കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ രൂപീകരിച്ച സംഘടനയാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. താരസംഘടനയായ അമ്മയിലെ സ്ത്രീവിരുദ്ധതയും സിനിമരംഗത്തെ അവഗണനയും ചര്‍ച്ചയാക്കാന്‍ ഡബ്ല്യുസിസിക്കായി. പല സന്ദര്‍ഭങ്ങളിലും വലിയ ആക്രമണമാണ് 20 പേരില്‍ താഴെ അംഗങ്ങളുള്ള സംഘടന നേരിടേണ്ടി വന്നത്. ഡബ്യൂസിസി രൂപീകരിച്ചപ്പോള്‍ മുന്നിലുണ്ടായിരുന്ന മഞ്ജുവാര്യര്‍ ഇതിനിടെ സംഘടനയില്‍ നിന്ന് പിന്മാറിയെന്ന സൂചന ലഭിച്ചിരുന്നു. ഇപ്പോള്‍ ഇക്കാര്യം തുറന്നുപറയുകയാണ് റിമ കല്ലിങ്കല്‍. മഞ്ജുവിന്റെ പിന്മാറ്റത്തെ വിമര്‍ശിക്കാനും റിമ മറന്നില്ല. ഒരു ആഴ്ച്ചപതിപ്പിന് നല്കിയ അഭിമുഖത്തിലാണ് റിമയുടെ വെളിപ്പെടുത്തലുകള്‍. ഈയിടെ മഞ്ജുവാര്യര്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഹാഷ്ടാഗുകളൊക്കെ ഉണ്ടാകുന്നതിന് മുമ്പ് സര്‍വൈവറായ സുഹൃത്തിനെ അറിയാമെന്നു പറഞ്ഞു കൊണ്ട്, ഞങ്ങള്‍ക്കും വേണമെങ്കില്‍ അങ്ങനെ ചിന്തിക്കാമായിരുന്നു. അതായത് അവളോടൊപ്പം തന്നെയാണ്, വ്യക്തിപരമായി ഞാന്‍ നിന്നോളാം എന്ന നിലപാടെടുക്കുകയായിരുന്നു. അത്രയെളുപ്പമാണ് ആ നിലപാട്. അവളോടൊപ്പം എന്ന നിലപാടിനൊപ്പം അവരും ഉണ്ട്. പക്ഷേ, സംഘടന ഒരുപാട് കാര്യങ്ങളെയാണ്…
Read MoreCategory: RD Special
പാന്റ്സ് ഇടാത്തതെന്തെന്ന് ആരാധകന്, വായടച്ച് മറുപടി നല്കി അമലപോള്‍, ആലപ്പുഴ ഹൗസ് ബോട്ടില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രത്തില്‍ അമലയ്ക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ ഇങ്ങനെ
നടി അമലപോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആലപ്പുഴ ഹൗസ് ബോട്ടില്‍ അമ്മയ്ക്കൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്. ഷോര്‍ട്സും ടോപ്പുമിട്ട ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചത്. ഇതിനിടെ വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ചൊറിയാനെത്തിയ ആള്‍ക്ക് താരം നല്കിയ മറുപടിയും ശ്രദ്ധേയമാണ്. പാന്റ് ധരിക്കാത്തതിനെക്കുറിച്ചായിരുന്നു ചോദ്യം. ഗുണ സിംഗര്‍ എന്നയാലാണ് നിങ്ങളുടെ പാന്റ് എവിടെ, എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിച്ചത്. എന്റെ പാന്റ്സ് ജോഗിങ്ങിന് പോയിരിക്കുകയാണെന്നും അതൊന്ന് കണ്ട് പിടിച്ച് തരാമോയെന്നുമായിരുന്നു താരം ചോദിച്ചത്. താരത്തിന്റെ ഫോട്ടോ മാത്രമല്ല കമന്റും വൈറലായി. View this post on Instagram sTrAIgHt ChiLLIn 🧜♀️🌸🌻🌼🌺 A post shared by Amala Paul ✨ (@amalapaul) on Nov 3, 2018 at 5:10am PDT
Read Moreമഞ്ഞപ്പടയുടെ പേറ്റന്റ് ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് മറ്റു ബ്ലാസ്റ്റേഴ്സ് ഫാന്‍സ് ഗ്രൂപ്പുകള്‍, 12 തരം മഞ്ഞപ്പടയുണ്ടെന്ന് പുതിയ വിശദീകരണം, വിനീതിനെ തെറിവിളിച്ചവര്‍ തങ്ങളുടെ ഗ്രൂപ്പുകാരല്ലെന്ന് വിശദീകരണം, ബ്ലാസ്റ്റേഴ്സ് ഫാന്‍ ഗ്രൂപ്പുകളുടെ പേരില്‍ ആരാധകര്‍ക്കിടയില്‍ തമ്മില്‍തല്ല്
