വിശാല്‍ വിവാഹിതനാകുന്നു, വധു വരലക്ഷ്മിയല്ല ആന്ധ്രയിലെ ബിസിനസുകാരന്റെ മകള്‍, അനിഷയെ വിവാഹം കഴിക്കുന്നത് ഏഴുവര്‍ഷത്തെ പ്രണയം തകര്‍ന്നതോടെ, കഥ ഇങ്ങനെ

നടന്‍ വിശാലിന്റെ വിവാഹവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം വധു വിശാലിന്റെ കാമുകി വരലക്ഷ്മി അല്ല എന്നത് തന്നെ. വിശാലിന്റെ പിതാവും സിനിമാ നിര്‍മ്മാതാവുമായ ജികെ റെഡ്ഡിയാണ് ദിന ദാന്തിയോട് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. അനിഷ എന്ന് പേരുള്ള പെണ്‍കുട്ടി ആന്ധ്രയിലെ ഒരു ബിസിനസ്സുകാരന്റെ മകളാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നും റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്. 2016 ല്‍ വരലക്ഷ്മി വിശാലുമായുള്ള പ്രണയം തകര്‍ന്നതായി ട്വീറ്റ് ചെയ്തിരുന്നു്. പ്രണയം ഇപ്പോള്‍ വേറൊരു തലത്തിലെത്തിയിരിക്കുന്നു. ഏഴ് വര്‍ഷം നീണ്ട പ്രണയം അയാള്‍ മാനേജര്‍ വഴിയാണ് അറിയിച്ചത്. ഈ ലോകം ഇത് എങ്ങോട്ടാണ് സഞ്ചരിക്കുന്നത്…? എവിടെയാണ് സ്നേഹം…? ഇങ്ങനെ ചോദിച്ചാണ് വരലക്ഷ്മി തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നടികര്‍ സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറിനെതിരെ വിശാല്‍ നടത്തിയ പോരാട്ടത്തില്‍ പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍…

Read More

വാ​ള​യാ​ർ! സ്വ​ർ​ണ​വും പ​ണ​വും കാ​യ്ക്കു​ന്ന ഇ​ട​നാ​ഴി; ത​ട്ടി​പ്പ് പോ​ലീ​സ് വേ​ഷ​ത്തി​ലും; സം​ഭ​വ​ബ​ഹു​ല​മാ​യ ക​ഥ​ക​ൾ

സി.​അ​നി​ൽ​കു​മാ​ർ വാ​ള​യാ​ർ. കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ടം. പാ​ല​ക്കാ​ടി​ന്‍റെ​യും ത​മി​ഴ്നാ​ടി​ന്‍റെ​യും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ദേ​ശീ​യ​പാ​ത​യി​ലെ ഈ ​പ്ര​ദേ​ശം പ​ണ്ടേ പ്ര​സി​ദ്ധം. എ​ന്നാ​ൽ അ​ത് കു​പ്ര​സി​ദ്ധി​യു​ടെ പേ​രി​ലാ​ണെ​ന്നു​മാ​ത്രം. എ​ന്തു​കൊ​ണ്ട് വാ​ള​യാ​ർ കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ചു എ​ന്ന​തി​ന് ഉ​ത്ത​രം ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചെ​ക്ക്പോ​സ്റ്റു​ക​ളും അ​വ​രു​ടെ കേ​സ് ഫ​യ​ലു​ക​ളും മാ​ത്രം പ​രി​ശോ​ധി​ച്ചാ​ൽ മ​തി. വി​ജ​ന​വും വി​ശാ​ല​വു​മാ​യ ഈ ​പാ​ത ക​ള്ള​ക്ക​ട​ത്തി​ന്‍റെ​യും സ്പി​രി​റ്റു​ക​ട​ത്തി​ന്‍റെ​യും അ​ഴി​മ​തി​യു​ടെ​യും പി​ടി​ച്ചു​പ​റി​യു​ടെ​യും സം​ഭ​വ​ബ​ഹു​ല​മാ​യ ക​ഥ​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞി​ട്ടു​ള്ള​ത്. സ്പി​രി​റ്റി​ൽ തു​ട​ക്കം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഇ​ട​നാ​ഴി​യാ​യ വാ​ള​യാ​ർ​പാ​ത കു​പ്ര​സി​ദ്ധി കൈ​വ​രി​ച്ച​ത് ആ​ദ്യം സ്്പി​രി​റ്റു​ക​ട​ത്തി​ലൂ​ടെ​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ കൊ​ഴു​പ്പി​ക്കാ​ൻ ഒ​രു​കാ​ല​ത്ത് ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മെ​ല്ലാം സ്പി​രി​റ്റൊ​ഴു​കി​യി​രു​ന്ന​ത് വാ​ള​യാ​ർ​വ​ഴി​യാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​കം അ​റ​ക​ൾ നി​ർ​മി​ച്ചും ച​ര​ക്ക് ലോ​ഡു​ക​ൾ​ക്കി​ട​യി​ലും ഉൗ​ടു​വ​ഴി​ക​ളി​ലൂ​ടെ​യും ഒ​ഴു​കി​യെ​ത്തി​യ സ്പി​രി​റ്റ് കേ​ര​ള​ത്തെ ല​ഹ​രി​യി​ലും മ​ര​ണ​ത്തി​ലും മു​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന് ലി​റ്റ​ർ സ്പി​രി​റ്റ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​പ്പോ​ൾ അ​തി​ന്‍റെ പ​ത്തി​ര​ട്ടി​യോ​ളം ക​ണ​ക്കി​ൽ​പെ​ടാ​തെ​യു​മെ​ത്തി. വി​വി​ധ ചെ​ക്ക്പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ച്…

