മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ 1989ല്‍ പുറത്തിറങ്ങിയ ‘ദശരഥം’ എന്ന ചിത്രം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സിനിമയാണ്. അക്കാലത്ത് അത്ര പരിചിതമല്ലാത്ത ഒരു സംഭവമാണ് സിനിമ പറഞ്ഞത്. അതിനാല്‍ തന്നെ അക്കാലത്ത് സിനിമ അത്ര ചര്‍ച്ചയായതുമില്ല. എന്നാല്‍ പിന്നീട് ചിത്രം വലിയ ചര്‍ച്ചയായി. വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകാന്‍ ഒരുങ്ങുന്ന രാജീവ് മേനോന്റെ കഥയാണ് ചിത്രം പറഞ്ഞത്. നായകനായി വേഷമിട്ടത് മോഹന്‍ലാലാണ്. കൃത്രിമ ബീജസങ്കലനത്തിനായി മോഹന്‍ലാല്‍ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ കട്ട് ചെയ്ത് കളഞ്ഞ സീനാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മോഹന്‍ലാലിനൊപ്പം സുകുമാരനും മുരളിയുമാണ് ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തിരക്കഥാകൃത്തും സബ്ടൈറ്റിലറുമായ വിവേക് രഞ്ജിത്താണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ദശരഥത്തിലെ ഈ രസകരമായ സീന്‍ നിങ്ങള്‍ ടിവിയില്‍ കാണാനിടയില്ല, ചില കാരണങ്ങളാണ് അത് കട്ട് ചെയ്തിരുന്നു എന്ന് വിവേക് ട്വിറ്ററില്‍ കുറിച്ചു. മോഹന്‍ലാലിന്റെയും സുകുമാരന്റെയും മാസ്മരിക പ്രകടനം.…
Read MoreCategory: Today’S Special
ഇപ്പോള്‍ എങ്ങനെയാണോ കാര്യങ്ങളൊക്കെ മുന്നോട്ട് പോകുന്നത് അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ് ! വിവാഹത്തെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് വിഗ്നേഷ് ശിവന്…
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ഈ വര്‍ഷം തന്നെ വിവാഹിതയായേക്കുമെന്ന് സൂചന. പലതവണ വിവാഹ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും നയന്‍സും കാമുകന് വിഗ്നേഷും ഇതേക്കുറിച്ച് ഇന്നേവരെ പ്രതികരിച്ചിരുന്നില്ല എന്നാല്‍ ഇപ്പോള്‍ ആദ്യമായി വിഗ് നേഷ് തന്റെ വിവാഹ വാര്‍ത്തയോടു പ്രതികരിച്ചിരിക്കുകയാണ്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് വിഘ്നേഷ് മനസു തുറന്നത്.’വിവാഹ വാര്‍ത്തകള്‍ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങള്‍ ഇരുവര്‍ക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. മാത്രമല്ല ഇപ്പോള്‍ എങ്ങനെയാണോ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത് അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്’ വിഘ്നേശ് പറയുന്നു. തങ്ങളൊന്നിച്ചുള്ള പ്രണയകാലം മടുത്താലുടനെ വിവാഹിതരാകുമെന്നും ഹാസ്യരൂപേണ വിഘ്നേശ് പ്രതികരിച്ചു. വിഘ്നേഷിന്റെ ആദ്യ ചിത്രം നാനും റൗഡി താനിന്റെ സെറ്റില്‍ വച്ചാണ് നയന്‍സും വിഘ്നേഷും പ്രണയത്തിലാവുന്നത്. വിഘ്നേഷിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. ജീവിതത്തില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത്…
Read Moreമഹേഷ് ഭട്ട് ബോളിവുഡിലെ ഷുഗര്‍ ഡാഡി ? റിയയുമായുള്ള ചാറ്റ് പുറത്തായതിനു പിന്നാലെ 16 വയസുണ്ടായിരുന്ന ജിയ ഖാനുമൊന്നിച്ചുള്ള വീഡിയോ വിവാദമാകുന്നു…
ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന മുതിര്‍ന്ന സംവിധായകന് മഹേഷ് ഭട്ടിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍. സുശാന്തിന്റെ കാമുകി റിയ ചക്രബോര്‍ത്തിയും മഹേഷും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സുശാന്തുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ റിയയ്ക്ക് ധൈര്യം പകരുന്നതായിരുന്നു മഹേഷിന്റെ വാക്കുകള്‍. ഇതിന്റെ ചൂട് ആറും മുമ്പേ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത് ഒരു വീഡിയോയാണ്. മഹേഷ് ഭട്ടും അന്തരിച്ച ബോളിവുഡ് നടി ജിയാ ഖാനും ഒന്നിച്ചുള്ള ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. 2004ല്‍ പകര്‍ത്തിയതെന്ന് പറയപ്പെടുന്ന വീഡിയോയില്‍ അന്ന് ജിയയ്ക്ക് 16 വയസാണ് പ്രായമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു. 2007ല്‍ രാം ഗോപാല്‍ വര്‍മ ചിത്രം നിശബ്ദിലൂടെയാണ് ജിയ ഖാന് അഭിനയരംഗത്തെത്തുന്നത്. 2004ല്‍ റിലീസ് ചെയ്ത തുംസ നഹിന് ദേഖ എന്ന ഇമ്രാന് ഹാഷ്മി ചിത്രത്തില്‍…
Read Moreകോട്ടയംകാരൻ പയ്യനും അമേരിക്കൻ പെൺകുട്ടിയും പിന്നെ അവരുടെ യാത്രകളും; മലയാള സിനിമാചരിത്രത്തിലാദ്യമായി മിനി സ്ക്രീനിലെത്തുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്റെ വിശേഷങ്ങളിലൂടെ ജിയോ ബേബി….
