ഐശ്വര്യയ്‌ക്കൊപ്പം അഭിനയിച്ച ഒന്‍പതില്‍ എട്ടു സിനിമകളിലും പ്രതിഫലം ഭാര്യയേക്കാള്‍ കുറവ്, പിക്കുവില്‍ ദീപികയും എന്നെ തോല്പിച്ചു, പ്രതിഫല കാര്യത്തില്‍ അഭിഷേക് ബച്ചന്റെ ധര്‍മസങ്കടം ഇങ്ങനെ

പ്രതിഫലത്തെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് അഭിഷേക് ബച്ചന്‍. തന്റെ ഭാര്യയും നടിയുമായ ഐശ്വര്യയ്ക്കൊപ്പം അഭിനയിച്ച 9 ചിത്രങ്ങളില്‍ എട്ടു ചിത്രങ്ങള്‍ക്കും തന്നേക്കാള്‍ പ്രതിഫലം ഐശ്വര്യയ്ക്കായിരുന്നുവെന്ന് അഭിഷേക് പറയുന്നു. പിക്കു എന്ന സിനിമയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് ദീപികയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു ബിസിനസ് ആണ്. നിങ്ങള്‍ വിലപിടിച്ച അഭിനേതാവ് ആണെങ്കില്‍ അതനുസരിച്ചുള്ള വേതനം കിട്ടും. പുതിയൊരു നടി വന്ന് അടുത്ത സിനിമയില്‍ തന്നെ ഷാരൂഖ് ഖാന് ലഭിക്കുന്ന പ്രതിഫലം വേണമെന്ന് പറയാന്‍ കഴിയുമോ, അഭിഷേക് ചോദിക്കുന്നു. ഇതിനിടെ എട്ടു വര്‍ഷത്തിന് ശേഷം ഐശ്വര്യയും അഭിഷേകും ഒരു സിനിമയില്‍ ഒന്നിക്കുകയാണ്. ഗുലാബ് ജുമാന്‍ എന്നാണ് പേര്. സര്‍വേശ് മിവാര സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് അനുരാഗ് കശ്യപാണ്.

Read More

ബിഗ് ബോസില്‍ പാത്രം കഴുകിയപ്പോള്‍ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്, തിഹാര്‍ ജയില്‍ ഓര്‍മ വന്നെന്ന് ശ്രീ, ഇങ്ങനെയാണേല്‍ ഷോയില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലെന്ന് മലയാളി ക്രിക്കറ്റര്‍, ബിഗ് ബോസില്‍ ശ്രീ വില്ലന്‍ തന്നെ

ബിഗ് ബോസ് ഹിന്ദി എഡിഷനിലെ മത്സരാര്‍ഥിയാണ് ശ്രീശാന്ത്. ക്രിക്കറ്റ് പിച്ചില്‍ വില്ലനായിരുന്ന ശ്രീ ബിഗ് ബോസിലും അത്ര നല്ല ഇടപെടലല്ല നടത്തുന്നത്. ഷോയിലെ വില്ലനെന്നാണ് ശ്രീയെപ്പറ്റി സഹമത്സരാര്‍ഥികള്‍ കുറ്റംപറയുന്നത്. എന്നാല്‍ ശ്രീ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത് പൊട്ടിക്കരഞ്ഞുകൊണ്ടാണ്. ബിഗ്‌ബോസ് ഷോയില്‍ ശിക്ഷയായി പാത്രങ്ങള്‍ കഴുകിയപ്പോള്‍ തിഹാര്‍ ജയിലിലെ ദിനങ്ങള്‍ ഓര്‍മ വന്നതാണ് താരത്തെ വേദനിപ്പിച്ചത്. വീട്ടിലെ നിയമങ്ങളും മര്യാദയും ശ്രീശാന്ത് ലംഘിക്കുന്നുവെന്ന് മറ്റു മത്സരാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. മുന്നറിയിപ്പുകളെ അവഗണിച്ചു വീണ്ടും ഇത്തരം പ്രവൃത്തികള്‍ ശ്രീ തുടരുന്നതായും ആരോപണമുയര്‍ന്നു. ഇതോടെയാണ് ഈ ആഴ്ച ഹൗസ് ക്യാപ്റ്റനായ കരണ്‍വിര്‍, ശ്രീശാന്തിനും മറ്റൊരു മത്സരാര്‍ഥിയായ രോഹിതിനും പാത്രങ്ങള്‍ കഴുകല്‍ ശിക്ഷയായി വിധിച്ചത്. പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങള്‍ ഇരുവരും കഴുകേണ്ടി വന്നു. എന്നാല്‍ പാത്രങ്ങള്‍ കഴുകി തീര്‍ന്നതോടെ ശ്രീശാന്ത് അസ്വസ്ഥനാവുകയായിരുന്നു. തനിക്ക് മത്സരത്തില്‍ തുടരേണ്ടെന്നും ഇവിടെ നിന്നു പോകണമെന്നും ശ്രീശാന്ത് രോഹിതിനോട്…

