സിനിമാ മേഖലയില്‍ നിന്ന് താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടന് ബിനീഷ് ബാസ്റ്റിന്.സിനിമയിലെ വിവേചനം സ്റ്റീല്‍ പാത്രത്തില്‍ തുടങ്ങുന്നുവെന്ന് ബിനീഷ് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ബിനീഷ് പറയുന്നതിങ്ങനെ…എനിക്ക് സ്റ്റീല്‍ പാത്രത്തിലാണ് ഭക്ഷണവും ചായയും തന്നിരുന്നത്. ‘തെരി’ എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നത്. അതിന് ശേഷം എനിക്ക് സ്വന്തമായി ഏസി റൂമും, ചില്ല് ഗ്ലാസില്‍ ചായ തരാനൊക്കെ തുടങ്ങി. സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവര്‍ക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നത്. ബിനീഷ് ബാസ്റ്റിന് പറയുന്നു.
Read MoreCategory: Today’S Special
വരന്റെ സുഹൃത്തുക്കളുടെ പ്രവൃത്തി അതിരുവിട്ടു ! നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി വധു…
വരന്റെ സുഹൃത്തുക്കളുടെ പ്രവൃത്തി ഇഷ്ടപ്പെടാഞ്ഞതിനെത്തുടര്ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറി വധു. വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് പ്രതികരിച്ചു. ബറേലി സ്വദേശിയാണ് വരന്. വധു കനൗജ് സ്വദേശിയും. ഇരുവരും ബിരുദാനന്തര ബിരുദധാരികളാണ്. വെള്ളിയാഴ്ച, വധുവും കുടുംബവും വിവാഹ ചടങ്ങിനായി ബറേലിയില്‍ എത്തി. വരന്റെ ചില സുഹൃത്തുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ തര്‍ക്കമായി. കല്യാണം റദ്ദാക്കുകയും വധുവും കുടുംബവും മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. വധുവിന്റെ കുടുംബം വരനെതിരെ സ്ത്രീധന പരാതി നല്‍കിയിരുന്നു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. ഞായറാഴ്ച, വരന്റെ കുടുംബം വിവാഹത്തിനു വീണ്ടും താല്‍പര്യമറിയിച്ചെങ്കിലും വധു താല്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
Read Moreക്യാച്ചെടുക്കുന്നതിനിടെ ഇടയില്‍ കയറി ! സഹതാരത്തെ തല്ലാനോങ്ങി മുഷ്ഫിഖര്‍ റഹിം;ക്രിക്കറ്റിന് തന്നെ നാണക്കേടാകുന്ന സംഭവം ഇങ്ങനെ…
1981ലെ ഓസ്ട്രേലിയ-പാകിസ്ഥാന് പെര്‍ത്ത് ടെസ്റ്റിനിടെ ഓസ്ട്രേലിയയുടെ ഡെന്നീസ് ലിലിയെ ബാറ്റു കൊണ്ട് തല്ലാനോങ്ങിയ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ പ്രവൃത്തി ക്രിക്കറ്റിന്റെ സല്പ്പേരിനാകെ കളങ്കം വരുത്തിയിരുന്നു. ഇതിനു സമാനമായ ഒരു സംഭവമാണ് ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പില്‍ അരങ്ങേറിയത് 20 മത്സരങ്ങള്‍ക്കു ശേഷം മുന്നിലെത്തിയ നാലു ടീമുകള്‍ പ്ലേ ഓഫ് ഉറപ്പിച്ചു. തിങ്കളാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ ബെക്സിംകോ ധാക്കയും ഫോര്‍ച്യൂണ്‍ ബരിഷാലുമാണ് ഏറ്റുമുട്ടിയത്. ധാക്ക ഒന്‍പത് റണ്‍സിന്റെ വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടയിലെ ധാക്ക ക്യാപ്റ്റന്‍ മുഷ്ഫിഖറിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. മത്സരത്തിനിടെ സ്വന്തം ടീമിലെ താരമായ നാസും അഹമ്മദിന് നേരെയായിരുന്നു മുഷ്ഫിഖറിന്റെ രോഷപ്രകടനം. നാസുമിനെ മുഷ്ഫിഖര്‍ അടിക്കാന്‍ ഓങ്ങുന്നതിലേക്കു വരെയെത്തി കാര്യങ്ങള്‍. ഉടന്‍ സഹതാരങ്ങള്‍ ഓടിയെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഫോര്‍ച്യൂണ്‍ ബരിഷാല്‍ ടീമിന് ജയിക്കാന്‍ 19 പന്തില്‍…