Read More

നിങ്ങള്‍ കന്യകയാണോ? സോഷ്യല്‍മീഡിയയില്‍ വിമര്‍ശകന്റെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്കി ആര്യ, ആ മറുപടി ചിത്രത്തിന് കൈയ്യടിച്ച് ആരാധകര്‍, സംഭവം ഇങ്ങനെ

ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയായ നടിയാണ് ആര്യ. പരിപാടി ഹിറ്റായതോടെ ആര്യയുടെ സമയവും തെളിഞ്ഞു. ഇപ്പോള്‍ സിനിമയില്‍ തിരക്കുള്ള നടി കൂടിയാണ് ആര്യ. ജീവിതത്തെ ചിരിയോടെ നേരിടുന്ന ആര്യയ്ക്ക് സോഷ്യല്‍മീഡിയയിലും ആരാധകരെറെ. കഴിഞ്ഞദിവസം ആര്യ നല്കിയ ഒരു മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ആ ചോദ്യം എത്തിയത്. ‘നിങ്ങള്‍ കന്യകയാണോ..?’ എന്നാണ് ഒരു ആരാധകന്‍ താരത്തോട് ചോദിച്ചത്. ആ ചോദ്യത്തിന് ആര്യ നല്‍കിയ മറുപടി സോഷ്യല്‍ ലോകത്തും വൈറലായി കഴിഞ്ഞു. മകള്‍ക്ക് ഉമ്മ കൊടുക്കുന്ന ചിത്രത്തോടൊപ്പം ആറ് വയസുള്ള എന്റെ മകളെ കാണൂ എന്നാണു താരം മറുപടി നല്‍കിയത്. കഴിഞ്ഞു പോകുന്ന വര്‍ഷം പഠിച്ച ഏറ്റവും വലിയ കാര്യം എന്താണെന്ന ചോദ്യത്തിനു ഞാന്‍ പഠിച്ച കാര്യങ്ങള്‍ പറയാന്‍ ഈ ഒരു ജാലകം മതിയാവില്ലെന്നും ആര്യ കുറിച്ചു.…

Read More

ലീവ് കഴിഞ്ഞു വരുമ്പോള്‍ കാണുന്ന നിറമിഴികളില്ല, മൂവര്‍ണ്ണ കൊടിയില്‍ പൊതിഞ്ഞാകുമോ എന്ന ചിന്തകളില്ല, നീണ്ട 21 വര്‍ഷത്തെ സേവനത്തിനുശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ യൂണിഫോം ഊരിവയ്ക്കുന്നു, പട്ടാളക്കാരന്റെ കുറിപ്പ് ഹൃദയത്തില്‍ തൊടുന്നു

