കുണ്ടറ :വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് ചോറും കറികളും സ്‌കൂളിലേക്ക് കൊണ്ടു പോയ അനുഭവം ഇനിയൊരു കുട്ടികള്‍ക്കും ഉണ്ടാവില്ല. ഇനിമുതല്‍ സ്‌കൂളില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പകരം സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം. സ്‌കൂളിലെ പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ചില സ്‌കൂളുകള്‍ ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശങ്ങള്‍. സ്‌കൂളുകളില്‍ നടക്കുന്ന യോഗങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കാരി ബാഗുകള്‍, പേപ്പര്‍ കപ്പുകള്‍ എന്നിവ ഉപയോഗിക്കരുത്. പകരം സ്റ്റീല്‍/കുപ്പി ഗ്ലാസുകള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ ബൊക്കെ, പ്ലാസ്റ്റിക്/ഫ്‌ളെക്‌സ് ഉപയോഗിച്ചുള്ള ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം.സ്റ്റീല്‍ കുപ്പികളില്‍ കുടിവെള്ളം കൊണ്ടുവരാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. സ്‌കൂള്‍ വളപ്പില്‍ പ്ലാസ്റ്റിക് കാരി ബാഗുകളോ പ്ലാസ്റ്റിക് കുപ്പികളോ കൊണ്ടുവരരുത്. ഉപയോഗിച്ച് വലിച്ചെറിയുന്ന പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം. സ്‌കൂളില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച്…
Read MoreCategory: RD Special
വൈറല്‍ പോസ്റ്റുകള്‍ക്ക് ഇനി ഫേസ്ബുക്കിന്റെ പിടി, പോസ്റ്റ് വൈറലാക്കണോ വേണ്ടയോ എന്നു ഫേസ്ബുക്ക് തീരുമാനിക്കും, ന്യൂസ്ഫീഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ സുക്കന്‍ബര്‍ഗ് കമ്പനി
അടിക്കടി നയം മാറ്റുന്ന സോഷ്യല്‍മീഡിയയാണ് ഫേസ്ബുക്ക്. അടുത്തിടെയുണ്ടായ വിവാദങ്ങള്‍ ഫേസ്ബുക്കിന് ക്ഷീണമായിട്ടുണ്ടെങ്കിലും ഇപ്പോഴും ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ഫേസ്ബുക്ക് തന്നെ. എഫ്ബിയിലെ വൈറല്‍ പോസ്റ്റുകളെ തളയ്ക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഉപയോക്താക്കളുടെ വൈറല്‍ പോസ്റ്റുകള്‍ ഫേസ്ബുക്കിന് അത്ര പിടിക്കുന്നില്ല. ഇത്തരം പോസ്റ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കമ്പനി. ഏതെങ്കിലും തരത്തില്‍ കുഴപ്പങ്ങള്‍ക്കിടയാക്കുന്ന പോസ്റ്റുകള്‍ക്കായിരിക്കും കടിഞ്ഞാണ്‍. ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നു ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് നിരോധിച്ചിട്ടുള്ള ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്റുകള്‍ക്കായിരിക്കും നിയന്ത്രണം. ഇതിനായി മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സുക്കര്‍ബര്‍ഗ് മാധ്യമങ്ങളോടു പറഞ്ഞു. എന്തായാലും ഇനി വൈറലാക്കി രക്ഷപ്പെടാമെന്ന മോഹം നടപ്പില്ലെന്ന് സാരം.
