ഫ്രഞ്ച് യുവതുർക്കികൾ ക്വാർട്ടർ ഫൈനൽ വരെ മികച്ച പ്രതിരോധമെന്ന പേരുമായെത്തിയ ഉറുഗ്വെയെ നിശ്ചിത സമയത്ത് തന്നെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ഫ്രാൻസ് എത്തുന്നത്. മുന്നേറ്റവും മധ്യനിരയും മാത്രമല്ല പ്രതിരോധവും ശക്തമാണെന്ന് തെളിയിക്കുന്നതായിരുന്നു ക്വാർട്ടറിൽ ഫ്രാൻസിന്റെ പ്രകടനം. ഗോളെന്നുറച്ച പല ശ്രമങ്ങളും ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. കൈലിയൻ എംബാപ്പെയ്ക്ക് ക്വാർട്ടറിൽ ശോഭിക്കാനായില്ല. എന്നാൽ, ആൻത്വാൻ ഗ്രീസ്മാൻ മികച്ച പ്രകടനത്തിലൂടെ മത്സരത്തിലെ താരമായി. എംബാപ്പെയും പ്രതിരോധത്തിലെ ലൂകാസ് ഹെർണാണ്ടസും കഴിഞ്ഞ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടിരുന്നു. അതുകൊണ്ട് ഇരുവർക്കും കൂടുതൽ കരുതിയേ സെമിയിൽ ഇറങ്ങാനാകൂ. ഗ്രീസ്മാൻ ഫോമിൽ തുടരുന്നതുകൊണ്ട് മുൻനിരയിൽ ഒളിവർ ഗിരു ഇതുവരെ ഗോൾ നേടാത്തത് ദിദിയെ ദെഷാംപ്സിനു വലിയ തലവേദനയാകുന്നില്ല. ഫ്രാൻസ് ഫിഫ റാങ്ക്: 7 ലോകകപ്പിൽ: 15-ാം തവണ മികച്ച പ്രകടനം: 1998ൽ ജേതാക്കൾ സെമി ഫൈനൽ: 1958, 1982, 1986, 1998, 2006, 2018 സുവർണ…
Read MoreCategory: Sports
സാംബ താളം നിലച്ചു
കസാൻ: ലോകകപ്പ് ഫുട്ബോളിലെ സാംബ താളം നിലച്ചു. ഇന്നലെ രാത്രി നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ 2-1നു കീഴടക്കി ചുവന്ന ചെകുത്താന്മാരായ ബെൽജിയം സെമിയിൽ കടന്നു. ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളിൽ 13-ാം മിനിറ്റിൽ മുന്നിലെത്തിയ ബെൽജിയത്തിനായി 31-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിൻ ലീഡുയർത്തി. 76-ാം മിനിറ്റിൽ റെനറ്റോ അഗസ്റ്റോയിലൂടെ ഗോൾ മടക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ബ്രസീലിനായില്ല. ഇതോടെ ലോകകപ്പ് ഫുട്ബോളിൽനിന്നു വന്പന്മാരായ ജർമനി, സ്പെയിൻ, അർജന്റീന എന്നിവർക്കു പിന്നാലെ ബ്രസീലും പുറത്തായി. സെമിയിൽ ബെൽജിയം ഫ്രാൻസിനെ നേരിടും. ചൊവ്വാഴ്ച രാത്രി 11.30നാണ് സെമി. ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളാണ് കളിയിലെ വഴിത്തിരിവായത്. ബെൽജിയൻ ഗോളി തിബോ ക്വൂർട്ടോയുടെ അത്യുജ്ജ്വല സേവുകളും ബ്രസീലിന്റെ ഗോൾ ശ്രമങ്ങൾക്ക് വിലങ്ങുതടിയായി. ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ ഉറുഗ്വെയെ 2-0നു കീഴടക്കി ഫ്രാൻസ് സെമിയിൽ ഇടംപിടിച്ചു. റാഫേൽ വാറാൻ (40-ാം മിനിറ്റ്),…
Read Moreഫ്രഞ്ച് പടയോട്ടം
നിഷ്നി നോവ്ഗോറോഡ്: ഫ്രഞ്ച് പടയോട്ടത്തിനു മുന്നിൽ ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വെയ്ക്കു മറുപടിയുണ്ടായില്ല. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് മറുപടിയില്ലാത്ത രണ്ടു ഗോളിനു ഉറുഗ്വെയെ തകർത്തു. ഫ്രാൻസ് ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾക്കെതിരേ ലോകകപ്പിൽ പുലർത്തുന്ന ആധിപത്യം ലേബ്ലൂസ് നിലനിർത്തി. കഴിഞ്ഞ പത്ത് ലോകകപ്പ് മത്സരങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്താനായിട്ടില്ല. ആദ്യ പകുതിയിലെ ചില മികച്ച നീക്കങ്ങൾക്കുശേഷം ഉറുഗ്വെ രണ്ടാം