തൊടുപുഴ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിന്റെ നേർക്കാഴ്ചയും പരിഹാരമാർഗങ്ങളും അവതരിപ്പിച്ച് സാമൂഹ്യശാസ്ത്രമേളയിൽ വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ ദേവനന്ദ സുനീഷ്, മേഘ്ന ഷിജുമോൻ എന്നിവർ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. അശാസ്ത്രീയമായ നിർമാണം, ഭൂമിശാസ്ത്രപരമായ പ്രത്യേകത, സോയിൽ പൈപ്പിംഗ്, മേഘവിസ്ഫോടനം എന്നിവയാണ് ദുരന്തനിടയാക്കിയതെന്ന് ഇവർ മോഡലിലൂടെ വരച്ചുകാട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങളും ഇവരുടെ നിർദേശത്തിലുണ്ട്. അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് തത്സമയമായിരുന്നു നിർമാണം.
Read MoreCategory: Today’S Special
മാർച്ച് 27ന് പൊട്ടിത്തെറിച്ചില്ല; നവംബർ 10ന് സംഭവിച്ചേക്കാം: ‘നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ T CrB സ്ഫോടനത്തിന്റെ വക്കിൽ
ഏകദേശം 3,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നഷത്രം പൊട്ടിത്തെറിയുടെ വക്കിൽ. മാർച്ച് 27ന് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം കരുതിയിരുന്ന “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ “ടി കൊറോണെ ബോറിയാലിസ്’ (T CrB) നവംബർ പത്തിനു പൊട്ടിത്തെറിച്ചേക്കാമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. എൺപതു വർഷത്തിലൊരിക്കൽമാത്രം സംഭവിക്കുന്ന അതിശയകരമായ സ്ഫോടനം കുറച്ചുദിവസത്തേക്കു രാത്രിയിൽ നേരിട്ടു ദൃശ്യമാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആകാശത്തെ ഏറ്റവും തിളക്കമുള്ള 48-ാമത്തെ നക്ഷത്രമായ നോർത്ത് സ്റ്റാറിന് സമാനമായ പ്രകാശത്തിൽ ഇതു കാണാനാകുമത്രെ! 1946ൽ ആണ് ഇത് അവസാനമായി സംഭവിച്ചത്. അതിനുശേഷം വാനനിരീക്ഷകർക്ക് ഈ ആകാശവിസ്മയം ദർശിക്കാനുള്ള അസുലഭസന്ദർഭമാണു കൈവരാൻ പോകുന്നത്. “നോർത്തേൺ ക്രൗൺ’ നക്ഷത്രസമൂഹത്തിലെ മങ്ങിയ നക്ഷത്രമാണ് “ടി കൊറോണെ ബോറിയാലിസ്’ (T CrB). കഴിഞ്ഞ സെപ്റ്റംബർ മുതൽ; T CrB-യെ സൂഷ്മമായി നിരീക്ഷിച്ചതിന്റെ അനുമാനത്തിൽ, ദീർഘകാലമായി കാത്തിരുന്ന സ്ഫോടനത്തിന്റെ ആസന്നമായവരവിനെ സൂചിപ്പിക്കുന്ന വ്യതിയാനങ്ങൾ ശാസ്ത്രകാരന്മാർ കണ്ടെത്തിയിരുന്നുവെന്ന്…
Read Moreസ്മൃതി ഇറാനിയുടെ പരമ്പരയില്‍ ബില്‍ഗേറ്റ്സ്: പ്രതിഫലമെത്രയെന്ന് അറിയാൻ സോഷ്യൽ മീഡിയ
മുംബൈ: രാഷ്ട്രീയപ്രവര്‍ത്തകയും കേന്ദ്രമന്ത്രിയും ആകുന്നതിനുമുമ്പ് മിനി സ്ക്രീനില്‍ ചരിത്രം സൃഷ്ടിച്ച അഭിനേത്രിയാണ് സ്മൃതി ഇറാനി. സ്മൃതിയുടെ “ക്യുങ്കി സാസ് ഭി കഭി ബഹു തി’ രാജ്യത്തെ ജനപ്രിയ പരമ്പരകളിലൊന്നായിരുന്നു. ഇപ്പോള്‍ അതിന്റെ രണ്ടാം ഭാഗവും ജനപ്രീതി പിടിച്ചുപറ്റുകയാണ്. ഇപ്പോള്‍ മിനിസ്ക്രീന്‍ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് സ്മൃതിയുടെ പരമ്പര. ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളും മൈക്രോസോഫ്റ്റ് അധിപനും മനുഷ്യസ്നേഹിയുമായ ബില്‍ ഗേറ്റ്സ് പരമ്പരയില്‍ അഭിനയിക്കുന്നു. വീഡിയോ കോള്‍ വഴിയാണ് അദ്ദേഹത്തിന്റെ കഥാപാത്രം എത്തുന്നത്. മൂന്ന് എപ്പിസോഡുകളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുക. ക്യുങ്കി സാസ് ഭി കഭി ബഹു തി 2-ന്റെ പുതിയ പ്രൊമോയും പുറത്തിറങ്ങി. അതില്‍ തുളസി വിരാനി (സ്മൃതി ഇറാനി) ഷോയുടെ പുതിയ അതിഥിയെക്കുറിച്ച് സൂചന നല്‍കുന്നുണ്ട്. “ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും സ്മൃതിയുടെ പരമ്പര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബില്‍ ആൻഡ് മെലിന്‍ഡ ഗേറ്റ്സ്…
