ജെസ്‌നയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നതിനെഭയപ്പെടുന്നതാര് ? പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് മടിക്കുന്നതെന്തു കൊണ്ട്; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ലവ് ജിഹാദ് ആരോപണം സത്യമോ…

എരുമേലിയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസ് എവിടെയുണ്ടെന്ന് കേരളാ പോലീസിന് കൃത്യമായ വിവരം ലഭിച്ചുവെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിടാന്‍ പോലീസ് മടിക്കുന്നത് പല സംശയങ്ങള്‍ക്കും ഇടയാക്കുകയാണ്. ജെസ്‌നയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ ജി സൈമണ്‍ കോവിഡ് വ്യാപനത്തിനും ലോക്ക്ഡൗണിനും മുമ്പുതന്നെ പറഞ്ഞതാണ്. എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞെങ്കിലും ഇതേക്കുറിച്ച് ഒന്നും തുറന്നു പറയാന്‍ സൈമണ്‍ തയ്യാറാകുന്നില്ല. ഇന്ന് സര്‍വീസില്‍ നിന്ന് പടിയിറങ്ങുമ്പോഴും സൈമണ്‍ മൗനം പാലിക്കുന്നു. 2018 മാര്‍ച്ച് 22നാണ് 23കാരി ജെസ്‌നയെ കാണാതാകുന്നത്. വീട്ടില്‍ നിന്ന് ഫോണ്‍ പോലും എടുക്കാതെ ഇറങ്ങുമ്പോള്‍ ചെറിയ തോള്‍സഞ്ചി മാത്രമാണ് ജെസ്‌നയുടെ കൈവശമുണ്ടായിരുന്നത്. അധികം പണവും കൈയ്യിലുണ്ടായിരുന്നില്ല. എരുമേലിയില്‍ ബസിറങ്ങിയ ജെസ്‌നയ്ക്ക് ഏതോ വ്യക്തികളുടെ കൃത്യമായ…

Read More

30 വയസിനു മുമ്പ് വിവാഹം കഴിക്കരുത് ! അങ്ങനെ ചെയ്താല്‍ അത് വലിയ മണ്ടത്തരം; മകളോട് പൂജാ ബേദി ഇങ്ങനെ പറയാന്‍ കാരണം…

ബോളിവുഡില്‍ താരമക്കള്‍ക്ക് ഒരു കാലത്തും പഞ്ഞമുണ്ടായിട്ടില്ല. ബോളിവുഡിലെ മുന്‍ നായിക പൂജാബേദിയുടെ മകളാണ് ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്ന താരപുത്രി. 23കാരിയാണ് പൂജയുടെ മകള്‍ അലായാ എഫ്. തനിക്ക് അമ്മ നല്‍കിയ ഏറ്റവും വലിയ ഉപദേശം എന്തെന്ന് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അലായ. മുപ്പത് വയസ്സിന് മുമ്പ് വിവാഹം കഴിക്കുന്നത് മണ്ടത്തരമാണെന്നാണ് അമ്മ പറയാറുള്ളതെന്ന് അലായാ പറയുന്നു. ബിസിനസുകാരനായ ഫര്‍ഹാന്‍ ഫര്‍ണിച്ചര്‍വാലയുമായുള്ള വിവാഹമോചനത്തിനുശേഷം പൂജാ ബേദി തനിച്ചാണ് രണ്ടു മക്കളെയും വളര്‍ത്തിയത്. പതിനെട്ടു കഴിയുമ്പോഴേക്കും വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന നാട്ടില്‍ അമ്മ നല്‍കിയ ഏറ്റവും വലിയ ഉപദേശം എന്താണെന്ന് പറയുകയാണ് അലായാ. ” വിവാഹത്തിനു വേണ്ടി മക്കളെ നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ ഉള്ള ഈ രാജ്യത്ത് എന്റെ മാതാപിതാക്കള്‍ തികച്ചും വിപരീതമായി ചിന്തിക്കുന്നവരാണ്. നീ മുപ്പതു വയസ്സിനു മുമ്പ് വിവാഹം കഴിക്കുകയാണെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ചെയ്യുന്നത്. കരിയറിലും…

