പത്തനംതിട്ട: പര്വതാരോഹകന് ഷെയ്ഖ് ഹസന്‍ഖാന്‍ സുരക്ഷിതനായി അലാസ്കയിലെത്തി. അമേരിക്കയിലെ ഡെനാലി കൊടുമുടി കയറി തിരിച്ചിറങ്ങുമ്പോള്‍ കൊടുങ്കാറ്റിലകപ്പെട്ട മലയാളി പര്വതാരോഹകന് പന്തളം സ്വദേശി ഷെയ്ഖ് ഹസന് ഖാനെ അലാസ്ക ആങ്കുറേജ് നഗരത്തിലെ ഫ്ളാറ്റിലാണ് എത്തിച്ചത്. ഒരാഴ്ച കഴിഞ്ഞ് നാട്ടിലെത്തും. ഡെനാലി പര്‍വതം രണ്ടാമതും കയറിയത് സഹയാത്രിക തമിഴ്നാട് സ്വദേശിനി മുത്തമിള്‍ സെല്‍വി നാരായണനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഷെയ്ഖ് പറഞ്ഞു. 2023 ജൂണില്‍ ഡെനാലിയുടെ നെറുകയിലെത്തി ഷെയ്ഖ് ഹസന് ഖാന് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ഇത്തവണ യാത്രയ്ക്കൊരുങ്ങിയപ്പോള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കിയ ഇന്ത്യന്‍ സൈനികര്‍ക്ക് സല്യൂട്ട് അര്‍പ്പിക്കുന്ന ബാനറും ദേശീയ പതാകയും ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അതു സാധിച്ചു. തിരിച്ചിറങ്ങിയപ്പോള്‍ സഹയാത്രികയ്ക്കു ശാരീരിക വിഷമതകള്‍ കാരണം ഡെനാലിയിലെ അഞ്ചാമത്തെ ക്യാമ്പില്‍ രണ്ടു ദിവസം കഴിയേണ്ടി വന്നു. ഇതിനിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റിലാണ് തങ്ങളുടെ യാത്ര തടസപ്പെട്ടതെന്ന് ഷെയ്ഖ് ഹസന്…
Read MoreCategory: NRI
ഹോർമുസ് കടലിടുക്ക് അടയ്ക്കും; റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങും
യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. കടലിടുക്ക് അടച്ചാൽ എണ്ണ ഉൾപ്പെടെയുള്ള ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. ഈ സാഹചര്യം മുന്നിൽ കണ്ട് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു. റഷ്യയിൽനിന്ന് ദിവസം ശരാശരി 22 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യ നിലവിൽ ഇറക്കുമതി ചെയ്യുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാകെ ചേർന്നുള്ള ഇറക്കുമതിയെക്കാൾ കൂടുതലാണിത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി-ഉപഭോഗ രാജ്യമാണ് ഇന്ത്യ. വിവിധ രാജ്യങ്ങളിൽനിന്നായി ഇന്ത്യ ദിവസം 51 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
Read Moreശത്രുക്കൾക്കു കടുത്തശിക്ഷ നൽകുമെന്നു ഖമനയ്; ഇറാനിൽ ഭരണമാറ്റം ആകാമെന്നു ട്രംപ്
ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്. ഇറാന്റെ ശത്രുക്കൾ ഗുരുതരമായ കുറ്റകൃത്യമാണു നടത്തിയതെന്നും വീണ്ടുവിചാരമില്ലാത്ത പ്രകോപനത്തിന് കടുത്ത ശിക്ഷ നൽകുമെന്നും ഖമനയ് മുന്നറിയിപ്പ് നൽകി. ശത്രുക്കൾ ഇറാനെതിരേ സാഹസിക പ്രകോപനമാണു നടത്തിയത്. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണായകവുമായ തിരിച്ചടി നൽകും. ഇപ്പോൾത്തന്നെ അവർക്ക് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ഖമനയ് പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടന്ന യുഎസ് ആക്രമണങ്ങളിൽ ഖമേനിയുടെ ആദ്യ പ്രതികരണമാണിത്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും പറഞ്ഞു. ഞായറാഴ്ച ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പർവതത്തിലും മറ്റ് രണ്ട് സ്ഥലങ്ങളിലും യുഎസ് 30,000 പൗണ്ട് ഭാരമുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിക്കുകയായിരുന്നു. 1979-ലെ ഇസ് ലാമിക വിപ്ലവത്തിനുശേഷം ഇറാനെതിരെയുണ്ടായ ഏറ്റവും ഗുരുതരമായ പാശ്ചാത്യ സൈനിക നടപടിയായിരുന്നു ഈ ആക്രമണങ്ങൾ.…
