കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ബംഗാളിനെതിരെ ജമ്മു കാഷ്മീർ വിജയത്തിലേയ്ക്ക്. ബംഗാൾ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ജമ്മു കാഷ്മീർ മൂന്നാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 43 എന്ന നിലയിലാണ്. ഇനി 83 റൺസ് കൂടി നേടിയാൽ ജമ്മു കാഷ്മീരിന് ഫൈനലിലെത്താം. ശുഭം പുന്ദിറും വൻഷജ് ശർമയും ആണ് ക്രീസിലുള്ളത്. ശുഭം പുന്ദിർ 23 റൺസും വൻഷജ് ശർമ ഒമ്പത് റൺസും എടുത്തിട്ടുണ്ട്. ആറ് റൺെസെടുത്ത യാവെർ ഹുസൈന്റെയും ഒരു റണെടുത്ത ശുഭം ഖജൂറിയയുടെയും വിക്കറ്റുകളാണ് ജമ്മു കാഷ്മീരിന് നഷ്ടമായത്. ബംഗാളിന് വേണ്ടി ആകാശ് ദീപാണ്രണ്ട് വിക്കറ്റും വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിൽ ജമ്മു കാഷ്മീർ 302 റൺസാണെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 328 റൺസെടുത്ത ബാഗാൾ രണ്ടാം ഇന്നിംഗ്സിൽ തകർന്നടിയുകയായിരുന്നു. 99 റൺസിൽ ബംഗാൾ ഓൾഔട്ടായതോടെയാണ് ജമ്മു കാഷ്മീരിന്…
Read MoreCategory: Sports
ഫെഡറേഷന് കപ്പ് വോളിബോളിൽ ചരിത്രനേട്ടവുമായി അസംപ്ഷന്‍ കോളജ്
ചങ്ങനാശേരി: ഛത്തീസ്ഗഡിലെ റായ്പ്പൂരില്‍ സമാപിച്ച ദേശീയ ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിന് അഭിമാനനേട്ടം. ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് മെഡലുകള്‍ സ്വന്തമാക്കി കോളജ് ചരിത്രംകുറിച്ചു. ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ദേശീയ ചാമ്പ്യന്മാരായപ്പോള് കേരള ടീമിലെ നാലു താരങ്ങള്‍ അസംപ്ഷന്റെ സ്വന്തം താരങ്ങളായിരുന്നു. മുന്‍ താരങ്ങളായ അന്ന മാത്യു, ആര്യ ആര്., എയ്ഞ്ചല്‍ തോമസ് എന്നിവര്‍ക്കൊപ്പം ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ അവന്തിക ശ്രീജിത്തും കേരള ടീമിന്റെ വിജയയാത്രയില്‍ നിര്‍ണായക പങ്കുവഹിച്ചു. അതേസമയം ഫെഡറേഷന് കപ്പില്‍ മൂന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിലും അസംപ്ഷന്റെ ശക്തമായ സാന്നിധ്യം പ്രകടമായി. രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയായ അല്‍ന രാജ്, മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനികളായ അനാമിക പി., രേവതി നമ്പ്യാര്‍, രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി പവിത്ര ആര്., മുന്‍ താരമായ മഹേശ്വരി അര്‍ച്ചന എന്നിവരാണ് ഇന്ത്യന്‍…
Read Moreകാനഡയ്ക്കെതിരെ തകർപ്പൻ ജയം; ന്യൂസിലൻഡ് സൂപ്പർ എട്ടിൽ
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ടിൽ കടന്ന് ന്യൂസിലൻഡ്. ഇന്ന് നടന്ന മത്സരത്തിൽ കാനഡയെ എട്ട് വിക്കറ്റിന് തകർത്തൊടെയാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിൽ കടന്നത്.കാനഡ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 15.1 ഓവറിൽ ലക്ഷ്യം മറികടന്നു. രചിൻ രവീന്ദ്രയുടെയും ഗ്ലെൻ ഫിലിപ്പ്സിന്റെയും തകർപ്പൻ അർധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്. 76 റൺസെടുത്ത ഗ്ലെൻ ഫിലിപ്പ്സാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. നാല് ബൗണ്ടറിയും ആറ് സിക്സും ഫിലിപ്പ്സ് അടിച്ചെടുത്തിരുന്നു. രചിൻ 59 റൺസാണെടുത്തത്. ഫിൻ അലൻ 21 റൺസാണ് സ്കോർ ചെയ്തത്. കാനഡയ്ക്ക് വേണ്ടി ഡിലോൺ ഹെയ്ലിഗറും സാദ് ബിൻ സഫറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ…
