ട്രോ​ഫി​യു​ണ്ട്, പ​ക്ഷേ, കൊ​ടു​ക്കി​ല്ല!

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന സ്കൂ​​ള്‍ കാ​​യി​​ക​​മേ​​ള​​യി​​ലെ ചാ​​മ്പ്യ​​ന്‍ ജി​​ല്ല​​യ്ക്കും ചാ​​മ്പ്യ​​ന്‍ സ്കൂ​​ളി​​നും ന​​ല്കു​​ന്ന​​ത് എ​​വ​ർ​ റോ​​ളിം​​ഗ് ട്രോ​​ഫി​ ആ​ണെ​​ന്നി​​രി​​ക്കേ അ​​തും ന​​ല്കേ​​ണ്ടെ​​ന്ന നി​​ല​​പാ​​ട് കാ​​യി​​ക​​മ​​ഖ​​ല​​യി​​ല്‍ ക​​ടു​​ത്ത പ്ര​​തി​​ഷേ​​ധ​​ത്തി​​ല്‍. പ്ര​​ള​​യം സം​​സ്ഥാ​​ന​​ത്തി​​ന് ക​​ന​​ത്ത ന​​ഷ്ട​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക്കി​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ആ​​ര്‍​ഭാ​​ട​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കി മേ​​ള ന​​ട​​ത്താ​​ന്‍ തീ​​രു​​മാ​​നി​​ച്ച​​ത്. സ്കൂ​​ള്‍ മീ​​റ്റി​ന്‍റെ ആ​​വേ​​ശ​​മാ​​ണ് ചാ​​മ്പ്യ​​ന്‍ ജി​​ല്ല​​യും ചാ​​മ്പ്യ​​ന്‍ സ്കൂ​​ളും. ചാ​​മ്പ്യ​​ന്‍ ജി​​ല്ല​​യു​​ടെ​​യും ചാ​​മ്പ്യ​​ന്‍ സ്കൂ​​ളി​ന്‍റെ​യും കൈ​​വ​​ശ​​മു​​ള്ള ട്രോ​​ഫി​​ക​​ള്‍ കൈ​​മാ​​റി​​യാ​​ല്‍ മാ​​ത്രം മ​​തി. യാ​​തൊ​​രു സാ​​മ്പ​​ത്തി​ക ബാ​​ധ്യ​​ത​​യും ഈ ​​എ​​വ​​ർ റോ​​ളിം​​ഗ് ട്രോ​​ഫി​​ക​​ള്‍ കൈ​​മാ​​റു​​ന്ന​​തി​​ന് ത​​ട​​സ​​മാ​​കി​​ല്ല. പി​​ന്നെ എ​​ന്തി​​നാ​​ണ് ഈ ​​ട്രോ​​ഫി​​ക​​ള്‍ ന​​ല്കു​​ന്ന​​തി​​നും വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് ത​​ട​​സം നി​​ല്ക്കു​​ന്ന​​തെ​​ന്നാ​​ണ് പൊ​​തു​​വെ​​യു​​ള്ള ചോ​​ദ്യം. താ​​ര​​ങ്ങ​​ള്‍​ക്കു മെ​​ഡ​​ല്‍ വാ​​ങ്ങി ന​​ല്കു​​ന്ന​​തി​​ന് ആ​​റു ല​​ക്ഷം രൂ​​പ ആ​​വ​​ശ്യ​​മാ​​ണെ​​ന്ന പേ​​രി​​ല്‍ ഇ​​ക്കു​​റി വ്യ​​ക്തി​​ഗ​​ത മെ​​ഡ​​ലു​​ക​​ള്‍ ന​​ല്കേ​​ണ്ടെ​​ന്ന തീ​​രു​​മാ​​നം നേ​​ര​​ത്തേ കൈ​​ക്കൊ​​ണ്ടി​​രു​​ന്നു. പ്ര​​ള​​യ​​ത്തി​​ല്‍നി​​ന്ന് അ​​തി​​ജീ​​വ​​നം ന​​ട​​ത്തു​ന്ന​തി​നു വി​​ദ്യാ​​ര്‍ഥി​ക​​ള്‍​ക്ക് പ​​ര​​മാ​​വ​​ധി പ്രോ​​ത്സാ​​ഹ​​ന​​ങ്ങ​​ള്‍ ന​​ല്കുകയാ​​ണ് ചെ​​യ്യേണ്ടത്.…

