വൈറല്‍ പോസ്റ്റുകള്‍ക്ക് ഇനി ഫേസ്ബുക്കിന്റെ പിടി, പോസ്റ്റ് വൈറലാക്കണോ വേണ്ടയോ എന്നു ഫേസ്ബുക്ക് തീരുമാനിക്കും, ന്യൂസ്ഫീഡില്‍ മാറ്റങ്ങള്‍ വരുത്താന്‍ സുക്കന്‍ബര്‍ഗ് കമ്പനി

അടിക്കടി നയം മാറ്റുന്ന സോഷ്യല്‍മീഡിയയാണ് ഫേസ്ബുക്ക്. അടുത്തിടെയുണ്ടായ വിവാദങ്ങള്‍ ഫേസ്ബുക്കിന് ക്ഷീണമായിട്ടുണ്ടെങ്കിലും ഇപ്പോഴും ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ഫേസ്ബുക്ക് തന്നെ. എഫ്ബിയിലെ വൈറല്‍ പോസ്റ്റുകളെ തളയ്ക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഉപയോക്താക്കളുടെ വൈറല്‍ പോസ്റ്റുകള്‍ ഫേസ്ബുക്കിന് അത്ര പിടിക്കുന്നില്ല. ഇത്തരം പോസ്റ്റുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കമ്പനി. ഏതെങ്കിലും തരത്തില്‍ കുഴപ്പങ്ങള്‍ക്കിടയാക്കുന്ന പോസ്റ്റുകള്‍ക്കായിരിക്കും കടിഞ്ഞാണ്‍. ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നു ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.

ഫേസ്ബുക്ക് നിരോധിച്ചിട്ടുള്ള ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുന്ന പോസ്റ്റുകള്‍ക്കായിരിക്കും നിയന്ത്രണം. ഇതിനായി മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സുക്കര്‍ബര്‍ഗ് മാധ്യമങ്ങളോടു പറഞ്ഞു. എന്തായാലും ഇനി വൈറലാക്കി രക്ഷപ്പെടാമെന്ന മോഹം നടപ്പില്ലെന്ന് സാരം.

Related posts