പാ​ക്കി​സ്ഥാ​ൻ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ക​സി​പ്പി​ക്കു​ന്നു; ഭീ​ഷ​ണി​യെ​ന്ന് അ​മേ​രി​ക്ക

ഇ​സ്ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക വ​രെ എ​ത്താ​ൻ ക​ഴി​യു​ന്ന​തും ആ​ണ​വാ​യു​ധ​ങ്ങ​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള​തു​മാ​യ ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പാ​ക്കി​സ്ഥാ​ൻ വി​ക​സി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി. ക​ഴി​ഞ്ഞ മേ​യി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​നു​ശേ​ഷം, പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ലി​നാ​യി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. 5,500 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൂ​ര​പ​രി​ധി​യു​ള്ള ദീ​ർ​ഘ​ദൂ​ര മി​സൈ​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വി​ക​സി​പ്പി​ക്കു​ന്ന​ത്. ഇ​തു​വ​ഴി അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ലു​ക​ളെ ത​ട​യു​ക​യാ​ണു ല​ക്ഷ്യം. ന്യൂ​ക്ലി​യ​ർ പേ​ലോ​ഡു​ക​ൾ, തെ​ർ​മോ ന്യൂ​ക്ലി​യ​ർ വാ​ർ​ഹെ​ഡു​ക​ൾ എ​ന്നി​വ എ​ത്തി​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ് ഇ​വ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തോ​ടെ പാ​ക്കി​സ്ഥാ​നെ ഒ​രു ആ​ണ​വ ഭീ​ഷ​ണി​യാ​യി കാ​ണാ​ൻ അ​മേ​രി​ക്ക​യെ നി​ർ​ബ​ന്ധി​ത​മാ​ക്കു​മെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന, ഫ്രാ​ൻ​സ്, യു​ണൈ​റ്റ​ഡ് കിം​ഗ്ഡം, ഇ​ന്ത്യ, ഇ​സ്ര​യേ​ൽ, ഉ​ത്ത​ര കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​രം മി​സൈ​ലു​ക​ളു​ള്ള​ത്. ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ൽ ശേ​ഷി​യി​ല്ലാ​ത്ത ഒ​രേ​യൊ​രു ആ​ണ​വ​രാ​ജ്യ​മാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ൻ.  

Read More

ഇ​റാ​നി​ൽ​ നി​ന്നെ​ത്തി​യ കു​ഞ്ഞി​നെ റ​ഷ്യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​റ​യി​ല​ടി​ച്ച് യു​വാ​വ്: കുഞ്ഞ് ഗുരുതരാവസ്ഥയിൽ

മോ​സ്കോ: ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട് ഇ​റാ​നി​യ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം റ​ഷ്യ​യി​ലെ​ത്തി​യ ര​ണ്ടു​വ​യ​സു​ള്ള കു​ഞ്ഞി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​റ​യി​ല​ടി​ച്ച് യു​വാ​വ്. കു​ട്ടി​യു​ടെ ത​ല​യോ​ട്ടി ത​ക​രു​ക​യും ന​ട്ടെ​ല്ലി​നു സാ​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ചി​കി​ത്സ​യി​ലു​ള്ള കു​ട്ടി നി​ല​വി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ്. റ​ഷ്യ​യി​ലെ ഷെ​റി​മെ​റ്റി​വൊ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​തി​ക്രൂ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. യു​ദ്ധ ഭീ​ഷ​ണി​യി​ലാ​യ ഇ​റാ​നി​ൽ​നി​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ വ​ഴി റ​ഷ്യ​യി​ലെ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി​യും ഗ​ർ​ഭി​ണി​യാ​യ അ​മ്മ​യും. അ​മ്മ പു​ഷ് ചെ​യ​ർ എ​ടു​ക്കാ​ൻ നീ​ങ്ങി​യ​തി​നി​ടെ​യാ​ണ് കു​ഞ്ഞി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബെ​ലാ​റ​സി​ൽ​നി​ന്നു​ള്ള വ്ലാ​ദി​മി​ർ വി​റ്റ്കോ​വ് (31) എ​ന്ന വി​നോ​ദ സ​ഞ്ചാ​രി​യാ​ണ് നി​ര​വ​ധി ആ​ളു​ക​ൾ നോ​ക്കി​നി​ൽ​ക്കെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ൾ ആ​ണ​വ പ്ലാ​ന്‍റ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. വ​ർ​ഗീ​യ വി​ദ്വേ​ഷ​വും ല​ഹ​രി പ്ര​യോ​ഗ​വു​മാ​ണ് അ​ക്ര​മി​യെ പ്ര​കോ​പി​ച്ച​തെ​ന്നാ​ണു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു.

