വെ​ള്ളൂ​രു​കാ​ര​ൻ ചെ​റു​ക്ക​നു ചൈ​ന​ക്കാ​രി പെ​ണ്ണ്! കൊച്ചിയില്‍ നടന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ചൈ​ന​യി​ൽ നി​ന്ന് പ​തി​നാ​ലം​ഗ​സം​ഘ​വും

ത​ല​യോ​ല​പ്പ​റ​ന്പ്: വെ​ള്ളൂ​രു​കാ​ര​ൻ ചെ​റു​ക്ക​ൻ താ​ലി​കെ​ട്ടി​യ​ത് ചൈ​ന​ക്കാ​രി പെ​ണ്ണി​നെ. വെ​ള്ളൂ​ർ കാ​രി​ക്കോ​ട് അ​ഞ്ജ​ലി​യി​ൽ സു​കു​മാ​ര​ൻ നാ​യ​ർ-ശ​കു​ന്ത​ള ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ.​എ​സ്. ഹ​രി​കൃ​ഷ്ണ​നാ​ണ് ചൈ​ന​യി​ലെ ഗ്വാം​ഡോ​ഗ് പ്ര​വി​ശ്യ​യി​ലെ ചെ​ങ് സ്കി ​ചാ​ങ്ങി​ന്‍റെ​യും, മെ​യ്ഫെ​ങ്ങ് താ​ങ്ങി​ന്‍റെ​യും മ​ക​ൾ ഗ്വ​യ്സെ​ൻ​ചാ​ങ്ങി​നെ ക​ല്ല്യാ​ണം ക​ഴി​ച്ച​ത്. ഇ​ന്ന​ലെ കൊ​ച്ചി​യി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ചൈ​ന​യി​ൽ നി​ന്ന് പ​തി​നാ​ലം​ഗ​സം​ഘ​വും എ​ത്തി​യി​രു​ന്നു. ജ​ർ​മ്മ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​രു​വ​രും അ​വി​ടെ​വെ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​തും. തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​തും. ഇ​രു​വ​രും ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് ഉ​ള്ള​വ​രാ​ണ്.

Read More

അവള്‍ സമ്മതിച്ചാല്‍ നിന്നെ കൂടി ഞാന്‍ കെട്ടാം, ഷോയ്ക്കിടയില്‍ കൊഞ്ചി കുഴഞ്ഞ് കെട്ടിപ്പിടിച്ച് മത്സരാര്‍ഥികള്‍, ദൃശ്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടു, ബിഗ്ബോസ് ഷോ വിവാദത്തില്‍

ടെലിവിഷന്‍ ഷോകളില്‍ വലിയ വിപ്ലവം സൃഷ്ടിച്ച പരിപാടിയാണ് ബിഗ് ബോസ്. എന്നാല്‍ ഇപ്പോള്‍ വലിയ വിവാദത്തിലാണ് ഷോ ചെന്നു പെട്ടിരിക്കുന്നത്. ഈ ഷോയെ ചൊല്ലി മുമ്പും പല പരാതികളും ഉയര്‍ന്നിട്ടുണ്ട്. ഷോയുടെ മറാഠിപതിപ്പാണ് ഇപ്പോള്‍ കോടതി കയറുന്നത്. നാസിക്കിലെ വിദ്യാര്‍ത്ഥിയായ ഋഷികേശ് ദേശ്മുഖാണു ഷോയിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. മത്സരാര്‍ത്ഥികളായ രാജേഷ് ശൃംഗാപുരെയും രേഷം ടിപ്നിസും മര്യാദയുടെ സീമകള്‍ ലംഘിക്കുന്നു എന്നു കാണിച്ചാണു പരാതി നല്‍കിയിരിക്കുന്നത്. വിവാഹിതനായിട്ടും ടിപ്നിസുമായി രാജേഷ് നാണം കെട്ട് കൊഞ്ചിക്കുഴയുകയാണ് എന്നും ഇരുവരും ടെലിവിഷനില്‍ ലജ്ജയില്ലാതെ ചുംബിക്കുകയും കിടക്കപങ്കിടുകയും ചെയ്യുന്നു എന്നും പരാതിയില്‍ പറയുന്നു. ഷോയില്‍ രാജേഷ് ടിപ്നിസിന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കുകയും ഇതു തന്റെ ഭാര്യ അംഗീകാരിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തനിക്കു രാജേഷിന്റെ ഭാര്യയെ ഭയമാണ് എന്ന് ടിപ്നിസ് പറഞ്ഞപ്പോഴായിരുന്നു ഈ പ്രതികരണം. രാജേഷിന്റെ ഭാര്യയോടു മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചു…

