ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കി മലയാളി ! കൊളംബോ കിംഗ്‌സില്‍ അണിനിരക്കുക ലോകോത്തര താരങ്ങള്‍…

ശ്രീലങ്കയില്‍ ആരംഭിക്കുന്ന ടി20 ക്രിക്കറ്റ് മാമാങ്കമായ ലങ്കന്‍ പ്രീമിയര്‍ ലീഗില്‍(എല്‍പിഎല്‍) ടീമിനെ സ്വന്തമാക്കി മലയാളിയും. ദുബായില്‍ ബിസിനസ് ചെയ്യുന്ന തലശ്ശേരി സ്വദേശി മര്‍ഫാദ് മുസ്തഫയ്ക്ക് ഉടമസ്ഥാവകാശമുള്ള ഫാസ ഗ്രൂപ്പാണ് ‘കൊളംബോ കിംഗ്‌സ്’ എന്ന ടീമിനെ സ്വന്തമാക്കിയത്. യുഎഇ ആസ്ഥാനമായുള്ള കമ്പനികളുടെ ഗ്രൂപ്പാണ് ഫാസ. ഫാസയുടെ പ്രധാന അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ഇന്ത്യ എന്നിവിടങ്ങളിലാണ്. ഗ്യാസ് വ്യവസായം, ഓട്ടോമൊബൈല്‍ വ്യവസായം, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ഭവന നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ലങ്കന്‍ താരം ഏഞ്ചലോ മാത്യൂസാണ് കൊളംബോ കിംഗ്‌സിന്റെ ക്യാപ്റ്റന്‍. ആേ്രന്ദ റസലും ലോറി ഇവാന്‍സും ഉള്‍പ്പെടെ എട്ടു വിദേശ താരങ്ങളും ദിനേശ് ചണ്ഡിമാലും ഏഞ്ചലോ മാത്യൂസും ഉള്‍പ്പെടെ 14 ലങ്കന്‍ താരങ്ങളും ഉള്‍പ്പെടുന്നതാണ് ടീം. ശ്രീലങ്കയ്ക്ക് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ഡേവ് വാട്‌മോറാണ് കൊളംബോ കിംഗ്‌സിന്റെയും പരിശീലകന്‍. ലങ്കന്‍…

Read More

നിങ്ങള്‍ മലയാള സിനിമയില്‍ നിന്ന് പുറത്തായ നടനാണ് എന്നാണ് ഞാന്‍ കരുതിയത് ! സിനിമയില്‍ അവസരം ചോദിച്ച് വിളിച്ചപ്പോഴുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് സൈജു കുറുപ്പ്…

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായ ഒരിടം നേടിയ താരമാണ് സൈജു കുറുപ്പ്. ഏതു തരത്തില്‍പ്പെട്ട കഥാപാത്രങ്ങളും കയ്യടക്കത്തോടെ ചെയ്യുമെന്നതാണ് സൈജുവിന്റെ മികവ്. എന്നാല്‍ ഇപ്പോള്‍ തന്റെ മനസ്സിനെ വേദനിപ്പിച്ച ഒരു സംഭവത്തെപ്പറ്റി തുറന്നു പറയുകയാണ് സൈജു. ആട് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടായപ്പോഴാണ് ചാന്‍സ് ചോദിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനെ വിളിക്കുന്നത്. അപ്പോള്‍ മിഥുന്‍ പറഞ്ഞ രണ്ട് മറുപടികളില്‍ ഒന്ന് തന്നെ വിഷമിപ്പിക്കുന്നതും, മറ്റൊന്ന് സന്തോഷിപ്പിക്കുന്നതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ മലയാള സിനിമയില്‍ നിന്ന് പുറത്തായ നടനാണ് എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ നിങ്ങളുടെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ‘ആട്’ എന്ന സിനിമയില്‍ എല്ലാം ഗ്രാമീണരായിട്ടുള്ള കഥാപാത്രങ്ങളാണ്, അതില്‍ താങ്കളുടെ അപ്പീയറന്‍സിന് പറ്റിയ വേഷമില്ല”. മിഥുന്‍ തിരിച്ചു വരവിനെക്കുറിച്ച് പറഞ്ഞ കാര്യത്തില്‍ തനിക്ക് സന്തോഷം തോന്നിയെങ്കിലും പക്ഷെ ‘ആട്’ എന്ന സിനിമയില്‍…

