നിസ്നി: ഹാ കഷ്ടം, ലോകമെമ്പാടുമുള്ള മെസി ആരാധകർ തലയിൽ കൈവച്ചുപോയ നിമിഷം, അർജന്റീനയുടെ വെള്ളയിൽ നീല വരകളുള്ള കുപ്പായത്തെ സ്നേഹിക്കുന്ന, പ്രണയിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ തലകുമ്പിട്ടുപോയ നിമിഷം, ചുടുകണ്ണീർ വീണ് കാൽനഖങ്ങൾ പൊള്ളിയ നിമിഷം. ഫുട്ബോൾ മാന്ത്രികൻ സാക്ഷാൽ ഡീഗോ മറഡോണയെ ഗാലറിയിൽ സാക്ഷിയാക്കി അർജന്റീന തോൽവിയുടെ നിലയില്ലാക്കയത്തിലേക്ക് വീണുപോയിരിക്കുന്നു. വെറും തോൽവിയല്ല, മുഖാമുഖം കണ്ടപ്പോഴൊക്കെ കീഴടക്കിയ ക്രൊയേഷ്യയോട് മൂന്നു ഗോളുകൾക്ക് തോറ്റ് തുന്നംപാടിയിരിക്കുന്നു. അതും എതിരില്ലാത്ത മൂന്നു ഗോളിന്. മെസിയും അഗ്യൂറോയും ഡെബാലയും ഹിഗ്വയിനും, മഷരാനോയും കളിച്ച പേരുംപെരുമയുമുള്ള അർജന്റീന ക്രൊയേഷ്യയുടെ മുന്നടിയിൽ വെന്തുവെണ്ണീറായിരിക്കുന്നു. ആദ്യ റൗണ്ടിൽ തന്നെ പുറത്തേക്കുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്. ആദ്യ റൗണ്ടിൽ പുറത്താകുന്നതിന്റെ അതിഗംഭീര നാണക്കേട് അർജന്റീനയെ തുറിച്ചുനോക്കുന്നു. അടുത്ത മത്സരം വരുന്ന ചൊവ്വാഴ്ച നൈജീരിയയുമായി. കുഞ്ഞൻ ഐസ് ലൻഡിനോട് സമനില വഴങ്ങിയ, ക്രൊയേഷ്യയോട് മൂന്നു ഗോൾ തോൽവി ചോദിച്ചുവാങ്ങിയ സംപോളിക്കും…
Read MoreCategory: Sports
ട്രോഫിക്ക് ഓസ്കറിനേക്കാൾ 440 മടങ്ങ് മൂല്യം
മോസ്കോ: ഏതു കായിക ഇനത്തിലായാലും അമൂല്യം തന്നെയാണ് അതിലെ ലോകകപ്പ് ട്രോഫികൾ. എന്നാൽ, ഫുട്ബോൾ ലോകകപ്പ് ട്രോഫി പണത്തിന്റെ മൂല്യത്തിൽ മറ്റു പലതിനെക്കാളും ഉയരത്തിൽ. 36.8 സെന്റീമീറ്റർ ഉയരവും 6.1 കിലോഗ്രാം തൂക്കവുമുള്ള ട്രോഫി പൂർണമായി സ്വർണത്തിലാണ് നിർമിച്ചിട്ടുള്ളത്. ഗ്രാമിന് 36 യൂറോ എന്ന കണക്കിൽ ട്രോഫിയുടെ മൂല്യം 132,300 യൂറോയാണ്. ഓസ്കർ ട്രോഫിയും സ്വർണമെന്നു പറയുന്നെങ്കിലും അത് കോട്ടിംഗ് മാത്രമാണ്. മൂല്യം 250 യൂറോയ്ക്കും 350 യൂറോയ്ക്കും ഇടയിൽ. ഇതിന്റെ 440 മടങ്ങ് അധികമാണ് ലോകകപ്പ് ട്രോഫിയുടെ മൂല്യം. അതിനാൽ തന്നെ ലോകകപ്പിന്റെ യഥാർഥ ട്രോഫി ഫിഫയുടെ അലമാരയിലാണ് സൂക്ഷിക്കാറുള്ളത്. ജേതാക്കൾക്ക് കൊടുത്തുവിടുന്നത് ഇതിന്റെ മാതൃക മാത്രവും.
