കോട്ടയത്തെ അങ്കക്കളമാക്കി ഒരു ഫേസ്ബുക്ക് വിവാഹം, കാമുകിയെ കാണാന്‍ കൊട്ടാരക്കരയെത്തിയപ്പോള്‍ കാമുകന് ഞെട്ടല്‍, കളംമാറുമെന്ന് കണ്ട പെണ്‍കുട്ടി കാമുകന്റെ കൂടെ പോന്നു, ഒന്നും വയ്യാത്ത കാമുകന്‍ പെണ്‍കുട്ടിയുമായി വീട്ടിലെത്തിയപ്പോള്‍ അടിമൂത്തു, അയ്മനത്ത് നടന്നത് ഇതൊക്കെ

ഫേസ്ബുക്ക് പ്രണയത്തിനൊരു അടിപിടി കലാശം. രണ്ടു വര്‍ഷത്തെ പ്രണയം പൂത്ത് പുഷ്പിച്ച് ഒടുവില്‍ കാമുകിയെ നേരിട്ടുകണ്ടപ്പോള്‍ അത്ര പോര എന്നു കാമുകന്് തോന്നിയെങ്കിലും സ്വീകരിക്കേണ്ടി വന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ കാമുകന്റെ അമ്മ കാമുകിയെ ഒന്നു പൂശുകയും ചെയ്തു. കോട്ടയം നഗര പരിസരം സംഘര്‍ഷ വേദിയാത് ഇങ്ങനെ: കോട്ടയം നഗരത്തില്‍ കോടിമത പള്ളിപ്പുറത്തുകാവ് ക്ഷേത്ര പരിസരത്ത് ഇന്നലെ രാവിലെയാണ് നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്. കൊട്ടാരക്കര സ്വദേശിനിയാണ് യുവതി. അയ്മനം സ്വദേശിയാണു കാമുകന്‍. ഇവര്‍ തമ്മില്‍ രണ്ട് വര്‍ഷമായി ഫെയ്സ്ബുക്കുവഴി പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു. വിദേശത്തായിരുന്ന യുവാവ് രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച യുവാവ് കൊട്ടാരക്കരയില്‍ എത്തി യുവതിയെ കോട്ടയത്തിനു കൂട്ടികൊണ്ടു പോന്നു. ഇന്നലെ രാവിലെ വരെയും ഒരുമിച്ച് കഴിയുകയും ചെയ്തു. ഇതിനിടെ ഇരുവീട്ടുകാരെയും വിവരം അറിയിച്ചു. ബുധനാഴ്ച രാവിലെ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തില്‍ വിവാഹം നടക്കുകയാണെന്നും എത്തണമെന്നുമായിരുന്നു അറിയിപ്പ്.…

Read More

ഇതാണ് വൈരുദ്ധ്യാമക ഭൗതികവാദം, അന്ന് സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഓടിച്ചിട്ടു തല്ലിയപ്പോള്‍ സൈബര്‍ സഖാക്കള്‍ വിളിച്ചത് ഫാസിസ്റ്റ് പോലീസുകാരനെന്ന്, ഇപ്പോള്‍ യതീഷ് ചന്ദ്രയ്ക്ക് ജയ് വിളിച്ച് അതേ സിപിഎമ്മുകാര്‍

