ടിക് ടോക്കിലൂടെ പ്രശസ്തയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ താരാ കല്യാണും അന്തരിച്ച നര്‍ത്തകനും അഭിനേതാവുമായ രാജാറാമുമാണ് സൗഭാഗ്യയുടെ മാതാപിതാക്കള്‍. അടുത്തിടെയാണ് പ്രശസ്ത നര്‍ത്തകനായ അര്‍ജുനനുമായുള്ള താരത്തിന്റെ വിവാഹം ആഘോഷമായ നടന്നത്. താര കല്യാണും സൗഭാഗ്യയും അര്‍ജുനനും നൃത്തത്തില്‍ സജീവമാണ്. ഇപ്പോളിതാ സൗഭാഗ്യ പഴയ പ്രണയത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ഒരു പ്രണയം ഉണ്ടായിരിന്നുവെന്നും പക്ഷെ അത് വന്പരാജയത്തിലാണ് കലാശിച്ചതെന്നും സൗഭാഗ്യ പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ജിമ്മനോടായിരുന്നു ആദ്യ പ്രണയം. ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടത്തിലായതെന്നും എന്നാല്‍ പ്രണയം തുടങ്ങി കുറച്ചു നാള് കഴിഞ്ഞപ്പോള്‍ എല്ലാം ഓരോന്നായി കൈവിട്ട് തുടങ്ങിയെന്നും സൗഭാഗ്യ പറയുന്നു. ഒരു ലവര് എന്നതിന് ഉപരി തന്നോട് ഓരോ നിര്‍ദേശങ്ങള്‍ തരാന്‍ തുടങ്ങിയെന്നും ഫേസ്ബുക്ക്, വാട്സ്ആപ്പ് മുതലായവ ഉപേക്ഷിക്കാനും അയാള്‍ പറഞ്ഞു,പെണ്ണ് കുട്ടികള്‍ മാത്രം ഉള്ളിടത്ത് പഠിച്ച…
Read MoreCategory: Today’S Special
കീറ്റോ ഡയറ്റ് പിന്തുടരുന്നവര് ഒന്നു ശ്രദ്ധിക്കുക ! നടി മിസ്തി മുഖര്‍ജിയുടെ ജീവനെടുത്തത് കീറ്റോ ഡയറ്റിനെത്തുടര്ന്നുണ്ടായ വൃക്ക തകരാര്‍…
വണ്ണം കുറയ്ക്കാനും മറ്റുമായി പലരും പല രീതിയിലുള്ള ഡയറ്റുകളും പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വ്യാപകമായി പരീക്ഷിക്കുന്ന ഒന്നാണ് ‘കീറ്റോ’ഡയറ്റ്. ഒരു ജാപ്പനീസ് ഭക്ഷണ നിയന്ത്രണ രീതിയാണിത്. ഇഷ്ടമുള്ള ഭക്ഷണങ്ങളെയെല്ലാം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്ന സാധാരണ ഡയറ്റിന്റെ നേര് വിപരീതമാണ് കീറ്റോ ഡയറ്റ് എന്നതാണ് പലരും ഈ ഡയറ്റ് തിരഞ്ഞെടുക്കാന്‍ കാരണം. മറ്റു ഡയറ്റുകളില്‍ കൊഴുപ്പുള്ള ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുമ്പോള്‍ ഇതില്‍ കൊഴുപ്പുള്ള ഭക്ഷണങ്ങളും യഥേഷ്ടം കഴിക്കാമെന്നതാണ് പ്രത്യേകത. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് മുമ്പും പല വാര്‍ത്തകളും വന്നിട്ടുണ്ട്. പലരുടെയും ആരോഗ്യനിലയും ഇതുവഴി തകരാറിലായിട്ടുണ്ടെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസം അന്തരിച്ച നടി മിസ്തി മുഖര്‍ജിയുടെ ജീവനെടുത്തതും കീറ്റോ ഡയറ്റാണ്. വൃക്കതകരാറിനെത്തുടര്‍ന്ന് ബംഗളുരുവിലെ ആശുപത്രിയിലായിരുന്നു നടിയുടെ അന്ത്യം. കീറ്റോ ഡയറ്റാണ് നടിയുടെ ജീവനെടുത്തതെന്ന് കുടുംബം പറഞ്ഞു. 2012 ല്‍ ലൈഫ് കി തോ ലാഗ് ഗായി എന്ന ചിത്രത്തിലൂടെയാണ് മി്സ്തി ബോളിവുഡില്‍…
Read Moreവിധിയുടെ വിളയാട്ടം മാത്രമല്ല, അധികൃതരുടെ തുറക്കാത്ത കണ്ണുകളും; ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ആദിത്യയുടെ മരണം താങ്ങാനാവാതെ കുടുംബവും നാടും….