Read More

തിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച മൊയ്തീന്‍കൂട്ടിക്ക് എട്ടിന്റെ പണി കൊടുത്ത് നാട്ടുകാര്‍, സംഭവം ഇങ്ങനെ

മലപ്പുറത്ത് തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയ്ക്ക് നാട്ടുകാരുടെ മുട്ടന്‍ പണി. മൊയ്തീനിലൂടെ കുപ്രസിദ്ധി നേടിയ തൃത്തലയെ നാട്ടുകാരാണ് വീട്ടുകാര്‍ക്കും പീഡകനും ജീവിതകാലം മുഴുവന്‍ ഓര്‍മിക്കാനുള്ള പണി നല്കിയത്. ഇയാളുടെ വീടിനു മുന്നിലെ ബസ് സ്‌റ്റോപ്പിന്റെ പേര് മാറ്റുകയാണ് നാട്ടുകാര്‍ ചെയ്തത്. കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്റ്റോപ്പിന്റെ പേര്. ഇപ്പോള്‍ മൊയ്തീന്‍ പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ‘വീടിനു തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന്‍ പടി എന്ന് ഉറക്കെ വിളിച്ച് കണ്ടക്ടര്‍ ആളെയിറക്കുന്നു. തൃത്താലക്കാര്‍ മാസ്സ് ആണ് എന്നാണ് ഈ യുവതി പോസ്റ്റിട്ടത്.’ കേസില്‍ നിന്നെല്ലാം ഊരി മൊയ്തീന്‍ കുട്ടി തിരികെ വന്നാലും ഇടയ്ക്കിടെ ഇത് നാട്ടുകാര്‍ ഓര്‍ത്തിരിക്കാനാണ് സ്റ്റോപ്പിന്റെ പേര് മാറ്റിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും…

Read More

അമ്മയാകണം, സീരിയലില്‍ നിന്ന് അവന്തിക പിന്മാറി

അവന്തിക മോഹന്‍ ആത്മസഖി സീരിയലില്‍ നിന്ന് പിന്മാറി. ഗര്‍ഭിണിയായ അവന്തിക ശാരീരിക അവശതകള്‍ കൂടിയതോടെയാണ് സീരിയലില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം, അവന്തികയുടെ പിന്‍മാറ്റത്തില്‍ ആരാധകര്‍ ആകെ നിരാശയിലാണ്. ദിവ്യ എന്ന താരമാണ് ഇപ്പോള്‍ നന്ദിതയെ അഭിനയിക്കുന്നത്. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായെത്തിയ അവന്തികയില്‍ നിന്നും ബോയ്കട്ടുള്ള ദിവ്യയിലേക്ക് നന്ദിത മാറിയപ്പോള്‍ ആ മാറ്റത്തെ അംഗീകരിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. സീരിയലില്‍ നിന്നു താരത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം പ്രേക്ഷകരെ വളരെ നിരാശപ്പെടുത്തിരിക്കുകയാണ്. കാരണം അന്വേഷിച്ചവര്‍ക്ക് അറിയാന്‍ കഴിഞ്ഞതാകട്ടെ ഒരു സന്തോഷ വാര്‍ത്തയും. ഒരു പ്രമുഖ ദേശിയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം ആ സന്തോഷവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവച്ചത്. അമ്മയാകാനുള്ള തയാറെടുപ്പിലാണ് അവന്തിക ഇപ്പോള്‍. ആദ്യത്തെ മൂന്നുമാസക്കാലം വളരെ ഏറെ ശ്രദ്ധവേണം. നിരന്തരമായ ചിത്രീകരണത്തിനിടയ്ക്ക് പലപ്പോഴും ഭക്ഷണം പോലും കൃത്യ സമയത്തു കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ അവസ്ഥ ഇനി തുടര്‍ന്നാല്‍…

