വെർഫി കുഡിയെന്ന പതിനെട്ടുകാരി തന്റെ പിറന്നാൾ ആഘോഷിക്കാൻ പോയി. ഇരുപത് മാസം പ്രായമായ കുഞ്ഞിന്റെ ജീവൻ നഷ്ടമായി. കേൾക്കുന്പോൾ എന്തെങ്കിലും അപകടം സംഭവിച്ചതാണോയെന്നു തോന്നിയേക്കാം. അല്ല, തന്റെ ആഘോഷങ്ങൾക്കു വേണ്ടി കുഞ്ഞിനെ കൊലയ്ക്കു കൊടുക്കുകയായിരുന്നു. ഇതുവായിച്ചാൽ ഇങ്ങനെയും അമ്മമാരോ എന്നു നമ്മൾ ചിന്തിച്ചുപോകും. കുഞ്ഞ് മരിച്ചതിന് അന്വേഷണ സംഘം വെർഫിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുത്തിരിക്കുകയാണ്. കുഞ്ഞിനെ തനിച്ചാക്കിയിട്ടായിരുന്നു ഈ അമ്മയുടെ പാർട്ടി ആഘോഷങ്ങൾ. പതിനെട്ടാം പിറന്നാൾ ആഘോഷിക്കാൻ കുഞ്ഞിനെ ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ വീട്ടിൽ ഒറ്റയ്ക്ക് ഉപേക്ഷിച്ചു പോയ അമ്മ തിരിച്ചെത്തിയത് ആറു ദിവസങ്ങൾക്കു ശേഷമാണ്! കുഞ്ഞിനു സമീപത്തുനിന്ന് ഒരു മണിക്കൂർ പോലും മാറിനിൽക്കാൻ അമ്മമാർക്ക് മനസു വരാത്തപ്പോഴാണ് ആറു ദിവസം പിഞ്ചു കുഞ്ഞിനെ തനിച്ചാക്കി ഇവർ പാർട്ടി ആഘോഷിക്കാൻ പോയത്. കുഞ്ഞ് എസി ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടത് ഒരു തവണയല്ല, പതിനൊന്നു തവണ കുഞ്ഞിനെ ഒറ്റയ്ക്കു വീട്ടിൽ ഉപേക്ഷിച്ചിട്ടു കുഡി…
Read MoreCategory: Today’S Special
മേനകയെ കെട്ടേണ്ടത് നിങ്ങളല്ല, ശങ്കറേട്ടനാണെന്ന് ആരാധകർ; ശങ്കറിനെ വിവാഹം കഴിക്കാത്തതിന്റെ കാരണം ഇപ്പോൾ തുറന്ന് പറഞ്ഞ് മേനക
ഒരിക്കല്‍ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടജോഡിയായി മാറിയ താരങ്ങളാണ് ശങ്കറും മേനകയും. ശങ്കറുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന സുരേഷ് കുമാറിനെയാണ് മേനക വിവാഹം കഴിച്ചത്. പല അഭിമുഖങ്ങളിലും മേനകയെ ആദ്യമായി കണ്ടതും പിന്നീട് ഇഷ്ടത്തിലായതും ഒടുവില്‍ വിവാഹിതരായതിനെക്കുറിച്ചുമൊക്കെ സുരേഷ് പങ്കു വച്ചിട്ടുണ്ട്. അതുപോലെ ശങ്കറുമായി എത്രത്തോളം സൗഹൃദം ഉണ്ടായിരുന്നു എന്ന് ഇരുവരും പറയാറുണ്ട്. ഇപ്പോഴിതാ ശങ്കറിനെ വിവാഹം കഴിക്കാത്തതിന് കാരണത്തെ കുറിച്ചാണ് മേനക പറയുന്നത്. നടി സ്വാസിക അവതാരകയായിട്ടെത്തിയ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേനക. ആദ്യ ചോദ്യം തന്നെ ശങ്കറിനൊപ്പമുള്ള സിനിമകളായിരുന്നു. താന്‍ അഭിനയം നിര്‍ത്തിയതിന് ശേഷമാണ് തങ്ങളുടെ ജോഡി ഇത്രത്തോളം ഹിറ്റ് ആണെന്ന് അറിഞ്ഞതെന്ന് കൂടി മേനക വ്യക്തമാക്കി. മാത്രമല്ല ആരാധകരുടെ ആവശ്യം താന്‍ ശങ്കറിനെ വിവാഹം കഴിക്കണമെന്നായിരുന്നു എന്നും നടി പറയുന്നു. പാവം സുരേഷേട്ടനെ എല്ലാവരും പ്രാകുന്ന ഒരു കാലം ഉണ്ടായിരുന്നു.…
Read Moreഇതൊക്കെ ഗൂഗിളണ്ണന്റെ ഒരു നമ്പരല്ലേ… ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ വരനും ബന്ധുക്കളും ചെന്നെത്തിയത് മറ്റൊരു വിവാഹവീട്ടില്‍; പിന്നെ നടന്നത്…