Read More

സ​ൺ​ബാ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ യു​വ​തി​ക​ളു​ടെ ചി​ത്രം പ​ക​ർ​ത്തി; വീ​ഡി​യോ സ​ഹി​തം പ​രാ​തി

ഗു​രു​ഗ്രാം: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ഒ​രു ഹോ​ട്ട​ലി​ൽ സ​ൺ​ബാ​ത്ത് ചെ​യ്യു​ന്ന​തി​നി​ടെ അ​മേ​രി​ക്ക​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ സ​ഹോ​ദ​രി​മാ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ര്‍​ത്തി​യ​യാ​ളെ പോ​ലീ​സ് തെ​ര​യു​ന്നു. അ​ര്‍​ധ​ന​ഗ്ന​രാ​യി സ​ൺ​ബാ​ത്ത് ചെ​യ്യു​ന്ന​ത് ഒ​രാ​ൾ ര​ഹ​സ്യ​മാ​യി മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചെ​ന്നാ​ണ് വീ​ഡി​യോ സ​ഹി​തം സ​ഹോ​ദ​രി​മാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ലോ​കം ചു​റ്റി​ക്ക​റ​ങ്ങാ​നി​റ​ങ്ങി​യ റോ​റി, സേ​ജ് എ​ന്നീ സ​ഹോ​ദ​രി​മാ​രാ​ണ് ഇ​ന്ത്യ​യി​ൽ ത​ങ്ങ​ൾ താ​മ​സി​ച്ച ഹോ​ട്ട​ലി​ലെ അ​നു​ഭ​വം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. ഹോ​ട്ട​ൽ പ​രി​സ​ര​ത്ത് സ​ൺ​ബാ​ത്ത് ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ വീ​ഡി​യോ മ​റ്റൊ​രു ഹോ​ട്ട​ൽ റൂ​മി​ലെ ജ​ന​ലി​ലൂ​ടെ ഒ​രാ​ൾ പ​ക​ര്‍​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വ​തി​ക​ൾ തു​ണി​കൊ​ണ്ട് ശ​രീ​രം മ​റ​ച്ചാ​ണ് പി​ന്നീ​ട് സ​ൺ ബാ​ത്തി​നു കി​ട​ന്ന​ത്. വീ​ഡി​യോ​ക്കൊ​പ്പ​മു​ള്ള അ​ടി​ക്കു​റി​പ്പി​ൽ യു​വ​തി​ക​ൾ ത​ങ്ങ​ളു​ടെ നീ​ര​സം പ​ര​സ്യ​മാ​ക്കി. “ഒ​രു സ്ത്രീ ​ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, കൂ​ട്ടി​ന് ഒ​രു പു​രു​ഷ​ൻ ഇ​ല്ലാ​തെ വ​ര​രു​ത്, നി​ങ്ങ​ൾ പൂ​ര്‍​ണ​മാ​യി വ​സ്ത്രം ധ​രി​ച്ച് സ​ൺ​ബാ​ത്ത് ചെ​യ്താ​ലും ഈ ​പെ​രു​മാ​റ്റം ഇ​വി​ടെ വ​ള​രെ സാ​ധാ​ര​ണ​മാ​ണ്’…

Read More

ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു ക​ന​ത്ത നാ​ശ​മെ​ന്നു സ​മ്മ​തി​ച്ച് ഇ​റാ​ൻ: ആ​ണ​വ​പ​ദ്ധ​തി പു​ന​ർ​നി​ർ​മി​ച്ചാ​ൽ ഇ​നി​യും ആ​ക്ര​മി​ക്കു​മെ​ന്നു ട്രം​പ്

