കൊച്ചി: അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോളിൽ കേരള വനിതകൾ ക്വാർട്ടറിൽ. പുരുഷ ടീമും നോക്കൗട്ട് ഉറപ്പിച്ചു. വനിതകൾ പൂൾ എയിൽ ഗോവ (5-21), പഞ്ചാബ് (11-18) ടീമുകളെ കീഴടക്കിയാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. പുരുഷന്മാർ ഒരു മത്സരം ബാക്കിനിൽക്കേ രണ്ടു ജയം നേടി. പോണ്ടിച്ചേരി (12-19), പഞ്ചാബ് (18-21) ടീമുകളെയാണ് കേരള പുരുഷന്മാർ ആദ്യദിനം തോൽപ്പിച്ചത്.
Read MoreCategory: Sports
6 ദിനത്തിനിടെ 3 റിക്കാര്‍ഡ്; സൂപ്പർ സമ്മര്‍
വിക്ടോറിയ: കാനഡയുടെ 18 കാരിയായ നീന്തല്‍ത്താരം സമ്മര്‍ മക്കിന്റോഷ് കഴിഞ്ഞ ആറു ദിവസത്തിനിടെ തകര്‍ത്തത് മൂന്നു ലോക റിക്കാര്‍ഡ്. 2025 കനേഡിയന്‍ സ്വിമ്മിംഗ് ട്രയല്‍സില്‍ 400 മീറ്റര്‍ മെഡ്ലെയില് മക്കിന്റോഷ് ഇന്നലെ ലോക റിക്കാര്‍ഡ് കുറിച്ചു. 2024 മേയില്‍ മക്കിന്റോഷ്തന്നെ കുറിച്ച റിക്കാര്‍ഡാണ് ഇന്നലെ തിരുത്തിയത്. 4:23.65 സെക്കന്‍ഡില്‍ പുതിയ റിക്കാര്‍ഡ് കുറിച്ച് സമ്മര്‍ മക്കിന്റോഷ് 400 മീറ്റര്‍ മെഡ്ലെ പൂര്‍ത്തിയാക്കി. കഴിഞ്ഞ ശനിയാഴ്ച 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ ലോക റിക്കാര്‍ഡ് തിരുത്തിയ മക്കിന്റോഷ്, തിങ്കളാഴ്ച 200 മീറ്റര്‍ മെഡ്ലെയിലും പുതിയ സമയം കുറിച്ചിരുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഈ കൗമാരതാരം സ്വന്തമാക്കി.
Read More12 മലയാളി കൗമാര താരങ്ങൾ മലേഷ്യയിൽ
കൊച്ചി: മലയാളികളായ 12 യുവ ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ പരിശീലനത്തിന് അവസരം. സൂപ്പർ ലീഗ് കേരളയാണ്(എസ്എൽകെ) 12 ദിവസത്തെ പരിശീലനത്തിനു കേരളത്തിൽനിന്നുള്ള താരങ്ങൾക്ക് അവസരമൊരുക്കിയത്. 15 -17 പ്രായത്തിലുള്ളവരാണു പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ടവര്‍. സൂപ്പർ ലീഗ് കേരളയും ആന്ദ്രേ ഇനിയേസ്റ്റ സ്കൗട്ടിംഗും ചേർന്നൊരുക്കുന്ന ഫുട്ബോൾ പരിശീലന പദ്ധതിയുടെ ഭാഗമായാണ് താരങ്ങളുടെ അന്താരാഷ്ട്ര പരിശീലനം. സംഘം ഇന്നലെ മലേഷ്യലേക്കു തിരിച്ചു. സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറയലിന്റെ അക്കാഡമിയിലാണ് കേരള താരങ്ങൾക്കു തീവ്രപരിശീലനം ലഭിക്കുക. 24വരെ നീളുന്ന പരിശീലനത്തിന്റെ മുഴുവൻ ചെലവും സൂപ്പർ ലീഗ് കേരളയാണ് വഹിക്കുന്നത്.