Read Moreതള്ളട്ടങ്ങനെ തള്ളട്ടെ… രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ തള്ളിയ സംഭവം: ‘തള്ളലിൽ കേരളം ഒരിക്കലും പിന്നിലല്ല’; ട്രോൾമാലയിൽ സമൂഹമാധ്യമങ്ങള്‍
രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയ ഹെലികോപ്ടറിന്റെ ചക്രം പ്രമാടത്തെ കോണ്‍ക്രീറ്റ് ഹെലിപ്പാഡില്‍ താഴ്ന്നോ ഇല്ലയോ എന്നതു വിവാദമായി നിലനില്‍ക്കേ, ഹെലികോപ്ടര്‍ തള്ളിനീക്കിയതിൽ ട്രോളുകളായി സമൂഹമാധ്യമങ്ങള്‍. “തള്ളലിന് കേരളം ഒരിക്കലും പിന്നിലല്ല’എന്ന് തെളിയിച്ചതെന്നതടക്കം ശ്രദ്ധേയവും ഹാസ്യവും നിറഞ്ഞതുമായ ട്രോളുകളുടെ പെരുമഴയാണ് ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തള്ളലിനെ ന്യായീകരിച്ച് രംഗത്തെത്തിയ ഉദ്യോഗസ്ഥരെയും ട്രോളര്‍മാര്‍ വെറുതെവിട്ടിട്ടില്ല. ഇന്നലെ രാവിലെ ശബരിമല യാത്രയ്ക്കായി എത്തിയ രാഷ്ട്രപതി പമ്പയിലേക്കു കാറില്‍ പുറപ്പെട്ടതിനു പിന്നലെയാണ് ഹെലികോപ്ടര്‍ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്നു തള്ളി ഹെലിപ്പാഡിലെ നിശ്ചിത സ്ഥാനത്തേക്കു മാറ്റിയത്. ഈ ചിത്രം വ്യാപകമായി പ്രചരിച്ചത് സര്‍ക്കാറിനും നാണക്കേടായി. ദേശീയ തലത്തിലടക്കം ദൃശ്യങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടക്കം വിശദീകരണം തേടിയതോടെ ജില്ലാ ഭരണകൂടവും പോലീസും വെട്ടിലായി. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ പൂര്‍ണചുമതല കേന്ദ്ര സുരക്ഷാ സേനയ്ക്കായിരുന്നുവെന്നും ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും…
Read Moreഅവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ: ചരിത്രം സൃഷ്ടിക്കാൻ കോട്ടയം മെഡി. കോളജ്
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ ചരിത്ര നേട്ടമാകാൻ കോട്ടയം സർക്കാർ മെഡിക്കൽ കോളജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന സർക്കാർ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കൽ കോളജ് ഒരുങ്ങുന്നത്. സർക്കാർ ആശുപത്രിയിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടക്കുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിൻപുറത്ത് വീട്ടിൽ എ.ആർ. അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. പൂജപ്പുര സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ എ.ആർ. അനീഷിന്റെ ഹൃദയം ഉൾപ്പെടെ ഒൻപത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാൻക്രിയാസ്, കരൾ, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട്…
Read Moreകാന്‍സറിനെ അതിജീവിച്ച മിടുക്കി: സുവർണ ആദര്‍ശിന് ഇത് അതിജീവനത്തിന്റെ പോരാട്ടം
