‘140 കോ​ടി ജ​ന​മു​ണ്ടാ​യി​ട്ടും ഒ​രു മ​ണി അ​മേ​രി​ക്ക​ൻ ധാ​ന്യം​പോ​ലും വാ​ങ്ങു​ന്നി​ല്ല’ : ഇ​ന്ത്യ​ക്കെ​തി​രേ യു​എ​സ് വാ​ണി​ജ്യ സെ​ക്ര​ട്ട​റി ലു​ട്നി​ക്

ന്യൂ​യോ​ർ​ക്ക്: 140 കോ​ടി ജ​ന​ങ്ങ​ളു​ണ്ടെ​ന്നു പൊ​ങ്ങ​ച്ചം പ​റ​യു​ന്ന ഇ​ന്ത്യ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് ഒ​രു മ​ണി ധാ​ന്യം​പോ​ലും വാ​ങ്ങു​ന്നി​ല്ലെ​ന്ന് യു​എ​സ് വാ​ണി​ജ്യ സെ​ക്ര​ട്ട​റി ഹൊ​വാ​ർ​ഡ് ലു​ട്നി​ക്. ഇ​ന്ത്യ തീ​രു​വ കു​റ​ച്ചി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്കി. ഇ​ന്ത്യ, കാ​ന​ഡ, ബ്ര​സീ​ൽ രാ​ജ്യ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ലു​ട്നി​ക്. “വ്യാ​പാ​ര​ബ​ന്ധം ഏ​ക​പ​ക്ഷീ​യ​മാ​ണ്. അ​വ​ർ ഞ​ങ്ങ​ൾ​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ് നേ​ട്ട​മു​ണ്ടാ​ക്കു​ന്നു. അ​വ​രു​ടെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ​നി​ന്ന് ഞ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്തു​ന്നു. 140 കോ​ടി ജ​ന​ങ്ങ​ളു​ണ്ടെ​ന്ന് പൊ​ങ്ങ​ച്ചം പ​റ​യു​ന്ന ഇ​ന്ത്യ ഞ​ങ്ങ​ളു​ടെ ഒ​രു മ​ണി ധാ​ന്യം​പോ​ലും വാ​ങ്ങു​ന്നി​ല്ല. എ​ല്ലാ​ത്തി​നും ഇ​ന്ത്യ തീ​രു​വ ചു​മ​ത്തു​ന്നു’’-​ലു​ട്നി​ക് കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ക്കു മേ​ൽ 50 ശ​ത​മാ​നം തീ​രു​വ​യാ​ണ് അ​മേ​രി​ക്ക ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ദ്യം 25 ശ​ത​മാ​നം തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ ട്രം​പ് ഭ​ര​ണ​കൂ​ടം, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​തി​ന്‍റെ പേ​രി​ൽ 25 ശ​ത​മാ​നം തീ​രു​വ​കൂ​ടി ചു​മ​ത്തു​ക​യാ​യി​രു​ന്നു.

Read More

സബിത ഭണ്ഡാരി നേപ്പാളിന്‍റെ ആദ്യ വനിതാ അറ്റോർണി ജനറൽ

കാ​​ഠ്മ​​ണ്ഡു: മു​​തി​​ർ​​ന്ന അ​​ഭി​​ഭാ​​ഷ​​ക സ​​ബി​​ത ഭ​​ണ്ഡാ​​രി​​യെ നേ​​പ്പാ​​ളി​​ന്‍റെ ആ​​ദ്യ വ​​നി​​താ അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ലാ​​യി പ്ര​​സി​​ഡ​​ന്‍റ് രാം​​ച​​ന്ദ്ര പൗ​​ദേ​​ൽ നി​​യ​​മി​​ച്ചു. പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ഓ​​ഫീ​​സാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. നാ​​ഷ​​ണ​​ൽ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ക​​മ്മീ​​ഷ​​നി​​ൽ സ​​ബി​​ത ഭ​​ണ്ഡാ​​രി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ക​​മ്മീ​​ഷ​​ണ​​റാ​​യി​​രു​​ന്നു. രാ​​ജി​​വ​​ച്ച ര​​മേ​​ഷ് ബാ​​ദ​​ലി​​നു പ​​ക​​ര​​മാ​​ണ് സ​​ബി​​ത​​യു​​ടെ നി​​യ​​മ​​നം. നേ​​പ്പാ​​ളി​​ന്‍റെ ആ​​ദ്യ വ​​നി​​താ പ്ര​​ധാ​​ന​​മ​​ന്ത്രി സു​​ശീ​​ല ക​​ർ​​ക്കി ഇ​​ന്ന​​ലെ ചു​​മ​​ത​​ല​​യേ​​റ്റു.