പണ്ട് പട്ടാളക്കാര്‍ എന്നുപറഞ്ഞാല്‍ നാട്ടുകാര്‍ക്ക് ബഡായി പറയുന്ന വെറുമൊരു പരദേശിയാകും. യുദ്ധത്തിന്റെ കഥകളും വീരസാഹസിക കഥകളും പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്തു പറയുന്നവരെന്നു മാത്രമേ നാട്ടുകാരും പട്ടാളക്കാരേപ്പറ്റി പറഞ്ഞിരുന്നത്. സ്വന്തം നാടും വീടും ബന്ധുക്കളെയും കൂട്ടുകാരെയും വിട്ട് അതിര്‍ത്തിയിലെ മഞ്ഞും മഴയും കൊണ്ട് രാജ്യത്തെ കാക്കുന്ന പട്ടാളക്കാര്‍ ഇപ്പോള്‍ പക്ഷേ നമ്മുക്ക് വീരനായകരാണ്. പ്രളയത്തില്‍ മലയാളികള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാന്‍ ആദ്യമെത്തിയത് ഇന്ത്യന്‍ സൈന്യമായിരുന്നു. ഇപ്പോഴിതാ നീണ്ട 21 വര്‍ഷത്തെ സേവനത്തിനുശേഷം സൈന്യത്തോട് വിടപറയുന്ന അനുരാജ് ബി.കെ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. അനുരാജിന്റെ കുറിപ്പ് വായിക്കാം- ഇനി നീണ്ട വിസിലടികളുടെ ഒച്ചകളില്ല.. ലീവ് കഴിഞ്ഞു വരുമ്പോള്‍ കാണുന്ന നിറമിഴികളില്ല. വീട്ടിലേക്ക് തിരികെ പോകാന്‍ തോന്നുന്ന യാത്രകളിനിയില്ല. അവധി കഴിഞ്ഞ് തിരികെ വരുമ്പോള്‍ തിരികെ പോകുന്നത് വന്നതു പോലെയോ,…

Read More

ആ ​​ജീ​​വ​​ന് ഇന്ന് ര​​ഞ്ജി​​ത് ഈ​​ശ്വ​​ര​​തു​​ല്യ​ൻ..; ആംബുലൻസിനു വഴിയൊരുക്കി ഓടിയ പോലീസ് ഉദ്യോഗസ്ഥന് നാടിന്‍റെ ബിഗ് സല്യൂട്ട്

ന​​ഗ​​ര​​ത്തി​​ലെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ അ​​ക​​പ്പെ​​ട്ടു പോ​​യ രോ​​ഗി​​യു​​മാ​​യി എ​​ത്തി​​യ ആം​​ബു​​ല​​ൻ​​സി​​ന് മു​​ന്നി​​ലു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ മാ​​റ്റി വ​​ഴി​​യൊ​​രു​​ക്കി​​യ പോ​​ലീ​​സു​​കാ​​ര​​ന് അ​​ഭി​​ന​​ന്ദന പ്ര​​വാ​​ഹം. കോ​​ട്ട​​യം എ​​ആ​​ർ ക്യാ​​ന്പി​​ലെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​റും ഏ​​റ്റു​​മാ​​നൂ​​ർ ക​​ണ്‍​ട്രോ​​ൾ റൂ​​മി​​ലെ പോ​​ലീ​​സു​​കാ​​ര​​നു​​മാ​​യ ര​​ഞ്ജി​​ത്കു​​മാ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ വാ​​ഹ​​ന​​ത്തി​​ര​​ക്കി​​ലൂ​​ടെ ഓ​​ടി വ​​ഴി​​യൊ​​രു​​ക്കു​​ന്ന വീ​​ഡി​​യോ​​യാ​​ണ് സോ​​ഷ്യ​​ൽ മീ​​ഡി​​യയി​​ലൂ​​ടെ വൈ​​റ​​ലാ​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 26ന് ​​വൈ​​കു​​ന്നേ​​രം 5.30-നാ​​ണു ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലു​​ള്ള രോ​​ഗി​​യു​​മാ​​യി അ​​ലാ​​റം-മു​​ഴ​​ക്കി ആം​​ബു​​ല​​ൻ​​സ് എം​​സി റോ​​ഡി​​ലു​​ടെ പു​​ളി​​മൂ​​ട് ജം​​ഗ്ഷ​​നി​​ൽ എ​​ത്തു​​ന്ന​​ത്. ഈ ​​സ​​മ​​യം ഇ​​വി​​ടെ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ര​​ഞ്ജി​​ത്കു​​മാ​​ർ മ​​റ്റൊ​​ന്നും നോ​​ക്കാ​​തെ ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​ൽ കി​​ട​​ന്ന മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലേ​​ക്കും മാ​​റ്റാ​​ൻ നി​​ർ​​ദേ​​ശം ന​​ല്കി ആം​​ബു​​ല​​ൻ​​സി​​നു ക​​ട​​ന്നു പോ​​കാ​​ൻ വ​​ഴി​​യൊ​​രു​​ക്കു​​ക​​യാ​​യി​​രു​​ന്നു. എം​​സി റോ​​ഡി​​ൽ ബി​​എ​​സ്എ​​ൻ​​എ​​ൽ ഓ​​ഫീ​​സ് മു​​ത​​ൽ പു​​ളി​​മൂ​​ട് ജം​​ഗ്ഷ​​നി​​ലൂ​​ടെ തി​​രു​​ന​​ക്ക​​ര മൈ​​താ​​നം വ​​രെ​​യു​​ള്ള ഭാ​​ഗ​​ത്ത് റോ​​ഡി​​ലു​​ണ്ടാ​​യി​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ ഇ​​രു​​വ​​ശ​​ത്തേ​​ക്കും മാ​​റ്റി​​യാ​​ണ് ആം​​ബു​​ല​​ൻ​​സ് ക​​ട​​ത്തി​​വി​​ട്ട​​ത്. ആം​​ബു​​ല​​ൻ​​സ് ക​​ട​​ത്തി​​വി​​ടു​​ന്ന ദൃ​​ശ്യം യാ​​ത്ര​​ക്കാ​​രി​​ൽ ആ​​രോ മൊ​​ബൈ​​ലി​​ൽ പ​​ക​​ർ​​ത്തി സോ​​ഷ്യ​​ൽ…