സുനറ്റ് കെ വൈ പത്തനാപുരം: കൊച്ചു കൂരയ്ക്കുള്ളില്‍ നല്ല നാളയെ സ്വപ്നം കണ്ടുറങ്ങിയവരില് ഒരാളിനിയില്ല. ചിണുങ്ങിയുള്ള ചിരിയും ആ കാല് ചിലങ്കയുടെ ശബ്ദവും എന്നേക്കുമായി നിലച്ചുവെന്ന യാഥാര്‍ഥ്യത്തോട് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനിയും പൊരുത്തപ്പെടുവാനുമായിട്ടില്ല. പടുത മൂടിയ മണ്‍കട്ടയുടെ ചുമരിനുള്ളില്‍ ആ കുഞ്ഞ് ജീവന് കവരാന്‍ വിഷപാമ്പുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നിരിക്കാം; ഒപ്പം വിധിയും. പത്താം വയസില്‍ ആദിത്യയുടെ ജീവന് പൊലിഞ്ഞതിന് കാരണം വിധിയുടെ വിളയാട്ടം മാത്രമല്ല, അധികൃതരുടെ തുറക്കാത്ത കണ്ണുകളും പ്രതിക്കൂട്ടിലാണ്. അടച്ചുറപ്പും സുരക്ഷിതത്വവുമില്ലാത്ത ആ കൂരയാണ് തണുത്തു മരവിച്ച മരണത്തെ ഈ കുഞ്ഞ് ജീവനിലേക്കാകര്ഷിച്ചതിന് കാരണം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മാങ്കോട് അംബേദ്കർ ഗ്രാമത്തിൽ ചരുവിള പുത്തൻവീട്ടിൽ രാജീവ് – സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് സ്വപ്നങ്ങള്‍ ബാക്കിയാക്കി വിടവാങ്ങിയത്. വീട്ടിൽ മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം കിടന്നുറന്നുകയായിരുന്ന ആദിത്യയെ ശനിയാഴ്ച രാവിലെ ആറോടെയാണ് പാമ്പ് കടിയേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പത്തനാപുരത്തെയും…
Read Moreഇന്നിപ്പോള്‍ തുടയും കാലും ഒക്കെ കാണിച്ചു കൊണ്ടിരിക്കുന്ന ഈ ദത്തുപുത്രിയില്‍ നിന്ന് നമ്മള് എന്താണ് കണ്ടുപഠിക്കേണ്ടത് ! ഹനാനെ പരിഹസിച്ച് ദയ അശ്വതി…
കുടുംബം പോറ്റാന്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന് എന്ന പെണ്‍കുട്ടിയെ കേരളം മറക്കില്ല. ഹനാന്റെ ദുരിതസ്ഥിതി കണ്ട് കേരള സര്‍ക്കാര്‍ പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നു. എന്നാല്‍ ഹനാനെതിരേ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ്ബോസിലൂടെ പ്രശസ്തയായ ദയ അശ്വതി. തന്റെ ലൈവ് വീഡിയോയിലാണ് ദയ അശ്വതി ഹനാനെ വിമര്‍ശിച്ചിരിക്കുന്നത്. ദയയുടെ വീഡിയോയില്‍ പറയുന്നതിങ്ങനെ…ഇന്നത്തെ വിഷയം എന്തെന്ന് പറഞ്ഞു കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ഹനാനെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ ദത്തുപുത്രി ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തതാണ് ഞങ്ങളൊന്നിച്ച് ഫോട്ടോ എടുത്തിട്ടുണ്ട്. സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റായി ആ കുട്ടി വന്നിട്ടുണ്ട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. എനിക്ക് അന്നൊന്നും ഒരു ഫീലും തോന്നിയിട്ടില്ല. കുട്ടിക്ക് ചെവി കേള്ക്കാത്തതാണെന്നോ ഒന്നും തോന്നിയിട്ടില്ല. അന്നൊന്നും എന്നോട് ഒരു വിഷമവും പറഞ്ഞില്ല. അപ്പോള്‍ ആ സത്യസന്ധമായ കാര്യങ്ങള്‍ ഞാന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞപ്പോള്‍ എന്നെ കുറെ പേര് എന്നെ വലിച്ചുകീറി ഒട്ടിച്ചു. ഇന്ന് ഒരു…
