പെട്രോള്‍ പമ്പില്‍ പെട്രോളിനു പകരം വെള്ളം നിറച്ചുവെന്ന് പരാതി. ദമ്പതികള്‍ 2000 രൂപയ്ക്ക് പെട്രോള്‍ അടിച്ചെങ്കിലും കാര്‍ വഴിയില്‍ നിന്ന് പോയതോടെയാണ് ഇവിടുത്തെ വ്യാജ പെട്രോള്‍ വിവരം പുറത്താകുന്നത്. കാര്‍ നന്നാക്കാനെത്തിയ മെക്കാനിക്ക് ആണ് പെട്രോളിന് പകരം വെള്ളമാണ് ടാങ്കില്‍ എന്ന് കണ്ടെത്തിയത്. ഇതോടെ ഇവര്‍ മെക്കാനിക്കിനെയും കൂട്ടി പെട്രോള്‍ പമ്പില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെട്രോളിന് പകരം വെള്ളമാണെന്നു ബോട്ടില്‍ കാണിച്ചു പരാതിപ്പെട്ടു. തൊട്ടു പിന്നാലെ അപ്പോള്‍ പെട്രോള്‍ അടിച്ചു പോയ ആളിന്റെ ബൈക്കില്‍ നിന്നും പെട്രോള്‍ കുപ്പിയില്‍ ഊറ്റിയപ്പോള്‍ കണ്ടത് അതിലും വെള്ളമായിരുന്നു. തുടര്‍ന്ന് ഇവരെ കൊണ്ട് പെട്രോള്‍ വേറെ കുപ്പിയില്‍ ഒഴിച്ചപ്പോഴും വെള്ളമാണ് വന്നത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇന്നലെയാണ് സംഭവം. ബിഎച്ച്ഇ എല്‍ ലിംഗമ്പള്ളിയിലെ മല്ലികാര്‍ജുന പെട്രോള്‍ പമ്പിലാണ് സംഭവം.
Read MoreCategory: Today’S Special
അധികം ആയുസില്ലായിരുന്ന താരദാമ്പത്യം ! ആന്‍ അഗസ്റ്റിന് ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ; ആശംസകളുമായി താരങ്ങളും…
‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ആന്‍ അഗസ്റ്റിന്. പിന്നീട് ഏതാനും മികച്ച ചിത്രങ്ങളില്‍ കൂടി താരം വേഷമിട്ടു. ഇതിനിടയ്ക്ക് സിനിമാറ്റോഗ്രാഫര്‍ ജോമോന് ടി ജോണുമായി പ്രണയത്തിലാവുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും 2014ല്‍ വിവാഹിതരായി. ഇതിനു ശേഷം നടി അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു. വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ രണ്ടാളും യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാലിപ്പോഴിതാ താരം വീണ്ടും സിനിമയില്‍ സജീവമാകുക്കുകയാണ്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് നടി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലെ നായികയായാണ് ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്. എം. മുകുന്ദന്റെ ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണിത്. അദ്ദേഹം തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും. ഉത്തരവാദിത്തമില്ലാതെ…
Read Moreഇത്ര സംഭവമാക്കാന്‍ ഇത് ആദ്യത്തെ പ്രസവമൊന്നുമല്ലല്ലോ ! ഇങ്ങനെ കമന്റിട്ടവനെ കണ്ടംവഴി ഓടിച്ച് അശ്വതി ശ്രീകാന്ത്…