Read Moreസൂപ്പര്‍ താര സംഗമം…ഫിഫ ക്ലബ് ലോകകപ്പിന് ഇനി രണ്ടു നാള്; 81 രാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ 32 ക്ലബ്ബുകളുടെ നിറത്തില്‍; മെസി അടക്കം ലോകകപ്പ് നേടിയ 26 കളിക്കാര്‍ ടീമുകളിൽ
ന്യൂയോര്‍ക്ക്: ലോക ഫുട്ബോളിലെ ഏറ്റവും വലിയ താര സംഗമത്തിന് രണ്ടുദിനങ്ങളുടെ അകലം മാത്രം. ഫിഫ ലോകകപ്പിനേക്കാള്‍ രാജ്യങ്ങളുടെ പങ്കാളിത്തവും താരപ്രഭയുംകൊണ്ട് തരംഗമാകുമെന്നുറപ്പുള്ള മറ്റൊരു കാല്‍പ്പന്ത് പോരാട്ടം, 2025 ഫിഫ ക്ലബ് ലോകകപ്പ്. അതെ, അമേരിക്ക ആതിഥേയത്വം വഹിക്കുന്ന പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 5.30നു കിക്കോഫ്. ഫിഫ ലോകകപ്പ് ജേതാക്കളായ 26 കളിക്കാര്‍… അതില്‍ത്തന്നെ 2022 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ ലയണല്‍ മെസി അടക്കമുള്ള 13 പേര്… 81 ലോകരാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ 32 ക്ലബ്ബുകളുടെ ജഴ്സിയില്‍… 11 നഗരങ്ങളിലായി 12 വേദികള്‍, ഫൈനല്‍ അടക്കം 63 മത്സരങ്ങള്‍… 32 ക്ലബ്ബുകളെ എട്ട് ഗ്രൂപ്പുകളിലായി തിരിച്ചുള്ള ഫിഫ ക്ലബ് ലോകകപ്പിന്റെ പ്രഥമ എഡിഷന്റെ തിളക്കത്തിന് ഇതില്‍പ്പരം എന്തുവേണം… മെസി മുതല്‍ എംബപ്പെവരെ ജൂലൈ 14വരെ നടക്കുന്ന മുഖംമിനുക്കിയ ഫിഫ ക്ലബ് ലോകകപ്പില്‍…
Read Moreഎട്ടടിച്ച് ഡച്ച്
ഗ്രോനിംഗന്‍ (നെതര്‍ലന്‍ഡ്സ്): 2026 ഫിഫ ലോകകപ്പ് യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഡച്ചിന്റെ എട്ടടിയില്‍ മാള്‍ട്ട മാട്ടേല്‍. ഗ്രൂപ്പ് ജിയില്‍ ഡച്ച് സംഘം 8-0നു മാള്‍ട്ടയെ മറിച്ചു. മെംഫിസ് ഡീപ്പെയാണ് (8’) പെനാല്‍റ്റിയിലൂടെ നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. ഡീപ്പെ (16’) തന്നെ രണ്ടാം ഗോളും നേടി. ഡോണിയന്‍ മാലെനും (74’, 80’) ഓറഞ്ചു പടയ്ക്കുവേണ്ടി ഇരട്ട ഗോള്‍ നേടി. വിര്‍ജില്‍ വാന്‍ ഡിക് (20’), സാവി സൈമണ്‍സ് (61’), നോവ ലാംഗ് (78’), മിക്കി വാന്‍ ഡെ വെന്‍ (90+2’) എന്നിവരും ഡച്ചിനായി ഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പ് ജിയിലെ മറ്റൊരു മത്സരത്തില്‍ ഫിന്‍ലന്‍ഡ് 2-1നു പോളണ്ടിനെ മറിച്ചു. ഗ്രൂപ്പ് എച്ചില് ഓസ്ട്രിയ എവേ പോരാട്ടത്തില്‍ 4-0നു സാന്‍ മറീനോയെ തകര്‍ത്തു. ഗ്രൂപ്പ് കെയില്‍ സെര്‍ബിയ 3-0ന് അന്‍ഡോറയെ തോല്‍പ്പിച്ചു. 50 തികച്ച് ഡീപ്പെ റിക്കാര്‍ഡിനൊപ്പം നെതര്‍ലന്‍ഡ്സ് ജഴ്സിയില്‍…
Read Moreചെര്‍ക്കി സിറ്റിയില്‍: എത്തിയത് അഞ്ച് വർഷ കരാറിൽ
