വാഷിംഗ്ടൺ ഡിസി: സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്. ഇതുസംബന്ധിച്ചു കൊണ്ടുള്ള ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. നാലര പതിറ്റാണ്ടായി നിലനിന്ന യുഎസ് ഉപരോധമാണ് ഇതോടെ പിൻവലിച്ചത്. സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ സിറിയയുടെ മുൻ പ്രസിഡന്റ് ബാഷാർ അൽ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും. യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തരയുദ്ധത്തിൽ തകർന്ന് സിറിയയെ പുനർനിർമിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് മേയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ തീരുമാനം ഏറെ കാലമായി കാത്തിരുന്ന സിറിയയുടെ പുനർനിർമാണത്തിനും വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അൽ ശിബാനി എക്സിൽ കുറിച ഈ നീക്കം സിറിയയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാനും രാജ്യാന്തര സമൂഹത്തിനുമുന്നിൽ രാജ്യത്തെ തുറന്നു കാട്ടാനുള്ള അവസരം സൃഷ്ടിക്കുമെന്നും…
Read MoreCategory: NRI
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹിം മോചന കേസ്: അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്; അപ്പീലിലെ ആവശ്യത്തില്‍ ആകാംക്ഷ
കോഴിക്കോട്: സൗദി ജയിലില്‍ മോചനം കാത്തുകഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന്. റഹീമിന് 20 വര്‍ഷം തടവുശിക്ഷ വിധിച്ച റിയാദ് ക്രിമിനല്‍ കോടതി വിധിക്കെതിരേ പബ്ലിക് പ്രോസിക്യൂഷന് മേല്‍ക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലെ ആവശ്യം എന്താണെന്ന് വ്യക്തമല്ല. ഉള്ളടക്കമറിയാന്‍ അടുത്ത സിറ്റിംഗ്വരെ കാത്തിരിക്കണം. സൗദി ബാലന് കൊല്ലപ്പെട്ട സംഭവത്തില്‍ റഹീമിന് 20 വര്‍ഷം തടവുശിക്ഷ മേയ് 26ന് കോടതി വിധിച്ചിരുന്നു. ഇതില്‍ 19 വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയായി. ഇനി ഒരു വര്‍ഷം മാത്രമാണ് തടവുള്ളത്. അതിനിടയിലാണ് അപ്രതീക്ഷിത അപ്പീലുമായി പ്രോസിക്യൂഷന് രംഗത്തുവന്നിട്ടുള്ളത്. ഭിന്നശേഷിക്കാനായ ബാലന് കൊല്ലപ്പെട്ട കേസായതിനാല്‍ ശിക്ഷ വര്‍ധിപ്പിക്കാന്‍ പ്രോസിക്യൂഷന് ആവശ്യപ്പെടുമോ എന്ന ആശങ്കയാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ ഇത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. ഏതൊരു കീഴ്കോടതി വിധിക്കും ശേഷം പബ്ലിക് പ്രോസിക്യൂഷന് അപ്പീല്‍ പോകുന്നത് പതിവാണ്.ഇതു…
Read Moreദുബായ് റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് മലയാളി യുവാവ് മരിച്ചു
അമ്പലപ്പുഴ: ദുബായ് റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് എസ്ഡബ്ല്യുഎസ് ജംഗ്ഷനുസമീപം ശരത് നിവാസിൽ ശരത്ചന്ദ്രബോസിന്റെ മകൻ ശരത് രാജ് (ഉണ്ണി-28) ആണ് മരിച്ചത്. 26ന് രാത്രിയിലായിരുന്നു അപകടം. റാസൽകൈമയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. അമ്മ: രാജേശ്വരി. സഹോദരി: ശാരി ശരത്. സംസ്കാരം ഇന്ന് അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽ.
Read Moreഅഴിമതിക്കേസിൽ നെതന്യാഹുവിന്റെ വിചാരണ കോടതി റദ്ദാക്കി
ടെൽ അവീവ്: അഴിമതിക്കേസിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്നു നിശ്ചയിച്ചിരുന്ന വിചാരണ ജറൂസലെം ജില്ലാ കോടതി റദ്ദാക്കി. സുരക്ഷാ, നയതന്ത്ര കാരണങ്ങൾ ചൂണ്ടിക്കാട്ടി നെതന്യാഹു സമർപ്പിച്ച അഭ്യർഥന അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. അഭ്യർഥനയുടെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല. ഇസ്രേലി ചാരസംഘടനയായ മൊസാദും മിലിട്ടറി ഇന്റലിജൻസ് വിഭാഗവും വിചാരണ റദ്ദാക്കാൻ നിർദേശിച്ചു. നെതന്യാഹുവിനെ വിചാരണ ചെയ്യുന്നത് ഇസ്രേലി സർക്കാർ ഇറാനുമായും ഹമാസ് ഭീകരരുമായും നടത്തുന്ന ചർച്ചകളെ ബാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ട്രംപിന്റെ പ്രസ്താവനയും ജറൂസലെം കോടതി തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്നു സൂചനയുണ്ട്. ഗാസയിൽ വെടിനിർത്തൽ ആസന്നമെന്നാണ് ട്രംപ് പറയുന്നത്. 2019ലാണ് നെതന്യാഹുവിനെതിരേ കൈക്കൂലി, തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ഇടതുപക്ഷ രാഷ്ട്രീയക്കാർ തന്നെ വേട്ടയാടുകയാണെന്ന് നെതന്യാഹു ആരോപിക്കുന്നു.
Read More140 വർഷം മുൻപ് മുങ്ങിയ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി
ലണ്ടൻ: 140 വര്‍ഷം മുൻപ് കടലിൽ മുങ്ങിപ്പോയ ബ്രിട്ടീഷ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി. 1888ല്‍ ഒരു ജർമന്‍ കപ്പലുമായി കൂട്ടിയിടിച്ച് കടലാഴങ്ങളിൽ അപ്രത്യക്ഷമായ ബ്രിട്ടന്റെ എസ്എസ് നന്റെസ് എന്ന കപ്പലിനെക്കുറിച്ചുള്ള വിവരങ്ങളാണു മുങ്ങല്‍ വിദഗ്ധനായ ഡൊമനിക്ക് റോബിന്‍സണ്‍ തപ്പിയെടുത്തത്. ഇംഗ്ലണ്ടിലെ ലൂവര്പൂളില്നിന്ന് ഇംഗ്ലീഷ് ചാനല്‍ കടന്ന് ഫ്രാന്‍സിലെ ലേ ഹാവ്റെയിലേക്ക് കല്‍ക്കരിയുമായി പോകവേ തിയോഡോർ റോജർ എന്ന ജർമന്‍ കപ്പലുമായി കൂട്ടിയിടിച്ചാണു നന്റെസ് കപ്പൽ മുങ്ങിയത്.23 പേരുണ്ടായിരുന്ന കപ്പല്‍ ജീവനക്കാരില്‍ മൂന്നു പേര് മാത്രമാണു രക്ഷപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ലൈഫ് ബോട്ടുകൾ തെറിച്ചുപോയതാണു ജീവനക്കാരുടെ മരണത്തിനിടയാക്കിയത്. മുങ്ങിയ കപ്പലിനെ കണ്ടെത്താനുള്ള അത്യാധുനിക സംവിധാനങ്ങളുടെ അഭാവത്താല്‍ കപ്പലിനെ പൊക്കിയെടുക്കാനുള്ള ശ്രമമൊന്നും അന്നുണ്ടായില്ല. കപ്പല്‍ പിന്നീട് ചരിത്രത്തില്‍നിന്നുതന്നെ മാഞ്ഞുപോയി.മുന്‍ മിലിറ്ററി ഓഫീസറും മുങ്ങല്‍ വിദഗ്ധനുമായ ഡൊമനിക് റോബിന്‍സണ്‍, കടലിനടിയിൽ തകർന്നു കിടന്ന കപ്പലിൽനിന്നു ലഭിച്ച ഒരു തകരഷീറ്റില്നിന്നാണ് ഒന്നര നൂറ്റാണ്ട്…
Read Moreനുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തു ഇന്ത്യൻ സൈന്യം; പാക് പൗരൻ പിടിയിൽ
ശ്രീനഗർ: നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരൻ പിടിയിൽ. ജെയ്ഷെ മുഹമ്മദ് ഭീകരവാദികളെ കാഷ്മീരിലേക്ക് കടക്കാന്‍ സഹായിച്ച ആരിഫ് (20) ആണ് പിടിയിലായത്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം പറഞ്ഞു. നിയന്ത്രണരേഖയിൽ സംശയാസ്പദമായി കണ്ട നാലു യുവാക്കൾക്കു നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഭീകരർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടെന്നും