Read More

കുട്ടിക്കാലത്ത് രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു; ഇത് ഹൃദയത്തില്‍ ഇന്ത്യ ഒരു പ്രത്യേക സ്ഥാനം കൈയ്യടക്കാന്‍ കാരണമായി; ബരാക് ഒബാമ പറയുന്നതിങ്ങനെ…

ബാല്യകാലത്ത് രാമായണത്തിലെയും മഹാഭാരതത്തിലേയും ഇതിഹാസകഥകള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നതിനാല്‍ തന്റെ ഹൃദയത്തില്‍ ഇന്ത്യ ഒരു പ്രത്യേകസ്ഥാനം കയ്യടക്കിയിരുന്നതായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘എ പ്രോമിസ്ഡ് ലാന്‍ഡി’ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ വലിപ്പക്കൂടുതലോ ലോകജനസംഖ്യയുടെ ആറിലൊന്ന് ഉള്‍ക്കൊള്ളുന്നതിന്റെയോ രണ്ടായിരത്തോളം വൈവിധ്യമാര്‍ന്ന ഗോത്രങ്ങളുള്ളതിന്റെയോ അല്ലെങ്കില്‍ എഴുനൂറോളം ഭാഷകള്‍ ഇന്ത്യയിലെ ജനങ്ങള്‍ സംസാരിക്കുന്നതോ ആയിരിക്കാം ഇന്ത്യ തന്റെ മനസിലിടം നേടിയതിന് പിന്നിലെന്ന് ഒബാമ തന്റെ പുസ്തകത്തില്‍ പറയുന്നു. 2010ലാണ് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. എന്നാല്‍ ഇതിന് എത്രയോ കാലങ്ങള്‍ക്കു മുമ്പ് തന്നെ തന്റെ ചിന്തകളില്‍ ഇന്ത്യ സ്ഥാനം പിടിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്തോനേഷ്യയിലായിരുന്ന കുട്ടിക്കാലത്ത് കേട്ടിരുന്ന രാമായണ-മഹാഭാരത കഥകളോ പൂര്‍വദേശങ്ങളിലെ മതങ്ങളിലുണ്ടായിരുന്ന താത്പര്യമോ ദാലും കീമയും പാകം ചെയ്യാന്‍ പഠിപ്പിച്ച, ബോളിവുഡ് സിനിമകളോട് ആവേശമുണര്‍ത്തിയ, പാക്കിസ്ഥാനില്‍ നിന്നും…

