വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം അതിഗംഭീരമാണ്; ഇവരുടെ പേരില്‍ ബാക്കിയുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്‌നം എന്നുവരെ തോന്നിയിട്ടുണ്ട്’: ദുല്‍ഖര്‍ സല്‍മാന്‍

കുടുംബത്തോടൊപ്പം മമ്മൂട്ടി ലൂസിഫര്‍ കണ്ടെന്നും വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം അതിഗംഭീരമാണെന്നും ദുല്‍ഖര്‍ സല്‍മാന്‍. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. വീട്ടില്‍ ഒരു മിനി തിയേറ്റര്‍ ഉണ്ടെന്നും അവിടിരുന്നാണ് കുടുംബം ലൂസിഫര്‍ കണ്ടതെന്നും ദുല്‍ഖര്‍ പറഞ്ഞു. ‘വാപ്പച്ചിയും ലാലേട്ടനും തമ്മിലുള്ള സ്‌നേഹം ഗംഭീരമാണ്. അവരുടെ സ്‌നേഹം കണ്ട് അത്ഭുതം തോന്നിയിട്ടുണ്ട്. ചെറുപ്പം മുതലേ അത് കാണുന്നതാണ്. ഇത് കാണുമ്പോള്‍ ഇവരുടെ പേരില്‍ ബാക്കിയുള്ളവര്‍ക്ക് എന്താ ഇത്ര പ്രശ്‌നം എന്നുവരെ തോന്നിയിട്ടുണ്ട്’ ദുല്‍ഖര്‍ പറഞ്ഞു. തനിക്ക് ലൂസിഫര്‍ മുഴുവനും കാണാന്‍ സാധിച്ചില്ല. ആ സമയത്ത് മറ്റൊരു സിനിമയുടെ കഥ കേള്‍ക്കുകയായിരുന്നു. ഇനി മുഴുവനായും കാണണമെന്നും ദുല്‍ഖര്‍ പറഞ്ഞു.

Read More

ഉമ്മ ആളൊരു സംഭവം തന്നെ!! വിനോദയാത്രയ്ക്ക് പോകുന്നതിനു തൊട്ടുമുമ്പ് റിസല്‍ട്ട് വന്നു, രണ്ടെണ്ണം പൊട്ടിയതോടെ യാത്രയിലുടനീളം ഉമ്മയ്ക്ക് ഒരേയൊരു ചോദ്യം മാത്രം, ദുല്‍ക്കര്‍ സല്‍മാന്‍ രസകരമായ അനുഭവം തുറന്നുപറയുന്നു

തന്റെ സ്‌കൂള്‍ ജീവിതകാലത്തെ രസകരമായ ഒരു സംഭവം പറയുകയാണ് ദുല്‍ക്കര്‍ സല്‍മാന്‍. ഈ കഥയില്‍ ദുല്‍ക്കറോ അച്ഛന്‍ മമ്മൂട്ടിയോ അല്ല കേന്ദ്രകഥാപാത്രം. ദുല്‍ക്കറിന്റെ ഉമ്മയാണ്. അക്കഥ ഇങ്ങനെ- സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു വെക്കേഷന് യാത്ര പോകാനായി ഉമ്മച്ചിയും വാപ്പച്ചിയും എല്ലാവരും പ്ലാന്‍ ചെയ്തിരിക്കുന്ന സമയത്താണ്. ടിക്കറ്റും ബുക്ക് ചെയ്തു. അതിനു തൊട്ടു മുമ്പ് ഞാന്‍ എഴുതിയ പരീക്ഷകളുടെ റിസല്‍ട്ട് വന്നു. രണ്ടു വിഷയങ്ങള്‍ക്കു തോറ്റുവെന്നറിഞ്ഞു. ആ ഫുള്‍ ട്രിപ്പ്. മുപ്പതു ദിവസമുണ്ടായിരുന്നെങ്കില്‍ മുപ്പതു ദിവസവും. ഉമ്മച്ചി ചോദിക്കും. ‘നിനക്കെന്തിനാ ഈ ഹോളിഡേ? നീ എന്തു ചെയ്തിട്ടാണ്. രണ്ടു സബ്ജെക്ടില്‍ തോറ്റില്ലേ?’ ഹോട്ടലില്‍ മെനു കിട്ടി, എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വീണ്ടും. നിനക്കെനന്തിനാടാ ഇത്? ടോയ് മേടിക്കണമെന്നു പറഞ്ഞപ്പോഴും അതു തന്നെ ഉമ്മച്ചി പറഞ്ഞു കൊണ്ടേയിരുന്നു. പിന്നെ ഞാന്‍ മിണ്ടാതിരുന്നു. ഒന്നും വേണമെന്നു പറഞ്ഞില്ല. മലയാളത്തില്‍ എന്റെ…

Read More

ബാത്തിംഗ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വെച്ചാല്‍ ഇതാണോ അവസ്ഥയെന്ന് ചോദിച്ച് നടി, മലയാളികള്‍ ഇത്ര അധപതിച്ചവരാണോയെന്നും മാധുരിയുടെ ചോദ്യം, സോഷ്യല്‍മീഡിയിയയില്‍ മലയാളികള്‍ വീണ്ടും നാണംകെടുമ്പോള്‍

മാധുരി മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത് എം പദ്മകുമാറിന്റെ ജോസഫിലൂടെയാണ്. സിനിമ ജീവിതത്തിന്റെ തുടക്കം മുതല്‍ വിവാദങ്ങളും താരത്തിന്‍രെ ഒപ്പം കൂടിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മലയാളി സദാചാരവാദികളുടെയും നോട്ടപുള്ളിയായിരിക്കുകയാണ് മാധുരി. തായ്‌ലന്‍ഡിലെ ഫുക്കറ്റിലേക്ക് നടത്തിയ താന്‍ നടത്തിയ വിനോദയാത്രയുടെ നിരവധി ചിത്രങ്ങള്‍ മാധുരി സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു. ഇതിനൊപ്പം തായ്‌ലന്‍ഡിലെ കടല്‍ത്തീരത്ത് ബിക്കിനി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവച്ചതാണ് സൈബര്‍ സദാചാരവാദികളെ ചൊടിപ്പിച്ചത്. ചിത്രത്തിന് താഴെ മോശം പ്രതികരണങ്ങളും അശ്ലീലച്ചുവയുള്ള കമന്റുകളുകളുമായി മലയാളികളടക്കമുള്ള സദാചാരവാദികള്‍ താരത്തെ കടന്നാക്രമിക്കുകയായിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണം അതിരുകടന്നതോടെ പ്രതികരണവുമായി താരം രംഗത്തെത്തി. ബാത്തിംഗ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വെച്ചാല്‍ ഇതാണോ അവസ്ഥയെന്ന് ചോദിച്ച താരം വെറുതെ മലയാളികള്‍ക്ക് നാണക്കേടുണ്ടാക്കരുതെന്ന് സദാചാരവാദികളെ താക്കീത് ചെയ്യുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഈ ചിത്രം നടി തന്നെ നീക്കം ചെയ്യുകയും ചെയ്തു. പട്ടാഭിരാമനെന്ന മലയാള…

Read More

മലയാള സിനിമയില്‍ അന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നിത്യ മേനോന്‍

ഷൂട്ടിങ് സെറ്റില്‍ നിര്‍മാതാക്കളെ കാണാന്‍ തയ്യാറായില്ലെന്ന ആരോപണത്തെക്കുറിച്ചും വിലക്കിനെക്കുറിച്ചും മനസ്സുതുറന്ന് നടി നിത്യ മേനോന്‍. കൈരളി ടിവിയുടെ ജെബി ജങ്ഷനിലായിരുന്നു നിത്യ മനസ് തുറന്നത്. നിത്യ മേനോന്റെ വാക്കുകള്‍: അന്നത്തെ വിലക്ക് തന്റെ വൈകാരികമായുള്ള അവസ്ഥ മനസിലാക്കാതെയുള്ള ഒരാളുടെ ഈഗോ തീര്‍ക്കല്‍ മാത്രമായിരുന്നുവെന്ന് നിത്യ പറയുന്നു. എന്നാല്‍ അത് തന്നെ ബാധിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്മയ്ക്ക് കാന്‍സര്‍ ബാധിച്ച സമയത്തെ തന്റെ അവസ്ഥയും ഷൂട്ടിങ്ങിന്റെ സാഹചര്യവുമടക്കമുള്ള സംഭവങ്ങളായിരുന്നു അത്തരമൊരു കാര്യങ്ങളിലേക്ക് നയിച്ചതെന്നും അവര്‍ പറഞ്ഞു. മലയാള സിനിമയില്‍ നിന്ന് പ്ലാന്‍ ചെയ്ത് മാറി നിന്നതൊന്നുമായിരുന്നില്ല. എന്റെ ആദ്യ തെലുങ്ക് ചിത്രം സൂപ്പര്‍ ഹിറ്റായതോടെ കുറച്ചധികം സിനിമകള്‍ അവിടെ ചെയ്യാന്‍ അവസരം കിട്ടി. പിന്നെ എല്ലാ ഭാഷകളിലും അഭിനയിക്കുമ്പോള്‍ ഓരോ ചിത്രങ്ങളൊക്കെയേ ചെയ്യാന്‍ സാധിക്കൂ. അത്തരത്തില്‍ മലയാളത്തിലും ചെയ്തിട്ടുണ്ട്. പ്രൊഡ്യൂസര്‍മാര്‍ അന്ന് ലൊക്കേഷനില്‍ വരുന്ന സമയത്ത് എന്റെ അമ്മയക്ക്…

Read More

സ്വന്തം ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത് കാണുമ്പോള്‍ ഓരോ യുവ സംവിധായകരുടെയും ഉള്ളം പിടയുമെന്ന് ഉറപ്പാണ് ‘പ്രഹസനമല്ല, ഗതികേടു കൊണ്ടാണ്’; സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച് യുവസംവിധായിക; കൈയടിച്ച് സോഷ്യല്‍ മീഡിയ

സ്വന്തം സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ച യുവസംവിധായകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. നവാഗതയായ ഹസീന സുനീറാണ് താന്‍ സംവിധാനം ചെയ്യുന്ന ‘പ്രകാശന്റെ മെട്രോ’യുടെ പോസ്റ്റര്‍ ഒട്ടിക്കാന്‍ നേരിട്ടിറങ്ങിയത്. നടന്‍ അജു വര്‍ഗീസ്, ഹസീന പോസ്റ്റര്‍ ഒട്ടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. ഇതോടെ യുവസംവിധായകയുടെ നീക്കത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തു വന്നു. പോസ്റ്റര്‍ ഒട്ടിക്കാന്‍ നേരിട്ട് ഇറങ്ങിയത് പ്രഹസനമല്ലെന്നും ഗതികേട് കൊണ്ടാണെന്നുമാണ് ഹസീന പറയുന്നത്. ‘പോസ്റ്റര്‍ ഒട്ടിക്കുന്നത് പ്രഹസനമാണെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സിനിമ തിയേറ്ററിലെത്തണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് അങ്ങിനെ ചെയ്തത്. സ്വന്തം ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത് കാണുമ്പോള്‍ ഓരോ യുവ സംവിധായകരുടെയും ഉള്ളം പിടയുമെന്ന് ഉറപ്പാണ്. അണിയറ പ്രവര്‍ത്തകരുടെയെല്ലാം പിന്തുണയാണ് ചിത്രം തിയേറ്ററില്‍ എത്തിക്കാന്‍ സാധിച്ചത്.’

Read More

വര്‍ഷങ്ങള്‍ക്കുശേഷം ആ കാമുകനെ വീണ്ടും കണ്ടു, ആ അനുഭവം മനോഹരമായിരുന്നു. ആ പ്രണയവും മനോഹരമായിരുന്നു, പരാജയപ്പെട്ട ആ പ്രണയത്തെപ്പറ്റിയും കാമുകനെക്കുറിച്ചും നടി ഭാവന തുറന്നുപറയുന്നു

പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമാണെന്നും, തനിക്ക് പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും നടി ഭാവന. പെണ്‍കുട്ടികള്‍ മാത്രമുള്ള കോണ്‍വെന്റ് സ്‌ക്കൂളിലാണ് ഞാന്‍ പഠിച്ചത്. അതുകൊണ്ട് സ്‌കൂളില്‍ പഠിക്കുമ്‌ബോള്‍ പ്രണയത്തിന് അവസരമുണ്ടായിരുന്നില്ല. പതിനഞ്ചാം വയസ്സ് മുതല്‍ സിനിമയില്‍ എത്തിയതുകൊണ്ട് കലാലയ ജീവിതത്തിലെ ഒരു പ്രണയത്തിനുള്ള സാധ്യതയും ഉണ്ടായിട്ടില്ല. പിന്നീട് പ്രണയമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകനെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഒരു പ്രശ്നമുണ്ടായില്ല. സാധാരണക്കാരെ പോലെ തന്നെ ഞങ്ങള്‍ സംസാരിച്ചു. ആ അനുഭവം മനോഹരമായിരുന്നു. ആ പ്രണയവും മനോഹരമായിരുന്നു. പരിശുദ്ധമായിരുന്നു. പരാജയപ്പെട്ട പ്രണയം മനോഹരമായ ഒരു അനുഭവമായിരിക്കും. ഞാന്‍ ഭാഗ്യവതിയാണ്. കാരണം പ്രണയത്തില്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് ഭാവനയുടെ വെളിപ്പെടുത്തല്‍. തമിഴില്‍ സൂപ്പര്‍ ഹിറ്റായ വിജയ് സേതുപതി – തൃഷ ജോഡിയുടെ 96 എന്ന ചിത്രത്തിന്റെ കന്നഡയിലേക്ക് റീമേക്ക് ചെയ്യുന്ന 99 എന്ന…

Read More

ഞാന്‍ അത് പോസ്റ്റ് ചെയ്യുന്നതിനും മുന്‍പ് തന്നെ പ്രഭാകര്‍ രോഗിയായിരുന്നു, അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും ഞാനും ഡാനിയും ചേര്‍ന്നാണ് നോക്കിയിരുന്നത്, മരണത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാനായില്ല, പൊട്ടിക്കരഞ്ഞ് സണ്ണി ലിയോണ്‍

സഹപ്രവര്‍ത്തകന്റെ മരണത്തില്‍ വികാരാധീനനായി നടി സണ്ണി ലിയോണ്‍. വൃക്ക സംബന്ധമായ രോഗം മൂലം അന്തരിച്ച പ്രഭാകരനെക്കുറിച്ച് പറഞ്ഞപ്പോഴാണ് താരം പൊട്ടിക്കരഞ്ഞത്.അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ചാറ്റ് ഷോയിലാണ് സംഭവം. വൃക്കകള്‍ പൂര്‍ണ്ണമായും തകരാറിലായ പ്രഭാകരന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ സഹായാഭ്യര്‍ത്ഥനയുമായി സണ്ണി എത്തിയിരുന്നു. എന്നാല്‍ പലരും ഇതിനെ വിമര്‍ശിച്ച്. കോടികള്‍ സമ്പാദിക്കുന്ന നടി സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്ക് വേണ്ടി നാട്ടുകാരോട് ഇരക്കുന്നത് എന്തിനാണെന്നായിരുന്നു പലരുടെയും വിമര്‍ശനം. അതിനു സണ്ണിയുടെ മറുപടി ഇങ്ങനെ..”ഞാന്‍ അത് പോസ്റ്റ് ചെയ്യുന്നതിനും മുന്‍പ് തന്നെ പ്രഭാകര്‍ രോഗിയായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും ഞാനും ഡാനിയും (ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍) ചേര്‍ന്നാണ് നോക്കിയിരുന്നത്. ആശുപത്രി ചെലവിനും രക്തം മാറ്റുന്നതിനുമെല്ലാം ധാരാളം പണം ആവശ്യമായിരുന്നു. പ്രഭാകറിന്റെ വൃക്ക അത്രമാത്രം തകരാറിലായിരുന്നു. അയാളുടെ ചികിത്സയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല ഞാന്‍ അത് പോസ്റ്റ് ചെയ്തത്, അദ്ദേഹത്തിന് കുടുംബമുണ്ട്, ഒരു മകനുണ്ട്. ഇന്‍ഡസ്ട്രിയില്‍…

