കണ്ണൂര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ബൂത്തിലിരുന്ന യു.ഡി.എഫ് ബൂത്ത് ഏജന്റിന് നേരെയുണ്ടായ അതിക്രമത്തിന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കെ.എസ്.യു. ബൂത്തിലിരുന്നപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ കള്ളവോട്ടിടാന്‍ ശ്രമിച്ചെന്നും അത് തടയാനെത്തിയതിന്റെ പേരില്‍ ശരീരമാസകലം നായ്ക്കരണ പൊടി വിതറിയെന്നുമാണ് ആരോപണം. നീലേശ്വരത്തു ബൂത്ത് ഏജന്റ് ആയി ഇരുന്ന വനിതയെ കള്ളവോട്ട് തടഞ്ഞതിന്റെ പേരില്‍ വീട്ടിലേക്ക് പോകും വഴി മുളക് പൊടി കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ച് ആക്രമിച്ചിട്ടുണ്ടെന്നും എ കെ ജി സെന്ററില്‍ നിന്നും പ്രസ്താവന വരുമ്പോള്‍ പോരാളി ഷാജിയുടെ ഫോട്ടോഷോപ്പുമായി സ്ത്രീകളെ ആക്രമിക്കുന്നെ എന്ന് നിലവിളിക്കുന്ന ദീപ നിശാന്തൊന്നും നീലേശ്വരത്തെ സ്ത്രീയെ കാണില്ലെന്നും ഈ ചിത്രത്തില്‍ നില്‍ക്കുന്ന സ്ത്രീകളുടെ വേദന അറിയില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; കല്യാണത്തിന് പോകാൻ ക്യുട്ടിക്കൂറ പൗഡർ ഇട്ടിരിക്കുകയല്ലസഖാവെ. നായ്ക്കരണ പൊടിയാണ് ദേഹത്ത്. കണ്ണൂരിലെ യൂഡിഎഫിന്റെ ബൂത്ത് ഏജന്റ് വിനോദിന്റെ ചിത്രമാണിത്.…
Read MoreCategory: RD Special
ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡ് എത്രയാ എന്ന് ചിന്തിക്കുന്ന തലത്തിലേക്ക് ആരാധകര്‍ മാറിയിരിക്കുന്നു, ഇത്ര കോടി കിട്ടി എന്ന് പറയുന്നതിനേക്കാള്‍ നല്ല സിനിമയാണോ എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്; പൃഥ്വിരാജ് പറയുന്നു
മലയാളസിനിമയിൽ നടനായി, നിർമ്മാതാവായി, സംവിധായകൻ ആയി പ്രതിഭ തെളിയിച്ച് ഇന്നും ക്ഷോഭിക്കുന്ന സൂപ്പർ താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ സംവിധാന സംരംഭം 150 കോടി നേടി എന്ന റിപ്പോർട്ടുകൾ എല്ലാം വന്ന പശ്ചാത്തലത്തിൽ പൃഥ്വിയുടെ വാക്കുകൾ പ്രസക്തമാവുകയാണ്. താരം ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് ഇങ്ങനെ പറയുന്നത്. കോടി ക്ലബ്ബുകൾ സിനിമയ്ക്ക് നല്ല ഒരു പ്രവണത അല്ലെന്ന് പറയുന്ന പൃഥ്വി അദ്ദേഹമടക്കം അത്തരം മാർക്കറ്റിങ്ങിന്റെ ഭാഗം ആവേണ്ടി വരുന്ന സാഹചര്യമാണ് സിനിമയിൽ നിലവിലുള്ളത് എന്നും വ്യക്തമാക്കുന്നു. കളക്ഷൻ, ബഡ്ജറ്റ് തുടങ്ങിയ കാര്യങ്ങൾ പ്രേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ല എന്ന് പൃഥ്വിരാജ് അഭിപ്രായപ്പെടുമ്പോൾ സിനിമ നല്ലതാണോ, മോശമാണോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നു. ” ആദ്യ ദിന കളക്ഷൻ റെക്കോർഡ് എത്രയാ എന്ന് ചിന്തിക്കുന്ന തലത്തിലേക്ക് ആരാധകർ മാറിയിരിക്കുന്നു. ഇത്ര കോടി കിട്ടി എന്ന് പറയുന്നതിനേക്കാൾ…
Read Moreആദ്യ മകന്‍ ഹാന്‍സ് ജനിച്ചതിനുശേഷം എന്റെ ശരീര ഭാരം 32 കിലോ ഉയര്‍ന്ന് 102 കിലോയായി, എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ സാധിച്ചില്ല, പതിയെ വിഷാദരോഗത്തിലേക്ക് വീണു, സമീറ റെഡ്ഡി മനസുതുറക്കുന്നു
