എം.ജി. ലിജോ ഒന്നുകിൽ അവസാന ഐലീഗ്, അല്ലെങ്കിൽ ഐഎസ്എലിന്റെ വാൽ. മറ്റൊരു ഐലീഗ് സീസണിന് തുടക്കമാകുന്പോൾ ക്ലബ്ബുകൾക്ക് പ്രതീക്ഷകളെക്കാൾ ആശങ്കയാണ്. ഭാവിയെക്കുറിച്ച് വലിയ വ്യക്തത ഇല്ലെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിലേക്കാണ് ഐലീഗ് ടീമുകൾ പന്തുതട്ടുന്നത്. 26 മുതലാണ് ഈ സീസണ് ആരംഭിക്കുക. ഐലീഗിനെ ഐഎസ്എലുമായി ലയിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെയാണ് മറ്റൊരു സീസണ് കടന്നെത്തുന്നത്. ഭാവി എന്തെന്നുറപ്പില്ലെങ്കിലും ജനകീയ അടിത്തറയുള്ള ക്ലബ്ബുകൾ ഒരുങ്ങി തന്നെയാണ് ഇറങ്ങുന്നത്. പുതുമുഖങ്ങളായ റയൽ കാശ്മീർ ഉൾപ്പെടെ 11 ക്ലബ്ബുകളാണ് ഇത്തവണ ലീഗിനുള്ളത്. തരംതാഴ്ത്തൽ വേണ്ടെന്നുവച്ചതോടെ ചർച്ചിൽ ബ്രദേഴ്സിനെ ഉൾപ്പെടുത്തിയതാണ് എണ്ണം കൂടാൻ കാരണം. നിലവിലെ ചാന്പ്യന്മാർ ചണ്ഡിഗഡ് ആസ്ഥാനമായ മിനെർവ പഞ്ചാബാണ്. മാർച്ചുവരെ ലീഗ് നീണ്ടുനിൽക്കും. സ്റ്റാർ സ്പോർട്സിലാണ് ചില മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. ഷില്ലോംഗിന്റെ മാതൃക ഇന്ത്യൻ ഫുട്ബോളിന്റെ അക്ഷയഖനികളാണ് നോർത്ത് ഈസ്റ്റ് ടീമുകൾ. ശക്തമായ ജനകീയ അടിത്തറയാൽ സന്പന്നമാണ് ഇവിടെനിന്നുള്ള…
Read MoreCategory: Sports
ജിന്‍സണും നീനയ്ക്കും ജി.വി. രാജ അവാര്‍ഡ്
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2017-18ലെ ജി.വി. രാജ അവാര്‍ഡും മറ്റ് കായിക അവാര്‍ഡുകളും വ്യവസായ, കായിക മന്ത്രി ഇ.പി. ജയരാജന് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്ലറ്റായ ജിന്സണ് ജോണ്‍സണാണ് പുരുഷവിഭാഗം ജി.വി. രാജ അവാര്‍ഡ്. അന്താരാഷ്ട്ര അത്ലറ്റായ വി. നീനയ്ക്ക് വനിതാ വിഭാഗം പുരസ്കാരം ലഭിച്ചു. ഇരുവര്‍ക്കും മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും ലഭിക്കും. ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ബാഡ്മിന്റണ്‍ പരിശീലകനായ എസ്. മുരളീധരനാണ് ലഭിച്ചത്. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.മറ്റു പുരസ്കാരങ്ങള്‍ ചുവടെ: മികച്ച പരിശീലകന്: എസ്. മനോജ് (വോളിബോള്‍ പരിശീലകന്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍) ഒരു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം. മികച്ച കായികാധ്യാപകന് (കോളജ് തലം): ഡോ. മാത്യൂസ് ജേക്കബ് (മാര്‍ അത്തനേഷ്യസ് കോളജ്, കോതമംഗലം). അമ്പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമാണ് പുരസ്കാരം. മികച്ച…
Read Moreസച്ചിന്റെ റിക്കാർഡ് മറികടക്കാൻ കോഹ്ലി
