ചാ​രാ​യം വാറ്റാന്‍ പുതിയ തന്ത്രം, ഇതിലും വലിയ ബുദ്ധി സ്വപ്‌നങ്ങളില്‍ മാത്രം! ​ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍

അ​ടൂ​ര്‍: ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രു​ന്ന ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റും സ​ഹാ​യി​യും പി​ടി​യി​ല്‍. പ​ത്തു​ലി​റ്റ​ര്‍ ചാ​രാ​യ​വും പി​ടി​ച്ചെ​ടു​ത്തു.

കോ​ട ക​ല​ക്കി​യി​ടാ​ന്‍ ഉ​പ​യോ​ഗി​ച്ച​താ​ക​ട്ടെ മൊ​ബൈ​ല്‍ മോ​ര്‍​ച്ച​റി​യും. മ​നു​ഷ്യ​ശ​രീ​ര​ത്തെ ഹാ​നി​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്താ​ണ് ചാ​രാ​യം ത​യാ​റാ​ക്കി​യി​രു​ന്ന​ത്.

അ​ടൂ​ര്‍ ക​ണ്ണം​കോ​ട് കൊ​ണ്ട​ങ്ങാ​ട്ട് താ​ഴേ​തി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന അ​ബ് ദു​ള്‍ റ​സാ​ക്ക്് (33), ഇ​യാ​ളു​ടെ സ​ഹാ​യി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​നീ​സ് (46) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മ​റ്റൊ​രു സ​ഹാ​യി സോ​ബി ത​മ്പി ഓ​ടി​ര​ക്ഷ​പെ​ട്ടു.

അ​ബ്ദു​ള്‍ റ​സാ​ക്കി​ന്റെ വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യം വാ​റ്റി വി​ല്‍​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ബി. ​വി​നോ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ടൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക​ട​ര്‍ ബി.​സു​നു​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​റ്റ് ചാ​രാ​യ​വും,

ചാ​രാ​യം വാ​റ്റു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത​ത്. അ​ടൂ​രി​ലെ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​ണ് അ​ബ്ദു​ള്‍ റ​സാ​ക്ക്്.

മൊ​ബൈ​ല്‍ മോ​ര്‍​ച്ച​റി കൂ​ടാ​തെ ക​ല​ത്തി​ലും വീ​പ്പ​ക​ളി​ലും കോ​ട ക​ല​ക്കി ഇ​ട്ടി​രു​ന്ന​തു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു ന​ശി​പ്പി​ച്ചു.

പ​ത്ത് ലി​റ്റ​ര്‍ ചാ​രാ​യ​വും 170 ലി​റ്റ​റോ​ളം കോ​ട​യും ക​ണ്ടെ​ടു​ത്തു.

എ​സ്‌​ഐ നി​ത്യ സ​ത്യ​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സൂ​ര​ജ്, പ്ര​വീ​ണ്‍, ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment