കഴിഞ്ഞ ദിവസം കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചു അമ്മ സംഘടനയിൽ നിന്നും രാജിവച്ച പാർവതിയെ പിന്തുണച്ചു ഷമ്മി തിലകൻ. സംഘടനയിൽ നിന്നും പുറത്ത് പോകേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും ആണെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഷമ്മി പറഞ്ഞുപാര്വതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെണ്‍കുട്ടി. അവര്‍ പുറത്തുപോകേണ്ട കാര്യമില്ല. അവര്‍ പറഞ്ഞതുപോലെ അയാള്‍ തന്നെയാണ് പുറത്തു പോകേണ്ടത്. പാര്‍വതി ചെയ്തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകന് പറയുന്നു. പുറത്താക്കാനായിട്ട് ആര്‍ക്കും തന്നെ സംഘടനയില്‍ അധികാരമില്ല. അമ്മ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയാണത്. അതില്‍ പറയുന്ന നിയമാവലികള്‍ പ്രകാരം ആരെയും പുറത്താക്കാനുള്ള അധികാരം ആര്‍ക്കും തന്നെയില്ല.…
Read MoreCategory: Today’S Special
ചീഞ്ഞ് നാറുന്ന ഭിത്തി പൊളിച്ചപ്പോൾ താഴേയ്ക്ക് വീണത് കണ്ട് ഞെട്ടി മരുമകൻ; മയക്കുമരുന്ന് രാജാവ് ചുവരിൽ ഒളിപ്പിച്ച പണത്തിന്റെ മൂല്യം കേട്ടൽ ഞെട്ടും….
ശവങ്ങൾ ചീഞ്ഞ് നാറുന്നതുപോലുള്ള ദുർഗന്ധം. ആ പഴയ ഫ്ലാറ്റിൽ താമസിച്ചുകൊണ്ടിരുന്ന നിക്കോളസ് എസ്കോബാര്‍ കുറച്ചു നാളുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. കൊളംമ്പിയന്‍ മയക്കുമരുന്ന് രാജാവും നിക്കോളാസിന്റെ അമ്മാവനുമായ പാബ്ലോ എസ്കോബാറിന്റെ പഴയ താമസസ്ഥലമായിരുന്നു ആ ഫ്ലാറ്റ്. മണം വരുന്നത് ഒരു ചുവരിന്റെ ഭാഗത്തുനിന്നാണ്. രണ്ടും കല്‍പ്പിച്ച് നിക്കോളാസ് ആ ചുവര് പൊളിച്ചു. നിക്കോളാസ് അത്ഭുതപ്പെട്ടു! 20 മില്യൺ ഡോളർ (ഏകദേശം 150 കോടി രൂപ) പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നു! ഇത് ആദ്യമായല്ല ആ ഫ്ലാറ്റിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നിക്കോളാസിന് ലഭിക്കുന്നത്. ഒരു ടൈപ്പ് റൈറ്റര്‍, സാറ്റലെറ്റ് ഫോണ്‍, സ്വര്‍ണ്ണപേന്‍, കാമറ, ഇതുവരെ ഡെവലപ്പ് ചെയ്യാത്ത ഒരു ചുരുള്‍ ഫിലിം എന്നിവ ഫ്ലാറ്റില്‍ നിന്നു ഇതിന് മുന്‍പ് ലഭിച്ചിട്ടുണ്ട്. ഫ്ലാറ്റിന്റെ ബേസ്മെന്റിലെ ചുമരില്‍ ഒളിപ്പിച്ച രീതിയിലാണ് പണവും വസ്തുക്കളും കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ രീതിയിലുള്ള…
Read Moreവളയം പിടിപ്പിക്കാൻ പഠിപ്പിക്കുന്നതിനിടെ ആശാന്റെ വികൃതികൾ; മാനസികമായി തളർന്ന പെൺകുട്ടി പുറത്ത് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഡ്രൈവിംഗ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
കായംകുളം: ഡ്രൈവിംഗ് പരിശീലനത്തിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഡ്രൈവിംഗ് സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. കായംകുളം കീരിക്കാട് വേരുവള്ളി ഭാഗം കുന്നേത്തറയിൽ അനിൽകുമാർ (53) നെയാണ് കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിലായി നടന്ന സംഭവത്തെ തുടർന്ന് മാനസികമായി തളർന്ന പെൺകുട്ടി കഴിഞ്ഞ ദിവസം നടത്തിയ കൗൺസലിംഗിലാണ് വിവരം പുറത്ത് പറഞ്ഞത്. പിന്നീട് കരീലകുളങ്ങര പോലീസിൽ പരാതി നൽകുകയും പെൺകുട്ടിയുടെ മൊഴിയെടുത്തത് പോലീസ് അന്വേഷണം നടത്തുകയുമായിരുന്നു . തുടർന്നാണ് കരീലകുളങ്ങര സി ഐ അനിൽകുമാറിന്റെ നിർദേശത്തെ തുടർന്ന്എസ് ഐ സുനുമോൻ, സുജിത്, എൽദോസ്, സി പി ഒ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമ ങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സി ഐ അനിൽകുമാർ പറഞ്ഞു.