Read Moreകൈയ്യടിക്കെടാ മക്കളേ…ഇതാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ! പഠനം മുടങ്ങിയ കുട്ടികളെ സഹായിക്കാന്‍ ടവര്‍ സ്ഥാപിച്ചു നല്കി സോനു സൂദ്
കോവിഡ് കാലത്ത്സ്കൂളുകള് എല്ലാം അടഞ്ഞു കിടക്കുന്നതിനാല്‍ കുട്ടികളെല്ലാം ഓണ്‍ലൈന്‍ പഠനത്തിലാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും നിരവധി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം സാധ്യമാകാതെ വരുന്നു. ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സിനിമാതാരങ്ങളുള്‍പ്പെടെ നിരവധി ആളുകള്‍ സജീവമായി രംഗത്തുണ്ട്. ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒരാളാണ് ബോളിവുഡ് താരം സോനു സൂദ്. ലോക് ഡൗണില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ് ഒരുക്കി നല്കിയ നടന് ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ജോലിനഷ്ടപ്പെട്ടവര്‍ക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കും ചികിത്സിക്കാന്‍ പണമില്ലാത്ത നിര്‍ധനര്‍ക്കും സാമ്പത്തിക സഹായം നല്‍കിയത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ വീണ്ടും സഹായവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മൊബൈല്‍ നെറ്റ് വര്‍ക്ക് കാര്യക്ഷമമല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തകരാറിലായ കുട്ടികള്‍ക്ക് ടവര്‍ സ്ഥാപിച്ച് നല്‍കിയാണ് സോനു ഇത്തവണ നന്മയുടെ വെളിച്ചം തെളിച്ചത്. ഹരിയാനയിലെ മോര്‍നിയിലുള്ള ദാപന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്…
Read Moreമരിക്കുന്നതിനു മുമ്പെങ്കിലും എന്തെങ്കിലും നടക്കുമോടേ… തന്റെ വിവാഹം നടക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് ജോത്സ്യനോട് ചോദിച്ച് സല്മാന് ഖാന്…
ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്ലറാണ് സല്മാന് ഖാന്. അഭിനയിക്കുന്ന പടങ്ങളെല്ലാം ഹിറ്റാകുന്ന അപൂര്‍വം താരങ്ങളിലൊന്നാണ് സല്ലു. എന്നിരുന്നാലും സല്‍മാന്റെ വിവാഹം നടന്നു കാണാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. സംഗീത ബിജ്ലാനി, ഐശ്വര്യ റായ്, കത്രീന കൈഫ് തുടങ്ങി ഹംഗേറിയന്‍ നടി ലൂലിയ വാഞ്ചുര്‍ വരെ സല്‍മാന്റെ പ്രേമഭാജനമായി. എന്നാല്‍ ഒന്നും സഫലമായില്ല. തനിക്കൊപ്പം വളര്‍ന്നു വന്ന ഷാരൂഖ് ഖാനെയും അമീര്‍ ഖാനെയും പോലെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന്‍ സല്മാന് തയ്യാറായില്ല. പ്രായം 53 ആയെങ്കിലും സല്‍മാന്റെ വിവാഹം ഏവരും ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ ജീവിതത്തില്‍ ആദ്യമായി സല്മാന് ഖാന് തന്നെ മുന്‍കൈ എടുത്ത് വിവാഹകാര്യം പൊതുവേദിയില്‍ സംസാരവിഷയമാക്കി. ബിഗ് ബോസിന്റെ 14-ാം സീസണില്‍ ആണ് സംഭവം. ഷോയിലെ മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നതിനിടെ ആയിരുന്നു സംഭവം ഉണ്ടായത്. ജോത്സ്യന് പണ്ഡിറ്റ് ജനാര്‍ദന്‍ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സല്മാന് ഖാന്റെ…
