ഒളിച്ചോടിയെങ്കിലും..!പ്ര​ചാ​ര​ണ​ത്തി​നി​ടെ കാമുകനോടൊപ്പം മുങ്ങിയ​ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ  വെറുതേ വിടാൻ തയാറാകാതെ വോട്ടർമാർ; മട്ടന്നൂരിലെ ചിരിക്കാര്യം ഇങ്ങനെ…

മ​ട്ട​ന്നൂ​ർ: ഭ​ർ​ത്താ​വി​നെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ചു പ്ര​ചാ​ര​ണ​ത്തി​നി​ടെ ഒ​ളി​ച്ചോ​ടി​യ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38 വോ​ട്ട് ല​ഭി​ച്ചു. പ​ത്ത് ദി​വ​സം മു​മ്പാ​ണ് മ​ല​യോ​ര​ത്തെ ഒ​രു പ​ഞ്ചാ​യ​ത്തി​ൽ മ​ൽ​സ​രി​ച്ച സ്ഥാ​നാ​ർ​ഥി പ്ര​ച​ര​ണ​ത്തി​നി​ടെ ഒ​ളി​ച്ചോ​ടി​യ​ത്. സ്ഥാ​നാ​ർ​ഥി ഒ​ളി​ച്ചോ​ടി​യെ​ങ്കി​ലും 38 വോ​ട്ടു​ക​ൾ നേ​ടി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ചു പി​താ​വ് അ​ടു​ത്തു​ള്ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

ക​ർ​ഷ​കസ​മ​ര​ത്തെ പി​ന്തു​ണ​ച്ച് സ്വ​ര ഭാ​സ്ക​ർ! ട്വി​റ്റ​റി​ൽ ഒ​രാ​ൾ ന​ടി​യെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ച്ച​യാ​ൾ​ക്ക് കി​ടി​ല​ൻ മ​റു​പ​ടി ന​ൽ​കി ന​ടി

ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് നി​ര​വ​ധി താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. അ​തി​ൽ ഒ​രാ​ളാ​ണ് ബോ​ളി​വു​ഡ് ന​ടി സ്വ​ര ഭാ​സ്ക​ർ. സ​മ​ര​ത്തെ പി​ന്തു​ണ​ച്ച​തി​ന് ട്വി​റ്റ​റി​ൽ ഒ​രാ​ൾ ന​ടി​യെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ത​ന്നെ വെ​ല്ലു​വി​ളി​ച്ച​യാ​ൾ​ക്ക് ന​ല്ല കി​ടി​ല​ൻ മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ് താ​രം. പ്ര​തി​ഷേ​ധ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ കാ​ർ​ഷി​ക ബി​ല്ലു​ക​ളെ​ക്കു​റി​ച്ച് പ​ര​സ്യസം​വാ​ദ​ത്തി​നു ത​യാ​റാ​ണോ​യെ​ന്നാ​ണ് വെ​ല്ലു​വി​ളി​ച്ച​ത്. ഇ​തി​നാ​ണ് താ​രം ഇ​പ്പോ​ൾ മ​റുപ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നെ ബോ​ധി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ക​ർ​ഷ​ക​രെ മ​ന​സിലാ​ക്കി​ക്കൊ​ടു​ക്ക് എ​ന്നാ​ണ് ന​ടി ഇ​തി​നു മ​റു​പ​ടി​യാ​യി ട്വീ​റ്റ് ചെ​യ്ത​ത്. എ​ന്തി​നാ​ണ് കാ​ർ​ഷി​ക ബി​ല്ലി​നെ​ക്കു​റി​ച്ചും അ​തി​ന്‍റെ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചും എ​ന്നെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​ത്.​ക​ർ​ഷ​ക​ർ​ക്ക​ല്ലേ അ​ത് ബോ​ധ്യ​പ്പെ​ടേ​ണ്ട​ത്. എ​ന്തു​കൊ​ണ്ടാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന ക​ർ​ഷ​ക​രു​മാ​യി നി​ങ്ങ​ൾ സം​സാ​രി​ക്കാ​ത്ത​ത്? ഇ​തി​നെക്കു​റി​ച്ച് വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ക്കൂ’ എ​ന്ന് ന​ടി ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Read More

സാന്താക്ലോസും കള്ളനും! സാന്താക്ലോസ് വേഷത്തില്‍ ഇറങ്ങിയ ഡിറ്റക്ടീവുകള്‍ കണ്ടത് ഒരു മോഷണ ശ്രമം; പി​ന്നെ വൈ​കി​യി​ല്ല…