Read More

മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ മയക്കുമരുന്നിനേക്കാള്‍ വലിയ അടിമത്വത്തിലേക്കാണ് അവര്‍ നീങ്ങുന്നത് ഞെട്ടിക്കുന്ന ഈ വാര്‍ത്ത നിങ്ങള്‍ കാണാതെ പോകരുത്‌

കു​​​ട്ടി​​​ക​​​ളി​​​ലെ​​​യും കൗ​​​മാ​​​ര​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ലെ​​​യും മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​ക​​​മാ​​​കു​​​ക​​​യാ​​​ണെന്നു വിദഗ്ധർ. മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം കൂ​​​ടാ​​​തെ ടാ​​​ബ്‌​​​ലെ​​​റ്റ്, ഗെ​​​യിം ക​​​ൺ​​​സോ​​​ൾ, ലാ​​​പ്ടോ​​​പ്, ടി​​​വി അ​​​ഡി​​​ക്‌​​​ഷ​​​നും ശി​​​ശു​​​ക്ക​​​ളി​​​ലും കൗ​​​മാ​​​ര​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ലും വ​​​ർ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​ന്ന് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ഠ​​​ന​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​ന് അ​​​ടി​​​മ​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​ളു​​ടെ എ​​ണ്ണ​​ത്തേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണ് ഇ​​​ന്നു സ്ക്രീ​​​ൻ അ​​​ഡി​​​ക്‌​​​ഷ​​​നു ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ ചൈ​​​ൽ​​​ഡ് സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗ​​​ത്തി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍-​​​ഡി​​​ജി​​​റ്റ​​​ൽ സ്ക്രീ​​​ൻ അ​​​ഡി​​​ക്‌​​​ഷ​​​നു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​മാ​​​യി എ​​​ത്തു​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ എ​​​ണ്ണം ദി​​​നം​​​പ്ര​​​തി വ​​​ർ​​​ധി​​​ച്ചെന്നു കണക്കുകൾ പറയുന്നു. കു​​​ഞ്ഞു​​​ങ്ങ​​​ളെ അ​​​ട​​​ക്കി​​​യി​​​രു​​​ത്താ​​​ൻ ജോ​​​ലി​​​ത്തി​​​ര​​​ക്കു​​​ള്ള മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ വി​​​ദ്യ​​​യാ​​​ണ് കൈ​​​യി​​​ൽ ഒ​​​രു സ്മാ​​​ർ​​​ട് ഫോ​​​ണോ ടാ​​​ബോ ന​​​ൽ​​​കു​​​ക​​​യെ​​​ന്ന​​​ത്. മി​​​ക്ക കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ലോ​​​കം ഇ​​​ന്ന് മൊ​​​ബൈ​​​ൽ ഫോ​​​ണും ഇ​​​തി​​​ലെ വീ​​​ഡി​​​യോ​​​ക​​​ളും ഗെ​​​യി​​​മു​​​ക​​​ളു​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യാ​​​ണ് ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് സൈ​​​ക്യാ​​​ട്രി വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഡോ.​​​ജ​​​യ​​​പ്ര​​​കാ​​​ശ് പ​​​റ​​​യു​​​ന്നു. ഗുരുതര പ്രത്യാഘാതം…