Read Moreസെഞ്ചുറിയുമായി യുവ്രാജ് സമ്ര: ന്യൂസിലൻഡിനെതിരെ കാനഡയ്ക്ക് മികച്ച സ്കോർ
ചെന്നൈ: ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ കാനഡയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കാനഡ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്. വെടിക്കെട്ട് സെഞ്ചുറി നേടിയ യുവ്രാജ് സമ്രയുടെ ബലത്തിലാണ് കാനഡ മികച്ച സ്കോർ പടുത്തുയർത്തിയത്. 110 റൺസാണ് യുവ്രാജ് എടുത്തത്. 65 പന്തിൽ 11 ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു യുവ്രാജിന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡും 19 വയസുകാരനായ യുവ്രാജ് ഇതോടെ സ്വന്തമാക്കി. ക്യാപ്റ്റൻ ദിൽപ്രീത് ബജ്വ 36 റൺസെടുത്തു. ന്യൂസിലൻഡിന് വേണ്ടി മാറ്റ് ഹെൻറി, ജേക്കബ് ഡഫി, കൈൽ ജാമീസൺ, ജെയിംസ് നീഷാം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Read Moreരഞ്ജി ട്രോഫി സെമി: ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് വമ്പൻ സ്കോർ
ലക്നോ: രഞ്ജി ട്രോഫി സെമി ഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ സ്കോർ. രണ്ടാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുമ്പോൾ കർണാടക ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 689 എന്ന നിലയിലാണ്. സ്മരൻ രവിചന്ദ്രനും വിദ്യാദർ പാട്ടീലുമാണ് ക്രീസിലുള്ളത്. തകർപ്പൻ സെഞ്ചുറി നേടിയ സ്മരൻ 121 റൺസും വിദ്യാദർ 35 റൺസും എടുത്തിട്ടുണ്ട്. ഡബിൾ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിന്റെയും കെ.എൽ. രാഹുലിന്റെയും സ്മരന്റെയും സെഞ്ചുറികളുടെയും മികവിലാണ് കർണാടക കൂറ്റൻ സ്കോറിലെത്തിയത്. ദേവ്ദത്ത് 232 റൺസാണെടുത്തത്. 29 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിംഗ്സ്. രാഹുൽ 141 റൺസും കരുൺ നായരും കൃതിക് കൃഷ്ണയും 60 റൺസെടുത്ത് പുറത്തായി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 355 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കർണാടക ഇന്ന് 334 റൺസാണെ് കൂട്ടിച്ചേർത്തത്. ദേവ്ദത്തിന്റയും കരുണിന്റെയും ശ്രേയസ് ഗോപാലിന്റെയും കൃതിക് കൃഷ്ണയുടെയും…
Read Moreഅർധ സെഞ്ചുറിയുമായി വിൽ ജാക്സ്; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ
കോൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇറ്റലിക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണെടുത്തത്. അർധ സെഞ്ചുറി നേടിയ വിൽ ജാക്സിന്റെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ജാക്സ് 53 റൺസെടുത്ത് പുറത്താകാതെ നിന്നു. 22 പന്തിൽ മൂന്ന് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ജാക്സിന്റെ ഇന്നിംഗ്സ്. ടോം ബാന്റൺ 30 റൺസും ഫിൽ സാൾട്ട് 28 റൺസും സാം കരൺ 25 റൺസും സ്കോർ ചെയ്തു. ഇറ്റലിക്ക് വേണ്ടി ഗ്രാന്റ് സ്റ്റിവാർട്ടും ക്രിഷൻ കലുഗാമാഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജെ.ജെ. സ്മട്ട്സും അലി ഹസനും ബെൻ മനെന്റിയും ഓരോ വിക്കറ്റ് വീതമെടുത്തു.