Read Moreവ്യാജരേഖകൾ ചമച്ച് 7 വർഷമായി ഇന്ത്യയിൽ താമസം;അഫ്ഗാൻ പൗരൻ പിടിയിൽ
ഭുവനേശ്വർ: വ്യാജരേഖകൾ ചമച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്ന അഫ്ഗാനിസ്ഥാൻ പൗരൻ ഒഡീഷയിൽ പിടിയിൽ. മുഹമ്മദ് യൂസഫ് എന്ന യഹ ഖാൻ ആണു പിടിയിലായത്. ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചാണ് ഇയാൾ പിടിയിലാകുന്നത്. 2018 മുതൽ ഇയാൾ കട്ടക്കിൽ താമസിക്കുകയായിരുന്നു. ഇയാളിൽനിന്ന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് കണ്ടെടുത്തിട്ടുണ്ട്. കട്ടക്കിലെ വിലാസമാണ് ഇയാൾ പാസ്പോർട്ടിൽ നൽകിയിരുന്നത്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച ഇയാൾ നിരവധി വിദേശയാത്രകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച മുഹമ്മദ് കട്ടക്കിലെ പുരിഘട്ട് പോലീസ് പരിധിയിലുള്ള പെറ്റിൻമതി പ്രദേശത്തു താമസിക്കുകയായിരുന്നു. വ്യാജ വിവരങ്ങൾ ഉപയോഗിച്ച് ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ഗ്യാസ് കണക്ഷൻ തുടങ്ങിയവ ഇയാൾ നേടിയിരുന്നു. ഇയാളുടെ താമസസ്ഥലത്തുനിന്ന് വിദേശ കറൻസികൾ, സ്വർണാഭരണങ്ങൾ, മറ്റു വസ്തുവകകളുടെ രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും അന്വേഷണം ആരംഭിച്ചു. ഇയാൾക്കു സഹായം ചെയ്ത…
Read Moreസിറിയയിൽ കുർബാനയ്ക്കിടെ ദേവാലയത്തിൽ ചാവേർ പൊട്ടിത്തെറിച്ചു: 25 മരണം, 80 പേർക്ക് പരിക്ക്
ദമാസ്കസ്: സിറിയ തലസ്ഥാനമായ ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 80ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 30 പേരുടെ നില അതീവഗുരുതരമാണ്. ഡമാസ്കസിലെ മാര്‍ ഏലിയാസ് ചര്‍ച്ചിൽ ഇന്നലെ കുര്‍ബാന നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഞായറാഴ്ചയായതിനാൽതന്നെ പള്ളിയിൽ നിറയെ ആളുകളുണ്ടായിരുന്നു. പള്ളിക്കുള്ളിൽ പ്രാർഥിച്ചുകൊണ്ട് നിന്നവർക്കുനേരെ ആദ്യം വെടിയുതിർത്ത ഭീകരൻ പിന്നീട് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ ഇസ് ലാമിക് സ്റ്റേറ്റ് ആണെന്നു സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയശേഷം സിറിയയിൽ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. ഇസ്ലാമിക ഭരണത്തിന് കീഴിലുളള സിറിയയില്‍ നിലവിലുള്ള പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേര്‍ സ്ഫോടനമുണ്ടായിരിക്കുന്നത്. രാജ്യത്ത്…
Read Moreവീണ്ടും കേന്ദ്രദൗത്യവുമായി ശശി തരൂർ
ന്യൂഡൽഹി: വീണ്ടും കേന്ദ്രദൗത്യവുമായി വിദേശരാജ്യങ്ങളിലേക്ക് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായാണു തരൂരിന്റെ യാത്ര. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കൊപ്പം അതതു സർക്കാരുകളുമായി ചർച്ച നടത്തുകയാണു ലക്ഷ്യം. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ ഇന്ത്യക്കൊപ്പം നിർത്താനാണു കേന്ദ്രനീക്കം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തി മടങ്ങിയെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Read Moreട്രംപ് -പാക് സൈനിക മേധാവി കൂടിക്കാഴ്ച; വിമര്‍ശനവുമായി ഇന്ത്യ
