വിയന്ന: ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് പ്രഖ്യാപിച്ചു.35 രാജ്യങ്ങൾ ഉൾപ്പെട്ട ബോർഡിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളാണ് ഇതിനാവശ്യമായ പ്രമേയം അവതരിപ്പിച്ചത്. 19 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 11 പേർ വിട്ടുനിന്നപ്പോൾ റഷ്യ, ചൈന, ബുർക്കിന ഫാസോ എന്നിവർ എതിർത്തു വോട്ട് ചെയ്തു. വിഷയം ഇനി യുഎൻ രക്ഷാസമിതിയുടെ പരിഗണനയ്ക്കു വിടും. ആണവകേന്ദ്രങ്ങളിലെ പരിശോധനയിൽ ഇറാൻ സഹകരിക്കുന്നില്ലെന്നും രഹസ്യ പദ്ധതികൾ നടത്തുന്നതായി സംശയമുണ്ടെന്നും ആരോപിക്കുന്ന റിപ്പോർട്ട് അന്താരാഷ്ട്ര ആണവോർജ ഏജൻസി കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ഏജൻസി ബോർഡ് പ്രമേയം പരിഗണിച്ചത്. 2015ൽ വൻശക്തികളുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് ഇറാൻ ആണവ പദ്ധതികൾ പരിമിതപ്പെടുത്തിയിരുന്നു. 2018ൽ യുഎസ് പ്രസിഡന്റായിരുന്ന ട്രംപ് കരാറിൽനിന്ന് ഏകപക്ഷീയമായി പിൻമാറി ഇറാനെതിരേ ഉപരോധങ്ങൾ ചുമത്തി. ഇതിനു മറുപടിയായി ആണവ ഇന്ധനമായ യുറേനിയത്തിന്റെ…
Read MoreCategory: NRI
ഇറാനുമായി സംഘർഷസാധ്യത വർധിച്ചു; പശ്ചിമേഷ്യയിലെ അമേരിക്കക്കാർ മടങ്ങുന്നു
വാഷിംഗ്ടൺ ഡിസി: ഇറാനുമായി സംഘർഷസാധ്യത ഉടലെടുത്ത പശ്ചാത്തലത്തിൽ അമേരിക്ക പശ്ചിമേഷ്യയിലെ തങ്ങളുടെ പൗരന്മാരെ പിൻവലിക്കുന്നു. ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിലെ യുഎസ് എംബസി ഭാഗികമായി ഒഴിയാൻ നിർദേശം നല്കി. എംബസിയിലെ അത്യാവശ്യയിതര വിഭാഗം ജീവനക്കാരും കുടുംബാംഗങ്ങളും അമേരിക്കയിലേക്കു മടങ്ങും. ഇറാക്കിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ സൈനികരുടെ കുടുംബാംഗങ്ങളോടും മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തും ബഹ്റിനും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികരുടെ കുടുംബാഗങ്ങൾക്കു സ്വമേധയാ മടങ്ങാനുള്ള അധികാരവും നല്കി. പശ്ചിമേഷ്യ അപകടം പിടിച്ച സ്ഥലമാകുമെന്നും അവിടെയുള്ള അമേരിക്കക്കാരെ മാറ്റുമെന്നും പ്രസിഡന്റ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. ഇറാൻ അണ്വായുധം സ്വന്തമാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ അണവപദ്ധതികൾ അവസാനിപ്പിക്കുക ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം മുൻകൈ എടുത്തു നടത്തുന്ന ചർച്ചകളിൽ പുരോഗതിയില്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടികൾ. ഇതിനു പുറമേ, ഇസ്രയേൽ ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ഇതിനു മറുപടിയായി ഇറാൻ, ഇറാക്കിലെ യുഎസ് സ്ഥാപനങ്ങളിൽ…
Read Moreലോസ് ആഞ്ചലസ് പ്രക്ഷോഭം പടരുന്നു ; കുടിയേറ്റ വിരുദ്ധതയ്ക്ക് എതിരേ യുഎസ് നഗരങ്ങളിൽ പ്രകടനം