Read More

ഒ​രു തു​ള്ളി ക​ള്ളു പോ​ലും കൈ ​കൊ​ണ്ട് തൊ​ടി​ല്ല..! പു​തു​വ​ർ​ഷ​ത്തി​ലെ ഏ​തെ​ങ്കി​ലും മ​ദ്യ​പാ​നി​യു​ടെ പ്ര​ഖ്യാ​പ​ന​മ​ല്ല ഇ​ത്…, നി​യ​മ​പ്ര​കാ​ര​മു​ള്ള മു​ന്ന​റി​യി​പ്പ്: മ​ദ്യ​പാ​നം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ഒ​രു തു​ള്ളി ക​ള്ളു​പോ​ലും കൈ​കൊ​ണ്ട് തൊ​ടി​ല്ല!! പു​തു​വ​ർ​ഷ​ത്തി​ലെ ഏ​തെ​ങ്കി​ലും മ​ദ്യ​പാ​നി​യു​ടെ പ്ര​ഖ്യാ​പ​ന​മ​ല്ല ഇ​ത്. ഒ​രു തു​ള്ളി ക​ള്ളു​പോ​ലും കൈ​കൊ​ണ്ടു തൊ​ടാ​തെ ക​ള്ളു വി​ൽ​പ​ന ന​ട​ത്തു​ന്ന ഒ​രു ക​ള്ളു​ഷാ​പ്പി​ന്‍റെ വി​ശേ​ഷ​ണ​മാ​ണി​ത്. പ​ഴു​വി​ൽ ക​ള്ളു​ഷാ​പ്പാ​ണ് കോ​വി​ഡ് കാ​ല​ത്ത് വ​ള​രെ​യ​ധി​കം സു​ര​ക്ഷ​യോ​ടെ ക​ള്ളു​വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഈ ​ഷാ​പ്പി​ൽ ക​ള്ള് കു​ടി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഷാ​പ്പു പ​രി​സ​ര​ത്തുനി​ന്ന് കു​ടി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. കു​പ്പി കൊ​ണ്ടു​വ​ന്ന് പൈ​പ്പി​ൽനി​ന്ന് ക​ള്ളു​പി​ടി​ച്ചു​കൊ​ണ്ടു​പോ​യ്ക്കോ​ണം. അ​താ​ണ് പ​ഴു​വി​ലെ ക​ള്ളു ഷാ​പ്പ്. ടാ​പ്പി​ൽനി​ന്ന് കു​പ്പി​യി​ൽ വെ​ള്ളം പി​ടി​ക്കും പോ​ലെ വേ​ണം ഈ ​ഷാ​പ്പി​ൽനി​ന്ന് ക​ള്ള് പാ​ഴ്സ​ൽ വാ​ങ്ങാ​ൻ. കു​പ്പി​യി​ൽ ക​ള്ളു​നി​റ​ച്ച് പോ​കു​ന്ന​വ​രെ നി​ങ്ങ​ൾ​ക്കി​വി​ടെ കാ​ണാം. മ​ദ്യ​പാ​നം പോ​ലെത​ന്നെ കോ​വി​ഡും ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു അ​ക​ലം പാ​ലി​ച്ചു​ള്ള ക​ള്ളു​വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ഷാ​പ്പു​കാ​ർ പ​റ​ഞ്ഞു. അ​ക​ത്തുനി​ന്നും അ​ള​ന്നെ​ടു​ത്ത ക​ള്ള് ഫ​ണ​ലി​ലൂ​ടെ ഒ​രു പൈ​പ്പി​ലേ​ക്ക് ഒ​ഴി​ക്കും. ഷാപ്പിനു പു​റ​ത്തേ​ക്കാ​ണ് പൈ​പ്പി​ന്‍റെ കി​ട​പ്പ്. അ​തി​ലൂ​ടെ ക​ള്ള​ങ്ങോ​ട്ട് ഒ​ഴു​കി​യെ​ത്തും.…

Read More

പിറന്നത് പുരുഷന്റെ പ്രത്യുല്‍പാദന അവയവുമായി ! ട്രാന്‍സ്‌ജെന്‍ഡറാകുമെന്ന് കരുതിയെങ്കിലും ഗര്‍ഭിണിയായപ്പോള്‍ ഞെട്ടിയവരില്‍ ഡോക്ടര്‍മാരും; ഒരു കൗമാരക്കാരന്‍ ഗര്‍ഭിണിയായ കഥയിങ്ങനെ…

