ഇന്ത്യയിലെ ദരിദ്ര സംസ്ഥാനമെന്ന ചീത്തപ്പേര് മാറ്റി ബിഹാർ ഇനി തനിത്തങ്കമായി തിളങ്ങും. മണ്ണിനടിയിൽ ബിഹാറിന്റെ ഭാവിയെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്ന തരത്തിൽ സ്വർണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. ബിഹാറിലെ ജമുയി ജില്ലയിൽ ജിയോളജിക്കൽ വിഭാഗം കണ്ടെത്തിയത് 222.8 ദശലക്ഷം ടൺ സ്വർണ അയിര് ഉണ്ടെന്നാണ്. ഇതോടെ കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെ മറികടന്ന് ബിഹാർ ഇന്ത്യയിലെ സ്വർണ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്ത് കസേര വലിച്ചിട്ടിരിക്കും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) കണ്ടെത്തൽ പ്രകാരം, ഇന്ത്യയുടെ മൊത്തം കരുതൽ സ്വർണശേഖരത്തിന്റെ 44 ശതമാനത്തിനു തുല്യമായ സ്വർണശേഖരമാണ് ബിഹാറിലുള്ളതെന്ന് കരുതുന്നു. ഇത് തീർച്ചയായും ബിഹാറിനെ വലിയ സാമ്പത്തികശക്തിയായി മാറ്റും. ഖനന പ്രവർത്തനങ്ങൾ വിജയകരമായാൽ, ബിഹാറിന് രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക ചാലകശക്തിയായി മാറാൻ കഴിയും. പ്രശസ്തമായ കോലാർ, ഹുട്ടി സ്വർണഖനികളുള്ള കർണാടക ഇതോടെ ബിഹാറിനു പിന്നിലാവും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ മിനറൽ…
Read MoreCategory: Today’S Special
കുഞ്ഞുങ്ങൾക്ക് വീട്… സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ അര്‍ഹരായ വിദ്യാര്‍ഥികര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട്വച്ചു നല്കുന്നു
സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ അര്‍ഹരായ വിദ്യാര്‍ഥികര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് വച്ചു നല്കുന്നു. മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ നേരിട്ട് തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കോഴിക്കോട് സ്വദേശിനിയായ ദേവനന്ദയ്ക്ക് വീട് നിര്‍മിച്ചു നല്‍കും. നിലവില്‍ 50 വീടുവച്ചു നല്‍കുക എന്നതാണ് ലക്ഷ്യം. പദ്ധതിയില്‍ വീടുവച്ചു നല്കാന് താത്പര്യമുള്ളവര്‍ക്കു വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കുഞ്ഞുങ്ങൾക്ക് വീട്…സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ പങ്കെടുത്ത ചില കായിക താരങ്ങളുടെ വീടിന്റെ അവസ്ഥ ഞാൻ നേരിട്ട് തിരിച്ചറിയുകയുണ്ടായി. ഇതിൽ സ്വർണം നേടിയവരും മീറ്റ് റിക്കാർഡ് നേടിയവരും ഉണ്ട്. ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട്വച്ച് കൊടുക്കാമെന്ന്…
Read Moreസൈബർ തട്ടിപ്പുകൾക്ക് തടയിടാൻ മൊബൈൽ വാലിഡേഷൻ പ്ലാറ്റ്ഫോം
സൈബർ തട്ടിപ്പുകൾ തടയാൻ മൊബൈൽ നമ്പർ വാലിഡേഷൻ പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ടെലികോം വകുപ്പ് നടപടികൾ തുടങ്ങി. ഇത് ഉപയോഗിച്ച് ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ ഐഡന്ററ്റികൾ പരിശോധിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത. മാത്രമല്ല ഫിഷിംഗ് ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നത് തടയാൻ പുതിയ സംവിധാനം വഴി ഒരു പരിധിവരെ സാധിക്കും എന്നാണ് ടെലികോം വകുപ്പിന്റെ പ്രതീക്ഷ. ടെലികോം വകുപ്പിന്റെ ലൈസൻസുള്ള മൊബൈൽ ഓപ്പറേറ്റർമാർക്ക് മാത്രമായിരിക്കും പുതിയ സംവിധാനം ബാധകമാകുക. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സ്വമേധയാ ഇതിൽ പങ്കാളികളാകാമെന്നും ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ വാലിഡേഷൻ (എംഎൻവി ) പ്ലാറ്റ്ഫോമിലൂടെ വിശദാംശങ്ങൾ പരിശോധിച്ച് മൊബൈൽ നമ്പർ ശരിയായ വ്യക്തിയുടേത് ആണോ എന്ന് പരിശോധിച്ച് ഉറപ്പിക്കാൻ കഴിയും. ഏതാനും മാസങ്ങൾക്കുള്ളിൽ എംഎൻവി സംവിധാനം പൂർണമായും സജ്ജമാകും. ഇതോടെ പുതിയ അക്കൗണ്ടുകൾ…
Read Moreകൈത്താങ്ങ്… കാൻസർ രോഗികൾക്കായി കേശദാനം
ചെറുതോണി: കാൻസർ രോഗികൾക്കായി വിദ്യാർഥിനികളടക്കം എഴുപതോളം പേർ മുടി ദാനംചെയ്തു. ഹെയർ ഫോർ യു ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണത്തോടെ വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റാണു ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നാർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങി ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥിനികളും വീട്ടമ്മമാരും മുടി ദാനം ചെയതു. വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് എൻഎസ്എസ് വോളണ്ടിയർ ലീഡർ അപർണയും ചേർന്ന് രണ്ട് വിദ്യാർഥിനികളുടെ മുടി മുറിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ. ജി. സത്യൻ, ബ്ലോക്കു പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, നിമ്മി ജയൻ, പ്രഭ തങ്കച്ചൻ, എക്സൈസ് പ്രിവന്റ്ീവ് ഓഫീസർ ബിനു ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഹരി, പ്രോഗ്രാം ഓഫീസർ…
Read Moreപോക്കറ്റിൽ നിന്നും തെറിച്ചുവീണത് പാൽ ചായ കുടിക്കാനുള്ള സ്ട്രോ: മണിക്കൂറുകളുടെ തെരച്ചിലിനു ശേഷം കണ്ടെത്തി; വില കേട്ടാൽ ഞെട്ടും
തൊട്ടാൽ പൊള്ളുന്ന വിലയാണ് ഇപ്പോൾ സ്വർണത്തിന്. ഒരു തരി പൊന്ന് വാങ്ങാൻ വർഷങ്ങളുടെ സന്പാദ്യം വേണമെന്ന് ആളുകൾ തമാശയ്ക്ക് പറയാറുണ്ട്. തീ പിടിച്ച വിലയിലും സ്വർണത്തിന്റെ ഡിമാൻഡ് ഇടിയുന്നില്ല. ചൈനയിൽ ഒരു യുവാവ് സ്വർണത്താൽ തീർത്ത് സ്ട്രോ ചായ കുടിക്കാൻ ഉപയോഗിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാൽ ചായ കുടിക്കുന്നതിനായി പ്രത്യേകം തയാറാക്കിയ സ്വർണ സ്ട്രേ കളഞ്ഞ് പോയതോടെയാണ് ഷൗ എന്ന യുവാവിന്റെ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 13 ലക്ഷമാണ് സ്ട്രോയുടെ വില. ഒരുദിവസം രാത്രി ഷൗ വീട്ടിലേക്ക്പോവുകയായിരുന്നു. ആ സമയത്ത് മാൻഹോളിൽ അദ്ദേഹത്തിന്റെ വണ്ടി തട്ടുകയും വണ്ടി കുലുങ്ങി സ്ട്രോ ട്രൗസറിന്റെ പോക്കറ്റിൽ നിന്നും തെറിച്ച് വീഴുകയും ചെയ്തു. അതോടെ സ്ട്രോ തെറിച്ച് പോയി. ഇക്കാര്യം വലിയ പരിഭ്രാന്തിയാണ് ഷൗവിലുണ്ടാക്കിയത്. ഷൗ ഒരു മണിക്കൂറോളം അവിടമാകെ തെരഞ്ഞെങ്കിലും സ്ട്രോ കണ്ടെത്താൻ സാധിച്ചില്ല.…
Read Moreകാർബൺ ആഗിരണത്തിന് റബർകൃഷി: അരുവിത്തുറ കോളജിന്റെ പഠനം ആഗോള ശ്രദ്ധയിൽ