യതീഷ് ചന്ദ്ര ഐപിഎസിനെ വാഴ്ത്തുന്നതിന്റെ തിരക്കിലാണ് ഫാസിസത്തിനെതിരേ പോരാടുന്ന സോഷ്യല്‍മീഡിയയിലെ ഒരുകൂട്ടര്‍. സിപിഎമ്മുകാരും ഒട്ടും പിന്നിലല്ല. ഒരു ഫേസ്ബുക്ക് ട്രോള്‍ പേജിനെ തന്നെ സ്വന്തം വരുതിക്കാക്കിയാണ് ഇവര്‍ എസ്പിയെ വാഴ്ത്തുന്നത്. കുറച്ചുവര്‍ഷം മുമ്പ് അങ്കമാലിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ ഒടിച്ചിട്ടു തല്ലിയ ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. ബിജെപിക്കാരനായ കേന്ദ്രമന്ത്രിയെ യതീഷ് തടഞ്ഞതോടെ സിപിഎമ്മുകാര്‍ക്ക് ഹീറോയായി മാറിയിരിക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍. സിപിഎം മറന്ന ചരിത്രം നാലുവര്‍ഷം മുമ്പൊരു മാര്‍ച്ച് പതിനാലിനാണ് യതീഷ് ചന്ദ്ര വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. അന്ന് ദേശീയപാത ഉപരോധിച്ച സിപിഎം പ്രവര്‍ത്തകരെ തലങ്ങും വിലങ്ങും തല്ലിയാണ് യതീഷ് ചന്ദ്ര ഓടിച്ചത്. ഞാന്‍ അങ്കമാലിയിലെ ലോക്കല്‍ സെക്രട്ടറിയാണെന്നു പറഞ്ഞ് പ്രതിരോധിച്ച സിപിഎം നേതാവിനെ ഓടിച്ചിട്ടു തല്ലുകയും ചെയ്തു. സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലിനെത്തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പാത ഉപരോധിക്കരുതെന്ന അഭ്യര്‍ഥന പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതോടെയാണ് ലാത്തിച്ചാര്‍ജ്…

Read More

നല്ല നാടന്‍ ചക്കയും മാങ്ങയുമൊക്കെ തേടി ഇനി നാടുമുഴുവന്‍ അലയേണ്ട, എല്ലാം കിട്ടും ജിസ്റ്റോര്‍ ആപ്പില്‍, വീട്ടിലുണ്ടാക്കുന്ന പച്ചക്കറിയും ഉല്പന്നങ്ങളും വാങ്ങാനും വിലക്കാനും ഇതാ വ്യത്യസ്തമായൊരു ആപ്പ്

എം.ജി. ലിജോ പാലാക്കാരന്‍ തൊമ്മിച്ചന്റെ വീട്ടില്‍ മാവു നാലെണ്ണമാണ് കായ്ച്ചുനില്‍ക്കുന്നത്. മാങ്ങപ്പഴം വെറുതെ മാവിന്‍ചോട്ടില്‍ വീണ് കേടായി പോകുന്നു. കൊതുക് വളരുന്നത് മാത്രം മിച്ചം. കടക്കാര്‍ക്ക് കൊടുക്കാമെന്നു അവര്‍ നല്കുന്ന പണം മാര്‍ക്കറ്റിലെത്തിക്കുന്നതിനു പോലും തികയില്ല. എന്തു ചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാണ് അയല്‍ക്കത്തെ ഫ്രീക്കന്‍ പയ്യന്‍ പറയുന്നത് ആപ്പില്‍ വിറ്റൂടെയെന്ന്. ആപ്പോ അതെന്താണ് സംഭവമെന്ന് തൊമ്മിച്ചന്റെ മറുചോദ്യം. വിദേശത്തുള്ള മക്കള്‍ നല്കിയ സ്മാര്‍ട്ട് ഫോണില്‍ ജിസ്‌റ്റോര്‍ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് നല്കി നമ്മുടെ ഫ്രീക്കന്‍ പയ്യന്‍. എന്തായാലും ഇപ്പോള്‍ തൊമ്മിച്ചന്റെ പറമ്പിലെ മാങ്ങയും ചേമ്പുമൊക്കെ നല്ല വിലയ്ക്ക് വിറ്റു പോകുന്നുണ്ട്. ആവശ്യക്കാര്‍ വീട്ടിലെത്തി വാങ്ങിക്കോളൂം. തൊമ്മിച്ചന്‍ ഹാപ്പി, നല്ല സാധനങ്ങള്‍ കിട്ടുന്ന ആവശ്യക്കാര്‍ അതിലേറെ ഹാപ്പിയും. പറഞ്ഞു വന്നത് രണ്ട് ഗഡികള്‍ (മ്മടെ തൃശൂരുകാരാട്ടോ) പുറത്തിറക്കിയ ജിസ്റ്റോര്‍ ആപ്ലിക്കേഷനെക്കുറിച്ചാണ്. വീട്ടില്‍ കൂടുതലുണ്ടാകുന്ന പച്ചക്കറിക്ക് ആവശ്യക്കാരെ കണ്ടെത്താനായി മാത്രമായൊരു മൊബൈല്‍…