Read More

സംഗീത സംവിധായകന്‍ പറഞ്ഞു, എനിക്ക് അങ്ങനെ ചുംബിക്കാന്‍ സാധിക്കില്ലെന്ന്, അതുകൊണ്ടാണ് ഞാന്‍ കാജലിനെ ചുംബിച്ചത്, പൊതുവേദിയിലെ ചുംബനത്തില്‍ കാജല്‍ കലിപ്പില്‍ ഛോട്ട വെട്ടില്‍

പൊതുവേദിയില്‍ നടി കാജലിനെ ചുംബിച്ച ഛായഗ്രാഹകന്‍ ഛോട്ടാ കെ.നായിഡുവിനെതിരേ പ്രതിഷേധം. കാജലിന്റെ ഏറ്റവും പുതിയ ചിത്രമായ കവചം എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു സംഭവം. ഹൈദരാബാദില്‍ വച്ചാണ് ചടങ്ങ് നടന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സംഭവം വിവാദമായതോടെ നായ്ഡു വിശദീകരണമായി രംഗത്തെത്തി. ഇത് കൂടുതല്‍ പുലിവാലു പിടിക്കുകയും ചെയ്തു. മെഹ്‌റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്കും കാജല്‍ അഗര്‍വാളിനെ ചുംബിക്കണം. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? അതുകൊണ്ടാണ് കാജലിനെ ചുംബിച്ചത്. ഛോട്ടാ നായിഡു പറഞ്ഞു. കാജല്‍ സമചിത്തതയോടെ പെരുമാറിയെങ്കിലും ചുംബനത്തില്‍ അസംതൃപ്തയാണ്. നായിഡുവിന്റെ പ്രവൃത്തിയില്‍ കാജല്‍ അതൃപ്തി കാണിച്ചില്ലെങ്കിലും ചടങ്ങിനെത്തിയവരില്‍ പലരും അദ്ദേഹത്തിനെ ശക്തമായി വിമര്‍ശിച്ചു. സാമൂഹിക മാധ്യമങ്ങളിലും നായിഡുവിനെതിരേ ശകാര…

Read More

കഥമാറുന്നു, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കാണാന്‍ ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് സന്ദര്‍ശകര്‍, ലോട്ടറിയടിച്ച് സമീപത്തെ ചെറുകിട കച്ചവടക്കാര്‍, വിമര്‍ശനങ്ങള്‍ക്കിടയില്‍ വരുമാനവും ഉയരുന്നു, പട്ടേല്‍ പ്രതിമയുടെ സാമ്പത്തിക വശങ്ങള്‍ ഇങ്ങനെ

ദൂര്‍ത്തെന്ന് വിമര്‍ശകര്‍ വിമര്‍ശിക്കുമ്പോഴും ഗുജറാത്തിലെ നര്‍മദ നദീതീരത്ത് പടുത്തുയര്‍ത്തിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി പ്രതിമയും അനുബന്ധ കാഴ്ച്ചകളും കാണാന്‍ കാഴ്ച്ചക്കാരുടെ ഒഴുക്ക്. പതിനൊന്ന് ദിവസംകൊണ്ട് 1.28 ലക്ഷം ആളുകളാണ് ഇതുവരെ ഇവിടേക്ക് എത്തിയത്. ഏകദേശം 5 കോടി രൂപ ഇതുവരെ വരുമാനമായി ലഭിച്ചു. പതിവു പ്രതിമകളില്‍ മാത്രം ഒതുങ്ങാത്ത ദൃശ്യവിസ്മയമാണ് വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്കുള്ളത്. വല്ലഭായ് പട്ടേലിന്റെ പ്രതിമയ്‌ക്കെതിരേ രംഗത്തുവന്ന സമീപ ഗ്രാമങ്ങളിലെ കര്‍ഷകരും ഇപ്പോള്‍ സന്തോഷത്തിലാണെന്ന് വിവിധ ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിമ കാണാന്‍ ആളൊഴുക്കു കൂടിയതോടെ വഴിയോരങ്ങള്‍ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഹോട്ടലുകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ മുതല്‍ നിരവധി പേര്‍ക്കാണ് പ്രതിമ തൊഴിലവസരം സമ്മാനിച്ചത്. ശനിയാഴ്ച മാത്രം 27, 000 പേരാണ് എത്തിയത്. ഞായറാഴ്ച 24,000 പേര്‍ കാഴ്ച കാണാനെത്തി. പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍…

