ബ​ന്ദി​ക​ൾ പ​ട്ടി​ണി​മൂ​ലം മ​ര​ണാ​സ​ന്ന​രെ​ന്നു റി​പ്പോ​ർ​ട്ട്

ജ​​​റൂ​​​സ​​​ലെം: ഹ​​​​മാ​​​​സ് ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി​​​​യ​​​​വ​​​​ർ പ​​​​ട്ടി​​​​ണി മൂ​​​​ലം മ​​​ര​​​ണാ​​​സ​​​ന്ന​​​രാ​​​ണെ​​​ന്ന് ഹോ​​​​സ്റ്റേ​​​​ജ​​​​സ് ആ​​​​ൻ​​​​ഡ് മി​​​​സിം​​​​ഗ് ഫാ​​​​മി​​​​ലീ​​​​സ് ഫോ​​​​റം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ബ​​​​ന്ദി​​​​ക​​​​ളാ​​​​യ റോം ​​​​ബ്രാ​​​​സ്ലാ​​​​വ്‌​​​​സ്‌​​​​കി​​​​യും എ​​​​വ്യാ​​​​ത​​​​ർ ഡേ​​​​വി​​​​ഡും വ​​​​ള​​​​രെ ക്ഷീ​​​​ണി​​​​ത​​​​രാ​​​​യി കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന വീ​​​​ഡി​​​​യോ​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത്. ഹ​​​മാ​​​സ് ഇ​​​സ്ര​​​യേ​​​ലി​​​ൽ​​​നി​​​ന്നു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ബ​​​​ന്ദി​​​​ക​​​​ളി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് 20 പേ​​​​രെ​​​​ങ്കി​​​​ലും ജീ​​​​വി​​​​ച്ചി​​​​രി​​​​പ്പു​​​​ണ്ടെ​​​​ന്നാ​​​​ണ് ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ഡേ​​​​വി​​​​ഡി​​​​ന്‍റെ​​​​യും ബ്രാ​​​​സ്ലാ​​​​വ്‌​​​​സ്‌​​​​കി​​​​യു​​​​ടെ​​​​യും വീ​​​​ഡി​​​​യോ​​​​ക​​​​ൾ, മോ​​​​ചി​​​​ത​​​​രാ​​​​യ ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷ്യ​​​​ങ്ങ​​​​ൾ, കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള​​​​താ​​​​ണ് മൂ​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ, പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ വി​​​​ദ​​​​ഗ്ധ​​​​ർ ചേ​​​​ർ​​​​ന്നു​ ത​​​യാ​​​റാ​​​ക്കി​​​യ ഈ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട്. “ഗാ​​​​സ​​​​യി​​​​ൽ ഇ​​​​പ്പോ​​​​ഴും ജീ​​​​വ​​​​നോ​​​​ടെ​​​​യു​​​​ള്ള ബ​​​​ന്ദി​​​​ക​​​​ൾ മ​​​​നഃ​​​പൂ​​​​ർ​​​​വ​​​​വും വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത​​​​വു​​​​മാ​​​​യ പ​​​​ട്ടി​​​​ണി അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്നു​​​വെ​​​ന്നാ​​​ണു മ​​​​ന​​​സി​​​​ലാ​​​​ക്കേ​​​​ണ്ട​​​​ത്. ക​​​​ഠി​​​​ന​​​​മാ​​​​യ പ​​​​ട്ടി​​​​ണി​​​​യു​​​​ടെ ഈ ​​​​അ​​​​വ​​​​സ്ഥ പ​​​​ല ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ക​​​​യും ഉ​​​​ട​​​​ന​​​​ടി മ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത സൃ​​​ഷ്‌​​​ടി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്നു.”-​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഹ​​​​മാ​​​​സ് ബ​​​​ന്ദി​​​​ക​​​​ളാ​​​​ക്കി വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രെ മ​​​​നഃ​​​​പൂ​​​​ർ​​​​വം പ​​​​ട്ടി​​​​ണി​​​​ക്കി​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് ബ​​​​ന്ധു​​​​ക്ക​​​​ളെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന സം​​​​ഘം പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ലും ആ​​​രോ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Read More

പ​ല​സ്തീ​ൻ രാ​ഷ്‌​ട്രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ ആ​യു​ധം താ​ഴെ​വ​യ്ക്കി​ല്ലെ​ന്ന് ഹ​മാ​സ്

