ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ സാ​ങ്ച്വ​റി: സ്വ​​​ന്ത​​​മാ​​​യി ഇനി പ​​​രി​​​ശീ​​​ല​​​ന മൈ​​​താ​​​നം

കൊ​​​ച്ചി: പു​​​തി​​​യ സീ​​​സ​​​ണി​​​നൊ​​​രു​​​ങ്ങു​​​ന്ന കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന് ഇ​​​നി സ്വ​​​ന്ത​​​മാ​​​യി പ​​​രി​​​ശീ​​​ല​​​ന മൈ​​​താ​​​നം. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ – പേ​​​ട്ട ബൈ​​​പ്പാ​​​സി​​​ല്‍ ഒ​​​രു​​​ങ്ങി​​​യി​​​ട്ടു​​​ള്ള മൈ​​​താ​​​നം അ​​​ടു​​​ത്ത​​​യാ​​​ഴ്ച പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ള്‍ക്കാ​​​യി തു​​​റ​​​ക്കും. ഫി​​​ഫ നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണു പ​​​രി​​​ശീ​​​ല​​​ന മൈ​​​താ​​​ന​​​മാ​​​യ ‘ദ ​​​സാ​​​ങ്ച്വ​​​റി’ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ദീ​​​ര്‍ഘ​​​കാ​​​ല​​​മാ​​​യി ടീം ​​​പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തി​​​യി​​​രു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം പ​​​ന​​​മ്പി​​​ള്ളി​​​ന​​​ഗ​​​റി​​​ലെ സ്‌​​​പോ​​​ര്‍ട്‌​​​സ് കൗ​​​ണ്‍സി​​​ലി​​​ന്‍റെ മൈ​​​താ​​​നം പൂ​​​ര്‍ണ​​​മാ​​​യി ഉ​​​പേ​​​ക്ഷി​​​ക്കും. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ മി​​​നി ബൈ​​​പ്പാ​​​സി​​​നോ​​​ടു ചേ​​​ര്‍ന്നു​​​ള്ള ശ്രീ​​​നാ​​​രാ​​​യ​​​ണ വി​​​ദ്യാ​​​പീ​​​ഠം പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​ന്‍റെ സ്ഥ​​​ലം 15 വ​​​ര്‍ഷ​​​ത്തേ​​​ക്കാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. മൈ​​​താ​​​ന​​​ത്തെ ചെ​​​ളി​​​മ​​​ണ്ണ് പൂ​​​ര്‍ണ​​​മാ​​​യി നീ​​​ക്കി, സോ​​​ക്ക​​​ര്‍ ഫീ​​​ല്‍ഡി​​​ന്‍റെ സ്റ്റാ​​​ന്‍ഡേ​​​ര്‍ഡ് അ​​​ള​​​വു​​​ക​​​ളാ​​​യ 105 മീ​​​റ്റ​​​ര്‍ നീ​​​ള​​​ത്തി​​​ലും 68 മീ​​​റ്റ​​​ര്‍ വീ​​​തി​​​യി​​​ലും ബെ​​​ര്‍മൂ​​​ഡ ഗ്രാ​​​സ് പി​​​ച്ചാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മൈ​​​താ​​​നം പ​​​രി​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​ന്‍ഗ്രേ​​​റ്റ​​​ഡ് സ്പ്രിം​​​ഗ്ള​​​ർ സം​​​വി​​​ധാ​​​ന​​​മു​​​ണ്ട്. വെ​​​ള്ളം ഒ​​​ഴു​​​കി​​​പ്പോ​​​കാ​​​നു​​​ള്ള ഡ്രെ​​​യ്‌​​​നേ​​​ജും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഒ​​​ന്ന​​​ര​​​വ​​​ര്‍ഷ​​​ത്തോ​​​ള​​​മെ​​​ടു​​​ത്താ​​​ണ് ഗ്രൗ​​​ണ്ട് നി​​​ര്‍മാ​​​ണം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​വ​​​സാ​​​ന​​​വ​​​ട്ട മി​​​നു​​​ക്കു​​​പ​​​ണി​​​ക​​​ള്‍ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് തു​​​റ​​​ന്നു​​​ന​​​ല്‍കു​​​ന്ന ഗ്രൗ​​​ണ്ടി​​​ല്‍ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ അ​​​ക്കാ​​​ഡ​​​മി താ​​​ര​​​ങ്ങ​​​ളാ​​​കും…

