കണ്ണൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ മഹാരാഷ്ട്രയിലെ ഒരു ആദിവാസിഗ്രാമത്തില്‍ നിന്ന് കണ്ടെത്തി. ശാസ്ത്രസാങ്കേതിക വിദ്യകള്‍ക്കൊപ്പം മന:ശാസ്ത്രവിശകലനത്തിന്റെയും സഹായത്തോടെയാണ് പോലീസ് ആദിവാസിഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ടൗണ്‍ സിഐ രത്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പെണ്‍കുട്ടിയെ കാണാതായെന്ന പരാതി കിട്ടിയ ഉടന്‍ സുഹൃത്തുക്കളെയും സഹപാഠികളെയും പൊലീസ് ബന്ധപ്പെട്ടിരുന്നു. കുട്ടിക്കു പ്രണയമോ അതുമായി ബന്ധപ്പെട്ട ഒളിച്ചോട്ട സാധ്യതയോ ഇല്ലെന്നു പൊലീസിന് ആദ്യം തന്നെ മനസ്സിലായി. ഫെയ്സ്ബുക്, വാട്സാപ് തുടങ്ങിയവ പെണ്‍കുട്ടി ഉപയോഗിച്ചിരുന്നുവെങ്കിലും അപ്രത്യക്ഷയാകുന്നതിനു മുന്‍പ് എല്ലാം ഡിലീറ്റ് ചെയ്തിരുന്നു. വിമാനത്താവളങ്ങളിലെയും റെയില്‍വേ സ്റ്റേഷനുകളിലെയും ദൃശ്യങ്ങളും യാത്രാരേഖകളും പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. തിരിച്ചു വരില്ലെന്നു തീരുമാനിച്ചാണു പെണ്‍കുട്ടി പോയത് എന്നു മനസ്സിലാക്കിയ പൊലീസ് ഒടുവില്‍ മനശാസ്ത്രപരമായ അന്വേഷണത്തിലേക്കു തിരിഞ്ഞു. വിദഗ്ധരുടെ സഹായത്തോടെ കുട്ടിയുടെ ഫെയ്സ്ബുക് ഇടപെടലുകളും ലൈക്കുകളും വീണ്ടെടുത്തു പരിശോധിച്ചു. സാമൂഹിക പ്രവര്‍ത്തനത്തില്‍ തല്‍പരയായിരുന്നുവെന്നു മനസ്സിലാക്കി. വിശദമായ അന്വേഷണത്തിനൊടുവില്‍, മഹാരാഷ്ട്രയിലെ ഉള്‍പ്രദേശത്തെ ഒരു ആശ്രമത്തില്‍ നിന്നു…
Read MoreCategory: RD Special
അന്ന് എനിക്ക് എത്ര തല്ലുകിട്ടിയെന്ന് പോലും നിശ്ചയമില്ല, ആ സീനില്‍ സീമചേച്ചി തലങ്ങും വിലങ്ങും എന്നെ തല്ലി, ആ സിനിമയില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി മനസുതുറന്ന് കൃഷ്ണചന്ദ്രന്
പാട്ടുകാരനെന്ന റോളാണ് കൃഷ്ണചന്ദ്രന് ചേരുന്നതെങ്കിലും രതിനിര്‍വേദത്തിലെ കഥാപാത്രമാണ് ആരാധകരുടെ മനസില്‍ നിറഞ്ഞു നില്ക്കുക. നിരവധി സിനിമകളുടെ ഭാഗമായെങ്കിലും കൃഷ്ണചന്ദ്രനെ ഇപ്പോളും പ്രശസ്തനാക്കുന്നത് ആ സിനിമ തന്നെ. ഇപ്പോള്‍ കാന്തവലയം എന്ന ചിത്രത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് കൃഷ്ണചന്ദ്രന്. കാന്തവലയം എന്ന സിനിമയില്‍ സീമ ചേച്ചിയുടെ അനിയനായിട്ടാണ് അഭിനയിച്ചത്. അതില്‍ അനിയന് മദ്യപിച്ച് വീട്ടിലെത്തുന്ന ഒരു രംഗമുണ്ട്. സീമ ചേച്ചി എന്ന തല്ലുന്ന ഒരു രംഗവും. ആ തല്ലൊക്കെ നാച്ചുറലായിട്ടാണ് ചിത്രീകരിക്കുന്നത്. ആ തല്ല് അഞ്ച് തവണയെങ്കിലും പല ആംഗിളില്‍ നിന്നായി ശശിയേട്ടന് ഷൂട്ട് ചെയ്യും. അത് അദ്ദേഹത്തിന്റെ രീതിയാണ്. അപ്പോള്‍ നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. അഞ്ച് തവണ എടുക്കുമ്പോഴും തല്ലുകൊള്ളണം. അഭിനയമല്ലാതെ ശരിയായി തല്ലും. അത്രയും തവണ എനിക്ക് തല്ല് കിട്ടിയിട്ടുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് ഷോട്ട് മനോഹരമാക്കാന്‍ ഏതറ്റം വരെയും അദ്ദേഹം പോകും.ദേഷ്യം തോന്നിയാല്‍ കഴുതക്കുട്ടി…
