ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് ഷഫ്ന. 1998ല്‍ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ ഷഫ്ന പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. 2007ല്‍ പുറത്തിറങ്ങിയ കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്ന ചിത്രത്തില്‍ എത്തിയത്. ഷഫ്നയുടെ യഥാര്‍ഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. 2013ലായിരുന്നു ഷഫ്നയുടേയും സജിന്റേയും വിവാഹം. ഇപ്പോളിതാ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും സജീവമായ ഷഫ്ന പങ്കുവച്ച സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും വൈറല്‍ ആയിരുന്നു. ദമ്പതികള്‍ക്ക് ഒരു മകള്‍ ഉണ്ടെന്നാണ് ആരാധകര്‍ ഇത്രയും നാള് വിചാരിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ കണ്ടത് തങ്ങളുടെ സഹോദരന്റെ കുഞ്ഞിനെ ആയിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുകയാണ് സജിന്‍. സിനിമയില്‍ അഭിനയിക്കുക എന്നതായിരുന്നു ഏറെ കാലമായുള്ള ആഗ്രഹം. ഇത്രയും കാലം ചാന്‍സ്…
Read MoreCategory: Today’S Special
ബോചെയും രശ്മിയും മറ്റു ചിലരും അടുത്ത ബിഗ്ബോസില്‍ ! എങ്കില്‍ പൊളിയായിരിക്കുമെന്ന് ആരാധകര്‍; ബിഗ്ബോസിലേക്ക് പറഞ്ഞുകേള്‍ക്കുന്ന പേരുകള്‍ ഇങ്ങനെ…
വന്‍വിജയമായ ബിഗ്ബോസ് വീണ്ടും എത്തുമ്പോള്‍ ആരാകും മത്സരാര്‍ഥികളെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രേക്ഷകര്‍ക്ക് നിരാശ പകര്‍ന്നു കൊണ്ടാണ് ഷോ പാതിവഴിയില്‍ അവസാനിപ്പിച്ചത്. 100 ദിവസങ്ങളിലായി നടക്കുന്ന ഷോ കൊറോണ കാരണം 75 ദിവസം പൂര്‍ത്തിയാക്കി നിര്‍ത്തിയത്.ജനുവരി അഞ്ചിന് രണ്ടാം സീസണ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.തൊട്ടുപിന്നാലെ മൂന്നാമത്തെ സീസണ് വരികയാണ് എന്നുള്ള വിവരം പുറത്തുവന്നു. ഇതോടെ ആരൊക്കെയായിരിക്കും പുതിയ സീസണിലെ മത്സരാര്‍ത്ഥികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകള്‍ ആണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ ഇല്ല.അപേക്ഷകര്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ ഇവയൊക്കെയാണ്.കോവിഡിനെ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മറ്റ് ഫിലിം ഇന്ഡസ്ട്രികളില് ബിഗ് ബോസ് ആരംഭിച്ചിരുന്നു.മലയാളത്തില്‍ വൈകാതെ വരുമെന്ന് സൂചന ഉണ്ടായിരുന്നുവെങ്കിലും2021ലെ തുടക്കത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായത്. സ്റ്റാര്‍ സിംഗര്‍ എട്ടിന്റെ വേദിയില്‍ വെച്ച് നടന് ടോവിനോ തോമസ് ബിഗ് ബോസ് സീസണ്…
Read Moreഇത് വളര്‍ച്ചാ മുരടിപ്പൊന്നുമല്ല ! മേലാല്‍ അങ്ങനെ ചെയ്യരുത്; വൈറലായ ബാലവിവാഹത്തില്‍ ആദ്യമായി പ്രതികരിച്ച് വരന്; സത്യാവസ്ഥ കേട്ട് ഞെട്ടി ആളുകള്‍…
ആഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയുടെ മുഖമുദ്ര. മരണം പോലും ആഘോഷമാക്കുന്ന ഒരു സ്വഭാവം സോഷ്യല്‍ മീഡിയയ്ക്ക് കൈവന്നിരിക്കുകയാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ ഉള്ക്കൊള്ളാതെയാവും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ആഘോഷങ്ങള്‍ നടക്കുന്നത്. അടുത്തിടെ ഇത്തരത്തില്‍ കൊണ്ടാടിയത് ഒരു വിവാഹ ഫോട്ടോയാണ്. ബാല്യം നിഴലിക്കുന്ന മുഖഭാവം ഉള്ള ദമ്പതികളായിരുന്നു വിവാഹ ഫോട്ടോയുടെ ഹൈലൈറ്റ്. ഇത് കണ്ടതും വിവാഹിതരും അവിവാഹിതരും ആയ മലയാളികളുടെ തനിനിറം കമന്റ് ബോക്സിലൂടെ പുറത്തുവന്നു. ഇത് ബാലവിവാഹം ആണെന്നും രണ്ടു പേര്‍ക്കുമെതിരെയും രക്ഷിതാക്കള്‍ക്ക് എതിരെയും കേസെടുക്കണമെന്നും ഉള്ള ആക്രോഷങ്ങള്‍ വന്നു. എന്നാല്‍ ഇതിനു പിന്നാലെ വിവാഹ ഫോട്ടോയുടെ സത്യാവസ്ഥ എന്നതിന്റെ പേരില്‍ വ്യാജ പ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. ശ്രീലങ്കയിലെ തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജില്‍ പങ്കുവെച്ച ചിത്രങ്ങളാണ് നിമിഷനേരംകൊണ്ട് വൈറല്‍ ആയി മാറിയത്. നീതമി,ബുദ്ധിക എന്നീ ദമ്പതിമാരുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് ഏറെ ശ്രദ്ധ നേടിയത്. ചിത്രത്തിലെ വധുവിനെയും…
Read Moreഈ സമയത്ത് അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയത് ശരിയായില്ല! ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ജിനെതിരേ ബോളിവുഡ് നായിക കങ്കണ റണൗത്ത്
ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ജിനെതിരേ ബോളിവുഡ് നായിക കങ്കണ റണൗത്ത്. വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന ദില്‍ജിത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് കങ്കണയുടെ വിമര്‍ശനം. കര്‍ഷക സമരത്തിന് പിന്തുണ നല്കി കൂടെയിരുന്നു ദില്‍ജിത്ത് ഈ സമയത്ത് അവധി ആഘോഷിക്കാന്‍ വിദേശത്തേക്ക് പോയത് ശരിയായില്ല എന്നാണ് കങ്കണ പറയുന്നത്. “കൊള്ളാം സഹോദരാ, നാട്ടില്‍ തീ പിടിപ്പിച്ച്, കര്‍ഷകരെയെല്ലാം ഓരോ കാര്യങ്ങള്‍ പറഞ്ഞ് തെരുവിലിരുത്തിയിട്ട് ലോക്കല്‍ വിപ്ലവകാരി വിദേശത്ത് തണുപ്പില്‍ അവധി ആഘോഷിക്കുന്നു. ഇതാണ് ശരിയായ ലോക്കല്‍ വിപ്ലവം’- എന്നാണ് കങ്കണയുടെ ട്വീറ്റ്. പിന്നാലെ ദില്‍ജിത്തിന്റെ മറുപടിയും എത്തി. “പഞ്ചാബ് മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ദയവ് ചെയ്ത് ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ദിവസവും നോക്കി നടക്കാതിരിക്കുക. നിങ്ങളില്‍ നിന്നും ഒരുപാട് ഉത്തരങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുന്നു. അതൊരിക്കലും ഞങ്ങള്‍ മറക്കില്ല’ എന്ന് ദില്‍ജിത്ത് കുറിച്ചു.
