കട്ടക്ക്: മാതാപിതാക്കളുമായി വഴക്കുണ്ടാക്കി വീടുവിട്ടിറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് പേർ ചേർന്ന് ദിവസങ്ങളോളം പീഡിപ്പിച്ചു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. 17കാരിയാണ് പീഡനത്തിന് ഇരയായത്. വഴിമധ്യേ സഹായം വാഗ്ദാനം ചെയ്ത യുവാവും സുഹൃത്തും അടുത്തുള്ള ഫാമിൽ എത്തിച്ച് പൂട്ടിയിട്ട് പെൺകുട്ടിയെ 22 ദിവസത്തോളം പീഡിപ്പിച്ചു. പെൺകുട്ടി ഇത് സംബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി നൽകി. കഴിഞ്ഞ മാസമാണ് ടിർട്ടോൾ സ്വദേശിയായ പെൺകുട്ടി രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. തിരിച്ച് വീട്ടിലേക്ക് തന്നെ പോകാനായി കട്ടക്കിലെ ഒഎംപി സ്ക്വയറിൽ ബസ് കാത്തിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഒപ്പംകൂട്ടിയത്. എന്നാൽ വീട്ടിലേക്ക് പോകുന്നതിന് പകരം ഗതിരൗട്ട്പട്ന ഗ്രാമത്തിലുള്ള ഒരു ഫാമിലെത്തിലെത്തിച്ച് രണ്ട് പേർ ചേർന്ന് 22 ദിവസത്തോളം പീഡിപ്പിക്കുകയായിരുന്നു. ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവെന്ന് സംശയിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ്…
Read MoreCategory: Today’S Special
ദിവസം എത്ര വട്ടം കൈകഴുകണം എന്നല്ല, ഏതൊക്കെ അവസരങ്ങളിൽ കൈകഴുകണം എന്നാണു തീരുമാനിക്കേണ്ടത്! കൈ കഴുകലിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ആഗോള കൈ കഴുകൽ ദിനം ഇന്ന്
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ : ലോകമെമ്പാടുമുള്ളവർ ഇന്ന് ആഗോള കൈ കഴുകൽ ദിനം ആചരിക്കുകയാണ്. കൈ കഴുകലിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ ഉൾപ്പടെ ഉള്ളവരിൽ അവബോധം സൃഷ്ടിക്കാനാണ് ഒക്ടോബർ 15 ആഗോള കൈ കഴുകൽ ദിനമായി ആചരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നതും കൈ കഴുകുന്നതിലാണ്. 2008 ൽ സച്ചിൻ ടെണ്ടുൽക്കർ ആണ് ഇന്ത്യയിൽ പ്രചരണത്തിന് നേതൃത്യം നൽകിയത്. തുടർന്ന് ഈ ദിനം ജനം ഏറ്റെടുത്ത് ഇപ്പോഴും എന്ന് അല്ല സാഹചര്യം അനുസരിച്ച് എപ്പോഴും കൈകൾ കഴുകണമെന്ന് ചിന്തിച്ച് തുടങ്ങി. കോവിഡ് 19 വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ കുട്ടികളെ ബ്രേക്ക് ദ ചെയിൻ കാമ്പയിനിൽ ഉൾപ്പെടുത്തിയുള്ള പരിശീലനത്തിന് ഇന്ന് മുതൽ തുടക്കം കുറിക്കുകയാണ്. വിദ്യാർഥികളിൽ കൈ കഴുകലിന്റെെ പ്രാധാന്യത്തെക്കുറിച്ചുള്ള നിരവധി ബോധവൽക്കരണവും തുടർ നടപടികളായി…
