നന്മ പുലരട്ടെ, ഒഴുക്കു ചാലില്‍ കൂടി ഒഴുകി പോയ കുട്ടിയെ സാഹസികമായി രക്ഷിച്ച് കാര്‍ യാത്രക്കാര്ഡ, ഈ ദൃശ്യങ്ങള്‍ നന്മ അപ്രത്യക്ഷമായില്ലെന്ന് തെളിയിക്കും

അഴുക്കു ചാലില്‍ കൂടി കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ വീണ പതിനൊന്നു വയസുകാരനെ സമീപമുണ്ടായിരുന്നവര്‍ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ സെജിയാംഗ് പ്രവശ്യയിലെ ക്വസ്ഹുവിലാണ് സംഭവം നടന്നത്. റോഡിനു സമീപത്തുകൂടി നടന്നുപോയ ഈ കുട്ടി അഴുക്കുചാലില്‍ വീഴുന്നത് കണ്ട് ഉടനെ കാറില്‍ വന്ന യാത്രികരും മറ്റു കൂറച്ചു പേരും ചേര്‍ന്ന് കുട്ടിയെ രക്ഷിക്കുവാനുള്ള ശ്രമമായി പിന്നെ. കുറച്ചു ദൂരം മുന്‌പോട്ട് ഒഴുകി പോയ കുട്ടിയെ അഴുക്കു ചാലിലുള്ള ഒരു ദ്വാരത്തില്‍ കൂടിയാണ് പുറത്തെത്തിക്കാനായത്. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. 

Read More

സമ്മേളനം കഴിഞ്ഞ് പോകാന്‍ തുടങ്ങിയപ്പോള്‍ കരഞ്ഞു കൊണ്ട് നിന്ന വിദ്യാര്‍ഥിനിയെ കണ്ടു, പോകുന്ന വഴി കാവ്യയെ ഞെട്ടിച്ച് സുരേഷ് ഗോപി വീട്ടിലെത്തി സമ്മാനം നല്കി, സുരേഷ് ഗോപി വിസ്മയിപ്പിച്ചതിങ്ങനെ

രാഷ്ട്രീയത്തില്‍ ഇറങ്ങി എംപിയായപ്പോഴും നാട്ടുകാര്‍ക്ക് ഏറെയിഷ്ടമുള്ള നടനും മനുഷ്യസ്‌നേഹിയുമാണ് സുരേഷ് ഗോപി. മനുഷത്വവും സത്യസന്ധതയുമില്ലാത്ത രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ സുരേഷ് ഗോപി വ്യത്യസ്തനാകുന്നത് അതുകൊണ്ട് തന്നെ. കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ ഒരു പരിപാടിക്കിടെ ഉണ്ടായ സംഭവം അദേഹത്തിന്റെ മഹത്വം വീണ്ടും വിളിച്ചോതുന്നു. സംഭവം ഇങ്ങനെ- ചെങ്ങന്നൂരിലെ ചെറിയനാട് പഞ്ചായത്തില്‍ കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി എംപി. കുടുംബ സംഗമത്തില്‍ വെച്ച് പ്രദേശത്തു പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവും നല്‍കി. എന്നാല്‍ ബൂത്ത് ഭാരവാഹികള്‍ ലിസ്റ്റ് വിളിച്ചപ്പോള്‍ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ആലക്കോട് മോഹനം വീട്ടില്‍ കാവ്യയുടെ പേര് വിട്ടുപോയി. സുരേഷ് ഗോപി മടങ്ങുന്ന വഴിക്ക് കാവ്യ വഴിയരികില്‍ നിന്ന് പൊട്ടിക്കരയുന്നത് കണ്ടു. ഇതോടെ താരം ഒപ്പമുണ്ടായിരുന്നവരോട് കാര്യം തിരക്കി. അപ്പോഴാണ് അവരും കാവ്യയെ വിട്ടുപോയ കാര്യം അറിയുന്നത്. ഒട്ടും…

Read More

അന്ന് അയാളുടെ വീട്ടിലേക്ക് വിളിച്ച് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു, ഞാന്‍ പറഞ്ഞതു കേട്ട് അവര്‍ പൊട്ടിക്കരഞ്ഞു, തനിക്കു നേരിട്ട അപമാനത്തെക്കുറിച്ച് നടി അന്‍സിബ തുറന്നു പറയുന്നു