Read Moreകാനന ബംഗ്ലാവ്! ഇഷ്ടികയില്ല, മരത്തടിയില്ല, സിമന്റ് ഇല്ല… പക്ഷേ, ഈ വീട് സൂപ്പറാണ്! ചെലവു കുറഞ്ഞ രീതിയിൽ നിർമിച്ച വീടാണിതെങ്കിലും കാഴ്ചയിലെ ആ സുഖം പറഞ്ഞറിയിക്കാനാവില്ല
ജഗീഷ് ബാബു പത്തനംതിട്ട: കാനന നടുവിലെ രവീന്ദ്രന്റെ വീടു കാണാനെത്തുന്നവർക്ക് ഒന്നും വിശ്വസിക്കാനാവുന്നില്ല. ഇഷ്ടികയോ സിമന്റോ, എന്തിന് മരത്തടി പോലും ഇല്ലാതെ കേരളീയ വാസ്തു ശൈലിയിൽ പൂർത്തിയായ മുളവീട്. വീടുമുഴുവൻ നടന്നു കണ്ട ശേഷം ഏതൊരാളുടേയും ആദ്യചോദ്യം ചെലവായ തുക ആയിരിക്കും. പ്ലാപ്പള്ളി വനമേഖലയിലെ ആദിവാസി മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട രവീന്ദ്രന്റെ കഠിനാധ്വാനമാണ് ഈ മുളവീട്. ആറുമാസത്തെ തന്റെ അധ്വാനമാണ് വീട് നിർമാണത്തിലെ പ്രധാന ചെലവ്. പിന്നെ മേൽക്കൂരയ്ക്ക് ആവശ്യമായ ജി ഐ ഷീറ്റും ഇരുമ്പ് ആണിയും വിലകൊടുത്ത് വാങ്ങി. ബാക്കിയെല്ലാം കാട് തന്നു. രവീന്ദ്രനും ഭാര്യയും മക്കളും ചെറുമക്കളുമെല്ലാം ഒരുമിച്ചാണ് ഇവിടെ താമസം.പമ്പ റൂട്ടിൽ ളാഹ മഞ്ഞകടമ്പ് പ്ലാപ്പള്ളി വനം സ്റ്റേഷനു സമീപം ശബരിമല കാടുകളിലാണ് രവീന്ദ്രന്റെ “കാനന ബംഗ്ലാവ്.’ ചെലവു കുറഞ്ഞ രീതിയിൽ നിർമിച്ച വീടാണിതെങ്കിലും കാഴ്ചയിലെ ആ സുഖം പറഞ്ഞറിയിക്കാനാവില്ല. ചുറ്റും നിറഞ്ഞു നിൽക്കുന്ന…
Read More100 ദിവസം, ഒരു വസ്ത്രം! പ്രമുഖ വസ്ത്ര ബ്രാൻഡായ വൂളിന്റെ 100 ദിന വസ്ത്ര ചലഞ്ചാണ് സംഭവം; ചലഞ്ചിൽ വിജയിച്ചത് യുഎസ് സ്വദേശിയും 52കാരി
ഒരോ ദിവസവും ഒരോ വസ്ത്രം ധരിക്കുന്നവരാണ് നാം. ഒരു വസ്ത്രം ജീവിതത്തിൽ ഒരിക്കൽ ഉപയോഗിക്കുന്നവരുമുണ്ട്. എന്നാൽ 100 ദിവസം ഒരേ വസ്ത്രം ധരിക്കുന്ന ആളെ കണ്ടിട്ടുണ്ടോ? പ്രമുഖ വസ്ത്ര ബ്രാൻഡായ വൂളിന്റെ 100 ദിന വസ്ത്ര ചലഞ്ചാണ് സംഭവം. 100 ദിവസം ഒരേ വസ്ത്രം തന്നെ ധരിക്കുക എന്നതാണ് ഈ ചാലഞ്ച്. ലളിതമായ ജീവിതം കൊണ്ട് സംതൃപ്തി നേടാൻ പ്രാപ്തരാക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ചലഞ്ചിൽ വിജയിച്ചത് യുഎസ് സ്വദേശിയും 52കാരിയുമായ സാറ റോബിന്‍സ് കോളെയാണ്. കമ്പിളിയില്‍ നിന്ന് നിര്‍മ്മിച്ച കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് സാറ ഈ നൂറ് ദിവസവും ധരിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16നാണ് 100 ദിവസത്തെ ഡ്രസ് ചലഞ്ചില്‍ സാറ പങ്കെടുത്തത്. ഓരോ ദിവസത്തെയും ചിത്രങ്ങള്‍ സാറ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഡിസംബര്‍ 26നാണ് നൂറാം ദിവസം പൂര്‍ത്തിയായത്. 2021 ൽ വസ്ത്രങ്ങൾ…
Read Moreജിറാഫ് എന്നു കേൾക്കുന്പോൾ മനസിൽ എന്താണ് ആദ്യമെത്തുക? ജിമ്ലിയെ കണ്ടാൽ ആരുമെന്ന് അത്ഭുതപ്പെടും. ആരാണ് ജിമ്ലി എന്നല്ലേ? പക്ഷെ ജിമ്ലിക്ക് ഒരു പ്രത്യേകതയുണ്ട്…