Read Moreഎനിക്ക് താല്പര്യമില്ല പക്ഷേ സിനിമയില്‍ പെട്ടുപോയെന്ന് പ്രണവ് എന്നോട് പറഞ്ഞു, എനിക്ക് സംഭവിച്ചത് പോലെയാണ് അവനും: മകന്റെ സിനിമ താല്പര്യത്തില് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍
മകന് പ്രണവും തന്നെ പോലെ സിനിമയില്‍ പെട്ടു പോയതാണെന്ന് മോഹന്‍ലാല്‍. അഭിനയിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലായിരുന്നുവെന്നും പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ലാലിന്റെ വെളിപ്പെടുത്തല്‍. പ്രണവിന് അഭിനയിക്കാന്‍ അത്ര താല്‍പ്പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവധാനം സിനിമയിലേക്ക് വരികയാണ്, ഇനി ഇഷ്ടപ്പെട്ടു തുടങ്ങണം. ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു, പിന്നെ ആ ഒഴുക്കില്‍ പെട്ടുപോയി,” മോഹന്‍ലാല്‍ പറയുന്നു. പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും കൂടുതല്‍ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തില്‍ താനും ആഗ്രഹിച്ചിുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് കഴിയാതെ പോയി. പ്രണവിന്റെ യാത്രകള്‍ കാണുമ്പോള്‍ തനിക്കും സന്തോഷം തോന്നാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് 2002ലെ…
Read Moreആദ്യ ഭാര്യയുമായുള്ള വിവാഹ വാര്‍ഷികം, രണ്ടാം ഭാര്യയും ചേര്‍ന്ന് ഗംഭീരമാക്കി; ബഷീര്‍ ബഷിയുടെ കുടംബ ചിത്രങ്ങള്‍ വൈറലാകുന്നു
ബിഗ് ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാരുള്ള താരത്തിന്റെ ജീവിതം ബിഗ് ബോസ് ഹൗസില്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ ജന്റില്മാന് പരിവേഷമുള്ള താരവും ബഷീറായിരുന്നു. ഇപ്പോള്‍ വീണ്ടും താരം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. തന്റെ ഒന്നാം ഭാര്യയുമായുള്ള വിവാഹ വാര്‍ഷികത്തിന്റെ ആഘോഷ പരിപാടികളുടെ ചിത്രങ്ങളാണ് താരത്തെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ആദ്യ ഭാര്യയുമൊത്തുള്ള തന്റെ ഒന്‍പതാം വിവാഹ വാര്‍ഷികം രണ്ടാം ഭാര്യക്ക് ഒപ്പം ഒരുമിച്ച് ആഘോഷിച്ചുള്ള ബഷീര്‍ ബഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആദ്യ ഭാര്യ സുഹാനയുടേയും ബഷീറിന്റെയും ഒന്‍പതാം വിവാഹവാര്‍ഷിക ആഘോഷത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിലൂടെ ബഷീര്‍ ബഷി പങ്കുവെച്ചത്. ഇരുഭാര്യമാരോടും മക്കളോടുമൊപ്പമായിരുന്നു ബഷീറിന്റെ ആഘോഷം. വിവാഹവാര്‍ഷിക ആശംസകളെഴുതിയ മനോഹരമായ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ബഷീര്‍ പങ്കുവെച്ച വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തിനു നിരവധി പേര് ആശംസകളറിയിച്ചു. തന്റെ…
