ബോളിവുഡ് താരങ്ങള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി ആഘോഷിച്ചു. ഒട്ടുമിക്ക നടി നടന്മാരുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ ആരാധകരുടെ കണ്ണ് തള്ളിപ്പിച്ചിരിക്കുകയാണ് മലൈക അറോറ. ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി അമ്മ വീട്ടിലെത്തിയ മലൈകയുടെ വസ്ത്രവും ബാഗും ചെരുപ്പുമൊക്കെയാണ് ആരാധകരെ അതിയശയിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍വച്ച് താരത്തെ ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തിയ കണ്ണുകളും തിരഞ്ഞത് താരത്തിന്റെ കോസ്റ്റ്യൂം തന്നെയായിരുന്നു. 90,268 രൂപയുടെ ഷൂസ് അണിഞ്ഞാണ് മലൈക എത്തിയത്. 2,03014 രൂപ വിലമതിക്കുന്ന ബാഗായിരുന്നു കോസ്റ്റ്യൂമില്‍ ഹൈലൈറ്റ്.ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി അമ്മ വീട്ടില്‍ എത്തിയപ്പോഴും മറിച്ചല്ല സംഭവിച്ചത്. ചുവപ്പും വെളുപ്പും കറുപ്പും കലര്‍ന്ന നിറത്തിലുള്ള ജാക്കറ്റും വെള്ള മിഡിയുമാണ് താരം ധരിച്ചത്. വസ്ത്രത്തിന് യോജിച്ച ചുവന്ന പേഴ്സും സ്വര്‍ണ നിറത്തിലുള്ള ഷൂസുമാണ് ഹൈലൈറ്റ്. എന്നാല്‍ ഇതിന്റെയൊക്കെ വില കേട്ടാല്‍ ഞെട്ടും. 1,65033 രൂപയാണ് താരത്തിന്റെ ജാക്കറ്റിന്റെ വില. 1,38590 രൂപ…
Read MoreCategory: RD Special
പ്രണയത്തിനായി അഭിനയം ഉപേക്ഷിച്ചു, പ്രണയം വിവാഹത്തിലെത്തിയെങ്കിലും കുടുംബജീവിതം പാളി, ഇടക്കാലത്ത് ബിസിനസിലും കൈവച്ചു, മലയാളത്തിന്റെ ആക്ഷന്‍ നായിക പ്രിയ രാമന്റെ തിരിച്ചുവരവിന് കാതോര്‍ത്ത് ആരാധകര്‍
മലയാളത്തിന് മാത്രമല്ല തമിഴര്‍ക്കും ഇഷ്ടപ്പെട്ട നടിയാണ് പ്രിയ രാമന്. മലയാളത്തിലും തമിഴിലുമായി നിരവധി ഹിറ്റുസിനിമകളാണ് നടി ചെയ്തിട്ടുളളത്. തമിഴ് ദളപതി രജനികാന്തിന്റെ വളളിയിലൂടെ സിനിമലോകത്തേക്ക് എത്തി പിന്നീട് മലയാളത്തില്‍ നിരവധി ഹിറ്റു ചിത്രങ്ങള്‍ സമ്മാനിച്ച് പിന്നീട് സിനിമയില്‍ നിന്ന് മാറി നിന്നു. ആറാം തമ്പുരാനും സൈന്യവും കാശ്മീരവും പ്രിയ എന്ന നടിയുടെ അഭിനയ മികവ് എടുത്തു കാട്ടിയ ചിത്രങ്ങളായിരുന്നു. നടനും നിര്‍മാതാവുമായ രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമ ഉപേക്ഷിച്ചു. പിന്നീട് ഇരുവരും വിവാഹമോചിതരായി. രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രിയ ബിസിനസിലേക്ക് കടന്നു. ഇപ്പോള്‍ താരം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ്. ഇപ്പോള്‍ ഫ്ളവേഴ്സ് ടിവിയിലെ അരയന്നങ്ങളുടെ വീട് എന്ന സീരിയലിലൂടെയാണ് പ്രിയ അഭിനയലോകത്ത് സജീവമാകുന്നത്. ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് വരാം എന്ന് തീരുമാനിച്ചത്. കുട്ടികളുടെ പ്രായമൊക്കെ കണക്കിലെടുത്ത് മാറിനില്‍ക്കുകയായിരുന്നു. മൂത്തമകന് ആദിത്യന്…