Read More

ലേ​​ഡീ​​സ് ഒ​​ണ്‍​ലി…ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ഒ​​ഫീ​​ഷ​​ല്‍​സ് പ​​ട്ടി​​ക​​യി​​ല്‍ പു​​രു​​ഷ​​ന്മാ​​ര്‍​ക്കു സ്ഥാ​​ന​​മി​​ല്ല

മും​​ബൈ: ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഒ​​ഫീ​​ഷ​​ല്‍​സ് പ​​ട്ടി​​ക​​യി​​ല്‍ പു​​രു​​ഷ​​ന്മാ​​ര്‍​ക്കു സ്ഥാ​​ന​​മി​​ല്ല. 2025 ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​നു​​ള്ള ഒ​​ഫീ​​ഷ​​ല്‍​സ്/​​അ​​മ്പ​​യ​​ര്‍ സം​​ഘ​​മാ​​ണ് ലേ​​ഡീ​​സ് ഒ​​ണ്‍​ലി ആ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഏ​​ക​​ദി​​ന വ​​നി​​താ ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു നീ​​ക്കം. ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന 2025 വ​​നി​​താ ലോ​​ക​​ക​പ്പ് ഈ ​​മാ​​സം 30 മു​​ത​​ലാ​​ണ്. ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും ത​​മ്മി​​ല്‍ ഗോ​​ഹ​​ട്ടി​​യി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. 2022 കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സ്, 2023, 2024 ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് എ​​ന്നി​​വ​​യ്ക്കു​​ശേ​​ഷം പൂ​​ര്‍​ണ​​മാ​​യി വ​​നി​​താ ഒ​​ഫീ​​ഷ​​ല്‍​സ് അ​​ണി​​നി​​ര​​ക്കു​​ന്ന നാ​​ലാ​​മ​​ത് അ​​ന്താ​​രാ​​ഷ്‌ട്ര ​​കാ​​യി​​ക മ​​ത്സ​​ര​​മാ​​ണ് 2025 വ​​നി​​താ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ്. 18 അം​​ഗ സം​​ഘം 18 അം​​ഗ വ​​നി​​താ സം​​ഘ​​മാ​​യി​​രി​​ക്കും 2025 ലോ​​ക​​ക​​പ്പ് നി​​യ​​ന്ത്രി​​ക്കു​​ക. 14 അ​​മ്പ​​യ​​ര്‍​മാ​​രും നാ​​ല് മാ​​ച്ച് റ​​ഫ​​റി​​മാ​​രും ഉ​​ള്‍​പ്പെ​​ടു​​ന്ന​​താ​​ണ് ഈ ​​സം​​ഘം. മു​​ന്‍​നി​​ര വ​​നി​​താ അ​​മ്പ​​യ​​ര്‍​മാ​​രാ​​യ ക്ലെ​​യ​​ര്‍ പൊ​​ളോ​​സാ​​ക്, ജാ​​ക്വ​​ലി​​ന്‍…