Read More

സൗന്ദര്യ രജനികാന്ത് വീണ്ടും വിവാഹിതയാകുന്നു, വരന്‍ അഭിനേതാവ് മാത്രമല്ല ബിസിനസുകാരനും, വിശാഖനും ഇതു രണ്ടാം വിവാഹം, ഒരുവര്‍ഷത്തിനുശേഷം കെങ്കേമമായി വിവാഹം

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു. യുവനടനും ബിസിനസുകാരനുമായ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയുടെ വരന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണ്. 2010ലാണ് സൗന്ദര്യയും ആദ്യ ഭര്‍ത്താവായ അശ്വിനും വിവാഹിതരായത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകനുണ്ട്. ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ ബാബ, ചണ്ടക്കോഴി, ശിവാജി തുടങ്ങിയ സിനിമകള്‍ക്കുവേണ്ടി ജോലി ചെയ്തിരുന്നു. രജനീകാന്ത് നായകനായ ‘കൊച്ചടിയാന്‍’ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ സൗന്ദര്യ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്സുകാരനായ വനങ്കമുടിയുടെ മകനാണ് വിശാഖന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍.

Read More

വരിക്കപ്ലാവിനെ കല്യാണം കഴിച്ച ചന്ദ്രുവിന് ഒടുവില്‍ പെണ്ണുകിട്ടി, ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിലൂടെ വൈറലായ ചന്ദ്രുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് സുഗതി, ഒരപൂര്‍വ കല്യാണത്തിന്റെ കഥയിങ്ങനെ

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ചന്ദ്രു വെള്ളരിക്കുണ്ട് എന്ന ചെറുപ്പക്കാരനെ അറിയാം. കല്യാണ മാര്‍ക്കറ്റില്‍ ഓടി തളര്‍ന്ന് തേഞ്ഞ ചെരുപ്പുമായി വീടിന് സൈഡിലെ വരിക്കപ്ലാവിനെ വിവാഹം കഴിച്ച അതേ ചെറുപ്പക്കാരന്‍ തന്നെ. ഇപ്പോള്‍ വിവാഹിതാണ് ചന്ദ്രു. ഒരുവര്‍ഷം മുമ്പാണ് ചന്ദ്രു വെള്ളരിക്കുണ്ടെന്ന യുവാവ് വരിക്കപ്ലാവിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് ക്ഷണക്കത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ചന്ദ്രുവിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കല്യാണ മാര്‍ക്കറ്റില്‍ പെണ്‍കുട്ടികളുടെ ഡിമാന്‍ഡുകള്‍ക്കെതിരേ ആയിരുന്നു യുവാവിന്റെ പോസ്റ്റ്. ഒക്ടോബര്‍ 31, 2017നായിരുന്നു പോസ്റ്റ്. നവംബര്‍ 4ന് വിവാഹിതനാകുമെന്നായിരുന്നു അതിലെ വരികള്‍. വര്‍ഷം ഒന്നു കഴിഞ്ഞപ്പോള്‍ എന്തായാലും ചന്ദ്രുവിനും പെണ്ണുകിട്ടി. പാലക്കാട് സ്വദേശിനി സുഗതിയാണ് ചന്ദ്രുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. <iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fchandrucameraman%2Fposts%2F2265565526810362&width=500″ width=”500″ height=”654″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

Read More

കളി ജയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ആരാധകര്‍, സൂപ്പര്‍ ക്ലബിനെ തോല്പിക്കാന്‍ മൈതാനത്തേക്ക് നഗ്ന സുന്ദരിയെ ഇറക്കി വ്യത്യസ്ത തന്ത്രം, ഒടുവില്‍ പണം പോയതു മിച്ചം, സംഭവം ഇങ്ങനെ