അവതാരക,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടിവിയിലെ കോമഡി നൈറ്റസ് എന്ന പ്രോഗ്രാമിലൂടെയാണ് അശ്വതി ശ്രദ്ധേയയായത്. അവതാരകയായി തിളങ്ങിയ അശ്വതി ഇപ്പോള്‍ അഭിനയത്തിലും കഴിവ് തെളിയിച്ച് പ്രേക്ഷകപ്രീതി നേടിയെടുത്തു കഴിഞ്ഞു. ഫ്ളവേഴ്സ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന പരമ്പരയിലാണ് അശ്വതി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചക്കപ്പഴം ഇപ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട ഹാസ്യ പരമ്പരയായി മാറിക്കഴിഞ്ഞു. ഇതോടൊപ്പം സോഷ്യല്‍ മീഡിയയിലും അശ്വതി സജീവമാണ്. താന്‍ രണ്ടാമതും അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത ഈ അടുത്തിടെയാണ് അശ്വതി ആരാധകരെ അറിയിച്ചത്. മൂത്തമകള്‍ക്കും ഭര്‍ത്താവിനും ഒരുമിച്ച് ഒപ്പം നില്ക്കുന്ന ചിത്രത്തോടൊപ്പം മകളുടെ കൈയില്‍ സൂണ്‍ ടു ബീ സിസ്റ്റര്‍ എന്ന ഒരു ബോര്‍ഡ് പിടിച്ചുളള ഫോട്ടോയാണ് അശ്വതി പോസ്റ്റ് ചെയ്തത്. സഹതാരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് അന്ന് ആശംസകള്‍ അറിയിച്ച് എത്തിയത്. ഇപ്പോഴിതാ മരത്തില്‍ തൂങ്ങി നില്ക്കുന്ന…
Read Moreകിടുക്കി തിമിര്‍ത്തു പൊളിച്ചു ! തട്ടുപൊളിപ്പന്‍ ഡാന്‍സിന്റെ വീഡിയോയുമായി ‘തണ്ണീര്‍മത്തനിലെ’ ഗോപിക;വീഡിയോ കാണാം…
കലാരംഗത്ത് തിളങ്ങി നല്ക്കുന്നവരെല്ലാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. അവരുടെ അഭിനയജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുപോലെ തന്നെ ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടുകളിലും പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ സെലിബ്രിറ്റികളില്‍ അധികപേരും ഉപയോഗിക്കുന്ന സോഷ്യല്‍ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റാഗ്രാം. ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി ഇന്‍സ്റ്റഗ്രാമിലൂടെ ഇവര്‍ പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയും റില്‍സ് വീഡിയോയിലൂടെയും ആരാധകരുമായി സംവദിക്കാറുണ്ട്. തന്റെ പുത്തന്‍ ഡാന്‍സ് വീഡിയോ ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം ഗോപിക രമേശ്. താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് താരം പറയുന്നുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് മലയാള സിനിമ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ താരത്തിന് സാധിച്ചു.പിന്നീട് വാങ്ക്…
Read Moreശരീരം ഒന്ന്, തല രണ്ട്,കൈകള്‍ മൂന്ന്,കാലുകള്‍ രണ്ട് ! അപൂര്‍വ സയാമീസ് ഇരട്ടകള്‍ പിറന്നു…