വധുവിന്റെ വീട്ടിലെ കല്യാണ മണ്ഡപത്തിലേക്ക് ഗൂഗിള്‍ മാപ്പ് നോക്കി പോയ വരനും ബന്ധുക്കളുമെത്തിയത് മറ്റൊരു വിവാഹവീട്ടില്‍. ഒരേ ഗ്രാമത്തിലെ രണ്ടു വീടുകളില്‍ വിവാഹം നടന്നതോടെയാണ് ഗൂഗിള്‍ മാപ്പിന് കണ്‍ഫ്യൂഷനടിച്ചത്. ക്വാലാലംപൂരിലാണ് സംഭവം. ഉള്‍ഫ എന്ന 27കാരിയുടെ വീട്ടിലേക്കാണ് വരന് മാറിയെത്തിയത്. കെന്‍ഡലില്‍ നിന്നുള്ള വരനെ കാത്തിരുന്ന ഉള്‍ഫയുടെ വിവാഹ വേദിയിലേക്ക് എത്തിയത് പെമാലാംഗില്‍ നിന്നുള്ള വരനായിരുന്നു. അവസാനവട്ട മേക്കപ്പുകളില്‍ ആയതിനാല്‍ പന്തലില്‍ എത്തിയവരെ ഉള്‍ഫയും ആദ്യം കണ്ടിരുന്നില്ല. വീട് മാറിയെത്തിയ വരന്റെ വീട്ടുകാരെ ഉള്‍ഫയുടെ വീട്ടുകാര്‍ ക്ഷണിച്ചിരുത്തി. സമ്മാനങ്ങള്‍ കൈമാറി. ഇതിനിടയിലാണ് വരന്റെ ബന്ധുക്കള്‍ക്ക് വീട് മാറിയോയെന്ന സംശയം തോന്നിയത്. ഇതിനിടെ വേദിയിലെത്തിയ വധുവും ഇവരെ കണ്ട് കണ്‍ഫ്യൂഷനിലായി. ബന്ധുക്കളായി വന്നവരില്‍ ആരെയും വധുവിന് അറിയാതെ വന്നതോടെ ആശയക്കുഴപ്പം നീങ്ങി. ക്ഷമാപണം നടത്തി വീടുമാറിക്കയറിയ വരന്റെ സംഘം പോവേണ്ട കല്യാണ വീട്ടിലേക്കും പോയി. ഈ വരനെ യഥാര്‍ത്ഥത്തില്‍…
Read More11000 പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറി അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു ! ഹൃദയം തകര്‍ന്ന 62കാരന് സയ്യിദ് ഇസ്ഹാക്കിന് വേണ്ടി കൈകോര്‍ത്ത് സോഷ്യല്‍മീഡിയ…
ഒരു ലൈബ്രറി എന്നാല്‍ വിജ്ഞാനത്തിന്റെ ഒരു മഹാലോകമാണ്. വിദ്യയുടെ വിലയറിയാത്ത അക്രമികള്‍ എക്കാലവും വെറുക്കുന്ന ഒന്നാണ് വിജ്ഞാനം പകരുന്ന ഗ്രന്ഥങ്ങള്‍. മൈസൂരുവിലെ 62കാരന് സയ്യിദ് ഇസ്ഹാക്കിന്റെ 11000 പുസ്തകങ്ങള്‍ അടങ്ങിയ ലൈബ്രറി തീവെച്ച് കത്തിനശിപ്പിച്ച് അജ്ഞാത സംഘവും വിജ്ഞാനത്തിന്റെ വിലയറിയാത്തവരാണ്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന വേളയിവും വായനാശീലവും മുറുകെപ്പിടിച്ചായിരുന്നു അദ്ദേഹം ലൈബ്രറി തുടങ്ങിയത്. 11000 പുസ്തകങ്ങളാണ് ഇസ്ഹാക്കിന്റെ ലൈബ്രറിയിലുണ്ടായിരുന്നത്. മിക്കവയും കന്നട ഭാഷയില്‍ രചിച്ചത്. ഇതാാണ് അജ്ഞാത സംഘം തീയിട്ട് നശിപ്പിച്ചത്. എല്ലാ മതത്തില്‍പ്പെട്ട പുസ്തകങ്ങളും അതുമായി ബന്ധപ്പെട്ട പേപ്പറുകളുമെല്ലാം ഇസ്ഹാക്കിന്റെ ഈ പബ്ലിക് ലൈബ്രറിയില്‍ ഉണ്ടായിരുന്നു. കന്നട ഭാഷയോട് വിരോധമുള്ള ആരോ ആയിരിക്കാം ലൈബ്രറിക്ക് തീയിട്ടതെന്ന് ആരോപിച്ച് ഇസ്ഹാക്ക് പോലീസില്‍ പരാതി നല്കി. സംഭവം പുറംലോകത്തെത്തിയതോടെ ഇസ്ഹാക്കിനെ സഹായിക്കാന്‍ സോഷ്യല്‍ മീഡിയ രംഗത്തെത്തി. ഇതുവഴി ഇതുവരെ 13 ലക്ഷം രൂപയോളാണ് ഇസ്ഹാക്കിന് ലഭിച്ചത്. ഉടനടി ലൈബ്രറി തുടങ്ങുമെന്ന്…
Read Moreപതിമൂന്നുകാരിയെ സൈറ്റടിച്ചു കാണിച്ചു ! കൂടാതെ ഫ്ളൈയിംഗ് കിസ്സും നല്കി; ഇരുപതുകാരന് കോടതി വിധിച്ചത് ഒരു വര്‍ഷം കഠിന തടവും പിഴയും…