Read More

തിരുപ്പതി തീര്‍ത്ഥാനത്തിനിടെ തീര്‍ഥാടകര്‍ ബോധരഹിതരായി ! തളര്‍ന്നു വീണയാളെ ‘ആറു കിലോമീറ്റര്‍’ ദൂരം ചുമലിലേറ്റി കോണ്‍സ്റ്റബിള്‍; പ്രശംസയുമായി സോഷ്യല്‍ മീഡിയ…

തിരുപ്പതി തീര്‍ഥാനടത്തിനിടെ തളര്‍ന്നു വീണവരെ ചുമലിലേറ്റിയ കോണ്‍സ്റ്റബിളിനെ കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. തളര്‍ന്നു വീണ സ്ത്രീയെ ആറ് കിലോമീറ്ററോളം ചുമന്ന് നടന്നാണ് ആന്ധ്രപോലീസിലെ കോണ്‍സ്റ്റബിളായ ഷെയ്ഖ് അര്‍ഷാദ് അവരെ ചികിത്സാ കേന്ദ്രത്തിലെത്തിച്ചത്. പോലീസ് സ്പെഷ്യല്‍ പാര്‍ട്ടി കോണ്‍സ്റ്റബിള്‍ ആണ് ഷെയ്ഖ് അര്‍ഷാദ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ തളര്‍ന്നു വീണ വയോധികരായ രണ്ട് തീര്‍ത്ഥാടകരെ ചുമലിലേറ്റി അര്‍ഷാദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസ് സ്പെഷ്യല്‍ പാര്‍ട്ടി കോണ്‍സ്റ്റബിള്‍ ഷെയ്ഖ് അര്‍ഷാദ് 58 കാരനായ മാംഗി നാഗേശ്വരമ്മയെ പുറകില്‍ ചുമന്ന് ക്ഷേത്രത്തിലേക്കുള്ള മലകയറുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ”തിരുമലയിലേക്കുള്ള ഡ്യൂട്ടിയിലായിരുന്നു ഞങ്ങള്‍ . ഞങ്ങള്‍ അകെപാഡുവില്‍ നിന്ന് യാത്ര ആരംഭിച്ചു. പാതിവഴിയിലെത്തിയപ്പോള്‍ ഒരു വയോധികനും സ്ത്രീയും ബോധരഹിതരാതായി വിവരം ലഭിച്ചു. അല്‍പ്പം അകലെയായിരുന്ന ഞാന്‍ സ്ഥലത്ത് ഓടിയെത്തി, ”അര്‍ഷാദ് ഒരു മാധ്യമത്തോടു പറഞ്ഞു. ‘ഞാന്‍ ആദ്യം വയോധികനെ എടുത്ത് റോഡരികില്‍ കൊണ്ടുപോയി.…

Read More

പ്രാര്‍ഥനകള്‍ക്കൊടുവില്‍ ലോറിന്‍ ഗര്‍ഭിണിയായി ! ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികളാണെന്ന് കരുതിയ നിമിഷം; എന്നാല്‍ സംഭവിച്ചത് കണ്ട് അമ്മയും ഡോക്ടറും ഒരുപോലെ ഞെട്ടി…