വേ​ഷം മാ​റി ക്രി​മി​ന​ലു​ക​ളെ പി​ടി​കൂ​ടു​ക എ​ന്ന​താ​ണെ​ല്ലോ ഡി​റ്റ​ക്ടീ​വു​ക​ളു​ടെ പ്ര​ധാ​ന പ​രി​പാ​ടി. ഡി​സം​ബ​ർ മാ​സ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​യ പ്ര​ച്ഛ​ന്ന വേ​ഷ​മെ​ന്താ​ണ് ? സം​ശ​യ​മി​ല്ല സാ​ന്താ​ക്ലോ​സി​ന്‍റെ​ത് ത​ന്നെ. ക​ലി​ഫോ​ണി​യാ​യി​ൽ ര​ണ്ട് പോ​ല‌ീ​സ് ‌ഒാ​ഫീ​സ​ർ​മാ​രാ​ണ് വേ​ഷം മാ​റി മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. ആ​ഘോ​ഷ സ​മ​യ​മാ​യ​തി​നാ​ൽ തി​ര​ക്കേ​റിയ സ്ഥ​ല​ങ്ങ​ളി​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് സാ​ന്‍റാ​സ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ൻ (സാ​ന്‍റാ​യു​ടെ ഇ​ട​പെ​ട​ൽ) എ​ന്ന പേ​രി​ൽ ര​ഹ​സ്യ​മാ​യി ഒ​രു പ​ദ്ധ​തി പോ​ലീ​സ് ന​ട​പ്പി​ലാ​ക്കി​യ​ത്. സാ​ന്താ​ക്ലോ​സ് വേ​ഷ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​വ​ർ യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ഒ​രു മോ​ഷ​ണ ശ്ര​മം ക​ണ്ട​ത്. മൂ​ന്നു പേ​ർ ചേ​ർ​ന്ന് ഒ​രു കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. പി​ന്നെ വൈ​കി​യി​ല്ല ഇ​രു​വ​രും ചേ​ർ​ന്ന് അ​വ​രെ കീ​ഴ്പ്പെ​ടു​ത്തി. മോ​ഷ​ണ​ത്തി​ന്‍റെ​യും മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More

തലയില്ല, ജീവനുണ്ട്! ക​ട​ൽ​ത്തീ​ര​ത്തു​കൂ​ടി വ​ള​ർ​ത്തു​നാ​യ​യ്ക്കൊ​പ്പം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​യാ​ൾ ആ ​കാ​ഴ്ച ക​ണ്ട​ത്; തലയില്ലാത്ത പാമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ത​ല​യി​ല്ലാ​ത്ത പാ​മ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ വൈ​റ​ലാ​കു​ന്ന​ത്.​ ഓ​സ്ട്രേ​ലി​യ​യി​ലെ ക​ട​ൽ​ത്തീ​ര​ത്തു​കൂ​ടി വ​ള​ർ​ത്തു​നാ​യ​യ്ക്കൊ​പ്പം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​യാ​ൾ ആ ​കാ​ഴ്ച ക​ണ്ട​ത്. ത​ല​യി​ല്ലാ​ത്ത ഒ​രു പാ​മ്പ് മ​ണ​ലി​ൽ കി​ട​ക്കു​ന്നു. ത​ല​യി​ല്ലാ​ത്ത പാ​ന്പ​ല്ലേ, ഒ​ന്നു തോ​ണ്ടി​യാ​ൽ എ​ന്താ​ണ് ക​ളി​മാ​റി​യ​ത്. ത​ല​യി​ല്ലാ​ത്ത പാ​മ്പ് ടെ​ന്നി​സ് റാ​ക്ക​റ്റി​നെ ല​ക്ഷ്യ​മാ​ക്കി ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ന്നു. ത​ല പോ​യെ​ങ്കി​ലും പാ​മ്പി​ന്‍റെ ജീ​വ​ൻ പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഇ​തോ​ടെ വ്യ​ക്ത​മാ​യി. മു​ന്നി​ൽ ശ​ത്രു​വു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി പാ​മ്പ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. പ​ല ദി​ശ​ക​ളി​ലേ​ക്കും പാ​ന്പ് പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ത​ല വേ​ർ​പെ​ട്ടാ​ലും മ​ണി​ക്കൂ​റു​ക​ളോ​ളം പാ​മ്പി​ന്‍റെ ശ​രീ​ര​ത്തി​ൽ ജീ​വ​ൻ നി​ല​നി​ൽ​ക്കും. മ​റ്റ് ജീ​വി​ക​ളെ​പ്പോ​ലെ ത​ല​ച്ചോ​റി​ലേ​ക്ക് അ​ധി​കം ഓ​ക്സി​ജ​ൻ വേ​ണ്ടാ​ത്ത​തി​നാ​ലാ​ണ് പാ​മ്പു​ക​ൾ​ക്ക് ഇ​ങ്ങ​നെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി. പ​ക്ഷി​യോ മ​റ്റോ കൊ​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​തി​നി​ട​യി​ൽ ത​ല​വേ​ർ​പെ​ട്ട് താ​ഴെ​വീ​ണു​പോ​യ​താ​കാം ഈ ​പാ​മ്പെ​ന്നാ​ണ് പ​ല​രു​ടെ​യും ക​മ​ന്‍റ്. അ​തേ​സ​മ​യം ത​ല​യി​ല്ലാ​ത്ത പാ​ന്പി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​തി​നെ​തി​രേ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​ന​മു​ണ്ട്.