പകുതിയിൽ തീർത്തും നിരാശപ്പെടുത്തി. ഒരു ഗോൾ ഷോട്ടുപോലും രണ്ടാം പകുതിയിൽ പിറന്നില്ല. ഫ്രാൻസിനായി റാഫേൽ വാറാനയും ആൻത്വാൻ ഗ്രീസ്മാനുമാണ് ഉറുഗ്വെയുടെ വലകുലുക്കിയത്. പരിക്കേറ്റ സ്ട്രൈക്കർ എഡിൻസണ്‍ കവാനി ഇല്ലാതെയാണ് ഉറുഗ്വെ ഇറങ്ങിയത്. കവാനിക്കു പകരം ക്രിസ്റ്റ്യൻ സ്റ്റുവാനി ലൂയിസ് സുവരാസിനൊപ്പം മുൻനിരയിൽ കളിച്ചു. കവാനി ഇല്ലാതെവന്നതോടെ ഉറുഗ്വെയുടെ ഉൗർജം മുഴുവൻ നഷ്ടമായി. ഉറുഗ്വെയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ലൂകാസ് ഹെർണാണ്ടസിന്റെ ഫൗളിൽ ഉറുഗ്വെ ഫ്രീകിക്ക് നേടി. വലതുവിംഗിൽനിന്നു ലൂയിസ്…
Read Moreസൂപ്പർ ശനി
സമാര: ഇന്ന് സമാരയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്ന ഇംഗ്ലണ്ടിനോടും സ്വീഡനോടും ഈ മത്സരത്തിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഏതു ടീം സെമിയിലെത്തിയാലും അതിന് പ്രത്യേകതയുണ്ട്. കാരണം ഇരുടീമും കഴിഞ്ഞ കാല് നൂറ്റാണ്ടായി ലോക ഫുട്ബോളില്‍ വലിയ അദ്ഭുതമൊന്നും കാണിച്ചിട്ടില്ല. 1990ല്‍ നാലാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് പിന്നീട് നടന്ന ലോകകപ്പുകളില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാനായിട്ടില്ല. സ്വീഡന്റെ കാര്യത്തിലുംഇതേപോലെ തന്നെയാണ് കാര്യങ്ങള്‍ 1994ല്‍ മൂന്നാം സ്ഥാനത്തെത്തിയശേഷം അവര്‍ക്കും ലോക ഫുട്ബോളില്‍ ഒന്നും ചെയ്യാനായിട്ടില്ല. പരിചയക്കുറവ് ഗാരത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമിന് പരിചയസമ്പത്തിന്റെ കുറവുണ്ട്. വലിയ മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളവര്‍ ഈ ടീമിലില്ല. എന്നാല്‍ താരങ്ങളുടെ മികവുകൊണ്ട് സ്വീഡനെ കടക്കാമെന്നാണ് പ്രതീക്ഷകള്‍. ഇതുകൊണ്ടുതന്നെ ഇംഗ്ലീഷ് ആരാധകര്‍ക്ക് 52 വര്‍ഷത്തിനുശേഷം ഒരിക്കല്‍ക്കൂടി കിരീടം പ്രതീക്ഷിക്കാം. എന്നാല്‍, സ്വീഡന് മോശക്കാരല്ല. പരിചയസമ്പത്തുള്ള കളിക്കാരുണ്ട്. മുന്നേറ്റത്തിനു വേഗമുണ്ടെന്ന് ജര്‍മനിക്കെതിരേയും മെക്സിക്കോയ്ക്കെതിരേയുമുള്ള മത്സരങ്ങള്‍ തെളിയിച്ചു. ടൂര്‍ണമെന്റുകളില്‍…
Read Moreവിംബിൾഡൻ: അഞ്ചുവട്ടം ജേതാവ് വീനസ് പുറത്ത്, സെറീന അകത്ത്
ലണ്ടൻ: അഞ്ചു തവണ ജേതാവ് വീനസ് വില്ല്യംസ് വിംബിൾഡൻ ടെന്നീസിൽനിന്നു പുറത്ത്. മൂന്നാം റൗണ്ടിൽ വീനസിനെ കികി ബെർട്ടൻസ് പരാജയപ്പെടുത്തി. സ്കോർ: 6-2, 6-7(5-7),8-6. അതേസമയം, സഹോദരി സെറീന വില്ല്യംസ് നാലാം റൗണ്ടിലേക്കു മുന്നേറി. ഫ്രാൻസിന്റെ ക്രിസ്റ്റീന മ്ലാഡനോവിച്ചിനെ പരാജയപ്പെടുത്തിയാണ് സെറീനയുടെ മുന്നേറ്റം. 23 തവണം ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സെറീന 7-5, 7-6, (7-2) എന്ന സ്കോറിനാണ് മ്ലാഡനോവിച്ചിനെ വീഴ്ത്തിയത്. പുരുഷവിഭാഗത്തിൽ ഗെയ്ൽ മോണ്‍ഫിൽസ് 5-7, 6-4, 6-4, 6-2ന് സാം ക്വറിയെ തോൽപ്പിച്ച് പ്രീക്വാർട്ടറിലെത്തി. ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-എഡ്വേർഡ് റോജർ വെസ് ലിൻ സഖ്യം പുറത്തായി. 4-6, 6-7 (4-7), 2-1ന് പിന്നിൽനിൽക്കേ പരിക്കിനെത്തുർന്ന് മത്സരം പൂർത്തിയാക്കാതെയാണ് ഇന്തോ-ഫ്രഞ്ച് സഖ്യം പിൻമാറിയത്.