Read Moreഏഴു മാസത്തിനുശേഷം അയ്യപ്പഭക്തര്‍ ശബരിമലയിലേക്ക്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിദിനം 250 പേര്‍ക്ക് ദര്‍ശനം; മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെ
പത്തനംതിട്ട: ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം അയ്യപ്പഭക്തര്‍ക്ക് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് ദര്‍ശനം അനുവദിക്കും. കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ മീനമാസ പൂജയ്ക്കുശേഷം അയ്യപ്പഭക്തരെ കടത്തിവിട്ടിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിദിനം 250 ഭക്തരെ വീതമാണ് തുലാമാസ പൂജാ സമയത്ത് കടത്തിവിടുന്നത്.നട ഇന്നു വൈകുന്നേരം അഞ്ചിന് തുറക്കും. ഇന്ന് പ്രത്യേക പൂജകളുണ്ടാകില്ല. നാളെ രാവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. യോഗ്യതാപട്ടികയിലുള്പ്പെട്ട ഒമ്പതുപേരാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പിനുണ്ടാവുക. മാളികപ്പുറം പട്ടികയില്‍ പത്തുപേരുണ്ടാകും. മണ്ഡലകാലം മുതല്‍ ഒരു വര്‍ഷത്തേക്കാണ് മേല്‍ശാന്തിമാരുടെ നിയമനം. നറുക്കെടുക്കുന്നതിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കൗഷിക് കെ. വര്‍മയും ഋഷികേശ് വര്‍മയും ഇന്നു പുറപ്പെടും. ഹൈക്കോടതി നിര്‍ദേശപ്രകാരം പന്തളം കൊട്ടാരം നിര്‍വാഹകസമിതിയുടെയും വലിയ തമ്പുരാന്റെയും അംഗീകാരത്തോടെയാണ് കൊട്ടാരം കുടുംബാംഗങ്ങളായ രണ്ട് കുട്ടികള്‍ക്കും ഈ നിയോഗം ലഭിച്ചിരിക്കുന്നത്. പതിവ് പൂജകള്‍ക്ക് പുറമെ ഉദയാസ്തമന പൂജ, പടിപൂജ എന്നിവ ഈ…
Read Moreകുടത്തിലും കലത്തിലും താളമിട്ട് തുടങ്ങി…ഇന്ന് തബലയിൽ തേജസ്തീർക്കുന്നത് താളവിസ്മയം; തേജസിന്റെ തബലയിലെ താളവിസ്മയം സമുഹമാധ്യമങ്ങളിൽ വൈറലാകുന്നു
നൗഷാദ് മാങ്കാംകുഴി കായംകുളം : ആദ്യമൊക്കെ വീട്ടിലെ കുടങ്ങളും കലങ്ങളും കമിഴ്ത്തി വെച്ച് പാട്ടുകൾപാടി പാട്ടിനൊപ്പം മനോഹരമായി താളം പിടിച്ചു. ഇപ്പോൾ തേജസിന്റെ വിരൾ ചലനത്തിലൂടെ തബലയിൽ വിരിയുന്നത് നാദവിസ്മയം. മനസിലെ താളങ്ങൾ ഒന്നൊന്നായി തബലയിലൂടെ വാദനം നടത്തി വിരലുകൊണ്ട് താള വിസ്മയം തീർക്കുകയാണ് ഈ സ്കൂൾ വിദ്യാർഥി.കായംകുളം ഹോളി മേരി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ തേജസ് മനോജാണ് തബലയിൽ താളവിസ്മയം തീർത്ത് ശ്രദ്ധേയനാകുന്നത്. കുട്ടിക്കാലത്ത് ക്ഷേത്രങ്ങളിലും സാംസ്ക്കാരിക മറ്റും കുടുംബത്തോടൊപ്പം പരിപാടികൾ കാണാൻ പോകുമ്പോൾ തബല വായന കണ്ട് മനസിൽ ചേക്കേറിയ താളത്തെ പിന്നീട് ഹൃദയ താളം പോലെ തേജസ് കാണുകയായിരുന്നു. തേജസിൻറ്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ തബല വാങ്ങി നൽകി കൂടുതൽ പ്രോത്സാഹനവും നൽകി. ആദ്യമായി പത്തനാപുരം ഗന്ധിഭവനിലെ ആയിരത്തോളം വരുന്ന അന്തേവാസികൾക്ക് മുമ്പിൽ തബല വാദനം നടത്തിയാണ് തേജസ് അരങ്ങേറ്റം…