സൈനിക വക്താവ് പറഞ്ഞു. ആരിഫിൽ നിന്ന് 20,000 പാക്കിസ്ഥാൻ രൂപയും മൊബൈല്‍ഫോണും പിടിച്ചെടുത്തു. ഇയാള്‍ക്ക് പ്രദേശത്തക്കുറിച്ച് കൃത്യമായ ധാരണയുള്ളയാളാണെന്നും നിയന്ത്രണരേഖയ്ക്ക് സമീപം പാക് അധിനിവേശ കാഷ്മീരിലാണ് ഇയാൾ താമസിക്കുന്നതെന്നും സൈന്യവക്താവ് പറഞ്ഞു. ഭീകരവാദികള്‍ക്കും പാക് സൈന്യത്തിനും വേണ്ടി നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവരെ സഹായിക്കാറുണ്ടെന്ന് ആരിഫ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
Read Moreഡിജിറ്റൽ സേവന നികുതി: ‘കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും’
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്നോളജി കമ്പനികളുമേല് മൂന്നു ശതമാനം ഡിജിറ്റല്‍ സേവന നികുതി ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം. കാനഡയുടെ നീക്കം അമേരിക്കയിലെ ടെക്ക് കമ്പനികളെയും വൻകിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും ബാധിക്കും. കന്പനികൾക്ക് മൂന്നു ബില്യണ്‍ ഡോളറിലേറെ അധികച്ചെലവ് ഉണ്ടാക്കും. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കാനഡയിലെ ഓൺലൈൻ ഉപയോക്താക്കളുമായുള്ള ഇടപാടുകളിൽ ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വിദേശ-ആഭ്യന്തര കന്പനികൾ അടയ്ക്കണമെന്ന് ഡിജിറ്റൽ സേവന നികുതി വ്യവസ്ഥ ചെയ്യുന്നു. “ക്ഷീരോത്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400% വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇതു രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്നവുമായ ആക്രമണമാണ്. സമാനമായി നികുതി ഈടാക്കുന്ന…
Read Moreചൈന-പാക് ഭീഷണി ഡ്രോൺ ശേഷി വർധിപ്പിക്കാൻ ഇന്ത്യ
ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ഡ്രോൺ ഭീഷണികൾക്കെതിരേ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് 2,000 കോടി രൂപയുടെ റിമോട്ലി പൈലറ്റഡ് ഏരിയൽ വെഹിക്കിൾസ് (ആർപിഎവി) അടിയന്തരമായി വാങ്ങുന്നതിനു പ്രതിരോധമന്ത്രാലയം അനുമതി നൽകി. ഡ്രോൺ ഭീഷണികൾ കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനും ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റംസ് (ഐഡിഡിഐഎസ്) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ സൈന്യത്തിന് സ്വായത്തമാക്കുന്നതിനാണു നടപടി. യുദ്ധത്തിൽ ഡ്രോണുകളുടെ വർധിച്ചുവരുന്ന ഉപയോഗം ആശങ്ക ഉയർത്തുന്ന സാഹചര്യമാണു നിലവിലുള്ളത്. ചൈന ഏകദേശം പത്ത് ലക്ഷം യൂണിറ്റ് ഡ്രോൺ സേന നിർമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാകിസ്ഥാൻ ചൈനയിൽനിന്നും തുർക്കിയിൽ നിന്നും 50,000ത്തിലധികം ഡ്രോണുകൾ വാങ്ങിയതായും റിപ്പോർട്ടുണ്ട്. ഇന്ത്യക്കെതിരായ ആക്രമണങ്ങൾക്കാണ് ഇവ ഉപയോഗിക്കുക. അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയുടെ നിരീക്ഷണവും ആക്രമണശേഷിയും വർധിപ്പിക്കുന്നതിന് പുതിയ സംവിധാനങ്ങൾ സഹായകമാകും. അതിർത്തികളിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഡ്രോൺ ശേഷി വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ ദേശീയസുരക്ഷ വർധിപ്പിക്കാനുള്ള നിർണായക ചുവടുവയ്പ്പാണ്.