കഴിഞ്ഞദിവസം കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി മത്സരത്തിനുശേഷം സി.കെ. വിനീതിനെ ചില ആരാധകര്‍ സ്റ്റേഡിയത്തില്‍ വച്ച് ചീത്തവിളിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി വിനീതിന് മാത്രമല്ല ആ കളിക്കാരന്റെ കുടുംബത്തെ പോലും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു. കളി കാണാനെത്തിയ സ്ത്രീകളായ ബെംഗളൂരു ഫാന്സിനെയും മഞ്ഞപ്പട ആരാധകര്‍ എന്നവകാശപ്പെടുന്നവര്‍ വെറുതെ വിട്ടില്ല. വളരെ മോശം രീതിയിലുള്ള പെരുമാറ്റമാണ് ഒരുകൂട്ടം ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്നും ഉണ്ടായത്. ഇക്കാര്യം രാഷ്ട്രദീപിക ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. മഞ്ഞപ്പട വീണ്ടും വാര്‍ത്തയാകുന്നത് ആരാധകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന ഭിന്നിപ്പിന്റെ പേരിലാണ്. ബ്ലാസ്റ്റേഴ്സ് ഫാന്‍സിന്റേതായി പന്ത്രണ്ടോളം ഫാന്‍ഗ്രൂപ്പുകള്‍ ഉണ്ട്. എന്നാല്‍ എല്ലാ ഗ്രൂപ്പുകളും പൊതുവായി അറിയപ്പെടുന്നത് മഞ്ഞപ്പട എന്ന പേരിലാണ്. മഞ്ഞപ്പട ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ളവര്‍ മറ്റു ഫാന്ഗ്രൂപ്പുകളെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന പരാതിയാണ് മറ്റു ഗ്രൂപ്പുകാര്‍ ഉയര്‍ത്തുന്നത്. ഗള്‍ഫിലെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജ് ഉള്‍പ്പെടെ പൂട്ടിച്ചതും മഞ്ഞപ്പട ഗ്രൂപ്പിനെതിരേ…
Read Moreവിദേശത്ത് വച്ച് ബസുരാജുമായി അടുപ്പത്തിലായി, ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ താമസം ഒന്നിച്ചാക്കി, നൈസായി കാമുകന് വിദേശത്തുനിന്നും നാട്ടിലേക്ക് രക്ഷപ്പെട്ടു, പിന്നാലെ കാമുകിയുമെത്തി, ഇപ്പോള്‍ പെരുവഴിയില്‍
ഭര്‍ത്താവിനെ വിട്ട് കാമുകനൊപ്പം ജീവിക്കാന്‍ കുട്ടികളെയുമായി പോയ മുപ്പത്തിനാലുകാരി ഒടുവില്‍ പെരുവഴിയിലായി. കാമുകനെ കൊണ്ട് തന്റെ വിവാഹം നടത്തിക്കണമെന്ന ആവശ്യവുമായി കാമുകി രണ്ടു മക്കളുമായി ഇന്ത്യയില്‍ കാലുകുത്തി. വെല്ലൂരിലെ ബസുരാജിനെ തേടിയാണ് തേടിയാണ് സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന എസ് മനേഗ (34) ഇന്ത്യയിലെത്തിയത്. രണ്ടുപേരും സിംഗപ്പൂരിലെ ഒരു കമ്പനിയിലാണ് ജോലി ചെയ്ത് വരുന്നത്. ഇതിനിടെ ഇരുവരും അടുപ്പത്തിലായി. ഇതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. മനേഗയ്ക്ക് രണ്ട് കുട്ടികളുണ്ട്. പ്രണയം തലയ്ക്കു പിടിച്ചതോടെ ജീവിതം ഒരുമിച്ചാക്കി. ഇതിനിടെ ബസുരാജ് വിവാഹത്തിന് ഇന്ത്യയിലേക്ക് പോന്നു. ബന്ധുവിന് സുഖമില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇവര്‍ പോന്നത്. പിന്നീട് മനേഗയോടു നാട്ടിലെത്താന്‍ ആവശ്യപ്പെട്ട് ഗ്രാമത്തിലെ മേല്‍വിലാസവും നല്കി. മനേഗ ഇന്ത്യയിലെത്തി. എന്നാല്‍ വെല്ലൂരില്‍ എത്തിയപ്പോള്‍ ബസുവരാജിന്റെ ബന്ധുക്കള്‍ സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഒരുവര്‍ഷമായി തങ്ങള്‍ ഒരുമിച്ചു താമസിക്കുകയാണെന്നും ഇക്കാര്യം ബസുവരാജിന്റെ ബന്ധുക്കള്‍ക്ക് അറിയാമെന്നും മെനേഗ പറയുന്നു.…
