കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണിക്ക്’ എന്ന് സഹോദരൻ ബോണി(ശ്രീനാാഥ് ഭാസി)യോട് ബോബി (ഷെയ്ൻ നിഗം) പറയുന്ന ഒരു രംഗമുണ്ട്. നിലാവു പൂത്ത രാത്രിയില്‍ ബോണി പെണ്‍സുഹൃത്തിനൊപ്പം കവര്‍ കാണാന്‍ പോകുന്നതും ആ നീലവെള്ളം അവള് ഉള്ളംകൈയില്‍ കോരിയെടുക്കുന്നതും ചിത്രത്തിലെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. കുമ്പളങ്ങി നൈറ്റ്സ് പുറത്തിറങ്ങിയിട്ട് വര്‍ഷം ആറ് ആകുമ്പോഴും ഇന്ത്യയിലെ ആദ്യത്തെ മോഡല്‍ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിലെ കവര്‍ ഇന്നും സൂപ്പര്‍ഹിറ്റാണ്. കവര്‍ പൂത്തത്തോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ആ നയന മനോഹര രാത്രിക്കാഴ്ച നേരില്‍ കാണാന്‍ വൈകുന്നേരം മുതല്‍ മറ്റു ജില്ലകളില്‍ നിന്നുപോലും നൂറു കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കുമ്പളങ്ങിയിലെ പാടശേഖരങ്ങളിലാണ് നീല വെളിച്ചം വിതറി കവര്‍ നിറഞ്ഞു നില്‍ക്കുന്നത്. വെള്ളത്തിന് ഇളക്കം തട്ടിയാല്‍ നീലപ്രകാശം വെട്ടിത്തിളങ്ങും. വെള്ളത്തില്‍ ഉപ്പിന്റെ അളവ് കൂടുന്തോറും ഇതിന്റെ…
Read MoreCategory: RD Special
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം: അച്ഛൻ കൊല്ലപ്പെടുമ്പോൾ മകൻ അമ്മയുടെ ഗർഭപാത്രത്തിൽ
അച്ഛനെ കൊന്ന കേസിലെ പ്രതിയെ 32 വർഷം കാത്തിരുന്ന് മകൻ നൽകിയ ക്വട്ടേഷനിലൂടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ 27ന് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിക്കും. മാലൂർ തൃക്കടാരിപ്പൊയിലിൽ കട്ടൻ രാജു കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് 27ന് തുടങ്ങുന്നത്. 2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന കട്ടൻ രാജുവിനെ തൃക്കാരിപ്പൊയിൽ മുണ്ടയോട് റോഡ് ജംഗ്ഷനിൽ കാറിൽ തട്ടിക്കൊണ്ടുപോയി ഒന്നു മുതൽ മൂന്നു വരെ പ്രതികൾ രാജുവിനെ അവരുടെ മടിയിൽ ബലമായി കിടത്തി പാന്റ് കൊണ്ട് കഴുത്തു മുറുക്കിയും കത്തി കൊണ്ട് ഒന്നാം പ്രതി കഴുത്തറുത്തും കൊലപ്പെടുത്തി. ശേഷം വെക്കളം പോത്തുകുഴി തോട്ടംപൊയിൽ എന്ന സ്ഥലത്ത് ശാസ്ത്രി നഗറിൽ നിന്ന് കോളയാടിന് പോകുന്ന റോഡിൽ മൃതദേഹം ഉപേക്ഷിച്ച് നിടുംപൊയിൽ വഴി പ്രതികൾ മാനന്തവാടി ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു. ഇസ്മയിൽ ഒമ്പതാം പ്രതി…
