നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ സ്ഥിരമായി ഇടുന്നവരാണോ? സെക്സ് പാവകള്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ മുഖം വന്നേക്കാം, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് പാവ നിര്‍മാണ കമ്പനി ജീവനക്കാരി

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ യുവതികള്‍ പോസ്റ്റ് ചെയ്യുന്ന അവരുടെ ചിത്രങ്ങള്‍ സെക്‌സ് പാവകള്‍ നിര്‍മിക്കുന്ന കമ്പനി ഉപയോഗിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. കമ്പനിയിലെ ജീവനക്കാരിയാണ് ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയത്. യുവതികളുടെ അനുമതിയില്ലാതെ അവരുടെ ചിത്രങ്ങള്‍ എടുക്കുകയും ചിത്രത്തിലേത് പോലെ മുഖം ലൈംഗിക പാവകളില്‍ ഉണ്ടാക്കിയെടുക്കുന്നുമുണ്ടെന്ന് ജീവനക്കാരി പറയുന്നു. ചൈനയിലെ ഫാക്ടറിയിലാണ് പാവകള്‍ നിര്‍മ്മിക്കുന്നത്. കമ്പനിയിലേക്ക് ആവസ്യമുള്ള മുഖത്തിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുക്കണം. ചിത്രത്തിനൊപ്പം അളവും കൊടുക്കണം. ഇത് പ്രകാരം ലൈംഗികപാവകളെ കമ്പനി നിര്‍മ്മിച്ച് നല്‍കും. പലപ്പോഴും ഉപയോക്താക്കള്‍ അയച്ചുതരുന്ന ചിത്രത്തിലേത് പോലെ തന്നെ പാവകളെ രൂപപ്പെടുത്തിയെടുക്കാന്‍ കമ്പനി ശ്രമിക്കാറുണ്ടെന്ന് യുവതി പറയുന്നു. 38 ലക്ഷമാണ് ഒരു പാവയുടെ വില.

Read More

പ്രേമിച്ചു കൊതി തീര്‍ന്നിട്ടില്ല, ഇനി ഒരുപാട് പ്രേമിക്കണം ! എനിക്ക് 49കാരന്റെ ശരീരമാണുള്ളത്; 20 വയസ്സ് കുറച്ചു തരണമെന്ന വിചിത്ര ആവശ്യവുമായി 69കാരന്‍ കോടതിയില്‍…

ഹേഗ്(നെതര്‍ലാന്‍ഡ്‌സ്): വിചിത്രവാദവുമായി 69കാരന്‍ കോടതിയില്‍. ‘എനിക്ക് ഇനിയും ഒരുപാട് പ്രേമിക്കണം. ജോലി ചെയ്യണം. അതിനുള്ള ആരോഗ്യമുണ്ടെങ്കിലും ഈ പ്രായം ഒരു ബാധ്യതയാണ്. അതിനാല്‍ തന്റെ വയസ്സില്‍ നിന്ന് 20 വര്‍ഷം കുറച്ച് തരണമെന്നാണ് നെതര്‍ലാന്‍ഡ്‌സിലെ ഹേഗിലുള്ള 69 വയസ്സുകാരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എമിലേ റാറ്റല്‍ബന്‍ഡ് എന്ന ‘ലൈഫ് കോച്ച്’ ന്റെ ഈ ആവശ്യം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായിരിക്കുകയാണ്. തന്റെ ജനനത്തീയതി 1949 മാര്‍ച്ച് 11 ല്‍ നിന്ന് 1969 മാര്‍ച്ച് 11ലേക്ക് മാറ്റിതരണമെന്ന ന്യായമായ ആവശ്യം മാത്രമേ എമിലേക്ക് ഉള്ളു. ഒരാള്‍ക്ക് തന്റെ പേരും രാഷ്ട്രീയവും തീരുമാനിക്കാം എന്തിന് സ്വന്തം ലിംഗമാറ്റം പോലും നടത്താം. പിന്നെ എന്തുകൊണ്ട് സ്വന്തം ജനനത്തിയ്യതി മാത്രം മാറ്റാന്‍ കഴിയില്ല എന്ന എമിലെയുടെ ചോദ്യം കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യം ന്യായമാണെന്നാണ് ആര്‍ക്കും തോന്നിപ്പോകും. ആണ്‍ഹൈം നഗരത്തിലെ കോടതി ഈ കേസില്‍…