Read Moreആ സമയത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു, എങ്ങനെയെങ്കിലും മരിക്കണം എന്ന ഒരേ തോന്നലായി, പെട്ടെന്നു മരിക്കാന്‍ എന്താണു മാര്‍ഗം എന്നൊക്കെ ആലോചിച്ചിട്ടുണ്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സ്വസിക
നടി സ്വാസികയെ അറിയാത്തവര്‍ കുറവാണ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ തേപ്പുകാരിയായി കുറച്ചു സീനുകളില്‍ മാത്രം വന്ന് കൈയ്യടി നേടിയ താരം. റിയാലിറ്റി ഷോകളിലൂടെ എത്തിയ സ്വാസികയുടെ കരിയര്‍ പക്ഷേ അത്രയൊന്നും തെളിച്ചമുള്ളതായിരുന്നില്ല തുടക്കത്തില്‍. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പല രഹസ്യങ്ങളും പങ്കുവച്ചു. സ്വാസികയുടെ അഭിനയ ജീവിതത്തിലെ തുടക്കം അത്രക്കും ശുഭം ഒന്നും അല്ലായിരുന്നു. തമിഴ് സിനിമയിലൂടെ തുടങ്ങിയ നടി മലയാളത്തില്‍ അയാളും ഞാനും തമ്മില്‍, പ്രഭുവിന്റെ മക്കള്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു, പക്ഷെ അതിന് ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം സിനിമകള്‍ ഇലാതെ വീട്ടില്‍ തന്നെ, താന്‍ സിനിമ… സിനിമ എന്നു ജീവിതം ഒന്നും നേടാന്‍ ആകാതെ നിന്നപ്പോള്‍ കൂട്ടുകാര്‍ പഠനവും ജോലിയും എല്ലാം നേടി, വീട്ടില്‍ നിന്നും കുത്തുവാക്കുകള്‍ കൂടി ആയപ്പോള്‍ ഡിപ്രഷന്‍ കൂടി മരിച്ചാലോ എന്നുവരെ ആലോചിച്ചു തുടങ്ങി.…
Read Moreകടല്‍ത്തീരത്ത് നിന്നും മാനംമുട്ടെ ഉയരാന്‍ ഫുട്‌ബോളിനെ നെഞ്ചോടു ചേര്‍ത്ത ഒരു കോച്ചും കോവളം എഫ്‌സിയെന്ന ക്ലബും, ആഴ്‌സണലിന്റെ ഇന്ത്യയിലെ അക്കാദമി പങ്കാളി സ്വപ്‌നത്തിലേക്ക് പന്തുതട്ടുമ്പോള്‍ എബിന്‍ റോസിനിത് ജീവിതം തന്നെ!
എം.ജി. ലിജോ കേരളത്തിന്റെ മാത്രം സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഒരു ഫുട്‌ബോള്‍ ക്ലബ് നമ്മുടെ നാട്ടിലുണ്ടോ സംശയമാണ്. എന്നാല്‍, മലയാളികള്‍ മാത്രം കളിക്കുന്ന ഒരു ക്ലബ്ബുണ്ട്. കേരളത്തിന്റെ അഭിമാന താരമായിരുന്ന എബിന്‍ റോസ് നേതൃത്വം നല്കുന്ന കോവളം എഫ്‌സി. തിരുവനന്തപുരത്തിന്റെ തീരഗ്രാമമായ കോവളത്തുനിന്നും 2009ല്‍ ആരംഭിച്ച ഒരു ചെറിയ ചുവടുവയ്പ് ഇപ്പോള്‍ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഈ വരുന്ന കേരള പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള തയാറെടുപ്പിലാണ് ടീം. അടുത്തവര്‍ഷം ഐലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ കളിക്കുകയും ലക്ഷ്യങ്ങളിലൊന്ന്. ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ ഐലീഗെന്ന സ്വപ്നം കൈപ്പിടിയിലൊതുക്കാമെന്ന വിശ്വാസത്തിലാണ് എബിനും കൂട്ടരും. ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തപ്പെടുന്ന കേരള പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് കോവളം എഫ്‌സി. കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീം, ഗോകുലം എഫ്‌സി തുടങ്ങിയ ശക്തരും സാന്പത്തിക അടിത്തറയുമുള്ള ടീമുകള്‍ക്കെതിരേയാണ് തദ്ദേശീയ താരങ്ങളെ മാത്രം അണിനിരത്തി കോവളം…