Read More2018 ഒരു ഫ്ലാഷ് ബാക്ക്
വ്യവസായരംഗത്തെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോയത്. ആഗോളതലത്തിൽത്തന്നെ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന നിരവധി സംഭവങ്ങൾ 2018 സാക്ഷ്യം വഹിച്ചു. കഴിഞ്ഞുപോയ വർഷത്തെ പ്രധാന വ്യാവസായിക സംഭവങ്ങളിലൂടെ ഒന്നു കണ്ണോടിക്കാം. റിസർവ് ബാങ്കിലെ പൊട്ടലും ചീറ്റലും കേന്ദ്ര സർക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണറായിരുന്ന ഉർജിത് പട്ടേൽ ഡിസംബർ പത്തിന് രാജിവച്ചു. ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ കൈവയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനമാണ് ഉർജിത് പട്ടേലിന്റെ രാജിയിൽ അവസാനിച്ചത്. പട്ടേലിന്റെ രാജി ഉണ്ടായതിന്റെ പിറ്റേദിവസംതന്നെ ശക്തികാന്ത ദാസിനെ ആർബിഐയുടെ 25-ാം ഗവർണറായി നിയമിച്ചു. മൂന്നു വർഷം കാലാവധിയാണ് തമിഴ്നാട് കേഡർ ഐഎഎസ് ഓഫീസറായ ദാസിനുള്ളത്. വാൾമാർട്ടിനു കീഴിൽ ഫ്ലിപ്കാർട്ട് അമേരിക്കൻ റീട്ടെയ്ൽ ശൃംഖലയായ വാൾമാർട്ട് ഇന്ത്യൻ ഓണ്‍ലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരി സ്വന്തമാക്കിയത് കഴിഞ്ഞ വർഷമായിരുന്നു. 1600 കോടി ഡോളറാണ് വാൾമാർട്ട്…
Read More2019! രാഷ്ട്രീയത്തിലടക്കം എന്തെന്തു മാറ്റങ്ങളാകും ? ഇന്നു തുടക്കമിടുന്ന ചില മാറ്റങ്ങൾ
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വർഷത്തിലേക്കാണു രാജ്യം ഇന്നു പ്രവേശിച്ചത്. രാഷ്ട്രീയത്തിലടക്കം എന്തെന്തു മാറ്റങ്ങളാകും പുതുവർഷത്തിൽ സംഭവിക്കുക? ഇന്നു തുടക്കമിടുന്ന ചില മാറ്റങ്ങൾ. * 2016നു മുന്‍പു നല്കിയ മാഗ്നറ്റിക് ടേപ്പ് ഉള്ള ക്രെഡിറ്റ്/ഡെബിറ്റ്/എടിഎം കാർഡുകൾ ഇന്നു മുതൽ ഉപയോഗിക്കാനാവില്ല. പകരം ഇഎംവി ചിപ്പ് ഘടിപ്പിച്ച കാർഡുകൾ വേണം ഉപയോഗിക്കാൻ. * ഒരു വാഹനത്തിന് 15 ലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡന്റ് കവർ ഇൻഷ്വറൻസ് ഉള്ളയാൾ വേറെ വാഹനങ്ങൾ വാങ്ങുന്പോൾ പുതിയ പേഴ്സണൽ ആക്സിഡന്റ് കവർ എടുക്കേണ്ട. * ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമം കേരളത്തിൽ ഇന്നു പ്രാബല്യത്തിൽ. ഇതുപ്രകാരമുള്ള രജിസ്ട്രേഷൻ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നു മുതൽ. * രാജ്യത്തെ പ്രമുഖ കന്പനികളുടെ കാറുകൾക്കും എസ്യുവികൾക്കും വില വർധിക്കുന്നു. * ചെരിപ്പുകൾക്കു നികുതി കുറയും. പരമാവധി ചില്ലറ വില (എംആർപി)യ്ക്കു ചുമത്തിയിരുന്ന ജിഎസ്ടി…
Read Moreസമൻസാണ് ഹാജരായേക്കണം..! കിട്ടിയവർ ആദ്യമൊന്ന് ഞെട്ടി, ഈശ്വരാ മനസറിയാതെ കേസിൽപെട്ടോ? വൈറലായി കോട്ടയത്തെ യുവ അഭിഭാഷകന്റെ വിവാഹ ക്ഷണക്കത്ത്
