പ്രതിരോധത്തിന്‍റെ കോട്ട പൊട്ടി കോട്ടയം; പ്രതിദിന രോഗികളുടെ എ​ണ്ണം 500 കടന്നു; 499 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​ രോഗം



കോ​ട്ട​യം: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്നു. ഇ​ന്ന് 522 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ദി​വ​സം 500ല്‍ ​അ​ധി​കം പേ​രി​ല്‍ രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്.

499 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ മ​റ്റു ജി​ല്ല​ക്കാ​രാ​യ 16 പേ​രും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യും ഉ​ള്‍​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ 23 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി.

രോ​ഗി​ക​ളി​ല്‍ 281 പു​രു​ഷ​ന്‍​മാ​രും 200 സ്ത്രീ​ക​ളും 41 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 65 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചു.

449 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ല്‍ 4958 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 14331 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 9353 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

Related posts

Leave a Comment