ഇ​റാ​ൻ ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം; കൂ​ടു​ത​ൽ വി​നാ​ശ​കാ​രി ആ​ര്?

ഇ​റാ​ന്‍റെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും സൈ​നി​ക​ശേ​ഷി തു​ല​നം ചെ​യ്യു​ന്പോ​ൾ ചി​ല കാ​ര്യ​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ ത​ട്ടു​യ​രും. ചി​ല​തി​ൽ ഇ​സ്ര​യേ​ലി​ന്‍റെ​യും. സൈ​നി​ക ശ​ക്തി​യി​ലും ക​ര​സേ​ന​യി​ലും ഇ​റാ​ൻ ഇ​സ്ര​യേ​ലി​നെ മ​റി​ക​ട​ക്കു​മ്പോ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ, സൈ​നി​ക ചെ​ല​വ്, വ്യോ​മ​ശ​ക്തി, ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ, ആ​ണ​വ പോ​ർ​മു​ന​ക​ൾ തു​ട​ങ്ങി​യ ത​ന്ത്ര​പ​ര​മാ​യ ആ​സ്തി​ക​ൾ എ​ന്നി​വ​യി​ൽ ഇ​സ്ര​യേ​ൽ വ്യ​ക്ത​മാ​യും മു​ന്നി​ലാ​ണ്. ഇ​റാ​ന്‍റെ വ​ലി​യ മ​നു​ഷ്യ​ശേ​ഷി​യെ മ​റി​ക​ട​ന്ന് നീ​ണ്ടു​നി​ൽ​ക്കു​ന്ന യു​ദ്ധ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​സ്ര​യേ​ലി​നെ കൂ​ടു​ത​ൽ ശ​ക്ത​രാ​ക്കു​ന്ന​ത് ഈ ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ്. വ്യോ​മ​സേ​ന​യു​ടെ കാ​ര്യ​ത്തി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും ഇ​സ്ര​യേ​ൽ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്.അ​തേ​സ​മ​യം, ബാ​ലി​സ്റ്റി​ക്, ക്രൂ​സ് മി​സൈ​ലു​ക​ളി​ൽ ഇ​റാ​നാ​ണ് മേ​ധാ​വി​ത്തം. മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യും അ​വ​ർ​ക്കാ​ണു കൂ​ടു​ത​ൽ. ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം അ​ത്യാ​ധു​നി​ക​മാ​ണ്. മി​സൈ​ലു​ക​ൾ 20 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും അ​ന​വ​ധി ക്രൂ​സ് മി​സൈ​ലു​ക​ളും ഇ​റാ​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. അ​വ​ർ സ്വ​ന്ത​മാ​യി ക്രൂ​സ് മി​സൈ​ൽ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഖൈ​ബ​ർ ബ​സ്റ്റ​ർ എ​ന്ന മി​സൈ​ൽ അ​വ​രു​ടെ ആ​ഗ്നേ​യാ​സ്ത്ര​മാ​ണ്. ഫ​ത്താ​ഹ് എ​ന്ന പേ​രി​ലു​ള്ള ഹൈ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ കൈ​യി​ലു​ണ്ടെ​ന്നും ഇ​റാ​ൻ…