Read More

അന്ന് സഖാക്കളെ ഓടിച്ചിട്ടു തല്ലി, ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന ജോലി വലിച്ചെറിഞ്ഞ് ഐപിഎസ് നേടി, ആരെയും കൂസലില്ലാത്ത തന്റേടി, രാഷ്ട്രീയക്കാരുടെയും കള്ളന്മാരുടെയും പേടിസ്വപ്നം, യതീഷ് ചന്ദ്ര ഐപിഎസിന്റെ ചരിത്രം ഇങ്ങനെ

രണ്ടുവര്‍ഷം അങ്കമാലിയില്‍ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞ സഖാക്കന്മാരെയും പുതുവൈപ്പിനില്‍ സമരക്കാരെയും അടിച്ചോടിച്ച് വില്ലനും നായകനുമായി മാറിയ യതീഷ് ചന്ദ്ര ഐപിഎസാണ് ഇപ്പോള്‍ കേരള പോലീസിലെ താരം. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണനെയും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും വിറപ്പിച്ച് യുവാക്കളുടെ ഹീറോയുമായി. ശബരിമലയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുമായി കത്തിക്കയറുന്ന യതീഷ് ചന്ദ്ര സത്യത്തില്‍ ആരാണ്. അധികമാര്‍ക്കും ഈ യുവ ഐപിഎസുകാരന്റെ ചരിത്രവും കുടുംബപശ്ചാത്തലവും അറിവുണ്ടാകില്ല. 2011 ലെ കേരള കേഡര്‍ ഐപിഎസ് ബാച്ചുകാരന്‍. ഇലട്രോണിക്സ് എഞ്ചിനീയറിയംഗില്‍ ബിരുദധാരിയാണ്. പഠനത്തിന് ശേഷം ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നോക്കുന്നതിനിടെയാണ് തന്റെ എക്കാലത്തേയും സ്വപ്നമായ ഐപിഎസ് എത്തിപ്പിടിക്കാന്‍ യതീഷ്ചന്ദ്ര ശ്രമം നടത്തുന്നത്. കര്‍ണാടകയിലെ ദേവാംഗരി ജില്ലയില്‍ നിന്നാണ് യതീഷ് വരുന്നത്. ഹൈദരബാദ് വല്ലഭായി പാട്ടേല്‍ പൊലീസ് അക്കാദമിയില്‍ ഐപിഎസ് ട്രെയിനിംങ് കഴിഞ്ഞിറങ്ങിയ യതീഷ്ചന്ദ്ര ട്രെയിനിംങ് പീരീഡില്‍ തന്നെ മികച്ചുനിന്നിരുന്നു. തന്റെ ടീമിന് മികച്ച…

Read More

നൃത്താധ്യാപിക ഭര്‍ത്താവുമായി പിരിഞ്ഞെന്ന് തെറ്റിദ്ധരിപ്പിച്ച് അമേരിക്കന്‍ മലയാളിയുമായി അടുത്തു, അമേരിക്കയില്‍ പോയി പുതിയ ഭര്‍ത്താവിന്റെ സമ്പാദ്യമെല്ലാം അടിച്ചുമാറ്റി, ഇടുക്കിക്കാരി കെണിയില്‍പ്പെടുത്തിയത് ഇങ്ങനെ

