മോസ്കോ: ലോകകപ്പ് ഫുട്ബോൾ ആദ്യസെമിയിൽ ബെൽജിയത്തെ 1-0നു കീഴടക്കി ഫ്രാൻസ് ഫൈനലിൽ. 51-ാം മിനിറ്റിൽ ഇംറ്റിറ്റിയുടെ ഹെഡർ ഗോളാണ് ഫ്രാൻസിനെ ഫൈനലിലേക്കു നയിച്ചത്. ഫ്രാൻസ് ലോകകപ്പ് ഫൈനലിലെത്തുന്നത് ഇതു മൂന്നാം തവണയാണ്. ബെൽജിയം സെമിയിൽ പുറത്താവുന്നത് ചരിത്രത്തിൽ രണ്ടാംതവണയും. 1998ലെ ചാന്പ്യന്മാ രാണ് ഫ്രാൻസ്. ഇന്നു രാത്രി 11.30നു നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമിയിലെ ജേതാക്കളാണ് ഞായറാഴ്ച രാത്രി 8.30നുള്ള ഫൈനലിൽ ഫ്രാൻസിന്റെ എതിരാളികൾ.
Read MoreCategory: Sports
വിംബിൾഡൺ: സെറീനയും കെർബറും സെമിയിൽ
ലണ്ടൻ: അമേരിക്കയുടെ സെറീന വില്യംസ് വിംബിൾഡൺ സെമിയിൽ കടന്നു. ഇറ്റാലിയൻ താരം കമില ജോർജിയെ പരാജയപ്പെടുത്തിയാണ് സെറീന സെമിയിൽ കടന്നത്. ആദ്യ സെറ്റ് പരാജയപ്പെട്ട ശേഷമായിരുന്നു സെറീനയുടെ തിരിച്ചുവരവ്. സ്കോർ: 6-3, 6-3, 6-4. വ്യാഴാഴ്ച സെമിയിൽ സെറീന ജർമനിയുടെ ജുലിയ ജോർജസിനെ നേരിടും. ജർമനിയുടെ ആംഗലിക് കെർബറും അവസാന നാലിൽ കടന്നു. പതിനൊന്നാം സീഡ് കെർബർ റഷ്യയുടെ ഡാരിയ കസത്കിനയെയാണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു കെർബറുടെ വിജയം. സ്കോർ: 6-3, 7-5.
Read Moreറൊണാൾഡോ റയൽ വിട്ടു; ഇനി റോ മാജിക്ക് @ ഇറ്റലി
റോം: അപ്രതീക്ഷിത നീക്കത്തിലൂടെ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് സൂപ്പർ താരം റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടു. ഇറ്റാലിയൻ ക്ലബ് യുവന്റസിലേക്കാണ് റൊണാൾഡോ ചുവട് മാറിയിരിക്കുന്നത്. 805 കോടി രൂപയ്ക്ക് നാല് വർഷത്തേക്കാണ് കരാർ. ലോകകപ്പിൽ പ്രീക്വാർട്ടറിൽ പോർച്ചുഗലിന്റെ തോൽവിയെ തുടർന്ന് ഗ്രീസിൽ കുടുംബ സമേതം അവധി ആഘോഷിക്കുകയാണ് റൊണാൾഡോ ഇപ്പോൾ. ഇവിടെയെത്തിയാണ് യുവന്റസ് അധികൃതർ കരാർ ഒപ്പിട്ടത്. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ തുകയ്ക്കാണ് റോണോയെ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് അർജന്റീനയുടെ ഹിഗ്വയിനു വേണ്ടിയാണ് (75.3 ദശലക്ഷം യൂറോ) യുവന്റസ് റിക്കാർഡ് തുക ചെലവാക്കിയത്. 2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നാണ് റൊണാൾഡോ റയിലിൽ എത്തുന്നത്. അന്ന് 80 മില്യൻ യൂറോയായിരുന്നു കരാർ തുക. ലോകത്തിലെ മികച്ച ഫുട്ബോളർക്കുള്ള ബാലന് ഡി ഓര് പുരസ്കാരം അഞ്ച് തവണ നേടിയ താരമാണ് റൊണാൾഡോ. കഴിഞ്ഞ സീസണിൽ ലാലിഗയിൽ റയൽ മൂന്നാം…
Read Moreവിംബിൾഡൺ: സെറീന, നദാൽ, ഫെഡറർ ക്വാർട്ടറിൽ
ലണ്ടൻ: അമേരിക്കയുടെ സെറീന വില്യംസ് വിംബിൾഡൺ ക്വാർട്ടറിൽ കടന്നു. റഷ്യയുടെ ക്വാളിഫയർ ഇവജെനിയ റോഡിനയെയാണ് സെറീന പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായാണ് ഏഴു തവണ വിംബിൾഡൺ ചാമ്പ്യനായ സെറീന വിജയിച്ചത്. സ്കോർ: 6-2, 6-2. ക്വാർട്ടറിൽ ഇറ്റലിയുടെ കാമില ഗിയോർഗിയാണ് സെറീനയുടെ എതിരാളി. പുരുഷ സിംഗിൾസിൽ റോജർ ഫെഡററും റാഫേൽ നദാലും ക്വാർട്ടറിൽ കടന്നു. ഫ്രാൻസിന്റെ അഡ്രിയാൻ മന്നാറിനോയെ പരാജയപ്പെടുത്തിയാണ് ഫെഡറർ ക്വാർട്ടറിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഫെഡററുടെ ജയം. സ്കോർ: 6-0, 7-5, 6-4. നദാൽ ചെക്ക് താരം ജിറി വെസ്ലിയെ വീഴ്ത്തിയാണ് ക്വാർട്ടറിലെത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെയും ജയം. 6-3, 6-3, 6-4. 2011 ന് ശേഷം ആദ്യമായാണ് നദാൽ വിംബിൾഡൺ ക്വാർട്ടറിൽ കടക്കുന്നത്.