Read Moreകല്യാണം പോലൊരു കമ്മിറ്റ്മെന്റിനോട് എനിക്കിപ്പോള്‍ തീരെ താല്പര്യമില്ല, വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ, വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസുതുറന്ന് നമിതാ പ്രമോദ്
ട്രാഫിക് എന്ന ചിത്രത്തില്‍ ബാലതാരമായെത്തി സൂപ്പര്‍ താരങ്ങളുടെ നായികയായ നടിയാണ് നമിത പ്രമോദ്. അഭിനയശേഷി കൊണ്ട് ആരാധകരുടെ പ്രീതി നേടിയ നമിത ഇതിനിടെ ദിലീപ് വിഷയവുമായി ബന്ധപ്പെട്ടും വിവാദത്തിലായി. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ നല്കിയ മാഡം നമിതയാണെന്നു വരെ മാധ്യമങ്ങള്‍ പറഞ്ഞു പരത്തി. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വിവാഹ സ്വപ്നങ്ങളെപ്പറ്റി നടി മനസുതുറക്കുന്നു. വിവാഹമെന്ന കാര്യത്തെക്കുറിച്ച് എനിക്കിപ്പോള്‍ താല്പര്യമില്ല. ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ വേണ്ടി എന്നെ നിര്‍ബന്ധിക്കുന്നുമില്ല. ഞാനെപ്പോള്‍ കേപ്പബിള്‍ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോള്‍ കല്യാണം കഴിച്ചാല്‍ മതി എന്നാണ് അവര്‍ പറയുന്നത്. പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാര്ട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നതാണ് അവരുടെയും നിലപാട്. 25, 26 വയസ്സൊക്കെ ആകുമ്പോഴേ ഒരു കുടുംബം നോക്കാനുള്ള കഴിവും പക്വതയും ഒക്കെ എനിക്ക് വരൂ എന്ന് തോന്നുന്നു. ഒരു കുഞ്ഞ്…
Read More45കാരിയായ മലൈക അറോറയെ വിവാഹം കഴിക്കാന്‍ 33കാരനായ അര്ജുന് കപൂര്‍ തയാറെടുക്കുന്നു, വിവരം പുറത്തുവിട്ടത് കരണ്‍ ജോഹര്‍, അന്ധാളിപ്പോടെ സിനിമലോകം, വ്യത്യസ്ത പ്രണയത്തിന്റെ കഥയിങ്ങനെ
ബോളിവുഡില്‍ പ്രണയവും വിവാഹവും വലിയ കാര്യമല്ല. എന്നാല്‍ വ്യത്യസ്തമായൊരു പ്രണയത്തിന്റെ അന്ധാളിപ്പിലാണ് സിനിമലോകം. നായകന് അര്ജുന് കപൂറാണ്. കഥാനായിക 45കാരിയായ മലൈക അറോറയും. ഒന്നു വിവാഹിതയായി ഡൈവോഴ്സായ മലൈക ഇത്തവണ അര്‍ജുനെ കെട്ടുമെന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്. കോഫി വിത് കരണില്‍ മലൈ അതിഥിയായെത്തിയപ്പോഴാണ് കരണ്‍ വിവാഹത്തെക്കുറിച്ച് സൂചന നല്‍കിയത്. ആമിര്‍ ഖാനൊപ്പമാണ് മലൈക പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുകാരണം മലൈക 33 കാരനായ അര്‍ജുനുമായി അടുപ്പത്തിലാതയാണെന്ന വാര്‍ത്ത പരന്നിരുന്നു. ഇരുവരും കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. നേരത്തെ ഫിലിംഫെയര്‍ മാസിക ഇരുവരുടേയും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരുവരും പ്രണയബന്ധത്തിലാണെന്നും അത് അടുത്ത വര്‍ഷം വിവാഹത്തിലേക്കെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്തായാലും സിനിമലോകം പുതിയ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്.