Read More

ജന്മദിനത്തിൽ മാർപാപ്പയ്ക്ക് ആശംസാപ്രവാഹം

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: എ​​​ഴു​​​പ​​​താം ജ​​​ന്മ​​​വാ​​​ർ​​​ഷി​​​ക ദി​​​ന​​​ത്തി​​​ൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ലോ​​​ക​​​മെ​​​ങ്ങും​​​നി​​​ന്ന് ആ​​​ശം​​​സ​​​ക​​​ൾ. ലോ​​​ക​​​നേ​​​താ​​​ക്ക​​​ൾ, വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ബി​​​ഷ​​​പ്സ് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സു​​​ക​​​ൾ, ഇ​​​ത​​​ര സ​​​ഭാ മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ, വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള നേതാക്കൾ, വി​​​ശ്വാ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ശം​​​സ​​​ക​​​ള​​​റി​​​യി​​​ച്ചു സ​​​ന്ദേ​​​ശ​​​മ​​​യ​​​ച്ച​​​ത്. ഇ​​​റ്റ​​​ലി​​​യി​​​ലെ എ​​​ല്ലാ ജ​​​ന​​​ങ്ങ​​​ൾ​​​ക്കും​​​വേ​​​ണ്ടി​​​യും സ്വ​​​ന്തം പേ​​​രി​​​ലും മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ആ​​​ത്മാ​​​ർ​​​ഥമാ​​​യ ആ​​​ശം​​​സ​​​ക​​​ളും ആ​​​ത്മീ​​​യ​​​വും വ്യ​​​ക്തി​​​പ​​​ര​​​വു​​​മാ​​​യ ക്ഷേ​​​മ​​​വും നേ​​​രു​​​ന്ന​​​താ​​​യി ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ർ​​​ജി​​​യോ മാ​​​ത്ത​​​റെ​​​ല്ല സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി മാ​​​ർ​​​പാ​​​പ്പ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ൾ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നി​​​ര​​​വ​​​ധി കു​​​ട്ടി​​​ക​​​ളും മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ആ​​​ശം​​​സാ ക​​​ത്ത​​​യ​​​ച്ചു.റോ​​​മി​​​ലെ ഉ​​​ണ്ണീ​​​ശോ പീ​​​ഡി​​​യാ​​​ട്രി​​​ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ രോ​​​ഗി​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ൾ ആ​​​ശം​​​സാ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ത​​​ങ്ങ​​​ൾ ചെ​​​യ്ത പെ​​​യി​​​ന്‍റിം​​​ഗു​​​ക​​​ൾ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ജ​​​ന്മ​​​നാ​​​ടാ​​​യ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഷി​​​ക്കാ​​​ഗോ​​​യി​​​ലും ഏ​​​റെ​​​ക്കാ​​​ലം മി​​​ഷ​​​ന​​​റി​​​യും ബി​​​ഷ​​​പ്പു​​​മാ​​​യി​​​രു​​​ന്ന പെ​​​റു​​​വി​​​ലും ജ​​​ന്മ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വ​​​ത്തി​​​ക്കാ​​​നി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ ത്രി​​​കാലജപ​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. 70 എ​​​ന്നെ​​​ഴു​​​തി​​​യ…

Read More

യു​എ​സി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യെ ക​ഴു​ത്ത​റ​ത്തു കൊ​ന്നു