Read More

ഷൂട്ടിങ് സമയത്ത് തിലകൻ ചേട്ടന്റെയും മോഹൻലാലിന്റെയും ഡേറ്റ് ആയിരുന്നു പ്രശ്‌നം; തന്റെ സമയത്തിനനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു; കിരിടം ഷൂട്ടിങ് വിശേഷങ്ങൾ പങ്ക് വച്ച് നിർമ്മാതാവ്

അഭിനയചക്രവർത്തിമാരായ മോഹൻലാലും തിലകനും ഇരുവരും ഒന്നിച്ചപ്പോഴെല്ലാം അത്ഭുതങ്ങൾ മാത്രമേ മലയാളസിനിമയിൽ സംഭവിച്ചിട്ടുള്ളൂ. കിരീടം, ചെങ്കോൽ, സ്ഫടികം, പിൻഗാമി, സന്മനസുള്ളവർക്ക് സമാധാനം, കളിപ്പാട്ടം, നരസിംഹം തുടങ്ങിയ സിനിമകളെല്ലാം അവയിൽ ചിലതുമാത്രമാണ്. ഇപ്പോളിതാ കീരിടം ഷൂട്ടിങിനിടെയിലുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് കീരിടം ഉണ്ണി.  കിരീടത്തിന്റെ ഷൂട്ടിങ് വേളയിലൊന്നും സിനിമ ഇത്രവലിയ ഹിറ്റായി മാറുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ കിരീടം ഉണ്ണി. നല്ല ചിത്രമാകുമെന്ന ഉറപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു സമയത്ത് ചിത്രം മാറ്റിവയ്ക്കാമെന്ന തീരുമാനം വരെ എടുത്തിരുന്നതായി കിരീടം ഉണ്ണി പറയുന്നു. ‘കാരണം തിലകൻ ചേട്ടന്റെ ഡേറ്റായിരുന്നു പ്രശ്നം. അദ്ദേഹം അന്ന് ചാണക്യൻ, വർണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാമത് ഒരു സിനിമ ചെയ്യാൻ പറ്റാത്ത അവസ്ഥ തിലകൻ ചേട്ടനുണ്ടായി. ആ സമയത്തു തന്നെയാണ് ലാലിന്റെ ഡേറ്റും പ്രശ്നമായത്. ചേട്ടന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ സിനിമ…

Read More

മൂന്നുമാസം പ്രായമുള്ളപ്പോഴാണ് അവന്‍ വീട്ടിലെത്തുന്നത്, ഞങ്ങളവനെ എത്രത്തോളം സ്നേഹിച്ചു എന്ന് പറയാന്‍ വാക്കുകള്‍ തികയില്ല, അവന്‍ ഞങ്ങളുടെ ജീവിതത്തില്‍ സ്നേഹവും സന്തോഷവും നിറച്ചു, എന്നാല്‍ പിന്നീട് സംഭവിച്ചത് തിരിച്ചടികള്‍ മാത്രം