വെസ്റ്റ് ഇൻഡീസിനെതിരേ ഏകദിനത്തിൽ ഏറ്റവും അധികം റണ്‍സ് നേടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നേട്ടം സച്ചിൻ തെണ്ടുൽക്കറെ മറികടന്ന് സ്വന്തമാക്കാൻ വിരാട് കോഹ്ലി. വിൻഡീസിനെതിരായ പരന്പരയിൽ 187 റണ്‍സ് കൂടി എടുത്താൽ ഇതിഹാസ താരമായ സച്ചിനെ മറികടക്കാൻ ഇന്ത്യൻ ക്യാപ്റ്റനു സാധിക്കും. 39 മത്സരങ്ങളിൽനിന്നായി 52.73 ശരാശരിയിൽ 1573 റണ്‍സ് ആണ് സച്ചിൻ വിൻഡീസിനെതിരേ നേടിയത്. നാല് സെഞ്ചുറിയും 11 അർധസെഞ്ചുറിയും ഉൾപ്പെടെയാണിത്. ഞായറാഴ്ച ആരംഭിക്കുന്ന അഞ്ച് മത്സര ഏകദിന പരന്പരയിൽ നിലവിലെ ഫോം അനുസരിച്ചാണെങ്കിൽ കോഹ്ലി ഇതു മറികടക്കും. വിൻഡീസിനെതിരേ 27 മത്സരങ്ങളിൽനിന്ന് 60.30 ശരാശരിയിൽ 1387 റണ്‍സാണ് കോഹ്ലിക്കുള്ളത്. നാല് സെഞ്ചുറിയും ഒന്‍പത് അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടും.
Read Moreസിന്ധു പുറത്ത്!
ഒഡെൻസ്: ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ അപ്രതീക്ഷിത അട്ടിമറി. ലോക മൂന്നാം നന്പറായ ഇന്ത്യൻ വനിതാ സിംഗിൾസ് താരം പി.വി. സിന്ധു ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ ബീവെൻ ഹാങ് ആണ് ഇന്ത്യൻ താരത്തെ അട്ടിമറിച്ചത്. 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 17-21, 21-16, 18-21നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. തുടർച്ചയായ മൂന്നാം തവണയാണ് ഹാങിനു മുന്നിൽ സിന്ധു പരാജയപ്പെടുന്നത്. ഫെബ്രുവരിയിൽ ഇന്ത്യൻ ഓപ്പണ്‍ ഫൈനലിൽ സിന്ധുവിനെ കീഴടക്കി ഹാങ് കിരീടം സ്വന്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസ് വെള്ളി നേട്ടത്തിനുശേഷം സിന്ധു മോശം അവസ്ഥയിലാണ്. ജപ്പാൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും ചൈന ഓപ്പണിന്റെ ക്വാർട്ടറിലും ഇരുപത്തിമൂന്നുകാരിയായ സിന്ധു പുറത്തായിരുന്നു. അതേസമയം, സൈന നെഹ്വാൾ ശക്തമായ പോരാട്ടത്തിനൊടുവിൽ രണ്ടാം റൗണ്ടിൽ ഇടംനേടി. ഹോങ്കോംഗിന്റെ ചിയുങ് ഗാൻ യിയെയാണ് സൈന മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു സൈനയുടെ…
Read Moreനൊവാക് ജോക്കോവിച്ച് രണ്ടാം റാങ്കിൽ