ടെ​ഹ്‌​റാ​ൻ: അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളാ​യ ഫോ​ർ​ദോ, ന​താ​ൻ​സ്, ഇ​സ്ഫ​ഹാ​ൻ എ​ന്നി​വ​യ്‌​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ന്നു സ്ഥി​രീ​ക​രി​ച്ച് ഇ​റാ​ൻ. ഇ​റാ​ന്‍റെ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബാ​ഗെ​യി ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ​മ്മ​തി​ച്ച​ത്. എ​ന്നാ​ൽ, നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ല്ല. അ​തേ​സ​മ​യം, ഇ​റാ​നു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ഈ ​വി​ഷ​യ​ത്തി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പ​രാ​തി ന​ൽ​കു​മെ​ന്നും ഇ​റാ​ന്‍റെ ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യീ​ദ് ഖ​തി​ബ്സാ​ദെ പ​റ​ഞ്ഞു. യു​എ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ നാ​ശ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഇ​റാ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ, യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള മാ​ക്‌​സ​ർ ടെ​ക്‌​നോ​ള​ജീ​സ് പു​റ​ത്തു​വി​ട്ട ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ൽ ന​താ​ൻ​സി​ലെ​യും ഇ​സ്ഫ​ഹാ​നി​ലെ​യും ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യെ​ന്നു വ്യ​ക്ത​മാ​യി​രു​ന്നു. 22ന് ​പു​ല​ർ​ച്ചെ​യാ​ണ് ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ യു​എ​സ് ആ​ക്ര​മി​ച്ച​ത്. യു​എ​സ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​റാ​നി​യ​ൻ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് 400 കി​ലോ​ഗ്രാം…

Read More

യു​എ​സ് ആ​ക്ര​മ​ണം പ​രാ​ജ​യ​മെ​ന്ന റി​പ്പോ​ർ​ട്ട് ത​ള്ളി വൈ​റ്റ് ഹൗ​സ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നി​ലെ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ ആ​ക്ര​മ​ണം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ വൈ​റ്റ് ഹൗ​സ് ത​ള്ളി. ഇ​ത് പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്നു വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യെ ഏ​താ​നും മാ​സം മാ​ത്രം പി​ന്നോ​ട്ട​ടി​പ്പി​ക്കു​ക​യേ ചെ​യ്തി​ട്ടു​ള്ളു​വെ​ന്നും സ​മ്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യ​ത്തി​ന്‍റെ ബാ​ച്ചു​ക​ൾ ആ​ക്ര​മ​ണ​ത്തി​ന് മു​മ്പ് ഇ​റാ​ൻ വ​ള​രെ മാ​റ്റി​യെ​ന്നു​മാ​യി​രു​ന്നു യു​എ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. സി​എ​ൻ​എ​ൻ ആ​ണ് ഈ ​റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ഈ ​വി​ല​യി​രു​ത്ത​ൽ ചോ​ർ​ത്തി​യ​ത് പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ താ​ഴ്ത്തി​ക്കെ​ട്ടാ​നും ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട ധീ​ര​രാ​യ യു​ദ്ധ​വി​മാ​ന പൈ​ല​റ്റു​മാ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു വൈ​റ്റ്ഹൗ​സ് കു​റ്റ​പ്പെ​ടു​ത്തി. ഇ​റാ​ന്‍റെ ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ൾ പൂ‍​ർ​ണ​മാ​യി ത​ക​ർ​ത്തെ​ന്നും ഇ​റാ​ന് ഇ​നി ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു ആ​ക്ര​മ​ണ​ശേ​ഷം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

Read More

പ​ശ്ചി​മേ​ഷ്യ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്; ആ​ക്ര​മ​ണ​ങ്ങ​ളി​ല്ലാ​തെ ഒ​രു രാ​ത്രി