Read More

ഇ​സ്ര​യേ​ലി​നെ​തി​രെ തു​ർ​ക്കി​യും; ഇ​റാ​ൻ തി​രി​ച്ച​ടി​ക്ക് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ദേ​ശീ​യ മാ​ധ്യ​മം ആ​ക്ര​മി​ച്ച​തി​ന് പി​ന്നാ​ലെ ഇ​സ്ര​യേ​ലി​ന് മു​ന്ന​റി​യി​പ്പു​മാ​യി തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ർ​ദോ​ഗാ​ൻ. ഇ​പ്പോ​ൾ ചെ​യ്യു​ന്ന​തി​ൽ ഇ​സ്ര​യേ​ൽ ഖേ​ദി​ക്കു​മെ​ന്ന് തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ദേ​ശീ​യ മാ​ധ്യ​മം ആ​ക്ര​മി​ച്ച​തി​ന് ഇ​റാ​ൻ തി​രി​ച്ച​ടി​ക്ക് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ഉ​ണ്ട്. ജ​ന​ങ്ങ​ൾ ടെ​ൽ​അ​വീ​വ് ഒ​ഴി​യ​ണ​മെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ർ​ദേ​ശം. അ​തേ​സ​മ​യം, ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖ​മ​യ​നി ഇ​ല്ലാ​താ​യാ​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം അ​വ​സാ​നി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു പ​റ​ഞ്ഞു. എ​ബി​സി ന്യൂ​സി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. ഇ​റാ​നെ​തി​രാ​യ ഇ​സ്ര​യേ​ലി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ സൈ​നി​ക ന​ട​പ​ടി​ക​ളെ​യും അ​ദ്ദേ​ഹം ന്യാ​യീ​ക​രി​ച്ചു. സം​ഘ​ര്‍​ഷം വ​ഷ​ളാ​ക്കു​ന്ന​തി​ന് പ​ക​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ഖ​മ​യ​നി​യെ ല​ക്ഷ്യം വ​യ്ക്കാ​നു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ പ​ദ്ധ​തി ഡോ​ണ​ള്‍​ഡ് ട്രം​പ് വി​ല​ക്കി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ നേ​ര​ത്തെ വ​ന്നി​രു​ന്നു. സം​ഘ​ര്‍​ഷം വ​ഷ​ളാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ല്‍ എ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​റാ​ൻ അ​മേ​രി​ക്ക​ക്കാ​രെ…

Read More

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; ഷാ​ർ​ജ​യി​ലേ​ക്കും ദു​ബാ​യി​യി​ലേ​ക്കു​മു​ള്ള ചി​ല വി​മാ​ന​ങ്ങ​ൾ‌ റ​ദ്ദാ​ക്കി

ക​ണ്ണൂ​ർ: വ്യോ​മ​പാ​ത​ക​ൾ അ​ട​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​തി​സ​ന്ധി​ക​ൾ കാ​ര​ണം ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്കും ദു​ബാ​യി​യി​ലേ​ക്കു​മു​ള്ള ചി​ല വി​മാ​ന​ങ്ങ​ൾ‌ റ​ദ്ദാ​ക്കി​യ​താ​യി എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്ര ചെ​യ്യു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് അ​ത​ത് വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വീ​സു​ക​ളു​ടെ സ്ഥി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ന​ൽ​കി​യ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് പാ​കി​സ്ഥാ​ൻ വ്യോ​മ​പാ​ത​യി​ൽ നേ​ര​ത്തെ ത​ന്നെ വി​ല​ക്കു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ല വി​മാ​ന​ങ്ങ​ളും ഒ​മാ​ൻ വ്യോ​മ​പാ​ത​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​വ്യോ​മ​പാ​ത​യി​ൽ തി​ര​ക്കേ​റി​യ​തോ​ടെ​യാ​ണ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​ൻ ക​മ്പ​നി​ക​ൾ നി​ർ​ബ​ന്ധി​ത​മാ​വു​ന്ന​ത്. ഗ​ൾ​ഫി​ലെ വേ​ന​ൽ അ​വ​ധി കൂ​ടി​യാ​യ​തി​നാ​ൽ നാ​ട്ടി​ലേ​ക്ക് വ​രാ​ൻ കാ​ത്തി​രു​ന്ന പ്ര​വാ​സി​ക​ളെ​യും ഈ ​പ്ര​തി​സ​ന്ധി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Read More

ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ന്ത്യ​ൻ എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​രും പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്നും എം​ബ​സി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ പോ​സ്റ്റു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നു​മാ​ണു നി​ർ​ദേ​ശം. അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും എം​ബ​സി ഇ​ന്ത്യ​ക്കാ​രെ അ​റി​യി​ച്ചു. വ്യ​ക്തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ക്കാ​നു​ള്ള ഗൂ​ഗി​ൾ ഫോം ​എം​ബ​സി​യു​ടെ എ​ക്സ് അ​ക്കൗ​ണ്ടി​ൽ ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ളി​ക്കാ​നു​ള്ള ഫോ​ൺ ന​ന്പ​റു​ക​ളും ടെ​ല​ഗ്രാം അ​ക്കൗ​ണ്ടി​ന്‍റെ ലി​ങ്കും ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് ടെ​ൽ അ​വീ​വി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. സ്ഥി​തി​ഗ​തി​ക​ൾ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ എം​ബ​സി വൃ​ത്ത​ങ്ങ​ൾ, ജാ​ഗ്ര​ത പാ​ലി​ക്കാ​നും അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​നും ഇ​ന്ത്യ​ക്കാ​ർ​ക്കു നി​ർ​ദേ​ശം ന​ല്കി.