വിവാഹ തട്ടിപ്പുകള്‍ പലവിധമുണ്ട്. എന്നാല്‍ ഇടുക്കി സ്വദേശിനിയായ യുവതി അമേരിക്കയില്‍ പോയി നടത്തിയ ഹൈക്ലാസ് തട്ടിപ്പാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. പട്ടംകോളനി സ്വദേശിനിയും നൃത്ത അധ്യാപികയുമായ യുവതി വിവാഹമോചിതയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് അമേരിക്കയില്‍ സംഗീത-നൃത്ത വിദ്യാലയം നടത്തിവന്ന അങ്കമാലി സ്വദേശിയെ വിവാഹം കഴിച്ചത്. കുറച്ചുനാള്‍ കഴിഞ്ഞ് യുവതി വിവാഹമോചിതയല്ലെന്നും പട്ടംകോളനി സ്വദേശിയായ ആദ്യഭര്‍ത്താവുമായി ഇപ്പോഴും ബന്ധമുണ്ടെന്നും അടുത്തിടെയാണ് ഇയാളറിയുന്നത്. അമേരിക്കയിലെ നൃത്തവിദ്യാലയമടക്കം നഷ്ടപ്പെട്ട സാഹചര്യത്തിലാണു പരാതിക്കാരന്‍ നെടുങ്കണ്ടം കോടതിയെ സമീപിച്ചത്. 2011-ല്‍ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിയിരുന്നപ്പോഴാണ് ഇയാള്‍ യുവതിയുമായി പരിചയത്തിലായത്. തുടര്‍ന്ന് അമേരിക്കയിലെ നൃത്തവിദ്യാലയത്തില്‍ ജോലിയും നല്‍കി. ഇരുവരും പ്രണയത്തിലായതോടെ പ്രവാസി മലയാളിയുടെ ആദ്യവിവാഹ ബന്ധം വേര്‍പെടുത്തേണ്ടിവന്നു. ഈ ബന്ധത്തില്‍ ഇയാള്‍ക്ക് മൂന്നു മക്കളുണ്ട്. തുടര്‍ന്ന് അമേരിക്കയിലെ നിയമപ്രകാരം നൃത്താധ്യാപികയെ വിവാഹം ചെയ്തു. വിവാഹത്തിനു ശേഷം നൃത്തവിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം യുവതിക്ക് കൈമാറി. ഇതോടെ അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രശസ്ത നൃത്ത അധ്യാപികയായി…

Read More

കര്‍ഷകര്‍ക്ക് മോശം കാലത്ത് താങ്ങായി പാഷന്‍ ഫ്രൂട്ട്, മറ്റു വിളകള്‍ ചതിച്ചതോടെ പാഷന്‍ ഫ്രൂട്ട് കൃഷി വ്യാപിക്കുന്നു, കിലോയ്ക്ക് 60 രൂപ മുതല്‍ 90 രൂപ വരെ, പഷന്‍ഫ്രൂട്ട് ഫാഷനാകുമ്പോള്‍

ഉയര്‍ന്ന വിലയും വിപണിസാധ്യതയും കണ്ടുതുടങ്ങിയതോടെ ഹൈറേഞ്ചില്‍ പാഷന്‍ഫ്രൂട്ട് കൃഷി വ്യാപകമാകുന്നു. കൃഷി വ്യാപനത്തിന് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും കൃഷിവകുപ്പും രംഗത്തെത്തിയതോടെ നിരവധി കര്‍ഷകരാണ് പാഷന്‍ഫ്രൂട്ട് കൃഷിയിലേക്ക് തിരിഞ്ഞിരിക്കുന്നത്. പ്രളയത്തില്‍ പാടേതകര്‍ന്ന കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നുനല്‍കുന്നതാണ് ഏറ്റവുംകുറഞ്ഞചിലവില്‍ തികച്ചും ജൈവമായ പരിപാലനത്തിലൂടെ ലാഭകരമായി മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന പാഷന്‍ഫ്രൂട്ട് കൃഷി. വിനോദസഞ്ചാര മേഖലയായ ഇടുക്കിയിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പഴവര്‍ഗങ്ങളില്‍ ഒന്നാണ് പാഷന്‍ഫ്രൂട്ട്. അതുകൊണ്ടുതന്നെ ഇന്ന് വിപണിയില്‍ ഇതിന് ആവശ്യക്കാരും ഏറെയാണ്. കിലോയ്ക്ക് 60 മുതല്‍ 90 രൂപവരെയാണ് പാഷന്‍ഫ്രൂട്ടിന്റെ ഇപ്പോഴുള്ള വില. മറ്റു കൃഷിയെ അപേക്ഷിച്ച് പരിപാലനവും ചിലവും വളരെ കുറവുമാണ്. കര്‍ഷകര്‍ക്ക് സഹായകരമാകുന്ന തരത്തില്‍ സബ്‌സിഡിയും ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിവകുപ്പുവഴി നല്‍കുന്നുണ്ട്. രാജാക്കാട് പഞ്ചായത്തില്‍ നിരവധി കര്‍ഷകരാണ് നിലവില്‍ പാഷന്‍ഫ്രൂട്ട് കൃഷിയിലേക്കു തിരിഞ്ഞിരിക്കുന്നത്. രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും അമിതമായ വിലവര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഇവയൊന്നുമില്ലാതെ ജൈവരീതിയില്‍…

