കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണ് എ​ടി​പി ഫൈ​ന​ല്‍സ് യോ​ഗ്യ​ത

പാ​രി​സ്: എ​ടി​പി ടെ​ന്നീ​സ് റാ​ങ്കിം​ഗി​ല്‍ ര​ണ്ടു​സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി ആ​റാം സ്ഥാ​ന​ത്തെ​ത്തി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണ്‍ സീ​സ​ന്‍റെ അ​വ​സാ​ന​മു​ള്ള എ​ടി​പി ഫൈ​ന​ല്‍സി​നു യോ​ഗ്യ​ത നേ​ടി. വി​യന്ന ഓ​പ്പ​ണ്‍ നേ​ടി​യ​താ​ണ് ആ​ന്‍ഡേ​ഴ്‌​സ​ണെ ആ​റാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ദ​ക്ഷി​ണാ​ഫ്ര​ക്ക​ിക്കാ​ര​ന്‍ എ​ടി​പി ഫൈ​ന​ല്‍സി​നു സിം​ഗി​ള്‍സി​ല്‍ യോ​ഗ്യ​ത നേ​ടു​ന്ന​ത്. പു​രു​ഷ റാ​ങ്കിം​ഗി​ല്‍ റ​ഫേ​ല്‍ ന​ദാ​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ എ​ന്നി​വ​രാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ല്‍. നദാലിന്‍റെ ഒന്നാം സ്ഥാനത്തിന് പാരീസ് മാസ്റ്റേഴ്സ് നിർണായകമാകും.

Read More

രോഹിത്തിനും റായിഡുവിനും സെഞ്ചുറി; വിൻഡീസിന് മുന്നിൽ റണ്‍മല

മുംബൈ: രോഹിത് ശർമ, അന്പാട്ടി റായിഡു എന്നിവരുടെ സെഞ്ചുറിക്കരുത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റിന് 377 റണ്‍സ് അടിച്ചുകൂട്ടി. രോഹിത് ശർമ (162), അന്പാട്ടി റായിഡു (100) എന്നിവരാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടിയ നായകൻ വിരാട് കോഹ്ലിക്ക് ബാറ്റ് ചെയ്യാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രോഹിതും ശിഖർ ധവാനും ചേർന്ന് 71 റണ്‍സിന്‍റെ തുടക്കം നൽകുകയും ചെയ്തു. ധവാൻ (38) വീണതോടെ എത്തിയ കോഹ്ലിക്ക് പക്ഷേ, ഇന്ന് തിളങ്ങാനായില്ല. തുടർച്ചയായ നാലാം സെഞ്ചുറി കാത്തിരുന്ന ആരാധകരെ നിരാശരാക്കി കോഹ്ലി 16 റണ്‍സുമായി മടങ്ങി. തുടർന്ന് ഒത്തുചേർന്ന രോഹിത്-റായിഡു സഖ്യം റണ്‍സ് അടിച്ചൂകൂട്ടുകയായിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 211 റണ്‍സാണ് സ്കോർ ചെയ്തത്. ഇതിനിടെ…

Read More

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ എ​റ​ണാ​കു​ളം മു​ന്നേ​റ്റം തു​ട​രു​ന്നു; സ​ല്‍​മാ​നു ഡ​ബി​ള്‍

