അടി മക്കളേ ലൈക്ക് ! ലോകത്തില്‍ വച്ചേറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉത്പാദനശേഷി ! ഇന്ത്യയെ വാനോളം പുകഴ്ത്തി യുഎന്‍ സെക്രട്ടറി ജനറല്‍

കോവിഡ് വാക്‌സിന്‍ ഉത്പാദന മികവിന്റെ പേരില്‍ ഇന്ത്യയെ വാനോളം പുകഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്.
ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ ഉല്പാദന ശേഷിയാണെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ പറയുന്നത്.

ആഗോള വാക്സിന്‍ ക്യാംപെയ്ന്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കവെയായിരുന്നു അദ്ദേഹം രാജ്യത്തെ വാഴ്ത്തിയത്. ‘ഇന്ത്യ വികസിപ്പിച്ച വാക്സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് എനിക്കറിയാം.

ഞങ്ങള്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ആഗോള വാക്സിന്‍ ക്യാംപെയിന്‍ യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ വാക്സിന്‍ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂര്‍ണ്ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു.’ഗുട്ടെറസ് പറയുന്നു.

ഇന്ത്യ അയല്‍ രാജ്യങ്ങള്‍ക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. ഇന്ത്യ അയല്‍രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കിയതിന് പുറമേ ബ്രസീല്‍, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.

2021 ജനുവരി 21 മുതല്‍ 55 ലക്ഷം ഡോസ് വാക്സിനാണ് അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്. 1.5 ലക്ഷം ഡോസുകള്‍ ഭൂട്ടാനും, മാലദ്വീപ്, മൗറീഷ്യസ്, ബെഹ്റിന്‍ എന്നീ രാജ്യങ്ങള്‍ക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകള്‍ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകള്‍ സീഷെല്‍സിനും അഞ്ചു ലക്ഷം ഡോസുകള്‍ ശ്രീലങ്കയ്ക്കും ഇന്ത്യ നല്‍കിയിരുന്നു.

സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കു വിപണനാടിസ്ഥാനത്തില്‍ വാക്സിനുകള്‍ ഉടന്‍ കയറ്റുമതി ചെയ്യുമെന്നും ഒമാന്‍, പസഫിക് ദ്വീപ് സ്റ്റേറ്റുകള്‍, കരീബിയന്‍ കമ്യൂണിറ്റി രാജ്യങ്ങള്‍ തുടങ്ങിയക്ക് വാക്സിന്‍ സമ്മാനിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുളളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്സിനുകള്‍ക്കായി നിരവധി രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുളളതായും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിന്‍ നല്‍കിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് ബ്രസീല്‍ പ്രസിഡന്റ് ജെല്‍ ബൊന്‍സൊനാരോ ചെയ്ത ട്വീറ്റ് ശ്രദ്ധേയമായിരുന്നു. ഹനുമാന്‍ മരുത്വാമല ചുമക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു ബ്രസീല്‍ പ്രസിഡന്റിന്റെ ട്വീറ്റ്.

Related posts

Leave a Comment