ഫുട്‌ബോളില്‍ കളി ജയിക്കാന്‍ പല തന്ത്രങ്ങളും പ്രയോഗിക്കാറുണ്ട്. ടീമുകള്‍ നടത്തുന്ന നീക്കങ്ങള്‍ ഫലിക്കാതെ വരുമ്പോള്‍ ആരാധകര്‍ തങ്ങളുടേതായ രീതിയിലും രംഗത്തിറങ്ങിയാലോ? അത്തരത്തിലൊരു തന്ത്രമാണ് ഡച്ച് ലീഗില്‍ കണ്ടത്. പക്ഷേ പണി പാളിയെന്നുമാത്രം. കളിക്കിടെ എതിര്‍ടീമിന്റെ മനശക്തി കളയാന്‍ നഗ്നമോഡലിനെ ഗ്രൗണ്ടിലിറക്കുകയാണ് ആരാധകര്‍ ചെയ്തത്. പക്ഷേ തോറ്റത് സ്വന്തം ടീമാണെന്നുമാത്രം. എഎഫ്സി ആംസ്റ്റര്‍ഡാമുമായുള്ള മത്സരത്തിനിടെ മൂന്നാം ഡിവിഷന്‍ ക്ലബായ റിന്‍സ്ബര്‍ഗ്സെയുടെ ആരാധകരാണ് ഒരു സ്ട്രിപ്പര്‍ വുമണിനെ വാടകക്കെടുത്ത് നഗ്നയാക്കി മൈതാനത്തു കൂടി ഓടിച്ചത്. മത്സരത്തിന്റെ ഇരുപതാം മിനുട്ടിലാണ് സംഭവം. റിന്‍സ്ബര്‍ഗ്സെ ഒരു ഗോളിനു പിന്നില്‍ നില്‍ക്കുന്ന സമയത്ത് മൈതാനത്തേക്ക് ‘സ്ട്രിപ്ടീസ് ഫോക്സി’യെന്ന അപരനാമത്തിലറിയപ്പെടുന്ന യുവതിയെ നഗ്നയാക്കി ആരാധകര്‍ ഇറക്കി വിടുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കുളളില്‍ നടന്ന സംഭവത്തിനു ശേഷം യുവതി സ്റ്റേഡിയം വിടുകയും ചെയ്തു. രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് എഎഫ്സി ആംസ്റ്റര്‍ഡാം കളിയില്‍ വിജയിക്കുകയായിരുന്നു. ഫോക്സി തന്നെ പ്രലോഭിപ്പിച്ചുവെന്നും പക്ഷേ താന്‍…

Read More

മീടു ക്യാംപെയ്ന്‍ ആദ്യമായി ആരംഭിച്ചതിന്റെ ക്രെഡിറ്റ് എനിക്ക് അവകാശപ്പെട്ടതാണ്, കോളജില്‍ ഞാന്‍ തുടങ്ങിയ ക്യാംപെയ്ന്‍ ഇതുപോലെ തന്നെ, മീടുവില്‍ വ്യത്യസ്തമായ ഒരു വെളിപ്പെടുത്തലുമായി നടി മാളവിക മോഹനന്‍

എല്ലാവരും മീടു വിവാദത്തില്‍ പങ്കെടുത്ത് വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ നടി മാളവിക മോഹനന്‍ നടത്തിയിരിക്കുന്നത് കുറച്ചുകൂടി വലിയ വെളിപ്പെടുത്തലാണ്. മീ ടു എന്ന ആശയം പോലും തന്റേതാണെന്നാണ് നടി അവകാശപ്പെടുന്നത്. ഒരു ഹിന്ദി മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ അവകാശവാദം. മീടൂ ക്യാംപെയിനിന് മുന്‍പ് തന്നെ താന്‍ കോളേജില്‍ സമാനമായ ക്യാംപെയിന്‍ തുടങ്ങിയതെന്നും മാളവിക വ്യക്തമാക്കി. മുംബൈയിലെ വില്‍സണ്‍ കോളേജിലായിരുന്നു താന്‍ പഠിച്ചത്. അവിടെ അന്ന് വരെ കോളേജിലെ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായി വന്നിരുന്ന അതിരു കടന്ന കമന്റടികളും അതിക്രമങ്ങളും വായിന്നോട്ടവും നേരിടേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ചപ്പല്‍ മാരൂംഗി എന്ന പേരില്‍ ഒരു പ്രതിഷേധ നീക്കം നടത്തിയത്. ചെരുപ്പൂരി അടിക്കും എന്നായിരുന്നു ആ ക്യാംപെയിനിന്റെ പേര്. വായിന്നോട്ടം മാത്രമല്ല അശ്ലീല പദപ്രയോദത്തിലൂടെയുള്ള കമന്റടികളും ശരീരത്തില്‍ മുട്ടിയുരുമ്മാനൊക്കെയുള്ള ശ്രമങ്ങളും എല്ലാം ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടായിരുന്നു. ആദ്യമൊക്കെ എല്ലാവരും അത് അവഗണിക്കുകയായിരുന്നു…