ഹൂ​സ്റ്റ​ൺ: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ ഭാ​ര്യ​യു​ടെ​യും മ​ക​ന്‍റെ​യും മു​ന്നി​ൽ ക​ഴു​ത്ത​റ​ത്ത് കൊ​ന്നു. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ മോ​ട്ട​ൽ മാ​നേ​ജ​ർ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ (50) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​നും ക്യൂ​ബ​ക്കാ​ര​നു​മാ​യ യോ​ർ​ദാ​നി​സ് കൊ​ബോ​സ് മാ​ർ​ട്ടി​ന​സാ​ണ് (37) ച​ന്ദ്ര​മൗ​ലി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ഇ​യാ​ളെ ഡാ​ള​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഷിം​ഗ് മെ​ഷീ​ൻ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് യോ​ർ​ദാ​നി​സ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ച​ന്ദ്ര​മൗ​ലി​യു​ടെ ഭാ​ര്യ​യും പ​തി​നെ​ട്ടു​കാ​ര​നാ​യ മ​ക​നും ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​രെ ത​ള്ളി​മാ​റ്റി ത​ല​യ​റ​ത്ത് മാ​റ്റു​ക​യാ​യി​രു​ന്നു. ഉ​ട​ലി​ൽ​നി​ന്നു വേ​ർ​പെ​ടു​ത്തി​യ ത​ല നി​ല​ത്തി​ട്ട് ച​വി​ട്ടി​യ ശേ​ഷം മാ​ലി​ന്യ​ക്കൂ​ന​യി​ൽ ത​ള്ളു​ക​യും ചെ​യ്തു.

Read More

അ​ധി​ക തീ​രു​വ ഇ​ന്ത്യ​യു​മാ​യി ഭി​ന്ന​ത​യ്ക്ക് ഇ​ട​യാ​ക്കി​യെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സി​നും ഇ​ന്ത്യ​ക്കു​മി​ട​യി​ൽ ഭി​ന്ന​ത​യ്ക്കി​ട​യാ​ക്കി​യ​ത് അ​ധി​ക തീ​രു​വ പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു​വെ​ന്ന് തു​റ​ന്ന് സ​മ്മ​തി​ച്ച് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ്. 50 ശ​ത​മാ​നം താ​രി​ഫ് ചു​മ​ത്തി​യ​ത് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ചു​വെ​ന്നും ആ ​തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത് എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യി​ൽ​നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​നാ​ണ് തീ​രു​വ ചു​മ​ത്തി​യ​തെ​ന്ന് അ​ഭി​മു​ഖ​ത്തി​ൽ ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം ഇ​ര​ട്ട​ത്തീ​രു​വ പി​ൻ​വ​ലി​ക്കു​മെ​ന്ന ഒ​രു സൂ​ച​ന​യും ട്രം​പ് ന​ൽ​കി​യി​ട്ടി​ല്ല. ഇ​ന്ത്യ​യു​മാ​യു​ള്ള വ്യാ​പാ​ര ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ അ​മേ​രി​ക്ക തു​ട​രു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി സം​സാ​രി​ക്കു​മെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​തേ​സ​മ​യം അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ​യു​ടെ വാ​ണി​ജ്യ മ​ന്ത്രി വാ​ഷിം​ഗ്ട​ൺ സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​റാ​യി ട്രം​പ് നാ​മ​നി​ർ​ദേ​ശം ചെ​യ്ത സെ​ർ​ജി​യോ ഗോ​ർ അ​ദ്ദേ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. മ​റ്റ് നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ മ​ടി​യി​ല്ലാ​ത്ത ട്രം​പ് മോ​ദി​യെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് ഗോ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

നേ​പ്പാ​ൾ ക​ലാ​പം: ഇ​ന്ത്യ​ക്കാ​രി​യ​ട​ക്കം 51 പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ജെ​ൻ സി ​യു​വാ​ക്ക​ളു​ടെ സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത് ഇ​ന്ത്യ​ക്കാ​രി​യ​ട​ക്കം 51 പേ​ർ. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മൂ​ന്നു പോ​ലീ​സു​കാ​രും ഉ​ൾ​പ്പെ​ടു​ന്നു. മ​ഹാ​രാ​ജ്ഗ​ഞ്ച് ത്രി​ഭു​വ​ൻ യൂ​ണി​വേ​ഴ്സി​റ്റി ടീ​ച്ചിം​ഗ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ 36 മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ആ​രം​ഭി​ച്ചു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് 17 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 19 യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​നി രാ​ജേ​ഷ് ദേ​വി ഗോ​ല (55) ആ​ണ് പ്ര​ക്ഷോ​ഭ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​രി. ഭ​ർ​ത്താ​വ് രാം​വീ​ർ സിം​ഗ് സൈ​നി​ക്കു പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹോ​ട്ട​ലി​നു പ്ര​തി​ഷേ​ധ​ക്കാ​ർ തീ​യി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് നാ​ലാം നി​ല​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു രാ​ജേ​ഷ് ദേ​വി വീ​ണു മ​രി​ച്ച​ത്. ഭ​ർ​ത്താ​വി​നൊ​പ്പം പ​ശു​പ​തി​നാ​ഥ് ക്ഷേ​ത്ര​ത്തി​ൽ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു രാ​ജേ​ഷ് ദേ​വി. ഇ​വ​രു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു.