Read More

നാട്ടുകാരെ ചുറ്റിക്കാന്‍ ബിസിസിഐ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്, ജഡേജയ്ക്ക് സമ്മാനമായി നല്കിയ പുരസ്‌കാരം ആര്‍ക്കും വേണ്ടാതെ കുപ്പത്തൊട്ടിയില്‍, ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയം

തിരുവനന്തപുരത്തു നടന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിന് ശേഷം രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം ക്രിക്കറ്റ് ആരാധകര്‍ കണ്ടതാണ്. കളിയിലെ കേമന് ലഭിച്ച ഒരു ലക്ഷം രൂപയുടെ കാര്‍ഡുമായിട്ടായിരുന്നു ജഡേജ നിന്നത്. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചുവെന്നുള്ളത് ആരും അന്വേഷിച്ച് കാണില്ല. താരങ്ങള്‍ തിരുവനന്തപുരത്ത് നിന്ന് മടങ്ങുകയും ചെയ്തു. അന്ന് ജഡേജയ്ക്ക് സമ്മാനിച്ച പ്രകൃതിക്ക് ദഹിക്കാത്ത ആ കാര്‍ഡുമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ക്ലീനിങ് ജീവനക്കാരനായ ജയന്‍ എന്ന വ്യക്തി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം തിരുവനന്തപുരം മറന്നിട്ടില്ല. മത്സരത്തിന് ശേഷം, സമ്മാനദാന ചടങ്ങില്‍ പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡും കൊടുക്കുന്നതും പതിവാണ്. എന്നാല്‍ എന്താണ് അതിന് ശേഷം സംഭവിക്കുന്നത്. കാണൂ.. അത് മറ്റുള്ള പലരുടേയും ബാധ്യതയായി…

Read More

ആ ജയില്‍വാസം എന്നെ പലതും പഠിപ്പിച്ചു, ആരെയും കണ്ണടച്ചു വിശ്വസിക്കരുത്, ഒരുരാത്രി കൊണ്ട് ജീവിതം മാറിമറിഞ്ഞു, മറക്കാന്‍ ആഗ്രഹിക്കുന്ന പോലീസ് കേസുകളെപ്പറ്റി നടി ധന്യ മേരി വര്‍ഗീസ് പറയുന്നു

ടെലിവിഷന്‍ ഷോയിലൂടെ സിനിമയിലെത്തിയ നടിയാണ് ധന്യ മേരി വര്‍ഗീസ്. പിന്നീട് നടനും ബിസിനസുകാരനുമായി ജോണിനെ വിവാഹം കഴിച്ചതോടെ കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഇതിനിടെ ഇവരുടെ ബിസിനസ് തകരുകയും ഇരുവരും അറസ്റ്റിലാകുകയും ചെയ്തു. കേസ് നടക്കുന്നുണ്ടെങ്കിലും സീരിയലില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ധന്യ. ജയില്‍വാസക്കാലത്തെപ്പറ്റി ധന്യ പറയുന്നതിങ്ങനെ- രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സംഭവം തന്റെ ജീവിതത്തെ മാറ്റി മറിച്ചതായി ധന്യ പറയുന്നു. എങ്ങനെ ഒറ്റ രാത്രികൊണ്ട് എല്ലാം മാറിമറിയുമെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ്. പക്ഷെ ഇപ്പോള്‍ ഞാന്‍ ഓരോരുത്തരെയും അടുത്തറിഞ്ഞു അവരുടെ സമീപനവും പെരുമാറ്റവും മനസിലാക്കാന്‍ ശ്രമിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന കാര്യങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ആ അനുഭവം എന്നെ വലിയൊരു പാഠം പഠിപ്പിച്ചു. എന്റേത് ഒരു സാധാരണ കുടുംബമാണ്. ഭര്‍ത്താവിന്റേത് ബിസിനസ് കുടുംബവും. എനിക്ക്…