Read More

പ്രിയങ്കയുമായുള്ള അടുപ്പത്തോടെ നിക്കിന്റെ മുന്‍ കാമുകി മയക്കുമരുന്നിന് അടിമ, ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്ന ഡെമി നികുമായുള്ള ബന്ധം ഉപേക്ഷിച്ചു

ബോളിവുഡ് ആഘോഷിച്ച താരവിവാഹങ്ങളില്‍ ഒന്നാണ് നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസിന്റെയും. നിരവധി താരങ്ങള്‍ പങ്കെടുത്ത ഈ വിവാഹത്തില്‍ നിക്കുമായി അടുത്ത ബന്ധമുള്ള പ്രശസ്ത ഗായിക ഡെമി ലൊവാറ്റോ പങ്കെടുത്തില്ല. അതിന്റെ കാരണം തിരയുകയാണ് ആരാധകര്‍. ലോകമെമ്പാടും ആരാധകരുള്ള ഗായികയാണ് ഡെമി ലവാറ്റോ. താരത്തിന്റെ ആല്‍ബങ്ങള്‍ എല്ലാം തന്നെ ശ്രദ്ധേയമാണ്. എന്നാല്‍ താരത്തെ നിക് ജോനാസ് വിവാഹത്തിനു ക്ഷണിച്ചില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്രിയങ്കയുമായുള്ള ബന്ധം പുറത്തു വന്ന നാള്‍ മുതല്‍ നിക്കുമായുള്ള ഡെമിയുടെ ബന്ധത്തില്‍ വിള്ളല്‍ വീണെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൂടാതെ ഈ കാലത്ത് ഡെമി മാരകമായി മയക്കുമരുന്നിന് അടിമയായിരുന്നതായും തുടർന്ന് ആഴ്ചകളോളം ചികിത്സയിലായതായും വാര്‍ത്ത വന്നിരുന്നു. ആഴ്ചകളോളം നീണ്ട ചികിത്സയ്ക്കു ശേഷം ജീവിതത്തിലേക്കു തിരിച്ചു വന്ന ഡെമി നികുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. വിവാഹ ദിനത്തിൽ നിക് ജോനാസിനും പ്രിയങ്കാ…

Read More

വീണ്ടും കൈയ്യടി നേടി യൂസഫലി, ജന്മനാട്ടില്‍ മാള്‍ പണിത് അതിന്റെ സമ്പാദ്യം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നല്കി യൂസഫലിയുടെ കാരുണ്യം, മലയാളി കോടീശ്വരന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ ജന്മനാട്ടില്‍ 250 കോടി രൂപ ചെലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിനു സമര്‍പ്പിച്ചു. യൂസഫലിയുടെ പേരക്കുട്ടി അയാന്‍ അലി നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തൃപ്രയാര്‍ സെന്ററില്‍ രണ്ടര ലക്ഷം ചതുരശ്ര അടി വിസ്തൃതിയോടുകൂടിയ വൈ മാളും മാള്‍ സ്ഥിതിചെയ്യുന്ന നാലര ഏക്കര്‍ സ്ഥലവും വൈ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുകയാണെന്നു ചടങ്ങില്‍ എം.എ. യൂസഫലി അറിയിച്ചു. വൈ മാളിന്റെ ഉടമസ്ഥത വൈ ഫൗണ്ടേഷനായിരിക്കും. വൈ മാളില്‍നിന്നുള്ള ലാഭം ഫൗണ്ടേഷന്റെ കീഴില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും. നാട്ടികയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതിക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലേക്ക് എല്ലാ വര്‍ഷവും ഇതില്‍നിന്നുള്ള ലാഭം നല്കും. നാട്ടിക ജുമാ മസ്ജിദിനു 10 ലക്ഷം, തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിന് അഞ്ചു…

Read More

അങ്ങനെ വിളിക്കേണ്ട കാര്യമൊന്നും മമ്മൂക്കായ്ക്കില്ല, എന്നിട്ടും അദേഹം എന്നെ വിളിച്ചു, പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയൊരു അംഗീകാരം കൂടിയാണിത്, ടൊവീനോ പറയുന്നു