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നടപടികൾക്കെതിരേ ലോസ് ആഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കു പടരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ഫിലാഡെൽഫിയ, അറ്റ്ലാന്റ, ഓസ്റ്റിൻ എന്നീ വൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രകടനങ്ങളുണ്ടായി. ലോസ് ആഞ്ചലസിൽ അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് വകുപ്പ് റെയ്ഡ് നടത്തുന്നതിലുള്ള പ്രതിഷേധം തുടർച്ചയായ അഞ്ചാം ദിനമായ ചൊവ്വാഴ്ചയും തുടർന്നു. അക്രമവും കൊള്ളയും റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ നഗരഹൃദയത്തിലെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ മേയർ കാരെൻ ബാസ് ചൊവ്വാഴ്ച രാത്രി മുതൽ അനിശ്ചിത കാലത്തേക്കു കർഫ്യൂ പ്രഖ്യപിച്ചു. കർഫ്യൂ പാലിക്കാൻ തയാറാകാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോർക്ക് നഗരത്തിലെ പ്രകടനത്തിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ഒട്ടേറെപ്പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോലീസ് അറിയിച്ചു. ലോസ് ആഞ്ചലസിലേതു പോലുള്ള പ്രതിഷേധം ന്യൂയോർക്കിൽ…
Read Moreവടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം
ലണ്ടൻ: ബ്രിട്ടന്റെ ഭാഗമായ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കുടിയേറ്റവിരുദ്ധ കലാപം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ 14 വയസു പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റിലായതിനു പിന്നാലെ തിങ്കളാഴ്ചയാണ് കലാപം ആരംഭിച്ചത്. പ്രതികള്‍ റുമേനിയന്‍ വംശജരാണെന്നു സൂചനയുണ്ട്. കേസിനാസ്പദമായ സംഭവം നടന്ന ആന്‍ട്രിം കൗണ്ടിയിലെ ബാലിമെനയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച ഇരയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശവാസികള്‍ നടത്തിയ റാലി അക്രമപരന്പരയുടെ തുടക്കമായി. മുഖംമൂടി ധരിച്ച നൂറുകണക്കിന് അക്രമികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പോലീസിനെ ആക്രമിക്കുകയും വാഹനങ്ങൾക്കും വീടുകൾക്കും തീയിടുകയുമുണ്ടായി. ബുധനാഴ്ച രാത്രി കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരുന്ന ഒരു കേന്ദ്രം അക്രമികള്‍ തീവച്ചുനശിപ്പിച്ചു. സംഘര്‍ഷങ്ങളില്‍ പോലീസുകാരടക്കം ഒട്ടേറെപ്പേര്‍ക്കു പരിക്കുണ്ട്.
Read Moreഇറാനെ ഇസ്രയേൽ ആക്രമിച്ചു, സൈനിക മേധാവിയെ വധിച്ചു
ടെഹ്റാൻ: ഇറാനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇന്നു പുലർച്ചെ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചു. “ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്നു പേരിട്ട സൈനിക നടപടിയിൽ ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനികകേന്ദ്രങ്ങളുമാണ് ആക്രമിച്ചത്. ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടു. ആക്രമണം നടക്കുന്പോൾ സലാമി സൈനിക ആസ്ഥാനത്തുണ്ടായിരുന്നു. ടെഹ്റാൻ സ്റ്റേറ്റ് മീഡിയ ഇക്കാര്യം സ്ഥിരീകരിച്ചു. ഇസ്രയേലിനെതിരേ ശക്തമായ തിരിച്ചടിക്കു തയാറെടുക്കുകയാണെന്ന് ഇറാൻ സൈനിക വക്താവ് പറഞ്ഞു. ടെഹ്റാനില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായും ഇറാന് അറിയിച്ചു. ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ ആഭ്യന്തര അടിയന്താരാവസ്ഥ പ്രഖ്യാപിച്ചു. ഇസ്രയേലും വ്യോമപാത അടച്ചു. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ആദ്യഘട്ട ആക്രമണമാണ് എയര്‍ ഫോഴ്സ് ജെറ്റുകള്‍ നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധസേന എക്സില്‍ കുറിച്ചു. ഇറാന്…