Read Moreവിനീതിനെ സ്റ്റേഡിയത്തില്‍ നിന്ന് യത്രയാക്കിയത് കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി, കളി കാണാനെത്തിയ ബെംഗളൂരു ഫാന്‍സായ സ്ത്രീകളെയും അപമാനിച്ച് ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ തെമ്മാടിക്കൂട്ടം, മഞ്ഞപ്പടയെന്ന തെമ്മാടികളെ നിയന്ത്രിക്കാനാരുമില്ലേ
കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ആരാധകര്‍ ടീമിന്റെ പന്ത്രാണ്ടമന് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ബ്ലാസ്റ്റേഴ്സിനെ ലോക ഫുട്ബോളില്‍ അടയാളപ്പെടുത്താന്‍ മഞ്ഞപ്പടയുടെ പ്രയത്നവും ചെറുതല്ല. എന്നാലിപ്പോള്‍ മഞ്ഞപ്പട വില്ലന്‍ വേഷത്തിലേക്ക് മാറുന്ന കാഴ്ച്ചകളാണ് ദൃശ്യമാകുന്നത്. ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനുശേഷം സി.കെ. വിനീതിനെ തെറിവിളിച്ച് ഗ്രൗണ്ടില്‍ നിന്ന് യാത്രയാക്കിയും സോഷ്യല്‍മീഡിയയില്‍ വിനീതിനെയും കുടുംബത്തെയും അപമാനിച്ചും മഞ്ഞപ്പടയിലെ അംഗങ്ങളായ ഒരുകൂട്ടര്‍ നിറഞ്ഞാടുകയാണ്. കളി കാണാനെത്തിയ ബെംഗളൂരുവിന്റെ ചില വനിതാ ഫാന്‍സിനും സ്റ്റേഡിയത്തിന് പുറത്ത് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകനായ ശ്യാം ശശീന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ- മലയാളം കൃത്യമായി അറിയുന്നവരല്ല മറുനാട്ടുകാര്‍…. പാവയ്ക്ക പോലെ കിടക്കുന്ന കേരളത്തില്‍ നിന്ന് ‘മാപ്പ് ‘ നോക്കി മേലോട്ട് പോയാല്‍ മലയാളം കൊണ്ട് പിടിച്ചു നില്‍ക്കാനും പറ്റില്ല… ബംഗളുരുവില്‍ നിന്ന് ഒഫീഷ്യല്‍ ഫാന്‍ ഗ്രൂപ്പ് അല്ലാതെയും ആരാധകര്‍ വരും. കളി കഴിഞ്ഞു പോകാന്‍…
Read Moreബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയോ ? ഭാര്യ ലക്ഷ്മിയുടെ മൊഴിയിലെ ആശയക്കുഴപ്പം പോലീസിനെയും സംശയത്തിലാക്കുന്നു;വീട്ടുകാരുടെ ആരോപണവും സംശയം ബലപ്പെടുത്തുന്നു…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ച കാറപടകത്തില്‍ ദുരൂഹത ഉയരുന്നു. ഭാര്യ ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴിയിലെ ആശയക്കുഴപ്പമാണ് പോലീസിനെ കുഴപ്പിക്കുന്നത്. കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ അല്ലെന്നാണ് ഭാര്യ ലക്ഷ്മി പറയുന്നത്. ബാലഭാസ്കറാണ് കാറോടിച്ചതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി വീണ്ടും എടുക്കാനാണ് പോലീസിന്റെ തീരുമാനം. ഭാര്യയുടേയും ഡ്രൈവറുടേയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും. ആറ്റിങ്ങല്‍ ഡിവൈ.എസ്പിക്കു നല്കിയ മൊഴിയില്‍ അപകടം നടക്കുമ്പോള്‍ ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. വാഹനമോടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് ആണ്. ലക്ഷ്മി മകള്‍, തേജസ്വിനിക്കൊപ്പം മുന്‍സീറ്റിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അര്ജുന് തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു മൊഴി നല്‍കിയത്. അതനുസരിച്ച്, തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലം വരെ…
Read Moreബോളിവുഡിനോട് എനിക്ക് അസൂയ തോന്നുന്നു ! തുറന്നു സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നുവെന്ന് പാര്‍വതി
അധികാരത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിച്ചില്ലെങ്കില്‍ അത് ചോദ്യംചെയ്യുന്നത് സ്വാഭാവികമാണെന്നും അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമാണെന്നും നടി പാര്‍വതി. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ്സു തുറന്നത്. മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരേയാണ് ഡബ്ല്യൂസിസി എന്ന് പറയുന്നതില്‍ തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും ഡബ്ല്യൂസിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ബ്ലാക്ക്ലിസ്റ്റില് ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും പാര്‍വ്വതി പറഞ്ഞു. അഭിനേതാക്കളുടെ പ്രതിഭയെ മാനിക്കുന്നുവെന്നും അവരെ മോശക്കാരാക്കാന്‍ വേണ്ടിയല്ല സംസാരിക്കുന്നതെന്നും പറഞ്ഞ പാര്‍വതി ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? എന്ന ചോദ്യവും ഉന്നയിച്ചു.”ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ലഭിക്കാതെ വരുമ്പോള്‍ വിമര്‍ശിക്കും. അതുതന്നെയാണ് ഇവിടെയും സംഭവിച്ചത്”.പാര്‍വതി പറയുന്നു. ബോളിവുഡിനോട് എനിക്ക് അസൂയ തോന്നുന്നു. കാരണം തുറന്നു സംസാരിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബോളിവുഡ് ശ്രമിക്കുന്നു. ഇവിടെ സംസാരിക്കുന്നവര്‍ക്ക് അവസരം നഷ്ടപ്പെടുകയാണ്.…
Read Moreവളർത്തുമൃഗങ്ങളിലെ അതിസമ്പന്നർ ഇവര്‍
എല്ലാവർക്കും അവരവരുടെ വളർത്തുമൃഗങ്ങൾ വളരെ പ്രിയപ്പെട്ടതാണ്. ഭംഗികൊണ്ടും വിലകൊണ്ടും ചില വളർത്തുമൃഗങ്ങൾ മുന്നിൽനിൽക്കുന്പോൾ സന്പാദ്യംകൊണ്ട് മുന്നിൽ നിൽക്കുന്ന ചില മൃഗങ്ങളുണ്ട്. ഇൻഷ്വറൻസ് കമ്പനിയായ കംപെയർ ദ മാർക്കറ്റ് ലോകത്തിലെ സന്പന്നരായ വളർത്തുമൃഗങ്ങളുടെ പട്ടിക ഇന്നലെ പുറത്തുവിട്ടു. പൂച്ചകൾ, നായകൾ എന്തിന് കോഴി വരെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിലെ ആദ്യ റാങ്കുകാർ ഇവരാണ്. ഗുന്തർ നാലാമൻ (നായ, ആസ്തി 3. 5 കോടി ഡോളർ) ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ. മുൻഗാമി ഗുന്തർ മൂന്നാമനിൽനിന്ന് കൈമാറിവന്ന സ്വത്ത്. ജർമൻകാരിയായ കാർലറ്റ് ലീബെൻസ്റ്റീൻ തന്റെ കാലശേഷം നായയുടെ പേരിൽ സ്വത്തുക്കൾ എഴുവയ്ക്കുകയായിരുന്നു. ഇന്ന് ഗുന്തർ നാലാമന് സ്വന്തമായി പരിചാരകയും പാചകക്കാരനുമൊക്കെയുണ്ട്. പേരിൽ നിരവധി വീടുകളും. ഗ്രംപി ക്യാറ്റ് (പൂച്ച, ആസ്തി 9.95 കോടി ഡോളർ) സ്ഥിരമായി ദേഷ്യപ്പെട്ട മുഖമുള്ള ഇന്റർനെറ്റിലെ താരം. യഥാർഥ പേര് ടർദർ സോസ്. ഒലിവിയ ബെൻസൺ…
Read More