Read More

ഒ​രു വെ​ടി​യും ശ​ബ്ദ​വും മാ​ത്രം…

ദു​​ബാ​​യ്: ലോ​​ക ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ, ഏ​​ഷ്യ ക​​പ്പി​​ല്‍ ടീ​​മു​​ക​​ളെ ത​​ക​​ര്‍​ത്ത് ത​​രി​​പ്പ​​ണ​​മാ​​ക്കുമെന്നാണ് യു​​എ​​ഇ കോ​​ച്ച് ലാ​​ല്‍​ച​​ന്ദ് രാ​​ജ്പു​​ത്തി​​ന്‍റെ വാ​​ക്കു​​ക​​ള്‍. 13.1 ഓ​​വ​​റി​​ല്‍ യു​​എ​​ഇ​​യെ 57 റ​​ണ്‍​സി​​ല്‍ എ​​റി​​ഞ്ഞി​​ട്ട​​ശേ​​ഷം 4.3 ഓ​​വ​​റി​​ല്‍ ഇ​​ന്ത്യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഒ​​രു വെ​​ടി​​യും ശ​​ബ്ദ​​വും മാ​​ത്ര​​മേ കേ​​ട്ടു​​ള്ളൂ എ​​ന്ന ജ​​ഗ​​തി​​ശ്രീ​​കു​​മാ​​റി​​ന്‍റെ ഡ​​യ​​ലോ​​ഗി​​നു സ​​മാ​​ന​​മാ​​ണ് ലാ​​ല്‍​ച​​ന്ദി​​ന്‍റെ ഈ ​​തു​​റ​​ന്നുപ​​റ​​ച്ചി​​ല്‍. ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഗ്രൂ​​പ്പ് എ​​യി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രേ ഒ​​മ്പ​​ത് വി​​ക്ക​​റ്റ് തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​ശേ​​ഷം പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ലാ​​ല്‍​ച​​ന്ദ് രാ​​ജ്പു​​ത്. 2007ല്‍ ​​ന​​ട​​ന്ന പ്ര​​ഥ​​മ ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ എം.​​എ​​സ്. ധോ​​ണി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​ന്ത്യ ചാ​​മ്പ്യ​​ന്മാ​​രാ​​യ​​പ്പോ​​ള്‍ ടീ​​മി​​ന്‍റെ മാ​​നേ​​ജ​​രാ​​യി​​രു​​ന്നു ലാ​​ല്‍​ച​​ന്ദ്. 2007-08 ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​നം​​വ​​രെ ഇ​​ന്ത്യ​​യു​​ടെ കോ​​ച്ചാ​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ കോ​​ച്ചാ​​യ ച​​രി​​ത്ര​​വും ലാ​​ല്‍​ച​​ന്ദി​​നു​​ണ്ട്. ഇ​​ന്ത്യ​​യു​​ടെ റേ​​ഞ്ച് “പേ​​സ​​ര്‍ അ​​ര്‍​ഷ​​ദീ​​പ് സിം​​ഗി​​ന് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ സ്ഥാ​​നം ല​​ഭി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ടീം ​​ഇ​​ന്ത്യ​​യു​​ടെ പ്ര​​തി​​ഭാ​​ബാ​​ഹു​​ല്യം മ​​ന​​സി​​ലാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. ഇ​​ന്ത്യ​​ക്കെ​​തി​​രേ…

Read More

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ബെ​സ്റ്റ് ഓ​ഫ് ഓ​ള്‍ ടൈം

​​ലി​​സ്ബ​​ണ്‍: പോ​​ര്‍​ച്ചു​​ഗീ​​സ് ഫു​​ട്‌​​ബോ​​ള്‍ ലീ​​ഗ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യ്ക്ക് ബെ​​സ്റ്റ് ഓ​​ഫ് ഓ​​ള്‍ ടൈം ​​പു​​ര​​സ്‌​​കാ​​രം ന​​ല്‍​കി ആ​​ദ​​രി​​ച്ചു. ലോ​​ക ഫു​​ട്‌​​ബോ​​ളി​​നു ന​​ല്‍​കി​​യ സം​​ഭാ​​വ​​ന​​ക​​ളും വ​​ര്‍​ക്ക് എ​​ത്തി​​ക്‌​​സും പ​​രി​​ഗ​​ണി​​ച്ചാ​​ണ് സി​​ആ​​ര്‍7​​ന് ഈ ​​പു​​ര​​സ്‌​​കാ​​രം ന​​ല്‍​കി​​യെ​​തെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി. പോ​​ര്‍​ച്ചു​​ഗ​​ല്‍ ദേ​​ശീ​​യ ടീം ​​ക്യാ​​പ്റ്റ​​നാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ​​യാ​​ണ് രാ​​ജ്യാ​​ന്ത​​ര ഫു​​ട്‌​​ബോ​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര​​ന്‍, 141 ഗോ​​ള്‍.ക​​ളി​​ക്ക​​ള​​ത്തി​​ലെ ക​​ണ​​ക്കു​​ക​​ള്‍​ക്കും അ​​പ്പു​​റ​​മാ​​ണ് ക്രി​​സ്റ്റ്യാ​​നോ​​യു​​ടെ സ്വാ​​ധീ​​ന​​മെ​​ന്നും ലി​​ഗ പോ​​ര്‍​ച്ചു​​ഗ​​ല്‍ വ്യ​​ക്ത​​മാ​​ക്കി. ലോ​​ക ഫു​​ട്‌​​ബോ​​ള​​റി​​നു​​ള്ള ബ​​ലോ​​ണ്‍ ദോ​​ര്‍ പു​​ര​​സ്‌​​കാ​​രം അ​​ഞ്ച് ത​​വ​​ണ നേ​​ടി​​യ താ​​ര​​മാ​​ണ് 40കാ​​ര​​നാ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ. ലോ​​ക റി​​ക്കാ​​ര്‍​ഡ് ലോ​​ഡിം​​ഗ് 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം ഹം​​ഗ​​റി​​ക്കെ​​തി​​രേ ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ, ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പ​​വും സി​​ആ​​ര്‍7 എ​​ത്തി. പോ​​ര്‍​ച്ചു​​ഗ​​ല്‍ 3-2നു ​​ജ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ല്‍ 58-ാം മി​​നി​​റ്റി​​ല്‍ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ…