പതിമൂന്നു വയസുള്ള പെണ്‍കുട്ടിയെ കണ്ണിറുക്കി കാട്ടുകയും അവള്‍ക്ക് ഫ്ളൈയിംഗ് കിസ് നല്‍കുകയും ചെയ്ത 20കാരനെ ഒരു വര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി. കണ്ണിറുക്കലും ഫ്ളൈയിംഗ് കിസ് നല്‍കലും ലൈംഗിക ചേഷ്ടകളാണെന്ന് വിലയിരുത്തിയാണ് മുംബൈയിലെ പോക്സോ കോടതി ഇരുപതുകാരന് ശിക്ഷ വിധിച്ചത്. യുവാവ് 15,000രൂപ പിഴയും അടയ്ക്കണം. ഇതില്‍ പതിനായിരം രൂപ പെണ്കുട്ടിയ്ക്കുള്ള നഷ്ടപരിഹാരമാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29ന് സഹോദരിക്കൊപ്പം പുറത്തുപോയ തന്നെ നോക്കി അയല്‍വാസിയായ യുവാവ് കണ്ണിറുക്കി കാട്ടുകയും ഫളൈയിംഗ് കിസ് നല്‍കുകയും ചെയ്തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതിന് മുന്‍പും യുവാവ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്നും കുട്ടി കോടതിയില്‍ പറഞ്ഞു. തന്നെ പിന്തുടരാന് ബന്ധുവുമായി 500 രൂപ പന്തയം വെച്ചിരുന്നെന്ന യുവാവിന്റെ വാദവും കുട്ടി നിഷേധിച്ചു. ഇക്കാര്യം കുട്ടി തന്നോട് പറഞ്ഞിരുന്നതായി അമ്മ കോടതിയില്‍ പറഞ്ഞു. ശല്യം ചെയ്യരുതെന്ന് വിലക്കിയിട്ടും ഇത് തുടര്‍ന്നതിനാലാണ് പോലീസിനെ…
Read More“കുടിലിൽ (സ്വർഗത്തിൽ) നിന്നു ഐഐഎം റാഞ്ചിയിലേക്ക്…” ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം; വൈറലായി കുറിപ്പ്
റാഞ്ചി ഐഐഎമ്മിലെ അസിസ്റ്റന്റ് പ്രഫസര്‍ പദവിയിലെത്തിയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാസര്‍കോട് ജില്ലയിലെ പാണത്തൂര്‍ സ്വദേശിയായ രഞ്ജിത്ത് ആർ ആണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. താന്‍ ജീവിതത്തില്‍ കടന്നുപോയ പ്രതിസന്ധികളെയും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന നേട്ടങ്ങളേയും സംബന്ധിച്ചുള്ള ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിക്കുന്നത്. ബംഗളൂരു ക്രൈസ്റ്റ് കോളേജില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തു വരുന്ന രഞ്ജിത്തിന് ഏപ്രില്‍ ആറിനാണ് ഐഐഎമ്മില്‍ നിന്നുള്ള അപ്പോയിമെന്റ് ഓര്‍ഡര്‍ ലഭിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. താന്‍ ഇപ്പോഴും താമസിക്കുന്ന കുടിലിന്റെ ചിത്രം ഉള്‍പ്പെടെയാണ് രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർ രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്…… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ…
Read Moreകന്വകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വിവാഹമോചനത്തിന് നോട്ടീസ് ! ഇരകളായ യുവതികളുടെ ഭര്‍ത്താക്കന്മാര്‍ക്കെതിരേ കേസ്…