Read Moreടിവി അവതാരക ദുര്‍ഗ അന്തരിച്ചു, ജീവനെടുത്തത് ലൂപ്പസ് രോഗം, നഷ്ടപ്പെടുന്നത് മലയാള ചാനല്‍ രംഗത്തെ നിറസാന്നിധ്യത്തെ, രോഗക്കിടക്കയിലും അവതാരക വേഷത്തെ സ്‌നേഹിച്ച കലാകാരി
ടെലിവിഷന്‍ അവതാരക ദുര്‍ഗ മേനോന്‍ (35) അന്തരിച്ചു. ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്ന ലൂപ്പസ് രോഗം ബാധിച്ച് ഒരു മാസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലൂപ്പസ് രോഗത്തിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇരുപത്തിയെന്‍പത് ദിവസമായി വെന്റിലേറ്ററിലായിരുന്നു ദുര്‍ഗ. വെള്ളിയാഴ്ച വൈകുന്നേരും ഹൃദാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ദുര്‍ഗയുടെ മൃതദേഹം കുടുംബ വീടായ കൊല്ലൂരിലേയ്ക്ക് കൊണ്ടു പോയിട്ടുണ്ട്. ശവസംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. അച്ഛന്‍ പരേതനായ ജയശങ്കറിന്റേയും അമ്മ സന്ധ്യ മേനോന്‍. ഭര്‍ത്താവ് വിനോദ്, മകന്‍ ഗൗരിനാഥ്. കിരണ്‍ ടിവി സംപ്രേക്ഷണം ചെയ്ത് ഷോയായ ലൗ ആന്റ് ലോസ്റ്റ് എന്ന പരിപാടിയിലൂടെയാണ് ദുര്‍ഗ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. മികച്ച പ്രേക്ഷക ശ്വീകാര്യത ലഭിച്ച ഒരു ഷോയായിരുന്നു അത്. പിന്നീട് നിരവധി പരിപാടിയിലൂടെ ദുര്‍ഗ പ്രേക്ഷകരുടെ മുന്നില്‍ എത്തിയിരുന്നു. എങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് കിരണ്‍ ടിവി അവതരിപ്പിച്ച…
Read Moreശരീര അവശിഷ്ടങ്ങള്‍ വിവിധ ഭാഗങ്ങളില്‍! കൊല്ലപ്പെട്ടതാര്, കൊന്നതാര് ..? ഉത്തരമില്ലാത്ത ഒന്നരവര്‍ഷം; സംഭവം ഇങ്ങനെ…
സ്വന്തം ലേഖകന്‍ സംസ്ഥാനത്തെ നിരവധി കൊലപാതകങ്ങളില്‍ തുമ്പില്ലാതെ പോലീസ് അലയുന്നുണ്ട്.അതില്‍ ഏറ്റവും മുന്‍പന്തിയിലാണ് കോഴിക്കോട് മുക്കത്ത് നടന്ന കൊലപാതകം.ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ‘തലകുത്തി’ നിന്നിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല, എന്നതുപോട്ടെ കൊല്ലപ്പെട്ടതാരെന്നുപോലും മനസിലായിട്ടില്ല. ചാക്കില്‍ കെട്ടി ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ വിവിധ സ്ഥലങ്ങളിലായി കൊണ്ടിടുകയെന്ന ‘നൂതന’ കൊലപാതക രീതിയാണ് ഇവിടെ പോലീസിനെ കുഴക്കിയത്. ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ടോ എന്നുചോദിച്ചാല്‍ ‘ആ’ എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് ക്രൈം ബ്രാഞ്ച് സംഘം നല്‍കുന്നത്. കാരണം എവിടെ തുടങ്ങണമെന്നോ എവിടെഅവസാനിപ്പിക്കണമെന്നോ അറിയാതെ ഉഴലുകയാണിവര്‍. പുതിയ തെളിവുകള്‍ എന്തെങ്കിലും ലഭിച്ചാല്‍ അത് പിടിവള്ളിയാക്കാമെന്നുമാതമാണ് പോലീസ് ഇപ്പോള്‍ ചിന്തിക്കുന്നത്. അതേസമയം നാട്ടുകാരുടെ അവസ്ഥയോ, പലരും പതിവായി ഉപയോഗിച്ചിരുന്ന വഴിയിലൂടെ നടക്കാതായി. അങ്ങനെ നാട്ടിലാകെ പ്രതിസന്ധിയുണ്ടാക്കുന്ന തരത്തിലേക്ക് സംഭവം വളര്‍ന്നു. സംഭവം ഇങ്ങനെ… 2017 ജൂണ്‍ ആറിന് കൃത്യമായി പറഞ്ഞാല്‍ ഒന്നരവര്‍ഷം മുന്‍പ്…