ക​യ്റോ: ജ​റൂ​സ​ലെം ത​ല​സ്ഥാ​ന​മാ​യി പ​ര​മാ​ധി​കാ​ര പ​ല​സ്തീ​ൻ രാ​ഷ്‌​ട്രം രൂ​പ​വ​ത്കൃ​ത​മാ​കു​ന്ന​തു​വ​രെ ആ​യു​ധം താ​ഴെ​വ​യ്ക്കി​ല്ലെ​ന്നു ഹ​മാ​സ് ഭീ​ക​ര​ർ. ആ​യു​ധം താ​ഴെ​വ​യ്ക്കാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ് പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കു​ന്ന​തെ​ന്നും ഹ​മാ​സ് പ​റ​ഞ്ഞു. ഹ​മാ​സ് ആ​യു​ധം താ​ഴെ​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ശ​ക്തി​പ്പെ​ട്ടി​രു​ന്നു. പ​ല​സ്തീ​ൻ രാ​ഷ്‌​ട്ര​രൂ​പീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് യു​എ​ന്നി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ള​ട​ക്കം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യു​ണ്ടാ​യി. ഗാ​സ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ഇ​സ്ര​യേ​ൽ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന നി​ബ​ന്ധ​ന​ക​ളി​ൽ ഒ​ന്നു​കൂ​ടി​യാ​ണി​ത്. എ​ന്നാ​ൽ, പ​ല​സ്തീ​ൻ രാ​ഷ്‌​ട്രം രൂ​പീ​കൃ​ത​മാ​കു​ന്ന​തു​വ​രെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​പേ​ക്ഷി​ക്കി​ല്ലെ​ന്നും ആ​യു​ധം താ​ഴെ​വ​യ്ക്കി​ല്ലെ​ന്നു​മാ​ണു ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, അ​മേ​രി​ക്ക​യു​ടെ പ​ശ്ചി​മേ​ഷ്യാ പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്കോ​ഫ് ഗാ​സ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​സ്ര​യേ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വു​മാ​യും ബ​ന്ദി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​ന് ഊ​ർ​ജി​ത ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. ഇ​തി​നി​ടെ, ഇ​സ്രേ​ലി ഭ​ര​ണ​കൂ​ടം ഗാ​സാ ജ​ന​ത​യെ പ​ട്ടി​ണി​യി​ലേ​ക്കു…

Read More

യു​ക്രെ​യി​നെ​തി​രാ​യ റ​ഷ്യ​യു​ടെ യു​ദ്ധ​ത്തി​ന് എ​ണ്ണ വാ​ങ്ങി ഇ​ന്ത്യ ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു​വെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങി ഉ​ക്ര​യി​ൻ യു​ദ്ധ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ഫോ​ർ പോ​ളി​സി സ്റ്റീ​ഫ​ൻ മി​ല്ല​ർ. റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് ഇ​ന്ത്യ​യെ വി​മ​ർ​ശി​ച്ച മി​ല്ല​ർ ഉ​ക്രെ​യി​നെ​തി​രാ​യ റ​ഷ്യ​യു​ടെ യു​ദ്ധ​ത്തി​ന് പ​രോ​ക്ഷ​മാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ന്നും ആ​രോ​പി​ച്ചു. മോ​സ്കോ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​രു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രെ ട്രം​പ് ഭ​ര​ണ​കൂ​ടം സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​ല്ല​റു​ടെ വി​മ​ർ​ശ​നം. റ​ഷ്യ​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ എ​ണ്ണ വ്യാ​പാ​ര​ത്തി​ന്‍റെ വ്യാ​പ്തി യു​എ​സി​നെ അ​തി​ശ​യി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക​യു​ടെ സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ഇ​ന്ത്യ എ​ണ്ണ ഇ​റ​ക്കു​മ​തി തു​ട​രു​ക​യാ​ണ്.​പ​ക്ഷേ, ട്രം​പി​ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള ബ​ന്ധം അ​തി​ശ​യ​ക​ര​മാ​ണെ​ന്നും മി​ല്ല​ർ പ്ര​സ്താ​വ​ന​യി​ൽ സൂ​ചി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ റോ​യി​ട്ടേ​ഴ്‌​സി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് തു​ട​രു​മെ​ന്ന് ഇ​ന്ത്യ അ​റി​യി​ച്ചു.