ദത്തെടുത്ത് വളര്‍ത്തിയ മകന്റെ വിദ്യാഭ്യാസത്തിനും ബിസിനസിനുമായി സമ്പാദ്യമെല്ലാം ചെലവാക്കിയ പ്രഭ ഇന്ന് ചികിത്സക്ക് പണമില്ലാതെ എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ്. തെരുവില്‍ നിന്നെടുത്ത് സ്‌നേഹം കൊടുത്ത് വളര്‍ത്തിയ കഥ പറയുകയാണ് പ്രഭ. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രഭയുടെ കഥ പുറംലോകം അറിയുന്നത്. പ്രഭയ്ക്ക് വേണ്ടി ധനസമാഹരണത്തിന് വേണ്ടിയുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുകയാണ്. സ്ത്രീകള്‍ക്ക് പഠിക്കാനോ, ജോലി ചെയ്യാനോ അനുവാദമില്ലാത്ത ഒരു സമൂഹത്തിലാണ് ഞാന്‍ ജനിച്ചത്. എന്നാല്‍ എന്റെ അച്ഛന്‍ അതിനെതിരെ നിലകൊണ്ടു, എന്നെ പഠിപ്പിച്ചു. എനിക്ക് ബിരുദം പൂര്‍ത്തിയാക്കാനായി. എന്റെ സമുദായത്തില്‍ ജോലി ചെയ്യുന്ന ആദ്യ സ്ത്രീയായിരുന്നു ഞാന്‍. ഞാന്‍ വിവാഹിതയായി. കുഞ്ഞുണ്ടാകണമെന്ന് ആഗ്രഹിച്ചെങ്കിലും നടന്നില്ല. എനിക്ക് ഗര്‍ഭം ധരിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞു. മാതാപിതാക്കളില്ലാത്ത ധാരാളം കുഞ്ഞുങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന് എന്റെ ഭര്‍ത്താവ് പറഞ്ഞു, അവരില്‍ ഒരാള്‍ക്ക് വേണ്ടി തീരുമാനിക്കപ്പെട്ടവരാകാം ഞങ്ങളെന്നും. അതുകൊണ്ട് ഞങ്ങള്‍ ദത്തെടുക്കാന്‍…

Read More

ഒപ്പം അഭിനയിച്ചത് തമിഴിലെ സൂപ്പര്‍ താരമാണെന്ന് അറിഞ്ഞത് വൈകി, ഞാന്‍ ഫോണില്‍ നോക്കി മുഖമുയര്‍ത്താതെ ഇരുന്നിട്ടും അദ്ദേഹം യാത്ര പറയാന്‍ കാത്തുനിന്നു’; വിജയ്‌യെ കുറിച്ച് കത്രീന കൈഫ്

തമിഴ് നടന്‍ വിജയ്‌ക്കൊപ്പമുള്ള തന്റെ ആദ്യ പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളെ കുറിച്ച് വാചാലയായി ബോളിവുഡ് നടി കത്രീന കൈഫ്. വിജയ് തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാര്‍ ആണെന്ന് വളരെ വൈകിയാണ് താന്‍ അറിഞ്ഞതെന്നും വളരെ ലാളിത്യം നിറഞ്ഞ വ്യക്തിയാണ് അദ്ദേഹമെന്നും കത്രീന പറയുന്നു. ഒരു ചാറ്റ് ഷോയിലാണ് താരം വിജയുമൊത്തുള്ള പരസ്യ ചിത്രീകരണത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. ‘ഊട്ടിയിലായിരുന്നു പരസ്യത്തിന്‍റെ ഷൂട്ട്. ഒരു ദിവസം ഷൂട്ടിനിടയില്‍ ഞാന്‍ തറയിലിരുന്ന് ഫോണില്‍ നോക്കുകയായിരുന്നു. അപ്പോഴാണ് എന്റെ മുന്നില്‍ രണ്ടു കാല്‍പാദങ്ങള്‍ കണ്ടത്. തല ഉയര്‍ത്തി നോക്കാന്‍ മിനക്കെടാതെ ഞാന്‍ വീണ്ടും ഫോണില്‍ തന്നെ നോക്കിയിരുന്നു. കുറച്ചു സമയം കഴിഞ്ഞും ആ പാദങ്ങള്‍ അവിടെത്തന്നെ കണ്ടതോടെ ഞാന്‍ മുഖമുയര്‍ത്തി നോക്കി.’ ‘കൂടെ പരസ്യത്തില്‍ അഭിനയിച്ച മനുഷ്യനായിരുന്നു അത്. അദ്ദേഹം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ ആണെന്നു പിന്നീടാണ് ഞാന്‍ അറിഞ്ഞത്. അദ്ദേഹം വളരെയേറെ വിനയമുള്ള…

Read More