Read More

ലോകത്തെ ഏറ്റവും വലിയ പ്രതിമ കാണാന്‍ ആളുകളുടെ കുത്തൊഴുക്ക് ! സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ ഇതുവരെ എത്തിയത് 27000 ആളുകള്‍; കണക്കുകള്‍ ഇങ്ങനെ…

ലോകത്തെ ഏറ്റവും വലിയ പ്രതിമ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ കാണാന്‍ ആളുകളുടെ കുത്തൊഴുക്ക്. ഗുജറാത്തിലെ നര്‍മ്മദാജില്ലയില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ കാണാന്‍ ഞായറാഴ്ച വരെ എത്തിയത് 27,000 പേര്‍. കേവാദിയയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപം സ്ഥാപിച്ചിരിക്കുന്ന 182 മീറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍ പ്രതിമ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി അനാഛാദനം ചെയ്ത പ്രതിമ നവംബര്‍ ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ദീപാവലി അവധി കിട്ടിയതോടെ ഇവിടേക്ക് ആള്‍ക്കാരുടെ പ്രവാഹമാണെന്നാണ് അധികൃതര്‍ പറയുന്നത്. പ്രതിമയ്ക്കുള്ളില്‍ 135 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്യാലറി ദിവസവും സന്ദര്‍ശിച്ചത് 5,000 പേരാണ്. ഹൈസ്പീഡ് ലിഫ്റ്റ് സംവിധാനത്തിലൂടെയാണ് ആള്‍ക്കാര്‍ ഇവിടേക്ക് പ്രവേശിക്കുന്നത്. ഒരുസമയം 200 പേര്‍ക്ക് ഇവിടെ എത്താനാകും. ടൂറിസം വികസനം ലക്ഷ്യമിട്ട് ഇവിടേയ്ക്കുള്ള ബസുകളുടേയും ബോട്ടുകളുടെയും എണ്ണം 15 ല്‍ നിന്നും 40 ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം…

Read More

എനിക്ക് പ്രശ്നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍ നിന്ന് ഇറങ്ങി പോയിട്ടുണ്ട്, ഇതിന്റെ പേരില്‍ പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ട്, മീ ടൂവില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് നിത്യ മേനോന്റെ മറുപടിയിങ്ങനെ

സിനിമരംഗത്ത് മീ ടു വെളിപ്പെടുത്തലുകള്‍ കൊടുമ്പിരി കൊണ്ടിരിക്കെയാണ്. പല നടിമാരും തങ്ങള്‍ക്കു നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ തുറന്നു പറയുന്നു. മറ്റു ചിലര്‍ പ്രശസ്തിക്കു വേണ്ടിയും വെളിപ്പെടുത്തലെന്ന പേരില്‍ എന്തൊക്കെയോ പറയുന്നു. ഇപ്പോള്‍ നടി നിത്യാ മേനോന്‍ ഇത്തരത്തില്‍ മീടുവില്‍ അഭിപ്രായം പറഞ്ഞു രംഗത്തു വന്നത്. മീടുവില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല. എനിക്ക് പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളുള്ളതിനാലാണ് മീ ടൂ കാമ്പയിനില്‍ പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് നിശബ്ധ പ്രതികരണം നടത്താനാണ്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതിനെ അനുകൂലിക്കുന്നത് കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നത്. എന്റെ ജോലി തന്നെയാണ് ഞാന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നത്. മാര്‍ഗം. എങ്ങനെ ജോലി ചെയ്യുന്നു എന്നതിലൂടെയും സഹതാരങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലുടെയുമാണ് പ്രതിഷേധം…

Read More