എല്ലാം തലതിരിഞ്ഞു സംഭവിക്കുന്ന കാലമാണിത്. ഇപ്പോള്‍ അമേരിക്കയില്‍ സംഭവിച്ച ഇക്കാര്യത്തിനെ അതിവിചിത്രമെന്നേ പറയാനാകൂ. പുരുഷ ലൈംഗികാവയവത്തോടെ ജനിച്ച്, ഒരു ആണ്‍കുട്ടിയായി വളര്‍ന്ന് വലുതായ കൗമാരക്കാരന്‍ ഗര്‍ഭിണിയായിരിക്കുകയാണ്. അതിലും വിചിത്രമായ കാര്യം ഇയാള്‍ക്ക് പുരുഷ ലൈംഗികാവയവത്തോടൊപ്പം പ്രവര്‍ത്തന ക്ഷമമായ സ്ത്രീ പ്രത്യൂദ്പാദനാവയവം കൂടി ഉണ്ടെന്നുള്ളതാണ്. ആണ്‍കുട്ടിയായാണ് വളര്‍ത്തിയതെങ്കിലും മസച്ചുസറ്റ്‌സിലെ ബോസ്റ്റണ്‍ സ്വദേശിയായ മൈക്കി ചാനല്‍ എന്ന 18 വയസ്സുകാരന് താന്‍ മറ്റ് ആണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തനാണെന്ന തോന്നല്‍ ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്നു. ഗര്‍ഭാവസ്ഥയില്‍ ലിംഗ നിര്‍ണ്ണയ പരിശോധന നടത്തിയപ്പോള്‍ ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി ആയിരിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ആണ്‍കുട്ടി ജനിച്ചപ്പോള്‍ മാതാപിതാക്കളേക്കാള്‍ ഞെട്ടിയത് ഡോക്ടര്‍മാരാണ്. എന്നാല്‍ അധികം വൈകാതെ താന്‍ മറ്റ് ആണ്‍കുട്ടികളില്‍ നിന്ന് തികച്ചും വ്യത്യസ്ഥനാണെന്ന് മൈക്കിയ്ക്ക് തോന്നി. ആണ്‍കുട്ടിയാണെന്ന തോന്നല്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് മൈക്കി പറയുന്നു. വളരുംതോറും ഒരു സ്ത്രീയുടെ ശരീരമായി മൈക്കിയുടെ ശരീരം…

Read More

സൂപ്പര്‍താരത്തിന്റെ മകള്‍ക്കു പോലും രക്ഷയില്ല പിന്നെയാ…തനിക്ക് സിനിമാക്കാരില്‍ നിന്നും ഉണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് വരലക്ഷ്മി ശരത് കുമാര്‍…

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് തമിഴ്‌സൂപ്പര്‍ താരം ശരത്കുമാറിന്റെ മകളും തമിഴിലെ മുന്‍നിര അഭിനേത്രിയുമായ വരലക്ഷ്മിയാണ്. വഴങ്ങി കൊടുത്താല്‍ ഇഷ്ടം പോലെ അവസരമെന്നു പറഞ്ഞു പുറകെ വരുന്നവരുടെ മുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്ന് പറയുകയാണ് വരലക്ഷ്മി. ” സൂപ്പര്‍ താരം ശരത്കുമാറിന്റെ മകളായിട്ടു കൂടി സിനിമാക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നു. ചലച്ചിത്ര ബന്ധമുള്ള ഇത്ര വലിയ കുടുംബത്തില്‍ നിന്നായിട്ടു പോലും പലരും സമീപിക്കുകയും സമ്മതിക്കാത്തതിനാല്‍ നിരവധി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു. ഇവരുടെയെല്ലാം ഫോണ്‍ റെക്കോര്‍ഡ് കൈവശമുണ്ട്. മാറ്റി നിര്‍ത്തപ്പെട്ടാലും തന്റെ നിലപാടില്‍ മാറ്റമില്ല. ഇപ്പോള്‍ തന്നെ 29 സിനിമകളുടെ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. അതില്‍ 25 സിനിമ ഇറങ്ങി കഴിഞ്ഞു. ഇത്തരത്തില്‍…

Read More

നിങ്ങള്‍ തെറ്റിദ്ധരിച്ചതല്ല ഞാന്‍ ഫെമിനിച്ചി തന്നെയാണ് ! അഭിനയം പോകുന്നിടത്തോളം പോവട്ടെ എന്നാണ് ആഗ്രഹം; തുറന്നു പറച്ചിലുമായി അനാര്‍ക്കലി മരയ്ക്കാര്‍…

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനാര്‍ക്കലി മരക്കാര്‍.ആനന്ദത്തിന് പിന്നാലെ താരത്തിന് കൈനിറയെ അവസരങ്ങളായിരുന്നു മലയാള സിനിമയില്‍ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ തന്റെ സ്വപ്നവും ജീവിതവും എങ്ങനെയാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഭാവിയിലും സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമെന്നാണ് നടി തുറന്ന് പറഞ്ഞിരിക്കുന്നത്. കണ്ണട വച്ചപ്പോള്‍ ഫെമിനിച്ചി ലുക്കാണെന്ന് കേള്‍ക്കാന്‍ തുടങ്ങി. ഫെമിനിച്ചിയല്ലേ…എന്ന് സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പേ കേട്ടു. ഒരിക്കലും തെറ്റിദ്ധരിക്കപ്പെട്ടതല്ല ഞാന്‍ ഫെമിനിച്ചി തന്നെയാണെന്ന് അനാര്‍ക്കലി പറയുന്നു. പത്താം ക്ലാസ് മുതല്‍ കണ്ണടയുണ്ട്. വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്. വലിയ കണ്ണടയാണ് ചേരുകയെന്നും നടി വ്യക്തമാക്കി. കാര്യങ്ങള്‍ തുറന്നു പറയുന്നതാണ് ശീലംമെന്നും ബോയ് കട്ട് ചെയ്തപ്പോള്‍ ബുദ്ധിജീവി ലുക്കാണെന്ന് കേട്ടുവെന്നും എന്നാല്‍ ബുദ്ധിജീവിയല്ലെന്ന് തന്നെ അറിയുന്നവര്‍ക്ക് അറിയാമെന്നും അനാര്‍ക്കലി പറയുന്നു. കുറെ നാളായുള്ള ആഗ്രഹമാണ് മുടി വെട്ടുക എന്നത്. പതിനൊന്നാം ക്ലാസ്…

Read More

മറ്റൊരു വിവാഹം ചെയ്‌തെങ്കിലും അദ്ദേഹം ഇന്നും സുഹൃത്ത് ! തന്റെ സ്വകാര്യജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞ് സുബി സുരേഷ്…

അവതാരകയായും നടിയായുമെല്ലാം മലയാളികള്‍ക്ക് സുപരിചയാണ് സുബി സുരേഷ്. പ്രായം 38 ആയെങ്കിലും സുബി ഇതുവരെ വിവാഹിതയായിട്ടില്ല. പുരുഷഹാസ്യ താരങ്ങളെവരെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നടിയാണ് സുബി. കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് എപ്പോഴും കോമഡിമാത്രം പറയുന്ന സുബി രംഗത്തെത്തുന്നത്. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല എന്ന കോമഡി ഷോയിലൂടെയായിരുന്നു സുബി കാമറയ്ക്കു മുമ്പിലെത്തിപ്പെട്ടത്. പിന്നാലെ സിനിമയില്‍ നിന്നുമെല്ലാം നല്ല വേഷങ്ങള്‍ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. പിന്നീട് കുട്ടിപ്പട്ടാളം എന്ന പേരില്‍ കുട്ടികളുടെ പരിപാടിയ്ക്ക് അവതാരകയുമായി മലയാളികളുടെ മനംകവര്‍ന്നു. അതേസമയം താരം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്ന ചോദ്യം ആളുകള്‍ നിരന്തരം സുബിയോടു ചോദിക്കുന്നുണ്ട്. വയസ്സ് ഏറെ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് സുബി എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിനാണ് താരം…

Read More

മുമ്പ് ജീവിതം പുലര്‍ത്തിയിരുന്നത് അമ്പലങ്ങളില്‍ ഭിക്ഷയെടുത്ത് ! ഇന്ന് നാലാളറിയുന്ന ബിസിനസുകാരന്‍; വെങ്കിട്ടരാമനെക്കുറിച്ചറിയാം…