ആദ്യ മകന്റെ ജനനത്തിന് പിന്നാലെ തന്നെ പ്രസവാനന്തര വിഷാദരോഗം അലട്ടിയിരുന്നതായി സമീറ റെഡ്ഡി വെളിപ്പെടുത്തി. വല്ലാതെ ഭാരം കൂടിയെന്നും സ്വയം തിരിച്ചറിയാൻ സാധിക്കുന്നില്ലായിരുന്നുവെന്നും സമീറ ഒരു അഭിമുഖത്തിൽ പറഞ്ഞു. സമീറയുടെ വാക്കുകള്‍ ഇങ്ങനെ… 2015ലായിരുന്നു ആദ്യ മകന്‍ ഹാൻസ് ജനിച്ചത്. ആ സമയം തന്റെ ശരീര ഭാരം 32 കിലോ ഉയർന്ന് 102 കിലോയായി. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല. പുറത്തിറങ്ങുമ്പോഴെല്ലാം ആളുകൾ എന്നെക്കണ്ട് അമ്പരക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു. അത് സമീറ റെഡ്ഡിയല്ലേ, അവർക്കിത് എന്തുപറ്റി എന്ന ചോദ്യങ്ങൾ കേട്ടു. എന്നെ വിഷാദം അലട്ടിയിരുന്നതായി എല്ലാവർക്കും അറിയാം, ഇതൊക്കെയാണെങ്കിലും ഞാൻ നല്ലൊരു അമ്മയായിരുന്നു. കുഞ്ഞുണ്ടായി ആറ് മാസം കഴിഞ്ഞ് കുറെ മുടി കൊഴിഞ്ഞുപോയി. ഒരു മാറ്റത്തിനായി ഞാൻ പ്രയത്നിച്ചു. തെറാപ്പിയെ ആശ്രയിച്ചു. ഒരു വ്യക്തിയെന്ന നിലയിൽ ആശയക്കുഴപ്പത്തിലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. നേരത്തെ ഞാൻ ഒരു നടി മാത്രമായിരുന്നു.…
Read Moreഎല്ലാര്‍ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ല ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത്, ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്, ആഞ്ഞടിച്ച് അരുണ്‍ ഗോപി
സംവിധായകന്‍ അരുണ്‍ ഗോപി മീരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെ സോഷ്യല്‍മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഗോസിപ്പുകള്‍ പ്രചരിച്ചു. വിവാഹ മോചിതയായ മീര ജാസ്മിന്‍ ഇനി അരുണ്‍ഗോപിയ്ക്ക് സ്വന്തം എന്ന തരത്തിലുള്ള തലക്കെട്ടുകളോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ അമര്‍ഷം രേഖപ്പെടുത്തി അരുണ്‍ ഗോപി രംഗത്ത് വന്നിരിക്കുകയാണ്. ഒരു സുഹൃത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ സാധിക്കാത്ത തരത്തിലായോ ലോകം എന്ന അദ്ദേഹം ചോദിക്കുന്നു. നമസ്‌കാരം എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാന്‍ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളില്‍ ഇക്കിളി ചേര്‍ത്ത് ഉണ്ടാക്കിയല്ലാ ജീവിത മാര്‍ഗ്ഗം കണ്ടെത്തേണ്ടത് ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അര്‍ത്ഥം അറിയാന്‍ പാടില്ല എന്നൊരു നിര്‍ബന്ധം കൊണ്ടുനടക്കരുത്.. ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേര്‍ത്ത്…
Read Moreപ്രതിപക്ഷത്തിന്റെ അനൈക്യം ബിജെപിക്കും മോദിക്കും വലിയ ആശ്വാസം, ഉത്തരന്ത്യേയില്‍ പലയിടങ്ങളിലും മോദി ഇന്നും താരം, 2004ല്‍ അധികാരത്തിലേറിയതു പോലൊരു തിരിച്ചുവരവ് കോണ്‍ഗ്രസ് അസാധ്യമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ ലേഖകന്‍ കണ്ട കാഴ്ച്ചകള്‍