Read More

പാ​ല​സ്തീ​ൻ ഇ​നി ഉ​ണ്ടാ​കി​ല്ല: നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: പാ​ല​സ്തീ​ൻ രാ​ഷ്‌​ട്രം ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ച് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പാ​ല​സ്തീ​ൻ ഇ​സ്ര​യേ​ലി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​ണ്. വി​വാ​ദ​മാ​യ ഇ 1 ​സെ​റ്റി​ൽ​മെ​ന്‍റ് വി​പു​ലീ​ക​ര​ണ ന​ട​പ​ടി​ക​ൾ സാ​ധ്യ​മാ​ക്കാ​നു​ള്ള സു​പ്ര​ധാ​ന ക​രാ​റി​ൽ നെ​ത​ന്യാ​ഹു ഒ​പ്പു​വ​ച്ചു. ഒ​രി​ക്ക​ലും പാ​ല​സ്തീ​ൻ എ​ന്ന രാ​ഷ്‌​ട്രം ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ ഭ​വ​ന യൂ​ണി​റ്റു​ക​ൾ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന വെ​സ്റ്റ് ബാ​ങ്കി​ലെ മാ​ലെ അ​ദു​മിം സെ​റ്റി​ൽ​മെ​ന്‍റ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് നെ​ത​ന്യാ​ഹു ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഇ​സ്ര​യേ​ലി​ന്‍റെ പൈ​തൃ​കം, ഭൂ​മി, രാ​ഷ്‌​ട്ര​ത്തി​ന്‍റെ സു​ര​ക്ഷ എ​ന്നി​വ ന​മ്മ​ൾ സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​റു​സ​ലേ​മി​നു കി​ഴ​ക്ക്; ആ​യി​ര​ക്ക​ണ​ക്കി​നു പു​തി​യ ഭ​വ​ന യൂ​ണി​റ്റു​ക​ൾ നി​ർ​മി​ക്കു​ന്ന, ദീ​ർ​ഘ​കാ​ല​മാ​യി ത​ർ​ക്ക​ത്തി​ലാ​യി​രു​ന്ന ഇ1 ​പ​ദ്ധ​തി​ക്ക് ആ​സൂ​ത്ര​ണ ക​മ്മീ​ഷ​നി​ൽ​നി​ന്ന് അ​ന്തി​മ അം​ഗീ​കാ​രം ല​ഭി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യും നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും ഇ​സ്ര​യേ​ലി​ന്‍റെ പ​ദ്ധ​തി​യെ വി​മ​ർ​ശി​ച്ചി​രു​ന്നു. പ​ദ്ധ​തി വെ​സ്റ്റ് ബാ​ങ്കി​നെ വി​ഭ​ജി​ക്കു​മെ​ന്നും പ്ര​ദേ​ശ​ത്തി​ന്‍റെ വ​ട​ക്ക​ൻ, തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ൾ വേ​ർ​തി​രി​ക്ക​പ്പെ​ടു​മെ​ന്നും കി​ഴ​ക്ക​ൻ…