Read Moreപ്രതിരോധച്ചെലവ് കുത്തനേ കൂട്ടി പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: പ്രതിരോധ ബജറ്റ് പാക്കിസ്ഥാൻ 20 ശതമാനം വർധിപ്പിച്ചു. പാക്കിസ്ഥാൻ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ് അവതരിപ്പിച്ച 2025-26 വർഷത്തേക്കുള്ള വാർഷിക ഫെഡറൽ ബജറ്റിലാണ് പ്രതിരോധച്ചെലവ് കുത്തനേ കൂട്ടിയത്. മൊത്തം വാർഷിക ബജറ്റിന്റെ ഏകദേശം 14.5 ശതമാനമാണ് പ്രതിരോധ സേനയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് രാജ്യത്തിന്റെ ജിഡിപിയുടെ ഏകദേശം 1.9 ശതമാനമാണ്. അടുത്തകാലത്ത് പ്രതിരോധ ബജറ്റിൽ വരുത്തിയ ഏറ്റവും ഉയർന്ന വർധനയാണിത്. അതേസമയം, മൊത്തം ബജറ്റിൽ ഇത്തവണ 6.9 ശതമാനം കുറവ് വരുത്തിയിട്ടുമുണ്ട്. നിലവിൽ 274 ബില്യൺ ഡോളറിന്റെ കടക്കെണിയിലാണ് പാക്കിസ്ഥാൻ. പഴയ വായ്പകൾ തിരിച്ചടയ്ക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽനിന്ന് പാക്കിസ്ഥാൻ വായ്പ തേടിയിരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാനിലെ വ്യോമകേന്ദ്രങ്ങൾക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ പ്രതിരോധ ചെലവിൽ വൻവർധന വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Read Moreസൈനികരുടെ മൃതദേഹങ്ങൾ പരസ്പരം കൈമാറി റഷ്യയും യുക്രെയ്നും
മോസ്കോ: ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ റഷ്യയും യുക്രെയ്നും പരസ്പരം വിട്ടുനൽകി. 1212 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യയും 27 റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്നും കൈമാറി. കിഴക്കൻ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങളാണ് ഇരുരാജ്യങ്ങളും കൈമാറിയത്. ഇസ്തംബൂളിൽ നടന്ന രണ്ടാംഘട്ട ചർച്ചയിലെ ധാരണപ്രകാരമാണു മൃതദേഹങ്ങൾ വിട്ടുനൽകുന്നത്. വ്യവസ്ഥകളില്ലാതെ 6000 യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകാനും റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനും തയാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉപദേഷ്ടാവ് വ്ലാഡിമിർ മെഡിൻസ്കി ഇസ്തംബൂളിൽ നടന്ന ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ധാരണപ്രകാരം രണ്ടു ഘട്ടമായി 25 യുദ്ധത്തടവുകാരെയും ഇരുരാജ്യങ്ങളും കൈമാറി. ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ യുദ്ധത്തടവുകാരെ കൈമാറാനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.
Read Moreഓസ്ട്രിയയിൽ സ്കൂളിലെ വെടിവയ്പ്: പ്രതിയെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത് സ്കൂളിൽ നേരിട്ട പരിഹാസങ്ങൾ!
