സഹജീവികളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത നാടായി നമ്മുടെ നാട് മാറുന്നുവോ ? ഉത്തര്‍പ്രദേശില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് ദേശീയ ജലജീവിയായ ഗംഗ ഡോള്‍ഫിനെ തല്ലിക്കൊല്ലുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇരുമ്പുദണ്ഡുകളും വടിയുമുപയോഗിച്ചാണ് യുവാക്കള്‍ അതിനിഷ്ഠൂരമായി ഡോള്‍ഫിനെ അടിച്ചു കൊന്നത്. ദൃശ്യം പുറത്തുവരികയും ചര്‍ച്ചയാകുകയും ചെയ്തതോടെ സംഭവവുമായി ബന്ധപ്പെട്ട മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 31നാണ് ഈ ക്രൂരകൃത്യം നിര്‍വഹിച്ചത്. കരയിലുള്ള ചിലര്‍ ഡോള്‍ഫിനെ ആക്രമിക്കരുതെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഇവര്‍ കേട്ടില്ല. അടിയേറ്റു കിടക്കുന്ന ഡോള്‍ഫിന്റെ ശരീരത്തില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. സംരക്ഷിത വിഭാഗത്തില്‍പെട്ട ജീവികളാണ് ഗംഗ ഡോള്‍ഫിനുകള്‍. രക്തമൊഴുകുന്നതിനിടെയും ഡോള്‍ഫിനെ കോടാലിവച്ച് ആക്രമിക്കുകയും ശരീരത്തില്‍ വീണ്ടും വടികൊണ്ടടിക്കുന്നുമുണ്ടായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ഡോള്‍ഫിന്റെ ജീവനറ്റ ശരീരമാണ് കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തു കൂടിനിന്നവരോട് വിവരങ്ങള്‍ തേടിയെങ്കിലും നടന്നതെന്തെന്ന് തുറന്നുപറയാന്‍ ആരും…
Read MoreCategory: Today’S Special
പ്രണയാഭ്യര്‍ഥന നിരസിച്ചു ! വിദ്യാര്‍ഥിനിയെ യുവാവ് വീട്ടില്‍ കയറി മര്‍ദ്ദിച്ചു;വിദ്യാര്‍ഥിനി വാതില്‍ തുറന്നയുടനെ കയറിപ്പിടിച്ചുവെന്ന് വീട്ടുകാര്‍…
വൈപ്പിന്‍ : പ്രണയ അഭ്യര്‍ഥന നിരസിച്ച 19 കാരിയായ വിദ്യാര്‍ഥിനിയെ 22 കാരനായ യുവാവ് വീട്ടില്‍ കറി മര്‍ദിച്ചെന്നു പരാതി. നായരമ്പലം കുടുങ്ങാശേരിയിലാണ് സംഭവം. ഇന്നലെ പട്ടാപ്പകല്‍ വീട്ടില്‍ മറ്റാരുമില്ലാത്തപ്പോഴാണ് യുവാവ് എത്തിയത്. കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി വാതില്‍ തുറന്ന ഉടനെ കയറിപ്പിടിക്കുകയും മര്‍ദിക്കുകയുമായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്തിട്ടുണ്ടത്രേ. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ ഞാറക്കല്‍ സര്ക്കാശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ഓച്ചന്തുരുത്ത് സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടിയിട്ടും വിട്ടുകളഞ്ഞതായും ആക്ഷേപമുണ്ട്. മാത്രമല്ല ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാവ് നല്കിയ പരാതിയില്‍ മൊഴിയെടുക്കാനായി ആശുപത്രിയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിക്കാന്‍ പോലീസ് പറഞ്ഞതായും വീട്ടുകാര്‍ ആക്ഷേപമുന്നയിച്ചു
Read Moreഅടഞ്ഞു കിടന്ന തിയറ്ററിന് വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം ! ദുരിതകാലത്ത് തീയറ്റര്‍ ഉടമയ്ക്ക് ഷോക്കായി കെഎസ്ഇബിയുടെ നടപടി…
കോട്ടയം: തിയറ്റര്‍ ഉടമകളുടെ ദുരിതം ഒന്നു കാണേണ്ടതു തന്നെ. തിയറ്റര്‍ അടഞ്ഞു കിടന്നാലും വൈദ്യുതി ബില്ല് ലക്ഷങ്ങള്‍ നല്‍കണം. അടച്ചിടാന്‍ പറഞ്ഞ സര്‍ക്കാരും തിയറ്റര്‍ ഉടമകളുടെ ദുരിതം കാണുന്നില്ല. ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ട പള്ളിക്കത്തോട് അഞ്ചാനി തിയറ്ററിനു വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം. ഉടന്‍ പണം അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന് വിച്ഛേദിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍. പള്ളിക്കത്തോട്ടിലെ മള്‍ട്ടിപ്ലസ് തിയറ്ററായ അഞ്ചാനി തിയറ്റര്‍ ഉടമ ജിജി അഞ്ചാനിക്കാണ് കെഎസ്ഇബിയുടെ ഷോക്ക് വന്നിരിക്കുന്നത്. 2019 ഡിസംബര്‍ മാസത്തിലാണു പള്ളിക്കത്തോട്ടില്‍ ജിജി തിയറ്റര്‍ സമുച്ചയം തുടങ്ങുന്നത്. ലോക്ഡൗണ്‍ കാലത്ത് ഏഴുമാസം തിയറ്റര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ലോക്ഡൗണില്‍ എല്ലാ മേഖലയ്ക്കും ഇളവ് അനുവദിച്ചെങ്കിലും തിയറ്റര്‍ മേഖലയ്ക്ക് കാര്യമായ ഇളവ് ലഭിച്ചില്ല. ഫിക്സഡ്ചാര്ജായി 60,000 രൂപയാണ് ഒരോ മാസവും ജിജിക്ക് അടയ്ക്കേണ്ടത്. ജിഎസ്ടിക്കു പുറമേ വിനോദനികുതിയായും സര്‍ക്കാരിലേക്ക് എല്ലാ മാസവും നികുതി അടയ്ക്കുന്ന തിയറ്റര്‍ ഉടമകളെ…
Read Moreഇന്ത്യയുടെ സ്ഥാനം എത്രാമാത്; ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന് നേട്ടം സ്വന്തമാക്കി ജപ്പാൻ; ബ്രിട്ടനും അമേരിക്കയും റാങ്കിംഗില്‍ പിന്നിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന് നേട്ടം സ്വന്തമാക്കി ജപ്പാൻ. 2020-ല്‍ പുറത്തിറങ്ങിയ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ കണക്കുകള്‍ പ്രകാരമാണ് ജപ്പാൻ ഒന്നാം സ്ഥാനം നേടിയത്. 191 രാജ്യങ്ങളിൽ വീസ ഫ്രീ/വീസ ഓൺ അറൈവൽ സൗകര്യമുള്ളതാണ് ജപ്പാന്റെ പാസ്പോർട്ട്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ഡാറ്റ പ്രകാരമാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് തയാറാക്കിയിരിക്കുന്നത്. മുൻകൂട്ടിയുള്ള വിസ കൂടാതെ പാസ്പോർട്ട് മാത്രം ഉപയോഗിച്ച് കൂടുതൽ രാജ്യങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി അടിസ്ഥാനമാക്കിയാണ് പാസ്പോർട്ടിന്റെ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് സിംഗപ്പൂരാണുള്ളത്. മൂന്നാമത് ജര്‍മനിയും സൗത്ത് കൊറിയയുമാണുള്ളത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തലപ്പത്തു നിന്നിരുന്ന ബ്രിട്ടനും അമേരിക്കയും റാങ്കിംഗില്‍ ഏറെ പിന്നിലാണ്. പട്ടികയിൽ 84-ാം സ്ഥാനത്താണ് ഇന്ത്യ. നിലവില്‍ മുൻകൂർ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളില്‍ മാത്രമേ സന്ദര്‍ശിക്കാനാകൂ. ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് എന്ന പദവി അഫ്ഗാനിസ്ഥാനാണ്. പട്ടികയില്‍ 107-ാം…
Read Moreഅടിച്ചുപൂസായി ക്ലിക്ക് ചെയ്തു, രാവിലെ വീട്ടുമുറ്റത്തു പ്രധാനമന്ത്രി! മദ്യം തലയ്ക്കു പിടിച്ചപ്പോൾ പുലിവാലു പിടിച്ച വീട്ടമ്മയുടെ കഥയിങ്ങനെ….