Read Moreവിശ്വസിക്കാൻ പ്രയാസമോ,ഞെട്ടേണ്ട, ഞാൻ തന്നെ! ഇതല്ലല്ലോ നമ്മൾ കണ്ടിട്ടുള്ള ക്രെയ്ഗെന്ന് അത്ഭുതപ്പെടുന്നതിനൊപ്പം കടുത്തവിമർശനവും ഉയരുമ്പോൾ… ലോകത്തിലെ വലിപ്പമേറി ബോഡിബിൽഡറെക്കുറിച്ചറിയാം…
രണ്ടു മൂന്നു വർഷം മുന്‍പ് ക്രെയ്ഗിനെ കണ്ടിട്ടുള്ള പലരും അവിശ്വസനീയതയോടെ വീണ്ടും വീണ്ടും തുറിച്ചുനോക്കി. തങ്ങൾക്ക് ആളുമാറിയെന്നാണ് തോന്നുന്നത്. ഇതല്ലല്ലോ നമ്മൾ കണ്ടിട്ടുള്ള ക്രെയ്ഗ്. മെലിഞ്ഞിരുന്ന ഒരു സാധാരണക്കാരൻ ക്രെയ്ഗിനെയാണ് പരിചയം. ഇതൊരു മാരക മല്ലനാണല്ലോ… ഭീമൻ മസിലുകളുമായി ഒരു കിടിലൻ ബോഡി ബിൽഡർ… തന്നെ തുറിച്ചുനോക്കി അന്പരന്നു നിൽക്കുന്നവരെ നോക്കി ക്രെയ്ഗ് ഒരു പുഞ്ചിരിക്കും… എന്നിട്ടു പറയും സംശയിക്കേണ്ട, നിങ്ങളുടെ കെയ്ഗ് തന്നെയാണ് ഞാൻ… പക്ഷേ, പഴയ ക്രെയ്ഗ് അല്ല… രൂപവും ഭാവവും മാറിയ പുതിയ ക്രെയ്ഗ്! മനസുവച്ചാല്‍ സാധിക്കാത്തതായി ഒന്നുതന്നെയില്ല… എന്ന വാക്കുകൾ നമ്മെ ഒരിക്കൽകൂടി ഒാർമിപ്പിക്കുകയാണ് ക്രെയ്ഗ് ഗോലിയാസ് എന്ന ചെറുപ്പക്കാരൻ. ഇക്കാര്യം പറയാൻ വളരെ എളുപ്പമാണ്. എന്നാൽ, നടപ്പാക്കിയെടുക്കാൻ ഇത്തിരി വിഷമമവും. പ്രത്യേകിച്ചു ശരീരത്തിന്റെ കാര്യത്തിലാകുന്പോൾ ഒട്ടും എളുപ്പമല്ല താനും. അവിടെയാണ് ക്രെയ്ഗ് വിസ്മയം തീർത്തിരിക്കുന്നത്. 62 കിലോഗ്രാം ശരീരഭാരവുമായി മെലിഞ്ഞിരുന്ന…
Read Moreകോട്ടയത്തെ തട്ടിപ്പു സുന്ദരികൾക്ക് പലപേര് പല മേൽവിലാസം; കൊച്ചിയിലെ അങ്കിൾമാർക്ക് നിയമസാഹയം നൽകി ആലപ്പുഴയിലെ അഭിഭാഷകനും സംഘവും
കോട്ടയം: കോട്ടയം കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ പോലീസിനു ലഭിച്ചിരിക്കുന്നതു ഞെട്ടിക്കുന്ന വിവരം. തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പക്കൽ വ്യത്യസ് തമായ പേരുകളിലും മേൽവിലാസങ്ങളിലുമുള്ള നിരവധി തിരിച്ചറിയിൽ രേഖകളുള്ളതായി പോലീസ് കണ്ടെത്തി. ഇവർക്കു ആവശ്യമായ നിയമസഹായം ചെയ്തു നല്കുന്നതു ആലപ്പുഴ അരൂർ സ്വദേശിയായ അഭിഭാഷകന്റെ സംഘമാണ്.