Read Moreവിവാഹം ഓൺലൈനിൽ; സദ്യ പാഴ്സൽ: കൊറോണക്കാലത്തെ ‘പരിഷ്കാരി’ കല്യാണം! ഓൺലൈനിലൂടെ വിവാഹ ചടങ്ങുകളുടെ ലൈവ് നടത്തിയും ചിലർ ആഘോഷിക്കുന്നു
കൊറോണ കാരണം ശരിക്കും പെട്ടത് വിവാഹവുമായി ബന്ധപ്പെട്ട മേഖലയാണ്. ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി നടത്തുകയാണ് ചെയ്യുന്നത്. ഓൺലൈനിലൂടെ വിവാഹ ചടങ്ങുകളുടെ ലൈവ് നടത്തിയും ചിലർ ആഘോഷിക്കുന്നു. അത്തരത്തില്‍ വ്യത്യസ്തമായൊരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. വിവാഹ വേദി തമിഴ്നാട്ടിലാണെന്നാണ് സൂചന. വെബ്കാസ്റ്റിംഗിലൂടെ വിവാഹത്തിൽ പങ്കെടുക്കാൻ അതിഥികളെ ക്ഷണിച്ചുകൊണ്ടുള്ള കത്താണ് വൈറലായിരിക്കുന്നത്. വിവാഹ ദിവസം സദ്യ പാഴ്സൽ ആയി വീട്ടിൽ എത്തിച്ചു കൊടുക്കുമെന്നും ക്ഷണക്കത്തിൽ പറയുന്നു. വിവാഹ ക്ഷണക്കത്തില്‍ വെബ് കാസ്റ്റിംഗിൽ കയറേണ്ട അഡ്രസും പാസ്വേഡ് സഹിതം കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനായി വിവാഹം കണ്ടുകഴിയുമ്പോള്‍ വീടിന്റെ മുറ്റത്ത് സദ്യയും പാഴ്സലായി എത്തും. നാലു ബാസ്കറ്റിൽ സദ്യ എത്തിയതിന്റെ ചിത്രവും ട്വിറ്ററിലുണ്ട്. സദ്യ വിളന്പാനുള്ള ഇലയും ഒപ്പമുണ്ട്. സദ്യയിൽ ഒരുക്കുന്ന വിഭവങ്ങളുടെ മെനുവും വിളമ്പാനുള്ള രീതി ഉൾപ്പെടുന്ന മാനുവലും ഇതിന്റെയുള്ളിൽ ഉണ്ട്. ഒരോ വിഭവങ്ങളും ഏതുതട്ടിലാണെന്നും ഇലയിൽ…
Read Moreകോവിഡിനിടെ അഭിനയം വിട്ട് നഴ്സായ നടി പക്ഷാഘാതത്തിന് ചികിത്സയില്‍ ! നടി ശിഖയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…
മഹാരാഷ്ട്രയില്‍ കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗികളെ ചികിത്സിക്കാന്‍ നഴ്സിന്റെ കുപ്പായമിട്ട ബോളിവുഡ് നടി ശിഖ മല്‍ഹോത്രയുടെ വാര്‍ത്തകള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നിരുന്നു. സേവനവുമായി മുന്നോട്ട് പോകുന്നതിനിടയില്‍ ഓക്ടോബറില്‍ ശിഖയ്ക്ക് കൊവിഡും പിടിപ്പെട്ടു. പിന്നീട് ഒരുമാസത്തിന് ശേഷം കൊവിഡ് മുക്തയായെങ്കിലും പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലാണ് ശിഖയിപ്പോള്‍. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ നടി ചികിത്സ തേടിയിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലി വര്ധമാന് മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സിംഗ് ബിരുദം നേടിയ വ്യക്തിയാണ് ശിഖ. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ ശിഖ തന്നെയാണ് തനിക്ക് കോവിഡ് പിടിപ്പെട്ട കാര്യം നേരത്തെ അറിയിച്ചത്. കൊവിഡ് പിടിപ്പെട്ടതില്‍ തനിക്ക് വിഷമമില്ലെന്നും ഉടന്‍ രോഗമുക്തയായി തിരിച്ചെത്തുമെന്നും ശിഖ കുറിച്ചിരുന്നു. സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തത് ശിഖ മല്‍ഹോത്രയാണ്. ഷാരൂഖ്…
Read Moreമോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! ഒടിയന് പുതിയ രൂപത്തില്‍ വീണ്ടുമെത്തുന്നു; ഇതേക്കുറിച്ച് ഹരികൃഷ്ണന് പറയുന്നതിങ്ങനെ…