കാന്‍സര്‍ ബാധിച്ച് ഒരുകണ്ണിനുകാഴ്ച നഷ്ടപ്പെട്ടിട്ടും ആദര്‍ശ് തളര്‍ന്നില്ല. ആദര്‍ശിന് ഇത് അതി ജീവനത്തിന്റെ പോരാട്ടം കൂടിയായിരുന്നു. കായികമേളയില്‍ സ്വര്‍ണം നേടിയെടുത്താണ് ആദര്‍ശ് കാന്‍സറിനെ അതിജീവിച്ചതും ഒപ്പം തന്റെഅമ്മയ്ക്കുള്ള സ്നേഹസമ്മാനം നല്കിയതും. ഇന്‍ക്ലൂസീവ് അത്ലറ്റിക്സിലെ 400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ പാലക്കാട് ടീമിലെ അംഗമാണ് ചെമ്പ്ര സിയുപി സ്കൂളിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്. 2016ല്കാന്സര് ബാധിതനായ ആദര്‍ശിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കണ്ണിന്റെ കാഴ്ച നഷ്്ടപ്പെട്ടിട്ടും ആദര്‍ശ് തളര്‍ന്നില്ല. കാന്‍സര്‍ അതിജീവിച്ചതോടെ കായികലോകത്തോടുള്ള തന്റെ ഇഷ്ടം തന്റെ അതിജീവനപോരാട്ടമായി തെരഞ്ഞെടുത്തു. പള്ളിപ്പുറം സിപിഎച്ച്എസ്എസിലെ അധ്യാപിക കൂടിയായ അമ്മ പ്രിയ മകന്റെ ഓട്ട മത്സരത്തോടുള്ള താത്പര്യംകണ്ട് അവനോടൊപ്പം ചേരുകയും പ്രോത്സാഹനം നല്‍കുകയും ചെയ്തതോടെ ആദര്‍ശിന്റെ അതിജീവനപോരാട്ടം വിജയത്തിലെത്തി. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരം കാണാന്‍ അമ്മ പ്രിയയുമുണ്ടായിരുന്നു. ഒന്നാമതായി വിജയിച്ചെത്തിയ ആദര്‍ശിന് അമ്മ പ്രിയയുടെ വകയായി…
Read Moreകുടിയേറ്റ തൊഴിലാളികൾക്ക് ഇനി ആശ്വാസക്കാലം: അരനൂറ്റാണ്ട് പഴക്കമുള്ള ‘കഫാല’ സമ്പ്രദായം നിർത്തലാക്കി സൗദി
ലക്ഷക്കണക്കിനു വിദേശ തൊഴിലാളികളുടെ ജീവിതത്തെയും അവകാശങ്ങളെയും നിയന്ത്രിച്ചിരുന്ന തൊഴിൽനിയമമായ ‘കഫാല’ സന്പ്രദായം നിർത്തലാക്കി സൗദി. 2025 ജൂണിലാണ് ഭരണകൂടം ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം രാജ്യത്തെ കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴിൽ അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പാണ്. ‘കഫാല’ പ്രകാരം തൊഴിലുടമകൾക്ക് ജീവനക്കാരിൽ പൂർണ നിയന്ത്രണം ഉണ്ടായിരുന്നു. തൊഴിലാളികൾക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമ മാത്രമായിരുന്നു. 1950-ലാണ് കഫാല നടപ്പാക്കുന്നത്. വിദേശതൊഴിലാളികളുടെ വരവിൽ നിയന്ത്രണമേർപ്പെടുത്തുന്നതിനാണ് ഈ സംവിധാനം കൊണ്ടുവരുന്നത്. ഓരോ കുടിയേറ്റ തൊഴിലാളിയും പ്രാദേശിക സ്പോൺസറുടെ കീഴിലായിരിക്കും. ‘കഫീൽ’ എന്നറിയപ്പെടുന്ന ഇവർക്ക് തൊഴിലാളിയുടെ താമസം, ജോലി, നിയമപരമായ അവകാശങ്ങൾ തുടങ്ങിയവയിൽ അധികാരമുണ്ടായിരുന്നു. “കഫാല’ സമ്പ്രദായം പിന്നീട് “ആധുനിക അടിമത്ത’മായി മാറുകയായിരുന്നു. തൊഴിലാളികളുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഇല്ലാതാകുകയും ചൂഷണങ്ങൾക്കിരയാകുകയും ചെയ്തിരുന്നു. ഏകദേശം 13.4 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾ സൗദിയിൽ ഉണ്ടെന്നാണ് കണക്ക്. ഇത്…
Read Moreഎന്താണ് ക്ലൗഡ് സീഡിംഗ്?
കൃത്രിമമായി മഴ പെയ്യിക്കാനായി മേഘങ്ങളിൽ സിൽവർ അയോഡൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ തളിക്കുന്നതാണ് ക്ലൗഡ് സീഡിംഗ്. വിമാനങ്ങളിൽ പ്രത്യേകം ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങൾ കൊണ്ടാണ് സാധാരണയായി ക്ലൗഡ് സീഡിംഗ് നടത്തുന്നത്. 1940കൾ മുതലേ മേഘങ്ങളിൽനിന്ന് കൃത്രിമമഴ പെയ്യിക്കാനുള്ള പരീക്ഷണങ്ങൾ നടത്തിവന്നിരുന്നു. വരൾച്ചക്കാലത്ത് മഴ ലഭിക്കാനും ഉഷ്ണതരംഗങ്ങളുടെ ആഘാതം കുറയ്ക്കാനും വിമാനത്താവളങ്ങൾക്കടുത്തുള്ള ആലിപ്പഴം വീഴ്ചയും മഞ്ഞും നിയന്ത്രിക്കാനുമെല്ലാം ഇന്ന് വിവിധ രാജ്യങ്ങൾ ക്ലൗഡ് സീഡിംഗ് നടത്തുന്നു. ഡൽഹിയിൽ ആദ്യമായിട്ടാണെങ്കിലും മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനുമുന്‍പ് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്.