ഒരു ഉടലില്‍ രണ്ടു തലയും മൂന്നു കൈകളും രണ്ടു കാലുകളുമായി സയാമീസ് ഇരട്ടകളുടെ ജനനം. ഒഡീഷയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. സയാമീസ് ഇരട്ടകള്‍ പെണ്‍കുഞ്ഞാണ്. ഞായറാഴ്ച സ്വകാര്യ നഴ്സിംഗ് ഹോമിലാണ് കുഞ്ഞുങ്ങളുടെ ജനനം. ജനിച്ച ആദ്യ മണിക്കൂറുകളില്‍ ഇരട്ടക്കുട്ടികളുടെ ആരോഗ്യനില തൃപ്തികരമായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നും രണ്ട് കുഞ്ഞുങ്ങളും ഇപ്പോള്‍ ആരോഗ്യവതികളാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാജ്നഗറിലെ കനി ഗ്രാമത്തിലുള്ള അംബിക- ഉമാകാന്ത് പരിഡ ദമ്പതികള്‍ക്കാണ് സയാമീസ് ഇരട്ടകള്‍ ജനിച്ചത്. കുട്ടികളുടെ തുടര്‍ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് ഉമാകാന്ത് പറയുന്നു. ഇത്തരത്തില്‍ സയമീസ് ഇരട്ടകള്‍ അപൂര്‍വമായി മാത്രമാണ് ജനിക്കുന്നതെന്ന് ജില്ലാ ആശുപത്രിയില്‍ കുട്ടികളെ ചികിത്സിക്കുന്ന ഡോ. ദേബാശിഷ് സാഹു പറഞ്ഞു. സയാമീസ് ഇരട്ട സഹോദരിമാര്‍ ഒരൊറ്റ ശരീരവും മൂന്ന് കൈകളും രണ്ട് കാലുകളും പങ്കിടുന്നു. അവര്‍ രണ്ട് വായ കൊണ്ട് ഭക്ഷണം കഴിക്കുകയും രണ്ട്…
Read Moreവെറും മൂന്നു വയസുള്ളപ്പോള്‍ വിവാഹിതയായി ! കാന്‍സര്‍ നല്കിയ തിരിച്ചടിയെ മനോധൈര്യത്താല്‍ അതിജീവിച്ചു; പോലീസ് ദീദിയുടെ ഐതിഹാസിക ജീവിതം ഇങ്ങനെ…
സിനിമയെ കവച്ചു വെക്കുന്ന സംഭവങ്ങളാവും പലപ്പോഴും പലരുടെയും ജീവിതത്തില്‍ സംഭവിക്കുക. അത്തരത്തിലുള്ള അസാധാരണ അനുഭവങ്ങളിലൂടെ കടന്നു പോവുന്ന പലരുടെയും ജീവിതം സിനിമയാവാറുമുണ്ട്. അത്തരത്തില്‍ സിനിമയാക്കാവുന്ന ഒരു ജീവിതമാണ് രാജസ്ഥാന്‍കാരുടെ പോലീസ് വാലി ദീദിയുടേത്. മൂന്നാം വയസില്‍ വിവാഹിതയായ പെണ്‍കുട്ടി 19-ാം വയസില്‍ ഒരു പോലീസുകാരിയായി. പിന്നീട് അവരെ കാത്തിരുന്നത് കാന്‍സര്‍ എന്ന മഹാമാരിയുടെ ദുരിതങ്ങളായിരുന്നു. എന്നാല്‍ മനക്കരുത്തുകൊണ്ടും അതിജീവനശേഷികൊണ്ടും അവര്‍ പ്രതിസന്ധികളെ മറികടന്ന് മുമ്പോട്ടു കുതിച്ചു. അനേകര്‍ക്ക് പ്രത്യാശയുടെ കിരണമായി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ അസാധാരണ കഥ പങ്കുവയ്ക്കപ്പെട്ടത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…’സമീപ ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിയുമായി എന്റെ വിവാഹം കഴിയുമ്പോള്‍ അന്നെനിക്ക് മൂന്നേ മൂന്ന് വയസ്. ഞങ്ങളുടെ ഗ്രാമത്തില്‍ ബാല വിവാഹങ്ങള്‍ സര്‍വ സാധാരണമാണ്. ഞങ്ങളുടെ മതവിഭാഗത്തിലും അങ്ങനെ അനുശാസിക്കുന്നുണ്ട്. 18 വയസ്സ് തികഞ്ഞതിന് ശേഷം എന്നെ ഭര്‍തൃഗൃഹത്തിലേക്ക് അയക്കും.…
Read Moreഅവസാനമായി നഖം വെട്ടിയത് 1990 ല്‍! 30 വർഷം കൊണ്ട് വളർത്തിയെടുത്ത് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ; ഒടുവിൽ…