Read More

ഹ​ജ്ജ് യാ​ത്രക്കാ​രു​മാ​യി വ​ന്ന സൗ​ദി വി​മാ​ന​ത്തി​ല്‍ തീ; ​യാ​ത്ര​ക്കാർ സുരക്ഷിതർ

ല​ക്‌​നോ: ഹ​ജ്ജ് യാ​ത​ക്കാ​രു​മാ​യി വ​ന്ന സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ല്‍ തീ. ​വി​മാ​നം ല​ക്‌​നോ​വി​ല്‍ ഇ​റ​ങ്ങു​മ്പോ​ഴാ​ണ് ഇ​ട​ത് ച​ക്ര​ത്തി​ല്‍​നി​ന്ന് തീ​യും പു​ക​യും ക​ണ്ട​ത്. ഉ​ട​നെ വി​മാ​ന​ത്തി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ചു. സൗ​ദി എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ എ​സ്‌​വി 3112 എ​ന്ന വി​മാ​ന​ത്തി​ലാ​ണ് തീ ​ക​ണ്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 10:45നാ​ണ് വി​മാ​നം ജി​ദ്ദ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട​ത്.​രാ​വി​ലെ ആ​റ​ര​യോ​ടെ ല​ക്‌​നോ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാ​ന്‍​ഡ് ചെ​യ്യു​മ്പോ​ഴാ​ണ് ഇ​ട​ത് ച​ക്ര​ത്തി​ന്‍റെ ഭാ​ഗ​ത്ത് തീ​യും പു​ക​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഉ​ട​നെ പൈ​ല​റ്റ് വി​മാ​നം പ്ര​ത്യേ​ക വ​ശ​ത്തേ​ക്ക് മാ​റ്റി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ​ത്തി തീ​യ​ണ​ച്ചു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ലാ​ന്‍​ഡിം​ഗ് ഗി​യ​റി​ലെ ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​ന​ത്തി​ലെ ചോ​ര്‍​ച്ച ആ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​മാ​നം കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി മാ​റ്റി.

Read More

ട്രംപ്‌വിരുദ്ധ പ്രക്ഷോഭം കനക്കുന്നു

ഫി​​​ലാ​​​ഡെ​​​ൽ​​​ഫി​​​യ: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ തെ​​​രു​​​വു​​​ക​​​ളും പാ​​​ർ​​​ക്കു​​​ക​​​ളും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ​​​ക്കൊ​​​ണ്ടു നി​​​റ​​​യു​​​ന്ന കാ​​​ഴ്ച​​​യാ​​​ണ് ശ​​​നി​​​യാ​​​ഴ്ച യു​​​എ​​​സി​​​ൽ ക​​​ണ്ട​​​ത്. ജ​​​നാ​​​ധി​​​പ​​​ത്യ​​​വും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ങ്ങ​​​ളി​​​ലും ചെ​​​റു​​​പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലും അ​​​ല​​​യ​​​ടി​​​ച്ചു. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലാ​​​യി പതിനായിര ത്തോളം പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ പ​​​ങ്കെ​​​ടു​​​ത്തു​​​വെ​​​ന്ന് “നോ ​​​കിം​​​ഗ്സ് ‘ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ സം​​​ഘാ​​​ട​​​ക​​​ർ പ​​​റ​​​ഞ്ഞു. ‌സ​​​മാ​​​ധാ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ക്ര​​​മം വ​​​ച്ചു​​​പൊ​​​റു​​​പ്പി​​​ക്കി​​​ല്ലെ​​​ന്നും യു​​​എ​​​സ് ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കു​​​ക​​​യും നാ​​​ഷ​​​ണ​​​ൽ ഗാ​​​ർ​​​ഡു​​​ക​​​ളെ വി​​​ന്യ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ലോ​​​സ് ആഞ്ച​​​ല​​​സി​​​ൽ പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം ഉ​​​പ​​​യോ​​​ഗി​​​ച്ചു. യു​​​എ​​​സ് ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് ക​​​സ്റ്റം​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ന്നി​​​ൽ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​വ​​​യ​​​വ​​​രെ ഒ​​​ഴി​​​പ്പി​​​ക്കാ​​​ൻ പോ​​​ർട്ട്‌ലാ ൻ​​ഡി​​​ലും ക​​​ണ്ണീ​​​ർ​​​വാ​​​ത​​​ക പ്ര​​​യോ​​​ഗ​​​മു​​​ണ്ടാ​​​യി. സോ​​​ൾ​​​ട്ട് ലേ​​​ക്ക് സി​​​റ്റി​​​യി​​​ലെ മാ​​​ർ​​​ച്ചി​​​നി​​​ട​​​യി​​​ൽ ന​​​ട​​​ന്ന വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വം പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണ്. മൂ​​​ന്നു പേ​​​രെ ഇ​​​തി​​​നൊ​​​ട​​​കം ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ന്യൂ​​​യോ​​​ർ​​​ക്ക്, ഡെ​​​ൻ​​​വ​​​ർ, ഷി​​​ക്കാ​​​ഗോ, ഓ​​​സ്റ്റി​​​ൻ, അറ്റ്‌ലാന്‍റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വ​​​ൻ​​​ജ​​​ന​​​ക്കൂ​​​ട്ടം അ​​​ണി​​​നി​​​ര​​​ന്നു. 70,000 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത…