കിട്ടിയവർ ആദ്യമൊന്ന് ഞെട്ടി, ഈശ്വരാ മനസറിയാതെ കേസിൽപെട്ടോ? പിന്നെ ആശങ്കയോടെ കൈയിൽ കിട്ടിയ കോടതി സമൻസ് വായിക്കാൻ തുടങ്ങി. പക്ഷേ, വായിച്ചു തുടങ്ങിയപ്പോൾ ഞെട്ടലല്ല, പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. കൈയിൽ കിട്ടിയത് കോടതി സമൻസ് അല്ല. കോട്ടിട്ട ഒരു വക്കീലിന്റെ കല്യാണക്കുറിയാണ്! കോട്ടയത്തെ യുവ അഭിഭാഷകൻ അഡ്വ. വിഷ്ണു മണിയാണ് വ്യത്യസ്തമായ കല്യാണക്കുറി ഒരുക്കി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. കോടതിയിൽനിന്ന് അയയ്ക്കുന്ന സമൻസിന്റെ അതേ രൂപത്തിലാണ് വക്കീലിന്റെ വിവാഹക്ഷണക്കത്ത്. ഒറ്റ നോട്ടത്തിൽ കോടതി സമൻസ് തന്നെ. പേരും കുറിപ്പും സീലുമെല്ലാം അതേപോലെ.. വിവാഹങ്ങളിലും വിവാഹക്ഷണക്കത്തുകളിലും പുത്തൻ ട്രെൻഡുകൾ പരീക്ഷിക്കപ്പെടുന്ന ഈ കാലത്ത് സ്വന്തം തൊഴിൽ മേഖലയുമായി ബന്ധപ്പെടുത്തി വിഷ്ണു തയാറാക്കിയ ഈ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിലും ജാമ്യം കിട്ടാതെ പറക്കുകയാണ്. ജനുവരി 13നാണ് വിഷ്ണുവും ചിങ്ങവനം സ്വദേശിയായ അഡ്വ. അരുന്ധതി ദിലീപും തമ്മിലുള്ള വിവാഹം. എറണാകുളം ലോ കോളജ് മുതലുള്ള…
Read Moreമദ്യപാനം കൊണ്ട് ഒന്നും നേടിയില്ല, ഇന്ന് ഏറ്റവും വെറുക്കുന്നത് മദ്യപാനത്തെ; നല്ല സിനിമകളുടെ ഭാഗമാകാനും നിര്‍മ്മാതാവിന്റെ കുപ്പായത്തില്‍ വീണ്ടുമെത്താനുമുറച്ച് ദേവി അജിത് പഴയ ജീവിതത്തെപ്പറ്റി തുറന്നുപറയുന്നു
താന്‍ മദ്യപിക്കുമെന്ന് പരസ്യമായി പറഞ്ഞ താരമാണ് ദേവി അജിത്ത്. എന്നാല്‍ നടി ഇപ്പോള്‍ ഒരുപാട് മാറി. മദ്യപാനം നിര്‍ത്തി. സോഷ്യല്‍ ഡ്രിങ്കിങ് ചെയ്യാറുള്ള ആളല്ല ദേവി അജിത്ത്. ഒറ്റക്കിരുന്ന് മാത്രമായിരുന്നു കുടി. ഇപ്പോള്‍ അതും നിര്‍ത്തി. മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയതെന്നാണ് നടി പറയുന്നത്. ഇപ്പോള്‍ സിനിമയില്‍ കൂടുതല്‍ സജീവമാണ് ദേവി അജിത്ത്. മകള്‍ക്കു വേണ്ടിയാണ് ആ ശീലം ഉപേക്ഷിച്ചതെന്നും ദേവി അജിത്ത് പറയുന്നു. ഇനിയൊരിക്കലും മദ്യപിക്കില്ല. മദ്യപിച്ചിരുന്ന സമയത്ത് ഒറ്റയ്ക്കിരുന്നേ മദ്യപിക്കുമായിരുന്നുള്ളൂ. സോഷ്യല്‍ ഡ്രിങ്കിങ് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഒറ്റയ്ക്കിരുന്നു കഴിക്കാനേ തോന്നുമായിരുന്നുള്ളൂ. മദ്യപാനം കൊണ്ട് ഒന്നും നേടിയില്ല. ഇന്ന് ഞാന്‍ ഏറ്റവും വെറുക്കുന്ന ഒന്നാണു മദ്യപാനം. ഇപ്പോള്‍ ജീവിതത്തെ ഏറ്റവും കൂടുതല്‍ പ്രണയിക്കുന്നു. വരുന്ന വര്‍ഷത്തില്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകും. 22 വയസ്സുള്ളപ്പോള്‍ ദ് കാര്‍ എന്നചിത്രം നിര്‍മിച്ച ആളാണു ഞാന്‍. അനുഭവങ്ങളില്‍ നിന്നു ഏറെ…
Read Moreതാമസിക്കുന്നത് ഓലയും ഒടുമിട്ട രണ്ടു മുറി മാത്രമുള്ള വാടകവീട്ടില്‍, കിടന്നുറങ്ങുന്നത് നിലത്തു പായ വിരിച്ച്, സിനിമ നടിയാണെന്ന് പറഞ്ഞിട്ട് വീട്ടുടമ പോലും വിശ്വസിക്കുന്നില്ല, ഒരുകാലത്ത് സൂപ്പര്‍നായികയായിരുന്ന ചാര്‍മിളയുടെ ജീവിതം ദുരിതം നിറഞ്ഞത്