Read Moreആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹന്‍രാജിന്റെ സിനിമായാത്രകള്‍. നാടകക്കളരിയില്നിന്നാണ് വരവ്. ഫ്രീഡം ഫൈറ്റിലെ “അസംഘടിതരാ’ണ് ആദ്യ ടേണിംഗ് പോയിന്റ്. ചെറുതെങ്കിലും, പൂജ നിര്‍ണായക വേഷങ്ങളിലെത്തിയ രോമാഞ്ചത്തിലെ ഓജോ ബോര്‍ഡ് സീനും ആവേശത്തിലെ ഡം ഷെരാള്ഡ് സീനും ആ സിനിമകളുടെ കഥാഗതി മാറ്റിമറിച്ചു. തിയറ്റര്‍-ഓടിടി ഹിറ്റായ സൂക്ഷ്മദര്‍ശിനിയും തിയറ്റര്‍ വിജയം നേടിയ ഒരു ജാതി ജാതകവുമാണ് പൂജയുടെ പുത്തന്‍ വിശേഷങ്ങള്‍. പൂജ രാഷ്്ട്രദീപികയോടു സംസാരിക്കുന്നു. അസംഘടിതര്എല്ലാവരോടും സംസാരിക്കാനുള്ള മടിയും നാണവും മാറ്റാനാണ് അമ്മ എന്നെ എറണാകുളത്തെ ലോകധര്‍മി നാടകഗ്രൂപ്പിന്റെ ചില്‍ഡ്രന്‍സ് തിയറ്റില്‍ ചേര്‍ത്തത്. ബിഎ ഇക്കണോമിക്സ് പഠനകാലത്ത് ഡല്‍ഹി ശ്രീറാം കോളജിലും പുറത്തും നാടകങ്ങള്‍ ചെയ്തിരുന്നു. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു തിയറ്റര്‍ ആര്‍ട്സില്‍ മാസ്റ്റേഴ്സ്. സിംഗപ്പൂരിലെ ഇന്റര്‍ കള്‍ച്ചറല്‍ തിയറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നുവര്‍ഷം ആക്ടിംഗ് പഠനം. തിരിച്ചു നാട്ടിലെത്തി നാടകങ്ങള്‍ ചെയ്തു.…
Read Moreഏഷ്യന്‍ വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്
ഇടുക്കി: മനുഷ്യനിര്‍മിത വിസ്മയമായ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇന്ന് 49 വയസ്. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം ഉയരത്തില്‍ ഇന്ത്യയിലെ രണ്ടാമത്തേതും ലോകത്ത് 36-ാമത്തേതുമാണ്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയായ നദിയായ പെരിയാറ്റിലാണ് ഇടുക്കി അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. 1961ലാണ് പദ്ധതിയുടെ രൂപകല്പന തയാറാക്കിയത്. 1966ല്‍ കൊളംബോ പദ്ധതി പ്രകാരം ഇടുക്കി പദ്ധതിക്ക് കാനഡ നിര്‍മാണസഹായം വാഗ്ദാനം ചെയ്തു. 1967ല്‍ ഇത് സംബന്ധിച്ചുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതി വിഭാവനം ചെയ്തപ്പോള്‍ സി. അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. 1969 ഏപ്രില്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് നിര്‍മാണോദ്ഘാടനം നടത്തി. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി നാടിന് സമര്‍പ്പിച്ചു. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളടങ്ങുന്ന ഒന്നാംഘട്ടം 110 കോടി ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയത്. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയേയും 925 മീറ്റര്‍…
Read Moreപ്രതീക്ഷയുടെ മലയോര ഹൈവേ തുറക്കുന്നു
മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേയിൽ കോഴിക്കോട് ജില്ലയിലെ ആദ്യ റീച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയുള്ള 34.3 കിലോമീറ്ററാണു ഫെബ്രുവരി 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നത്. 2020 ഓഗസ്റ്റ് 11ന് ആണു റോഡ് നിർമാണം അന്നത്തെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തത്. 24 മാസം ആയിരുന്നു നിർമാണ കാലാവധി. കോവിഡും ചില മേഖലകളിൽ സ്ഥലം വിട്ടുകിട്ടാനുള്ള കാലതാമസവും കാരണം നിർമാണം രണ്ടരവർഷം വൈകി.155 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റി ആണ് റോഡ് നിർമാണ കരാർ ഏറ്റെടുത്തത്. റോഡിന് ഇരുവശത്തും സൗജന്യമായാണു ജനങ്ങൾ നവീകരണത്തിനു സ്ഥലം വിട്ടുകൊടുത്തത്12 മീറ്റർ വീതിയുള്ള റോഡിൽ ബിഎം-ബിസി നിലവാരത്തിലുള്ള ടാറിംഗാണ്. ഇരുവശങ്ങളിലും പൂട്ടുകട്ട വിരിച്ചു. റോഡിന്റെ വശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഇരു വശങ്ങളിലും ഓട, ഭൂഗർഭ കേബിളുകളും പൈപ്പുകളും കടന്നു പോകാനുള്ള കോൺക്രീറ്റ്…
Read Moreവിട പറഞ്ഞു മൂന്നു പതിറ്റാണ്ടുകൾക്കുശേഷവും ഇവിടെ പത്മരാജൻ ജീവിക്കുന്നു; നേർത്ത സംഗതമായി, പ്രണയമായി…
വർഷങ്ങൾക്കു മുന്‍പ് ചലച്ചിത്രകാരനും കഥാകാരനുമായ പി.പത്മരാജന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് പ്രസംഗിച്ച പിന്നണി ഗായകൻ ജി.വേണുഗോപാൽ പറഞ്ഞു- “പപ്പേട്ടന്റെ സിനിമകളിലെ സംഭാഷണങ്ങൾ എഴുതിയ കാർഡുകൾ കൊണ്ട് നമ്മുടെ വീടുകളുടെ ചുമരുകൾ അലങ്കരിക്കാം. വർണമുള്ള കലണ്ടറുകളും പുഷ്പങ്ങളും പോലെ അവ നമ്മുടെ ഗൃഹാങ്കണങ്ങളെ മനോഹരമാക്കും.’ സത്യമാണത്. മഴത്തുള്ളികൾ തെറിച്ചു വീഴുന്നതുപോലെയും മഞ്ഞിൻകണം പൊഴിയുന്ന പോലെയും പകുതി വിടർന്ന ചുവന്ന റോസാപ്പൂവ് പോലെയും ഒക്കെ അനുഭവപ്പെടും പത്മരാജന്റെ സംഭാഷണങ്ങൾ. പ്രണയവും വിരഹവും തത്വചിന്തയും ആത്മീയതയുമെല്ലാം ഇഴചേരും പദ്മരാജന്റെ സ്വന്തം കഥകളിലും നോവലുകളിലും എഴുതി വച്ച വാക്കുകളിൽ. പദ്മരാജന്റെ സിനിമകളിലൂടെയാണ് പക്ഷെ ഈ സംഭാഷണങ്ങൾ കൂടുതൽ ജനകീയമായത് എന്ന് മാത്രം. പാലപ്പൂവിന്റെ ഗന്ധമുള്ള രാത്രിയുടെ ഏതോ യാമത്തിൽ തൂമിന്നൽപിണർ പോലെ ആകാശത്തു നിന്നുമിറങ്ങി വന്ന ഗന്ധർവൻ- “ഞാൻ ഗന്ധർവൻ ചിത്രശലഭമാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർധം പോലും…
Read Moreമാഞ്ഞുപോയി മധുര സ്വരം