Read More

അ​തി​വേ​ഗം ബ​ഹു​ദൂ​രം…! സ​ച്ചി​നെ മ​റി​ക​ട​ന്ന് കോ​ഹ്‌​ലി 10,000 ക്ല​ബി​ൽ

വി​ശാ​ഖ​പ​ട്ട​ണം: ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ പേ​രി​ൽ മ​റ്റു റി​ക്കാ​ർ​ഡ് കൂ​ടി. വേ​ഗ​ത്തി​ൽ 10,000 റ​ണ്‍​സ് എ​ന്ന റി​ക്കാ​ർ​ഡ് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ പേ​രി​ൽ​നി​ന്ന് മാ​റ്റി കോ​ഹ്‌​ലി സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. 205 ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് 36 സെ​ഞ്ചു​റി ഉ​ൾ​പ്പെ​ടെ​യാ​ണ് കോ​ഹ്‌​ലി പ​തി​നാ​യി​രം ക്ല​ബി​ലെ​ത്തി​യ​ത്. പ​തി​നാ​യി​രം ക്ല​ബി​ലെ​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ ഇ​ന്ത്യ​ൻ താ​ര​വും ലോ​ക​ത്തി​ലെ പ​തി​മൂ​ന്നാ​മ​നു​മാ​ണ് കോ​ഹ്‌​ലി. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ 81 റ​ൺ​സ് തി​ക​ച്ച​തോ​ടെ​യാ​ണ് കോ​ഹ്‌​ലി​യു​ടെ പു​തി​യ നേ​ട്ടം. 2001ൽ 259 ​ഇ​ന്നിം​ഗ്സി​ൽ​നി​ന്നാ​ണ് സ​ച്ചി​ൻ 10,000 റ​ണ്‍​സ് എ​ന്ന നാ​ഴി​ക​ക്ക​ല്ല് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Read More

തു​​ട​​ങ്ങി​​യി​​ട​​ത്ത് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ ഹെ​​രാ​​ത്ത്

ശ്രീ​​ല​​ങ്ക​​യു​​ടെ മു​​തി​​ർ​​ന്ന സ്പി​​ന്ന​​ർ രെ​​ങ്ക​​ണ ഹെ​​രാ​​ത്ത് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. ഗാ​​ലെ​​യി​​ൽ അ​​ടു​​ത്ത​​ മാ​​സാ​​ദ്യം ഇം​​ഗ്ലണ്ടി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന ടെ​​സ്റ്റോ​​ടെ വി​​ര​​മി​​ക്കു​​മെ​​ന്ന് ഹെ​​രാ​​ത് അ​​റി​​യി​​ച്ചു. നാ​​ൽ​​പ്പ​​തു​​കാ​​ര​​നാ​​യ ഹെ​​രാ​​ത് 92 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 430 വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്. 19 വ​​ർ​​ഷം മു​​ന്പ് ഹെ​​രാ​​ത് അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​തും ഗാ​​ലെ​​യി​​ലാ​​യി​​രു​​ന്നു. 2004ൽ ​​ഏ​​ക​​ദി​​ന അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ ലെ​​ഗ്സ്പി​​ന്ന​​ർ 2015ൽ ​​ഇം​​ഗ്ലണ്ടി​​നെ​​തി​​രേ വെ​​ല്ലിം​​ഗ്ട​​ണ്‍ മ​​ത്സ​​ര​​ത്തോ​​ടെ വി​​ട​​പ​​റ​​ഞ്ഞി​​രു​​ന്നു. ടെ​​സ്റ്റി​​ൽ 2.80 ആ​​ണ് ഹെ​​രാ​​ത്തി​​ന്‍റെ ഇ​​ക്കോ​​ണ​​മി. 34 ത​​വ​​ണ അ​​ഞ്ചോ അ​​തി​​ൽ കൂ​​ടു​​ത​​ലോ വി​​ക്ക​​റ്റ് നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 2014ൽ ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 127 റ​​ണ്‍​സ് വ​​ഴ​​ങ്ങി ഒ​​ന്പ​​ത് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​ണ് മി​​ക​​ച്ച പ്ര​​ക​​ട​​നം. ഈ ​​വ​​ർ​​ഷം പ​​ത്ത് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 24 വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Read More