ജിറാഫ് എന്നു കേൾക്കുന്പോൾ മനസിൽ എന്താണ് ആദ്യമെത്തുക? തലയുയർത്തി നടക്കുന്ന, വലിയ പൊക്കമുള്ള മൃഗം അല്ലേ. എന്നാൽ ജിമ്ലിയെ കണ്ടാൽ ആരുമെന്ന് അത്ഭുതപ്പെടും. ആരാണ് ജിമ്ലി എന്നല്ലേ? ജിമ്ലി ഒരു ജിറഫാണ്. പക്ഷെ ജിമ്ലിക്ക് ഒരു പ്രത്യേകതയുണ്ട്. സാധാരണ ജിറാഫുകളുടെ അത്രയും പൊക്കില്ല ജിമ്ലിക്ക്. സാധാരണ ജിറാഫുകൾക്ക് 20 അടി നീളമുള്ളപ്പോൾ ജിമ്ലിക്ക് വെറും ഒന്‍പത് അടി നീളമാണുള്ളത്. ഡോ. മിഷേൽ ബ്രൗൺ 2015ലാണ് നബീബിയായിൽ ജിമ്ലിയെ കണ്ടെത്തിയത്. ഒരു കുതിരയുടെ ശരീരത്തിൽ ജിറാഫിന്റെ തലവെച്ചതുപോലെയായിരുന്നു ജിമ്ലിയുടെ രൂപമെന്നാണ് മിഷേലിന്റെ വിശേഷണം. ജിമ്ലിയേക്കാള് പൊക്കം കുറഞ്ഞ ഒരു ജിറാഫിനെ നബീബിയായിലെ ഒരു സ്വകാര്യ ഫാമിൽ നിന്ന് അടുത്തയിടെ കണ്ടെത്തിയിരുന്നു. പക്ഷെ ഇതിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ല.
Read Moreദേവാസുരത്തിലെ ഭാനുമതിയുടെ അനുജത്തി ശാരദ ഇപ്പോള്‍ ഇവിടെയാണ് ! സിനിമയില്‍ കൊച്ചിന് ഹനീഫയെ കല്യാണം കഴിച്ച് പോയ സീതയെ പിന്നീടാരും കണ്ടിട്ടില്ല…
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഹീറോയിസ്റ്റിക് ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് ദേവാസുരം. മോഹന്‍ലാല്‍ മംഗലശ്ശേരി നീലകണ്ഠനായി തകര്‍ത്താടിയ ചിത്രം ഇന്നും ആരാധകരുടെ മനസ്സില്‍ നിറഞ്ഞു നില്ക്കുന്നതു. ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കെല്ലാം അതൊരു കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഇന്നസെന്റ്, നെപ്പോളിയന്, നെടുമുടി വേണു, മണിയന്‍പിള്ള രാജു, കൊച്ചിന് ഹനീഫ, ചിത്ര, സീത, ശങ്കരാടി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തില്‍ ഭാനുമതിയുടെ അനിയത്തിയായെത്തിയത് സീതയായിരുന്നു. എന്നാല്‍ ദേവാസുരത്തിന് ശേഷം പിന്നീട് സീതയെ കണ്ടില്ല. എവിടെയും താരത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു മലയാള മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താരം തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചു. ദേവാസുരത്തില്‍ രേവതിയുടെ സഹോദരി ശാരദയെ അവതരിപ്പിച്ചത് സീതയായിരുന്നു. അബ്ദുള്‍ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയില്‍ കഴിയുകയാണ് താരമിപ്പോള്‍. വിവാഹ ശേഷം…
Read Moreഅമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അമ്മാവന് വിവാഹം ചെയ്തു ! നാണക്കേട് ഒഴിവാക്കാന്‍ 17കാരനെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു; ഒരാഴ്ചയ്ക്കിടെ 12കാരി വിവാഹിതയായത് രണ്ടു തവണ; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…