Read More

കേരളത്തിലെ ചാനല്‍ മത്സരം കടുക്കും, സീ കേരളം എത്തുന്നത് സിനിമകളുടെയും വന്‍ ഷോകളുടെയും വലിയ ശേഖരവുമായി, ഏഷ്യാനെറ്റിന്റെ മേധാവിത്വം തകര്‍ന്നേക്കും, രണ്ടാംകിട ചാനലുകള്‍ക്കും തിരിച്ചടി

കേരളത്തില്‍ ഏറ്റവും കൂടുതലുള്ളത് എന്താണെന്ന് ചോദിച്ചാല്‍ പത്തില്‍ ഒരാളെങ്കിലും പറയും ചാനലുകളാണെന്ന്. നിലവില്‍ അന്‍പതിലേറെ ചാനലുകളുള്ള കേരളത്തില്‍ വരാനിരിക്കുന്നത് പത്തിലേറെ ചാനലുകളും. അക്കൂട്ടത്തില്‍ ചെറുകിട ചാനലുകള്‍ മുതല്‍ വന്‍കിടക്കാര്‍ വരെയുണ്ട്. ജനറല്‍ വിനോദചാനലുകളില്‍ നിലവിലുള്ളവര്‍ക്ക് ഭീഷണിയായി സീ ഗ്രൂപ്പിന്റെ സീ കേരളം ഈ മാസം അവസാനം സംപ്രേക്ഷണം തുടങ്ങുകയാണ്. നിലവില്‍ പല ചാനലുകളും എങ്ങനെയാണ് നടന്നു പോകുന്നതെന്ന് ഉടമകള്‍ക്കു പോലും അറിയാന്‍ വയ്യാത്ത അവസ്ഥയാണ്. കാര്യങ്ങള്‍ അത്ര ദയനീയമാണ്. ഭിന്നിച്ചു പോകുന്ന പരസ്യ വരുമാനമാണ് പ്രധാന പ്രശ്‌നം. ഇത്തരം മത്സരത്തിനിടയിലേക്കാണ് സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള സീ കേരളം വരുന്നത്. കോടികള്‍ മുടക്കി തന്നെയാണ് സീയും കേരളവിപണി വാഴാനെത്തുന്നത്. ആട് 2 ഉള്‍പ്പെടെ ഒട്ടുമിക്ക പുതിയ സിനിമകളുടെയും ടിവി അവകാശം സീയാണ് നേടിയത്. മലയാളിയുടെ വാര്‍ത്താ സംസ്‌കാരത്തെ മാറ്റിയെഴുതിയ ഇന്ത്യാവിഷന്‍ ഇനി ചരിത്രത്തിന്റെ താളുകളിലേക്ക്. മലയാളത്തിലെ ഏറ്റവും പ്രമുഖ…

Read More

മാധ്യമപ്രവര്‍ത്തകരെ നിങ്ങളെന്തിനാണ് ഇങ്ങനെ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത്, മീ ടുവിനെക്കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതിനെതിരേ പ്രീതി സിന്റ രംഗത്ത്, വിവാദം പിറന്നത് ഇങ്ങനെ

ബോളിവുഡ് താരവും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയുമായ പ്രീതി സിന്റ ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. മീ ടു ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് ഇവര്‍ നല്കിയ അഭിമുഖം വളച്ചൊടിച്ചതാണ് പ്രീതിയെ വെട്ടിലാക്കിയത്. കാര്യമറിയാതെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും അസഭ്യവര്‍ഷവും തുടങ്ങിയതോടെയാണ് മാധ്യമങ്ങള്‍ക്കെതിരേ പ്രീതി രംഗത്തെത്തിയത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മീ ടൂവിനെ ചില സ്ത്രീകള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനും പബ്ലിസിറ്റിക്കുവേണ്ടിയും ഉപയോഗിക്കുന്നുവെന്നാണ് പ്രീതി പറഞ്ഞിരിക്കുന്നത്. തൊഴിലിടങ്ങളില്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പ്രീതി നല്‍കിയത്. ‘എനിക്കുണ്ടായിട്ടില്ല. പക്ഷേ എനിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. കാരണം, എങ്കില്‍ മാത്രമേ നിങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ എനിക്ക് കഴിയുകയുള്ളൂ. മറ്റുള്ളവര്‍ എങ്ങനെ നിങ്ങളോട് പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ മാത്രമേ അവര്‍ നിങ്ങളോട് ഇടപെടുകയുള്ളൂ’-പ്രീതി സിന്റ പറഞ്ഞു. ഇതിനിടെ മറ്റൊരു പരാമര്‍ശവും പ്രീതിയില്‍ നിന്നുണ്ടായി. ഇന്നത്തെ സ്വീറ്റു…