Read More

അ​ണ്ട​ര്‍ 23 ഏ​ഷ്യ​ന്‍ ക​പ്പ്: ഇ​ന്ത്യ​ന്‍ സ്വ​പ്‌​നം വി​ഫ​ലം

ദോ​​ഹ: എ​​എ​​ഫ്‌​​സി അ​​ണ്ട​​ര്‍ 23 ഏ​​ഷ്യ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍ റൗ​​ണ്ടി​​ലേ​​ക്ക് ആ​​ദ്യ​​മാ​​യി യോ​​ഗ്യ​​ത നേ​​ടാ​​മെ​​ന്ന ഇ​​ന്ത്യ​​ന്‍ സ്വ​​പ്‌​​നം വി​​ഫ​​ലം. 2026 അ​​ണ്ട​​ര്‍ 23 ഏ​​ഷ്യ​​ന്‍ ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഗ്രൂ​​പ്പ് എ​​ച്ചി​​ല്‍ ഇ​​ന്ത്യ ര​​ണ്ടാം സ്ഥാ​​ന​​ത്തു ഫി​​നി​​ഷ് ചെ​​യ്തു. മി​​ക​​ച്ച ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യി നാ​​ലു ടീ​​മു​​ക​​ള്‍​ക്കു ഫൈ​​ന​​ല്‍ റൗ​​ണ്ടി​​നു യോ​​ഗ്യ​​ത നേ​​ടാ​​മെ​​ങ്കി​​ലും, ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രു​​ടെ റാ​​ങ്കിം​​ഗി​​ല്‍ ഇ​​ന്ത്യ അ​​ഞ്ചാം സ്ഥാ​​ന​​ത്താ​​യി. യോ​​ഗ്യ​​താ റൗ​​ണ്ട് ഗ്രൂ​​പ്പ് എ​​ച്ചി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ര​​ണ്ട് പോ​​യി​​ന്‍റാ​​ണ് ഇ​​ന്ത്യ​​ക്ക്. ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ ഖ​​ത്ത​​ര്‍ 2-1നു ​​ബെ​​ഹ്‌​​റി​​നെ തോ​​ല്‍​പ്പി​​ച്ച് ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഫൈ​​ന​​ല്‍​സ് മോ​​ഹം അ​​വ​​സാ​​നി​​ച്ച​​ത്. ഗ്രൂ​​പ്പ് എ​​ച്ചി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ 2-0ന് ​​ബെ​​ഹ്‌​​റി​​നെ തോ​​ല്‍​പ്പി​​ച്ചു. ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ 1-2ന് ​​ഖ​​ത്ത​​റി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ല്‍ 6-0ന് ​​ബ്രൂ​​ണെ​​യെ ത​​ക​​ര്‍​ത്തു. ഗോ​​ള്‍ ഫ്രം…