Read Moreകൊന്നു, പക്ഷേ എന്തിന്?മോഡലായ 24കാരിയെ ഷോപ്പിംഗിനിടെ തട്ടിക്കൊണ്ടുപോകുന്നു… ദിവസങ്ങൾക്കുശേഷം മൃതദേഹം ഒരു ശ്മശാനത്തിൽ കണ്ടെത്തുന്നു…
സഹോദരീ, നീ എന്തായാലും തിരിച്ചുവരും… നീ വളരെ നല്ലൊരു സ്ത്രീയാണ്. ആരോടും ഒരിക്കലും വഴക്കിടാറില്ല. നീ നല്ലൊരു അമ്മയുമാണ്. നിന്റെ മകനോടുള്ള സ്നേഹം എന്തായാലും നിന്നെ തിരിച്ചുകൊണ്ടുവരും- കാർലോസ് അൽവരാഡോ റിവേറ എന്നയാൾ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെയെഴുതി. അയാളുടെ സഹോദരിയെ കാണാതായിരുന്നു. ഷോപ്പിംഗിനിടെ ഒരു പിക്കപ്പ് ട്രക്കിലെത്തിയ നാലംഗസംഘം അവളെ തട്ടിക്കൊണ്ടുപോയിരുന്നു. അവൾ എങ്ങനെയും തിരിച്ചുവരും എന്ന പ്രതീക്ഷ ആ സഹോദരനുണ്ടായിരുന്നു. പക്ഷേ… ആ പ്രതീക്ഷ ഒരു ശവപ്പറന്പിലെ കുഴികളിലൊന്നിൽ മൂടപ്പെട്ടു. യെസെനിയ എസ്റ്റെഫാനിയ അൽവരാഡോ എന്ന ആ യുവതിയുടെ മൃതദേഹം വസ്ത്രങ്ങൾ കണ്ടാണ് തിരിച്ചറിയപ്പെട്ടത്. ഡിഎൻഎ പരിശോധനയിലൂടെ അതുറപ്പിക്കുകയും ചെയ്തു. ആ കുഴിയിൽ സ്ത്രീകളും പുരുഷന്മാരുമായി വേറെയും മൃതശരീരങ്ങളുണ്ടായിരുന്നു. അവരെയാരെയും തിരിച്ചറിയുകപോലും ചെയ്തിട്ടില്ല. അന്ന്, ഓഗസ്റ്റ് 19ന് ഷോപ്പിംഗിനിടെ ഓഗസ്റ്റ് 19നാണ് എസ്റ്റെഫാനിയയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. മെക്സിക്കോയിൽ അറിയപ്പെടുന്ന മോഡലായിരുന്നു അവൾ. ഏക മകനെ കണ്മണി…
Read Moreകൊമ്പനാണേ, വമ്പനാണേ..! ഇത് പുലിയാണ്, കണ്ടറിഞ്ഞില്ലെങ്കില്‍ കൊണ്ടറിയും; കോടികൾ വിലയുള്ള ഒരു കാളയെ പരിചയപ്പെട്ടോളൂ…
ഒരു കാളയ്ക്ക് എന്തുവില വരും? പതിനായിരങ്ങൾ? ലക്ഷങ്ങൾ? എന്നാല്‍ കോടികൾ വിലയുള്ള ഒരു കാളയെ പരിചയപ്പെട്ടോളൂ. അമേരിക്കയിലെ ടെക്സാസില്‍ നിന്നുള്ള ടഫ് ചെക്സ് എന്ന് പേരുള്ള കാളക്കൂറ്റന് ഈ താരം. ഇപ്പോള്‍ ലോക റിക്കാർഡിന് ഉടമയാണ് കക്ഷി. ലോകത്തിലെ ഏറ്റവും വിടര്‍ന്ന കൊമ്പുള്ള കാളയെന്ന പദവിയാണ് ചെക്സി നേടിയിരിക്കുന്നത്. ഗിന്നസ് വേള്‍ഡ് റിക്കാർഡ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ കാളയുടെ പടം ഇട്ടിരിക്കുന്നത്. അവരുടെ ഒഫീഷ്യല്‍ ബ്ലോഗിലും ചെക്സിനെക്കുറിച്ചുള്ള വിവരണം ഉള്‍കൊള്ളിച്ചിട്ടുണ്ട്. “ഒരു ക്രിസ്മസ് ട്രീയോളം വലിപ്പമുള്ള കൊമ്പുകള്‍’ എന്നാണ് ഈ കാളയുടെ കൊമ്പുകളെ ഗിന്നസ് അധികൃതര്‍ വിശേഷിപ്പിക്കുന്നത്. ചെക്സ് ഒക്കഹാമയിലെ ഓവര്ഹുക്കിലാണ് ബ്രീഡ് ചെയ്യപ്പെട്ടതും ആദ്യകാലത്ത് വളര്‍ന്നതും. 