വിയന്ന: ഓസ്ട്രിയയിലെ സ്കൂളിൽ 21 വയസുകാരൻ 10 പേരെ വെടിവച്ചു കൊന്നത് സ്കൂളിൽ നേരിട്ട പരിഹാസങ്ങളിൽ പ്രകോപിതനായെന്നു റിപ്പോർട്ട്. കുറ്റകൃത്യം നടത്തുന്നതിന് മുൻപ് അമ്മയോടു യുവാവ് മാപ്പ് ചോദിച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. സ്കൂളിൽനിന്ന് പാതിവഴിയിൽ പഠനം നിർത്തിയ പോയ ആർതർ എന്ന മുൻ വിദ്യാർഥിയാണ് സ്കൂളിലെത്തി വിദ്യാർഥികളെ കൂട്ടക്കൊല ചെയ്തത്. തുടർന്നു വെടിവച്ചു സ്വയം ജീവനൊടുക്കുകയും ചെയ്തു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ വിദ്യാർഥികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഷോട്ട് ഗണും പിസ്റ്റളുമാണ് പ്രതി കൃത്യം നടത്താൻ ഉപയോഗിച്ചത്. രണ്ട് ആയുധങ്ങൾക്കും ആർതറിന് ലൈസൻസിനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൃത്യം നടത്തുന്ന നിമിഷങ്ങൾക്ക് മുൻപ് ആർതർ അമ്മയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് മാപ്പപേക്ഷ നടത്തിയത്. ‘ഞാൻ ചെയ്യാൻ പോകുന്നതിന് എന്നോട് ക്ഷമിക്കൂ’ എന്നായിരുന്നു സന്ദേശം. സന്ദേശം ലഭിച്ച് 24 മിനിറ്റിനുശേഷമാണ് അമ്മ അത് കാണുന്നത്. ഉടൻ തന്നെ അമ്മ വിവരം…
Read More“വിമർശനം അതിരു കടന്നു’; ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് ഇലോൺ മസ്ക്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ ഡോണാൾഡ് ട്രംപിനെതിരേയുള്ള തന്റെ പോസ്റ്റുകളിൽ ടെക് കോടീശ്വരൻ ഇലോൺ മസ്ക് ഖേദം പ്രകടിപ്പിച്ചു. “കഴിഞ്ഞ ആഴ്ച പ്രസിഡന്റിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകൾ അതിരുകടന്നു, അതിൽ ഞാൻ ഖേദിക്കുന്നു” എന്നാണ് എലോൺ മസ്ക് എക്സിൽ കുറിച്ചത്. ഖേദം പ്രകടിപ്പിക്കും മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപ് സർക്കാരിലെ കാര്യക്ഷമതാ വകുപ്പ് മേധാവി സ്ഥാനം രാജിവച്ച മസ്ക്, റിപ്പബ്ലിക്കൻ പാർട്ടിയുടെ പുതിയ നികുതി ബിൽ നിർദ്ദേശത്തെ കടുത്ത ഭാഷയിൽവിമർശിച്ചിരുന്നു. തുടർന്ന് മസ്കും ട്രംപും ടിവി അഭിമുഖങ്ങളിലൂടെയും എക്സ് പോസ്റ്റുകളിലൂടെയും പരസ്യമായി തർക്കത്തിൽ ഏർപ്പെട്ടു. മസ്കിന്റെ വിമർശനം തുടർന്നാൽ, വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
Read More‘ട്രംപിനെയും മസ്കിനെയും വധിക്കണം’: ആഹ്വാനവുമായി അല്‍ ഖ്വയ്ദ നേതാവ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിനെയും വധിക്കണമെന്ന് ആഹ്വാനം ചെയ്ത് അല്‍ ഖ്വയ്ദ നേതാവ്. വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍ ഖ്വയ്ദ നേതാവ് സയീദ് ബിന്‍ ആതിഫ് അല്‍ അവ്ലാകിയുടെ ഭീഷണി. ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുമെന്നും വീഡിയോയില്‍ പറയുന്നു. ശനിയാഴ്ച പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2024ല്‍ അല്‍ ഖ്വയ്ദയുടെ നേതൃത്വം ഏറ്റെടുത്തശേഷം ആദ്യമായാണ് ഇയാള്‍ പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഗാസയിലെ ഞങ്ങളുടെ ജനങ്ങള്‍ക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീര്‍പ്പില്ലെന്നും പ്രതികാര ആക്രമണങ്ങള്‍ നടത്തണമെന്നും ഈജിപ്ത്, ജോര്‍ദാന്‍, ഗള്‍ഫ്-അറബ് രാജ്യങ്ങളിലെ നേതാക്കളെ വധിക്കണമെന്നും വീഡിയോയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ആറ് മില്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്.
Read More