Read More

യെ​മ​നി​ൽ ബോ​ട്ട് മു​ങ്ങി 68 ആ​ഫ്രി​ക്ക​ൻ  കു​ടി​യേ​റ്റ​ക്കാ​ർ മ​രി​ച്ചു

സ​നാ: യെ​മ​ൻ തീ​ര​ത്ത് 154 കു​ടി​യേ​റ്റ​ക്കാ​രു​മാ​യി പോ​യ ബോ​ട്ട് മ​റി​ഞ്ഞ് 68 ആ​ഫ്രി​ക്ക​ൻ കു​ടി​യേ​റ്റ​ക്കാ​ർ മ​രി​ച്ചു.74 പേ​രെ കാ​ണാ​താ​യി. ഇ​തു​വ​രെ 10 പേ​രെ മാ​ത്ര​മേ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ. അ​വ​രി​ൽ ഒ​മ്പ​ത് പേ​ർ എ​ത്യോ​പ്യ​ൻ പൗ​ര​ന്മാ​രും ഒ​രു യെ​മ​ൻ പൗ​ര​നു​മാ​ണ്. നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു- പ്ര​വി​ശ്യ​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വാ​ർ​ത്താ​ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു. യെ​മ​ൻ​തീ​ര​ത്തെ ഈ ​ക​ട​ൽ​പ്പാ​ത​യു​ടെ അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ഇന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മൈ​ഗ്രേ​ഷ​ൻ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​താ​ണ്. എ​ത്യോ​പ്യ​യി​ൽ നി​ന്നും സൊ​മാ​ലി​യ​യി​ൽ നി​ന്നു​മു​ള്ള കു​ടി​യേ​റ്റ​ക്കാ​ർ, ജോ​ലി തേ​ടി സൗ​ദി അ​റേ​ബ്യ​യി​ലോ മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലോ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ പ​തി​വാ​യി അ​പ​ക​ട​ക​ര​മാ​യ ഈ ​വ​ഴി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ​തും അ​പ​ക​ട​ക​ര​വു​മാ​യ മി​ക്സ​ഡ് മൈ​ഗ്രേ​ഷ​ൻ റൂ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണി​ത്. 2024 ൽ 60,000 ​ൽ അ​ധി​കം കു​ടി​യേ​റ്റ​ക്കാ​ർ ത​ങ്ങ​ളു​ടെ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി യെ​മ​നി​ലേ​ക്കു ക​ട​ന്ന​താ​യി ഏ​ജ​ൻ​സി പ​റ​ഞ്ഞു. ഏ​ജ​ൻ​സി​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച്,…

Read More

പ​ല​സ്തീ​ൻ അ​ഥോ​റി​റ്റി​ക്കും വി​മോ​ച​ന മു​ന്ന​ണി​ക്കും യു​എ​സ് ഉ​പ​രോ​ധം

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​സ്റ്റ്ബാ​ങ്കി​ൽ പ​രി​മി​ത​മാ​യ അ​ധി​കാ​ര​ങ്ങ​ളു​ള്ള പ​ല​സ്തീ​ൻ അ​ഥോ​റി​റ്റി​ക്കും (പി​എ) പ​ല​സ്തീ​ൻ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ​ല​സ്തീ​ൻ വി​മോ​ച​ന​മു​ന്ന​ണി​ക്കും(​പി​എ​ൽ​ഒ) ഉ​പ​രോ​ധം ചു​മ​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല​സ്തീ​ൻ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്കും വി​മോ​ച​ന​മു​ന്ന​ണി അം​ഗ​ങ്ങ​ൾ​ക്കും അ​മേ​രി​ക്ക വീ​സ നി​ഷേ​ധി​ക്കും. പ​ല​സ്തീ​ൻ രാ​ഷ്‌​ട്ര രൂ​പ​വ​ത്ക​ര​ണ​ത്തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​യി​രി​ക്കേ​യാ​ണ് അ​മേ​രി​ക്ക​യു​ടെ ഈ ​ന​ട​പ​ടി. അ​തേ​സ​മ​യം, പ​ല​സ്തീ​ൻ അ​ഥോ​റി​റ്റി​യും വി​മോ​ച​ന മു​ന്ന​ണി​യും ഇ​സ്ര​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളെ രാ​ജ്യാ​ന്ത​ര​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നു യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി. ഗാ​സാ വി​ഷ​യം അ​ന്താ​രാ​ഷ്‌​ട്ര ക്രി​മി​ന​ൽ കോ​ട​തി​യി​ലും അ​ന്താ​രാ​ഷ്‌​ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ലും ഉ​ന്ന​യി​ച്ച സം​ഭ​വ​ങ്ങ​ൾ ഇ​തി​നു​ദാ​ഹ​ര​ണ​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ട്ടി. അ​ഥോ​റി​റ്റി​യും വി​മോ​ച​ന മു​ന്ന​ണി​യും തീ​വ്ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തു തു​ട​രു​ക​യാ​ണെ​ന്നും സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ആ​രോ​പി​ച്ചു. രാ​ഷ്‌​ട്ര രൂ​പ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ൾ വി​ജ​യം കാ​ണു​ന്ന​തി​ൽ അ​മേ​രി​ക്ക പ്ര​തി​കാ​രം ചെ​യ്യു​ക​യാ​ണെ​ന്നാ​ണു പ​ല​സ്തീ​ൻ അ​ഥോ​റി​റ്റി​യും പ​ല​സ്തീ​ൻ നേ​താ​ക്ക​ളും ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച​ത്. ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, കാ​ന​ഡ തു​ട​ങ്ങി​യ പാ​ശ്ചാ​ത്യ…