Read Moreഅന്ന് എന്നോടു വളരെ മോശമായി പെരുമാറിയത് സിനിമരംഗത്തുള്ള ആള് തന്നെ, അവള് പല പുരുഷന്മാര്ക്കുമൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടാകുമെന്ന് പലരോടും പറഞ്ഞു, വേദനിപ്പിച്ച കമന്റുകളെക്കുറിച്ച് ഫഹദ് ഫാസിലിന്റെ നായിക തുറന്നുപറയുന്നു
മലയാളത്തില്‍ തരംഗമായ ആമേന്‍ എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായിക ശോശന്നയെ അവതരിപ്പിച്ച സ്വാതി റെഡ്ഡിയെ ആരും മറക്കാനിടയില്ല. തെന്നിന്ത്യയില്‍ ഹിറ്റ് നായികയെന്ന് പേരെടുത്ത സ്വാതിക്ക് ഒരു കാലത്ത് സമൂഹത്തില്‍ നിന്ന് ധാരാളം പരിഹാസങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച ചില ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി വെളിപ്പെടുത്തിയത്. അവള്‍ക്ക് കുറച്ച് വട്ടാണ്, അവള് പല പുരുഷന്മാര്ക്കും കൂടെ കിടന്നിട്ടുണ്ടാവും’ എന്നീ കമന്റുകളാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്നു താരം പറയുന്നു. പലര്‍ക്കൊപ്പവും അവള് കിടന്നിട്ടുണ്ടാവും എന്ന കമന്റ് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നത് വേദനയുടെ തീക്ഷ്ണത കൂട്ടി എന്നും സ്വാതി റെഡ്ഡി പറയുന്നു. ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വാതി…
Read Moreവേണമെന്നുള്ളവന് യാത്ര ചെയ്താല്‍ മതിയെന്നേ അല്ലാത്തവന് ഇപ്പം ഇറങ്ങിക്കോണം ബസില്‍ നിന്ന് ! ബസില്‍ നിന്നിറങ്ങിപ്പോയ യാത്രക്കാരനെ പിറകെ ചെന്നു തല്ലി കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഗുണ്ടായിസം; സംഭവം ഇങ്ങനെ…
സ്ഥാപനം എത്ര പ്രതിസന്ധിയിലായാലും മര്യാദ പഠിക്കാത്ത ചില തൊഴിലാളികളാണ് കെഎസ്ആര്‍ടിസിയുടെ ശാപം. എറണാകുളം-പാലാ റൂട്ടില്‍ ഓടുന്ന ബസില്‍ ഡ്രൈവര്‍ കാണിച്ച അതിക്രമത്തെക്കുറിച്ച് ബസിലെ യാത്രക്കാരനായ യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. ബസിന്റെ ഡ്രൈവര്‍ തലയോലപ്പറമ്പിന് അടുത്ത് എത്തിയപ്പോള്‍ ബസ് നിര്‍ത്തി വഴിയില്‍ നിന്ന പരിചയക്കാരനോട് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. നേരം ഏറെയായിട്ടും സംസാരം നിര്‍ത്താതിരുന്നതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ഒരു യാത്രക്കാരന് ഡ്രൈവറോട് വണ്ടി എടുക്കാന്‍ ഉച്ചത്തില്‍ പറഞ്ഞതോടെയാണ് പ്രശ്നം വഷളായി. യാത്രക്കാരന്റെ താക്കീത് ഡ്രൈവറര്‍ക്ക് അത്ര ഇഷ്ടമായില്ലെങ്കിലും ഇയാള്‍ സംസാരം നിര്‍ത്തി ബസ് മുന്നോട്ടെടുത്തു. പിന്നീട് പ്രതിഷേധിച്ച യാത്രക്കാരന് ഏറ്റുമാനൂരില്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവറും ബസില്‍ നിന്നിറങ്ങി യാത്രക്കാരനെ പിറകെ പോയി അയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദിച്ച ശേഷം സൗകര്യമുള്ളവര്‍ ബസില്‍ യാത്ര ചെയ്താല്‍ മതിയെന്നും അല്ലാത്തവര്‍ ഇവിടെ ഇറങ്ങിക്കോണം എന്ന് ഡ്രൈവര്‍ ഭീഷണി മുഴക്കുകയും…