Read More

കുന്നംകുളത്തെ അശോക ഹോട്ടലില്‍ നിന്ന് പിടികൂടിയത് പട്ടിയിറച്ചി തന്നെ, ഇങ്ങനെ ഒരു വാട്‌സപ്പ് സന്ദേശം നിങ്ങള്‍ക്കും കിട്ടിയോ? ഫോര്‍വേഡ് ചെയ്യും മുമ്പ് ഇതൊന്നും വായിച്ചോളൂ

വാട്‌സപ്പില്‍ മലയാളി കുത്തിയിരിപ്പ് തുടങ്ങിയതോടെ വ്യാജ വാര്‍ത്തകളും പെരുകി. എന്തും ഷെയര്‍ ചെയ്യാന്‍ ആളുകള്‍ മത്സരിക്കുന്നതിനിടെ അസത്യങ്ങള്‍ പലതും പെരുകുന്നു. ഇതിനിടെ കുന്നംകുളത്തെ പോലീസിനും ഇതുപോലൊരു വാട്‌സപ്പ് മെസേജ് കൊണ്ടു എട്ടിന്റെ പണികിട്ടി. സംഭവം ഇങ്ങനെ കുന്നംകുളത്തെ അശോക ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടിച്ചുവെന്ന വാര്‍ത്തയാണ് കാട്ടുതീ പോലെ പടര്‍ന്നത്. എസ്‌ഐ കാട്ടുമാന്തി വേലായുധന്റെ നേതൃത്വത്തിലാണ് പട്ടിയിറച്ചി പിടിച്ചത്. കശാപ്പ് ചെയ്തതും അല്ലാതെയും സൂക്ഷിച്ചിരുന്ന പട്ടികളെ ഇവിടെ നിന്നും കണ്ടെത്തിയതായും സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതോടെ പോലീസിന് പിടിപ്പതു പണിയായി. കുന്നംകുളം സ്റ്റേഷനിലേക്ക് ആളുകള്‍ വിളിയോടു വിളി. സംഭവം സത്യമാണോയെന്ന് അറിയാനാണ് പലര്‍ക്കും താല്പര്യം. സത്യത്തില്‍ കുന്നംകുളത്ത് അശോക എന്നു പറയുന്നൊരു ഹോട്ടലില്ല. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. ചിത്രത്തിലുണള്ളത് ഇതരസംസ്ഥാനക്കാരാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിയും. ആരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും കുന്നംകുളം പോലീസ് വ്യക്തമാക്കി.…

Read More

ബാറില്‍ വച്ച് കാമുകന്‍ പറഞ്ഞു, നമ്മുക്ക് പിരിഞ്ഞേക്കാമെന്ന്, ഇത്രയും നാളും പ്രേമിച്ചതിന് നഷ്ടപരിഹാരം വേണമെന്ന് കാമുകിയും, പെട്ടി നിറയെ പണം കൊടുത്ത് കാമുകന്‍ പോയി, പിന്നെ നടന്നത് ട്വിസ്റ്റ്

ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ച കാമുകന്‍ കാമുകിക്ക് ശമ്പളമായി നല്‍കിയത് രണ്ടു മില്യണ്‍ യുവാന്‍. എന്നാല്‍ ഈ തുക മതിയാകില്ലെന്ന് പറഞ്ഞ യുവതി പണം ഉപേക്ഷിച്ചു. ചൈനയിലെ ഹാംഗ്‌സ്ഹു സിറ്റിയിലാണ് അല്‍പ്പം അസാധാരണമായ സംഭവം നടന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ബാറിനുള്ളില്‍ വെച്ചാണ് യുവാവ് കാമുകിക്ക് പണം നല്‍കിയത്. ഇവര്‍ ഉപേക്ഷിച്ച് പോയ പണം നിറച്ച പെട്ടി കണ്ടെത്തിയത് ബാറിലെ ജീവനക്കാരായിരുന്നു. ആരോ മറന്നു വെച്ച പെട്ടിയാകുമെന്ന് കരുതി ഇതുമായി അകത്തേക്കു പോയപ്പോഴാണ് പെട്ടി തുറന്ന് പണം മുഴുവന്‍ നിലത്തേക്കു വീണത്. തുടര്‍ന്നു ഇവര്‍ സംഭവം പോലീസില്‍ അറിയിച്ചു. പിന്നീട് ഇവരെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെട്ടിയുടെ ഉടമയെ കണ്ടെത്തുകയായിരുന്നു. ഐടി പ്രഫഷണലായ ഇയാള്‍ രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഇവിടെ എത്തിയത്. കാമുകിയുമായി വാക്കു തര്‍ക്കത്തിലേര്‍പ്പട്ട ഇയാള്‍ തന്റെ കാമുകിയായിരുന്നതിന്റെ ശമ്പളമായി പെട്ടി നിറയെ പണം ഇവര്‍ക്കു നല്‍കിയതിനു ശേഷം…

Read More

കന്നട നടി ഭാവന ബിജെപിയില്‍ ചേര്‍ന്നതിന് പൊങ്കാല മുഴുവന്‍ കേരളത്തിലെ ഭാവനയ്ക്ക്, സംഘികള്‍ക്കൊപ്പം ചേര്‍ന്ന നിന്റെ സിനിമ കാണില്ലെന്ന് സൈബര്‍ സഖാക്കള്‍, അമളി തിരിച്ചറിയും മുമ്പേ കമന്റുകള്‍ സ്‌ക്രീന്‍ഷോട്ടാക്കി ബിജെപി സൈബര്‍മാരും

സമ്പൂര്‍ണ സാക്ഷരരെന്ന് അഭിമാനിക്കുന്ന വെറും പൊങ്ങന്മാരാണ് മലയാളികളെന്ന ആക്ഷേപം വിവരവും അല്പം ചിന്താശേഷിയും ഉള്ളവര്‍ പറയുന്നതാണ്. ആവശ്യത്തിനും അനാവശ്യത്തിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുതല്‍ ടെന്നീസ് താരം മരിയ ഷറപ്പോവയെ വരെ അവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെത്തി അശ്ലീലവും ചീത്തയും പറയുന്നതാണ് ഒരുവിധം മലയാളികളുടെ സ്വഭാവം. അത്തരത്തില്‍ പുതിയ ഇരയായിരിക്കുന്നത് മലയാളത്തിന്റെ പ്രിയനടി ഭാവനയാണ്. കര്‍ണാടകയിലെ സിനിമ, സീരിയല്‍ നടി ഭാവന ബിജെപിയില്‍ ചേര്‍ന്നതാണ് മണ്ടന്മാരായ ചില മലയാളികളെ ചൊടിപ്പിച്ചത്. ഒന്നും നോക്കിയില്ല നേരെ ഭാവനയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോയി തെറിവിളികളും ഭീഷണിയും. ഭാവനയുടെ അക്കൗണ്ട് കിട്ടാത്തവര്‍ ഭര്‍ത്താവ് നവീനിന്റെ അക്കൗണ്ടിലും എത്തി തെറിവിളിച്ചു. നാണമുണ്ടോ സംഘികളുടെ കൂടെ വോട്ട് തെണ്ടാന്‍? നിന്റെയൊക്കെ ഒറ്റ പടം ഇന്ത്യയില്‍ ഇറക്കാന്‍ വിടില്ല, വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ ബിജെപിയോടൊപ്പം കൂടിയ ഭാവന മലയാളികള്‍ക്ക് ആകെ അപമാനമാണ്… എന്നിങ്ങനെ പോകുന്നു കമന്റുകള്‍. സിപിഎം…