സൂപ്പര്‍ഹിറ്റായ ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ വേഷത്തില്‍ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് അന്‍സിബ. ദൃശ്യത്തിനുശേഷം കൈനിറയെ ചിത്രങ്ങള്‍ കിട്ടിയെങ്കിലും കൂടുതല്‍ ശ്രദ്ധിക്കപ്പെടാതെ പോയി. സോഷ്യല്‍മീഡിയയില്‍ പലപ്പോഴും ആക്രമണത്തിന് ഇരയായ നടി കൂടെയായിരുന്നു അവര്‍. വസ്ത്രധാരണത്തിന്റെ പേരില്‍ പോലും ആക്രമിക്കപ്പെട്ടു. ഒരിക്കല്‍ ഫേസ്ബുക്കില്‍ ലൈവ് വന്നപ്പോള്‍ ഒരാള്‍ തന്നെക്കുറിച്ച് മോശമായ കമന്റിട്ടതും പിന്നീട് അയാളുടെ നമ്പര്‍ കണ്ടുപിടിച്ച് തിരികെ വിളിച്ചതും അന്‍സിബ തുറന്നുപറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അന്‍സിബയുടെ വെളിപ്പെടുത്തല്‍. അന്നെനിക്ക് സംഭവിച്ചത് ഞാന്‍ ഒഫിഷ്യല്‍ ലൈവ് വീഡിയോയില്‍ വന്നതായിരുന്നു. അപ്പോഴാണ് ഇങ്ങനെ മോശം കമന്റ് വരുന്നത്. ഞാന്‍ വല്ലാതെ അസ്വസ്ഥതയായിരുന്നു. പക്ഷേ ഷൂട്ട് നടക്കുന്നതിനാല്‍ അത് മുഖത്ത് കാണിക്കാനും ആവുമായിരുന്നില്ല. നമുക്കൊരിക്കലും പരിചയമില്ലാത്ത ഒരാള്‍ ഇങ്ങനൊക്കെ പറയുമ്പോള്‍ എങ്ങനെ സഹിക്കും. എത്ര പേര്‍ ആ കമന്റ് കണ്ടു കാണും. നമ്മളവിടെ അപമാനിക്കപ്പെടുകയല്ലേ. ആര്‍ടിസ്റ്റ് എന്ന നിലയില്‍ കാണണ്ട.…

Read More

എന്തുകൊണ്ട് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയില്ല എന്ന ചോദ്യത്തിന് കരീനയുടെ അമ്പരപ്പിക്കുന്ന മറുപടി ഇങ്ങനെ…

സിനിമാ താരങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണെന്നിരിക്കേ അതിന് അപവാദമാണ് ബോളിവുഡ് താരം കരീന കപൂര്‍. സിനിമ പ്രമോഷനു വേണ്ടിയും ആരാധകരുമായി സംവദിക്കുന്നതിനും ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നവരില്‍ പതിറ്റാണ്ടുകളായി സിനിമയില്‍ ഉള്ളവര്‍ മുതല്‍ പുതുമുഖ താരങ്ങള്‍ വരെയുണ്ട്. എന്നാല്‍ എന്തുകൊണ്ട് ബോളിവുഡിന്റെ താരറാണി കരീന കപൂറിന് ഇതുവരെ ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല എന്നത് ആരാധകര്‍ക്കിടയിലെ കുഴപ്പിക്കുന്ന ഒരു ചോദ്യമായി അവശേഷിച്ചിരുന്നു. ആരാധകരുടെ ആശങ്കകള്‍ക്ക് മറുപടി നല്‍കി കരീന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലാത്തതിന് താരത്തിന്റെ മറുപടി ഇങ്ങനെ. ‘അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്.സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും…

Read More

മുഖ്യമന്ത്രി കസേര വാഴാത്ത യെദിയൂരപ്പ, മൂന്നു തവണ മുഖ്യമന്ത്രി, മൂന്നിലും പാതിവഴിയില്‍ കാലിടറി, നാണക്കേടുകള്‍ മാത്രം മിച്ചം, ക്ലാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയായ യെദിയൂരപ്പയുടെ വീഴ്ച്ചയുടെ ചരിത്രം ഇങ്ങനെ