2017 പിന്നീട് ഇപ്പോഴത്തെ ഉടമസ്ഥന് ടെക്സാസിലേക്ക് എത്തുകയായിരുന്നു. ഏറ്റവും പുതിയ അളവില്‍ കൊമ്പുകളുടെ നീളം 262.5 സെന്റീമീറ്ററാണ്. സാധാരണ ചെക്സിന്റെ വിഭാഗത്തില്‍ പെടുന്ന കാളകള്‍ക്ക് കാണുന്ന കൊമ്പുകളുടെ…
Read Moreപരീക്ഷയ്ക്കിടെ യുവതിയ്ക്ക് പ്രസവ വേദന എടുത്തു ! ആദ്യ ഭാഗം എഴുതി ഇടവേള എടുത്ത ശേഷം പ്രസവിച്ചു; പിന്നെ വന്ന് രണ്ടാം ഭാഗം എഴുതി…
ഗര്‍ഭിണികള്‍ പരീക്ഷ എഴുതുന്നതും പരീക്ഷാ ഹാളില്‍ കൈക്കുഞ്ഞുമായി വരുന്നതും അത്ര അപൂര്‍വമല്ലെങ്കിലും പരീക്ഷ എഴുതുന്നതിനിടെ പ്രസവവും പിന്നീട് പരീക്ഷ തുടരുന്നതും ഒരു പക്ഷെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും. ചിക്കാഗോ സ്വദേശിനിയായ ബ്രിയാന്ന ഹില്ലാണ് ആ സാഹസികതയ്ക്ക് മുതിര്‍ന്നത്. നിയമ വിദ്യാര്‍ഥിനിയാണിവര്‍. ഓണ്‍ലൈനില്‍ നടക്കുന്ന പരീക്ഷയ്ക്കിടെയാണ് പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. 28-കാരിയായ ഇവരുടെ പരീക്ഷ ലോക്ഡൗണ്‍ കാരണം നീട്ടിവെക്കുകയായിരുന്നു. ‘പരീക്ഷ തുടങ്ങി 20 മിനിട്ടുകള്‍ക്കകം പ്രസവവേദന തുടങ്ങി. എന്നാല്‍ കാമറയ്ക്ക് മുന്നില്‍ നിന്ന് എനിക്ക് മാറാന്‍ സാധിക്കില്ലായിരുന്നു. പരീക്ഷയുടെ ആദ്യഭാഗം എഴുതി പൂര്‍ത്തിയാക്കി. രണ്ടാം ഭാഗത്തിനായി ചെറിയ ഇടവേള എടുത്തു. ഈ സമയത്ത് ഭര്‍ത്താവിന്റെയും അമ്മയുടെയും മിഡ്വൈഫിന്റെയും സഹായത്തോടെ പ്രസവിച്ചു. എല്ലാം ശുചീകരിച്ച ശേഷം പരീക്ഷയുടെ രണ്ടാം ഭാഗം തുടങ്ങി’. ബ്രിയാന്ന മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം ഭാഗവും പൂര്‍ത്തായാക്കിയ ശേഷമാണ് ഇവര്‍ ആശുപത്രിയിലേക്ക് പോയത്. അമ്മയും…
Read Moreആനപ്പുറത്ത് കയറി ബാബാ രാംദേവിന്റെ യോഗാഭ്യാസം! പിന്നീട് സംഭവിച്ചതോ? വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍
ഭോപ്പാൽ: യോഗാഗുരു ബാബാ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വീഴ്ചയിൽ അദ്ദേഹത്തിന് പരിക്കുകളൊന്നും സംഭവിച്ചില്ല. നിലത്തു വീണ അദ്ദേഹം ചിരിച്ചുകൊണ്ട് ഏഴുന്നേറ്റ് പോകുന്നതും വീഡിയോയിൽ കാണം.