മാഞ്ചസ്റ്റര്‍: ഫ്രഞ്ച് അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റയാന് ചെര്‍ക്കിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണില്‍നിന്ന് അഞ്ചു വര്‍ഷ കരാറിലാണ് 21കാരനായ ചെര്‍ക്കി സിറ്റിയില്‍ എത്തിയത്. വൂള്വ്സില്നിന്ന് അള്‍ജീരിയന്‍ ലെഫ്റ്റ് ബാക്കായ റയാന് ഐറ്റ് നൂറി, ചെല്‍സിയില്‍നിന്ന് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ മാര്‍ക്കസ് ബെറ്റിനെല്ലി, എസി മിലാനില്‍നിന്നു ഡച്ച് മധ്യനിര താരം ടിയാനി റെയ്ജണ്ടേഴ്സ് എന്നിവരെയും സിറ്റി സ്വന്തമാക്കി. ഫിഫ ക്ലബ് ലോകകപ്പ് 15ന് ആരംഭിക്കാനിരിക്കേയാണ് സിറ്റിയുടെ സൈനിംഗുകള്‍.
Read Moreതീപ്പൊരി ഏറ്..! ഐസിസി 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം വാണത് പേസർമാർ
ലണ്ടന്‍: ഐസിസി 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം വാണത് പേസർമാർ. 78.4 ഓവർ മാത്രം കളി നടന്ന ആദ്യദിനം വീണത് 14 വിക്കറ്റ്, പിറന്നത് 255 റൺസ് മാത്രം. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക, 56.4 ഓവറിൽ 212 റൺസിന് ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടി. 15.4 ഓവറിൽ 51 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കഗിസൊ റബാഡയാണ് കംഗാരുക്കളെ മുട്ടുകുത്തിച്ചത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസൺ കഗിസൊ റബാഡയ്ക്കു മികച്ച പിന്തുണ നൽകി. എന്നാൽ, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവരിലൂടെ ഓസ്ട്രേലിയ തിരിച്ചടിച്ചു. അതോടെ ആദ്യദിനം അവസാനിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 22 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എന്ന അവസ്ഥയിലായി. ആദ്യദിനം വീണ 14 വിക്കറ്റിൽ 12ഉം പേസർമാരാണ് സ്വന്തമാക്കിയത്,…
Read Moreസെനഗലിനോട് നാണംകെട്ട് ഇംഗ്ലണ്ട്
നോട്ടിംഗ്ഹാം: രാജ്യാന്തര സൗഹൃദ ഫുട്ബോളില്‍ ഇംഗ്ലണ്ടിനു നാണംകെട്ട തോല്‍വി. ആഫ്രിക്കന്‍ ടീമായ സെനഗലിനോട് ഹോം ഗ്രൗണ്ടില്‍ 3-1ന് ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ഹാരി കെയ്ന്റെ ഗോളില്‍ ലീഡ് നേടിയശേഷമാണ് ഇംഗ്ലണ്ടിന്റെ തോല്‍വി. 40-ാം മിനിറ്റില്‍ ഇസ്മയില സാര്‍ സെനഗലിനായി ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ഹബീബ് ദിയാറ (62’), ഷെയ്ഖ് സബാലി (90+3’) എന്നിവരും ഇംഗ്ലണ്ടിന്റെ വലയില്‍ പന്ത് എത്തിച്ചു. ജൂഡ് ബെല്ലിങ്ഗം ഒരു ഗോള്‍ മടക്കിയെങ്കിലും ഗോളിലേക്കുള്ള വഴിയില്‍ ഹാന്‍ഡ്ബോള്‍ വന്നതിനാല്‍ റഫറി അനുവദിച്ചില്ല. തോമസ് ടൂഹെലിന്റെ ശിക്ഷണത്തിനു കീഴില്‍ ഇംഗ്ലണ്ടിന്റെ ആദ്യ തോല്‍വിയാണ്. അതേസമയം, സെനഗല്‍ തുടര്‍ച്ചയായ 24-ാം മത്സരത്തിലും തോല്‍വി അറിയാതെ കളംവിട്ടു. അൻഡോറയ്ക്ക് എതിരായ ഫിഫ 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 1-0നു ജയിച്ച ടീമില്‍ 10 മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടിനെ ടൂഹെല്‍ കളത്തില്‍ ഇറക്കിയത്. ആഫ്രിക്കൻ ടീമിനോട് ആദ്യ തോല്‍വി…