Read More

ക​ത്തി​യാ​ക്ര​മ​ണം ത​ട​യാ​ൻ പൊ​തു​മാ​പ്പ് പ​ദ്ധ​തി

ല​ണ്ട​ൻ: ​ക​ത്തി​യാ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ പൊ​തു​മാ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ജ​ന​ങ്ങ​ൾ ആ​യി​ര​ത്തോ​ളം മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ തി​രി ച്ചു​ന​ല്കി​യ​താ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ക​ത്തി​യാ​ക്ര​മ​ണ​ങ്ങ​ൾ ഭീ​ക​ര​മാ​യി വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ഇം​ഗ്ല​ണ്ടി​ലും വെ​യ്ൽ​സി​ലും ക​ത്തി​യാ​ക്ര​മ​ണ​ങ്ങ​ൾ 87 ശ​ത​മാ​നം വ​ർ​ധി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 54,587 കു​റ്റ​കൃ​ത്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. യൂ​റോ​പ്പി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ വ​ട​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ സൗ​ത്ത്പോ​ർ​ട്ടി​ൽ നൃ​ത്ത​പ​രി​പാ​ടി​ക്കി​ടെ ഉ​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്. ജാ​പ്പ​നീ​സ് വാ​ളു​ക​ൾ പോ​ലു​ള്ള മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ളു​ടെ വി​ല്പ​ന​പ്പ​ര​സ്യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ കാ​ണി​ച്ചാ​ൽ പി​ഴ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പു ന​ല്കി.

Read More

ചൈ​ന​യി​ൽ ക​ന​ത്ത മ​ഴ; മ​ര​ണം 70 ആ​യി

ബീ​ജിം​ഗ്: വ​ട​ക്ക​ൻ ചൈ​ന​യി​ൽ ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 70 ക​ട​ന്നു. ഒ​ട്ടേ​റെ​പ്പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ത​ല​സ്ഥാ​ന​മാ​യ ബീ​ജിം​ഗി​ൽ മാ​ത്രം 44 പേ​ർ മ​രി​ക്കു​ക​യും ഒ​ന്പ​തു പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. ഇ​തി​ൽ​ത്ത​ന്നെ 31 പേ​ർ മ​രി​ച്ച​ത് ഒ​രു വ​യോ​ജ​ന​കേ​ന്ദ്ര​ത്തി​ലാ​ണ്. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച മ​ഴ തി​ങ്ക​ളാ​ഴ്ച​യോ​ടെ ക​ന​ത്തു. റോ​ഡു​ക​ളും വൈ​ദ്യു​തി​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളും ന​ശി​ച്ചു. ബീ​ജിം​ഗി​ൽ​നി​ന്നു മാ​ത്രം 80,000 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം ന​ട​പ്പാ​ക്കാ​ൻ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് ഉ​ത്ത​ര​വി​ട്ടു.

Read More

സു​ര​ക്ഷാ ഭീ​ഷ​ണി; യു​എ​ഇ​യി​ൽ​നി​ന്ന് ന​യ​ത​ന്ത്ര​ജീ​വ​ന​ക്കാ​രെ ഒ​ഴി​പ്പി​ച്ച് ഇ​സ്ര​യേ​ൽ