Read Moreഎന്നെ പ്രേമിച്ചിരുന്ന ഒരു പാലാക്കാരന്‍ ഉണ്ടായിരുന്നു, എന്റെയും അവന്റെയും ബ്ലഡ് ഗ്രൂപ്പ് ഒന്നാണെന്നറിഞ്ഞ ദിവസം അവന്‍ കൂട്ടുകാര്‍ക്ക് ചെലവൊക്കെ കൊടുത്തു, ആദ്യ പ്രണയത്തെപ്പറ്റി റിമി ടോമിക്ക് പറയാനുള്ളത്
മലയാളത്തിന്റെ സ്വന്തം ഗായികയാണ് റിമി ടോമി. ടിവി പരിപാടികളിലും സ്റ്റേജ് ഷോകളിലും സജീവമായ റിമി ഇടക്കാലത്ത് ചില വിവാദങ്ങളിലും ഉള്‍പ്പെട്ടിരുന്നു. എന്നാലും മലയാളികള്‍ക്ക് ഈ താരത്തെ വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ഒരു ടിവി പരിപാടിയില്‍ തന്റെ ആദ്യ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക. ഞാന്‍ ഗേള്‍സ് സ്‌കൂളിലായിരുന്നു പഠിച്ചത്. സണ്‍ഡേ സ്‌കൂളില്‍ വെച്ചാണ് ബോയ്‌സിനെ കാണുന്നത്. എന്നെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നൊരു പയ്യനുണ്ടായിരുന്നു പാലായില്‍. സ്‌കൂളില്‍ നിന്നും തിരിച്ചുവരുന്നതിനിടയില്‍ നേരെ നടന്ന് വരിക, തന്റെ പാട്ട് കേള്‍പ്പിക്കുക തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. സ്‌കൂളില്‍ ബ്ലഡ് ടെസ്റ്റ് നോക്കിയപ്പോള്‍ ഒരേ ഗ്രൂപ്പായിരുന്നു അപ്പോള്‍ പുള്ളി എല്ലാവര്‍ക്കും ചെലവൊക്കെ കൊടുത്തു. പിറന്നാള്‍ ദിനത്തില്‍ എല്ലാവര്‍ഷവും ടെഡി ബെയര്‍ അയയ്ക്കുക ഇതൊക്കെയായിരുന്നു പരിപാടി. ആരാടീ ഇതെന്ന് അന്ന് വീട്ടുകാര്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നു-റിമി വ്യക്തമാക്കി.
Read Moreകുഞ്ഞിനെ മാറോടണച്ച്, ചോരയൊലിപ്പിച്ചിരിക്കുന്ന തള്ളക്കുരങ്ങ്! വേദനയൂറുന്ന ആ ചിത്രം പകര്‍ത്തിയതിന് പിന്നിലെ കാരണമായി ചിത്രം എടുത്ത അഗസ്റ്റിന്‍ പറയുന്നതിങ്ങനെ
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ ലോകത്ത് ഏറെ ചര്‍ച്ചയായ ഒരു ചിത്രമുണ്ട്. മിണ്ടാപ്രാണിയായ ഒരു അമ്മക്കുരങ്ങിനോട് ആളുകള്‍ ചെയ്ത ക്രൂരത തുറന്നുകാണിക്കുന്ന ഒരു ചിത്രമായിരുന്നു അത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ ഉത്തമ ഉദാഹരണമായി ആളുകള്‍ ചൂണ്ടിക്കാണിച്ച ചിത്രമായിരുന്നു അത്. എന്താണ് ആ അമ്മക്കുരങ്ങിന് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് ഈ ചിത്രം പകര്‍ത്തിയ ഫോട്ടാഗ്രാഫര്‍. സോഷ്യല്‍ ലോകത്ത് ചിത്രത്തെ കുറിച്ചും ഫോട്ടോഗ്രാഫറെക്കുറിച്ചും പങ്കുവച്ച കുറിപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നത്. മൂന്നാര്‍ സ്വദേശി അഗസ്റ്റിനാണ് ഈ വൈറല്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയി വരുന്ന വഴിയാണ് ഈ ദയനീയ കാഴ്ച കാണുന്നത്. കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ ഈ കുരങ്ങനെയും കുഞ്ഞിനെയും മുന്‍പ് കണ്ടിരുന്നു. വഴിവക്കില്‍ യാത്രക്കാര്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുകയായിരുന്നു ഈ കുരങ്ങ്. പക്ഷേ തിരിച്ചുവന്നപ്പോള്‍ കണ്ടത് ഉള്ളുലയ്ക്കുന്ന കാഴ്ചയായിരുന്നു. ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി…