ഒരിക്കല്‍ക്കൂടി യെദിയൂരപ്പ മുഖ്യമന്ത്രി. പറഞ്ഞു തീരുംമുമ്പേ നാണംകെട്ട് പുറത്തുപോകുകയും ചെയ്തു. രാജ്യത്തെ തന്നെ നിര്‍ഭാഗ്യവാനായ മുഖ്യമന്ത്രിയെന്ന് വേണമെങ്കില്‍ അദേഹത്തെ വിശേഷിപ്പിക്കാം. മൂന്നാം തവണയാണ് കാലാവധി തികയ്ക്കാതെ യെദിയൂരപ്പ പടിയിറങ്ങുന്നത്. ജെഡി-എസുമായുണ്ടായ ധാരണയനുസരിച്ച് 2007ല്‍ ആദ്യമായി മുഖ്യമന്ത്രിയായ യെദിയൂരപ്പയ്ക്ക് വെറും ഏഴു ദിവസം മാത്രമായിരുന്നു മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ കഴിഞ്ഞത്. എച്ച്.ഡി. കുമാരസ്വാമി പാലം വലിച്ചതായിരുന്നു കാരണം. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭൂരിപക്ഷത്തിന് ഏതാനും എംഎല്‍എമാരുടെ കുറവുണ്ടായിരുന്ന ബിജെപി സ്വതന്ത്രരെയും പ്രതിപക്ഷ എംഎല്‍എമാരെയും വശത്താക്കി ഭൂരിപക്ഷമുണ്ടാക്കി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് യെദിയൂരപ്പയല്ലാതെ മറ്റൊരു പേര് ബിജെപിക്കില്ലായിരുന്നു. ഓപ്പറേഷന്‍ ലോട്ടസ് എന്നു പേരിട്ട ചാക്കിട്ടുപിടിത്തത്തിലൂടെ നിരവധി പ്രതിപക്ഷ എംഎല്‍എമാരെ യെദിയൂരപ്പ ബിജെപി പക്ഷത്താക്കി. എന്നാല്‍, മൂന്നു വര്‍ഷം മാത്രമേ മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ യെദിയൂരപ്പയ്ക്കു കഴിഞ്ഞുള്ളൂ. അനധികൃത ഭൂമിയിടപാടു കേസില്‍ ലോകായുക്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടി വന്നു. പദവിയില്‍ തുടരാന്‍ പരാമാവധി…

Read More

എന്തുകൊണ്ട് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല, കരീന പറയുന്നു

സിനിമയില്‍ ഇന്നലെ വന്നവര്‍ പോലും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കാനാണ് ആദ്യം ആഗ്രഹിക്കുന്നത്. എന്നാല്‍ വലുതും ചെറുതുമായ താരങ്ങളെ ഇക്കാര്യത്തില്‍ അത്ഭുതപ്പെടുത്തിയ ഒരു നടിയുണ്ട്. മറ്റാരുമല്ല കരീന കപൂര്‍ തന്നെ. ഫേസ്ബുക്കിലോ ട്വിറ്ററിലോ സ്വന്തമായി ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ല സെയ്ഫ് അലിഖാന്റെ ഭാര്യയായ കരീന. സോഷ്യല്‍മീഡിയയോട് മുഖം തിരിക്കുന്നത് എന്തിനെന്ന ചോദ്യത്തിന് കരീനയ്ക്ക് ഉത്തരമുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അവര്‍ ഇതുസംബന്ധിച്ച് മനസുതുറന്നത്. വളരെ പക്വത യോടെയായിരുന്നു കരീന മറുപടി നല്‍കിയത്. കരീനയുടെ മറുപടി ഇങ്ങനെ- അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല- കരീന പറഞ്ഞു

Read More

ആഡംബരകാറിന് ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ യുവാവ് മുടക്കിയത് 16 ലക്ഷം രൂപ! ഒന്നരക്കോടി രൂപയുടെ കാറിനായി ലക്ഷങ്ങള്‍ മുടക്കിയ യുവാവിന്റെ കഥ ഇങ്ങനെ