Read More

തടിച്ചിയെന്ന വിളി കേട്ടു മടുത്തു, ഒരുവര്‍ഷം കൊണ്ട് പതിനെട്ടുകാരി കുറച്ചത് 63 കിലോ ഭാരം!! പൊണ്ണത്തടിച്ചിയെന്ന് വിളിച്ചവരെ കൊണ്ട് സുന്ദരിയെന്ന് പറയിച്ച ജോസിയുടെ കഥയിങ്ങനെ

ഡാ തടിയാ അല്ലെങ്കില്‍ തടിച്ചീ എന്നൊക്കെ വിളി കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. പലര്‍ക്കും തടി ഒരു പ്രശ്‌നമാണ്. എന്നാല്‍ ചങ്കൂറ്റം കൊണ്ട് പൊണ്ണത്തടിയെ കുറച്ച ജോസി ഡെസ്ഗ്രാന്‍ഡ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി പായുന്നത്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലാണ് ജോസിയുടെ സ്വദേശം. 127 കി.ഗ്രാം ഭാരമുണ്ടായിരുന്ന താന്‍ അമിതവണ്ണത്തിന്റെ പേരില്‍ സ്‌കൂളിലും പുറത്തും അപഹസിക്കപ്പെട്ടിരുന്നതായി ജോസി പറയുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ഈ 18കാരി തന്നെ കളിയാക്കിയവരുടേയും വിമര്‍ശകരുടേയും വായടപ്പിച്ചു. 64 കി.ഗ്രാം ഭാരത്തിലേക്ക് എത്തിയ താന്‍ ഒരു റെഡ് ഗൗണ്‍ അണിഞ്ഞാണ് സ്‌കൂളിലേക്ക് പോയതെന്ന് ജോസി ഓര്‍ത്തെടുക്കുന്നു. ആദ്യ മാസങ്ങളില്‍ ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ ചെയ്തു. ജോഗിംങ്ങും വാക്കിങ്ങും ആയിരുന്നു ആദ്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പതുക്കെ ജിമ്മില്‍ വ്യായാമം ചെയ്യാന്‍ തുടങ്ങി. ഒരു പേഴ്‌സണല്‍ ട്രെയിനറുടെ സഹായവും തേടി വ്യായാമം കടുപ്പിച്ചു. ആഴ്ച്ചയില്‍…

Read More

കല്യാണം എന്താണെന്ന് ഇന്ത്യക്കാര്‍ കാണാന്‍ പോകുന്നതേയുള്ളൂ ! സ്വര്‍ണപ്പെട്ടി തുറക്കുമ്പോള്‍ ആളുകളുടെ കാതുകളിലെത്തുന്നത് ഗായത്രിമന്ത്രം; മകള്‍ ഇഷ അംബാനിയുടെ വിവാഹക്ഷണക്കത്തിന്റെ വീഡിയോ വൈറലാവുന്നു…

മുംബൈ: ആഡംബരവിവാഹത്തിനു മുന്നോടിയായി ആഡംബര ക്ഷണക്കത്തുകള്‍ തയ്യാറാക്കുന്നതില്‍ ഇപ്പോള്‍ പലരും വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. പണം എങ്ങനെ ചെലവഴിക്കുമെന്ന് സംശയിച്ചിരിക്കുന്നവര്‍ക്ക് അത് ആഡംബരം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്. അംബാനി കുടുംബം ഏതായാലും ലാളിത്യത്തില്‍ വിശ്വസിക്കുന്നവരെല്ലാന്നാണ് സമീപകാലത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയുടെ വിവാഹ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നതും മറിച്ചല്ല. ഇഷ അംബാനിയുടെ കല്യാണക്കുറിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വര്‍ണത്താല്‍ നിരര്‍മിച്ച പെട്ടിയിലാണ് കല്യാണ ക്കുറി സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണം കൊണ്ടുള്ള പെട്ടി തുറക്കുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് ഗായത്രിമന്ത്രമാണ്. ഇതിനപ്പുറം പല വിസ്മയങ്ങളും ഇനി കാണാനിരിക്കുന്നതേയുള്ളു.കല്യാണക്കുറിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദും ഇഷാ അംബാനിയും തമ്മിലുള്ള വിവാഹം ഡിസംബര്‍ 12-ാം തിയതി മുംബൈയില്‍ വെച്ച് നടക്കും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം…