എം.​ജി. ലി​ജോ തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ ആ​ദ്യ ഡ​ബി​ള്‍ തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ സ​ല്‍​മാ​ന്‍ ഫ​റൂ​ഖി​ന്. മേ​ള​യു​ടെ ആ​ദ്യ ദി​ന​ത്തി​ലെ ആ​ദ്യ സ്വ​ര്‍​ണം നേ​ടി​യ സ​ല്‍​മാ​ന്‍ ഇ​ന്ന് രാ​വി​ലെ ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ലാ​ണ് ര​ണ്ടാം മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യ​ത്. തു​ണ്ട​ത്തി​ല്‍ എം​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് സ​ല്‍​മാ​ന്‍.സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ ഇ​ടു​ക്കി അ​ണ​ക്ക​ര സ്വ​ദേ​ശി​നി മി​ന്നു പി. ​റോ​യി​യാ​ണ് താ​ര​മാ​യ​ത്. 4:43.81 മി​നി​റ്റി​ല്‍ സ്വ​ര്‍​ണ​ത്തി​ലേ​ക്ക് ഓാ​ടി​യെ​ത്തി​യ മി​ന്നു എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​ണ് സ്വ​ര്‍​ണ​മ​ണി​ഞ്ഞ​ത്. കു​മ​ളി അ​ണ​ക്ക​ര സ്വ​ദേ​ശി​നി​യാ​ണ്. അ​ഞ്ചു​വ​ര്‍​ഷ​മാ​യി തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ താ​ര​മാ​ണ്.സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ല്‍ പാ​ല​ക്കാ​ട് മാ​ത്തൂ​ര്‍ എ​ഫ്ഡി​എ​ച്ച്എ​സ്എ​സി​ലെ എ. ​ദി​വ്യ സ്വ​ര്‍​ണം നേ​ടി. 14:4725 മി​നി​റ്റി​ലാ​ണ് ദി​വ്യ​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം. ഈ ​ഇ​ന​ത്തി​ല്‍ പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ന്‍റെ സി.​കെ. ശ്രീ​ജ (14:55.01) വെ​ള്ളി​യും നേ​ടി. ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ല്‍ ക​ല്ല​ടി എ​ച്ച്എ​സി​ലെ സി. ​ചാ​ന്ദി​നി സ്വ​ര്‍​ണം…

Read More

ബി​സി​സി​ഐ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​രി​ന ക്രി​പ​ലാ​നി രാ​ജി​വ​ച്ചു. സി​ഇ​ഒ രാ​ഹു​ൽ ജോ​ഹ്രി​ക്കെ​തി​രെ മീ​ടു ആ​രോ​പ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യു​ള്ള ക്രി​പ​ലാ​നി​യു​ടെ രാ​ജി ബി​സി​സി​ഐ​ക്കു തി​രി​ച്ച​ടി​യാ​യി. എ​ന്നാ​ൽ വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് രാ​ജി​ക്കു​കാ​ര​ണ​മാ​യ​തെ​ന്നു അ​ഭി​ഭാ​ഷ​ക​യാ​യ ക്രി​പ​ലാ​നി പ​റ​ഞ്ഞു. ദീ​ർ​ഘ​നാ​ളാ​യി രാ​ജി​വ​യ്ക്കാ​ൻ ആ​ലോ​ചി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​മാ​യി ത​ന്‍റെ രാ​ജി​ക്കു ബ​ന്ധ​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ജോ​ഹ്രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​നാ​യി മൂ​ന്നം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ക്രി​പ​ലാ​നി​യു​ടെ രാ​ജി. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ജോ​ഹ്രി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്. 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഈ ​ക​മ്മി​റ്റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജോ​ഹ്രി​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ക​മ്മി​റ്റി​യി​ൽ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി​യും ഉ​ൾ​പ്പെ​ടു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ടു പ്ര​തി​ക​രി​ക്കാ​ൻ ക്രി​പ​ലാ​നി ത​യാ​റാ​യി​ല്ല. ബോ​ർ​ഡി​ലെ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ലൈം​ഗീ​ക അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​നാ​ണ് ബി​സി​സി​ഐ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ നാ​ലം​ഗ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. സാ​ബാ…

Read More

വി​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി20 പ​ര​ന്പ​ര: കോ​ഹ്ലി​ക്കും ധോ​ണി​ക്കും വി​ശ്ര​മം