Read More

വിശാലുമായി വിവാഹ നിശ്ചയത്തിനു ശേഷം തെറ്റിപ്പിരിഞ്ഞു ? നടി അനീഷ റെഡ്ഡി പുതിയ ജീവിതത്തിലേക്ക്; അനീഷയുടെ ജീവിതത്തിലേക്ക് വരുന്നത് ‘സര്‍പ്രൈസ് വരന്‍’…

നടന്‍ വിശാലുമായി വേര്‍പിരിഞ്ഞ നടി അനീഷ റെഡ്ഡി വിവാഹിതയാകുന്നു. ഹൈദരാബാദിലെ ബിസിനസ്സുകാരനുമായി നടിയുടെ വിവാഹം ഉറപ്പിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈദരാബാദില്‍ വച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16നായിരുന്നു വിശാലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. നിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം വിവാഹം വേണ്ടെന്നുവച്ചതായും വാര്‍ത്തകള്‍ വന്നു. ഇന്‍സ്റ്റഗ്രാമില്‍ വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനീഷ നീക്കം ചെയ്തതോടെയാണ് വിവാഹം മുടങ്ങിയെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. വിഷയത്തില്‍ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചതുമില്ല. എന്നാല്‍ വിശാലിന്റെ ട്വിറ്റര്‍പേജില്‍ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇപ്പോഴുമുണ്ട്. ദേശീയ ബാസ്‌ക്കറ്റ്‌ബോള്‍ ടീം അംഗമായ അനീഷ ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. വിജയ് ദേവേരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനീഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനീഷ. എന്തായാലും വിശാലിന്റെ ആരാധകര്‍ ഇതൊന്നും വിശ്വസിക്കാന്‍ തയ്യാറായിട്ടില്ല.

Read More

‘ഗ്ലാമര്‍’താരത്തിന് രണ്ടാം സ്ഥാനം മാത്രം ! സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം ബിബിത ബാബുവിന് ജയിക്കാനായില്ല…

തെരഞ്ഞെടുപ്പ് കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത് നിരവധി സ്ഥാനാര്‍ഥികളായിരുന്നു. അക്കൂട്ടത്തിലെ മിന്നും താരമായിരുന്നു പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു. എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ ആ ഗ്ലാമര്‍ മങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ. ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്. രാവിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരുന്നു വിബിത. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും അവസാന വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു. 10469 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ സി.കെ. ലതാകുമാരി വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബുവിന് ലഭിച്ച 9178 വോട്ട്. സ്ഥാനാര്‍ഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു അഭിഭാഷക കൂടിയായ വിബിത. 2009 മുതല്‍ കെഎസ്യുവിലൂടെയാണ് വിബിത രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കുന്നത്.