ജോര്‍ജ് കള്ളിവയലില്‍ പ്രതിപക്ഷത്തിന്റെ അനൈക്യം ബിജെപിക്കും മോദിക്കും വലിയ ആശ്വാസം, ഉത്തരന്ത്യേയില്‍ പലയിടങ്ങളിലും മോദി ഇന്നും താരം, 2004ല്‍ അധികാരത്തിലേറിയതു പോലൊരു തിരിച്ചുവരവ് കോണ്‍ഗ്രസ് അസാധ്യമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ ലേഖകന്‍ കണ്ട കാഴ്ച്ചകള്‍ വര്‍ണപ്പകിട്ടേറിയ വെടിക്കെട്ടോടെയുള്ള പൂരം പോലെയാണ് ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിന്റെ പാതി വിധിയെഴുത്ത് കഴിഞ്ഞു. കേരളത്തിലും വോട്ടുകള്‍ യന്ത്രത്തിലാക്കി പൂട്ടിവച്ചിരിക്കുകയാണ്. ഊഹങ്ങളും മോഹങ്ങളും കൂട്ടിക്കുഴച്ച് പ്രതീക്ഷകളില്‍ ആകാശക്കോട്ടകള്‍ കെട്ടുകയാണു നേതാക്കളെല്ലാം. തെരഞ്ഞെടുപ്പു വിശകലന വിദഗ്ധര്‍ക്കു പോലും കൃത്യമായി പ്രവചിക്കാന്‍ കഴിയാത്ത നിലയിലാണ് ഇത്തവണത്തെ ജനവിധി. ഇന്ത്യ പോലെ ഇത്രയേറെ വൈവിധ്യവും വിസ്തൃതിയുമുള്ള രാജ്യത്ത് പടിഞ്ഞാറന്‍ രാജ്യങ്ങളിലേതു പോലെ കൃത്യമായ പ്രവചനം പലപ്പോഴും പ്രായോഗികമല്ല. പല സര്‍വേകളുടെയും പ്രവചനം പൊളിയുന്നതിന്റെ കാരണവും മറ്റൊന്നല്ല. വിദേശികളെ പോലെ കൃത്യതയോടെ ഉള്ളകാര്യം തുറന്നുപറയാന്‍ ഇന്ത്യയിലെ ഗ്രാമീണര്‍ പോലും പലപ്പോഴും തയാറാകില്ല. എങ്കിലും…
Read Moreന്യൂനമർദം ചുഴലിക്കാറ്റാകുന്നു; മുന്നറിപ്പുമായി ദുരന്ത നിവാരണ അഥോറിറ്റി നൽകുന്ന നിർദേശങ്ങൾ
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നി ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയുള്ള സമയത്ത് മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. • മലയോര മേഖലയിലെ റോഡുകൾക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ ചാലുകളുടെ അരികിൽ വാഹനങ്ങള്‍ നിർത്തരുത്. • മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക. • സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. • നദികൾ, ചാലുകൾ എന്നിവ മുറിച്ചു കടക്കരുത് • പാലങ്ങളിലും, നദിക്കരയിലും മറ്റും നിന്ന് സെൽഫിഎടുക്കുന്നത് ഒഴിവാക്കുക • പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനൽ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. • നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ…
Read Moreഅങ്ങനെ ആ പ്രണയവും പൊളിഞ്ഞു, ശ്രുതിയെ സഹിക്കാന്‍ കഴിയില്ലെന്ന് കാമുകന്‍, കമല്‍ഹാസന്റെ മകളുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മൈക്കിള്‍, ശ്രുതി നിരാശയെന്ന് സുഹൃത്തുക്കള്‍
നടന്‍ കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ കാമുകനുമായി വേര്‍പിരിഞ്ഞു. നടന്‍ മൈക്കിള്‍ ആണ് ശ്രുതിയുമായുള്ള തന്റെ പ്രണയം വേര്‍പിരിഞ്ഞ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ശ്രുതിയും മൈക്കിളും ഉടന്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. വിവാഹ വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചാ വിഷയമായ സമയത്താണ് മൈക്കിളിന്റെ പുതിയ വെളിപ്പെടുത്തല്‍. ‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ഇവര്‍ എനിക്ക് പ്രിയപ്പെട്ടവളായിരിക്കും- മൈക്കിള്‍ ട്വീറ്റ് ചെയ്തു.