Read More

ഇതുവരെ ലാഭമുണ്ടാക്കാത്ത സമീപഭാവിയിലൊന്നും ലാഭത്തിലാകാന്‍ സാധ്യതയില്ലാത്ത ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് എന്തുകൊണ്ട് ഏറ്റെടുത്തു, വിദേശ ഏറ്റെടുക്കലുകള്‍ നഷ്ടത്തിലായ വാള്‍മാര്‍ട്ടിന്റെ ബിസിനസ് തന്ത്രം ഇങ്ങനെ

റ്റി.സി. മാത്യു ഒടുവില്‍ വാള്‍മാര്‍ട്ട് ഇന്ത്യയില്‍ വന്നു. ലോകത്തിലെ ഏറ്റവും വലിയ ചില്ലറ വ്യാപാര ശൃംഖല ഇ-കൊമേഴ്‌സ് മേഖലയിലാണു വന്നിരിക്കുന്നത്. 11,000ലധികം സ്റ്റോറുകള്‍ നടത്തുന്ന കമ്പനി ഭാവി കണ്ടെത്താന്‍ ഇന്ത്യയെ ആശ്രയിക്കുകയാണെന്നും പറയാം. വളഞ്ഞവഴിയേ ഇന്ത്യന്‍ ചില്ലറവിപണിയില്‍ പ്രവേശിക്കുന്നുവെന്നും വ്യാഖ്യാനിക്കാം. അമേരിക്കയിലെ ചില്ലറവ്യാപാരത്തില്‍ കുത്തക അവകാശപ്പെടാവുന്ന കമ്പനിയാണു വാള്‍മാര്‍ട്ട്. സാം വാള്‍ട്ടണ്‍ 1962-ല്‍ തുടങ്ങിയ കമ്പനി സമീപകാലത്തു പല വെല്ലുവിളികള്‍ നേരിടുന്നുണ്ട്. വാള്‍ട്ടന്റെ കുടുംബം 51 ശതമാനം ഓഹരി കൈവശം വച്ചിട്ടുണ്ടെങ്കിലും കമ്പനി നടത്തിപ്പ് പ്രഫഷണലുകളുടെ കൈയിലാണ്. സമൂഹത്തിന്റെ മാറിവരുന്ന അഭിരുചിക്കനുസരിച്ചു കമ്പനി മാറുന്നില്ലെന്ന ആക്ഷേപം ചില്ലറയല്ല. കമ്പനി ഓണ്‍ലൈന്‍ ബിസിനസില്‍ വളരെ പിന്നിലാണ്. ആ മേഖലയില്‍ ചുരുങ്ങിയ കാലംകൊണ്ട് ആമസോണ്‍ നേടിയ വളര്‍ച്ച വിസ്മയാവഹമാണ്. നാളത്തെ വ്യാപാരം ഓണ്‍ലൈനിലായിരിക്കെ അതില്‍ വാള്‍മാര്‍ട്ട് മുന്നേറാത്തത് നിക്ഷേപകരുടെയും വിമര്‍ശനവിഷയമായി. രണ്ടാം വരവ് വാള്‍മാര്‍ട്ടിന്റെ വിദേശ ഇടപാടുകളെല്ലാം പരാജയമായതാണു കഥ.…