ടെ​ഹ്റാ​ൻ: 12 ദി​വ​സം നീ​ണ്ട യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച് ഇ​റാ​നും ഇ​സ്ര​യേ​ലും വെ​ടി​നി​ർ​ത്തി​യ​തോ​ടെ പ​ശ്ചി​മേ​ഷ്യ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക്. ഇ​ന്ന​ലെ രാ​ത്രി ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​രം ആ​ക്ര​മി​ച്ചി​ല്ല. ഇ​റാ​ൻ വ്യോ​മ​പാ​ത ഉ​ട​ൻ തു​റ​ന്നേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഖ​ത്ത​റി​ൽ ഇ​ന്ന​ലെ ജി​സി​സി രാ​ഷ്ട്ര​ങ്ങ​ളു​ടെ യോ​ഗം ചേ​ർ​ന്ന് നി​ല​വി​ലെ സാ​ഹ​ച​ര്യം അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ൾ വി​ല​യി​രു​ത്തി. ഇ​റാ​നു​മാ​യി കൂ​ടു​ത​ൽ ച​ർ​ച്ച​യ്ക്ക് അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ സ​മി​തി ഒ​രു​ങ്ങു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. യു​ദ്ധം അ​വ​സാ​നി​ച്ചെ​ന്ന ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ ടെ​ഹ്റാ​നി​ൽ വ​ൻ ആ​ഹ്ളാ​ദ​പ്ര​ക​ട​നം ന​ട​ന്നു. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യി​യു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി ജ​നം തെ​രു​വി​ലി​റ​ങ്ങി. ശ​ത്രു​വി​നു ക​ടു​ത്ത ശി​ക്ഷ ന​ൽ​കി​യെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ പ​റ​ഞ്ഞു. ഇ​റാ​നോ​ട് സാ​ഹ​സം കാ​ണി​ച്ചാ​ൽ പി​ഴ വ​ള​രെ വ​ലു​താ​ണെ​ന്ന സ​ന്ദേ​ശം ലോ​കം ക​ണ്ടു. സ്ഥി​ര​ത​യി​ലും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലു​മാ​ണ് ഇ​റാ​ന് വി​ശ്വാ​സം. ഇ​റാ​ന്‍റെ ക​രു​ത്തും പ്ര​തി​രോ​ധ ശേ​ഷി​യും സ​ഹോ​ദ​ര രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും തു​ട​രും. യു​എ​സു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ…