Read Moreശരീരഭാഗങ്ങള്‍ കൃത്രിമമായി വര്‍ധിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു, എന്നാല്‍ അത് നിരസിച്ചു, അതോടെ അവസരങ്ങള്‍ പലതും നഷ്ടമായി, സിനിമയിലെ മോശം അനുഭവം തുറന്നുപറഞ്ഞ് നടി രംഗത്ത്
താരങ്ങൾ ഏറ്റവും അധികം ശ്രദ്ധിക്കുന്ന ഒന്നാണ് തങ്ങളുടെ ശരീര സൗന്ദര്യം. ശരീര സൗന്ദര്യ വർധനവിനായി താരങ്ങൾ എന്ത് ചെയ്യാൻ തയ്യാറാകുന്നു. ബോഡി ഫിറ്റ്നസിന്റെ ഭാഗമായി കഠിനമായി വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോസും സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാകാറുണ്ട്. അതേസമയം താരങ്ങൾ സൗന്ദര്യം നിലനിർത്തുന്നതിനായി ശരീര ഭാഗങ്ങൾ ഓപ്പറേഷൻ നടത്തി മാറ്റി വയ്ക്കുന്നുണ്ടെന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളാണ് ഇത്തരത്തിലുള്ള ഓപ്പേറേഷൻസിനെ ആശ്രയിക്കുന്നത്രേ. ബോളിവുഡിലെ മുതിർന്ന പല നടിമാരും ഇത്തരത്തിൽ ശരീരഭാഗങ്ങൾ ശസ്ത്രക്രീയയിലൂടെ മാറ്റി വയ്ക്കാറുണ്ടത്രേ. എന്നാൽ ഭൂരിഭാഗം താരങ്ങളും ഇത് സമ്മതിച്ചു തരാറില്ല. ശരീര ഭാഗം ഓപ്പറേഷൻ ചെയ്യാത്തതിന്റെ പേരിൽ അവസരം നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരം സൊനാലി സെയ്ഗൽ. ശരീര ഭാഗം ഓപ്പറേഷൻ നടത്തി മാറ്റി വയ്ക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ മികച്ച റോളുകൾ നഷ്ടപ്പെട്ടെന്ന് ബോളിവുഡ് താരം സൊനാലി സെയ്ഗൽ. ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ്…
Read Moreസ്ത്രീധനം വാങ്ങി വന്നിട്ടല്ലാതെ തന്നോടൊപ്പം കുടുംബജീവിതം നയിക്കാന്‍ കഴിയുമെന്ന് കരുതേണ്ടതില്ല!! ഭര്‍ത്താവിന്റെ ആ ഭീഷണിക്കു മുന്നില്‍ തകര്‍ന്നില്ല, വിധിയോട് പടപൊരുതി ഒടുവില്‍ ഐഎഎസും
സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ചുട്ട മറുപടി നല്‍കിയ യുവതിയുടെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഐഎഎസ് പരീക്ഷയില്‍ വിജയമധുരം സ്വന്തമാക്കിയാണ് കോമള്‍ എന്ന യുവതിയുടെ മധുരപ്രതികാരം. ഗുജറാത്തിലെ അംറേലി ജില്ലയിലെ സവര്‍കുണ്ടള ജില്ലയിലായിരുന്നു കോമളിന്റെ ജനനം. പെണ്‍കുട്ടിയായി ജനിച്ചു എന്നതിന്റെ പേരില്‍ ഒരു വിവേചനവും അനുഭവിക്കേണ്ടി വന്നിട്ടില്ല