Read Moreലൂയിസ് എന്റിക്വ സ്പെയിൻ പരിശീലകൻ
മാഡ്രിഡ്: ലോകകപ്പിലെ മോശം പ്രകടനത്തെ തുടർന്ന് രാജിവച്ച ഫെര്‍ണാണ്ടോ ഹിയറോയ്ക്കു പകരമായി സ്പെയിൻ ദേശീയ ടീമിന്റെ പരിശീലകനായി ലൂയിസ് എന്റിക്വയെ നിയമിച്ചു. ബാഴ്സലോണയുടെ മുൻ പരിശീലകനാണ് എന്റിക്വ. രണ്ടു വര്‍ഷത്തെ കരാറിലാണ് എന്റിക്വയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് നിയോഗിച്ചിരിക്കുന്നത്. പുതിയ പരിശീലകനെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് ലൂയിസ് റുബിയലെസ് പറഞ്ഞു. റയലിന്റെയും ബാഴ്സയുടെയും മുന്‍ മിഡ്ഫീല്‍ഡറാണ് എന്റിക്വ. ലോകകപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്, പരിശീലകനായിരുന്ന ജുലന് ലോപെറ്റേഗിയെ പുറത്താക്കി ഫെര്‍ണാണ്ടോ ഹിയേറോയെ പരിശീലകനാക്കിയത്. റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനെ തുടർന്നായിരുന്നു ജുലനെ പുറത്താക്കിയത്.
Read Moreബാഴ്സ കൈവിട്ടു; പൗളീഞ്ഞോ തിരികെ ചൈനയിലേക്ക്
ബാഴ്സലോണ: ബ്രസീൽ സൂപ്പർ താരം പൗളീഞ്ഞോ സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽനിന്നും വീണ്ടും ചൈനീസ് ക്ലബിലേക്ക് മാറുന്നു. ചൈനീസ് ക്ലബ് ഗാംഗ്ചോ എവർഗ്രാൻഡെയിലേക്കാണ് വായ്പാ അടിസ്ഥാനത്തിൽ പൗളീഞ്ഞോ തിരിച്ചുപോകുന്നത്. ക്ലബ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ കൈമാറ്റ തുക വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഗാംഗ്ചോ എവർഗ്രാൻഡെയിൽനിന്നാണ് പൗളീഞ്ഞോ ബാഴ്സയിൽ എത്തിയത്. ലാ ലിഗയിലെ ചാമ്പ്യൻ ക്ലബിനുവേണ്ടി 34 മത്സരങ്ങളിൽനിന്നായി ഒമ്പത് ഗോളുകളാണ് പൗളീഞ്ഞോ നേടിയത്. ഇരുപത്തൊൻപതുകാരനായ പൗളീഞ്ഞോയ്ക്കു ലോകകപ്പിൽ തിളങ്ങാനായിരുന്നില്ല. വരുന്ന സീസണിൽ ബാഴ്സയുടെ ആദ്യ ഇലവനിൽ സ്ഥാനം സംശയത്തിലായതോടെയാണ് താരം ലാ ലിഗ വിട്ടത്.