രാജ്യത്ത് ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണെങ്കിലും പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ഇത് നടന്നു വരുന്നുണ്ട്. ജാര്‍ഖണ്ഡില്‍ 12കാരി ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണയാണ് വിവാഹിതയായത്. ഒടുവില്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ റായ്ഘട്ട് ജില്ലയിലാണ് സംഭവം.ചിലരുടെ ഇടപെടല്‍ മൂലം 17 വയസുകാരനും ആയുള്ള പന്ത്രണ്ട് വയസ്സുകാരിയുടെ വിവാഹത്തിന് തടയിടാന്‍ പറ്റി. എന്നാല്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും പെണ്‍കുട്ടി വിവാഹിതയായി. ഈയാഴ്ച പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ പോയിരുന്നു.അവിടെ വെച്ച് അമ്മാവന് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമൂഹത്തിലുണ്ടാകുന്ന അപമാനം സഹിക്കാന്‍ വയ്യാതെ ഗീറിര് ജില്ലയില്‍നിന്നുള്ള 17 വയസ്സുകാരനുമായിട്ടുള്ള വിവാഹം പെട്ടെന്ന് ഉറപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ആണ് വിവാഹം നടന്നതെന്ന് പിന്നീട് പെണ്‍കുട്ടി പറഞ്ഞു. തന്റെ അച്ഛന് അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വരനെ കുറിച്ച്…
Read More48 വർഷത്തിനിടെ ആദ്യം! ഒടുവിൽ ആ തീരുമാനം മാറ്റാൻ യേശുദാസ് നിർബന്ധിതനായി; 48 വര്‍ഷത്തിനിപ്പുറം, പിറന്നാളിന് കൊല്ലൂര്‍ മൂകാംബികയില്‍ എത്താനാകാതെ യേശുദാസ്
ശ്രീജിത് കൃഷ്ണന് കൊല്ലൂര്‍: ലോകത്തെവിടെയായിരുന്നാലും പിറന്നാള്‍ ദിനത്തില്‍ കൊല്ലൂര്‍ മൂകാംബികയിലെത്തുന്ന ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന്റെ പതിവ് ഇത്തവണയുണ്ടാകില്ല. അമേരിക്കയിലെ ഡാളസില്‍ കുടുംബത്തോടൊപ്പം കഴിയുന്ന യേശുദാസിന് കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇത്തവണ മൂകാംബികയിലെത്താനാകില്ലെന്ന കാര്യം സുഹൃത്തും ഗാനരചയിതാവുമായ ആര് .കെ. ദാമോദരനെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. നാളെ ജനുവരി പത്തിനാണ് ഗന്ധർവ ഗായകന്റെ എണ്‍പത്തൊന്നാം പിറന്നാള്‍. 48 വര്‍ഷത്തിനിടെ ആദ്യമായാണ് പിറന്നാള്‍ ദിനത്തിലെ യേശുദാസിന്റെ മൂകാംബികാ ദര്‍ശനം മുടങ്ങുന്നത്. കഴിഞ്ഞ ഇരുപതു വര്‍ഷമായി ജനുവരി പത്തിന് കൊല്ലൂര്‍ മൂകാംബികയില്‍ സംഗീതജ്ഞന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു. ഈ ദിവസം നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പാട്ടുകാരും ആരാധകരും ഇവിടെയെത്താറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ യേശുദാസ് അതില്‍ പങ്കുകൊള്ളാതെ ക്ഷേത്രദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ക്ഷേത്രത്തിനകത്തെ സരസ്വതീമണ്ഡപത്തില്‍ വച്ച് അദ്ദേഹം കീര്‍ത്തനങ്ങള്‍ ആലപിച്ചിരുന്നു.…
Read More