നീണ്ട ഇടവേളയ്ക്ക് ശേഷം നടി ചാര്‍മിള അഭിനയ ജീവിതത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്നാല്‍ തനിക്ക് ഇപ്പോള്‍ വേഷങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയിലാണ് താരം. ഒരുകാലത്ത് ജോലിയില്‍ ശ്രദ്ധിക്കാതിരുന്ന കാലത്തും തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആരും വിളിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. മോഹന്‍ലാലിന്റെ നായികയായി ധനത്തിലൂടെ അരങ്ങേറുകയും മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്ത നടി ചാര്‍മ്മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. സഹോദരിയുടെ സുഹൃത്തായ എഞ്ചിനീയറെ വിവാഹം കഴിച്ചു. എന്നാല്‍ ദാമ്പത്യം തകര്‍ന്നു. രോഗബാധിതയായ മാതാവും ഇവര്‍ക്കൊപ്പമുണ്ട്. തമിഴ്നാട്ടിലെ ഓലയും ഓടുമിട്ട വീടുകള്‍ മാത്രം നിറഞ്ഞ ഒരു തെരുവില്‍ രണ്ടു മുറി മാത്രമുള്ള വീട്ടില്‍ അമ്മയോടും മകനോടുമൊപ്പം ജീവിതം കഴിച്ചു കൂട്ടുകയാണ് അവര്‍. ചെറിയ വീട്ടില്‍ ഹാളില്‍ നിലത്ത് പായ വിരിച്ചാണ് താന്‍ കിടക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഒമ്പതു വയസ്സുള്ള മകന്റെ വിദ്യാഭ്യാസം നടക്കുന്നത്…
Read Moreമിസ്റ്റര്‍ മോഹന്‍ലാല്‍ താങ്കള്‍ ബിജെപിക്കാരനാണോ? വിമാനത്തില്‍ വച്ച് മോഹന്‍ലാലിന്റെ രാഷ്ട്രീയം തിരക്കിയ യുവാവിന് ക്ലാസ് മറുപടി നല്കി ലാല്‍, ഇനി ചോദ്യവുമായി ഇതുവഴി വരില്ലെന്ന് ആരാധകര്‍
മോഹന്‍ലാലിന്റെ ബിജെപി ബന്ധം പരസ്യമായ രഹസ്യമാണ്. താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകരനാണെന്ന് ലാല്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകളും അതിനിടെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ലാലിന്റെ രാഷ്ട്രീയം വീണ്ടും വാര്‍ത്തകളില്‍ വരാന്‍ ഒരു കാരണമുണ്ട്. ഒരു വിമാനയാത്രയ്ക്കിടെ ലാല്‍ ആരാധകന് നല്കിയ മറുപടിയാണ് ഇപ്പോള്‍ എല്ലാത്തിനും കാരണം. വിമാനത്തില്‍ നാട്ടിലേക്ക് വരുകയായിരുന്ന യുവാവ് യാദൃച്ഛികമായാണ് മോഹന്‍ലാലിനെ കാണുന്നത്. തുടര്‍ന്ന് കുറച്ച് ചോദ്യങ്ങളും ഫോട്ടോയെടുപ്പുമായി അവര്‍ യാത്ര തുടര്‍ന്നു. ഇതില്‍ യുവാവ് ചേദിച്ച ചോദ്യത്തിന് മോഹന്‍ലാല്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയവുമായും സിനിമയുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ ചിരിച്ചുകൊണ്ട് പതിഞ്ഞ സ്വരത്തിലാണ് മറുപടി പറഞ്ഞത്. പുതിയ സിനിമയെക്കുറിച്ചും ആന്റണി പെരുമ്പാവൂറിനെക്കുറിച്ചും ആരാധകര്‍ ചോദിച്ചുകൊണ്ടേയിരുന്നു. പെട്ടെന്നാണ് ആരാധകന് മുഖവുരയോടെ മറ്റൊരു ചോദ്യത്തിലേക്ക് കടന്നത്. ‘ബാലിശമായ ചോദ്യമാണെന്നറിയാം,? എന്നാലും ചോദിക്കുന്നു,? ലാലേട്ടന്റെ ഫേസ്ബുക്ക്,…
Read More