Read Moreഏറ്റവും നീളമേറിയ തലമുടി: ഗുജറാത്ത് സ്വദേശിനിയായ 16കാരി ഗിന്നസിലേക്ക്
ഏറ്റവും കൂടുതൽ നീളമേറിയ തലമുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് ലോകറിക്കാർഡിനുടമ ഗുജറാത്ത് സ്വദേശിനിയായ പതിനാറുകാരി. നിലാൻഷി പട്ടേൽ എന്നാണ് ഇവരുടെ പേര്. അഞ്ച് അടി ഏഴ് ഇഞ്ചാണ് ഈ കുട്ടിയുടെ തലമുടിയുടെ നീളം. 10 വർഷങ്ങൾക്കു മുൻപ് ആറ് വയസുള്ളപ്പോഴാണ് നിലാൻഷി അവസാനമായി മുടി വെട്ടിയത്. “എനിക്ക് ആറുവയസുള്ളപ്പോൾ മുടി വെട്ടിയപ്പോൾ അത് വളരെ മോശമായിരുന്നു. അന്ന് ഞാൻ ഒരു തീരുമാനമെടുത്തു ഇനിയൊരിക്കലും മുടി വെട്ടില്ല എന്ന്’. നിലാൻഷി പറഞ്ഞു. ആഴ്ച്ചയിൽ ഒരിക്കലാണ് താൻ മുടി കഴുകുന്നതെന്നും മുടി കഴുകുവാനും ചീകിയൊതുക്കുന്നതിനും അമ്മ എന്നെ സഹായിക്കാറുണ്ടെന്നും നിലാൻഷി പറയുന്നു. ഇത്രയും വലിയ തലമുടി തനിക്ക് വളരെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് എല്ലാവരും കരുതുന്നതെന്നും എന്നാൽ ഈ മുടി കൊണ്ട് എനിക്ക് ഇതുവരെയും യാതൊരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും നിലാൻഷി പറഞ്ഞു.
Read Moreധൂർത്തില്ല, സന്തോഷം മാത്രം..! വെറും 20,000 രൂപ ചെലവിൽ ഒരു “ആഡംബര’ വിവാഹം
വെറും 20000 രൂപയ്ക്ക് ഒരു ആഘോഷ വിവാഹം. ആർക്കും ചിന്തിക്കാൻ കൂടി കഴിയില്ലായിരിക്കാം. എന്നാൽ ട്വിറ്ററിൽ ചർച്ചയാകുകയാണ് റിസ്വാൻ എന്ന പാക്കിസ്ഥാനി യുവാവിന്റെ പോസ്റ്റ്. തന്റെ വിവാഹം സംബന്ധിച്ചാണ് റിസ്വാൻ പെഹൽവാൻ ട്വീറ്റ് ചെയ്തത്. വിവാഹത്തിന് ആളുകളെ ക്ഷണിച്ചതുമുതൽ വേദി ഒരുക്കിയതു വരെ ലളിതമായി റിസ്വാൻ ട്വിറ്ററിൽ വിവരിച്ചിരിക്കുന്നു. റിസ്വാന്റെ ട്വീറ്റ് ഇങ്ങനെ: വീടിന്റെ ടെറസിൽ ഒരുക്കിയ വിവാഹ വേദിയിലേക്ക് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായ 25 പേരെ ക്ഷണിച്ചു. ചിക്കൻ ടിക്ക, സീക്ക് കബാബ്, പത്തൂരി ചന്ന ഹൽവ, സ്ട്രോബറികൾ എന്നിവയായിരുന്നു വിഭവങ്ങൾ. 20,000 രൂപ (ഇന്ത്യൻ രൂപ ഏകദേശം 10000) യായിരുന്നു ബജറ്റ്. ഭക്ഷണം പാകം ചെയ്യാനുള്ള പാചകക്കാരെ സുഹൃത്തുക്കൾ വിട്ടുനൽകി. നവവധു ഖട്ടായ് ആലു പാകം ചെയ്തു. ടെറസ് അലങ്കരിക്കുന്നതിനുള്ള ബൾബും ലൈറ്റുകളും അച്ഛൻ വാങ്ങി. അതിഥികൾക്ക് ഇരിക്കാനുള്ള കസേരകൾ സമീപത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി…
Read Moreക്രൈം ത്രില്ലര്‍ സിനിമകള്‍ ചെയ്യുന്നതില്‍ നിന്നും മിഷ്കിനെ വിലക്കി മദ്രാസ് ഹൈക്കോടതി ! സൈക്കോയുടെ റിലീസിംഗ് അവതാളത്തില്‍…