മാഡ്രിഡ്: എടിപി ലോക റാങ്കിംഗിൽ സ്പെയിനിന്റെ റാഫേൽ നദാൽ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം സ്ഥാനത്തെത്തി. ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയതോടെയാണ് ജോക്കോവിച്ച് രണ്ടാം സ്ഥാനത്ത് ഉയർന്നത്. സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജോക്കോയുടെ മുന്നേറ്റം. ഡെൽപോട്രൊ, അലക്സാണ്ടർ സ്വരേവ് എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ. വനിതാ സിംഗിൾസ് റാങ്കിംഗിൽ റൊമാനിയയുടെ ഷിമോണ ഹാലെപ്പ് ഒന്നാം സ്ഥാനം നിലനിർത്തി. കരോളിൻ വോസ്നിയാക്കി, കെർബർ, ഒസാക്ക, പ്ലീഷ്കോവ എന്നിവരാണ് യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
Read Moreസോളോ ഗോളിലൂടെ റൊണാൾഡോ ജൂണിയർ
ടുറിൻ: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകനും അച്ഛന്റെ വഴിയേതന്നെ. കളത്തിൽ മാന്ത്രികത സൃഷ്ടിക്കുന്ന റൊണാൾഡോയുടെ മകൻ റൊണാൾഡോ ജൂണിയർ നേരത്തേതന്നെ ശ്രദ്ധപിടിച്ചു പറ്റിയതാണ്. അച്ഛന്റെ കേളീശൈലിയാണു ജൂണിയറിനും കിട്ടിയിരിക്കുന്നതെന്ന് ആരാധകർ അടിവരയിടുന്നു. അതിനെ സാധൂകരിക്കുന്ന തരത്തിലൊരു പ്രകടനവുമായി റൊണാൾഡോ ജൂണിയർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. യുവന്റസ് അണ്ടർ ഒന്‍പത് ടീമിനുവേണ്ടി ജൂണിയർ നേടിയ സോളോ ഗോളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കാലത്തെ ഓർമിപ്പിക്കുന്ന സോളോ ഗോളായിരുന്നു റൊണാൾഡോ ജൂണിയർ കഴിഞ്ഞ ദിവസം നേടിയത്. സിആർ7 ന്റെ ട്രേഡ് മാർക്ക് മൂവായ ഡ്രാഗ് ബാക്കിലൂടെ എതിർ താരത്തെ മറികടന്ന റോണോ ജൂണിയർ ഗോളിയേയും ഡ്രിബിൾ ചെയ്താണ് ഗോൾ നേടിയത്. മത്സരത്തിൽ മറ്റൊരു ഗോൾ കൂടി കുഞ്ഞു റൊണാൾഡോ നേടി. സിആർ7 ആണ് സമൂഹമാധ്യമത്തിലൂടെ മകന്റെ പ്രകടനം പുറത്തു വിട്ടത്. യുവന്റസ് അണ്ടർ 9നുവേണ്ടി അരങ്ങേറ്റ…
Read Moreപരിശീലകർക്കെതിരേ പട
ബെയ്ജിംഗ്: ചൈനയ്ക്കെതിരേ സൗഹൃദ മത്സരത്തിൽ സമനില നേടി ഇന്ത്യ നടത്തിയ പ്രകടനം ചെന്നുകൊണ്ടത് ഇറ്റാലിയൻ പരിശീലകനായ മാഴ്സലോ ലിപ്പിയുടെ ഹൃദയത്തിൽ. കാരണം റാങ്കിംഗിൽ താഴെയുള്ള ഇന്ത്യയോട് സമനില വഴങ്ങിയതിനെത്തുടർന്ന് ലിപ്പിയുടെ രാജിക്കായുള്ള ആവശ്യം ശക്തമായിരിക്കുന്നു എന്നതുതന്നെ. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് മാഴ്സലോ ലിപ്പിയുടെ ടീം ഗോളടിക്കാതെ പതറുന്നത്. റാങ്കിംഗിൽ തങ്ങളേക്കാൾ പിന്നിലുള്ള ടീമുകളോട് ചൈന ശരാശരിയിലും താഴ്ന്ന പ്രകടനം കാഴ്ചവയ്ക്കുന്നതാണ് പ്രശ്നത്തിന്റെ കാരണം. ഫിഫ റാങ്കിംഗിൽ ചൈന 76ഉം ഇന്ത്യ 97ഉം സ്ഥാനങ്ങളിലാണ്. ചൈനയിലെ വിവിധ മാധ്യമങ്ങളും ആരാധകരും ലിപ്പിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ജനുവരിയിൽ ഏഷ്യൻ കപ്പ് ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഇറ്റാലിയൻ പരിശീലകനെ ഒഴിവാക്കണമെന്നാണ് ആവശ്യം. ഏഷ്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പരിശീലകരിലൊരാളാണ് ലിപ്പി.ലോകകപ്പും യുവേഫ ചാന്പ്യൻസ് ലീഗും എഎഫ്സി ചാന്പ്യൻസ് ലീഗും നേടിയ ഒരേയൊരു പരിശീലകനുമാണ്. ലിപ്പിയുടെ കീഴിൽ 19 മത്സരങ്ങളിൽനിന്നു വെറും…