Read More

ഞാന്‍ ഇക്കാര്യം പലരോടു ചോദിച്ചിട്ടുണ്ട് ! ഇപ്പോള്‍ ഒരുപാടു പേര്‍ ഇക്കാര്യം എന്നോടും ചോദിക്കുന്നു; അഹാനയുടെ പുതിയ വീഡിയോ വൈറലാകുന്നു…

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യമാണ് നടി അഹാന കൃഷ്ണ. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു യൂട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന. എറണാകുളത്ത് പുതിയ സിനിമയുടെ ലൊക്കേഷനിലാണ് അഹാന ഇപ്പോള്‍ ഉള്ളത്. വീഡിയോയില്‍ തന്റെ മുടിയുടെ പരിപാലനത്തെ കുറിച്ചും ഹെയര്‍ സ്‌റ്റൈല്‍ ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുകയാണ് താരം. അടുത്തിടെ വീട്ടില്‍ തന്റെ കുടുംബാംഗങ്ങളെല്ലാം ഉപയോഗിക്കുന്ന, വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ഒരു ഹെയര്‍ ഓയില്‍ പരിചയപ്പെടുത്തികൊണ്ട് പിതാവ് കൃഷ്ണകുമാറും ഒരു വീഡിയോ പങ്കുവച്ചിരുന്നു. വെളിച്ചെണ്ണ, ആവണക്കെണ്ണ, കറിവേപ്പില എന്നീ മൂന്നു ചേരുവകള്‍ മാത്രമാണ് ഈ ഹെയര്‍ ഓയില്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 100 ഗ്രാം ആവണക്കെണ്ണ എന്ന കണക്കില്‍ ആണ് ചേരുവകള്‍ എടുക്കേണ്ടത്. ഇത് ഇരുമ്പ് ചീനച്ചട്ടിയില്‍ ഇട്ട് തിളപ്പിച്ച് അതിലേക്ക് കറിവേപ്പില ഉണക്കി പൊടിച്ചതും ചേര്‍ത്ത് ചൂടാക്കിയാണ് എണ്ണ തയ്യാറാക്കുന്നത്. പെണ്‍കുട്ടികള്‍ നിറഞ്ഞു തുളുമ്പുന്ന ഒരു വീടാണ്…

Read More

ഇന്നും ഞാന്‍ ഏറെ നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു സംഭവമാണിത് ! അന്ന് ജയിലിലിരുന്ന് പൊട്ടിക്കരഞ്ഞു;ആ പഴയ സംഭവം തുറന്നു പറഞ്ഞ് അശോകന്‍…

നടന്‍ അശോകന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മയക്കുമരുന്ന് കേസില്‍ ബന്ധമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഖത്തര്‍ പോലീസ് അറസ്റ്റു ചെയ്ത സംഭവമാണ് അശോകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. 1988-ലാണ് സംഭവം. ഇന്നും താന്‍ ഏറെ നടുക്കത്തോടെ ഓര്‍ക്കുന്ന ഒരു സംഭവമാണിതെന്ന് അശോകന്‍ പറയുന്നു.അശോകന്റെ വാക്കുകള്‍ ഇങ്ങനെ…”ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാനാണ് താന്‍ അന്ന് ഖത്തറില്‍ പോയത്. അദ്ദേഹത്തിന്റെ വീട്ടിലെ വിരുന്നിന് ശേഷം ഞാനും എന്റെ മറ്റൊരു സുഹൃത്തും ഹോട്ടലിലേക്ക് തിരിച്ചു. ഹോട്ടല്‍ മുറിയില്‍ കയറാന്‍ വേണ്ടി താക്കോല്‍ ഉപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ട് തുറന്നില്ല. അപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ മൂന്ന് നാല് അറബികള്‍ വന്നു. അവര്‍ പൂട്ടു തുറക്കുകയും അകത്തു കയറുകയും വാതില്‍ കുറ്റിയിടുകയും ചെയ്തു. ഞങ്ങള്‍ വല്ലാതെ ഭയന്നുപോയി. അവര്‍ മുറി മുഴുവന്‍ പരിശോധിച്ചു. എന്റെ ബാഗും അലമാരയുമെല്ലാം വിശദമായി തിരഞ്ഞു. പിന്നീടാണ് മനസ്സിലായത് അവര്‍ ഡിറ്റക്ടീവുകളായിരുന്നു.…