എന്റെ ഉമ്മാന്റെ പേര് എന്ന ടോവിനോ ചിത്രം ഇപ്പോള്‍ തിയേറ്ററുകള്‍ കീഴടക്കി മുന്നോട്ട് പോകുകയാണ്. മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രം കണ്ട് മമ്മൂക്ക തന്നെ വിളിപ്പിച്ചതിനെക്കുറിച്ച് താരം ഇപ്പോള്‍ തുറന്നുപറയുകയാണ്. എന്റെ ഉമ്മാന്റെ പേര് എന്ന സിനിമ കണ്ട് മമ്മൂട്ടി വിളിപ്പിച്ചിരുന്നു. അദ്ദേഹം സിനിമ കണ്ട് അഭിനന്ദിക്കാനായി വിളിപ്പിച്ചതാണ്. അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു. പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയൊരംഗീകാരം കൂടിയാണിത്. മായാനദി കണ്ട മോഹന്‍ലാല്‍ നിര്‍മ്മാതാവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ടോവിനോ നന്നായി ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം നിരവധി പരസ്യചിത്രങ്ങളിലും, സമീപകാലത്തിറങ്ങിയ ഒരുപാട് മറാത്തി സിനിമകളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ച പരിചയത്തിന്റെ പിന്‍പറ്റിയാണ് ജോസ് സെബാസ്റ്റ്യന്‍ സംവിധാനരംഗത്തേക്ക് കടന്നുവരുന്നത്. തിരക്കഥ പൂര്‍ത്തിയായി, ഏകദേശം നാലു വര്‍ഷത്തോളം കഴിഞ്ഞാണ് ഈ ചിത്രം തിയറ്ററുകളിലെത്തുന്നത്. ഉപ്പയുടെ മരണത്തോടെ യത്തീം (അനാഥന്‍) ആവുന്ന ഹമീദിന്റെ നിക്കാഹ്, ഹമീദിന്…

Read More

പതിമൂന്നാം വയസില്‍ പെണ്‍വാണിഭ സംഘം തട്ടിക്കൊണ്ടുപോയി, രക്ഷപ്പെടുത്തുന്നത് 32 വര്‍ഷത്തിനുശേഷം!! നടന്നതൊന്നും ഓര്‍മയില്ലാത്ത യുവതിക്കൊപ്പം കണ്ടെത്തിയത് പത്തുവയസുകാരന്‍ മകനെയും

ബാല്യത്തില്‍ മനുഷ്യക്കടത്തുകാരുടെ പിടിയിലകപ്പെടുക. പിന്നീട് നീണ്ട 32 വര്‍ഷം ഒരറിവും ഇല്ലാതെ ഏതോ ദേശത്തു താമസിക്കുക. ഒടുവില്‍ കണ്ടെത്തപ്പെടുക. ലോകമാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന പേരു വെളിപ്പെടുത്താത്ത അര്‍ജന്റീനക്കാരിയാണ് ഇപ്പോള്‍ വാര്‍ത്തതാരം. ബൊളീവിയയില്‍ നിന്നാണ് ഇപ്പോള്‍ 45 വയസുള്ള ഇവരെ രക്ഷിക്കുന്നത്. 32 വര്‍ഷം മുമ്പ് വീട്ടില്‍ നിന്നാണ് ഈ യുവതിയെയും മൂത്ത സഹോദരിയെയും ഒപ്പം തട്ടിക്കൊണ്ട് പോയിരുന്നു. അന്ന് ഇരുവരുമെത്തിപ്പെട്ടത് ഒരുപെണ്‍വാണിഭ സംഘത്തിലായിരുന്നു. മൂന്ന് മാസത്തിനു ശേഷം സഹോദരി രക്ഷപ്പെട്ടു. എന്നാല്‍ ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അര്‍ജന്റീന, ബൊളീവിയന്‍ പോലീസുകാര്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ മോചിപ്പിക്കാനായത്. ഇവര്‍ ദക്ഷിണ ബൊളീവിയയിലെ ബെര്‍മെജോയില്‍ ഉണ്ടെന്ന് അടുത്തിടെയാണ് പോലീസിന് സൂചന ലഭിച്ചത്. ഇവിടെ ഒരു ഗ്യാരേജില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ സ്ത്രീ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒന്‍പതു വയസുകാരനായ മകനെയും പോലീസ് രക്ഷപ്പെടുത്തി. ഇരുവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Read More