Read Moreഇതിഹാസമാകാൻ മെസിക്കു ലോകകപ്പ് വേണ്ട: ക്രെസ്പോ
ബുവനോസ് ആരിസ്: അർജന്റീനയുടെ ഇതിഹാസതാരമാകാൻ ലയണൽ മെസിക്ക് ലോകകപ്പ് കിരീടത്തിന്റെ ആവശ്യമില്ലെന്ന് മുൻ സ്ട്രൈക്കർ ഹെർനൻ ക്രെസ്പോ. ചരിത്രത്തിൽ ലോകകപ്പ് നേടാതെ തന്നെ ഇതിഹാസങ്ങളായ ധാരാളം കളിക്കാരുണ്ടെന്നും ക്രെസ്പോ പറഞ്ഞു. മെസി അസാമാന്യ കളിക്കാരനാണ്. ലോകകപ്പ് നേടാൻ അദ്ദേഹം അർഹനാണെന്നും ക്രെസ്പോ പറഞ്ഞു. മെസി ലോക കിരീടം നേടിയാലും ഇല്ലെങ്കിലും ഇതിഹാസമാണ്. എത്ര ഇതിഹാസങ്ങൾ ലോക ചാന്പ്യന്മാരാകാതെ പോയി. യെഹാൻ ക്രൈഫും മിഷേൽ പ്ലാറ്റീനിയും ലോക ചാന്പ്യന്മാരായിട്ടില്ലെന്നും അവർ ഇതിഹാസങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreഏകദിനം: ഇംഗ്ലണ്ടിന് റിക്കാർഡ് ജയം
നോട്ടിങാം: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് റിക്കാർഡ് ജയം. 242 റണ്സിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന ജയമാണിത്. ഓസ്ട്രേലിയയുടെ ഏറ്റവും വലിയ തോൽവിയും. ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറായ ആറിന് 481 ഇംഗ്ലണ്ട് സ്വന്തമാക്കിയ മത്സരത്തിൽ ഓസ്ട്രേലിയ 37 ഓവറിൽ 239നു പുറത്തായി. ഇതോടെ അഞ്ച് മത്സര പരന്പര ഇംഗ്ലണ്ട് 3-0നു സ്വന്തമാക്കി. 92 പന്തിൽ 147 റണ്സ് നേടിയ അലക്സ് ഹെയ്ൽസ് ആണ് മാൻ ഓഫ് ദ മാച്ച്.
Read Moreഉറുഗ്വെ പ്രീക്വാർട്ടറിൽ, പോർച്ചുഗലിനും സ്പെയിനിനും ജയം
മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ രണ്ടാം ജയത്തോടെ ഉറുഗ്വെ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പ് എയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ലൂയിസ് സുവാരസിന്റെ ഗോളിൽ 1-0ന് സൗദി അറേബ്യയെയാണ് ഉറുഗ്വെ കീഴടക്കിയത്. ഗ്രൂപ്പ് ബിയിലെ പോരാട്ടങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏകഗോളിൽ പോർച്ചുഗൽ മൊറോക്കോയെ1-0നു കീഴടക്കി പ്രീക്വാർട്ടറിലേക്കടുത്തു. സ്പെയിൻ ഡിയേഗോ കോസ്റ്റയുടെ ഗോളിൽ ഇറാനെ 1-0നു പരാജയപ്പെടുത്തി പ്രീക്വാർട്ടർ സാധ്യത നിലനിർത്തി. ആദ്യ മത്സരത്തിൽ പോർച്ചുഗലും സ്പെയിനും സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയിൽ സ്പെയിനിനും പോർച്ചുഗലിനും നാലു പോയിന്റുവീതമായി.
Read Moreഅബ്ദുൾ ഹക്ക് ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: കഴിഞ്ഞ ഐഎസ്എൽ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി കളിച്ച മലയാളി താരം അബ്ദുൾ ഹക്ക് കേരളാ ബ്ലാസ്റ്റേഴ്സിൽ എത്തി. അനസ് എടത്തൊടികയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സിൽ എത്തുന്ന മറ്റൊരു മലപ്പുറംകാരനാണ്.
Read Moreഇനി മിണ്ടൂ, സെനഗലിനെക്കുറിച്ച്!
മോസ്കോ: ഗ്രൂപ്പ് എച്ചിൽ പോളണ്ടിനെ അട്ടിമറിച്ച് സെനഗൽ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കൊളംബിയയ്ക്കെതിരേ ജപ്പാൻ നേടിയ ആവേശ ജയത്തിന്റെ ചുവട് പിടിച്ച് സെനഗലും തകർത്തുകളിച്ചതോടെ പോളണ്ട് 2-1നു തോറ്റു. റഷ്യൻ ലോകകപ്പിൽ ജയിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ ടീമാണ് സെനഗൽ. 2002 ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ചുകൊണ്ട് ആദ്യ മത്സരം തുടങ്ങിയ സെനഗൽ അന്ന് ക്വാർട്ടർ വരെയെത്തി. അതിനുശേഷം ഇത്തവണയാണ് സെനഗൽ ലോകകപ്പിന് എത്തുന്നത്. 2002 സെനഗലിനെ ക്വാർട്ടർ വരെ നയിച്ച അലിയോ സിസെയാണ് സെനഗൽ ടീമിന്റെ പരിശീലകൻ. ആഫ്രിക്കൻ ടീമിന്റെ രണ്ടാം ഗോളിൽ വിവാദമുണ്ടായിരുന്നു. ഗോൾ വഴി ഗോൾ 1: തിയാഗോ സിയോനെക് (സെനഗൽ-സെൽഫ് ഗോൾ) സെനഗലിന്റെ ഇദ്രിസ ഗ്യൂയിയുടെ ദുർബലമായ ഷോട്ട് പോളണ്ട് ഡിഫൻഡർ തിയാഗോ സിയോനെക്കിന്റെ കാലിൽതട്ടി സ്വന്തം വലയിൽ. ഗോൾ 2: എംബയേ നിയാംഗ് (സെനഗൽ) 60-ാം മിനിറ്റ്. ഉയർന്നുവന്ന പന്ത് എംബയേ നിയാംഗിനു…
Read Moreറഷ്യ പ്രീക്വാർട്ടറിൽ
മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ രണ്ടാം ജയത്തോടെ ആതിഥേയരായ റഷ്യ പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഈജിപ്തിനെ 3-1നു തോല്പിച്ചാണ് റഷ്യ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായത്. ഇന്നലെ ഗ്രൂപ്പ് എച്ചിൽ നടന്ന മത്സരങ്ങളിൽ ഫിഫ 60-ാം റാങ്കുകാരായ ജപ്പാൻ 16-ാം റാങ്കുകാരായ കൊളംബിയയെയും 27-ാം റാങ്കുകാരായ സെനഗൽ എട്ടാം റാങ്കിലുള്ള പോളണ്ടിനെയും 2-1 എന്ന സ്കോറിൽ അട്ടിമറിച്ചു.