യുകെയിൽ അടിച്ചു പൂസായിപ്പോയ ഒരു വീട്ടമ്മ കംപ്യൂട്ടർ തുറന്നു വെറുതെ ഒന്നു ക്ലിക്ക് ചെയ്തതാ. നേരം വെളുത്തപ്പോൾ വീട്ടുമുറ്റത്ത് അതാ പ്രധാനമന്ത്രി ബോറിസ് ജോൺസൺ! എസെക്സിൽനിന്നുള്ള ജെമ്മ ഹാർവി എന്ന വീട്ടമ്മയ്ക്കാണ് മദ്യം തലയ്ക്കു പിടിച്ചപ്പോൾ പുലിവാലു പിടിച്ചത്. കൂട്ടുകാരുമൊത്തു രാത്രി പാർട്ടിയും കഴിഞ്ഞാണ് എമ്മ വീട്ടിലെത്തിയത്. കംപ്യൂട്ടർ തുറന്ന് എന്തൊക്കെ ചെയ്തെന്ന് ഒരുപിടിയുമില്ല. എന്തായാലും പിറ്റേന്നു ഉറക്കമുണർന്നു നോക്കുന്പോൾ വാതിൽക്കൽ പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന്റെ ഒരു വലിയ കാർഡ് ബോഡ് കട്ടൗട്ട്. ഇതെന്തു പുകിലാണെന്നോർത്ത് ചുറ്റുപാടും നോക്കി. മുഖമൊക്കെയൊന്നു കഴുകി തലയ്ക്കൊരു വെളിവു കിട്ടിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി. മദ്യലഹരിയിൽ ഏതോ ഒാൺലൈൻ ഷോപ്പിംഗ് സൈറ്റിൽ പരതുന്നതിനിടയിൽ പ്രധാനമന്ത്രിയുടെ കട്ടൗട്ട് ഒാർഡർ ചെയ്യുകയായിരുന്നു. 3,000 രൂപയുടെ കട്ടൗട്ട് ആണ് ഒാർഡർ ചെയ്തത്. രാവിലെയെത്തിയ ബോക്സ് തുറന്നു നോക്കിയപ്പോൾ തുറിച്ചു നോക്കുന്ന ബോറിസ് ജോണ്‍സന്റെ കട്ടൗട്ട് കണ്ടു…
Read Moreകോവിഡ് ചികിത്സ: മെഡിക്കൽ കോളജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു; സർക്കാരിനെ അഭിനന്ദിച്ച് വി.എം.സുധീരൻ
തിരുവനന്തപുരം : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽകോളജിൽ നിന്ന് ലഭിച്ചത് മികച്ച ചികിത്സയാണെന്ന് കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ വി എം സുധീരൻ. കോവിഡ് ചികിത്സാ സംവിധാനത്തിന്റെ ചാലക ശക്തിയായ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമ്മദ് അടക്കമുള്ള എല്ലാ ഡോക്ടർമാരോടും സ്റ്റാഫിനോടും കടപ്പാടും സ്നേഹാദരങ്ങളും അറിയിക്കുകയാണെന്നും സുധീരൻ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. പോസ്റ്റ് ചുവടെ:കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്. ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിച്ചത്. എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷർമ്മദ്, ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും…
Read Moreഅമ്മയാണെ സത്യം…തന്റെ നായികമാർക്ക് താൻ നൽകിയ കഥാപാത്രങ്ങൾക്കപ്പുറം സിനിമയിൽ വേറിട്ടൊരു കഥാപാത്രം ചെയ്യാൻ അവർക്കു സാധിച്ചില്ലെന്ന് ബാലചന്ദ്രമേനോൻ
മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച താരങ്ങളെ സംഭാവന ചെയ്ത സംവിധായകനാണ് ബാലചന്ദ്ര മേനേൻ. ആനി, ശോഭന, പാർവതി, കാർത്തിക തുടങ്ങിയ നടിമാരെ ബാലചന്ദ്രമോനോനാണ് വെള്ളിത്തിരയിലെത്തിച്ചത്. ഇവരെല്ലാം പിന്നീടു മലയാളസിനിമയിലെ മുൻനിര നായികമാരായി മാറുകയായിരുന്നു. ഇപ്പോഴിതാ താൻ കൊണ്ടുവന്ന നായികമാരെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ബാലചന്ദ്ര മേനോൻ. താൻ നൽകിയ കഥാപാത്രങ്ങൾക്കപ്പുറം സിനിമയിൽ വേറിട്ടൊരു കഥാപാത്രം ചെയ്യാൻ അവർക്കു സാധിച്ചില്ലെന്നാണ് സംവിധായകൻ പറയുന്നത്. ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ ഞാൻ കണ്ട് ഇഷ്ടപ്പെട്ട ശോഭനയുടെ ഒരു മുഖമുണ്ട്. ആ മുഖത്തിന്റെ മാഗ്നിഫിക്കേഷൻ ആയിരുന്നു നാഗവല്ലിയിൽ കാണാൻ സാധിച്ചത്. ഞാൻ ചില സമയത്ത് പറയാറുണ്ട്, എന്റെ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഞാൻ ഹൈലൈറ് ചെയ്ത ആ ആംഗിളിന്റെ വളർച്ച മാത്രമാണ് ബാക്കി സംവിധായകർ അവരുടെ സിനിമയിൽ ഉപയോഗിച്ചത്. ഞാൻ കൊണ്ടുവന്ന പാർവതി പിന്നീട് പാവടയും ബ്ലൗസുമിട്ടു ശാലീനഭംഗിയിൽ സിനിമ ചെയ്യുന്നതല്ലാതെ ഞാൻ…
Read Moreതമിഴിൽ അഭിനയിക്കാത്തതിന് കാരണമുണ്ട്; ഇപ്പോൾ ചിന്തിക്കുമ്പോൾ അതൊക്കെ മണ്ടത്തരമായി തോന്നാം; തുറന്ന് പറച്ചിലുമായി കുഞ്ചാക്കോ ബോബൻ
പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയായിരുന്നു താരത്തിന്റെ സിനിമാജീവിതം തുടങ്ങിയത്. അവിചാരിതമായാണ് താരം അഭിനേതാവായത്. ആദ്യ സിനിമ തന്നെ ഇൻഡസ്ട്രി ഹിറ്റാക്കി മാറ്റിയെന്ന റെക്കോർഡും അദ്ദേഹത്തിന് സ്വന്തമാണ്.റൊമാന്റിക് ഹീറോ താരപരിവേഷത്തിനും അപ്പുറത്ത് സ്വഭാവിക കഥാപാത്രങ്ങളും വഴങ്ങുമെന്നും കുഞ്ചാക്കോ ബോബൻ തെളിയിച്ചിരുന്നു. കോമഡിയും വില്ലത്തരവുമെല്ലാം ചാക്കോച്ചനിൽ ഭദ്രമായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിൽ നിന്നുള്ള അവസരങ്ങളും ചാക്കോച്ചനെ തേടിയെത്തിയിരുന്നു. എന്നാൽ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള അഭിമുഖം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.””ആ സമയത്ത് എനിക്ക് ഒരുപാട് തമിഴ് സിനിമകൾ വന്നു, പക്ഷെ എന്റെ സ്വകാര്യ ജീവിതത്തിൽ ഒരു പ്രൈവസി വേണമെന്ന ചിന്തയാൽ ഞാൻ അതൊക്കെ ഉപേക്ഷിച്ചു. ഇപ്പോൾ ചിന്തിക്കുന്പോൾ അതൊക്കെ മണ്ടത്തരമായി തോന്നാമെന്നുമായിരുന്നു താരം പറഞ്ഞത്. മലയാളത്തിൽ താരമായി തിളങ്ങിയപ്പോൾ അന്യഭാഷയിൽ നിന്നും നിരവധി മികച്ച അവസരങ്ങളായിരുന്നു…
Read More81കാരി ഐറിസ് ജോണ്‍സിന്റെയും 34 കാരന്റെയും പ്രണയവും വിവാഹവും കണ്ട് ഞെട്ടിയവർ ഇപ്പോൾ മുത്തശ്ശിയുടെ വിരഹത്തിന്റെ കാരണം കേട്ട് വീണ്ടും ഞെട്ടലിൽ