Read More

ഉ​ഷാ​ർ ഒ​മ​ർ​സാ​യ്

അ​​​​ബു​​​​ദാ​​​​ബി: ഏ​​​​ഷ്യ ക​​​​പ്പ് പു​​​​രു​​​​ഷ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് ഉ​​​​ദ്ഘാ​​​​ട​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന് ജ​​​​യം. ഹോ​​​​ങ്കോം​​ഗി​​നെ 94 റ​​​​ണ്‍​സി​​​​നു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​​ര​​​​ട്ട റി​​​​ക്കാ​​​​ർ​​​​ഡു​​​​മാ​​​​യി ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ച അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ന്‍റെ അ​​​​സ്മ​​​​ത്തു​​​​ള്ള ഒ​​​​മ​​​​ർ​​​​സാ​​​​യ് ആ​​​​ണ് ക​​​​ളി​​​​യി​​​​ലെ താ​​​​രം. സ്കോ​​​​ർ: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​ൻ: 20 ഓ​​​​വ​​​​റി​​​​ൽ 188/6. ഹോ​​​​ങ്കോ​​​​ംഗ് 20 ഓ​​​​വ​​​​റി​​​​ൽ 94/9. ഒ​​​​മ​​​​ർ​​​​സാ​​​​യി​​​​യു​​​​ടെ ചി​​​​റ​​​​കി​​​​ൽഅ​​​​ഫ്ഗാ​​​​ൻ വി​​​​ജ​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ​​​​ത് മു​​​​ൻ ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ അ​​​​സ്മ​​​​ത്തു​​ള്ള ഒ​​​​മ​​​​ർ​​​​സാ​​​​യി​​​​യു​​​​ടെ ഇ​​​​ര​​​​ട്ട റി​​​​ക്കാ​​​​ർ​​​​ഡ് കു​​റി​​ച്ച ക​​​​ന്നി അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി പ്ര​​​​ക​​​​ട​​​​നം. അ​​​​ഫ്ഗാ​​​​ൻ താ​​​​ര​​​​ത്തി​​​​ന്‍റെ വേ​​​​ഗമേറി​​​​യ ട്വ​​​​ന്‍റി-20 അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി, ഏ​​​​ഷ്യ ക​​​​പ്പി​​​​ലെ വേ​​​​ഗ​​​മേറി​​​​യ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി എ​​​​ന്നീ റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ളാ​​​​ണ് താ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. വെ​​​​ടി​​​​ക്കെ​​​​ട്ട് ബാ​​​​റ്റിം​​​​ഗു​​​​മാ​​​​യി ക​​​​ളം നി​​​​റ​​​​ഞ്ഞ ഒ​​​​മ​​​​ർ​​​​സാ​​​​യി 20 പ​​​​ന്തി​​​​ൽ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി നേ​​​​ടി. 250 സ്ടൈ​​​​ക്ക്ര് റേ​​​​റ്റി​​​​ൽ 21 പ​​​​ന്തി​​​​ൽ 53 റ​​​​ണ്‍​സ് (ഒ​​​​രു ഫോ​​​​റും നാ​​​​ല് സി​​​​ക്സും) അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. ത​​ക​​ർ​​ന്ന റി​​ക്കാ​​ർ​​ഡു​​ക​​ൾ അ​​​​ർ​​​​ധ​​​​സെ​​​​ഞ്ചു​​​​റി​​​​യി​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച ഒ​​​​മ​​​​ർ​​​​സാ​​​​യി മ​​​​റി​​​​ക​​​​ട​​​​ന്ന​​​​ത്,…