ന്യൂഡല്‍ഹി: പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ വിമർശിച്ച് ഇന്ത്യ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ട്രംപും അസിം മുനീറും തമ്മിലുള്ള കൂടിക്കാഴ്ച. സൈനിക മേധാവിയെ ക്ഷണിക്കുകയും പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ ക്ഷണിക്കാതിരിക്കുകയും ചെയ്ത നടപടി പാക്കിസ്ഥാനെ നാണംകെടുത്തി. ഇതു വിചിത്രമായ സംഭവമാണെന്നും ഇരുവരുടെയും കൂടിക്കാഴ്ച തന്നെ അത്ഭുതപ്പെടുത്തിയെന്നും പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. അസിം മുനീറുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാന് വിഷയം ചര്‍ച്ചയായതായി ട്രംപ് പറഞ്ഞിരുന്നു. അഞ്ചു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അസിം മുനീർ അമേരിക്കയിലെത്തിയപ്പോഴാണ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.
Read Moreഇസ്രയേൽ ആശുപത്രിക്കുനേരേയുണ്ടായ ആക്രമണം: നെതന്യാഹുവിനെ പരിഹസിച്ച് തുർക്കി പ്രസിഡന്റ്
അങ്കാറ: ഇസ്രയേലിലെ ആശുപത്രിക്കുനേരേയുണ്ടായ ആക്രമണത്തിൽ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിൻ നെതന്യാഹുവിനെ പരിഹസിച്ച് തുർക്കി പ്രസിഡന്റ് എർദോഗൻ. ഗാസയിൽ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകർത്തവരാണ് ആശുപത്രി ആക്രമിക്കപ്പെട്ടതിൽ പരാതി പറയുന്നതെന്ന് എർദോഗൻ പറഞ്ഞു. ഇസ്രയേൽ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തെ യുഎൻ സുരക്ഷാ കൗണ്‍സിൽ അപലപിക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ നടപടി യുദ്ധക്കുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുംസ്ലിംകൾക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നൽകുന്ന ആശുപത്രിയാണെന്നും ഇസ്രയേൽ പറഞ്ഞിരുന്നു. ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ 45പേര്‍ക്കു പരിക്കേറ്റെന്നും ഇസ്രയേൽ വ്യക്തമാക്കി. മിസൈൽ ആക്രമണത്തിൽ ആശുപത്രികളിൽ നാശനഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആക്രമണം കടുപ്പിക്കാൻ ബെഞ്ചമിൻ നെതന്യാഹു നിർദേശം നൽകുകയും ചെയ്തിരുന്നു
Read Moreപാക്കിസ്ഥാനില്‍ കോംഗോ വൈറസ് പടരുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കോംഗോ വൈറസ് പടരുന്നു. രോഗം ബാധിച്ചു മൂന്നുപേർ ഇതുവരെ മരിച്ചതായാണ് റിപ്പോർട്ട്. ഖൈബർ പഖ്തൂണ്‍ഖ്വയില്‍ രണ്ടും കറാച്ചിയിൽ ഒരാളുമാണു മരിച്ചത്. നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളിൽ രോഗബാധ രൂക്ഷമാകുന്നതായാണ് റിപ്പോർട്ട്.
Read Moreഇറാനെതിരേ ഇസ്രയേൽ ഒറ്റയ്ക്കു മതിയെന്ന് നെതന്യാഹു
ടെൽ അവീവ്: ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാൻ തങ്ങൾ ഒറ്റയ്ക്കു പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണ്. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേൽ ലക്ഷ്യമിടുന്നില്ല. പക്ഷേ, അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾതന്നെ തീരുമാനം എടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.
Read More