Read More

വേദനിക്കുന്ന കോടീശ്വരന്‍! മുകേഷ് അംബാനിയുടെ മകളുടെ കല്യാണക്കുറി കണ്ടാല്‍ ഞെട്ടും

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ കല്യാണക്കുറി ഏറെ പ്രത്യേകതകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് കല്യാണക്കുറി. തുറന്നാല്‍ ഗായത്രിമന്ത്രം കേള്‍ക്കും എന്നതാണ് പ്രത്യേകത. ഡിസംബര്‍ മാസം പന്ത്രണ്ടാം തിയതി മുംബൈയില്‍ അത്യാഡംബരപൂര്‍വ്വം വിവാഹം നടക്കും. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദ് ആണ് ഇഷയുടെ വരന്‍. ബാല്യകാലം മുതലെ സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്.

Read More

ചോര്‍ന്ന നഗ്നചിത്രങ്ങള്‍ കമല്‍ഹാസന്റെ മകളുടേത് തന്നെ, ഹാക്ക് ചെയ്‌തെന്ന് വ്യക്തമാക്കി അക്ഷര ഹസന്‍, ചിത്രങ്ങള്‍ കണ്ടു രസിക്കുന്നവര്‍ക്ക് നാണമില്ലേയെന്ന് അക്ഷര, ചിത്രവിവാദത്തില്‍ പുതിയ സംഭവങ്ങള്‍ ഇങ്ങനെ

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന നഗ്നചിത്രങ്ങള്‍ തന്റേതു തന്നെയെന്ന് നടിയും കമല്‍ഹാസന്റെ മകളുമായ അക്ഷരഹസന്റെ വെളിപ്പെടുത്തല്‍. അക്ഷരയുടെ ഫോണ്‍ ഹാക്ക് ചെയ്താകാം ചിത്രങ്ങള്‍ ചോര്‍ത്തിയതെന്നാണ് കരുതുന്നത്. അടിവസ്ത്രമണിഞ്ഞുള്ള അക്ഷരയുടെ നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മീടു ക്യാമ്പയ്നുകളുമായി ഒരു ദേശം തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ഇവിടെ കുറച്ചാളുകള്‍ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണ്-അക്ഷര പ്രതികരിച്ചു. കഴിഞ്ഞ ദിവസം എന്റെ ചില സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തു വരികയുണ്ടായി. ആരാണ് ഇത് ചെയ്തതെന്നോ അത് എന്തിനാണെന്നോ എനിക്കറിയില്ല. ലൈംഗികവൈകൃത്യമുള്ള ആരോ അയാളുടെ ആനന്ദത്തിനു വേണ്ടി ഒരു പെണ്‍കുട്ടിയെ ഇരയാക്കുന്നത് വേദനിപ്പിക്കുന്നു. ഈ ചിത്രങ്ങള്‍ പിന്നീട് മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതു പങ്കുവെച്ച് ഭയപ്പെടുത്താന്‍ നോക്കുകയാണ്. നിങ്ങള്‍ എല്ലാവരും ഇതില്‍ പങ്കുചേര്‍ന്നു. ഈ വിഷയത്തില്‍ ഞാന്‍ മുംബൈ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ഇത് ചെയ്തയാളെ നിയമത്തിനു മുന്നില്‍ കൊണ്ടു…