ദു​ബാ​യ്: യു​എ​ഇ​യി​ൽ​നി​ന്ന് ന​യ​ത​ന്ത്ര​ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ഒ​ഴി​പ്പി​ക്കാ​ൻ ഇ​സ്ര​യേ​ൽ. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്ള ‌ഇ​സ്രേ​ലി​ക​ൾ​ക്കു​ള്ള യാ​ത്രാ​മു​ന്ന​റി​യി​പ്പു​ക​ൾ ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ (എ​ൻ‌​എ​സ്‌​സി) വ​ർ​ധി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. ഇ​റാ​ൻ, ഹ​മാ​സ്, ഹി​സ്ബു​ള്ള, ആ​ഗോ​ള ജി​ഹാ​ദി​സ്റ്റ് വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ യു​എ​ഇ​യി​ലെ ഇ​സ്രേ​ലി, ജൂ​ത വ്യ​ക്തി​ക​ളെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി എ​ൻ‌​എ​സ്‌​സി ഇ​ന്‍റ​ലി​ജ​ൻ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​ങ്ങ​ളും ഇ​റാ​നെ​തി​രാ​യ സ​മീ​പ​കാ​ല സൈ​നി​ക ന​ട​പ​ടി​ക​ളും ഗാ​സ​യി​ൽ ഭീ​ക​ര​ർ​ക്കെ​തി​രേ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​മാ​ണു ഭീ​ഷ​ണി​ക്കു കാ​ര​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​കോ​പ​ന​ങ്ങ​ളും ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ​ക്കും വി​ദേ​ശ​ത്തു​ള്ള പ്ര​തി​നി​ധി​ക​ൾ​ക്കും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ച​താ​യി സു​ര​ക്ഷാ അ​ധി​കൃ​ത​ർ വി​ശ്വ​സി​ക്കു​ന്നു. മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും സ​മീ​പ​കാ​ല സം​ഘ​ർ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​ഇ​യി​ലെ ഇ​സ്രേ​ലി പൗ​ര​ന്മാ​ർ​ക്കും ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്കും സു​ര​ക്ഷാ ആ​ശ​ങ്ക​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Read More

ല​ണ്ട​നി​ൽ സി​ഖ് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു; സുഹൃത്തായ യുവാവ് അറസ്റ്റിൽ

ല​ണ്ട​ൻ: കി​ഴ​ക്ക​ൻ ല​ണ്ട​നി​ൽ സി​ഖ് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ഗു​ർ​മു​ഖ് സിം​ഗ് (ഗാ​രി-30)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ഈ​സ്റ്റ് ല​ണ്ട​നി​ലെ ഇ​ൽ​ഫോ​ർ​ഡി​ലെ ഫെ​ൽ​ബ്രി​ഡ്ജ് റോ​ഡി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ​ർ​ദീ​പ് സിം​ഗി​നെ (27) കൊ​ല​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രും പ​രി​ച​യ​ക്കാ​രാ​ണെ​ന്നാ​ണു സൂ​ച​ന. ഗു​ർ​മു​ഖ് സിം​ഗി​ന്‍റെ ഇ​ട​തു തു​ട​യി​ലേ​റ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം. അ​മ​ർ​ദീ​പി​നെ കൂ​ടാ​തെ മൂ​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Read More

പാ​ക്കി​സ്ഥാ​നു​മാ​യി ട്രം​പ് വ്യാ​പാ​ര ക​രാ​റി​ൽ ഒ​പ്പു​വ​ച്ചു; “ഭാ​വി​യി​ൽ അ​വ​ർ ഇ​ന്ത്യ​യ്ക്ക് എ​ണ്ണ വി​ൽ​ക്കും’

വാ​ഷിം​ഗ്ട​ൺ: പാ​ക്കി​സ്ഥാ​ന്‍റെ എ​ണ്ണ ശേ​ഖ​രം സം​യു​ക്ത​മാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക പാ​കി​സ്ഥാ​നു​മാ​യി പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്ര​ന്പ്. ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 25% തീ​രു​വ​യും അ​ധി​ക പി​ഴ​ക​ളും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന ട്ര​ന്പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം. ഇ​ത് ഒ​ടു​വി​ൽ പാ​കി​സ്ഥാ​നെ ഇ​ന്ത്യ​യി​ലേ​ക്ക് എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ചേ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. “പാ​ക്കി​സ്ഥാ​ൻ എ​ന്ന രാ​ജ്യ​വു​മാ​യി ഞ​ങ്ങ​ൾ ഒ​രു ക​രാ​ർ ഒ​പ്പി​ട്ടു, അ​തി​ലൂ​ടെ പാ​കി​സ്ഥാ​നും അ​മേ​രി​ക്ക​യും അ​വ​രു​ടെ വ​മ്പി​ച്ച എ​ണ്ണ ശേ​ഖ​രം വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കും. ആ​ർ​ക്ക​റി​യാം, ഒ​രു​പ​ക്ഷേ അ​വ​ർ ഒ​രു ദി​വ​സം ഇ​ന്ത്യ​യ്ക്ക് എ​ണ്ണ വി​ൽ​ക്കും!’ ട്ര​ന്പ് പ്ര​സ്താ​വ​ന​യി​ൽ അ​റി‌​യി​ച്ചു. ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 25% തീ​രു​വ​യും അ​ധി​ക പി​ഴ​യും നാ​ളെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. റ​ഷ്യ​യു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ എ​ണ്ണ വ്യാ​പാ​ര​വും നി​ല​വി​ലു​ള്ള വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് തീ​രു​മാ​ന​ത്തി​നു…

Read More