Read Moreലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീന-കൊളംബിയ പോരാട്ടം സമനിലയിൽ
ബ്യൂണസ് ഐറിസ്: അർജന്റീന-കൊളംബിയ ലോകകപ്പ് യോഗ്യതാ മത്സരം സമനിലയിൽ. മോണുമെന്റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി. മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് കൊളംബിയയാണ്. 24-ാം മിനിറ്റിൽ ലൂയിസ് ഡയസാണ് സുന്ദരമായ ഗോളിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചത്. ഗോൾ മടക്കാൻ അർജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ലയണൽ മെസിയും, ജൂലിയൻ അൽവാരസും അടക്കമുള്ള സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ഗോൾ മടക്കാൻ 81-ാം മിനിറ്റ് വരെ അർജന്റീനയ്ക്ക് സാധിച്ചില്ല. 81-ാം മിനിറ്റിൽ തിയാഗോ അൽമാഡയുടെ ഗോളിലൂടെയാണ് അർജന്റീന ഒപ്പമെത്തിയത്. 70-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായിട്ടാണ് മെസിയും സംഘവും പിന്നീട് കളിച്ചത്. അർജന്റീന സമനില ഗോൾ നേടിയതിന് ശേഷം കോളംബിയ വിജയഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും നേടാനായില്ല. ഒടുവിൽ ഒന്നേ ഒന്നിന് മത്സരം അവസാനിച്ചു. മത്സരം…
Read Moreധോണിക്കു ഐസിസി ഹാള്‍ ഓഫ് ഫെയിം
ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി വിശേഷിപ്പിക്കപ്പെടുന്ന എം.എസ്. ധോണിക്ക് ഐസിസി ഹാള്‍ ഓഫ് ഫെയിം. 2004ല്‍ ഇന്ത്യക്കായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണി, 2007ല്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെത്തി. ഐസിസി 2007 പ്രഥമ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ധോണിയുടെ കീഴിലാണ് ഇന്ത്യ ചാമ്പ്യന്മാരായത്. 2011 ഐസിസി ഏകദിന ലോകകപ്പിലും 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഇന്ത്യ സ്വന്തമാക്കി. രാജ്യാന്തര കരിയറില്‍ 350 ഏകദിനത്തില്‍നിന്ന് 50.57 ശരാശരിയില്‍ 10,773 റണ്‍സ് സ്വന്തമാക്കി.10 സെഞ്ചുറിയും 73 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെയാണിത്. 90 ടെസ്റ്റില്‍നിന്ന് ആറ് സെഞ്ചുറി ഉള്‍പ്പെടെ 4876 റണ്‍സ് നേടി. 2019 ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലാണ് ഇന്ത്യന്‍ ജഴ്സിയില്‍ ധോണിയുടെ അവസാന മത്സരം. 98 ട്വന്റി-20 മത്സരങ്ങളില്‍നിന്ന് 1617 റണ്‍സ് നേടി. ടെസ്റ്റില്‍ 294ഉം ഏകദിനത്തില്‍ 444ഉം…
Read More