Read Moreജീവിതത്തില്‍ ഒരു പുതിയ ‘റോള്‍’ കൂടി വരുന്നു ! സന്തോഷം പങ്കുവച്ച് നടി സ്വാതി നിത്യാനന്ദ്; ആശംസകളുമായി ആരാധകരും…
മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാതി നിത്യാനന്ദ്. ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയ ജീവിതം തുടങ്ങിയ നടിയെ വളരെപ്പെട്ടെന്നാണ് മലയാളികള്‍ നെഞ്ചേറ്റിയത്. മഴവില്‍ മനോരമയിലെ ഭ്രമണം എന്ന സീരിയലിലെ ഹരിത എന്ന കഥാപാത്രമാണ് നടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇങ്ങനെ സീരിയലിന്റെ തിരക്കില്‍ നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ഭ്രമണത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു സ്വാതിയും പ്രതീഷും പ്രണയത്തിലാവുന്നത്. പിന്നീട് ഇവര്‍ രഹസ്യമായി വിവാഹിതരാവുകയായിരുന്നു. തന്റെ ഇഷ്ടത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞിരുന്നുവെങ്കിലും അനുകൂല പ്രതികരണമായിരുന്നില്ലെന്നും അതിനാലാണ് രഹസ്യമായി വിവാഹം നടത്തിയതെന്നും താരം നേരത്തെ പറഞ്ഞിരുന്നു. രഹസ്യ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിനു പിന്നാലെ താരത്തിനു നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എത്തിയവര്‍ക്ക് കൃത്യമായ മറുപടിയും താരം നല്‍കിയിരുന്നു. വിവാഹ സമയത്തുണ്ടായിരുന്ന പ്രശ്നങ്ങളെല്ലാം മാറിയെന്നും സന്തോഷത്തോടെയാണ് ഇപ്പോള്‍ കഴിയുന്നതെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയവും പഠനവും തുടരുമെന്നും സ്വാതി വ്യക്തമാക്കിയിരുന്നു.…
Read Moreപണം സ്വീകരിക്കാൻ സിഡിഎം തയാറായില്ല; പരാതിയുമായി യുവാവ് ബാങ്കിൽ; എടിഎം പരിശോധിച്ചപ്പോൾ യുവാവ് ഉൾപ്പെടെ നാലുപേരുടെ കൈയിൽ വിലങ്ങ് വീണു; എരുമേലിയിലെ സംഭവത്തിന്റെ സത്യാവസ്ഥയറിയാം…
എരുമേലി: ബാങ്ക് എടിഎമ്മിൽ സിഡിഎം വഴി നിക്ഷേപിച്ചത് അക്കൗണ്ടിൽ എത്തിയില്ലെന്ന് നിക്ഷേപകനായ യുവാവിന്റെ പരാതി കള്ളനോട്ട് സംഘത്തിലേക്കു വഴിതെളിച്ചു. നിക്ഷേപകനും സംഘാംഗങ്ങളും പിടിയിൽ. സിഡിഎമിൽ കള്ളനോട്ട് നിക്ഷേപിച്ച എരുമേലി വയലാപറന്പ് സ്വദേശി ഷെഫീക്ക് (26) ആണ് അറസ്റ്റിലായത്. പണം മറ്റൊരാൾക്ക് നൽകാനായി ബാങ്ക് എടിഎമ്മിൽ സിഡിഎം വഴി നിക്ഷേപിച്ചത് അക്കൗണ്ടിൽ എത്തിയില്ലെന്ന് നിക്ഷേപകനായ യുവാവ് ബാങ്കിലും പോലീസിലും പരാതി നൽകുന്നതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ പണം കള്ള നോട്ടുകൾ ആണെന്നറിഞ്ഞതോടെ പരാതിക്കാരനായ യുവാവ് അറസ്റ്റിലാവുകയായിരുന്നു. രഹസ്യ ഇടപാടിൽ ലഭിച്ച പണം ആണെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം ഉച്ചയോടെ എരുമേലി ഫെഡറൽ ബാങ്ക് ശാഖയുടെ സിഡിഎമ്മിലാണ് യുവാവ് 2000രൂപയുടെ പത്ത് നോട്ടുകൾ നിക്ഷേപിച്ചത്. തുക അക്കൗണ്ടിൽ എത്തിയില്ലെന്ന് അറിഞ്ഞ് യുവാവ് ഈ വിവരം ബാങ്കിലും തുടർന്ന് പോലിസ് സ്റ്റേഷനിലുമെത്തി അറിയിച്ചിരുന്നു. ഇന്നലെ യുവാവിനെ ബാങ്ക് അധികൃതർ വിളിച്ചു…