ചെ​​ന്നൈ​​യി​​നു ജ​​യ​​മി​​ല്ല

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ചെ​​ന്നൈ​​യി​​നു ഇ​​ന്ന​ലെ​യും ജ​​യി​​ക്കാ​​നാ​​യി​​ല്ല. തോ​​ൽ​​വി ഒ​​ഴി​​വാ​​ക്കാ​​നാ​​യ​​തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​ർ​​ക്ക് ആ​​ശ്വ​​സി​​ക്കാം. ഡ​​ൽ​​ഹി​​യി​​ലെ ജ​​വ​​ർ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ചെ​​ന്നൈ​​യി​​നും ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സും ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഈ ​​സീ​​സ​​ണി​​ലെ​​ത​​ന്നെ ആ​​ദ്യ​​ത്തെ ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ത്തി​​ലു​​ട​​നീ​​ളം മി​​ക​​ച്ച ആ​​ക്ര​​മ​​ണം അ​​ഴി​​ച്ചു​​വി​​ട്ട ചെ​​ന്നൈ​​യി​​നു ഡ​​ൽ​​ഹി​​യു​​ടെ വ​​ല​​ച​​ലി​​പ്പി​​ക്കാ​​നാ​​യി​​ല്ല. ഡ​​ൽ​​ഹി ഗോ​​ൾ​​കീ​​പ്പ​​ർ ഫ്രാ​​ൻ​​സി​​സ്കോ ഡോ​​റോ​​ൻ​​സോ​​റോ​​യു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ചെ​​ന്നൈ​​യി​​നു ഗോ​​ൾ നി​​ഷേ​​ധി​​ച്ച​​ത്. ഒ​​രു പോ​​യി​​ന്‍റു​​മാ​​യി ചെ​​ന്നൈ​​യി​​ൻ ഒ​​ന്പ​​താം സ്ഥാ​​ന​​ത്താ​​ണ്. മൂ​​ന്നു പോ​​യി​​ന്‍റു​​ള്ള ഡ​​ൽ​​ഹി എ​​ട്ടാ​​മ​​തും. ഐഎസ്എൽ പോയിന്‍റ് നില ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്‍റ് ബംഗളൂരു എഫ്സ് 3 2 1 0 7 നോർത്ത് ഈസ്റ്റ് 3 2 1 0 7 ജംഷഡ്പുർ 3 1 2 0 5 കേരള ബ്ലാസ്റ്റേഴ്സ് 3 1…