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന് പുതിയ രൂപത്തില്‍ വീണ്ടുമെത്തുന്നു. സിനിമ റിലീസ് ചെയ്തതിന്റെ രണ്ടാം വാര്‍ഷികത്തിലാണ് തിരക്കഥാകൃത്തായ ഹരികൃഷ്ണന് പുതിയ വിശേഷം പങ്കുവെച്ചത്. ഒടിയന്റെ തിരക്കഥ പുസ്തകരൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പോസ്റ്ററും ഔദ്യോഗികമായി റിലീസ് ചെയ്തു. മഞ്ജു വാരിയര്‍ അടക്കമുള്ള താരങ്ങള്‍ പോസ്റ്റര്‍ പങ്കുവയ്ക്കുകയും ചെയ്തു. ഒരു വലിയ വാണിജ്യ സിനിമയെ കലാംശം കുറയാതെയും നോണ്‍ ലീനിയര്‍ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഹരികൃഷ്ണന് പറഞ്ഞു. എന്തായാലും ലാലേട്ടന്റെ ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ് പുതിയ വാര്‍ത്ത. ഹരികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം… ഇന്ന് ‘ഒടിയന്’ റിലീസ് ചെയ്തിട്ടു രണ്ടു വര്‍ഷം. ഒരു വലിയ സിനിമയ്ക്ക്് അര്‍ഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമര്‍ശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി. എന്നെ…
Read Moreസ്റ്റേഡിയത്തില്‍ വച്ചു കണ്ടപ്പോള്‍ സാറ് 500 രൂപ എന്റെ പോക്കറ്റില്‍വച്ചു തന്നിട്ട് പറഞ്ഞും വണ്ടിക്കൂലിക്ക് എടുത്തോളാന്‍ ! അബ്ദുള്‍ കലാമിനോടുള്ള ആദരവായി ശിവദാസന്‍ ചെയ്യുന്നതു കണ്ടാല്‍ കണ്ണു നിറഞ്ഞു പോകും;വീഡിയോ വൈറലാകുന്നു…
ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ആദരണീയ പുരുഷന്മാരില് ഒരാളാണ് മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എപിജെ അബ്ദുള്‍ കലാം. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന പെരുമാറ്റം ഏവരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളില്‍ അബ്ദുള്‍ കലാമിന്റെ ഓര്‍മക്കായി പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ പ്രതിമയ്ക്ക് മാത്രം പ്രത്യേകതയുണ്ട്. എല്ലാ ദിവസവും പൂക്കള്‍ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ടാവും ഇവിടം. കോര്‍പ്പറേഷന്റെ നേതൃത്വത്തിലോ ഏതെങ്കിലും സംഘടനകളോ അല്ല ഇത് ചെയ്യുന്നത്. തെരുവില്‍ കഴിയുന്ന ശിവദാസന്‍ എന്ന വ്യക്തിയാണ് ഇതിന് പിന്നില്‍. പണ്ട് അബ്ദുള്‍ കലാമിനെ നേരിട്ടു കണ്ടപ്പോള്‍ അദ്ദേഹം ചെയ്തു തന്ന സഹായത്തില്‍ മനം നിറഞ്ഞാണ് ശിവദാസന്‍ ഒരു പ്രാര്‍ത്ഥന പോലെ മുടക്കം വരുത്താതെ പ്രതിമ അലങ്കരിക്കുന്നത്. മറൈന്‍ ഡ്രൈവില്‍ നടക്കാനിറങ്ങിയ ആര്‍ജെ ആദര്‍ശാണ് വിഡിയോ പങ്കുവെച്ചത്. ശിവദാസന്‍ വീട് ഇല്ല. മറൈന്‍ ഡ്രൈവില്‍ തന്നെയാണ് രാത്രി ഉറങ്ങുന്നത്. അദ്ദേഹമാണ്…
Read Moreവിവാഹം ഓൺലൈനിൽ, കെട്ടുകഴിയുമ്പോൾ സദ്യ പാഴ്സലായി വീട്ടിലും; കോവിഡ് കാലത്തെ കല്യാണങ്ങളിൽ വ്യത്യസ്തമായ ഈ കല്യാണവും കുറിയും വൈറലാകുകയാണ്
കൊറോണ കാരണം ശരിക്കും പെട്ടത് വിവാഹവുമായി ബന്ധപ്പെട്ട മേഖലയാണ്. ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി നടത്തുകയാണ് ചെയ്യുന്നത്. ഒാൺലൈനിലൂടെ വിവാഹ ചടങ്ങുകളുടെ ലൈവ് നടത്തിയും ചിലർ ആഘോഷിക്കുന്നു. അത്തരത്തില്‍ വ്യത്യസ്തമായൊരു വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. വിവാഹ വേദി തമിഴ്നാട്ടിലാണെന്നാണ് സൂചന. വെബ്കാസ്റ്റിംഗിലൂടെ വിവാഹത്തില്‍ പങ്കെടുക്കാൻ അതിഥികളെ ക്ഷണിച്ചുകൊണ്ടുള്ള കത്താണ് വൈറലായിരിക്കുന്നത്. വിവാഹ ദിവസം സദ്യ പാഴ്സൽ ആയി വീട്ടിൽ എത്തിച്ചു കൊടുക്കുമെന്നും