ക്രൈം ത്രില്ലര്‍ സിനിമകളുടെ തമ്പുരാനായ മിഷ്കിനെ ക്രൈം തില്ലര്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ നിന്നും മദ്രാസ് ഹൈക്കോടതി വിലക്കി. നിര്‍മാതാവ് രഘുനന്ദനും മകന് മൈത്രേയയും നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. 2015ല്‍ മിഷ്കിന് തന്റെ അടുത്ത ക്രൈം ത്രില്ലറില്‍ മൈത്രേയനെ നായകനാക്കാമെന്ന് കരാറിലേര്പ്പെട്ടിരുന്നതായി ഹര്‍ജിക്കാര്‍ പറയുന്നു. മിഷ്കിന് സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘തുപ്പരിവാലന്’ എന്ന ചിത്രത്തിനു മുന്‍പ് തന്നെ ഈ ചിത്രം സംവിധാനം ചെയ്യേണ്ടതായിരുന്നുവെന്നും എന്നാല്‍ സംവിധായകന്റെ വാഗ്ദാനം കേട്ട് താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും മൈത്രേയ ‘ടൈംസ് ഓഫ് ഇന്ത്യയോട്’ പറഞ്ഞു. ചിത്രത്തിനായി രഘുനന്ദയുടെ കൈയ്യില്‍ നിന്ന് സംവിധായകന് ഒരു കോടി രൂപ പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം മിഷ്കിന് പുതിയ ക്രൈം ത്രില്ലറിന്റെ പ്രഖ്യാപനം നടത്തിയതോടെയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ജനുവരി രണ്ടിനു മുന്‍പ് മറുപടി നല്കാന് മിഷ്കിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ…
Read Moreരാജ്യത്ത് ഗാര്‍ഹിക വൈദ്യുത മേഖലയില്‍ വരാന്‍ പോകുന്നത് പ്രീപെയ്ഡ് വിപ്ലവം ! പുതിയ വൈദ്യുത മീറ്ററിന് പ്രത്യേകതകള്‍ നിരവധി; ലോഡ് ഷെഡിംഗും ഉണ്ടാവില്ല…
അടുത്ത വര്‍ഷം രാജ്യത്ത് വരാന്‍ പോകുന്നത് പുതിയ പ്രീപെയ്ഡ് വിപ്ലവം. എന്നാല്‍ ടെലികോം രംഗത്തല്ല ഗാര്‍ഹിക വൈദ്യുത ഉപഭോക്തൃ മേഖലയിലാണ് ഈ വന്‍മാറ്റത്തിനു വഴിയൊരുങ്ങുന്നതെന്നു മാത്രം. 2019 ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രീ-പെയ്ഡ് വൈദ്യുതമീറ്ററുകള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. നിലവിലെ മീറ്ററുകളുടെ സ്ഥാനത്ത് അത്യാധുനിക ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന മീറ്ററുകള്‍ കൊണ്ടുവരും. വൈദ്യുതി ഉപയോഗം കുറയ്ക്കാനും മേഖലയിലെ തൊഴില്‍ വെട്ടിച്ചുരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. മൊബൈലുകളില്‍ ഉപയോഗിക്കുന്ന പ്രീ-പെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുത മീറ്ററുകളും റീചാര്‍ജ് ചെയ്യുക. ഇതു സംബന്ധിച്ചുള്ള കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കും. കേന്ദ്ര ഊര്‍ജ സഹമന്ത്രി ആര്.കെ. സിംഗാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡിടിഎച്ചിനു സമാനമായ രീതിയില്‍ റീച്ചാര്‍ജ് ചെയ്യാവുന്ന മീറ്ററുകളാണ് വരിക. ആവശ്യത്തിന് തുക നേരത്തെ അടച്ച് റീചാര്‍ജ് ചെയ്യാം. റീച്ചാര്‍ജ് തുക തീര്‍ന്നാല്‍ വീണ്ടും വൈദ്യുതി ലഭിക്കണമെങ്കില്‍ ഉപഭോക്താവിന്…