Read More

ക​ട​ലോ​ളം സ്വ​പ്ന​വു​മാ​യി ക​ട​ലി​ന്‍റെ മ​ക്ക​ൾ സു​ബ്ര​തോ ക​പ്പിന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ ഫു​​​ട്ബോ​​​ളി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ രാ​​​ജാ​​​ക്ക​​​ന്മാ​​​രെ നി​​​ശ്ച​​​യി​​​ക്കു​​​ന്ന സു​​​ബ്ര​​​തോ ക​​​പ്പ് ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കാ​​​ൻ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ഠി​​​നം​​​കു​​​ളം സെ​​​ന്‍റ് വി​​​ൻ​​​സെ​​​ന്‍റ് സ്കൂ​​​ളി​​​ലെ താ​​​ര​​​ങ്ങ​​​ൾ. ഓ​​​ഖി സ​​​മ്മാ​​​നി​​​ച്ച ദു​​​ര​​​ന്ത​​​ത്തി​​​ന്‍റെ ഭീ​​​തി വി​​​ട്ടു​​​മാ​​​റാ​​​ത്ത തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് 14 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കു​​​ന്ന ക​​​ഠി​​​നം​​​കു​​​ള​​​ത്തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. കേ​​​ര​​​ള മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം സ്കൂ​​​ളു​​​ക​​​ളെ പി​​​ന്നി​​​ലാ​​​ക്കി​​​യാ​​​ണ് ​ഈ ​​കു​​​രു​​​ന്നു​​​ക​​​ൾ ദേ​​​ശീ​​​യ മീ​​​റ്റി​​​ന് അ​​​ർ​​​ഹ​​​ത നേ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. നാ​​​ഷ​​​ണ​​​ൽ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കുന്നത് ഏ​​​റ്റ​​​വും വ​​​ലി​​​യ അം​​​ഗീ​​​കാ​​​ര​​​മാ​​​യാ​​​ണ് ഇവർ കാ​​​ണു​​​ന്ന​​​ത്. 22 അം​​​ഗ ടീ​​​മി​​​നൊ​​​പ്പം പ​​​രി​​​ശീ​​​ല​​​ക​​​ൻ ക്ലെ​​​യോ​​​ഫാ​​​സ്,കാ​​​യി​​​കാ​​​ധ്യാ​​​പി​​​ക പ്ര​​​സ​​​ന്ന, ടീം ​​​മാ​​​നേ​​​ജ​​​ർ ജോ​​​ബി​​​ൻ എ​​​ന്നി​​​വ​​​രു​​​മു​​​ണ്ട്. കാ​​​ൽ​​​പ​​​ന്തു​​​ക​​​ളി​​​യി​​​ൽ മി​​​ക​​​വ് പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്ക് ചെ​​​റു​​​പ്രാ​​​യ​​​ത്തി​​​ൽ ത​​​ന്നെ ശാ​​​സ്ത്രീ​​​യ പ​​​രി​​​ശീ​​​ല​​​നം ന​​​ല്കാൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത 2015 ൽ ​​​ആ​​​രം​​​ഭി​​​ച്ച റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ ഫു​​​ട്ബോ​​​ൾ അ​​​ക്കാ​​​ഡ​​​മി​​​യാ​​​യ ലി​​​ഫ​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ താ​​​ര​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​ർ. അ​​​ണ്ട​​​ർ…

Read More

മെസിയില്ലാതെ ബാഴ്സ

ബാ​ഴ്‌​സ​ലോ​ണ: നാ​യ​ക​നും മു​ന്‍നി​ര​യി​ലെ സൂ​പ്പ​ര്‍താ​ര​വു​മാ​യ ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​ത്ത ബാ​ഴ്‌​സ​ലോ​ണ ഇ​ന്ന് യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​നെ നേ​രി​ടും. ഗ്രൂ​പ്പ് ബി​യി​ല്‍ ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ വീ​തം ഇ​രു ടീ​മും ജ​യി​ച്ച് ആ​റു പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്. ഗോ​ള്‍ ശ​രാ​ശ​രി​യാ​ണ് സ്പാ​നി​ഷ് ചാ​മ്പ്യ​ന്‍മാ​രെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ന​ട​ന്ന ലാ ​ലി​ഗ​യി​ല്‍ സെ​വി​യ്യ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ എ​തി​ര്‍ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ചു വീ​ണാ​ണ് മെ​സി​യു​ടെ വ​ല​തു കൈ ​ഒ​ടി​ഞ്ഞ​ത്. മൂ​ന്നാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് അ​ര്‍ജ​ന്‍റൈ​ന്‍ താ​ര​ത്തി​നു ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ന്‍റ​റി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നു പു​റ​മെ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന റ​യ​ല്‍ മാ​ഡ്രി​ഡി​നെ​തി​രേ​യു​ള്ള എ​ല്‍ക്ലാ​സി​ക്കോ​യും മെ​സി​ക്കു ന​ഷ്ട​മാ​കും. ഇ​ന്‍റ​റി​നു​മു​ണ്ട് പ​രി​ക്കി​ന്‍റെ വേ​ദ​ന​ക​ള്‍. കാ​ല്‍ക്കു​ഴ​യ്ക്കു പ​രി​ക്കേ​റ്റ മ​ധ്യ​നി​ര​താ​രം റാ​ഡ്യ നിനെഗോള​ന്‍ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​ല്ല. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ജ​യി​ക്കു​ന്ന​വ​ര്‍ക്ക് ഒ​ന്നാം സ്ഥാ​നം നേ​ടി നോ​ക്കൗ​ട്ട് ഘ​ട്ടം ഉ​റ​പ്പാ​ക്കാ​നാ​കും. ബാ​ഴ്‌​സ​യും ഇ​ന്‍റ​റും ആ​റ് ഔ​ദ്യോ​ഗി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ല്‍…