മും​ബൈ: വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി​ക്കും മു​ൻ നാ​യ​ക​ൻ എം.​എ​സ്.​ധോ​ണി​ക്കും ബി​സി​സി​ഐ വി​ശ്ര​മം അ​നു​വ​ദി​ച്ചു. കോ​ഹ്ലി​യു​ടെ അ​ഭാ​വ​ത്തി​ൽ രോ​ഹി​ത് ശ​ർ​മ​യാ​കും ഇ​ന്ത്യ​യെ ന​യി​ക്കു​ക. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ൽ കോ​ഹ്ലി മ​ട​ങ്ങി​യെ​ത്തും. ന​വം​ബ​ർ 21-ന് ​ബ്രി​സ്ബേ​നി​ലാ​ണ് ഓ​സ്ട്ര​ലി​യ​ൻ പ​ര്യ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന ട്വ​ന്‍റി 20. ഇ​തി​നു​ശേ​ഷം ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ നാ​ലു ടെ​സ്റ്റു​ക​ളും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും ഇ​ന്ത്യ ക​ളി​ക്കും. വി​ൻ​ഡീ​സി​നെ​തി​രാ​യ നാ​ല്, അ​ഞ്ച് ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ കേ​ദാ​ർ യാ​ദ​വി​നെ ഉ​ൾ​പ്പെ​ടു​ത്തി. വി​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 ടീം: ​രോ​ഹി​ത് ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, കെ.​എ​ൽ.​രാ​ഹു​ൽ, ദി​നേ​ശ് കാ​ർ​ത്തി​ക്, മ​നീ​ഷ് പാ​ണ്ഡെ, ശ്രേ​യ​സ് അ​യ്യ​ർ, റി​ഷ​ഭ് പ​ന്ത്, കൃ​ണാ​ൽ പാ​ണ്ഡ്യ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ജ​സ്പ്രീ​ത് ബും​റ, ഖ​ലീ​ൽ അ​ഹ​മ്മ​ദ്, ഉ​മേ​ഷ് യാ​ദ​വ്, ഷ​ഹ്ബാ​സ് ന​ദീം.

Read More

ഇ​ന്ത്യ – വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന​ത്തി​നു വി​പു​ല​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്നി​നു ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യാ – വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് മാ​ച്ചി​നോ​ട​നു​ബ​ന്ധി​ച്ചു വ​ൻ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സി​റ്റി പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​പ്ര​കാ​ശ് , ഡി​സി​പി ആ​ര്‍. ആ​ദി​ത്യ എ​ന്നി​വ​ർ കൂ​ടാ​തെ എ​ട്ട് എ​സ്പി​മാ​ർ 18 ഡി​വൈ​എ​സ്പി​മാ​ർ 60 സി​ഐ​മാ​ർ, 140 എ​സ്ഐ​മാ​ർ ഉ​ൾ​പ്പ​ടെ 1500 പോ​ലീ​സു​കാ​രെ​യും സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ചി​നു കീ​ഴി​ലു​ള്ള, കൊ​ല്ലം സി​റ്റി, കൊ​ല്ലം റൂ​റ​ൽ, തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ കൂ​ടാ​തെ സ്വ​കാ​ര്യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​താ​യി സി​റ്റി പോ​ലി​സ് ക​മ്മി​ഷ​ണ​ര്‍ പി. ​പ്ര​കാ​ശ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ഗ്രീ​ന്‍ ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഐ ​ജി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന…

Read More

ആർഭാടമില്ലാതെ സ്കൂൾ കായികമേള; ആ​ദ്യ സ്വ​ർ​ണം തി​രു​വ​ന​ന്ത​പു​രം  സാ​യി​യു​ടെ സ​ൽ​മാ​ൻ ഫാ​രി​സി​ന്