കുട്ടികളില്ലാത്ത വിഷമം ലോറിന്‍-ഡേവിഡ് ദമ്പതികളെ അതിയായി അലട്ടിയിരുന്നു. ഏറെ ചികിത്സകള്‍ക്കു ശേഷവും ഫലമുണ്ടായില്ല. എന്നാല്‍ ദൈവത്തോടു പ്രാര്‍ഥിക്കുക മാത്രമായിരുന്നു അവരുടെ മുമ്പിലുണ്ടായിരുന്ന ഏക പോംവഴി. ഒടുവില്‍ അവരുടെ പ്രാര്‍ഥന ദൈവം കേട്ടു ലോറിന്‍ ഗര്‍ഭിണിയായി. ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു ജനിക്കാന്‍ പോകുന്നത് ഇരട്ടക്കുട്ടികള്‍ ആയിരിക്കുമെന്ന്. ഇത് കേട്ടപ്പോള്‍ ദമ്പതികള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ശരിക്കും ഒന്നമ്പരന്നു പോയി .കാരണം മറ്റൊന്നുമല്ല , ഇരട്ടകള്‍ക്ക് പകരം അഞ്ചുകുട്ടികള്‍. ഇതുകേട്ട് ആ ദമ്പതികളും ഒന്ന് അന്താളിച്ചു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അവര്‍ ഈ അഞ്ചു കുട്ടികളെ എങ്ങനെ നോക്കും സംശയം തോന്നിയ ഡോക്ടര്‍ ഒന്നൂടെ സ്‌കാന്‍ ചെയ്ത് പരിശോധിച്ചശേഷം പറഞ്ഞു അഞ്ച് അല്ല ആറ് കുട്ടികള്‍ ഉണ്ട് എന്ന്. ഇത് കേട്ട ആ ദമ്പതികള്‍ സന്തോഷിക്കണമോ സങ്കടപെടണോ എന്നറിയാത്ത അവസ്ഥയിലായി.പക്ഷേ ഒരു കാര്യം…

Read More

അരുവാപ്പുലത്തും കടമ്പനാട്ടും പ്രസിഡന്റ് പദവയിലേറി വിദ്യാര്‍ഥികള്‍; ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമായി…

പത്തനംതിട്ട: അരുവാപ്പുലം, കടമ്പനാട് ഗ്രാമപഞ്ചായത്തുകളില്‍ അധ്യക്ഷ പദവിയില്‍ വിദ്യാര്‍ഥികള്‍. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മെംബര്‍ രേഷ്മ മറിയം റോയി അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 21 വയസാണ് രേഷ്മയുടെ പ്രായം. കടമ്പനാട്ട് പ്രസിഡന്റായ പ്രിയങ്ക പ്രതാപിനു പ്രായം 22. പ്രിയങ്ക എംഎസ്്‌സി അവസാനവര്‍ഷം വിദ്യാര്‍ഥിനി കൂടിയാണ്. രണ്ടു പേരും സിപിഎം അംഗങ്ങളുമാണ്. എല്‍ഡിഎഫിനു ഭരണം ലഭിച്ച രണ്ട് പഞ്ചായത്തുകളിലും ഭരണസമിതികളിലെ ഇളംതലമുറക്കാരിയെ അധ്യക്ഷരാക്കാന്‍ തീരുമാനിക്കുകയായിരുന്നു. രേഷ്മ കോന്നി വിഎന്‍എസ് കോളജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. 21 വയസ് പൂര്‍ത്തിയതിന്റെ പിറ്റേന്ന് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കുകയും യുഡിഎഫ് വാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു ശ്രദ്ധേയായ രേഷ്മ യുഡിഎഫ് ഭരണത്തിലായിരുന്ന അരുവാപ്പുലത്തെ ഇനി എല്‍ഡിഎഫിനുവേണ്ടി നയിക്കും.

Read More

എതു വാസവദത്ത ! ഒരു വര്‍ഷത്തോളം സുരേഷ് ഗോപി എന്നോടു മിണ്ടിയില്ല; ആ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മണിയന്‍ പിള്ള രാജു…

മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗായും സ്വഭാവിക കഥാപാത്രങ്ങളിലൂടെയുമൊക്കെതിളങ്ങി നിന്ന താരം, ദേശീയ പുരസ്‌കാരം വരെ നേടിയ നടന്‍. ഇടക്കാലത്ത് രാഷ്ടീയത്തിലും അദ്ദേഹം സജീവമാവുകയായിരുന്നു. ഇടയ്ക്കു സിനിമയില്‍ ചെറിയൊരു ഇടവേള എടുത്തിരുന്നു. അപ്പോഴെല്ലാം സാമൂഹ്യ സേവനങ്ങളുമായി സജീവമായിരുന്നു അദ്ദേഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അദ്ദേഹം. സുരേഷ് ഗോപിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന സിനിമാക്കാര്‍ ഏറെയാണ്. വഴക്കിലൂടെയാണ് താനും സുരേഷ് ഗോപിയും പരിചയപ്പെട്ടതും അടുപ്പത്തിലായതുമെന്നും മണിയന്‍പിള്ള രാജു പറയുന്നു. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയ്ക്കിടയില്‍ നടന്ന രസകരമായ സംഭവത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.ഒരു ചാനല്‍ പരിപാടിക്കിടയിലായിരുന്നു മണിയന്‍പിള്ള രാജു ഇതേക്കുറിച്ച് പറഞ്ഞത്. ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജഗതിച്ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുന്‌പോള്‍ സുരേഷ് ഗോപി ഞങ്ങള്‍ക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി. ആ…