Read More

സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി ചെയ്ത പോലെ അഭിനയം നിര്‍ത്തുന്നത് എന്തിന്? നടിമാരെ കളിയാക്കി വിജയരാഘവന്‍

മലയാള സിനിമയിലെ പ്രവണതയാണ് വിവാഹശേഷം നടിമാര്‍ അഭിനയരംഗത്തു നിന്നും വഴിമാറുന്നത്. പലരും വിവാഹത്തിനുമുമ്പ് കഴിയുന്നത്ര സിനിമകളില്‍ അഭിനയിച്ച് വിവാഹം കഴിച്ച് പണി അവസാനിപ്പിക്കുകയാണ്. ഇപ്പോള്‍ ഇതിനെതിരേ നടന്‍ വിജയരാഘവന്റെ പ്രസ്താവനയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. വിവാഹ ശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് ദയവ് ചെയ്ത് പറയരുതെന്ന് വിജയരാഘവന്‍ പറഞ്ഞു. സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചിട്ട് വിവാഹത്തോടെ എന്തോ മോശം പണി ചെയ്ത പോലെ അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല. സിനിമയില്‍ ഉള്ളവരെല്ലാം മോശക്കാരാണെന്നും വിവാഹ ശേഷം വരാന്‍ പറ്റാത്ത സ്ഥലമാണെന്നും പറയുന്ന പോലെയാണ് വിവാഹ ശേഷം അഭിനയം നിര്‍ത്തുന്നുവെന്ന് പറയുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി. തനിക്ക് ഇനി ഒരു ജന്മമുണ്ടായാലും നടനായി തന്നെ ജനിക്കണമെന്നാണ് ആഗ്രഹമെന്നും വിജയരാഘവന്‍ പറഞ്ഞു.

Read More

ആ സിനിമയുടെ സെറ്റില്‍വച്ച് എനിക്കുണ്ടായത് മോശം അനുഭവം, ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച് സെറ്റിലെത്തിയ എന്നോട് ആവശ്യപ്പെട്ടത് മോശം, കാര്യം, ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലെ നായികയ്ക്ക് പറയാനുള്ളത്

സിനിമ മേഖലയില്‍ സത്രീകള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ഹോളിവുഡിലും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മീടൂ ക്യാംപെയ്‌ന്റെ പിറവി തന്നെ ഹോളിവുഡില്‍ നിന്നാണ്. പിന്നീട് ബോളിവുഡിലേക്കും തെന്നിന്ത്യന്‍ സിനിമയിലേക്കും വ്യാപിക്കുകയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം റിച്ച ഛദ്ദ സംവിധായകനില്‍ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്നടിക്കുകയാണ്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തനിക്ക് സംവിധായകനില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് താരം പറഞ്ഞു. ചിത്രീകരണത്തിനിടെ ഹൈവെയ്സ്റ്റ് പാന്റ് ധരിച്ച് സെറ്റിലെത്തിയ എന്നോട് പൊക്കിള്‍ച്ചുഴി കാണിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. ഹൈവെയ്സ്റ്റ് പാന്റിടുമ്പോള്‍ പൊക്കിള്‍ എങ്ങനെയാണ് കാണിക്കേണ്ടി വരിക എന്ന് ഊഹിക്കാമല്ലോ?. നെറ്റിയിലും കവിളിലും മാര്‍ക്കര്‍ ഉപയോഗിച്ച് വരച്ചു കാട്ടിയാണ് ഞാന്‍ പ്രതികരിച്ചത്-റിച്ച പറഞ്ഞു. മോശമായി പെരുമാറുന്നവര്‍ക്കെതിരെ പ്രതികരിക്കുന്നവരുടെ അവസരം…

Read More