Read More

സൈ​നി​ക പ​രേ​ഡി​ൽ പാ​ക്കി​സ്ഥാ​ൻ പ​ട്ടാ​ള​മേ​ധാ​വി​യെ ക്ഷ​ണി​ച്ചി​ട്ടി​ല്ല; വാ​ർ​ത്ത നി​ഷേ​ധി​ച്ച് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: പാ​ക്കി​സ്ഥാ​ൻ സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റി​നെ സൈ​നി​ക പ​രേ​ഡി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്ന വാ​ർ​ത്ത നി​ഷേ​ധി​ച്ച് വൈ​റ്റ് ഹൗ​സ്. “ഇ​ത് വ്യാ​ജ​മാ​ണ്. വി​ദേ​ശ സൈ​നി​ക നേ​താ​ക്ക​ളെ​യൊ​ന്നും ക്ഷ​ണി​ച്ചി​ട്ടി​ല്ല’. മു​നീ​റി​നെ ക്ഷ​ണി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ളെ​ക്കു​റി​ച്ച് വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. യു​എ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന പ​രേ​ഡി​നെ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. സൈ​ന്യ​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന​താ​ണ് പ​രേ​ഡി​ന്‍റെ ഉ​ദ്ദേ​ശം. ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തെ നേ​രി​ടാ​ൻ 1775 ജൂ​ൺ 14 ന് ​യു​എ​സ് സൈ​ന്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​പി​ത​മാ​യ​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യാ​ണ് ഈ ​പ​രേ​ഡ്. ആ​യി​ര​ക്ക​ണ​ക്കി​ന് സൈ​നി​ക​ർ, ഡ​സ​ൻ ക​ണ​ക്കി​ന് ടാ​ങ്കു​ക​ൾ, സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ൾ, യു​ദ്ധ​വി​മാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും.

Read More

ഉം​റ വി​സ​ക​ൾ​ക്ക് ഇ​നി മു​ത​ൽ താ​മ​സ ക​രാ​ർ നി​ർ​ബ​ന്ധം

റി​യാ​ദ്: സൗ​ദി​യി​ലെ താ​മ​സ​കേ​ന്ദ്രം സം​ബ​ന്ധി​ച്ച രേ​ഖ ന​ൽ​കി​യാ​ലേ ഇ​നി മു​ത​ൽ ഉം​റ വി​സ അ​നു​വ​ദി​ക്കൂ​വെ​ന്നു ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം. ഹോ​ട്ട​ൽ, അ​പ്പാ​ർ​ട്ട്മെ​ന്‍റ് തു​ട​ങ്ങി​യ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യി​ട്ടു​ള്ള ഉം​റ സ​ർ​വീ​സ് ക​മ്പ​നി​ക​ൾ അ​തി​ന്‍റെ രേ​ഖ​ക​ൾ വി​സ അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്ക​ണം. മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ‘നു​സു​ക് മ​സാ​ർ’ എ​ന്ന ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ ക​രാ​ർ അ​പ്ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് ഉം​റ ക​മ്പ​നി​ക​ളോ​ടും വി​ദേ​ശ സ​ർ​വി​സ് ഏ​ജ​ൻ​റു​മാ​രോ​ടും ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ലൈ​സ​ൻ​സു​ള്ള താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള്ള താ​മ​സ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തേ​ണ്ട​ത്. ഉം​റ സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ലൈ​സ​ൻ​സു​ള്ള താ​മ​സ​കേ​ന്ദ്ര​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് പ്ര​ധാ​ന നി​ബ​ന്ധ​ന.