Read More

400 ഗോൾ; റൊ​​ണാ​​ൾ​​ഡോ ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​ൽ

മി​​ലാ​​ൻ: യൂ​​റോ​​പ്പി​​ലെ അ​​ഞ്ച് പ്ര​​ധാ​​ന ലീ​​ഗു​​ക​​ളി​​ൽ​​നി​​ന്നാ​​യി 400 ഗോ​​ൾ എ​​ന്ന ച​​രി​​ത്രനേ​​ട്ട​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗീ​​സ് ഫു​​ട്ബോ​​ൾ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​​യി​​ൽ ജെ​​നോ​​വ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലാ​​ണ് റൊ​​ണാ​​ൾ​​ഡോ ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. യു​​വ​​ന്‍റ​​സി​​നാ​​യി റൊ​​ണാ​​ൾ​​ഡോ​​യു​​ടെ അ​​ഞ്ചാം ഗോ​​ളാ​​യി​​രു​​ന്നു മ​​ത്സ​​ര​​ത്തി​​ന്‍റെ 18-ാം മി​​നി​​റ്റി​​ൽ പി​​റ​​ന്ന​​ത്. 400 ഗോ​​ളെ​​ന്ന നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യതാ​​ര​​മാ​​ണ് റൊ​​ണാ​​ൾ​​ഡോ. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ നേ​​ട്ട​​ത്തി​​നു തൊ​​ട്ടുപു​​റ​​കി​​ൽ മെ​​സി​​യു​​ണ്ട്, 390 ഗോ​​ളു​​ക​​ളാ​​ണ് താ​​രം ഇ​​തു വ​​രെ ലീ​​ഗി​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. പോ​​ർ​​ച്ചു​​ഗീ​​സ് ക്ല​​ബ് സ്പോ​​ർ​​ട്ടിം​​ഗ് എ​​സ്പി​​യി​​ൽ നി​​ന്നും മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ലെ​​ത്തി​​യ റൊ​​ണാ​​ൾ​​ഡോ 84 ഗോ​​ളു​​ക​​ൾ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ നേ​​ടി. തു​​ട​​ർ​​ന്ന് റ​​യ​​ൽ മാ​​ഡ്രി​​ഡി​​ലെ​​ത്തി​​യ താ​​രം ലാ​​ലി​​ഗ​​യി​​ൽ 311 ഗോ​​ളു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി. റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി​​യെ​​ങ്കി​​ലും മ​​ത്സ​​ര​​ത്തി​​ൽ ജെ​​നോ​​വ​​യ്ക്കെ​​തി​​രേ യു​​വ​​ന്‍റസ് സ​​മ​​നി​​ല വ​​ഴ​​ങ്ങി. ഈ ​​സീ​​സ​​ണി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് യു​​വ​​ന്‍റ​​സ് ജ​​യം നേ​​ടാ​​തി​​രി​​ക്കു​​ന്ന​​ത്. ബെ​​സ (67-ാംമി​​നി​​റ്റ്) ജെ​​നോ​​വ​​യു​​ടെ സ​​മ​​നി​​ല ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി. മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ…