തട്ടിപ്പിനു നേതൃത്വം നല്കുന്ന സ്ത്രീയ്ക്കു പുറമേ സംഘത്തിൽപ്പെട്ട മറ്റു സ്ത്രീകൾക്കും സമാനമായ രീതിയിൽ തിരിച്ചറിയിൽ രേഖകളുണ്ടെന്നും പോലീസ് പറഞ്ഞു. പല മേൽവിലാസത്തിൽ ലഭിച്ചിരിക്കുന്ന തിരിച്ചറിയൽ രേഖകൾ പോലീസ് പരിശോധിച്ചു വരികയാണ്. സംഘത്തിൽപ്പെട്ടവർക്കും മറ്റുള്ളവരുടെ യഥാർഥ പേരും മേൽവിലാസവും അറിയില്ലെന്നും പോലീസ് പറഞ്ഞു. ഇവർക്ക് ഇത്തരത്തിൽ തിരിച്ചറയിൽ രേഖകൾ സംഘടിപ്പിച്ചു നല്കുന്ന കൊച്ചിയിലുള്ള രണ്ട് അങ്കിളുമാരാണ്. ഉന്നത ബന്ധങ്ങളുള്ള അങ്കിളുമാർ ഇവരുടെ സ്വാധീനം ഉപയോഗിച്ചാണ് തിരിച്ചറിയിൽ രേഖകൾ സംഘടിപ്പിക്കുന്നത്. വിവിധ ജില്ലകളിലായി സ്ത്രീകളുടെ സംഘം നടത്തുന്ന തട്ടിപ്പുകൾ പിടികൂടാതിരിക്കാനാണ് പല…
Read Moreഎനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്..! കഴുത്തിറങ്ങിയ വസ്ത്രം ധരിച്ച പ്രിയാ വാര്യര്‍ക്കിട്ട് ചൊറിഞ്ഞ് സദാചാരക്കാര് ! നല്ല കിടിലന്‍ മറുപടിയുമായി പ്രിയ കുട്ടൂസും…
സിനിമയില്‍ വന്നനാള്‍ മുതല്‍ ട്രോളന്മാരുടെ ഇഷ്ടതാരമാണ് പ്രിയ വാര്യര്‍. പ്രിയ വാര്യര്‍ എന്തു ചെയ്താലും അത് ട്രോളാനായി മാത്രം ഒരു വിഭാഗം ആളുകള്‍ രംഗത്തുണ്ട്. പ്രിയ വാര്യര്‍ അടുത്തിടെ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഫോട്ടോയില്‍ അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ലെഹെംഗയാണ് പ്രിയ ധരിച്ചിരിക്കുന്നത്. എന്നാല്‍ വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി എന്നും പറഞ്ഞ് പലരും താരത്തെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തു. പക്ഷെ ഇക്കുറി ട്രോളുകളെ കണ്ടില്ലെന്ന് നടിക്കാന്‍ താരം കൂട്ടാക്കിയില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയാണ് പ്രിയ നല്‍കിയിരിക്കുന്നത്. ”എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച് തീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക്…
Read Moreഇതൊരു തിരിച്ചുവരവിന്റെ കഥ; ഞാന്‍ പോയാൽ അവനാര് എന്ന ചിന്തയാണ് ആത്മഹത്യ ചെയ്യണമെന്ന പ്രേരണയിൽനിന്ന് എന്നെ പിന്തിരിപ്പിച്ചത്;വിഷാദ രോഗത്തെ അതിജീവിച്ച അനുഭവം തുറന്ന് പറഞ്ഞ് നടി സനുഷ
റെനീഷ് മാത്യുകണ്ണൂർ: തന്റെ ജീവിതത്തിൽ അധികമാരും അറിയാതെ കടന്നുപോയ സംഭവങ്ങളെക്കുറിച്ച് ഒടുവിൽ തുറന്നു പറഞ്ഞ് നടി സനുഷ. ജീവിതത്തിൽ നേരിട്ട അപ്രതീക്ഷിതമായ ചില സംഭവങ്ങൾ തന്നെ തകർത്തു. മരണത്തെക്കുറിച്ചു പോലും ആലോചിക്കുന്ന സ്ഥിതിയിലെത്തിച്ചതായി ഇന്നലെ രാത്രി പുറത്തുവിട്ട വീഡിയോയിൽ സനുഷ പറയുന്നു. വിഷാദ രോഗത്തെ അതിജീവിച്ച അനുഭവമാണ് സനുഷ പങ്കുവച്ചിരിക്കുന്നത്. കോവിഡ്, ലോക്ക്ഡൗണ്‍ തുടങ്ങിയ സമയം തന്നെ വരിഞ്ഞുമുറുക്കിയ വിഷാദവും അതിൽനിന്നു പുറത്തുകടന്നതുമൊക്കെ യൂട്യൂബ് ചാനലിലൂടെയാണ് സനുഷ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, വീഡിയോയിൽ പറഞ്ഞതിനെക്കുറിച്ചു കൂടുതൽ സംസാരിക്കാൻ താത്പര്യമില്ലെന്നും താൻ അനുഭവിച്ച കാര്യങ്ങളാണ് വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നതെന്നും സനുഷ രാഷ്ട്രദീപികയോടു പറഞ്ഞു. അതേസമയം, കൂടുതൽ പ്രതികരിച്ച് ഇതൊരു വലിയ ചർച്ചയും വാർത്തയുമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സനുഷയുടെ വാക്കുകൾ:“”കോവിഡിന്റെ തുടക്കസമയം എല്ലാം കൊണ്ടും എനിക്കു വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു. വ്യക്തിപരമായും തൊഴിൽപരമായും ഒക്കെ എന്റെ…
Read Moreകോവിഡില്‍ നിന്നു മുക്തി നേടി തമന്ന ഭാട്ടിയ ! താരത്തെ വീട്ടുകാര്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു…
തെന്നിന്ത്യന്‍ സിനിമയിലെ താരറാണി തമന്ന ഭാട്ടിയയ്ക്ക് കോവിഡ് ബാധിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ രോഗവിമുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ വിവരം ആരാധകരോടു പങ്കുവെച്ചിരിക്കുകയാണ് താരം. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കോവിഡ് ബാധിതയായ നടി ഒരാഴ്ച ആശുപത്രിയിലുംപിന്നീട് സ്വന്തം ഫ്ളാറ്റിലുമായി ക്വാറന്റൈനില്‍ തുടരുകയായിരുന്നു. 14 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ വീട്ടില്‍ മടങ്ങിയെത്തിയിരിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് വീട്ടിലേക്ക് സുഖം പ്രാപിച്ച ശേഷം മടങ്ങുന്ന തമന്നയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. അതേസമയം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വീട്ടില്‍ തമന്നയെ സ്വീകരിക്കുന്ന വീഡിയോയായുമായാണ് നടി ഇപ്പോള്‍ എത്തിയിരിക്കുന്നത്. തമന്നയ്ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് വളരെ വൈകാരികമായ സ്വീകരണമാണ് കിട്ടിയത്. സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണെന്ന് ഒക്ടോബര്‍ അഞ്ചിനാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരം ഏവരെയും അറിയിച്ചത്. തമന്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കുന്നതിനിടയില്‍ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നായിരുന്നു. ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയെങ്കിലും കൊവിഡ് മുക്തയായിരുന്നില്ല തമന്ന.…
Read More