Read More

നേ​പ്പാ​ൾ ക​ലാ​പം; ജ​യി​ൽ ചാ​ടി​യ​ത് 15,000 ത​ട​വു​കാ​ർ

കാ​ഠ്മ​ണ്ഡു: ക​ലാ​പം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം നേ​പ്പാ​ളി​ലെ ജ​യി​ലു​ക​ളി​ൽ​നി​ന്ന് 15,000 ല​ധി​കം ത​ട​വു​കാ​ർ ക​ട​ന്നു​ക​ള​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ട്. മ​ധേ​ശ് പ്ര​വി​ശ്യ​യി​ലെ രാ​മേഛാ​പ് ജി​ല്ലാ ജ​യി​ലി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്നു ത​ട​വു​കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും 13 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ജ​യി​ലു​ക​ളി​ലെ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ മ​രി​ച്ച ത​ട​വു​കാ​രു​ടെ എ​ണ്ണം എ​ട്ടാ​യി. പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ ജ​യി​ലു​ക​ൾ ആ​ക്ര​മി​ച്ച് തീ​യി​ടു​ക​യും ഗേ​റ്റു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ത​ട​വു​ക​ൾ കൂ​ട്ട​ത്തോ​ടെ ക​ട​ന്നു​ക​ള​ഞ്ഞ​ത്. രേ​ഖ​ക​ളി​ല്ലാ​തെ നേ​പ്പാ​ളി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച 60 പേ​രെ സൈ​ന്യം പി​ടി​കൂ​ടി. ഇ​തി​ൽ മി​ക്ക​വ​രും ത​ട​വു​കാ​രാ​ണെ​ന്നാ​ണു വി​വ​രം. 60,000 ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ​യ്ക്കു​ണ്ട്. അ​തേ​സ​മ​യം നേ​പ്പാ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങി​ത്തു​ട​ങ്ങി.

Read More

യെ​മ​നി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; 35 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ജ​റു​സ​ലേം: യെ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​നാ​യു​ടെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​ൽ ജൗ​ഫി​ൽ ഇ​സ്ര​യേ​ൽ ന‌​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 35 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 130 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹൂ​തി​ക​ളു​ടെ സൈ​നി​ക​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 30ന് ​സ​നാ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹൂ​തി​ക​ളു​ടെ സു​പ്ര​ധാ​ന നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​സ്ര​യേ​ൽ ഖ​ത്ത​റി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് യെ​മ​നി​ലും ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഗാ​സ​യി​ൽ ഇ​ന്ന​ലെ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 30 പ​ല​സ്തീ​ൻ​കാ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു.

Read More

ട്രം​പി​ന്‍റെ വി​ശ്വ​സ്ത​ന്‍; ചാ​ർ​ലി കി​ർ​ക്ക് വെ​ടി​യേ​റ്റു മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ടു​ത്ത അ​നു​യാ​യും ടേ​ണിം​ഗ് പോ​യി​ന്‍റ് യു​എ​സ്എ എ​ന്ന സം​ഘ​ട​ന​യു​ടെ സ​ഹ​സ്ഥാ​പ​ക​നു​മാ​യ ചാ​ർ​ലി കി​ർ​ക്ക് (31) വെ​ടി​യേ​റ്റു മ​രി​ച്ചു. യൂ​ട്ടാ വാ​ലി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഒ​രു യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ കി​ർ​ക്കി​നെ​തി​രേ ഒ​രാ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. യു​എ​സി​ലു​ട​നീ​ളം രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കി​ർ​ക്കി​ന്‍റെ കൊ​ല​പാ​ത​കം. കി​ർ​ക്കി​ന്‍റെ മ​ര​ണ​ത്തി​ൽ ട്രം​പ് അ​നു​ശോ​ച​ന​മ​റി​യി​ച്ചു. യു​എ​സി​ലെ യു​വ​ത​ല​മു​റ​യു​മാ​യു​ള്ള കി​ർ​ക്കി​ന്‍റെ അ​തു​ല്യ​മാ​യ ബ​ന്ധ​ത്തെ ട്രൂ​ത്ത് സോ​ഷ്യ​ലി​ലെ കു​റി​പ്പി​ൽ ട്രം​പ് എ​ടു​ത്തു​പ​റ​ഞ്ഞു. ചാ​ർ​ലി​യെ​ക്കാ​ൾ ന​ന്നാ​യി അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ യു​വാ​ക്ക​ളു​ടെ ഹൃ​ദ​യം മ​റ്റാ​ർ​ക്കും മ​ന​സി​ലാ​യി​ല്ല, അ​ല്ലെ​ങ്കി​ൽ മ​റ്റാ​ർ​ക്കും ക​ഴി​ഞ്ഞി​ല്ല. താ​ൻ, അ​ദ്ദേ​ഹ​ത്തെ സ്നേ​ഹി​ക്കു​ക​യും ആ​രാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും അ​നു​ശോ​ച​ന​ക്കു​റി​പ്പി​ൽ ട്രം​പ് പ​റ​ഞ്ഞു. ചാ​ർ​ലി കി​ർ​ക്കി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​ക്ര​മി ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ എ​ക്‌​സി​ൽ സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. നേ​ര​ത്തെ, ഒ​രു വൃ​ദ്ധ​നെ സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യ​ലി​നു​ശേ​ഷം…

Read More