എം.​ജി. ലി​ജോ തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ നി​റം​മ​ങ്ങി​യ തു​ട​ക്കം. ആ​ർ​ഭാ​ട​ങ്ങ​ൾ എ​ല്ലാം ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ ആ​വേ​ശ​മാ​പി​നി​യും താ​ഴു​ന്ന കാ​ഴ്ച്ച​യാ​ണ് തു​ട​ക്ക​ത്തി​ലേ ക​ണ്ട​ത്. രാ​വി​ലെ ന​ട​ന്ന 3000 മീ​റ്റ​റി​ൽ മ​ല​ബാ​റി​ൽ നി​ന്നു​ള്ള സ്കൂ​ളു​ക​ളു​ടെ ആ​ധി​പ​ത്യ​മാ​യി​രു​ന്നു. ജൂ​ണി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ൽ തി​രു​വ​ന​ന്ത​പു​രം സാ​യി​യു​ടെ സ​ൽ​മാ​ൻ ഫാ​രി​സ് ആ​ണ് ആ​ദ്യ മെ​ഡ​ൽ ജേ​താ​വ്. 8:56.16 മി​നി​റ്റി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് സ​ൽ​മാ​ൻ മീ​റ്റി​ലെ ആ​ദ്യ മെ​ഡ​ൽ ജേ​താ​വാ​യ​ത്. തു​ണ്ട​ത്തി​ൽ എം​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്. ജൂ​ണി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളി​ൽ കോ​ഴി​ക്കോ​ട് ഹോ​ളി​ഫാ​മി​ലി എ​ച്ച്എ​സ്എ​സ് ക​ട്ടി​പ്പാ​റ​യി​ലെ കെ.​പി. സ​നി​ക സ്വ​ർ​ണം നേ​ടി. 10:19.48 മി​നി​റ്റി​ൽ ഓ​ടി​യെ​ത്തി​യ സ​നി​ക​യ്ക്ക് പി​ന്നി​ൽ പാ​ല​ക്കാ​ട് കു​മ​രം​പു​ത്തൂ​ർ എ​ച്ച്എ​സ്എ​സി​ലെ സി. ​ചാ​ന്ദി​നി വെ​ള്ളി നേ​ടി. മാ​ർ ബേ​സി​ലി​ന്‍റെ ബി​ലി​ന ബാ​ബു​വി​നാ​ണ് വെ​ങ്ക​ലം. സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളി​ൽ മാ​ർ ബേ​സി​ലി​ന്‍റെ ആ​ദ​ർ​ശ് ഗോ​പി​ക്ക് സ്വ​ർ​ണം ല​ഭി​ച്ച​പ്പോ​ൾ എം. ​അ​ജി​ത്ത് (സി​എ​ഫ്ഡി​വി​എ​ച്ച്എ​സ്എ​സ്), പി.…

Read More

ക്വി​​റ്റോ​​വ​​യെ കീ​​ഴ​​ട​​ക്കി പ്ലീ​​ഷ്കോ​​വ സെമിയിൽ

ഡ​​ബ്ല്യു​​ടി​​എ ഫൈ​​ന​​ൽ​​സി​​ൽ ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ സെമിയിൽ. നാ​​ട്ടു​​കാ​​രി​​യാ​​യ പെ​​ട്ര ക്വി​​റ്റോ​​വ​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് പ്ലീ​​ഷ്കോ​​വ വ​​നി​​താ സിം​​ഗി​​ൾ​​സ് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. 6-3, 6-4നാ​​യി​​രു​​ന്നു പ്ലീ​​ഷ്കോ​​വ​​യു​​ടെ ജ​​യം. ക​​ഴി​​ഞ്ഞ നാ​​ല് ത​​വ​​ണ മു​​ഖാ​​മു​​ഖം എ​​ത്തി​​യ​​പ്പോ​​ഴും പ്ലീ​​ഷ്കോ​​വ​​യ്ക്ക് ജ​​യി​​ക്കാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ പ്ലീ​​ഷ്കോ​​വ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഡ​​ബ്ല്യു​​ടി​​എ ടെ​​ന്നീ​​സ് സെ​​മി​​യി​​ൽ ഇ​​ടം​​പി​​ടി​​ക്കു​​ന്ന​​ത്. 2011 ഡ​​ബ്ല്യു​​ടി​​എ ചാ​​ന്പ്യ​​നാ​​ണ് പ്ലീ​​ഷ്കോ​​വ. ര​​ണ്ട് ത​​വ​​ണ വിം​​ബി​​ൾ​​ഡ​​ൻ സ്വ​​ന്ത​​മാ​​ക്കി​​യ ക്വി​​റ്റോ​​വ​​യ്ക്ക് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് ജ​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ സെ​​മി​​യി​​ൽ എ​​ത്താ​​ൻ സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു​​ള്ളൂ. എ​​ന്നാ​​ൽ, പ്ലീ​​ഷ്കോ​​വ​​യു​​ടെ പ്ര​​ക​​ട​​ന​​ത്തി​​നു മു​​ന്നി​​ൽ ക്വി​​റ്റോ​​വ ത​​ക​​ർ​​ന്നു. ഡെന്മാ​​ർ​​ക്കി​​ന്‍റെ ക​​രോ​​ളി​​ന വോ​​സ്നി​​യാ​​കി​​യാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യ​​ൻ.