വിശാലമായൊരു വേദിയിൽ ഒരേകാന്തപഥികനെപ്പോലെ പി. ജയചന്ദ്രൻ പാടുന്നു. ഇടത്തേ കൈ പാന്റ്സിന്റെ പോക്കറ്റിലിട്ട്, ഇതൊക്കെയെന്തനായാസം എന്ന മട്ടിൽ അലസം. ചിലയിടങ്ങളിൽ ചില വാക്കുകൾക്ക് അല്പമൊരു ഘനംകൊടുത്തിട്ടുണ്ട് എന്നതൊഴിച്ചാൽ പഴയ അതേ സ്വരം, അതേ ഭാവം- മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു… അതാ, അവിടമാകമാനം ചന്ദ്രികയുദിക്കുന്നു… പതിറ്റാണ്ടുകൾ പിന്നിലേക്കു നടന്നാൽ മദ്രാസിൽ ദേവരാജൻ മാസ്റ്ററുടെ താമസസ്ഥലത്തെത്തും. സംഗീതം ശാസ്ത്രീയമായി പഠിക്കാത്തവരെക്കൊണ്ട് ഞാൻ പാടിക്കാറില്ല എന്നു കട്ടായം പറഞ്ഞെങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാം എന്ന മാസ്റ്ററുടെ അലിവിനു പാത്രമായി അദ്ദേഹത്തിനുമുന്നിൽ ഭവ്യതയോടെ നിൽക്കുകയാണ് ജയചന്ദ്രൻ എന്ന യുവാവ്. ആർ.കെ. ശേഖറിന്റെ ഹാർമോണിയ നാദത്തിനൊപ്പം മാസ്റ്റർ ജയചന്ദ്രനെ പാട്ടുപഠിപ്പിക്കുന്നു- താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ… എഴുതിയെടുക്കുക, പഠിക്കുക, പിറ്റേന്നുവന്ന് പാടിക്കേൾപ്പിക്കുക, തിരുത്തലുകൾ വീണ്ടും പഠിക്കുക, പിന്നെയും പാടുക… മാസ്റ്ററുടെ പതിവുശൈലി തുടർന്നു. കളിത്തോഴൻ (1966) എന്ന ചിത്രത്തിനുവേണ്ടിയാണ് പാട്ട്. രണ്ടാമതൊരു പാട്ടുകൂടി മാസ്റ്റർ…
Read Moreചാണകം അത്ര മോശം സാധനമൊന്നുമല്ല ദാസാ…
പ്രീഡിഗ്രി അത്ര മോശം ഡിഗ്രിയൊന്നുമല്ല ദാസാ എന്ന് നാടോടിക്കാറ്റിൽ മോഹൻലാലിനോട് ശ്രിനീവാസൻ പറയും പോലെ ചാണകം അത്ര മോശം സാധനമൊന്നുമല്ല ദാസാ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം.പറയാൻ പോകുന്നത് ചാണകത്തെക്കുറിച്ചാണ്…മുക്കുപൊത്തി മുഖം ചുളിക്കേണ്ട..നമ്മുടെ കന്നുകാലികളുടെ അസൽ ചാണകത്തെക്കുറിച്ചു തന്നെ. ഇപ്പോഴെന്താ ചാണകത്തെക്കുറിച്ച് ഇത്ര വാതോരാതെ പറയാനെന്ന് കരുതുന്നുണ്ടാകും. ചാണകത്തിന് എന്നും എപ്പോഴും ഡിമാന്റുണ്ടായിരുന്നു. ചാണകം ആവശ്യത്തിന് കിട്ടാത്ത സ്ഥിതിവരെയുണ്ട് ഈ നാട്ടിൽ. അങ്ങിനെയിരിക്കെ ഇന്ത്യയിൽ നിന്ന് വൻതോതിൽ ചാണകം ഇറക്കുമതി നടത്താൻ ഗൾഫ് രാജ്യങ്ങൾ തയാറാകുന്ന ട്രെൻഡ് ഇന്ത്യയിലെ കന്നുകാലികർഷകരെ സന്തോഷത്തിലാക്കുന്നുണ്ട്. കന്നുകാലികളുടെ ചാണകം ആർക്കും വേണ്ടാതെ ഉപയോഗശൂന്യമാകുന്പോഴാണ് ഇന്ത്യയിൽ നിന്ന് വൻ തോതിൽ ചാണകം ഇറക്കുമതി നടത്തി ഗൾഫ് രാജ്യങ്ങൾ മ്മടെ പശൂന്റെയൊക്കെ ചാണകത്തിന് ഡിമാന്റ് കൂട്ടുന്നത്.അടുത്തിടെ ഇന്ത്യയിൽ നിന്ന് 192 മെട്രിക് ടണ്‍ ചാണകമാണ് കുവൈറ്റ് ഇറക്കുമതി നടത്തിയതെന്നാണ് പുറത്തുവരുന്ന ചാണകക്കണക്ക്. ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള…
Read Moreകന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്; സാന്താക്ലോസ് വേഷവും കരോളിനിടെ പട്ടി ഓടിച്ച കഥകളും രാഷ്ട്രദീപികയോട് പങ്കുവച്ച് സാജു കൊടിയൻ
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു കൊടിയനെന്നു കേട്ടാല്‍ ആരിലും ഒരു ചിരിവിടരും. ആമിനതാത്തയും ഉഷ ഉതുപ്പും വാജ്പേയിയുമൊക്കെ മനസില്‍ ചിരിച്ചുമിന്നും. ഒരുപിടി സ്കിറ്റ് വേഷങ്ങളിലൂടെ സ്റ്റേജിലും ടെലിവിഷനിലും ചിരിക്കൊടി നാട്ടിയ സാജു കൊടിയനു വില്ലന്‍ വേഷത്തില്‍ കന്നട സിനിമയില്‍ അരങ്ങേറ്റം. സാന്‍വിക സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ജാവകോഫിയിലാണ് സാജുവിന്റെ കന്നട കൊടിയേറ്റം. നാടകം, മിമിക്രി, കാസറ്റ്, സിനിമാല, സിനിമ… ചിരിവഴിയിലൂടെ രാഷ്ട്ര ദീപികയ്ക്കൊപ്പം സാജു കൊടിയന്‍. സാനിസയില് നാടകത്തിലായിരുന്നു തുടക്കം. സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തില്‍ മണിയപ്പന് ആറന്മുള സംവിധാനം ചെയ്ത തൃശൂര്‍ അരങ്ങ് നാടകസംഘത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സംഘഗാനം ഒന്നാമതെത്തി. അതില്‍ തമ്പു എന്ന ഗെറില്ലാ നേതാവിന്റെ വേഷമായിരുന്നു എനിക്ക്. സീരിയസ് കഥാപാത്രം. കേരളത്തിലെ എല്ലാ ജില്ലകളിലും ആ നാടകം കളിക്കാന്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കു സൗകര്യമൊരുക്കി.…
Read Moreലെസി സൂപ്പറാണ്…. നാല് ദശാബ്ദങ്ങളായി കൊച്ചിക്കാര്‍ക്ക് ലെസി പകര്‍ന്ന് റാവല്‍ ലെസി ജോയിന്റ്
നാല് ദശാബ്ദക്കാലമായി കൊച്ചിക്കാര്‍ക്ക് രുചികരമായ ലെസി പകര്‍ന്നു നല്‍കുകയാണ് മട്ടാഞ്ചേരിയിലെ റാവല്‍ ലെസി ജോയിന്റ്. പുറമേനിന്ന് നോക്കുമ്പോള്‍ ഒരു കൊച്ചു കടയാണെങ്കിലും ഇവിടത്തെ ലെസിയുടെ രുചി ഒരിക്കല്‍ നുണഞ്ഞവര്‍ വീണ്ടും തേടിയെത്താറുണ്ടെന്ന് കടക്കുള്ളിലെ തിരക്കില്‍നിന്ന് വായിച്ചെടുക്കാം. കടയുടമകളായ ചിരാഗ് റാവലും, നിര്‍മല്‍ റാവലും മികച്ച ആതിഥേയത്വമൊരുക്കി ഈ കൊച്ചു കടയിലുണ്ട്. ഫ്രം ഗുജറാത്ത് ടൂ കൊച്ചി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തില്‍നിന്നും കൊച്ചിയിലേക്ക് ചേക്കേറിയതായിരുന്നു റാവല്‍ കുടുംബം. തനത് വടക്കേ ഇന്ത്യന്‍ രുചികള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ വിരളമായിരുന്നു അന്നത്തെ കൊച്ചിയില്‍. അങ്ങനെയാണ് 1981ല്‍ റാവല്‍ കുടുംബത്തിലെ കണ്ണിയായ രമേശ് റാവല്‍ ഒരു കൊച്ചു കട മട്ടാഞ്ചേരിയില്‍ ആരംഭിക്കുന്നത്. ആദ്യം സോഫ്റ്റ് ഡ്രിങ്ക്സ് കടയായിരുന്നെങ്കിലും പിന്നീട് ലെസി മാത്രം വില്‍ക്കുന്ന കടയായി ഇത് മാറി. ഇപ്പോളിത് കൊച്ചിക്കാരുടെ പ്രിയപ്പെട്ട റാവല്‍ ലെസി ജോയിന്റാണ്. രമേശ് റാവലിന്റെ മക്കളായ ചിരാഗ് റാവലും,…
Read More