ഹൂസ്റ്റണ്‍: മുപ്പതുവർഷം ഇരുകരത്തിലും നീട്ടിവളർത്തിയ ഏകദേശം 24 അടി നീളം വരുന്ന, 2017 ൽ ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം നേടിയ നഖങ്ങൾ അയ്യണ വില്യം വെട്ടിമാറ്റി. ഇനി ഈ നഖങ്ങൾ ഫ്ളോറിഡാ ഒർലാന്േറാ മ്യൂസിയത്തിൽ സൂക്ഷിക്കും. 2017 ലാണ് ലോകത്തിന്റെ ഏറ്റവും നീളം കൂടിയ നഖത്തിന്റെ ഉടമയായ ഹൂസ്റ്റണിൽ നിന്നുള്ള അയ്യണ വില്യംസ് റെക്കോർഡിൽ സ്ഥാനം പിടിച്ചതെങ്കിൽ 2021 ഏപ്രിൽ എട്ടിന് നഖങ്ങൾ നീക്കം ചെയ്യുന്പോൾ ഇതു 24 അടിവരെ വളർന്നിരുന്നു. ഈ വാരാന്ത്യം ഫോർട്ട്വർത്തിലെ ഡർമിറ്റോളജി ഓഫീസിൽ എത്തിചേർന്ന അയ്യണ നഖങ്ങൾ വെട്ടിമാറ്റുന്നതിന് മുന്‍പ്, 3 മണിക്കൂർ ചിലവഴിച്ച് അവസാനമായി പോളീഷ് ചെയ്തു. ഡർമിറ്റോളജിസ്റ്റ് ഇലക്ട്രിക് കട്ടർ ഉപയോഗിച്ചു നഖങ്ങൾ ഓരോന്നായി വെട്ടിമാറ്റി. 1990 ലാണ് അവസാനമായി ഇവർ കൈവിരലിലെ നഖങ്ങൾ വെട്ടിമാറ്റിയത്. ദിനചര്യങ്ങൾ നിർവഹിക്കുന്നതിന് വലിയ പ്രയാസം നേരിട്ട അയ്യണക്ക് നഖങ്ങൾ വെട്ടിമാറ്റിയപ്പോൾ…
Read Moreസ്ഥലം നിരപ്പാക്കുന്നതിനിടെ നിധി! റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ കിളി പോയി; നിധി 100 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതാണെങ്കില്‍ പണിപാളും…
സ്ഥലം കുഴിക്കുന്പോൾ നിധി ലഭിക്കുന്നത് പുതിയ സംഭവമല്ല. അത്തരമൊരു നിധിയുടെ വിശേഷമാണ് തെലുങ്കാനയിൽ നിന്നു വരുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ മേട്ടു നരസിംഹയുടെ സ്ഥലത്താണ് നിധി കണ്ടെത്തിയത്. ഇയാൾ പെമ്പാര്‍ത്തി ഗ്രാമത്തില്‍ 11 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. സ്ഥലം നിരപ്പാക്കുന്നതിനിടെയാണ് നിധി കിട്ടിയത്. നിധികണ്ട് അത്ഭുതപ്പെട്ട് നരസിംഹയുടെ ചെയ്തികൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 1.727 കിലോഗ്രാം ഭാരമുള്ള ഒരു ചെന്പു കുടമാണ് ലഭിച്ചത്. 189.8 ഗ്രാം സ്വർണം, 1.72 കിലോഗ്രാം വെള്ളി ആഭരണങ്ങൾ, 6.5 ഗ്രാം ഭാരമുള്ള ഒരു മാണിക്യവും മറ്റ് പുരാതന വസ്തുക്കളുമാണ് കുടത്തിൽ ഉണ്ടായിരുന്നത്. രണ്ട് ഡസന്‍ സ്വര്‍ണകമ്മൽ, 51 സ്വര്‍ണമുത്തുകൾ,11 സ്വര്‍ണ നെക്ലേസുകള്‍ തുടങ്ങി വിലപിടിപ്പുള്ള പലതും കണ്ടെത്തിയതില്‍ പെടുന്നു. നിധി കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാർ ഇവിടെ പൂജകൾ നടത്താനും പൂക്കൾ അർപ്പിക്കാനും ഒക്കെ തുടങ്ങിയിരിക്കുകയാണ്. പ്രാദേശിക അധികാരികൾ സ്ഥലവും…
Read Moreകോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ ! ഒരു നോക്ക് കാണണമെന്ന് വാശിപിടിച്ച ഭാര്യ മൃതദേഹത്തിന്റെ മൂടി മാറ്റിയപ്പോള്‍ ഞെട്ടി…