Read Moreപതിനൊന്നുകാരന് ബാങ്കില്‍ നിന്ന് തട്ടിയെടുത്തത് 20 ലക്ഷം രൂപ ! പിടിയിലായപ്പോള്‍ കുട്ടിക്കള്ളന് പറഞ്ഞതു കേട്ട് തലയില്‍ കൈവച്ച് ബാങ്കുകാരും പോലീസും…
കേവലം 11 വയസുള്ള ബാലന് ബാങ്കില്‍ നിന്ന് മോഷ്ടിച്ചത് 20 ലക്ഷം രൂപ. അവസാനം പിടിയിലായപ്പോള്‍ കുട്ടിക്കള്ളന് പറഞ്ഞതു കേട്ട് പോലീസുകാരുടെ വരെ കണ്ണുതള്ളി. ഹരിയാനയിലാണ് സംഭവം. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയില്‍ നിന്നാണ് 11 വയസ്സുകാരന് 20 ലക്ഷം രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. സ്റ്റാഫ് അംഗങ്ങള്‍ എല്ലാവരും ബാങ്കില്‍ നില്‍ക്കുമ്പോളായിരുന്നു കുട്ടി പണവുമായി കടന്നുകളഞ്ഞത്. ഹരിയാനയിലെ ജില് ജില്ലാ ഗ്രാമവികസന ഏജന്‍സിക്ക് മുന്നില്‍ ഉള്ള പി എന്‍ പി ശാഖയില്‍ നിന്നാണ് 11 വയസ്സുകാരന് പണം മോഷ്ടിച്ചത്. ക്യാഷര്‍ തന്റെ ക്യാബിനില്‍ നിന്ന് പുറത്തു പോയപ്പോള്‍ കുട്ടി അകത്തേക്ക് പ്രവേശിച്ച് ബാഗില്‍ സൂക്ഷിച്ചിരുന്ന പണത്തിന്റെ കെട്ടുകള്‍ എടുത്തു കൊണ്ടു പോവുകയായിരുന്നു. എന്നാല്‍ ബാങ്ക് ജീവനക്കാരാരും ഇത് ശ്രദ്ധിച്ചില്ല. വൈകുന്നേരം പണം എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ 20 ലക്ഷം രൂപയുടെ വ്യത്യാസം കാണുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്…
Read Moreഎൽഡിഎഫിലേക്ക് ഒരു കേരള കോണ്‍ഗ്രസ് വിഭാഗം കൂടി; നാലാമനെ സ്വാഗതം ചെയ്ത് ഇടതു മുന്നണി; യുഡിഎഫിലും ബിജെപിയിലുമായി ഇനിയും കേരളാ കോൺഗ്രസുകൾ…
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എൽഡിഎഫിലെത്തുന്നതോടുകൂടി ഇടതു മുന്നണിയിലെ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുടെ എണ്ണം നാലാകും. നിലവിൽ കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗം, ആർ. ബാലകൃഷ്ണപിള്ള നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസ് ബി, ഡോ.കെ.സി. ജോസഫ് ചെയർമാനായ ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിവയാണ് ഇപ്പോൾ എൽഡിഎഫിലെ ഘടക കക്ഷികളായിട്ടുള്ളത്. യുഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും പ്രവർത്തിക്കുന്നു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ പി.സി. തോമസ് നേതൃത്വം നൽകുന്ന കേരള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് നാഷണലിസ്റ്റും പ്രവർത്തിക്കുന്നു. പാലായും കാഞ്ഞിരപ്പള്ളിയും ചർച്ചകളിൽകേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം വൈകുന്നതിന്റെ പ്രധാന കാരണം സീറ്റ് വിഭജനത്തിനെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. കേരള കോണ്‍ഗ്രസിന്റെ തറവാട് എന്നറിയപ്പെടുന്ന പാലാ, സിറ്റിംഗ് എം എൽഎ ഡോ.ജയരാജ് മത്സരിച്ച കാഞ്ഞിരപ്പള്ളി എന്നീ സിറ്റുകളെക്കുറിച്ചുള്ള തർക്കമാണ്…
Read More