Read More

170 രൂപ വരെ പോയ ഇറച്ചിക്കോഴി വില കുത്തനെ ഇടിയുന്നു, അന്തംവിട്ട് വ്യാപാരികള്‍, കച്ചവടം കുറഞ്ഞതോടെ ഇനിയും വിലകുറയ്ക്കാന്‍ തമിഴ്‌നാട് ലോബി, പണികൊടുത്തത് കേറ്ററിഗുകാരും ഉപഭോക്താക്കളും

ജെയിസ് വാട്ടപ്പിള്ളില്‍ സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുറഞ്ഞു. അമിത വിലക്കയറ്റം മൂലം ഉപഭോഗത്തിലുണ്ടായ കുറവും ഉത്പാദനവര്‍ധനയുമാണു വില കുറയാന്‍ കാരണം. രണ്ടാഴ്ചമുന്പ് കിലോയ്ക്ക് 150 -160 രൂപ തോതിലേക്ക് ഉയര്‍ന്ന ചില്ലറ വിലയാണു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 95-100 എന്ന നിരക്കിലേക്കു താഴ്ന്നത്. ഇടുക്കി, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഇന്നലെ 98-100 രൂപയ്ക്കാണ് വില്പന നടന്നത്. കിലോഗ്രാമിന് 75 രൂപയായിരുന്നു ഇന്നലത്തെ ഫാം വില. ദീപാവലി ആഘോഷമാണ് വില ഇത്രയും പിടിച്ചുനിര്‍ത്തിയത്. വരും ദിവസങ്ങളില്‍ വീണ്ടും വില കുറയാനാണു സാധ്യത. ഒരാഴ്ചയായി 100-105 എന്ന നിരക്കിലായിരുന്നു ചില്ലറ വില്പന. ദിവസങ്ങള്‍ക്കു മുന്പ് വില കുത്തനെ കൂടിയപ്പോള്‍ ഉപഭോഗത്തില്‍ 30-40 ശതമാനം വരെ കുറവു വന്നു. കേറ്ററിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നല്കിയിരുന്ന ഓര്‍ഡര്‍ റദ്ദാക്കി മറ്റ് മാംസങ്ങളിലേക്കു തിരിഞ്ഞതും തിരിച്ചടിയായി. പ്രളയശേഷം ഇറച്ചിക്കോഴി വിലയില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. മൂന്നു…

Read More

ഇങ്ങനെയും ദീപാവലി ആഘോഷിക്കാം! ഡൽഹിയിൽ മദ്യപാനി ദീപവലി ആഘോഷിച്ചത് 18 വാഹനങ്ങൾക്ക് തീയിട്ട്; വീഡിയോ പുറത്ത്‌

മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് തീയിട്ടു നശിപ്പിച്ചത് 18 വാഹനങ്ങൾ. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ മ​ദ​ൻ​ഗി​റി​ലാ​ണ് സം​ഭ​വം. ഇയാൾ ആദ്യം ഒരു ബൈക്കിന്‍റെ ഫ്യൂവൽ പൈപ്പ് ഊരി മാറ്റിയതിനു ശേഷം തീയിടുന്നതാണ് ദൃശ്യങ്ങളിൽ. ഇത്തരത്തിൽ ആറ് ബൈക്കുകളിൽ കൂടി ഇയാൾ തീയിട്ടു. ബൈക്കിൽ നിന്നും പടർന്ന തീയിൽ നാല് കാറുകൾ ഉൾപ്പടെ 18 വാഹനങ്ങളാണ് കത്തിച്ചാമ്പലായത്. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഈ വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ദ്യ​പാ​നി ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ഇതുവരെയും പ്രതിയെ പിടികൂടാനായിട്ടില്ല. @DelhiPolice on the lookout for this man who set more than a dozen vehicles on fire a night before Diwali in south Delhi. @TOIDelhi pic.twitter.com/2sQ4bfzEiQ — Sidharth Bhardwaj (@SidharthTOI) November 7, 2018

Read More