Read Moreസെമിയും ഫൈനലും കാണാൻ ഐ.എം.വിജയൻ റഷ്യയിലേക്ക്
തൃശൂർ: ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലുകളും ഫൈനലും കാണാൻ ഐ.എം.വിജയൻ ഇന്ന് റഷ്യയിലേക്ക് പോകും. ഇത് അഞ്ചാം തവണയാണ് വിജയൻ ലോകകപ്പ് ഫുട്ബോള്‍ കാണാൻ പോകുന്നത്.
Read Moreദിപ കര്‍മാകറിനു സ്വര്‍ണം
മെര്സിന് (തുര്‍ക്കി): പരിക്കിനെത്തുടര്‍ന്നു രണ്ടു വര്‍ഷം ജിംനാസ്റ്റിക്സില്നിന്നു വിട്ടുനിന്ന ദിപ കര്‍മാകര്‍ സ്വര്‍ണമെഡലോടെ തിരിച്ചുവന്നു. തുര്‍ക്കിയിലെ മെര്‍സിനില്‍ നടക്കുന്ന എഫ്ഐജി ആര്‍ട്ടിസ്റ്റിക് വേള്‍ഡ് ചലഞ്ചിലാണ് കര്‍മാകര്‍ സ്വര്‍ണം നേടിയത്. വേള്‍ഡ് ചലഞ്ചില്‍ ദിപയുടെ ആദ്യ മെഡലാണിത്.
Read Moreറഷ്യ നിശ്ചലം!
ആതിഥേയരായ റഷ്യയുടെ ലോകകപ്പ് പോരാട്ടത്തിന് ക്വാർട്ടർ ഫൈനലിൽ ദാരുണാന്ത്യം. പെനൽറ്റി ഷൂട്ടൗട്ടിൽ 4-3ന് ആതിഥേയരെ മറികടന്ന് ക്രൊയേഷ്യ സെമി ഫൈനലിലേക്ക് മാർച്ച് ചെയ്തു. മത്സരത്തിലുടനീളം മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും ഷൂട്ടൗട്ടിൽ രണ്ടു പെനൽറ്റി നഷ്ടപ്പെടുത്തിയതാണ് റഷ്യക്ക് തിരിച്ചടിയായത്. അതോടെ ശനിയാഴ്ച രാത്രി ആതിഥേയരുടെ കണ്ണീർ സോച്ചിയിൽ വീണു, റഷ്യ നിശ്ചലമായി. ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ക്രൊയേഷ്യ സെമിയിൽ എത്തുന്നത്. 1998 ലെ ലോകകപ്പിൽ ജർമനിയെ തോൽപ്പിച്ച് ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായിരുന്നു. ഈ ലോകകപ്പിൽ തന്നെ ഇതു രണ്ടാം തവണയാണ് ക്രൊയേഷ്യ പെനൽറ്റി ഷൂട്ടൗട്ട് വിജയിക്കുന്നത്. രണ്ട് ഷൂട്ടൗട്ടിലും നിർണായകമായ അവസാന കിക്കെടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ച് ബാഴ്സലോണ താരം റാക്കിറ്റിച്ച് വല തുളച്ചപ്പോൾ റഷ്യക്കാരുടെ നെഞ്ചും പിളർന്നു. 1990 ൽ അർജന്റീന മാത്രമാണ് രണ്ടു തവണ ഒരേ ലോകകപ്പിൽ പെനൽറ്റി ഷൂട്ടൗട്ട് അതിജീവിച്ചിട്ടുള്ളത്. ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ…
Read Moreരോഹിത്തിലൂടെ ഇന്ത്യക്കു പരമ്പര
ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരന്പര ഇന്ത്യക്ക്. മൂന്നാം മത്സരത്തിൽ ഏഴു വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ 2-1ന് പരന്പര നേടിയത്. രോഹിത് ശർമ പുറത്താകാതെ 56 പന്തിൽനിന്ന് 11 ഫോറും അഞ്ച് സിക്സും അടക്കം 100 റണ്‍സ് നേടി ഇന്ത്യയെ ജയത്തിലെത്തിച്ചു. രോഹിതിന്റെ മൂന്നാം അന്താരാഷ്ട്ര ട്വന്റി -20 സെഞ്ചുറിയാണ്. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 198. ഇന്ത്യ 18.4 ഓവറിൽ മൂന്നു വിക്കറ്റിന് 201. ധോണി *50 എം.എസ്. ധോണി അന്താരാഷ്ട്ര ട്വന്റി-20യിൽ 50 ക്യാച്ച് നേടുന്ന ആദ്യ വിക്കറ്റ്കീപ്പർ എന്ന നേട്ടത്തിൽ. ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെ പിടികൂടിയാണ് ധോണി ക്യാച്ചുകളുടെ അർധ ശതകം തികച്ചത്.
Read More