ക്ഷണക്കത്തിൽ പറയുന്നു. വിവാഹ ക്ഷണക്കത്തില്‍ വെബ് കാസ്റ്റിംഗിൽ കയറേണ്ട അഡ്രസും പാസ്വേഡ് സഹിതം കൊടുത്തിട്ടുണ്ട്. ഓണ്‍ലൈനായി വിവാഹം കണ്ടുകഴിയുമ്പോള്‍ വീടിന്റെ മുറ്റത്ത് സദ്യയും പാഴ്സലായി എത്തും. നാലു ബാസ്കറ്റിൽ സദ്യ എത്തിയതിന്റെ ചിത്രവും ട്വിറ്ററിലുണ്ട്. സദ്യ വിളന്പാനുള്ള ഇലയും ഒപ്പമുണ്ട്. സദ്യയിൽ ഒരുക്കുന്ന വിഭവങ്ങളുടെ മെനുവും വിളമ്പാനുള്ള രീതി ഉൾപ്പെടുന്ന മാനുവലും ഇതിന്റെയുള്ളിൽ ഉണ്ട്. ഒരോ വിഭവങ്ങളും ഏതുതട്ടിലാണെന്നും ഇലയിൽ…
Read Moreമൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇനി വോട്ട് ചെയ്യാം ! വോട്ടേഴ്സ് ഐഡി ഡിജിറ്റല്‍ ആവുന്നു;പുതിയ പദ്ധതികള്‍ ഇങ്ങനെ…
വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡിജിറ്റല്‍ രൂപത്തില്‍ നല്കാന് പദ്ധതിയിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇക്കാര്യം ആലോചനാ ഘട്ടത്തിലാണെന്ന്, കമ്മിഷന് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രിന്റ് ചെയ്ത കാര്‍ഡ് നല്കുന്നതിനു പകരം മൊബൈല്‍ ഫോണില്‍ ഉപയോഗിക്കാവുന്ന തരം ഡിജിറ്റല്‍ കാര്‍ഡുകള്‍ നല്‍കാനാണ് ആലോചന. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയെല്ലാം ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുന്നുണ്ട്. മൊബൈല്‍ ആപ്പ് വഴിയോ മറ്റ് ഡിജിറ്റല്‍ രൂപത്തിലോ തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നതില് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി അതിവേഗം കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ കഴിയും. വോട്ടര്‍ പട്ടികയില്‍ ഉള്ള എല്ലാവര്ക്കും പ്രിന്റ് ചെയ്ത കാര്‍ഡ് ആണ് നിലവില്‍ കമ്മീഷന് നല്‍കുന്നത്. 1993ലാണ് രാജ്യത്ത് തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് പ്രാബല്യത്തില്‍ വന്നത്. വ്യക്തിയെ തിരിച്ചറിയുന്നതിനും വിലാസം സ്ഥിരീകരിക്കുന്നതിനും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ്…
Read Moreഭൂമിയുടെ അവകാശികള്‍ ! ഈ ദുനിയാവിന് മനുഷ്യര്‍ മാത്രമല്ല അവര്‍ കൂടി അവകാശികളാണ്; സ്കൂബിയെ ചേര്‍ത്തു പിടിച്ച് ചെന്നിത്തലയുടെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്…
സ്വന്തം ബന്ധുക്കളില്‍ നിന്നു പോലും ലഭിക്കാത്ത സ്നേഹം മനുഷ്യര്‍ക്കു നല്കുന്ന ജീവിയാണ് നായ. അത്തരമൊരു ജീവിയെ കഴുത്തില്‍ കുരുക്കിട്ട് കാറിനു പിന്നില്‍ കെട്ടിവലിച്ച സംഭവം മനുഷ്യ മനസാക്ഷിയെ ഉലയ്ക്കുകയാണ്. ഈ അവസരത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായയെന്നും ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണെന്നും ചെന്നിത്തല തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്… വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത കണ്ണൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസര്‍ഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോള്‍, ഞങ്ങളുടെ വളര്‍ത്തുനായ സ്കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി. ഇളയമകന് രമിത്ത് രണ്ടര വര്‍ഷം മുന്‍പാണ് സ്കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി…
Read More