ഐറിസ് ജോണ്‍സ് എന്ന 81 വയസുകാരിയുടെ പ്രണയവും വിവാഹവുമൊക്കെ നാട്ടുകാരെ ഞെട്ടിച്ചതായിരുന്നു. 81 വയസുകാരിക്കു പ്രണയമോ? എന്നാൽ, ഞെട്ടൽ അവിടംകൊണ്ടും അവസാനിച്ചില്ല. കാമുകന്റെ പ്രായം കേട്ടപ്പോൾ പലരും അന്പരന്നു, വെറും 36. ഇവനു ഭ്രാന്താണോയെന്നു ചോദിച്ചവർ നിരവധി. എന്നാൽ, ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഈ പുതുജോടികൾ പലേടത്തും ചുറ്റിയടിച്ചു, ഹണിമൂൺ ആഘോഷിച്ചു. ഇതിന്റെയൊക്കെ ചിത്രങ്ങൾ കണ്ടു നാട്ടുകാർ വണ്ടറടിച്ചിരുന്നു. ഇപ്പോൾ മറ്റൊരു വാർത്തകൂടി എത്തിയിരിക്കുന്നു. ഐറിസ് കടുത്ത വിരഹവേദനയിൽ ആണത്രേ. മുഹമ്മദ് അഹമ്മദ് ഇബ്രാഹിനെ വേർപിരിഞ്ഞു സ്വദേശമായ ഇംഗ്ലണ്ടിലേക്കു പോരേണ്ടി വന്നതാണ് മുത്തശിയെ വിഷമിപ്പിച്ചിരിക്കുന്നത്. ഈജിപ്തിലാണ് കാമുകൻ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹിതരായത്. വിവാഹത്തിനു ശേഷം ഐറിസ് മുഹമ്മദിനൊപ്പം കെയ്റോയിൽ ഒരാഴ്ച ചെലവഴിച്ചു. പിന്നീട് സ്വദേശത്തേക്കു തിരികെ പോരേണ്ടി വന്നു. നിറകണ്ണുകളോടെഈജിപ്തിലെ കാലാവസ്ഥ ആരോഗ്യത്തിന് അനുകൂലമല്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ ഈജിപ്തിലേക്കുള്ള യാത്ര വളരെ ദൂരമേറിയതും…
Read More“പണം നല്കി പണി തരും ആപ്പുകൾ’..! ആപ്പുകൾ ഉപയോഗിച്ച് ലോണെടുത്ത് കടക്കെണിയിലായി ജീവനൊടുക്കിയർ നിരവധി പേർ; ആപ്പുകൾക്കെതിരേ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്
റെനീഷ് മാത്യുകണ്ണൂർ: പണം നല്കി പണി തരുന്ന “ആപ്പുകൾ’ വ്യാപകം. റിസർവ് ബാങ്കിന്റെ അംഗീകാരമില്ലാത്ത ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരേ നിരവധി പരാതികളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഈ ആപ്പുകൾ ഉപയോഗിച്ച് ലോണെടുത്ത് കടക്കെണിയിലായി ജീവനൊടുക്കിയവരും നിരവധി പേർ. ഇത്തരം ആപ്പുകൾക്കെതിരേ അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു. വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകളാണ് ചെറിയ തുകകൾ ഒരു ഈടും ഇല്ലാതെ പെട്ടെന്ന് നല്‍കുന്നത്. എന്നാൽ, തുക എടുത്തുകഴിയുന്പോഴാണ് പണി കിട്ടുന്നത്. ലോൺ ലഭിക്കുന്നത്…മൊബൈൽ ഫോണിലെ പ്ലേ സ്റ്റോറിൽ നിന്നും വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. 2500, 5000, 10000 രൂപവരെയാണ് ഈ ആപ്പിലൂടെ ലോൺ നല്‍കുന്നത്. ആധാർ നന്പരോ, ആധാർകാർഡിന്റെ കോപ്പിയോ, മറ്റ് ഐഡി പ്രൂഫുകളോ കൊടുത്താൽ ലോൺ റെഡി. രേഖകൾ നല്കി അക്കൗണ്ട് നമ്പരും നല്കിയാൽ മിനിറ്റുകൾക്കുള്ളിൽ പണം ക്രെഡിറ്റാകും. സാധാരണ ബാങ്കിനെക്കാൾ…
Read More