കു​ഞ്ഞു​മ​ത്താ​യി​യെ ഫോ​ണ്‍ വി​ളി​ക്കാ​ൻ ഇ​നി സൗ​മ്യ​യി​ല്ല! ഭ​ർ​ത്താ​വി​നെ​യും മ​ക​നെ​യും ത​നി​ച്ചാ​ക്കി ഇ​സ്ര​യേ​ലി​ലേ​ക്കു വി​മാ​നം ക​യ​റു​മ്പോള്‍ സൗമ്യയ്ക്ക് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ…

ചെ​റു​തോ​ണി: ഏ​ഴു​വ​ർ​ഷം​ മു​ൻ​പ് ഭ​ർ​ത്താ​വി​നെ​യും മ​ക​നെ​യും ത​നി​ച്ചാ​ക്കി ഇ​സ്ര​യേ​ലി​ലേ​ക്കു വി​മാ​നം ക​യ​റു​ന്പോ​ൾ സൗ​മ്യ​യു​ടെ ഏ​ക സ്വ​പ്ന​മാ​യി​രു​ന്നു ഒ​രു കൊ​ച്ചു​വീ​ട്.

2017-ൽ ​സൗ​മ്യ നാ​ട്ടി​ൽ​ വ​ന്ന​പ്പോ​ൾ പ​ഴ​യ​രി​ക്ക​ണ്ട​ത്ത് പത്തു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​. അ​ടു​ത്ത ജ​നു​വ​രി​യി​ൽ നാ​ട്ടി​ൽ വ​രു​മെ​ന്നും അ​പ്പോ​ൾ വീ​ടു​വ​യ്ക്കാ​മെ​ന്നും ഭ​ർ​ത്താ​വി​നോ​ടു പ​റ​ഞ്ഞി​ട്ടാ​ണു തി​രി​കെ വി​മാ​നം ക​യ​റി​യ​ത്.

അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ൽ ജ​നി​ച്ചു​ വ​ള​ർ​ന്ന​വ​രാ​ണ് സൗ​മ്യ​യും സ​ന്തോ​ഷും. ര​ണ്ടു മ​ത​സ്ഥ​രാ​യി​രു​ന്നെ​ങ്കി​ലും പു​രോ​ഗ​മ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ വീ​ട്ടു​കാ​രി​ൽ​നി​ന്ന് കാ​ര്യ​മാ​യ എ​തി​ർ​പ്പൊ​ന്നും ഇ​വ​രു​ടെ വി​വാ​ഹ​ത്തി​നു​ണ്ടാ​യി​ല്ല.

പി​താ​വ് സ​തീ​ശ​നും മാ​താ​വ് സാ​വി​ത്രി​യും ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ംബർ​മാ​രാ​യി​രു​ന്നു. ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​ൻ സ​ജി​യും പ​ഞ്ചാ​യ​ത്തു മെംബറാ​യി​രു​ന്നു.

സ​തീ​ശ​ന്‍റെ​യും സാ​വി​ത്രി​യു​ടെ​യും മൂ​ന്നു​മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​ണ് സൗ​മ്യ. കാ​ഞ്ഞി​ര​ന്താ​നം ജോ​സി​ന്‍റെ മ​ക​നാ​ണ് സ​ന്തോ​ഷ്.

ഡ്രൈ​വ​റാ​യ സ​ന്തോ​ഷി​ന്‍റെ തു​ച്ഛ​മാ​യ വ​രു​മാ​നം​കൊ​ണ്ട് ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​നാ​വി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണ് സൗ​മ്യ ഭ​ർ​ത്താ​വി​നെ​യും ഏ​ക​മ​ക​ൻ അ​ഡോ​ണി(മ​ത്താ​യി)നെ​യും വൈ​മ​ന​സ്യ​ത്തോ​ടെ​യാ​ണെ​ങ്കി​ലും ത​നി​ച്ചാ​ക്കി ക​ട​ൽ​ക​ട​ന്ന​ത്.

ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​മാ​രാ​യ സോ​ഫി​യാ​യും ഷേ​ർ​ളി​യും വ​ർ​ഷ​ങ്ങ​ളാ​യി ഇ​സ്രയേ​ലി​ലാ​ണ്.

ഇ​വ​രാ​ണ് സൗ​മ്യ​യെ​യും കൊ​ണ്ടു​പോ​യ​ത്. ത​റ​വാ​ടു വീ​ടി​നോ​ടു​ ചേ​ർ​ന്ന് മ​റ്റൊ​രു വീ​ട്ടി​ലാ​ണ് സ​ന്തോ​ഷും മ​ക​നും ക​ഴി​ഞ്ഞി​രു​ന്ന​ത്.

സൗ​മ്യ എ​ന്നും ഭ​ർ​ത്താ​വി​നോ​ടും മ​ക​നോ​ടും ദീ​ർ​ഘ​നേ​രം ഫോ​ണി​ൽ സം​സാ​രി​ക്കു​മാ​യി​രു​ന്നു. ഇ​സ്രയേ​​ലി​ൽ ഒ​രു വീ​ട്ടി​ൽ ഹോം​ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൗ​മ്യ.

പ​തി​വു​പോ​ലെ ഭ​ർ​ത്താ​വി​നു ഫോ​ണ്‍​ചെ​യ്യു​ന്പോ​ഴാ​ണ് മ​ര​ണം റോ​ക്ക​റ്റി​ന്‍റെ രൂ​പ​ത്തി​ൽ സൗ​മ്യ​യെ ക​വ​ർ​ന്നെ​ടു​ത്ത​ത്.

Related posts

Leave a Comment