Read Moreറൊണാള്ഡോറിട്ടേണ്സ്
റിയാദ്: പ്രതിഷേധ സമരം അവസാനിപ്പിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തില്‍ തിരിച്ചെത്തി. സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടി അല്‍ ഫത്തേഹ് എഫ്സിക്ക് എതിരായ മത്സരത്തിലൂടെയാണ് സിആര്‍7ന്റെ തിരിച്ചുവരവ്. ഗോള്‍ നേട്ടത്തോടെയാണ് റൊണാള്‍ഡോ തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്. 18-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളില്‍ അല്‍ നസര്‍ എഫ്സി ലീഡ് സ്വന്തമാക്കി. എയ്മന്‍ യാഹിയയിലൂടെ (78) അല്‍ നസര്‍ ലീഡ് ഉയര്‍ത്തി. ഫത്തേഹിന് എതിരായ എവേ പോരാട്ടത്തില്‍ 2-0ന്റെ ജയം സ്വന്തമാക്കിയ അല്‍ നസര്‍ എഫ്സി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍ ഹിലാല്‍ എഫ്സിയാണ് (53 പോയിന്റ്) ഒന്നാമത്. അല്‍ നസറിന് 52 പോയിന്റുണ്ട്. അല്‍ നസര്‍ എഫ്സിയുടെ മൂന്നു മത്സരങ്ങളില്‍നിന്നു വിട്ടുനിന്നശേഷമാണ് റൊണാള്‍ഡോ തിരിച്ചെത്തിയത്. സൗദി പ്രൊ ലീഗില്‍ രണ്ടും എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ ഒരു…
Read More‘ഇന്ത്യൻ കളിക്കാർക്ക് കൈ കൊടുക്കാൻ ഞങ്ങൾ തയാർ’: പാക് നായകൻ സൽമാൻ അലി ആഗ
കൊളംബോ: ഇന്ത്യൻ ടീമുമായി ഹസ്തദാനം ചെയ്യാൻ തന്റെ ടീം തയാറാണെന്ന് പാക് നായകൻ സൽമാൻ അലി ആഗ. കൊളംബോയിൽ ഇന്ത്യ- പാക് പോരാട്ടത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആഗ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇരു ടീമംഗങ്ങളും ഹസ്തദാനം ചെയ്തിരുന്നില്ല. ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ കളിക്കണം. ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. അസുഖബാധിതനായ അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാനാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്നും സല്മാന് ആഗ വ്യക്തമാക്കി. ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്. ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷന്‍ ഐസിസി അംഗീകരിച്ചതാണ്. ഐസിസി പരിശോധിക്കുകയും രണ്ട് തവണ ക്ലിയറൻസ് നൽകുകയും ചെയ്തതാണ്. പിന്നെ എന്തിനാണ് വിവാദമെന്നും അദ്ദേഹം ചോദിച്ചു.
Read Moreഐഎസ്എൽ: ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവൺ പുറത്തുവിട്ട് ബ്ലാസ്റ്റേഴ്സ്
കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസണിന്റെ ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവൺ പുറത്തുവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് അഞ്ചിന് നടക്കുന്ന മത്സരത്തിൽ മോഹൻബഗാൻ സൂപ്പർ ജയന്റാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കോൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിമാണ് വേദി. കന്നികിരീടം എന്ന സ്വപ്നവുമായാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണയും ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സ് ടീം: സച്ചിൻ സുരേഷ് (ഗോൾകീപ്പർ), ഔമർ, സഹീഫ്, ബെർതോമിയോ, കോറൂ സിംഗ്, ഡാനിഷ് ഫാറൂഖ്, നിഹാൽ, ബോർജസ്, എയ്ബൻ, എബിൻദാസ്, ബികാസ്.
Read Moreറിയാന്‍ പരാഗ് ക്യാപ്റ്റന്‍
ജയ്പുര്‍: 2026 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിനെ റിയാന്‍ പരാഗ് നയിക്കും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്കു ചേക്കേറിയതോടെ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റന്‍സി ഒഴിവുവന്നിരുന്നു. കഴിഞ്ഞ സീസണില്‍ സഞ്ജു പരിക്കേറ്റ് പുറത്തിരുന്നപ്പോള്‍ റിയാന്‍ പരാഗ് ആയിരുന്നു രാജസ്ഥാന് റോയല്‍സിനെ നയിച്ചത്.
Read More