Read More

ആ​ക്ര​മ​ണ​ത്തി​നു മു​മ്പ് ഇ​റാ​ൻ യു​റേ​നി​യം മാ​റ്റി​യെ​ന്ന് അ​മേ​രി​ക്ക

ടെ​​​​​ഹ്റാ​​​​​ൻ: ആ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​നേ​​​​​രേ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പ് ഇ​​​​​റാ​​​​​ൻ 10 അ​​​​​ണു​​​​​ബോം​​​​​ബു​​​​​ക​​​​​ൾ വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള യു​​​​​റേ​​​​​നി​​​​​യം ര​​​​​ഹ​​​​​സ്യ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി​​​​​യ​​​​​താ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക. 400 കി​​​​​ലോ​​​​​ഗ്രാം യു​​​​​റേ​​​​​നി​​​​​യ​​​​​മാ​​​​​ണ് ഇ​​​​​റാ​​​​​ൻ ര​​​​​ഹ​​​​​സ്യ​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ലേ​​​​​ക്ക് മാ​​​​​റ്റി​​​​​യ​​​​​തെ​​​​​ന്ന് യു​​​​​എ​​​​​സ് വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജെ.​​​​​ഡി. വാ​​​​​ൻ​​​​​സും ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ആ​​​​​റ്റോ​​​​​മി​​​​​ക് എ​​​​​ന​​​​​ർ​​​​​ജി ഏ​​​​​ജ​​​​​ൻ​​​​​സി (ഐ​​​​​എ​​​​​ഇ​​​​​എ) മേ​​​​​ധാ​​​​​വി റാ​​​​​ഫേ​​​​​ൽ മ​​​​​രി​​​​​യാ​​​​​നോ ഗ്രോ​​​​​സി​​​​​യും പ​​​​​റ​​​​​ഞ്ഞു. ഇ​​​​​റാ​​​​​നു​​​​​മാ​​​​​യു​​​​​ള്ള ആ​​​​​ണ​​​​​വ​​​​​ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ ഇ​​​​​ക്കാ​​​​​ര്യം പ്ര​​​​​ധാ​​​​​ന​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​കു​​​​​മെ​​​​​ന്ന് ജെ.​​​​​ഡി. വാ​​​​​ൻ​​​​​സ് എ​​​​​ബി​​​​​സി ന്യൂ​​​​​സി​​​​​നു ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. 400 കി​​​​​ലോ​​​​​ഗ്രാം യു​​​​​റേ​​​​​നി​​​​​യം ശേ​​​​​ഖ​​​​​രം ഇ​​​​​റാ​​​​​ൻ മാ​​​​​റ്റി​​​​​യ​​​​​താ​​​​​യി ഐ​​​​​എ​​​​​ഇ​​​​​എ മേ​​​​​ധാ​​​​​വി ഗ്രോ​​​​​സി ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ടൈം​​​​​സി​​​​​നോ​​​​​ടു പ​​​​​റ​​​​​ഞ്ഞു. ഇ​​​​​റാ​​​​​ന്‍റെ ആ​​​​​ണ​​​​​വ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ക്കു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഫോ​​​​​ർ​​​​​ഡോ, ന​​​​​താ​​​​​ൻ​​​​​സ്, ഇ​​​​​സ്ഫ​​​​​ഹാ​​​​​ൻ ആ ​​​​​ണ​​​​​വ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ക​​​​​ർ​​​​​ത്ത​​​​​താ​​​​​യി ട്രം​​​​​പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ഈ ​​​​​അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദം വീ​​​​​മ്പി​​​​​ള​​​​​ക്ക​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ഇ​​​​​സ്ര​​​യേ​​​​​ൽ സൈ​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ത​​​​​ന്നെ പ്രാ​​​​​ഥ​​​​​മി​​​​​ക നി​​​​​ഗ​​​​​മ​​​​​നം. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു മു​​​​​മ്പും ശേ​​​​​ഷ​​​​​വു​​​​​മു​​​​​ള്ള ഉ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ചി​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​കു​​​​​ന്ന​​​​​ത്…

Read More

ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ലം​ഘി​ച്ചെ​ന്ന് ഇ​സ്ര​യേ​ൽ; തി​രി​ച്ച​ടി​ക്കാ​ൻ നി​ർ​ദേ​ശം

ടെ​ൽ അ​വീ​വ്: ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ഇ​സ്ര​യേ​ൽ. ക​രാ​ര്‍ നി​ല​വി​ൽ വ​ന്ന​തി​ന് ശേ​ഷ​വും ഇ​റാ​ൻ മി​സൈ​ൽ തൊ​ടു​ത്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തേ​ത്തു​ട​ർ​ന്ന് തി​രി​ച്ച​ടി​ക്കാ​ൻ ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി നി​ര്‍​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​ന്‍റെ ആ​രോ​പ​ണം ഇ​റാ​ന്‍ നി​ഷേ​ധി​ച്ചു. വെ​ടി​നി​ര്‍​ത്ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​യി ഇ​സ്ര​യേ​ലി​ന്‍റെ തെ​ക്ക​ന്‍ മേ​ഖ​ല​യി​ൽ ഇ​റാ​ന്‍ ന​ട​ത്തി​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു​പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബീ​ര്‍​ഷെ​ബ​യി​ൽ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് കെ​ട്ടി​ട​ത്തി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. 12 ദി​വ​സം നീ​ണ്ട ഇ​സ്ര​യേ​ൽ- ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന് ശേ​ഷം ഇ​ന്നു രാ​വി​ലെ​യാ​ണ് വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ നി​ല​വി​ൽ വ​ന്ന​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പാ​ണ് വെ​ടി​നി​ർ​ത്ത​ൽ ആ​ദ്യം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. പി​ന്നാ​ലെ ഇ​റാ​നും ഇ​സ്ര​യേ​ലും വെ​ടി​നി​ർ​ത്ത​ൽ വാ​ർ​ത്ത സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​സ്ര​യേ​ലി​ലേ​ക്ക് അ​വ​സാ​ന വ​ട്ട മി​സൈ​ലു​ക​ളും അ​യ​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​റാ​ൻ വെ​ടി​നി​ർ​ത്ത​ൽ അം​ഗീ​ക​രി​ച്ച​ത്. വെ​ടി​നി​ർ​ത്ത​ൽ ആ​രം​ഭി​ച്ച​താ​യി ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക ടെ​ലി​വി​ഷ​ൻ…