Read Moreപീഡിപ്പിക്കപ്പെട്ടതിന് തെളിവു കൊണ്ടു നടക്കാന്‍ പറ്റുമോ? അതിക്രമം നേരിട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ എങ്കിലും ശ്രമിക്കണം വിമര്‍ശകര്‍ക്കെതിരെ രാധിക ആപ്തെ രംഗത്ത്
മീ ടൂ പോലെയുള്ള മൂവ്മെന്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരെ ശക്തമായി വിമര്‍ശിച്ച് നടി രാധിക ആപ്തെ രംഗത്ത്. ലൈംഗികാതിക്രമങ്ങള്‍ക്ക് എപ്പോഴും തെളിവുകള്‍ സൂക്ഷിക്കാന്‍ കഴിയില്ല, മീ ടൂ മൂവ്മെന്റിനെ വിമര്‍ശിക്കുന്നവര്‍ അതിക്രമം നേരിട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ എങ്കിലും ശ്രമിക്കണം എന്ന് രാധിക പറഞ്ഞു. മീ ടൂ എന്ന് തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നവരെ ശ്രവിക്കണം, ആര്‍ക്കെതിരെ ആണോ ആരോപണം ഉന്നയിച്ചത് അവരെ കുറിച്ച് മറ്റാര്‍ക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നന്വേഷിക്കണം. അത്യന്തം സെന്‍സിറ്റിവ് ആയ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണം.’അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത കാലത്ത് ഷൂട്ടിങിനിടെയുണ്ടായ മോശം അനുഭവം രാധിക പങ്ക് വെച്ചത് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ വലിയ ചര്‍ച്ച ആയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ സഹപ്രവര്‍ത്തകനായിരുന്ന ഒരാളും തനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ…
Read Moreപാര്‍വതിയെ നായികയാക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല, മറ്റൊന്നും ഞങ്ങള്‍ക്കു മുന്നില്‍ പരിഗണനാവിഷയമായി വന്നില്ല, പാര്‍വതിയെ ഒഴിവാക്കാന്‍ സമ്മര്‍ദം ഉണ്ടായോ എന്ന വിഷയത്തില്‍ സഞ്ജയിന് പറയാനുള്ളത്
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വതി എത്തുന്ന ചിത്രമാണ് ഉയരെ. കായംകുളം കൊച്ചുണ്ണിക്കു ശേഷം ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തില്‍ പാര്‍വതിയെ നായികയാക്കുന്നതിന് യാതൊരു പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടില്ലെന്ന് തിരക്കഥാകൃത്തുക്കളിലൊരാളായ സഞ്ജയ് പറയുന്നു. പാര്‍വതിയെ വച്ച് സിനിമ ചെയ്യുന്നതില്‍ യാതൊരു വിധ പ്രശ്നങ്ങളും ഞങ്ങള്‍ക്കു നേരിടേണ്ടി വന്നിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് പാര്‍വതി എന്നു പറയുന്നത് രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ട, അംഗീകാരം ലഭിച്ച ഒരു അഭിനേത്രിയാണ്. മലയാളത്തിനു കൂടി ലഭിച്ച അംഗീകാരമാണത്. അതില്‍ മലയാളികള്‍ അഭിമാനിക്കുകയാണ് വേണ്ടത്. കഴിവുള്ള ഒരു നടിയെ ഈ കഥാപാത്രം ചെയ്യാന്‍ ഞങ്ങള്‍ക്ക് വേണമായിരുന്നു. മറ്റൊന്നും ഞങ്ങള്‍ക്കു മുന്നില്‍ പരിഗണനാവിഷയമായി വന്നില്ല. പാര്‍വതിയ്ക്കു നേരെ പലതരം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് കരുതി അതൊന്നും ഈ ചിത്രത്തിന്റെ ഷൂട്ടിങിനെയോ മറ്റു കാര്യങ്ങളെയോ ബാധിച്ചിട്ടില്ല- ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.
Read More