Read More

റോജയുടെ നീലചിത്രങ്ങള്‍ കണ്ട് ചെറുപ്പക്കാര്‍ വഴിതെറ്റുന്നു; അവര്‍ തെലുങ്കരെ അപമാനിക്കുന്നു, വിവാദമായി നേതാവിന്റെ വാക്കുകള്‍

നടിയും വൈഎസ്ആര്‍സിപി എംഎല്‍എയുമായ റോജയെ അപമാനിക്കുന്ന പരാമര്‍ശവുമായി ടിഡിപി നിയസഭ കൗണ്‍സില്‍ അംഗം ബുദ്ധ വെങ്കണ്ണ. അവരുടെ ജബര്‍ധസ്റ്റ് പരിപാടിയും നീലചിത്രങ്ങളും കണ്ട് ചെറുപ്പക്കാര്‍ വഴിതെറ്റുന്നുവെന്നാണ് വെങ്കണ്ണ പറഞ്ഞത്. തെലുഗു ജനതയുടെ വികാരത്തെ വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റോജ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മെയ് രണ്ടാം തിയതി ഗുണ്ടൂരില്‍ ഒമ്പത് വയസ്സുകാരി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്നതിനിടെ ഇത്തരം പ്രവര്‍ത്തികള്‍ ഇനി ആരെങ്കിലും ചെയ്താല്‍ അവര്‍ക്ക് ജീവനോടെയിരിക്കാന്‍ അവകാശമില്ലെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. അത് അവരുടെ ജീവിതത്തിലെ അവസാന ദിവസമായിരിക്കുമെന്നു ഓര്‍ത്തോളു എന്നും മന്ത്രി പറഞ്ഞു. പ്രതികള്‍ വൈ.എസ്.ആര്‍.സി.പിയ്ക്കു അറിയാവുന്നവരാണ്. എന്നാല്‍ കുട്ടികള്‍ക്ക് നേരെ ഇത്തരം ക്രൂരതകള്‍ സംഭവിക്കുമ്പോള്‍ വൈഎസ്ആര്‍സിപിയുടെ പുറത്ത് പഴി ചാരാതെ മുഖ്യമന്ത്രി സ്വയം ഇതിന്റെ ഉത്തരവാദിത്യം ഏറ്റെടുക്കണം എന്ന പരാമര്‍ശവുമായി റോജ രംഗത്തെത്തി. ഇത്തരം സാഹചര്യങ്ങളെ മുഖ്യമന്ത്രി രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്നും റോജ…

Read More

കടലിനെ വശത്താക്കി ചൈന, ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ലോകത്തിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലത്തിന്റെ നിര്‍മ്മാണം ചൈനയില്‍ പൂര്‍ത്തിയായി. പാലം ജൂലൈയില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കും. 55 കിലോമീറ്ററാണ് ഈ ഭീമന്‍ പാലത്തിന്റെ നീളം. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളായ ഹോങ്കോങ്ങിനെയും മക്കാവുവിനെയും ബന്ധിപ്പിക്കുന്നതാണു പാലം. തുറക്കുന്നതോടെ ഹോങ്കോങ്-മക്കാവു യാത്രാ സമയം പകുതിയായി കുറയും. ഒന്‍പത് വര്‍ഷം കൊണ്ട് 2000 കോടി ഡോളര്‍ മുതല്‍മുടക്കിലാണ് പാലം നിര്‍മ്മിച്ചത്. 2009 ലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. അതേസമയം പാലവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയരുന്നുണ്ട്. പാലം നിര്‍മ്മാണ ഘട്ടം മുതല്‍ തന്നെ വിവാദങ്ങള്‍ക്കും തുടക്കമായിരുന്നു. പ്രധാനമായും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. കര, കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാമെന്നിരിക്കേ ഇത്രയേറെ പണം ചെലവഴിച്ചു കടല്‍പ്പാലം എന്തിനെന്നും ആരോപണമുയര്‍ന്നു.  

Read More