Read More

റി​​ക്കാ​​ർ​​ഡു​​ക​​ൾ ക​​ട​​പു​​ഴ​​കു​​ന്പോ​​ൾ…

വി​​രാ​​ട് കോ​​ഹ്‌​ലി​​യെ പി​​ടി​​ച്ചു​​കെ​​ട്ടു​​ക അ​​സാ​​ധ്യ​​മാ​​ണെ​​ന്ന് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി തെ​​ളി​​ഞ്ഞു. ലോ​​ക ക്രി​​ക്ക​​റ്റി​​ൽ അ​​സാ​​മാ​​ന്യ പ്ര​​ക​​ട​​ന​​വു​​മാ​​യി മു​​ന്നേ​​റു​​ന്ന ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന്‍റെ മു​​ന്നി​​ൽ റി​​ക്കാ​​ർ​​ഡു​​ക​​ൾ ഓ​​രോ​​ന്നാ​​യി ക​​ട​​പു​​ഴ​​കു​​ന്നു. ഇ​​ന്ന​​ലെ മാ​​ത്രം മൂ​​ന്ന് റി​​ക്കാ​​ർ​​ഡു​​ക​​ളാ​​ണ് കോ​​ഹ്‌ലി ​​സ്വ​​ന്തം പേ​​രി​​ൽ ചേ​​ർ​​ത്ത​​ത്. 01 ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ കോ​​ഹ്‌​ലി ​ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ വേ​​ഗ​​ത്തി​​ൽ 10,000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​ന്ന​​ലെ സ്വ​​ന്ത​​മാ​​ക്കി. സ​​ച്ചി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു ഈ റി​​ക്കാ​​ർ​​ഡ്. 2001 മാ​​ർ​​ച്ച് 31ന് ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഇ​​ൻ​​ഡോ​​ർ ഏ​​ക​​ദി​​ന​​ത്തി​​ലാണു സ​​ച്ചി​​ൻ 10,000 റ​​ണ്‍​സ് എ​​ന്ന ച​​രി​​ത്രം കു​​റി​​ച്ച​​ത്. ഏ​​ക​​ദി​​ന​​ത്തി​​ൽ 10,000 റ​​ണ്‍​സ് ക​​ട​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മാ​​യി അ​​ന്ന് സ​​ച്ചി​​ൻ. 28-ാം ജ​ന്മ​ദി​​ന​​ത്തി​​ന് 24 ദി​​വ​​സം മു​​ന്പ് 259-ാം ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു സ​​ച്ചി​​ൻ ആ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 17 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​പ്പു​​റം ത​​ന്‍റെ 29-ാം വ​​യ​​സി​​ൽ കോ​​ഹ്‌​ലി, ​സ​​ച്ചി​​ന്‍റെ റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്നു. 205-ാം ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണു കോ​​ഹ്‌​ലി ​പ​​തി​​നാ​​യി​​രം റ​​ണ്‍​സ്…

Read More

അ​​ഞ്ച​​ടി​​ച്ച് ഗോ​​വൻ ജയം

മ​​ഡ്ഗാ​​വ്: ഐ​​എ​​സ്എ​​ലി​​ൽ എ​​ഫ്സി ഗോ​​വ​​യു​​ടെ മി​​ന്നും ജ​​യം. മും​​ബൈ സി​​റ്റി​​യെ അ​​വ​​ർ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത അ​​ഞ്ച് ഗോ​​ളു​​ക​​ൾ​​ക്ക് ത​​ക​​ർ​​ത്തു. മി​​ഗ്വെ​​ൽ ഫെ​​ർ​​ണാ​​ണ്ട​​സ് (84, 90 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഫെ​​റാ​​ൻ കൊ​​റോ​​മി​​ന​​സ് (ആറാം മിനിറ്റ്-പെ​​ന​​ൽ​​റ്റി), ജാ​​ക്കി​​ച​​ന്ദ് സിം​​ഗ് (55-ാം മി​​നി​​റ്റ്), എ​​ഡു ബെ​​ഡി​​യ (61-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് പ​​ട്ടി​​ക​​പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഗോ​​വ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തെ​​ത്തി. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​ള്ള ബം​​ഗ​​ളൂ​​രു, നോ​​ർ​​ത്ത് ഈ​​സ്റ്റ് എ​​ന്നി​​വ​​യെ ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ ഗോ​​വ മ​​റി​​ക​​ട​​ന്നു.

Read More