Read Moreഫ്രം ഗൾഫ്… വെൽകം ബാക് ടു കേരള: സംസ്ഥാന സ്കൂൾ മീറ്റിൽ ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി
തിരുവനന്തപുരം: മണലാരണ്യ നാടെന്നു വിളിപ്പേരുള്ള ഗൾഫ് നാട്ടിലെ കേരള കുട്ടികൾ തലസ്ഥാന നഗരത്തിലെത്തി; സംസ്ഥാന സ്കൂൾ മീറ്റിൽ മെഡൽ സ്വന്തമാക്കാൻ. കഴിഞ്ഞ വർഷമാണ് ആദ്യമായി ഗൾഫിലെ കേരളാ സിലബസ് സ്കൂളുകളിൽ നിന്നുള്ള താരങ്ങൾ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ എത്തിയത്. കഴിഞ്ഞ തവണ ആണ്‍കുട്ടികൾ മാത്രമായിരുന്നു എത്തിയതെങ്കിൽ ഇത്തവണ പെണ്‍കുട്ടികളും മത്സരത്തിന് എത്തിയിട്ടുണ്ട്. അയിഷ നവാബ്, സന ഫാത്തിമ, ശൈഖ അലി, തമ്മന, നജ ഫാത്തിമ എന്നിവരാണ് സംഘത്തിലുള്ള പെണ്‍കുട്ടികൾ. 39 അംഗങ്ങളും ഇവരുടെ അധ്യാപകരും മേളയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി. ഗൾഫ് മോഡൽ സ്കൂൾ ദുബായ്, അബുദാബി മോഡൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഫുജൈറ, നിംസ്ദുബായ്, ദി ഇംഗ്ലീഷ് സ്കൂൾ ഉമുൽഖുവൈൻ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങളാണ് മത്സരങ്ങൾക്കായി എത്തിയിട്ടുള്ളത്. എട്ട് അധ്യാപകരും ഇവർക്കൊപ്പമുണ്ട്.
Read Moreഇന്ന് കേരള പോലീസ് സ്മൃതി ദിനം: കേരള പോലീസിന്റെ പോല്‍ ബ്ലഡിലൂടെ ലഭ്യമാക്കിയത് 50,463 യൂണിറ്റ് രക്തം
കൊച്ചി: അടിയന്തിര ഘട്ടത്തില്‍ രക്തത്തിനായി വിഷമിക്കേണ്ട. ആശുപത്രിയിലായ ഉറ്റവരുടെ ചികിത്സയ്ക്കായി രക്തം തേടി അലയുന്നവര്‍ക്ക് കൈത്താങ്ങാകുകയാണ് കേരള പോലീസിന്റെ പോല്‍ ബ്ലഡ്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പോല്‍ ബ്ലഡിലൂടെ ലഭ്യമാക്കിയത് 50,463 യൂണിറ്റ് രക്തമാണ്. 2021 ഏപ്രില്‍ 21ന് തുടങ്ങിയ “പോല്‍ ബ്ലഡ്’ വഴി ആ വര്‍ഷം 7,253 യൂണിറ്റ് രക്തം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി. 2022 ല്‍ 12,926 യൂണിറ്റും 2023 ല്‍ 11,021 യൂണിറ്റും 2024 ല്‍ 10,228 യൂണിറ്റും 2025 ല്‍ 9,035 യൂണിറ്റും രക്തമാണ് ലഭ്യമാക്കിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 1,11,063 ബ്ലഡ് ഡോണര്‍മാരാണ് പോല്‍ ബ്ലഡില്‍ രജിസ്റ്റര്‍ ചെയ്തത്. 55,500 പേര് രക്തം ആവശ്യപ്പെട്ട് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 90,825 യൂണിറ്റ് രക്തമാണ് ആവശ്യമായി വന്നത്. പണംവാങ്ങി രക്തം നല്‍കുന്നതിന്റെ പേരില്‍ പരാതികള്‍ കൂടിയതോടെ ഈ രംഗത്ത് സുതാര്യത ഉറപ്പുവരുത്താനാണ് പോലീസ്…
Read More