അവള്‍ക്ക്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അവള്‍ സിവില്‍ സര്‍വീസ് പഠനം തുടങ്ങി. പക്ഷേ, 2008ല്‍ അവള്‍ക്ക് നല്ലൊരു വിവാഹാലോചന വന്നു. സിവില്‍ സര്‍വീസ് കിട്ടുമോ എന്ന കാര്യത്തില്‍ വലിയ ഉറപ്പില്ലാതിരുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ വിധിവശാല്‍ വന്നുപെട്ട ആ നല്ലൊരാലോചനയുമായി മുന്നോട്ടു പോവാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ നല്ലൊരു ജീവിതം സ്വപ്നംകണ്ട കോമളിന് ലഭിച്ചത് ദുരിതപൂര്‍ണമായ ജീവിതമായിരുന്നു. ഒടുവില്‍ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം കോമളിനെ കൂടെ കൂട്ടാതെ, അവളോട് കലഹിച്ച് പിരിഞ്ഞ് ഭര്‍ത്താവ് ന്യൂസിലാന്‍ഡിലേക്ക് പോയി. സ്ത്രീധനം…
Read Moreമഹാപാപികളെ, ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാൻ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ, നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും: യുവാവിന്‍റെ കുറിപ്പ് വൈറല്‍
തെറ്റുകള്‍ തെരഞ്ഞെടുപ്പ് വോട്ടര്‍ ഐഡിയില്‍ സാധാരണമാണ്. എന്നാല്‍ ഇതുപോലൊരു തെറ്റ്. സ്വന്തം കോ സിസ്റ്ററുടെ ഭാര്യയാവുകയെന്ന് പറഞ്ഞാല്‍ ? തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കിട്ടിയ വോട്ടര്‍ ഐഡി പക്ഷേ അജോയ് പരിശോധിച്ചത് പോളിങ്ങ് ബൂത്തിന് മുന്നിലെത്തിയപ്പോഴാണ്. അജോയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം ശാസ്തമംഗലം രാജാ കേശവദാസ് സ്‌കൂളിലെ എഴുപത്തഞ്ചാം നമ്പർ ബൂത്ത് ഇന്നലെ ഒരു സത്യം കേട്ട് ഞെട്ടി….ഞാനാണ് നിവൃത്തിയില്ലാതെ ആ സത്യം വെളിപ്പെടുത്തിയത് ചെട്ടികുളങ്ങര വീട്ടിൽ നിന്നും ഞാൻ താമസം മാറി എന്ന പേരിൽ എന്നെയും ശ്യാമയെയും അവിടത്തെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്നും അമ്മയും അനിയത്തിയും അളിയനും കൂടി തൂക്കി വെളിയിൽ കളഞ്ഞത് ഞങ്ങൾ അറിഞ്ഞിരുന്നില്ല.കിച്ചുവിന് പുതുതായി വോട്ടേഴ്‌സ് ഐഡി അപ്ലൈ ചെയ്തപ്പോൾ ശ്യാമ വെറുതെ നോക്കിയതാണ് .അപ്പോഴാണ് ഞങ്ങൾ രണ്ടും വോട്ടവകാശമില്ലാത്ത മനുഷ്യർ ആണെന്നറിഞ്ഞത് അങ്ങനെ അവസാന നിമിഷം ഞങ്ങൾ വീണ്ടും കാർഡിന് അപേക്ഷ…
Read More