെടുത്തും. യുഎസ് പ്രസിഡന്റ് ട്രംപ് മേയിൽ സൗദിയിൽവച്ച് അൽ ഷാരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ സിറിയയ്ക്കെതിരായ പല ഉപരോധങ്ങളും ട്രംപ് പിൻവലിച്ചു. എന്നാൽ കടുപ്പമേറിയ ഉപരോധങ്ങളിൽ പലതും യുഎസ് കോൺഗ്രസ് ചുമത്തിയതാണ്. ഇത് പിൻവലിക്കാൻ കോൺഗ്രസിനേ അധികാരമുള്ളൂ. ഇസ്രയേൽ -സിറിയ ബന്ധം മെച്ചപ്പെടുത്തുന്നതും ഷാരയുടെ യുഎസ് സന്ദർശനത്തിൽ ചർച്ചയാകും.
Read Moreപാക് തീവ്രവാദ കേന്ദ്രത്തിൽ സ്ഫോടനം; നിരവധിപ്പേർ കൊല്ലപ്പെട്ടു
പെഷവാർ: പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്ട്. സ്ഫോടന കാരണം സംബന്ധിച്ച് വ്യത്യസ്ത റിപ്പോർട്ടുകൾ പുറത്തുവന്നു. ഭീകരരെ ലക്ഷ്യമിട്ട് പാക് വ്യോമസേന ബോംബാക്രമണം നടത്തുകയായിരുന്നുവെന്നും 30 സിവിലിയന്മാരാണു കൊല്ലപ്പെട്ടതെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഭീകരർ ബോംബ് നിർമാണത്തിനു സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്നും 14 ഭീകരരടക്കം 24 പേരാണു കൊല്ലപ്പെട്ടതെന്നും മറ്റൊരു റിപ്പോർട്ടിൽ പറയുന്നു. തിറാ താഴ്വരയിലെ മതുർ ദാര ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടിനാണ് സ്ഫോടനം ഉണ്ടായത്. പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ഭീകരർ ബോംബു നിർമിക്കാൻ സൂക്ഷിച്ചിരുന്ന വസ്തുക്കൾ പൊട്ടിത്തെറിച്ചതാണെന്നി തിറായിലെ പോലീസ് ഓഫീസർ സഫർ ഖാൻ പറഞ്ഞു. പാക് യുദ്ധവിമാനങ്ങൾ ബോംബിട്ടു എന്നത് വ്യാജ പ്രചാരണം ആണെന്ന് തിറായിലെ പ്രാദേശിക അധികൃതരും പറഞ്ഞു. എന്നാൽ, പാക് സേന വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ…
Read Moreപലസ്തീന് പിന്തുണ വർധിക്കുന്നു: വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാൻ ഇസ്രയേൽ ആലോചിക്കുന്നതായി റിപ്പോർട്ട്
ന്യൂയോർക്ക്: പാശ്ചാത്യശക്തികൾ പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കുന്നതിനു പ്രതികാരമായി വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രയേലിനോടു കൂട്ടിച്ചേർക്കുന്നകാര്യം ഇസ്രേലി സർക്കാർ പരിഗണിക്കുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പലസ്തീൻ രാഷ്ട്ര രൂപീകരണ ശ്രമങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ നേതൃത്വം നല്കുന്ന ഫ്രാൻസിനെതിരേ നയതന്ത്ര നടപടികളും ഇസ്രേലി ഭരണകൂടത്തിന്റെ ആലോചനയിലുണ്ട്. ഇതിനിടെ, ദ്വിരാഷ്ട്ര രൂപവത്കരണത്തിലൂടെ പശ്ചിമേഷ്യാ പ്രശ്നം പരിഹരിക്കാനായി ഫ്രാൻസിന്റെയും സൗദിയുടെയും നേതൃത്വത്തിൽ ഇന്നലെ യുഎന്നിൽ പ്രത്യേക ഉച്ചകോടി ചേർന്നു. ഫ്രാൻസും ബെൽജിയവും അടക്കം