ചിലരുടെ ജീവിതം മാറുന്നത് ഒരൊറ്റ നിമിഷം കൊണ്ടാണ്. എട്ടു മാസങ്ങള്‍ക്കു മുമ്പു വരെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഭിക്ഷ എടുത്തും റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയുമായിരുന്നു വെങ്കിട്ടരാമന്‍ ജീവിതം മുമ്പോട്ടു നീക്കിയിരുന്നത്. എന്നാല്‍ 2020 വെങ്കിട്ടരാമനെ ഒരു ബിസിനസുകാരന്‍ ആക്കി. ഇപ്പോള്‍ സ്വന്തമായി ഒരു മൊബൈല്‍ ടി സ്റ്റോള്‍ നടത്തുകയാണ് വെങ്കിട്ടരാമന്‍ തന്റെ ജീവിതം ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് മാറിമറിഞ്ഞത്. എന്ന് ഈ 39 കാരന്‍ പറയും. ലോക്ഡൗണ്‍ സമയത്താണ് തമിഴ്‌നാട്ടിലെ ഈറോഡിലെ ജെകെകെഎന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ പ്രൊഫസറായ പി നവീന്‍ കുമാര്‍ വെങ്കിട്ടരാമനെ കണ്ടെത്തുന്നത്. ഒരു ക്ഷേത്രത്തിന് സമീപത്ത് ഭിക്ഷ എടുക്കുകയായിരുന്നു. അപ്പോള്‍ വെങ്കിട്ടരാമന്‍ താന്‍ ഒരു മദ്യപാനി ആയിരുന്നുവെന്നും അക്കാരണത്താല്‍ തന്നെ ഭാര്യയും മക്കളും ഉപേക്ഷിച്ചതായും വെങ്കിട്ടരാമന്‍ പറയുന്നു. ആളുകള്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി വരുന്ന ഭക്ഷണവുമായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പലപ്പോഴും…

Read More

കോവിഡ് കാരണം ജീവിതം വഴിമുട്ടി ! ടി20 ലോകകപ്പും ടൂര്‍ണമെന്റുകളും മാറ്റിവെച്ചതോടെ ഡെലിവറി ബോയി ആയി നെതര്‍ലന്‍ഡ് ക്രിക്കറ്റര്‍;സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ഏറ്റുവാങ്ങി ഐസിസി…

കോവിഡ് കാരണം നിരവധി കായികമേളകളാണ് മാറ്റിവച്ചത്. ടി20 ലോകകപ്പും ഇതില്‍ ഉള്‍പ്പെടും. ടൂര്‍ണമെന്റുകള്‍ ഇല്ലാത്തതിനാല്‍ ജീവിക്കാനായി ഡെലിവെറി ബോയി ആയിരിക്കുകയാണ് നെതര്‍ലാന്‍ഡിലെ യുവ ക്രിക്കറ്റര്‍. കോവിഡ് കാരണം 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് പോള്‍ വാന്‍ മീക്കിരന്‍ എന്ന ഡച്ച് താരം ജീവിക്കാനായി ‘ഊബര്‍ ഈറ്റ്സ്’ല്‍ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്. കൊറോണ കാരണം ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചില്ലായിരുന്നെങ്കില്‍ ഫൈനല്‍ നടക്കേണ്ടിയിരുന്നത് എന്ന കുറിപ്പോടെ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ പങ്കുവെച്ച ട്വീറ്റിന് താഴെയാണ് നെതര്‍ലാന്‍ഡ്സ് താരമായ പോള്‍ വാന്‍ തന്റെ കഷ്ടപ്പാട് വ്യക്തമാക്കുന്ന കുറിപ്പ് റീട്വീറ്റ് ചെയ്തത്. ”ഇന്ന് ക്രിക്കറ്റ് നടക്കേണ്ടിയിരുന്നു. ഇപ്പോള്‍ ഈ ശൈത്യകാലത്ത് ഞാന്‍ ജീവിക്കാനായി ഊബര്‍ ഈറ്റ്സ് വിതരണം ചെയ്യുകയാണ്. കാര്യങ്ങള്‍ എങ്ങനെ മാറുന്നുവെന്നത് രസകരമാണ്. പുഞ്ചിരിക്കുന്നത് തുടരുക.”താരത്തിന്റെ മറുപടി ട്വീറ്റിങ്ങനെ. പോളിന്റെ ട്വീറ്റ് ചര്‍ച്ചയായതോടെ ഐസിസി വന്‍തോക്കുകളായ രാജ്യങ്ങളിലെ…

Read More