കോടികള്‍ മുടക്കി വാങ്ങുന്ന വണ്ടികള്‍ക്ക് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി പലരും വാരിയെറിയുന്നത് ലക്ഷങ്ങളാണ്. സ്വന്തം വണ്ടി മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാക്കാനാണ് ഇത്തരം പ്രവര്‍ത്തികള്‍. പിന്നെ ചിലര്‍ ഭാഗ്യ നമ്പര്‍ എന്നതിന്റെ പേരില്‍ ലക്ഷങ്ങള്‍ മുടക്കുന്നതും പതിവാണ്. അത്തരത്തില്‍ ഒരു നമ്പര്‍ കിട്ടാന്‍ യുവാവ് മുടക്കിയ തുകയാണ് ഇപ്പോള്‍ വാഹനലോകത്ത് ചര്‍ച്ചാ വിഷയം. ജയ്പൂരില്‍ നിന്നുള്ള രാഹുല്‍ തനേജയാണ് തന്റെ കാറിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ 16 ലക്ഷം രൂപ മുടക്കിയത്. പുതിയതായി വാങ്ങിയ ജാഗ്വര്‍ എക്സ്ജെ എല്ലിനുവേണ്ടിയാണ് ഇത്രയും തുക ചെലവിട്ടത്. ഫാന്‍സി നമ്പറായ ‘1’ ലഭിക്കാനായിരുന്നു ഈ 37 വയസ്സുകാരന്റെ ശ്രമം. ജയ്പൂര്‍ ആര്‍ടിഒ ഓഫീസില്‍ നമ്പര്‍ റജിസ്ട്രേഷന് ചിലവഴിച്ച എക്കാലത്തെയും വലിയ തുകയാണിത്. ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന രാഹുല്‍ മാര്‍ച്ച് 25 നാണ് 1.50 കോടി ചിലവാക്കി ജാഗ്വര്‍ വാങ്ങിയത്. പക്ഷേ ഇഷ്ട…

Read More

ആ താരവിവാഹം ഉടന്‍, സൂചന നല്കി നയന്‍സ്

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകനും നടനുമായ വിഘ്നേഷ് ശിവനും തമ്മിലുള്ള പ്രണയം ഒരു രഹസ്യമല്ല. വെക്കേഷന്‍ ആസ്വദിക്കാനുള്ള യാത്രകളും പാര്‍ട്ടികളുമൊക്കെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിഘ്നേഷ് ശിവന്റെ കഴിഞ്ഞ ദിവസത്തെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റാണ് തെളിവായി ഏവരും ചൂണ്ടിക്കാണിക്കുന്നത്. നയന്‍താരയുടെ പുതിയതായി പുറത്തിറങ്ങിയ ചിത്രം കോലമാവ് കോകിലയിലെ രസകരമായ ഗാനത്തെ അഭിനന്ദിച്ച് വിഘേനേഷ് പോസ്റ്റ് ചെയ്തതിലാണ് സൂചനയുള്ളത്. കല്യാണ വയസ്സ് താന്‍ വന്ത്ട്ത്ത് ഡീ എന്ന് തുടങ്ങുന്ന ഗാനത്തിലെ വരികള്‍ പങ്കുവച്ച് അനുയോജ്യമായ പാട്ടുകള്‍ക്ക് നന്ദി ബ്രദേഴ്സ് എന്ന് വിഘ്നേഷ് കുറിച്ചു. ഒപ്പം നയന്‍താര വി എന്ന ലെറ്റര്‍ തൊപ്പിയും വിഘ്നേഷ് എന്‍ എന്നെഴുതിയ തൊപ്പിയും ധരിച്ചുള്ള ചിത്രം പങ്കുവച്ചു.