അഞ്ച് രാജ്യങ്ങൾകൂടി പലസ്തീന്റെ രാഷ്ട്രപദവി ഉച്ചകോടിയിൽ അംഗീകരിക്കുമെന്നാണു റിപ്പോർട്ട്. ബ്രിട്ടൻ, കാനഡ, ഓസ്ട്രേലീയ എന്നീ പാശ്ചാത്യ ശക്തികളും പോർച്ചുഗലും ഞായറാഴ്ച പലസ്തീനെ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അമേരിക്ക വീസ നിഷേധിച്ചതുമൂലം വെസ്റ്റ് ബാങ്കിലെ പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് അടക്കമുള്ള പലസ്തീൻ നേതാക്കൾക്ക് ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇസ്രേലി ഭരണകൂടം അന്താരാഷ്ട്രസമ്മർദങ്ങളെ അതിജീവിച്ച് ഗാസയിൽ സൈനിക…
Read Moreഗ്രാമി ജേതാവ് ബ്രെറ്റ് ജയിംസ് വിമാനാപകടത്തിൽ മരിച്ചു
ഫ്രാങ്ക്ളിൻ: ഗ്രാമി പുരസ്കാരജേതാവായ അമേരിക്കൻ ഗാനരചയിതാവും ‘ജീസസ്, ടേക് ദ വീൽ’ എന്ന പ്രശസ്ത ക്രിസ്ത്യൻ ഗാനത്തിന്റെ സഹരചയിതാവുമായ ബ്രെറ്റ് ജയിംസ്(57) വിമാനാപകടത്തിൽ മരിച്ചു. ഇദ്ദേഹമുൾപ്പെടെ മൂന്നുപേർ സഞ്ചരിച്ച ചെറുവിമാനം നോർത്ത് കരോളിന സംസ്ഥാനത്തെ ഫ്രാങ്ക്ളിനടുത്ത് മാകോൺ കൗണ്ടി വിമാനത്താവളത്തിനു സമീപം തകർന്നുവീഴുകയായിരുന്നു. ക്രിസ്തീയ സംഗീതത്തിനും കൺട്രി ഗാനത്തിനും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ജയിംസ് 2005ൽ പ്രമുഖ അമേരിക്കൻ ഗായിക കാരി അണ്ടർവുഡ് ആലപിച്ചു ഹിറ്റായ ‘ജീസസ്, ടേക്ക് ദ വീൽ’ എന്ന ഗാനത്തിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. ഹില്ലരി ലിൻഡ്സെ, ഗോർഡി സാംപ്സൺ എന്നിവരുമൊത്താണ് ഈ ഗാനം എഴുതിയത്. ഈ ഗാനത്തിന് മികച്ച കൺട്രി ഗാനത്തിനുള്ള ഗ്രാമി അവാർഡ് നേടുകയും ഈ ഗാനം ദശലക്ഷക്കണക്കിന് ആളുകളുടെ ആത്മീയഗാനമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ‘വാട്ട് ചൈൽഡ് ഈസ് ദിസ്’, ‘വാട്ട് എ ഫ്രണ്ട് വി ഹാവ് ഇൻ ജീസസ്’ തുടങ്ങിയ…
Read Moreട്രന്പൻ മോഹം… ഏഴു യുദ്ധം അവസാനിപ്പിച്ചു; നൊബേൽ വേണമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും ഡോണൾഡ് ട്രംപ്. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച താൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാണെന്നും അമേരിക്കൻ പ്രസിഡന്റ് അവകാശപ്പെട്ടു. “മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിൽ ലോകവേദിയിൽ ബഹുമാനിക്കപ്പെടുന്ന കാര്യങ്ങൾ നാം വീണ്ടും ചെയ്യുകയാണ്. നമ്മൾ സമാധാന കരാറുകൾ ഉണ്ടാക്കുന്നു, യുദ്ധങ്ങൾ നിർത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും, തായ്ലൻഡും കംബോഡിയയും തമ്മിലുള്ള യുദ്ധങ്ങൾ നമ്മൾ നിർത്തി”- അമേരിക്കൻ കോർണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് അത്താഴവിരുന്നിൽ ട്രംപ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം വ്യാപാരബന്ധം ഉപയോഗിച്ചാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാൻ, തായ്ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, കൊസോവോ-സെർബിയ, ഇസ്രയേൽ-ഇറാൻ, ഈജിപ്ത്-എത്യോപ്യ, റുവാണ്ട-കോംഗോ; അവയെല്ലാം അവസാനിപ്പിച്ചു. ഇതിൽ 60 ശതമാനവും വ്യാപാരബന്ധം ഉപയോഗിച്ചാണ് അവസാനിപ്പിച്ചത്. ഇന്ത്യയുടെ കാര്യമെടുക്കൂ, നിങ്ങൾ യുദ്ധം തുടരുകയാണെങ്കിൽ ഒരു തരത്തിലുള്ള വ്യാപാരവുമുണ്ടാവുകയില്ലെന്ന് പറഞ്ഞു. ഇതോടെ അവർ യുദ്ധം അവസാനിപ്പിച്ചു. റഷ്യ-യുക്രെയ്ൻ…
Read Moreഎസ്. ജയശങ്കർ- മാർക്കോ റൂബിയോ കൂടിക്കാഴ്ച ഇന്ന് രാത്രി 8.30 ന്
വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50% നികുതി വർധിപ്പിച്ചതിനുശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നു രാവിലെ 11-ന് (ഇന്ത്യൻ സമയം രാത്രി 8.30) അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തും. ഈ വർഷം ജയശങ്കറും മാർക്കോ റൂബിയോയും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ജനുവരിയിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വാഷിംഗ്ടണിലെത്തിയ ജയശങ്കർ, റൂബിയോ ചുമതലയേറ്റതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയിൽ വാഷിംഗ്ടണിൽ നടന്ന രണ്ടാമത്തെ ക്വാഡ് യോഗത്തിലും ഇരുവരും വീണ്ടും കണ്ടുമുട്ടി.
Read Moreപലസ്തീനെ അംഗീകരിച്ച രാജ്യങ്ങളെ വിമർശിച്ച് നെതന്യാഹു
ജറുസലേം: ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീനെ പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. “ഒക്ടോബർ 7-ലെ ഭീകരമായ കൂട്ടക്കൊലയ്ക്കു ശേഷം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കൾക്ക് എനിക്ക് ഒരു വ്യക്തമായ സന്ദേശമുണ്ട്: നിങ്ങൾ ഭീകരതയ്ക്ക് വലിയൊരു സമ്മാനം നൽകുകയാണ്. നിങ്ങൾക്ക് മറ്റൊരു സന്ദേശമുണ്ട്: അതൊരിക്കലും സംഭവിക്കില്ല. ജോർദാന് പടിഞ്ഞാറ് ഒരു പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല.” ഒരു വീഡിയോ പ്രസംഗത്തിൽ നെതന്യാഹു വ്യക്തമാക്കി. ഗാസാ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം വർധിക്കാൻ ഉദ്ദേശിച്ചാണ് ഇസ്രയേലിന്റെ മിത്രങ്ങളായ കാനഡ, ഓസ്ട്രേലിയ, ബ്രിട്ടൻ, പോർച്ചുഗൽ രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രപദവി ഔദ്യോഗികമായി അംഗീകരിച്ചത്. നടപടി. നാളെ ന്യൂയോർക്കിൽ ആരംഭിക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ്, മാൾട്ട രാജ്യങ്ങളും…