Read Moreഅടിച്ച് ഫിറ്റായപ്പോള്‍ കൂട്ടുകാരുടെ വെല്ലുവിളി സ്വീകരിച്ചു ! വാഷിംഗ് മെഷീനില്‍ കയറിയ പെണ്‍കുട്ടിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി;വീഡിയോ കാണാം…
കുട്ടികള്‍ കാണിക്കുന്ന അബദ്ധങ്ങള്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് തലവേദനയാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒന്നു മറിയാത്ത കൊച്ചുകുട്ടിയല്ല ഇവിടെ വികൃതിത്തരം കാട്ടിയത് മറിച്ച് 21 വയസുള്ള ഒരു യുവതിയാണ് എന്നു മാത്രം. വാഷിംഗ് മെഷീനുള്ളില്‍ കുടുങ്ങിയ റോസീ കോള്‍ എന്ന പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ബ്രിട്ടീഷ് സ്വദേശിയായ റോസിയും സുഹൃത്തുക്കളും അല്പം മദ്യപിച്ചിരുന്നു. ശേഷം വര്‍ത്തമാനത്തിനിടയില്‍ ചെറിയൊരു വെല്ലുവിളിയും നടന്നു. വാഷിംഗ് മെഷീനുള്ളില്‍ കയറിയിറങ്ങുക. മദ്യലഹരിയില്‍ സംഗതി എളുപ്പമാണെന്നു വിചാരിച്ച റോസി വാഷിംഗ് മെഷീനില്‍ കയറി ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ വാഷിംഗ് മെഷീന്റെ ഡ്രൈയറില്‍ കുടുങ്ങുകയായിരുന്നു. സുഹൃത്തുക്കളും റോസിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയര്‍ഫോഴ്സിനെ വിളിക്കുകയായിരുന്നു. റോസി വാഷിംഗ് മെഷീനകത്ത് കുടുങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. താന്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ കഴിയാതിരുന്നതിനെ തുടക്കത്തില്‍ സുഹൃത്തുക്കള്‍ കളിയായാണ് എടുത്തതെന്ന്…
Read Moreസ്ത്രീകള്‍ കാലില്‍ ചരടു കെട്ടുന്നതിന്റെ രഹസ്യം അറിയാമോ ? ഇങ്ങനെ ചെയ്യുന്നത് വെറുതെയല്ല; കാലില്‍ ചരടു കെട്ടുന്നതിനു പിന്നിലെ രഹസ്യം ഇതാണ്…
പലരുടെയും കാലുകളില്‍ കറുത്ത ചരട് കെട്ടിയിരിക്കുന്നത് കണ്ട് ഇത് എന്തിനാണെന്ന് സ്വയം ചോദിച്ചിട്ടുള്ളവരാണ് നമ്മള്. ഇത് ചുമ്മാ ഫാഷനാണെന്ന് കരുതി ആ ചോദ്യം സ്വയം ഒടുക്കുകയും ചെയ്യും. കറുത്ത ചരട് കെട്ടിയിരിക്കുന്ന സുന്ദരികളായ പെണ്‍കുട്ടികളുടെ കാലുകള്‍ ഒരിക്കലെങ്കിലും ശ്രദ്ധിക്കാത്തവരുണ്ടാവില്ല. അതിനാല്‍ തന്നെ അതിനെ അനുകരിക്കാനും പലര്‍ക്കും ഒരു താല്പര്യമുണ്ടാവും. എന്നാല്‍ ഇങ്ങനെയുള്ള പലരും ഇതിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞു കൊണ്ടാണോ അനുകരിക്കുന്നത് എന്നു ചോദിച്ചാല്‍ അല്ലെന്നു പറയേണ്ടി വരും. എന്നാല്‍ ഇനി ഇതിന്റെ പ്രയോജനം കൂടി മനസിലാക്കി കറുത്ത ചരട് കാലില്‍ അണിയാന്‍ ഒരുങ്ങാം. നിങ്ങള്‍ക്ക് പെക്കിളില് വേദനയുണ്ടെങ്കില്‍, അതായത് നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്റെ തള്ള വിരലില്‍ കെട്ടിയാല്‍ വേദനയുണ്ടെങ്കില്‍ ശമിക്കപ്പെടുമെന്നും പീന്നിട് അത് കാലിന്റെ തള്ള വിരലില്‍ തന്നെ ധരിച്ചാല്‍ ഭാവിയില്‍ ഇങ്ങനെയുള്ള വേദന വരില്ലെന്നും പറയപ്പെടുന്നു. ചിലപ്പോള്‍…