Read Moreസ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്ക് പുതിയ പേര് നൽകും; രാജ്യവർധൻ സിംഗ്
ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ എന്ന പേര് സ്പോർട്സ് അഥോറിറ്റി എന്ന് പുനർനാമകരണം ചെയ്യുമെന്ന് കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ്. എന്നാൽ പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ ഭക്ഷണത്തിനുള്ള അലവൻസ് വർധിപ്പിക്കുമെന്നും രാജ്യവർധൻ സിംഗ് കൂട്ടിച്ചേർത്തു.
Read Moreറിക്കാർഡുകളെ സ്റ്റംപ് ചെയ്ത് ധോണി
മാഞ്ചസ്റ്റർ: റിക്കാർഡുകളെ സ്റ്റംപ് ചെയ്ത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ട്വന്റി-20 യിൽ ഏറ്റവും കൂടുതൽ സ്റ്റംപിംഗിന്റെ റിക്കാർഡാണ് ധോണി മറികടന്നത്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിലാണ് ധോണി പാക്കിസ്ഥാന്റെ കമ്രാൻ അക്മലിൽനിന്നും റിക്കാർഡ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്. 91 മത്സരങ്ങളിൽനിന്ന് 33 പേരെയാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്. കമ്രാൻ 32 സ്റ്റംപിംഗുകളുമായി ധോണിക്ക് പിന്നാലാണ് ഇപ്പോൾ. ട്വന്റി-20 യിൽ ഏറ്റവും കൂടുൽ ക്യാച്ച് എടുത്ത വിക്കറ്റ് കീപ്പറെന്ന റിക്കാർഡും ധോണിക്കൊപ്പമാണ്. കുട്ടിക്രിക്കറ്റിൽ 49 ക്യാച്ചുകളാണ് മുൻ നായകന്റെ റിക്കാർഡ് പുസ്തകത്തിലുള്ളത്. കരീബിയൻ വിക്കറ്റ് കീപ്പർ ദിനേഷ് രാംദിൻ (34 ക്യാച്ച്) ആണ് രണ്ടാം സ്ഥാനത്ത്.
Read Moreഇന്തോനേഷ്യൻ ഓപ്പൺ: പി.വി സിന്ധു രണ്ടാം റൗണ്ടിൽ
ജക്കാർത്ത: നിലവിലെ ചാമ്പ്യൻ കെ. ശ്രീകാന്ത് ഇന്തോനേഷ്യൻ ഓപ്പണിൽനിന്നും ആദ്യ റൗണ്ടിൽ പുറത്തായി. ജപ്പാന്റെ കെന്റോ മൊമൊട്ടയാണ് ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം സ്വന്തമാക്കിയ ശ്രീകാന്തിനെ രണ്ടും മൂന്നും ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് മൊമൊട്ടോ രണ്ടാം റൊണ്ടിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ: 21-12, 14-21, 15-21. എന്നാൽ ഇന്ത്യയുടെ പി.വി സിന്ധു രണ്ടാം റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് സിന്ധുവിന്റെ വിജയം. തായ്ലൻഡിന്റെ പൊർൺപവി ചോചുവോംഗിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-15, 19-21, 21-13.
Read Moreബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗമായി തെരഞ്ഞെടുത്തു
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേ രിയെ കേരള ക്രിക്കറ്റ് അസോസിയേഷൻ മെമ്പറായി തെരഞ്ഞെടുത്തു. തലശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബിനീഷ് കോടിയേരിയെ ജില്ലയിൽ നിന്നുള്ള കെസിഎ പ്രതിനിധിയായി തെരഞ്ഞെടുത്തത്. യോഗത്തിൽ പ്രസിഡന്റ് കെ.പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി. അനസ്, ട്രഷറർ എ.സി.എം. ഫിജാസ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Read Moreട്വന്റി-20: വേഗമേറിയ 2000 റണ്‍സ് റിക്കാർഡ് കോഹ്ലിക്ക്
മാഞ്ചസ്റ്റർ: ട്വന്റി-20യിൽ ഏറ്റവും വേഗത്തിൽ 2000 റണ്‍സ് നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിലാണ് കോഹ്ലി 2000 റണ്‍സ് തികച്ചത്. 56 മത്സരങ്ങളിൽനിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ഇതുവരെ ഈ നേട്ടം ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിനൊപ്പമായിരുന്നു. 66 മത്സരങ്ങളിൽനിന്നായിരുന്നു മക്കല്ലം 2000 റൺസ് നേടിയത്. ട്വന്റി-20യിൽ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയിൽ നാലാമതാണ് കോഹ്ലി. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ (2271), ബ്രണ്ടൻ മക്കല്ലം (2140), പാക് താരം ശുഹൈബ് മാലിക് (2039) എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ.
Read More