Read More

വ്യത്യസ്ഥനാമൊരു ഓട്ടോക്കാരനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല ! നന്മയുടെ വിളനിലമായ ഓട്ടോറിക്ഷ ഡ്രൈവറെക്കുറിച്ചറിയാം…

നായയെ ഉപേക്ഷിക്കാനായി കാറിന്റെ പുറകില്‍ കെട്ടിവലിച്ച മലയാളിയുടെ വീഡിയോ കുറച്ചു ദിവസം മുന്പ് വൈറലായിരുന്നു. എന്നാല്‍ നായയെ നോക്കാന്‍ വീട്ടില്‍ ആളില്ലാത്തിന്റെ പേരില്‍ അതിനെ കൂടെകൊണ്ടുനടക്കുന്ന ഒരു ഓട്ടോഡ്രൈവറുടെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പൂന സ്വദേശിയായ ഹര്‍വീന്ദര്‍ സിംഗാണ് നായയുമായി ഓട്ടോ ഓടിക്കുന്നത്. ഹര്‍വീന്ദറിന്റെ മകനാണ് നായയെ വീട്ടില്‍ കൊണ്ടുവന്നത്. എന്നാല്‍ നായയെ നോക്കാന്‍ വീട്ടില്‍ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ഹര്‍വീന്ദര്‍ നായയെ കൂടെ കൂട്ടിയത്. റോണിയെന്നാണ് നായയ്ക്ക് പേരിട്ടിരിക്കുന്നത്.നായയ്ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവുമെല്ലാം ഓട്ടോയില്‍ കരുതിയിട്ടുണ്ട്. ഹര്‍വീന്ദറിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത മഞ്ജരി പ്രഭുവെന്ന യാത്രക്കാരി സംഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഹര്‍വീന്ദര്‍ സിംഗും നായയും സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Read More

കാലിത്തൊഴുത്തില്‍ നിന്ന് കോടതിയിലേക്ക് ! ദുരിതകരമായ സാഹചര്യത്തില്‍ നിന്ന് പഠിച്ച് ന്യായാധിപയായ യുവതിയുടെ കഥ…

പഠിക്കാന്‍ സൗകര്യമില്ല എന്ന പരാതി പറയുന്നവര്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നുള്ള സോണല്‍ ശര്‍മയുടെ കഥയൊന്ന് അറിയണം. വെളുപ്പിനെ നാലുമണിക്ക് അവള്‍ അച്ഛനൊപ്പം ഉണരും. പാല്‍ കറക്കാനും ചാണകം കോരാനും കറന്ന പാല്‍ വീടുകളില്‍ എത്തിക്കാനും അവള്‍ അച്ഛനെ സഹായിച്ചു. ഇതിനിടയില്‍ പഠിക്കാനും അവള്‍ സമയം കണ്ടെത്തി. വിലകൂടിയ പുസ്തകങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ മണിക്കൂറുകള്‍ ചെലവിട്ട് പുസ്തകത്തില്‍ നിന്ന് നോട്ടുബുക്കിലേക്ക് പ്രധാന ഭാഗമെല്ലാം പകര്‍ത്തി എഴുതുമായിരുന്നു. ലൈബ്രറിയില്‍ മണിക്കൂറുകളോളം ചെലവഴിക്കാന്‍ സൈക്കിള്‍ ചവിട്ടി നേരത്തെ കോളജില്‍ എത്തുമായിരുന്നു. തൊഴുത്തില്‍ എണ്ണ കാനുകള്‍ ചേര്‍ത്ത് വച്ച് ഉണ്ടാക്കിയ മേശയിലായിരുന്നു അവളുടെ എഴുത്തും പഠിത്തവുമെല്ലാം. ഒരിക്കല്‍ പോലും കോച്ചിംഗിനോ ട്യൂഷനോ പോയില്ല. എന്നിട്ടും ബിഎക്കും എല്‍എല്‍ബിക്കും എല്‍എല്‍എമ്മിനും ഒന്നാം സ്ഥാനമായിരുന്നു. 2018 -ലെ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ ആദ്യശ്രമത്തില്‍ പാസായി. ഒരു വര്‍ഷത്തെ പരിശീലനത്തിനുശേഷം ഇപ്പോള്‍ സോണല്‍ സെഷന്‍സ് കോടതിയില്‍ ഫസ്റ്റ്…