Read More

എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത് ? കൂട്ടുകാരുമൊത്ത് ഞാന്‍ സ്വിമ്മിംഗ്പൂളില്‍ എന്തു ചെയ്‌തെന്ന് അറിയേണ്ടവര്‍ക്ക് അനുശ്രീയുടെ മറുപടി ഇങ്ങനെ…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനുശ്രീ. സമൂഹമാധ്യമങ്ങളിലും താരം സജീവമാണ്. അനുശ്രീ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ കവരുന്നത്. അടുത്തിടെ സുഹൃത്തുക്കള്‍ക്ക് ഒപ്പം അനുശ്രീ മൂന്നാറിലേക്കൊരു യാത്ര പോയിരുന്നു. മൂന്നാറിലെ ഡ്രീം കാച്ചര്‍ പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തേയിലക്കാടിനു നടുവിലെ ഹില്‍ ടോപ്പ് റെസ്റ്റോറന്റില്‍ സ്വിമ്മിംഗ് പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇത്. രസകരമായ ക്യാപ്ഷനും താരം തന്നെ നല്‍കിയിട്ടുണ്ട്. ”ആരുമില്ലാത്തപ്പോള്‍ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളില്‍ ചെയ്തതെന്ത് ഉത്തരം:ഞാനൊരു മീനിനെ പോലെ നീന്തിത്തുടിയ്ക്കുന്നത് ആത്മസുഹൃത്തുക്കള്‍ നോക്കി നില്‍ക്കുന്നു.” 16 ഡിഗ്രിയില്‍ തണുത്തുറഞ്ഞു നില്‍ക്കുമ്പോള്‍ സ്വയം ഒരു അക്വവുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ട് എന്നുമാണ് മറ്റൊരു ചിത്രത്തിന് അനുശ്രീ നല്‍കിയ ക്യാപ്ഷന്‍. അടുത്തിടെ, സഹോദരിയുടെ ഹല്‍ദി ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും അനുശ്രീ പങ്കുവെച്ചിരുന്നു. മുണ്ടും…

Read More

കോഴിയെ അറുക്കാന്‍ നല്‍കാഞ്ഞ ഉടമയ്ക്ക് ഒരു ബിഗ് സല്യൂട്ട് ! മാന്നാറിലെ കോഴിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്ത സാധനം കണ്ട് ഡോക്ടറുടെ വരെ കണ്ണുതള്ളി…

എല്ലാ ജീവികളുടെയും ജീവന് തുല്യവിലയാണുള്ളതെങ്കിലും മനുഷ്യന്റെ ജീവനുമാത്രമാണ് പ്രാധാന്യമുള്ളതെന്നു കരുതുന്ന ഒരു കൂട്ടം ആളുകളാണ് ഇപ്പോള്‍ നമ്മുടെ സമൂഹത്തിലുള്ളത്. അങ്ങനെ വിലയുണ്ടെന്നു കരുതുന്ന മനുഷ്യജീവനുപോലും പലരും വിലനല്‍കാത്ത കാലത്താണ് മാസങ്ങളായി മുട്ടയിടാത്ത എന്നാല്‍ നടക്കാന്‍ ബുദ്ധിമുട്ടിയ തന്റെ കോഴിയെ അറുക്കാന്‍ നല്‍കാതെ ആശുപത്രിയിലെത്തിച്ച ഒരു ഉടമസ്ഥനെപ്പറ്റിയുള്ള ഡോക്ടറുടെ കുറിപ്പ് വൈറലായിരിക്കുന്നത്. ചെങ്ങന്നൂര്‍ വെറ്റിനറി പോളി ക്ലിനിക്കില്‍ കഴിഞ്ഞദിവസം എത്തിയ രണ്ടുവയസ്സുള്ള നേക്കഡ് നെക്ക് ഇനത്തിലുള്ള കോഴിക്ക് നടക്കാന്‍ പറ്റുന്നില്ല എന്ന് ഉടമസ്ഥന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വയറ്റില്‍ വലിയ ഒരു മുഴ കണ്ടെത്തി. അവശനിലയിലായിരുന്നു കോഴിയെ ഓപ്പറേഷന്‍ നടത്തിയ രക്ഷിക്കണമെന്ന് ഉടമസ്ഥന് ആവശ്യത്തെ തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തി. കോഴിക്ക് രണ്ട് കിലോ ആയിരുന്നു തൂക്കം. തുടര്‍ന്ന് ഓപ്പറേഷനിലൂടെ 890 ഗ്രാം അതായത് കോഴിയുടെ തൂക്കത്തിന് പകുതിയോട് അടുത്ത തൂക്കമുള്ള ഒരു മുഴ നീക്കംചെയ്തു. ഒരു തുള്ളി ചോര പോയാലും…

Read More