ആശുപത്രി അധികൃതരുടെ പിഴവ് പലര്‍ക്കും ജീവന് നഷ്ടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവിടെ ജീവനോടെയുള്ളയാള്‍ മരിച്ചെന്ന് വിധിയെഴുതിയാണ് ആശുപത്രി അധികൃതര്‍ ഏവരെയും ഞെട്ടിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപതിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചെന്നാണ് പാറ്റ്ന മെഡിക്കല്‍ കോളജ് അധികൃതര്‍ വിധിയെഴുതിയത്. ഇയാളുടെ മരണസര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍ സംസ്കാരത്തിന് ശ്മശാനത്തിലെത്തിച്ച മൃതദേഹം കാണണമെന്ന് വാശി പിടിച്ചതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് കാണാന്‍ അനുമതി നല്കി. എന്നാല്‍ മൃതദേഹം കണ്ട ഭാര്യ ഞെട്ടി. മൃതദേഹം മറ്റൊരാളുടേതായിരുന്നു.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ‘മരിച്ചയാള്‍’ ജീവനോടെ ആശുപത്രിയില്‍ തന്നെയുണ്ടെന്നു വ്യക്തമായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിഎംസിഎച്ച് സൂപ്രണ്ട് ഡോ. ഐ സ് ഠാക്കൂര്‍ പറഞ്ഞു. ഏപ്രില്‍ 3നായിരുന്നു 40കാരന് ചുന്നു കുമാറിനെ പാറ്റ്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ബാധിച്ച് ഇദ്ദേഹം മരിച്ചതായി ഞായറാഴ്ച കുടുംബത്തെ അറിയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചത് കൊണ്ട് മൃതദേഹം…
Read Moreടിക്കറ്റ് ബുക്ക് ചെയ്ത ‘മിസ്’മാര്‍ വിമാനത്തിന് സമ്മാനിച്ചത് ‘മിസ്സിംഗ്’ !സോഫ്റ്റ് വെയര്‍ വിമാനത്തിന് പണികൊടുത്തത് ഇങ്ങനെ…
സോഫ്റ്റ് വെയര്‍ പണിമുടക്കുന്നതു വഴി ലോകത്തിലെ പല പ്രധാനപ്രവര്‍ത്തനങ്ങളും താറുമാറാകാറുണ്ട്. ഇത്തരത്തില്‍ ഇത്തവണ സോഫ്റ്റ് വെയര്‍ പണി കൊടുത്തതു മൂലം കഷ്ടത്തിലായത് ഒരു വിമാനമാണ്. വിമാനയാത്രക്കാരെ കുട്ടികളായി രജിസ്റ്റര്‍ ചെയ്തതാണ് പണിയായത്. ഇതുമൂലം അധികഭാരവും വഹിച്ച് വിമാനം പറന്നത് അപകടകരമായ നിലയിലായിരുന്നു. യുകെയില്‍ നിന്ന് സ്പെയിനിലേക്കുള്ള വിമാനമാണ് പ്രശ്നത്തില്‍ അകപ്പെട്ടത്. ഇതോടെ ഏകദേശം ഒരു മെട്രിക്ക് ടണ്‍ അധികഭാരമാണ് വിമാനത്തില്‍ അധികമായി ഉണ്ടായത്. ‘മിസ്’ എന്ന തലക്കെട്ട് തിരഞ്ഞെടുത്ത സ്ത്രീകളെ കുട്ടികളായി കണക്കാക്കിയ തെറ്റായ എയര്‍ലൈന്‍ സംവിധാനമായിരുന്നു യഥാര്‍ഥ വില്ലന്‍. ഇക്കാരണത്താല്‍, ശരാശരി ഒരു സ്ത്രീയുടെ ശരീരഭാരം 69 കിലോയ്ക്ക് പകരം കുട്ടികളുടെ ശരാശരി ഭാരമായ 35 കിലോയായി തെറ്റായി കണക്കാക്കി. സംഭവം ഫ്ളൈറ്റിന്റെ സുരക്ഷയെ ബാധിച്ചില്ലെങ്കിലും, ഗുരുതരമായ സംഭവമായി ഇതിനെ വ്യോമയാന അന്വേഷണ ബ്രാഞ്ച് വിശേഷിപ്പിച്ചു. തെറ്റായ തിരിച്ചറിയല്‍ കാരണം, ലോഡ് ഷീറ്റില്‍ നിന്നുള്ള ബോയിംഗ്…
Read More