Read More

ഫൈ​​ന​​ലി​​ൽ സൈ​​നയ്ക്കു തോ​​ൽവി

കോ​​പ്പ​​ൻ​​ഹേഗ​​ൻ: ഡെ​ന്മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ സൈ​​ന നെ​​ഹ്‌വാ​​ളി​​നു തോ​​ൽ​​വി. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ചൈ​​നീ​​സ് താ​​യ്പേ​​യി​​യു​​ടെ താ​​യ് സു ​​യി​​ങി​​നോ​​ട് ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് സൈ​​ന തോ​​ൽ​​വി സ​​മ്മ​​തി​​ച്ച​​ത്. മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 21-13ന് ​​ര​​ണ്ടാം ഗെ​​യിം സൈ​​ന സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. സ്കോ​​ർ: 13-21, 21-13, 6-21. ഓ​​സ്ട്രേ​​ലി​​യ ഓ​​പ്പ​​ണ്‍ കി​​രീ​​ടം ​​നേ​​ടി​​യ​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​യാ​​ണ് സൈ​​ന ഒ​​രു സൂ​​പ്പ​​ർ സീ​​രീ​​സ് ഫൈ​​ന​​ലി​​ൽ ക​​ളി​​ച്ച​​ത്. ര​​ണ്ടു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ലെ ആ​​ദ്യ ഫൈ​​ന​​ലാ​​യി​​രു​​ന്നു സൈ​​ന​​യ്ക്കി​​ത്. തോ​​ൽ​​വി​​യോ​​ടെ ക​​രി​​യ​​റി​​ൽ 5-13ന്‍റെ വി​​ജ​​യ മാ​​ർ​​ജി​​ൻ താ​​യ്പേ​​യ് താ​​രം സൈ​​ന​​യ്ക്കെ​​തി​​രേ സ്വ​​ന്ത​​മാ​​ക്കി. 2013ലാ​​ണ് സൈ​​ന അ​​വ​​സാ​​ന​​മാ​​യി താ​​യ് സു ​​യി​​ങി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്.

Read More

മെ​​സി​​യു​​ടെ കൈ ​​ഒ​​ടി​​ഞ്ഞു

ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ വ​​ല​​തുകൈ ​​മ​​ത്സ​​ര​​ത്തി​​നി​​ടെ ഒ​​ടി​​ഞ്ഞു. ചു​​രു​​ങ്ങി​​യ​​ത് മൂ​​ന്നാ​​ഴ്ച​​ത്തെ വി​​ശ്ര​​മമെ​​ങ്കി​​ലും വേ​​ണ്ടി​​വ​​രു​​മെ​​ന്ന് ക്ല​​ബ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ എ​​ൽ ക്ലാ​​സി​​ക്കോ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​ധാ​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബാ​​ഴ്സ​​യ്ക്കൊ​​പ്പം മെ​​സി ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യി. ലാ ​​ലി​​ഗ​​യി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി സെ​​വി​​യ്യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​ർ​​താ​​ര​​വു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചു​​ വീ​​ണാ​​ണ് മെ​​സി​​യു​​ടെ കൈ​​ക്ക് ഒ​​ടി​​വു സം​​ഭ​​വി​​ച്ച​​ത്. ഫ്രാ​​ങ്കോ വാ​​സ്ക്വെ​​സു​​മാ​​യി 16-ാം മി​​നി​​റ്റി​​ലാ​​ണ് മെ​​സി കൂ​​ട്ടി​​യി​​ടി​​ച്ചു​​വീ​​ണ​​ത്. വൈ​​ദ്യ​​സ​​ഹാ​​യം തേ​​ടി​​യ​​ശേ​​ഷം മ​​ത്സ​​രം തു​​ട​​ർ​​ന്ന മെ​​സി വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് 26-ാം മി​​നി​​റ്റി​​ൽ മൈ​​താ​​നം​​ വി​​ട്ടു. പ​​ക​​ര​​ക്കാ​​ര​​നാ​​യി ഡെം​​ബെ​​ലെ ക​​ള​​ത്തി​​ലെ​​ത്തി. ഫി​​ലി​​പ്പെ കു​​ടീ​​ഞ്ഞോ​​യ്ക്ക് ഗോ​​ളി​​ന​​വ​​സ​​രം ഒ​​രു​​ക്കു​​ക​​യും ഒ​​രു ഗോ​​ൾ നേ​​ടു​​ക​​യും ചെ​​യ്ത് ക​​ളം ​​വാ​​ണു​​ നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് മെ​​സി​​ക്ക് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്. ചു​​രു​​ങ്ങി​​യ​​ത് അ​​ഞ്ചു മ​​ത്സ​​ര​​മെ​​ങ്കി​​ലും മെ​​സി​​ക്കു ന​​ഷ്ട​​മാ​​വും. ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ചൊ​​വ്വാ​​ഴ്ച ഇ​​ന്‍റ​​ർ മി​​ലാ​​നെ​​തി​​രേ​​യും ലാ ​​ലി​​ഗ​​യി​​ൽ ഞാ​​യ​​റാ​​ഴ്ച റ​​യ​​ൽ മാ​​ഡ്രി​​ഡി​​നെ​​തി​​രേ​​യു​​മ​​ട​​ക്ക​​മു​​ള്ള…