Read Moreഇഞ്ചുറി പറ്റാതെ ഇറ്റലി
വാഴ്സോ: യുവേഫ നേഷൻസ് ലീഗിൽ ഇറ്റലിക്ക് നിറംമങ്ങിയ ജയം. ലീഗ് എയിലെ ഗ്രൂപ്പ് മൂന്നിൽ നടന്ന മത്സരത്തിൽ ഇഞ്ചുറിടൈമിൽ നേടിയ ഏക ഗോളിലാണ് ഇറ്റലി ജയം സ്വന്തമാക്കിയത്. 90+2ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ബിരാഗിയാണ് അസൂറികളുടെ ജയം കുറിച്ച ഗോൾ നേടിയത്. ഇതോടെ ലീഗ് എയിൽനിന്ന് പോളണ്ട് തരം താഴ്ത്തപ്പെട്ടു. അടുത്ത സീസണിൽ പോളണ്ടിന് ബി ലീഗിൽ കളിക്കേണ്ടിവരും. നേഷൻസ് ലീഗിൽ തരംതാഴ്ത്തപ്പെട്ട ആദ്യ ടീമായി ഇതോടെ പോളണ്ട്. ഗ്രൂപ്പിൽ മൂന്ന് കളിയിൽനിന്ന് നാല് പോയിന്റാണ് ഇറ്റലിക്കുള്ളത്. പോളണ്ടിന് ഒരു പോയിന്റും. രണ്ട് മത്സരത്തിൽനിന്ന് ആറ് പോയിന്റുമായി പോർച്ചുഗൽ ആണ് ഗ്രൂപ്പിന്റെ തലപ്പത്ത്. റോബർട്ടോ മാൻസീനിക്കു കീഴിൽ ഒരു ടൂർണമെന്റിൽ ഇറ്റലി നേരിടുന്ന ആദ്യ ജയമാണിത്. സൗദി അറേബ്യക്ക് എതിരായ സൗഹൃദത്തിൽ മാത്രമാണ് മാൻസീനിക്കു കീഴിൽ ഇറ്റലി ജയിച്ചത്. ആദ്യ പാദത്തിൽ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ഇറ്റലിയുടെ ഗോൾ…
Read Moreയൂത്ത് ഒളിന്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി
ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സ് ഹോക്കിയിൽ ഇന്ത്യയ്ക്ക് ഇരട്ട വെള്ളി. പുരുഷ-വനിത ടീമുകളാണ് വെള്ളി നേടിയത്. ഹോക്കി 5എസ് ഫൈനലിൽ മലേഷ്യയോടാണ് പുരുഷ ടീം കീഴടങ്ങിയത്. 4-2നായിരുന്നു മലേഷ്യയുടെ വിജയം. ആദ്യ പകുതിയിൽ ഇന്ത്യ 2-1 മുന്നിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മലേഷ്യയുടെ മുന്നിൽ ഇന്ത്യ അടിപതറി. അർജന്റീനയോടാണ് വനിതകൾ പരാജയപ്പെട്ടത്. 3-1നായിരുന്നു അർജന്റീനയുടെ വിജയം. ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചത്. ആദ്യമായാണ് ഇന്ത്യ യൂത്ത് ഒളിന്പിക്സ് ഹോക്കിയിൽ പങ്കെടുക്കുന്നത്.
Read Moreഫുട്ബോൾ അരങ്ങേറ്റത്തിൽ ബോൾട്ടിന് ഇരട്ട ഗോൾ
സിഡ്നി: പ്രഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം നടത്തിയ ജമൈക്കൻ സ്പ്രിന്റർ ഉസൈൻ ബോൾട്ടിന് ഇരട്ട ഗോൾ. സൗഹൃദ മത്സരത്തിൽ സൗത്ത് വെസ്റ്റിനെതിരേ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനായാണ് ബോൾട്ട് 57, 67 മിനിറ്റുകളിൽ ഗോൾ നേടിയത്. മത്സരത്തിൽ സെൻട്രൽ കോസ്റ്റ് 4-0ന് ജയിച്ചു.
Read More