Read Moreദക്ഷിണ ലെബനനിൽ ഇസ്രായേൽ ഡ്രോൺ ആക്രമണം: മൂന്നു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു; സാധാരണക്കാർക്ക് നേരെയുണ്ടായ മനഃപൂർവമായ ആക്രമണമെന്ന് ലെബനൻ
ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ ബിന്റ്ജ്ബെയിലിൽ നടന്ന ഇസ്രായേലി ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചതായി ലെബനീസ് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അടുത്തിടെ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ നടക്കുന്ന സംഘർഷത്തിലെ ഏറ്റവും ഗുരുതരമായ സംഭവങ്ങളിൽ ഒന്നാണിത്. ലെബനീസ് ഉദ്യോഗസ്ഥർ ആക്രമണത്തെ ഉടൻ തന്നെ അപലപിക്കുകയും സാധാരണക്കാർക്ക് നേരെയുണ്ടായ മനഃപൂർവമായ ആക്രമണമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഡ്രോൺ ആക്രമണം ഒരു മോട്ടോർബൈക്കിനെയും ഒരു വാഹനത്തെയും ലക്ഷ്യമിട്ടാണ് നടന്നതെന്നാണ് ലെബനീസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ആക്രമണത്തിൽ ഒരു യുഎസ് പൗരത്വമുള്ള ഒരാളും അയാളുടെ മൂന്ന് കുട്ടികളും മരിച്ചു. ഭാര്യയ്ക്കു പരിക്കേറ്റു. ആക്രമണത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റു. ഹിസ്ബുള്ള അംഗത്തെയാണ് ലക്ഷ്യമിട്ടതെന്നു വ്യക്തമാക്കി ഇസ്രായേൽ സൈന്യം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൂടുതൽ വ്യക്തത വരുത്തിക്കൊണ്ട് പറഞ്ഞു, “സാധാരണക്കാർക്ക് സംഭവിച്ച നാശനഷ്ടത്തിൽ ഐഡിഎഫ് ഖേദിക്കുന്നു.…
Read Moreഇന്ത്യക്ക് തിരിച്ചടി: എച്ച്-1 ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ട്രംപ്
വാഷിംഗ്ടൺ ഡിസി: എച്ച്1 ബി വിസ അപേക്ഷാഫീസ് കുത്തനെ വർധിപ്പിച്ച് യുഎസ്. പ്രതിവർഷം ഒരു ലക്ഷം ഡോളർ ഫീസ് ചുമത്തിയുള്ള ഉത്തരവിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. നീക്കം എച്ച്-1ബി വിസയുടെ പ്രധാന ഗുണഭോക്താക്കളായ ഇന്ത്യൻ ടെക്കികളെ വലിയ രീതിയിൽ ബാധിക്കും. നാളെ മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. ‘എച്ച്-1ബി വിസയ്ക്ക് പ്രതിവർഷം ഒരു ലക്ഷം ഡോളർ നൽകണം. എല്ലാ വലിയ കമ്പനികളും ഫീസ് നൽകാൻ തയാറാണ്. ഞങ്ങൾ അവരുമായി സംസാരിച്ചു.’ യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു. യുഎസ് ബിരുദധാരികൾക്ക് മുൻഗണന നൽകാനാണ് ഈ നയം ലക്ഷ്യമിടുന്നത്. “നിങ്ങൾ ഒരാളെ പരിശീലിപ്പിക്കാൻ പോകുകയാണെങ്കിൽ, യുഎസിലെ മികച്ച യൂണിവേഴ്സിറ്റികളിൽനിന്ന് ബിരുദം നേടിയവരെ പരിശീലിപ്പിക്കുക. യുഎസ് പൗരന്മാരെ പരിശീലിപ്പിക്കുക. ജോലിക്കായി ആളുകളെ കൊണ്ടുവരുന്നത് നിർത്തുക.’ ലുട്നിക് കൂട്ടിച്ചേർത്തു. അതേസമയം, പുതിയ വിസ ഫീസിൽ ആമസോൺ, ആപ്പിൾ,…
Read More