Read Moreസംവിധായകനെ ഇന്റർവ്യൂ ചെയ്യാൻ വന്നു, പിന്നെ നായികയായി! പിന്നാമ്പുറ കഥകൾ തുറന്ന് പറയുകയാണ് ബാലചന്ദ്ര മേനോൻ
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ആനി. വളരെ കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തിരുന്നുള്ളു എങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളായിരുന്നു. 1993 ൽ പുറത്തിറങ്ങിയ അമ്മയാണേ സത്യം എന്ന ബാലചന്ദ്ര മേനോന്റെ ചിത്രത്തിലൂടെയാണ് ആനി സിനിമാരംഗത്ത് എത്തിയത്. ആ സിനിമ പ്രവേശനത്തിന്റെ പിന്നാന്പുറ കഥകൾ തുറന്ന് പറയുകയാണ് ബാലചന്ദ്ര മേനോൻ. അമ്മയാണേ സത്യം എന്ന സിനിമയിൽ രണ്ടു വേഷങ്ങളിൽ ആനി എത്തി. ആണ്‍വേഷത്തിൽ രാമനായും പെണ്‍വേഷത്തിൽ പാർവതിയായുമാണ് ആനി എത്തിയത്. ആനി എന്നെ തേടി എത്തിയത് അഭിനയിക്കാൻ വേണ്ടിയല്ല, മറിച്ച് വെറുതെ ഒരു ഇന്റർവ്യൂ ചെയ്യാൻ വേണ്ടിയായിരുന്നു. പിന്നീട് അമ്മയാണേ സത്യത്തിൽ നായികയായി മാറുകയായിരുന്നു.- ബാലചന്ദ്രമേനോൻ പറയുന്നു. മലയാള സിനിമയിൽ ബാലചന്ദ്ര മേനോൻ എന്ന പ്രതിഭയുടെ സംഭാവനകൾ വളരെ വലുതാണ്. നിരവധി നായികമാരെ മലയാളത്തിനു സമ്മാനിച്ച സംവിധായകനും നായകനുമാണ് മേനോൻ. ലിസി, ശോഭന, പാർവതി, ഉഷ, കാർത്തിക, ആനി,…
Read Moreമിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി! നടി ശരണ്യക്കു ചികിത്സ ഒരുക്കി പീസ് വാലി; പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു ശരണ്യ
കോതമംഗലം: നടി ശരണ്യക്ക് ചികിത്സ ഒരുക്കി നെല്ലിക്കുഴി പീസ് വാലി. ബ്രെയിൻ ട്യൂമറിനുള്ള സർജറിക്കു ശേഷം ശരീരം തളർന്നുപോയ ശരണ്യ ശശി രണ്ടു മാസം മുന്‍പാണ് കോതമംഗലം നെല്ലിക്കുഴി പീസ് വാലിയിൽ എത്തുന്നത്. മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി. ചോട്ടാ മുംബൈ, ബോംബെ, മാർച്ച് 12 എന്നീ സിനിമകളിൽ മോഹൻലിനോടും മമ്മൂട്ടിയോടുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ബ്രെയിൻ ട്യൂമർ ബാധിച്ചതിനെത്തുടർന്ന് 2012 മുതൽ ഏഴു തവണ തിരുവനന്തപുരം ശ്രീചിത്രയിൽ സർജറിക്ക് വിധേയയായിരുന്നു. ഏഴാമത്തെ സർജറിക്കു ശേഷമാണ് ശരീരം പൂർണമായും തളർന്നു പോയത്. ശരീരം തളർന്നുപോയ ശരണ്യക്ക് പീസ് വാലിയിലെ ചികിത്സയിലൂടെ വളരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. രണ്ട് മാസം മുന്‍പ് ട്രോളിയിൽ കിടത്തിയാണ് ശരണ്യയെ പീസ് വാലിയിൽ എത്തിച്ചത്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു ശരണ്യ. ഇപ്പോൾ ഓർമയും തിരിച്ചു കിട്ടിയിട്ടുണ്ട്. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യയും…
Read More