Read Moreറേവ് ലഹരി! നിയോൺ ലൈറ്റുകളും കാതടപ്പിക്കുന്ന സംഗീതവും ഡാൻസും പിന്നെ ലഹരിയും
റോബിൻ ജോർജ് പുതുവത്സര ആഘോഷങ്ങളിലേക്കു കടക്കവേ ലഹരി നുണയുന്ന റേവ് പാർട്ടികളും സജീവമാവുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ റേവ് പാർട്ടികൾ നടക്കുന്ന ഇടമാണ് കൊച്ചി. സിനിമ-സീരിയൽ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി ആളുകളാണ് ഇത്തരം റേവ് പാർട്ടികളിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ കണ്ണികളും ഇത്തരം പാർട്ടികളിലുണ്ടാകും. അയൽ സംസ്ഥാനത്തുനിന്നടക്കം വിവിധ തരത്തിലുള്ള ലഹരി വസ്തുക്കൾ കൊച്ചിയിലെത്തിക്കുന്ന സംഘത്തെത്തേടി അധികൃതർ പരക്കം പായുന്പോഴും ഇവരെല്ലാം സസുഖം വാഴുന്നു. പല കേസുകളിലും തുടരന്വേഷണം ഇല്ലാത്തത് ഇത്തരക്കാർക്ക് സഹായകമാകുന്നതായാണു പറയപ്പെടുന്നത്. ഏതാനും മാസംമുന്‍പ് 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതിന്റെ തുടർ അന്വേഷണംപോലും നിലച്ചനിലയിലാണ്. പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വരും ദിവസങ്ങളിൽ കൊച്ചിയിൽ റേവ് പാർട്ടികൾ സജീവമാകുമെന്നാണ് പോലീസിന്റെ നിരീക്ഷണം. ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ നിരന്തരമായി നടത്തിയ പരിശോധനയിലൂടെ നിരവധി പാർട്ടികളാണു കൊച്ചി ഷാഡോ പോലീസ് ഇതിനോടകം തകർത്തത്. നീണ്ട ഇടവേളയ്ക്കു…
Read More’സൈലന്റ് നൈറ്റ് ഹോളി നൈറ്റ്’ വിഖ്യാത ക്രിസ്മസ് ഗാനത്തിന് 200 വയസ്
സിജോ പൈനാടത്ത് കൊച്ചി: ക്രിസ്മസ് സ്മൃതികളിലെ അനശ്വര ഈണത്തിനു ഇന്ന് ഇരുനൂറു വയസ്. സൈലന്റ് നൈറ്റ് ഹോളി നൈറ്റ് എന്നാരംഭിക്കുന്ന വിഖ്യാത ക്രിസ്മസ് കരോൾ ഗാനം പിറന്നത് 1818 ഡിസംബർ 24ന്. ഓസ്ട്രിയയിലെ ഓബ്ൻഡോർഫ് എന്ന ഗ്രാമത്തിൽ സെന്റ് നിക്കൊളാവോസ് പള്ളിയിലാണു (ഇപ്പോൾ സൈലന്റ് നൈറ്റ് ചാപ്പൽ) സൈലന്റ് നൈറ്റ് ആദ്യം ആലപിക്കപ്പെട്ടത്. ഫ്രാൻസ് സേവ്യർ ഗ്രൂബർ ഈണം നൽകിയ ഗാനത്തിന്റെ വരികൾ എഴുതിയത് സെന്റ് നിക്കൊളാവോസ് പള്ളിയിലെ വൈദികനായിരുന്ന ഫാ. ജോസഫ് മൊഹ്ർ. ജർമൻ ഭാഷയിലാണു ഗാനം ആദ്യം എഴുതപ്പെട്ടത്. ശേഷം മലയാളം ഉൾപ്പടെ മുന്നൂറോളം ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടു. കോടിക്കണക്കിനാളുകൾ ഏറ്റുപാടി സൈലന്റ് നൈറ്റ് ഹോളി നൈറ്റ്. ഏറ്റവുമധികം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ട ക്രിസ്മസ് ഗാനമെന്ന റിക്കാർഡും ഇതിനാണ്. 1818 ലെ ക്രിസ്മസ് പാതിരാക്കുർബാനയിൽ ആലപിക്കാൻ പുതിയ ഗാനത്തിനായുള്ള അന്വേഷണമാണു സൈലന്റ് നൈറ്റിന്റെ പിറവിയിലേക്കു…
Read More