Read More

ഊതിച്ചില്ലെങ്കിലും ലക്ഷണം നോക്കി കുടുക്കും ! പുതുവര്‍ഷത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാന്‍ പുതിയ തന്ത്രങ്ങളുമായി പോലീസ്…

കോട്ടയം: പുതുവര്‍ഷത്തില്‍ മദ്യപിച്ചു വാഹനമോടിക്കാമെന്ന് ആരും കരുതേണ്ട. ബ്രീത്ത് അനലൈസര്‍ ഇല്ലെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നവരെ ലക്ഷണം നോക്കി കുടുക്കാന്‍ പോലീസ് റോഡിലുണ്ട്. നാളെ വൈകുന്നേരം മുതല്‍ ജില്ലയിലെ മുഴുവന്‍ പോലീസുകാരും പ്രത്യേക വാഹന പരിശോധനകളുമായി റോഡിലുണ്ടാകും. പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ ശക്തമായ പരിശോധനകളാണ് പോലീസ് അവിഷ്‌ക്കരിച്ചിരിക്കുന്നത്. അതോടൊപ്പം മോട്ടോര്‍ വാഹന വകുപ്പും റോഡിലുണ്ട്.ബാറുകള്‍ തുറന്നതോടെ മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പറയുന്നത്. കോവിഡ് മാനദണ്ഡം നിലനില്ക്കുന്നതിനാല്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ അതിരു കടക്കാതിരിക്കാനും അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. പുതുവര്‍ഷ തലേന്നു വാഹന പരിശോധനകള്‍ നടത്താനുള്ള നിര്‍ദേശം മുകള്‍ തട്ടിലുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ മദ്യപിച്ചു വാഹനമോടിക്കുന്നവരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചു പിടികൂടാന്‍ സാധിക്കില്ല. മറിച്ചു ഇത്തരക്കാരെ ലക്ഷണം നോക്കി പിടികൂടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്നു ഇത്തരക്കാരെ…

Read More

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനു നിര്‍ബന്ധിത വിരമിക്കല്‍ ! ഇയാള്‍ക്കെതിരേ നേരത്തെയും ആരോപണങ്ങള്‍…

ന്യൂഡല്‍ഹി: വിമാനത്താവളത്തില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ടന്റായിരുന്ന ദേവേന്ദ്ര കുമാര്‍ ഹൂഡയ്ക്കാണു സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയത്. ഉസ്ബക്കിസ്ഥാനില്‍നിന്നു വന്ന യുവതിക്കു നേര്‍ക്കാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിനു മുതിര്‍ന്നത്.കഴിഞ്ഞ വര്‍ഷം മേയിലായിരുന്നു സംഭവം. സംഭവത്തില്‍ ഹൂഡയ്‌ക്കെിരേ കുറ്റം ചുമത്തിയതിനു പിന്നാലെയാണു പിരിച്ചുവിടല്‍.പീഡന കുറ്റങ്ങള്‍ക്കു പുറമേ രണ്ടു ബാഗ് കള്ളക്കടത്ത് സിഗരറ്റുമായി എത്തിയ യുവതിയെ ഇയാള്‍ കേസെടുക്കാതെ വിട്ടയച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതേതുടര്‍ന്നാണു റിവ്യൂ കമ്മിറ്റി ചേര്‍ന്ന് ഇയാള്‍ക്കു നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാന്‍ തീരുമാനിച്ചത്.

Read More