അരുവിത്തുറ: റബർത്തോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർഥികളുടെ പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു. ബോട്ടണി വിഭാഗം അധ്യാപകനായ ഡോ. അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക്, അതുല്യ ഷാജി, അമൃത കൃഷ്ണ, അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജില്ലയിലെ വിവിധ റബർത്തോട്ടങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഉയർന്ന തോതിൽ ആഗിരണം ചെയ്യാനുള്ള റബർത്തോട്ടങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടിരുന്നു. ഇതു ഭാവിയിൽ റബർ കർഷകർക്ക് കാർബൺ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് പഠനത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പഠനഫലങ്ങൾ നെതർലൻഡിലെ പ്രശസ്ത പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിച്ച “സുസ്ഥിര വികസനത്തിലേക്ക് കാർബൺ നിർമാർജന പദ്ധതികളുടെയും കാർബൺ ന്യൂട്രൽ മാർഗങ്ങളുടെയും സാധ്യതകൾ’ എ ന്ന പുസ്തകത്തിൽ അധ്യായമായി ചേർത്തു. അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ…
Read Moreലോണ്‍ലി പ്ലാനറ്റ് പട്ടികയിൽ കേരളത്തിന്റെ തനത് ഭക്ഷണവിഭവങ്ങൾ; ഇലയിൽ വിളമ്പുന്ന സദ്യയുടെ രുചി നഷ്ടപ്പെടുത്തരുതെന്നും മാഗസിൻ
തിരുവനന്തപുരം: ലോക പ്രശസ്ത അന്താരാഷ്ട്ര യാത്രാമാഗസിനായ ‘ലോണ്‍ലി പ്ലാനറ്റി’ന്റെ 2026 ലെ 25 മികച്ച യാത്രാനുഭവങ്ങളിൽ കേരളത്തിന്റെ തനതും വൈവിധ്യപൂർണവുമായ രുചിക്കൂട്ടുകൾ ഇടം പിടിച്ചു. വാഴയിലയിൽ വിളമ്പുന്ന പരമ്പരാഗത സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ നീളുന്ന നിരവധി ഭക്ഷണവിഭവങ്ങളെക്കുറിച്ചാണ് പരാമർശമുള്ളത്. പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണ്. കേരളത്തിന്റെ തനതു മീൻകറി, സദ്യ, അപ്പവും മുട്ടക്കറിയും, പത്തിരി, താറാവ് കറി, കോഴിക്കറി, പോത്തിറച്ചി, ആട്ടിറച്ചി, കല്ലുമ്മക്കായ, പഴംപൊരി, പായസം അങ്ങനെ നീളുന്നു ആ പട്ടിക. ചോറ്, അവിയൽ, തോരൻ, രസം, സാമ്പാർ, അച്ചാർ, പഴം, പപ്പടം, പായസം എന്നിവയുൾപ്പെടെ വീട്ടിൽ പാകം ചെയ്യുന്ന വൈവിധ്യമാർന്ന വിഭവങ്ങൾ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികൾ നഷ്ടപ്പെടുത്തരുതെന്നും മാഗസിനിൽ പറയുന്നു. നേർത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയിൽ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീൻ, ദക്ഷിണേന്ത്യൻ ഫിൽറ്റർ കോഫി എന്നിവയും ആകർഷകമാണെന്ന്…
Read Moreഇപ്പോൾ നിങ്ങളുടെ ഹീറോ എന്തെടുക്കുന്നു; രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാമേഖലയില്‍ ബൈക്ക് അഭ്യാസം; ഒടുവിൽ സംഭവിച്ചത്
രാഷ്ട്രപതിയുടെ പാലാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങള്‍ ഭേദിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ച യുവാക്കള്‍ പിടിയില്‍. കടപ്ലാമറ്റം സ്വദേശി ജിഷ്ണു സതീഷ് (21), കിടങ്ങൂര്‍ സ്വദേശി സതീഷ് (26), കോതനല്ലൂര്‍ സ്വദേശി സന്തോഷ് (40) എന്നിവരെയാണു പാലാ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുത്തുകൊണ്ടിരിക്കെയാണ് മൂവരും സുരക്ഷാമേഖലയില്‍ പോലീസിനെ വെട്ടിച്ചു ബൈക്ക് യാത്ര നടത്തിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി 23ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ പാലാ കൊട്ടാരമറ്റം മുതല്‍ പുലിയന്നൂര്‍ ജംഗ്ഷന്‍വരെ വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്നു. വാഹനങ്ങള്‍ക്കു പ്രവേശനമില്ലാത്ത റോഡിലൂടെ നിയന്ത്രണം മറികടന്ന് ബൈക്കിലെത്തിയ മൂവരെയും പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ വെട്ടിച്ച് കോട്ടയം ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. കെഎല്‍…
Read Moreതരിശുനിലത്ത് ജൈവ നെൽകൃഷിയുമായി പാലാ രാമപുരം കോളജ് വിദ്യാര്‍ഥികള്‍
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രാമപുരം ഞാറ്റടി കൃഷിസംഘത്തിന്റെ സഹകരണത്തോടെ തരിശുനിലത്ത് നെല്‍കൃഷിക്ക് തുടക്കംകുറിച്ചു. നാട്ടിലുള്ള പാടങ്ങളില്‍ പലതും തരിശായി കിടക്കുകയും മറ്റു കൃഷികള്‍ക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു പ്രദേശത്തിന്റെതന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിക്കാനായാണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം പഞ്ചായത്തിലെ കൊണ്ടാട് വാര്‍ഡിലുള്ള ചൂരവേലില്‍ പാടത്താണ് നെല്‍കൃഷി ആരംഭിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതി കൃഷി മാര്‍ഗമാണ് അവലംബിക്കുന്നത്. കൃഷിക്കായി തെരഞ്ഞെടുത്തത് കന്നുംകുളമ്പന് എന്ന നാടന്‍ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലിലാണ് നെല്‍കൃഷിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. നെല്‍കൃഷിയുടെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം വിദ്യര്ഥികളോടൊപ്പം പാടത്ത് ഞാറു നട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി…
Read Moreനിക്ഷേപ തട്ടിപ്പ്… കേസുകള്‍ സെഞ്ച്വറി അടിക്കുന്നു
സമൂഹമാധ്യമങ്ങളിലെ നിക്ഷേപ തള്ളുകളില്പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു.നിക്ഷേപത്തിന് 30 ശതമാനം മുതൽ 300 ശതമാനം വരെ അധിക തുക നൽകുമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് റിട്ട. ഉദ്യോഗസ്ഥരും ഡോക്ടർമാരും ബിസിനസുകാരും അടക്കം വെട്ടിലാകുന്നത്. കോഴിക്കോട് മാത്രം 102 കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ തള്ളല്‍ സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പോലീസും സൈബർ വിദഗ്ധരും മുന്നറിയിപ്പു തുടരുമ്പോഴും സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന്റെ തള്ളുകളിൽപ്പെട്ട് ഒട്ടേറെപ്പേർ ഓൺലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നുണ്ട്. നിക്ഷേപ-നിധി തട്ടിപ്പിൽ ഉൾപ്പെടുന്നവരേറെയും പ്രാദേശികമായി പരിചയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും പ്രലോഭനങ്ങളിൽ വീണവരാണ്. നിക്ഷേപ സ്ഥാപനങ്ങൾ പെട്ടെന്നൊരു ദിവസം മുങ്ങുന്നതോടെ നിക്ഷേപം സ്വീകരിച്ച സുഹൃത്തുക്കളും കേസുകളിൽ ഉൾപ്പെടുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് പാതി വിലയ്ക്കു സ്കൂട്ടർ കിട്ടുമെന്ന ഓഫർ വിശ്വസിച്ച ആയിരത്തോളം പേർക്കായി കോടികളാണ് നഷ്ടപ്പെട്ടത്. സ്വിസ് ബാങ്കിന്റെ പേരിൽ വരെ…
Read More