Read More

ടേ​​ബി​​ള്‍ ടോ​​പ് സി​​ആ​​ര്‍7, മെ​​സി

ലി​​സ്ബ​​ണ്‍/​​ബു​​വാ​​നോ​​സ് ആ​​രീ​​സ്: ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ള്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പം പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ. ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​ത​​യി​​ല്‍ ഗ്രൂ​​പ്പ് എ​​ഫി​​ല്‍ ഹം​​ഗ​​റി​​ക്കെ​​തി​​രേ 58-ാം മി​​നി​​റ്റി​​ല്‍ പെ​​നാ​​ല്‍​റ്റി​​യി​​ലൂ​​ടെ ഗോ​​ള്‍ നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് റൊ​​ണാ​​ള്‍​ഡോ റി​​ക്കാ​​ര്‍​ഡി​​നൊ​​പ്പം എ​​ത്തി​​യ​​ത്. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യ്ക്ക് ഇ​​തോ​​ടെ 39 ഗോ​​ളാ​​യി. നി​​ല​​വി​​ല്‍ ഗ്വാ​​ട്ടി​​മാ​​ല​​യു​​ടെ കാ​​ര്‍​ലോ​​സ് റൂ​​യി​​സി​​ന്‍റെ (39 ഗോ​​ള്‍) ഒ​​പ്പ​​മാ​​ണ് റൊ​​ണാ​​ള്‍​ഡോ. ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ന്‍ മെ​​സി 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ന്‍ യോ​​ഗ്യ​​താ റൗ​​ണ്ട് പോ​​രാ​​ട്ടം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ ടോ​​പ് സ്‌​​കോ​​റ​​ര്‍ സ്ഥാ​​നം അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​ക്ക്. എ​​ട്ടു ഗോ​​ളാ​​ണ് 2026 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ മെ​​സി നേ​​ടി​​യ​​ത്. ഇ​​താ​​ദ്യ​​മാ​​യാ​​ണ് ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ന്‍ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ മെ​​സി ടോ​​പ് സ്‌​​കോ​​റ​​ര്‍ ആ​​കു​​ന്ന​​ത്. ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ മെ​​സി​​ക്ക് ആ​​കെ 36 ഗോ​​ളു​​ണ്ട്;…

Read More

അ​ദീ​ന ഇ​ന്ത്യ​ൻ ടീ​മി​ൽ

കോ​ട്ട​യം: ഫി​ബ അ​ണ്ട​ർ 16 ഏ​ഷ്യ ക​പ്പ് ബാ​സ്ക​റ്റ്ബോ​ളി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ മ​ല​യാ​ളി താ​രം അ​ദീ​ന മ​റി​യം ജോ​ൺ​സ​ൻ ഇ​ടം​നേ​ടി. കൊ​ര​ട്ടി ലി​റ്റി​ൽ ഫ്ല​വ​ർ എ​ച്ച്എ​സ്എ​സ് വി​ദ്യ​ർ​ഥി​യാ​യ അ​ദീ​ന, നെ​ടു​ങ്കു​ന്നം ജോ​ൺ​സ​ൺ തോ​മ​സി​ൻ്റെ​യും (കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ കോ​ച്ച്) – അ​നു ഡി. ​ആ​ല​പ്പാ​ട്ടി​ൻ്റെ​യും (ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ഹെ​ഡ്, സെ​ൻ്റ് മേ​രീ​സ് കോ​ള​ജ്, തൃ​ശൂ​ർ) മ​ക​ളാ​ണ്.

Read More

നീ​ല​ക്ക​ടു​വ​ക​ൾ… കെ​സി​എ​ൽ ഫൈ​ന​ലി​ൽ കൊ​ല്ല​ത്തി​നെ​തി​രേ കൊ​ച്ചി​ക്ക് 75 റ​ണ്‍​സി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ജ​യം