Read Moreഅമേരിക്കയെ തള്ളി ഇറാൻ; ആണവ ചർച്ച പുനരാരംഭിക്കില്ല
ടെഹ്റാന്: അമേരിക്കയുമായുള്ള ആണവ ചര്‍ച്ച പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാൻ ഔദ്യോഗിക ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. ആണവ ചർച്ച പുനരാരംഭിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകളോ ക്രമീകരണങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്നും ഇറാൻ മന്ത്രി പറഞ്ഞു. ആണവനിര്‍വ്യാപന കരാര്‍ ഉണ്ടാക്കാനുള്ള അമേരിക്ക-ഇറാന് ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാന്‍ ഇടയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇറാൻ നിലപാടറിയിച്ചത്. ബുധനാഴ്ച ഹേഗിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ, ഇറാനിയൻ ആണവകേന്ദ്രങ്ങളിൽ അടുത്തിടെ നടത്തിയ ആക്രമണങ്ങളെ വിജയകരമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇരുരാജ്യങ്ങളും വരുംദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ വെറ്റ് ഹൗസ് അവകാശവാദത്തിൽനിന്നു പിന്മാറി. അമേരിക്കയുമായുള്ള പുതുക്കിയ ചർച്ചകൾ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുമോ എന്ന് ഇറാൻ ഇപ്പോഴും വിലയിരുത്തുന്നുണ്ടെന്ന് അരാഗ്ചി പറഞ്ഞു. ഇറാന്റെ ആണവായുധ…
Read Moreഅമേരിക്ക-ചൈന വ്യാപാര കരാർ ഒപ്പിട്ടെന്ന് ട്രംപ്; ഇന്ത്യയുമായി വലിയ കരാറിനു സാധ്യത
വാഷിംഗ്ടൺ ഡിസി: ചൈനയുമായി അമേരിക്ക വ്യാപാര കരാറിൽ ഒപ്പുവച്ചെന്നും ഇന്ത്യയുമായി വളരെ വലിയ കരാർ ഉടൻ ഉണ്ടാകുമെന്നും സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. “എല്ലാവരും ഒരു കരാർ ഉണ്ടാക്കാനും അതിൽ പങ്കാളികളാകാനും ആഗ്രഹിക്കുന്നു. ഞങ്ങൾ ഇന്നലെ ചൈനയുമായി കരാർ ഒപ്പുവച്ചു. ഇന്ത്യയുമായി വലിയ കരാർ ഉടൻ സാധ്യമാകും. എന്നാൽ അമേരിക്ക എല്ലാവരുമായി കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല’- ട്രംപ് പറഞ്ഞു. ചൈനയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ ട്രംപ് വിശദീകരിച്ചില്ലെങ്കിലും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ഓട്ടോമോട്ടീവ്, പ്രതിരോധം, സാങ്കേതിക മേഖലകൾ ഉൾപ്പെടെയുള്ള യുഎസ് വ്യവസായങ്ങളെ സാരമായി ബാധിച്ച നിർണായക ധാതുക്കൾക്ക് ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമുണ്ടായ കാലതാമസം പരിഹരിക്കുക എന്നതാണു ധാരണയുടെ ലക്ഷ്യം.
Read More