ഗ്രൗണ്ടിൽ പോര്; ഗാ​ല​റി​യി​ൽ പ്ര​ണ​യ​സാ​ഫ​ല്യം! ഇ​ന്ത്യ-​ഓ​സ്ട്രേ​ലിയ ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​നി​ടെ വ്യ​ത്യ​സ്ഥ​മാ​യ ഒ​രു പ്ര​ണ​യ സാ​ഫ​ല്യ​ത്തി​ന്‌ ഗാ​ല​റി സാ​ക്ഷി​യായി

ഇന്ത്യഓസ്‌ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടെ വ്യത്യസ്ഥമായ ഒരു പ്രണയ സാഫല്യത്തിനാണ് ഗാലറി സാക്ഷിയായത്.

കളി കാണുന്നതിനിടയില്‍ നീല ജഴ്‌സിയണിഞ്ഞ ഇന്ത്യന്‍ യുവാവ് ഓസ്‌ട്രേലിയന്‍ യുവതിക്ക് മുന്നില്‍ മുട്ടുകുത്തി മോതിരം സമ്മാനിക്കുകയായിരുന്നു.

സിഡ്‌നിയിലെ ഗാലറിയുടെ ഒന്നടങ്കം ശ്രദ്ധ പിടിച്ചുപറ്റിയാണ് റൊമാന്റിക് ത്രില്ലര്‍ പ്രൊപ്പോസല്‍ നടന്നത്. കാണികള്‍ ഒന്നടങ്കം ഈ സമയം കൈയടിച്ച് പ്രോത്സാഹിപ്പിച്ചു.

ഓസീസ് താരം ഗ്ലെയിന്‍ മാക്‌സ്‌വെല്ലും പ്രോത്സാഹനവുമായി രംഗത്തെത്തി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

 

Related posts

Leave a Comment