വിവാഹശേഷം സഹോദരിമാരായ യുവതികളെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കിയ ഭര്ത്താക്കന്മാര്ക്കും ബന്ധുക്കള്‍ക്കുമെതിരേ കേസ്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. യുവതികള്‍ക്കെതിരേ ഭര്ത്താക്കന്മാര് വിവാഹമോചന നോട്ടീസ് അയച്ചിരുന്നു. പഞ്ചായത്ത് മുഖേനയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച യുവതികള്‍ ഉടന്തന്നെപോലീസില് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഭര്ത്താക്കന്മാര്ക്കും ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തത്. കോലാപൂരിലെ കഞ്ചര്‍ഭട്ട് സമുദായത്തില്‍ നിന്നുള്ളവരാണ് യുവതികള്‍. ഇതേവിഭാഗത്തില് നിന്നുള്ള അഭ്യസ്തവിദ്യരായ യുവാക്കളെയാണ് ഇവര്‍ വിവാഹം ചെയ്തത്. യുവതികളെ വിവാഹം കഴിച്ചവര്‍ സഹോദരന്മാരാണ്. ഇവരില്‍ ഒരാളാകട്ടെ ആര്‍മിയില്‍ ഉേേദ്യാഗസ്ഥനും സഹോദരന് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുമാണ്. 2020 നവംബര്‍ 27നായിരുന്നു ഇവരുടെ വിവാഹം. കന്യകാത്വ പരിശോധനയ്ക്ക് ശേഷം മാത്രമേ ഭര്ത്താക്കന്മാരോടൊപ്പം ഒരുമിച്ചു കഴിയാന്‍ ഈ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അനുവാദമുള്ളൂ. വിവാഹ ദിവസം വെളുത്ത ബെഡ്ഷീറ്റ് യുവതികള്‍ക്ക് നല്‍കുകയും ബെഡ്ഷീറ്റില്‍ രക്തക്കറ കണ്ടില്ലെങ്കില്‍ യുവതികള്‍ മുന്‍പ് മറ്റു പുരുഷനോടൊപ്പം കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഇവരുടെ വിശ്വാസം. കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടാല്‍…
Read Moreഗര്‍ഭിണിയായി മൂന്ന് ആഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും ഗര്‍ഭിണിയായി ! വൈദ്യശാസ്ത്രത്തെപ്പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ…
അപൂര്‍വങ്ങളില്‍ അപൂര്‍വം എന്നും പറഞ്ഞാല്‍ ഇതാണ്. ഗര്‍ഭിണിയായിരിക്കെ വീണ്ടും ഗര്‍ഭിണിയാവുക എന്നു പറഞ്ഞാല്‍ അദ്ഭുതമല്ലാതെന്ത്. ബ്രിട്ടീഷുകാരിയായ റബേക്ക റോബര്‍ട്ട്സിന്റെ ജീവിതത്തിലാണ് ഈ അദ്ഭുതം നടന്നത്. ഇംഗ്ലണ്ടിലെ വില്റ്റ്ഷെയര് സ്വദേശികളായ റബേക്ക, റോബര്‍ട്ട് ദമ്പതികള്‍ക്ക് ജനിച്ച കുട്ടികള്‍ ഇരട്ടകളെ പോലെ തന്നെയാണെങ്കിലും മൂന്നാഴ്ച വ്യത്യാസത്തിലാണ് ഇരുവരേയും ഗര്‍ഭം ധരിച്ചിരുന്നത് എന്നതാണ് വസ്തുത. ആദ്യ അള്‍ട്രാസൗണ്ട് സ്കാനിംഗിന് അഞ്ച് ആഴ്ചകള്‍ക്ക് ശേഷം നടത്തിയ സ്കാനിംഗിലാണ് രണ്ടാമത് ഒരു കുട്ടിയെക്കൂടി ഗര്‍ഭം ധരിച്ചതായി കണ്ടെത്തിയത്. ലോകത്ത് 0.3 ശതമാനം സ്ത്രീകളില്‍ മാത്രം സംഭവിക്കുന്ന ഈ അവസ്ഥയെ സൂപ്പര്‍ഫെറ്റേഷന്‍ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഒന്നിനു പിറകെ ഗര്‍ഭം ധരിക്കുമെങ്കിലും മിക്ക കേസുകളിലും രണ്ടാമത്തെ കുഞ്ഞ് ഗര്‍ഭത്തില്‍ തന്നെ മരിക്കാറാണ് പതിവ്. 2008ല്‍ യൂറോപ്യന്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി ആന്‍ഡ് റീപ്രൊഡക്ടീവ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഇത്തരത്തിലുളള പത്തില്‍ താഴെ…