Read More

ഇ​സ്ര​യേ​ലി​ലേ​ക്ക് ഇ​റാ​ൻ തൊ​ടു​ത്ത​ത്  300ഓ​ളം മി​സൈ​ലു​ക​ൾ

300ഓ​ളം മി​സൈ​ലു​ക​ൾ ഇ​സ്ര​യേ​ലി​ലേ​ക്ക് ഇ​റാ​ൻ തൊ​ടു​ത്തു​വെ​ന്നാ​ണ് റി​പ്പോ‍​ർ​ട്ട്. ജെ​റു​സ​ലേ​മി​ൽ വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​ങ്ങ​ൾ കേ​ട്ട​താ​യി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ടെ​ൽ​അ​വീ​വി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഇ​സ്ര​യേ​ലി​ലേ​ക്ക് ഹൂ​തി വി​മ​ത​ർ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നും റി​പ്പോ​ട്ടു​ണ്ട്. എ​ന്നാ​ൽ 150ഓ​ളം മി​സൈ​ലു​ക​ൾ ഇ​റാ​ൻ വി​ക്ഷേ​പി​ച്ചു​വെ​ന്നും അ​തി​ൽ ഒ​ൻ​പ​ത് മി​സൈ​ലു​ക​ൾ ഒ​ഴി​കെ ബാ​ക്കി​യെ​ല്ലാം വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​യ അ​യേ​ൺ ഡോം ​ത​ക​ർ​ത്തു​വെ​ന്നും ഇ​സ്ര​യേ​ൽ പ​റ​യു​ന്നു. ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​റി ഗാ​ർ​ഡ്സി​ന്‍റെ ആ​സ്ഥാ​നം വ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ചി​രു​ന്നു. ഇ​റാ​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട സൈ​നി​ക മേ​ധാ​വി​ക​ളും ആ​റ് ആ​ണ​വ​ശാ​സ്ത്ര​ജ്ഞ​രും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖ​മേ​നി​യു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വും മു​ൻ​നാ​വി​ക മേ​ധാ​വി​യും അ​മേ​രി​ക്ക​യു​മാ​യി ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന അ​ലി ഷാം​ഖാ​നി​യും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ​പ്പെ​ടു​ന്നു.  

Read More

ഇ​റാ​നി​ൽ വീ​ണ്ടും ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ; ഇ​റാ​നി​ൽ 78 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ടെ​ഹ്റാ​ൻ/​ടെ​ൽ​അ​വീ​വ്: അ​ടി​യും തി​രി​ച്ച​ടി​യു​മാ​യി ഇ​റാ​നും ഇ​സ്ര​യേ​ലും ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​ശ്ചി​മേ​ഷ്യ യു​ദ്ധ​ഭീ​തി​യി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഇ​റാ​നി​ലെ ആ​ണ​വ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച ഇ​സ്ര​യേ​ൽ സൈ​ന്യം ഇ​ന്നു പു​ല​ർ​ച്ചെ ഇ​റാ​ന്‍റെ വ്യോ​മ​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ളി​ലും വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​റാ​നി​ൽ 78 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും 320ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു​വെ​ന്നും ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​ലേ​ക്കു ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​റാ​ൻ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഇ​സ്ര​യേ​ലി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ൽ​അ​വീ​വി​ലും ജ​റു​സ​ലേ​മി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടെ​ന്നും 40ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ടെ​ൽ അ​വീ​വി​ലെ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ പ​റ്റി. ഇ​റാ​ന്‍റെ ആ​ക്ര​മ​ണം ഇ​സ്ര​യേ​ൽ സ്ഥി​രീ​ക​രി​ച്ചു. ഇ​സ്ര​യേ​ലി​ന്‍റെ യു​ദ്ധ​വി​മാ​നം വെ​ടി​വ​ച്ചി​ട്ടെ​ന്നും ഒ​രു ഇ​സ്ര​യേ​ൽ പൈ​ല​റ്റി​നെ പി​ടി​കൂ​ടി​യെ​ന്നും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും ഇ​സ്ര​യേ​ൽ അ​ത് നി​ഷേ​ധി​ച്ചു.ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന്…

Read More