Read More

ഖ​മ​ന​യ് ര​ഹ​സ്യ യൂ​ണി​റ്റി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യി​യു​ടെ സു​ര​ക്ഷ അ​തീ​വ ര​ഹ​സ്യ​വും ഉ​ന്ന​ത​വു​മാ​യ ഒ​രു യൂ​ണി​റ്റാ​ണു കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നു റി​പ്പോ​ർ​ട്ട്. അ​തീ​വ ര​ഹ​സ്യ​മാ​യ ഒ​രു ഉ​ന്ന​ത വി​ഭാ​ഗ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്. ഖ​മ​ന​യി​യു​ടെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​പോ​ലും അ​ത്ത​ര​മൊ​രു സം​വി​ധാ​നം ഉ​ണ്ടെ​ന്ന് അ​റി​യി​ല്ല. 86 വ​യ​സു​കാ​ര​നാ​യ ഖ​മ​ന​യ് എ​ല്ലാ ഇ​ല​ക്ട്രോ​ണി​ക് ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. അ​തി​നി​ടെ, സ്വ​ന്തം രാ​ജ്യ​ത്തു​നി​ന്നു ഖ​മ​ന​യി​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​ക​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഖ​മേ​നി​യെ പു​റ​ത്താ​ക്കി ഭ​ര​ണ​മാ​റ്റ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നു​മു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി.

Read More

ഇ​റാ​ന്‍റെ ഖ​ത്ത​ര്‍ ആ​ക്ര​മ​ണം; താ​റു​മാ​റാ​യി വ്യോ​മ​ഗ​താ​ഗ​തം യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി

ഖ​ത്ത​ർ സി​റ്റി: ഇ​റാ​ന്‍റെ ഖ​ത്ത​ർ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്നു വ്യോ​മ​ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ വ്യോ​മാ​തി​ർ​ത്തി​ക​ൾ അ​ട​യ്ക്കു​ക​യും എ​യ​ർ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ൾ മി​ഡി​ൽ​ഈ​സ്റ്റി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു. വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ഖ​ത്ത​റും കു​വൈ​റ്റും വ്യോ​മ​പാ​ത പി​ന്നീ​ട് തു​റ​ന്നെ​ങ്കി​ലും വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ സാ​ധാ​ര​ണ​നി​ല​യി​ലാ​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഒ​ട്ടേ​റെ ഗ​ള്‍​ഫ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍​നി​ന്ന് ഷാ​ര്‍​ജ, ദ​മാം, അ​ബു​ദാ​ബി, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്‍റെ വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും നി​ര്‍​ത്തി​വ​ച്ച​ത്. മി​ക്ക യാ​ത്ര​ക്കാ​രും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ എ​ത്തി​യ​ശേ​ഷ​മാ​ണ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ വി​വ​ര​മ​റി​യു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ സേ​വ​ന​ത്തി​നാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ തു​റ​ന്നി​ട്ടു​ണ്ട്. ഖ​ത്ത​റി​ലെ യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ള്‍​ക്കു​നേ​രേ ഇ​റാ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണു വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ട്ടാ​ക്കി​യ​ത്. രാ​ത്രി​യും പു​ല​ർ​ച്ചെ​യു​മാ​യി എ​ട്ടു വി​മാ​ന​ങ്ങ​ളാ​ണു കൊ​ച്ചി​യി​ൽ​നി​ന്നു മി​ഡി​ൽ ഈ​സ്റ്റി​ലേ​ക്കു​ള്ള സ​ർ​വീ​സ്…

Read More