Read More

എന്റെ സൗഹൃദത്തിനൊക്കെ അയാള്‍ നിയന്ത്രണം വച്ചു, അതോടെ തമ്മില്‍ വേര്‍പിരിയുകയെന്ന തീരുമാനമെടുത്തു, വിവാഹ മോചനത്തെക്കുറിച്ചും വിവാദങ്ങളെപ്പറ്റിയും നടി നീന കുറുപ്പ് മനസുതുറക്കുന്നു

നീന കുറുപ്പിനെ ഓര്‍മയില്ലേ. മമ്മൂട്ടിയുടെ നായികയായി സിനിമയില്‍ എത്തിയ നീനയ്ക്ക് മികച്ച അവസരങ്ങള്‍ വളരെക്കുറച്ചു മാത്രമാണ് ലഭിച്ചിരുന്നത്. സീരിയലില്‍ ശ്രദ്ധകേന്ദ്രീകരിച്ച നീന അഭിനയ ജീവിതത്തിന്റെ മുപ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കരിയറില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോഴും വ്യക്തിജീവിതത്തില്‍ വലിയ തിരിച്ചടിയാണ് നീനയെ കാത്തിരുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നീന അതിനെക്കുറിച്ച് പറയുന്നു. ദാമ്പത്യ ജീവിതത്തില്‍ ഇത്തരത്തിലുളള ഒരുപാട് അഭിപ്രായ ഭിന്നതകള്‍ കടന്നു വന്നിരുന്നു. എല്ലാകാര്യത്തിലും ഞങ്ങള്‍ക്ക് വ്യത്യസ്ത അഭിപ്രായമാണ്. മോളുടെ കാര്യത്തില്‍ മാത്രമാണ് ഒരേ ചിന്തയും ഒരേ അഭിപ്രായവുമുള്ളത്. എന്റെ ജോലിയില്‍ പോലും അദ്ദേഹത്തിനു അഭിപ്രായ ഭിന്നതയുണ്ടാകും. കൂടാതെ ജീവിതത്തില്‍ സൗഹൃദത്തിനൊക്കെ കടുത്ത നിയന്ത്രണമായിരുന്നു. സുഹൃത്തുക്കളുമായി അകന്നു പോകുക എന്നത് ചിന്തിക്കാന്‍ പോലും എനിക്ക് കഴിയാത്ത കാര്യമായിരുന്നു. കുടുംബത്തിന്റേയും സ്‌നേഹത്തിന്റേയും പേരില്‍ ഒരു സ്ത്രീ സര്‍വ്വതും ത്യജിക്കണമെന്ന അഭിപ്രായം എനിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റേത്…

Read More

ഡി. കെ. ദ ബിഗ് ബോസ്! കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കോടീശ്വരന്‍; ബിജെപി പോലും ഭയക്കുന്ന പ്രബലന്‍

ബിജെപി ഏറ്റവുമധികം ഭയക്കുന്ന നേതാവ് ആരായിരിക്കും? രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അല്ലെങ്കില്‍ സീതാറാം യെച്ചൂരി എന്നീ പേരുകളാണ് മനസില്‍ തെളിയുകയെങ്കില്‍ നിങ്ങള്‍ക്ക് ഡി.കെ. ശിവകുമാര്‍ എന്ന നേതാവിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ല. അതേ സാക്ഷാല്‍ അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും ഉറക്കം കെടുത്ത നേതാവ് ഈ കര്‍ണാടക എംഎല്‍എയാണ്. കുതിരക്കച്ചവടത്തിന് ഇറങ്ങി തിരിച്ച ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ പട നയിക്കുന്നത് ഈ ശതകോടീശ്വരനാണ്. സിദ്ധരാമയ്യ മന്ത്രിസഭയിലെ മന്ത്രിയായിരുന്നു അദേഹം. ഡി.കെ. എന്ന പേര് കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ ആദ്യം ചര്‍ച്ചയാകുന്നത് ഗുജറാത്ത് രാജ്യസഭ തെരഞ്ഞടുപ്പ് കാലത്താണ്. അന്ന് അഹമ്മദ് പട്ടേലിനെ തോല്പിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ കോടികളുമായി ബിജെപി പാഞ്ഞു നടന്നപ്പോള്‍ രക്ഷകനായത് ശിവകുമാറായിരുന്നു. രാത്രിക്കു രാത്രി ഗുജറാത്തില്‍ നിന്ന് എംഎല്‍എമാരെ ബംഗളൂരുവില്‍ എത്തിച്ചു. കര്‍ണാടകയിലെത്തിയ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും…

Read More