Read More

ഡബിൾ ഇംപാക്ട്

ഗോ​ഹ​ട്ടി: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​നും താ​​ത്കാ​​ലി​​ക നാ​​യ​​ക​​നും റ​​ണ്‍​സ് വാ​​രി​​ക്കൂ​​ട്ടാ​​ൻ മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ ത​​ക​​ർ​​ന്ന​​ത് വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് സ്വ​​പ്നം. വി​​രാ​​ട് കോ​​ഹ്‌​ലി​​യും (140 റ​​ണ്‍​സ്) രോ​​ഹി​​ത് ശ​​ർ​​മ​​യും (152 നോ​​ട്ടൗ​​ട്ട്) സെ​​ഞ്ചു​​റി​​ക​​ളു​​മാ​​യി ക​​ളം​​വാ​​ണ ആ​​ദ്യ ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ എ​​ട്ട് വി​​ക്ക​​റ്റി​​ന്‍റെ ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. 323 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ഇ​​റ​​ങ്ങി​​യ ഇ​​ന്ത്യ 42.1 ഓ​​വ​​റി​​ൽ ര​​ണ്ടു വി​​ക്ക​​റ്റു​​ക​​ൾ മാ​​ത്രം ന​​ഷ്ട​​പ്പെ​​ടു​​ത്തി ല​​ക്ഷ്യം ക​​ണ്ടു. 117 പ​​ന്തി​​ൽനി​​ന്ന് എ​​ട്ടു സി​​ക്സും 15 ബൗ​​ണ്ട​​റി​​ക​​ളും സ​​ഹി​​തം 152 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ നി​​ന്ന രോ​​ഹി​​തി​​ന്‍റെ 20-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​. 107 പ​​ന്തി​​ൽ നി​​ന്ന് 21 ബൗ​​ണ്ട​​റി​​ക​​ളും ര​​ണ്ടു സി​​ക്സു​​മ​​ട​​ക്ക​മാ​ണ് കോ​​ഹ്‌​ലി 140 റ​​ണ്‍​സെ​​ടു​​ത്ത​ത്. 36-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​നേ​ടി​യ കോ​ഹ്‌​ലി​യാ​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ചും. സ്കോ​​ർ 10ൽ ​​നി​​ൽ​​ക്കു​​ന്പോ​​ൾ ഇ​​ന്ത്യ​​ക്ക് ധ​​വാ​​നെ (നാ​​ല് റ​​ണ്‍​സ്) ന​​ഷ്ട​​മാ​​യി. പി​​ന്നീ​​ട് ക്രീ​​സി​​ൽ ഒ​​ന്നി​​ച്ച രോ​​ഹി​​ത്-​​കോ​​ഹ്‌​ലി കൂ​ട്ടു​കെ​ട്ട് ര​​ണ്ടാം…

Read More