കാ​ര്യ​വ​ട്ടം: ക്യാ​പ്റ്റ​ന്‍റെ കൈ​യൊ​പ്പി​ല്‍ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​ന് കെ​സി​എ​ല്ലി​ൽ ക​ന്നി​ക്കി​രീ​ടം. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ സാ​ലി സാം​സ​ണ്‍ നി​ര്‍ണാ​യ​ക ഘ​ട്ട​ത്തി​ല്‍ നേ​ടി​യ ര​ണ്ടു വി​ക്ക​റ്റു​ക​ളു​ടെ​യും മൂ​ന്ന് ഉ​ജ്ജ്വ​ല ക്യാ​ച്ചു​ക​ളു​ടെ​യും പി​ന്‍ബ​ല​ത്തി​ല്‍ കൊ​ല്ലം സെ​യ്‌​ലേ​ഴ്‌​സി​നെ ത​ക​ര്‍ത്ത് കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ​സ് ചാ​മ്പ്യ​ന്‍മാ​രാ​യി. 182 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കൊ​ല്ല​ത്തെ 106 റ​ണ്‍സി​ന് ഒ​തു​ക്കി, 75 റ​ൺ​സ് ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് കൊ​ച്ചി കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ട്ട​ത്. വി​നൂ​പ് മ​നോ​ഹ​ന്‍റെ അ​ര്‍ധ​സെ​ഞ്ചു​റി​യും (30 പ​ന്തി​ല്‍ 70) പി.​എ​സ്. ജെ​റി​ന്‍റെ മൂ​ന്നു വി​ക്ക​റ്റ് നേ​ട്ട​വും കൊ​ച്ചി​യു​ടെ കി​രീ​ട​നേ​ട്ട​ത്തി​ന് അ​ടി​ത്ത​റ​യാ​യി. വി​നൂ​പ് മ​നോ​ഹ​ര​നാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദി ​മാ​ച്ച്. സ്‌​കോ​ര്‍: കൊ​ച്ചി 20 ഓ​വ​റി​ല്‍ എ​ട്ടി​ന് 181. കൊ​ല്ലം 16.3 ഓ​വ​റി​ല്‍ 106.ടോ​സ് നേ​ടി​യ കൊ​ല്ലം കൊ​ച്ചി​യെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. വി​നൂ​പ് മ​നോ​ഹ​ര്‍ – വി​പു​ല്‍ ശ​ക്തി ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് മെ​ല്ലെ​യാ​ണ് സ്‌​കോ​റിം​ഗ്…

Read More

സ​ബാ​ഷ് സ​ബ​ലെ​ങ്ക

ന്യൂ​യോ​ർ​ക്ക്: 2025 സീ​സ​ൺ ഗ്രാ​ൻ​സ്‌ലാം ​കി​രീ​ട​ങ്ങ​ളി​ല്ലാ​തെ അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​റ​ങ്ങി​യ ബെ​ലാ​റൂ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക യു​എ​സ് ഓ​പ്പ​ൺ ട്രോ​ഫി​യി​ൽ ചും​ബി​ച്ചു. വ​നി​താ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ സ​ബ​ലെ​ങ്ക അ​മേ​രി​ക്ക​യു​ടെ എ​ട്ടാം സീ​ഡാ​യ അ​മാ​ൻ​ഡ അ​നി​സി​മോ​വ​യെ​യാ​ണ് ഫൈ​ന​ലി​ൽ കീ​ഴ​ട​ക്കി​യ​ത്. 6-3, 7-6 (7-3) എ​ന്ന സ്കോ​റി​ൽ ജ​യി​ച്ച് സ​ബ​ലെ​ങ്ക യു​എ​സ് ഓ​പ്പ​ൺ കി​രി​ടം നി​ല​നി​ർ​ത്തി. 4-ാം ഗ്രാ​ൻ​സ്‌ലാം, 2014നു ശേ​ഷം 27കാ​രി​യാ​യ സ​ബ​ലെ​ങ്ക​യു​ടെ നാ​ലാം ഗ്രാ​ൻ​സ് ലാം ​സിം​ഗി​ൾ​സ് കി​രീ​ട​മാ​ണ്; ര​ണ്ട് ത​വ​ണ വീ​തം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണും (2023, 2024), യു​എ​സ് ഓ​പ്പ​ണും (2024, 2025). 2014നു ​ശേ​ഷം യു​എ​സ് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് കി​രി​ടം നി​ല​നി​ർ​ത്തു​ന്ന ആ​ദ്യ താ​ര​മാ​ണ് സ​ബ​ലെ​ങ്ക. സെ​റീ​ന വി​ല്യം​സാ​ണ് അ​വ​സാ​ന​മാ​യി (2012-14) യു​എ​സ് ഓ​പ്പ​ൺ നി​ല​നി​ർ​ത്തി​യ​ത്. 100-ാം ജ​യംഗ്രാ​ൻ​സ്‌‌ലാം ​വേ​ദി​യി​ൽ അ​രീ​ന സ​ബ​ലെ​ങ്ക​യു​ടെ 100-ാം ജ​യ​മാ​ണ്. ഹാ​ർ​ഡ് കോ​ർ​ട്ടി​ന്‍റെ രാ​ജ്ഞി എ​ന്ന വി​ശേ​ഷ​ണം…

Read More