Read Moreകഴിക്കൂ കഴിക്കൂ…ജിലേഫിയും ലഡ്ഡുവും കഴിക്കൂ… യുപിയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ജിലേബിയും സമോസയും പോലീസ് പിടിച്ചെടുത്തു…
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പല പരിപാടികളും ചെയ്യുമെങ്കിലും ലഡ്ഡുവും ജിലേബിയുമൊക്കെ നല്കി വോട്ടര്‍മാരെ പാട്ടിലാക്കുന്ന പരിപാടി ഒരു പക്ഷെ പുതുമയുള്ളതായിരിക്കും. യുപിയിലാണ് ജിലേബിയും സമോസയും കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥി ശ്രമിച്ചത്. ഇത്തരത്തില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന രണ്ട് ക്വിന്റല്‍ ജിലേബിയും 1,050 സമോസയുമാണ് പോലീസ് കണ്ടു കെട്ടിയത്. ഹസന്‍ഗഞ്ചില്‍ ശനിയാഴ്ചയാണ് സംഭവം. ‘പെരുമാറ്റചട്ട ലംഘനം, കോവിഡ് ചട്ട ലംഘനം എന്നിവയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 10 പേര് ഇതുവരെ അറസ്റ്റിലായി’ -പോലീസ് പറഞ്ഞു. സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍പിജി സിലിണ്ടര്‍, മാവ്, വെണ്ണ, ജിലേബിയും സമൂസയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന മറ്റ് സാധന സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു. ഏപ്രില്‍ 15 മുതല്‍ നാല് ഘട്ടങ്ങളായാണ് യുപിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഏപ്രില്‍ 29നാണ് അവസാന ഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിന്…
Read Moreഇന്നെന്റെ മോളുടെ ബര്‍ത്ത്ഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത് ! ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും…
മകളുടെ പിറന്നാള്‍ ദിനത്തില്‍ ആശംസ നേരാന്‍ കഴിയാത്തതിന്റെ നിരാശ പങ്കുവെച്ച് അനീഷ് ഉപാസന. സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയുടെയും നടി അഞ്ജലി നായരുടെയും മകള്‍ ആവണിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. എന്നാല്‍ കൊറോണ വന്നതിന്റെ ക്ഷീണം കാരണം ഉറങ്ങിപ്പോയതിനാല്‍ മകളെ രാത്രിയില്‍ വിളിച്ച് ആശംസകള്‍ അറിയിക്കാന്‍ കഴിയാഞ്ഞതിന്റെ ദുഖമാണ് അനീഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. അനീഷ് ഉപാസനയുടെ കുറിപ്പ്… എടാ..കോറോണേ..ഇന്നെന്റെ മോളുടെ ബര്‍ത്ത്ഡേ ആണ് നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാന്‍ പറ്റാത്തത്… അവന്റെയൊരു റിസള്‍ട്ട്… ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാന്‍ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ… ഇവിടുന്ന് ഞാന്‍ ഇറങ്ങുന്ന ദിവസം നിന്റെ വായില്‍ പടക്കം വെച്ച് ഞാന്‍ പൊട്ടിക്കും..നോക്കിക്കോ… നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാന്‍.. അച്ഛന്റെ പൊന്നിന് പിറന്നാള്‍ ആശംസകള്‍… അച്ഛന്…
Read More