Read Moreലോകകപ്പിൽ ഇന്ത്യൻ ബാലനും!
മോസ്കോ: ഫിഫ ലോകകപ്പിന്റെ വേദിയിൽ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ ബാലൻ സ്ഥാനം പിടിച്ചു. കർണാടകയിൽ നിന്നുള്ള 10 വയസുകാരൻ ഋഷി തേജ് ആണ് ഫിഫ ലോകകപ്പിൽ പന്തും വഹിച്ച് അരങ്ങേറ്റം നടത്തിയ ഭാഗ്യവാൻ. തിങ്കളാഴ്ച സോച്ചിയിൽ നടന്ന ബെൽജിയം-പനാമ മൽസരത്തിന്റെ ഒൗദ്യോഗിക പന്ത് ഋഷിയാണ് വഹിച്ചത്. ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്സറായ കിയാ മോട്ടോഴ്സ് ആണ് മാച്ച് ബോൾ കരിയർ (പന്തു വഹിക്കുന്നയാൾ) പ്രോഗ്രാം വഴി ഋഷി തേജിനെ തെരഞ്ഞെടുത്തത്. 10 നും 14 നും ഇടയിൽ പ്രായമുള്ള ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്കിടയിൽ നടത്തിയ മൽസരത്തിലൂടെയാണ് ഋഷി ഈ ഭാഗ്യപട്ടം കരസ്ഥമാക്കിയത്. ഋഷി തേജിനൊപ്പം തമിഴ്നാട്ടിൽനിന്നും നതാനിയാ കെ. ജോണ് എന്ന പതിനൊന്നുകാരിയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജൂണ് 22നു സെന്റ് പീറ്റേഴസ്ബർഗിൽ നടക്കുന്ന ബ്രസീൽ -കോസ്റ്ററിക്ക മത്സരത്തിലെ പന്തു വഹിച്ചുകൊണ്ടു എത്തുക നതാനിയാ ആയിരിക്കും. മാച്ച് ബോൾ കാരിയർ പ്രോഗ്രാമിൽ…
Read Moreനെയ്മറിനു വേദനയുടെ റിക്കാർഡ്!
പരിക്കിനെത്തുടർന്ന് നീണ്ട നാളത്തെ വിശ്രമത്തിനുശേഷം ലോകകപ്പിനെത്തിയ ബ്രസീൽ താരം നെയ്മറിന് പുതിയ റിക്കാർഡ്! ഫൗൾ വഴങ്ങിയതിനാണ് റിക്കാർഡ് എന്നതാണ് രസകരം. 20 വർഷത്തിനിടെ ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട കളിക്കാരനെന്ന റിക്കാർഡാണ് ബ്രസീൽതാരത്തിനു ലഭിച്ചത്. നെയ്മറെ മാത്രം ലക്ഷ്യമിട്ട് 10 ഫൗളുകളാണ് സ്വിറ്റ്സർലൻഡ് കളിക്കാർ നടത്തിയത്. 1998 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ അലൻ ഷിയറെ ടൂണിഷ്യൻ താരങ്ങൾ 11 ഫൗളിന് ഇരയായിരുന്നു. അതിനുശേഷം ആദ്യമായാണ് ഒരു കളിക്കാരൻ ഇത്രയും ഫൗളിന് ഇരയാകുന്നത്. 2014ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കൊളംബിയയുടെ യുവാൻ സുനിഗയുടെ മാരക ഫൗളിൽ നെയ്മർക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ലോകകപ്പിലെ ശേഷിച്ച മത്സരങ്ങളെല്ലാം നഷ്ടമായി. പാരി സാൻ ഷെർമയ്ൻ താരമായ നെയ്മറിന് ഫെബ്രുവരിയിൽ ലീഗ് മത്സരത്തിനിടെ പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ലോകകപ്പിനുണ്ടാകുമോയെന്ന ആശങ്കയും ഉണ്ടായി. എന്നാൽ, ശസ്ത്രക്രിയയക്ക് ശേഷം പരിക്ക് ഭേദമായി…
Read More