ടി.ജി.ബൈജുനാഥ്കോവിഡ് ഭീതിയിൽ ജനം യാത്രകൾക്കു മടിക്കുന്ന വർത്തമാനകാലത്ത് യാത്രകളിലൂടെ കഥ പറയുന്ന ഒരു സിനിമ വരുന്നു… ജിയോ ബേബി സംവിധാനം ചെയ്ത ഫണ്‍ – ട്രാവൽ – റൊമാന്റിക് എന്റർടെയ്നർ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. മലയാള സിനിമാചരിത്രത്തിലാദ്യമായി മിനി സ്ക്രീനിലാണ് സിനിമയുടെ റിലീസ്…ഓണത്തിന് ഏഷ്യാനെറ്റിൽ. കേരളം മുതൽ കാഷ്മീർ വരെ ബുള്ളറ്റിൽ കറങ്ങുന്ന ഒരു കോട്ടയംകാരൻ പയ്യന്റെയും ഒരു അമേരിക്കൻ പെൺകുട്ടിയുടെയും കഥ. ടോവിനോയും അമേരിക്കൻ നടി ഇന്ത്യ ജാർവിസുമാണ് പ്രധാന വേഷങ്ങളിൽ.“ വർഷങ്ങളായി ചെയ്യണമെന്ന് ആഗ്രഹിച്ച് ഏറെ നടന്മാരുടെയും പ്രൊഡ്യൂസർമാരുടെയും പുറകേപോയ സിനിമയാണ് ഇപ്പോൾ ടോവിനോയിലൂടെ സംഭവിച്ചത്. എന്റെ ആദ്യചിത്രമായി ചെയ്യാനിരുന്ന വലിയ പ്രോജക്ടാണിത്. ” ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ജിയോ ബേബി സംസാരിക്കുന്നു. ടോവിനോആദ്യമായി സിനിമ ചെയ്യാൻ ശ്രമിച്ചപ്പോൾ ഒരാർട്ടിസ്റ്റിന്റെ ഡേറ്റ് കിട്ടാനും സിനിമയുടെ കാര്യങ്ങളെല്ലാം അനുകൂലമായി വരാനും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു.…
Read Moreഅവിശ്വാസ പ്രമേയം: കൊണ്ടും കൊടുത്തും നേതാക്കള്‍; സൈബര്‍ ലോകത്ത് ‘വെടിക്കെട്ട് ‘ തീർത്ത് സൈബർ പോരാളികൾ…
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇടതുസര്‍ക്കാരിനെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ യുദ്ധം. ആരാധകർ തങ്ങളുടെ രാഷ്ട്രീയ നേതാക്കളുടെ പ്രസംഗം വേര്‍തിരിച്ചെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണിപ്പോള്‍. ഇന്നലെ നിയമസഭാസമ്മേളനം ആരംഭിച്ചതു മുതല്‍ ഇതാണ് അവസ്ഥ. സ്വരാജ് എംഎല്‍എയുടെ പ്രസംഗത്തെ തീപ്പൊരിയൊന്നും അവിശ്വാസം കൊണ്ടുവന്നവരുടെ അടിയന്തിരം നടത്തിയെന്നും സിപിഎം അനുകൂലികള്‍ പറയുമ്പോള്‍ ആയിരം സ്വരാജിന് അര ഷാജി, എന്ന രീതിയിലാണ് ഷാജി എംഎല്‍എയുടെ പ്രസംഗം ചൂണ്ടിക്കാട്ടി യുഡിഎഫ് പ്രവര്‍ത്തകര്‍ അരങ്ങുവാഴുന്നത്. എംഎല്‍എമാരായ ഷാഫി പറമ്പിലിനും സ്വരാജിനും ലൈക്കോട് ലൈക്കാണ്. പാസാകാന്‍ പോകുന്നത് ഡല്‍ഹിയിലെ അവിശ്വാസം എന്ന തലക്കെട്ടോടെയാണ് സ്വരാജിന്റെ പ്രസംഗം വൈറലാകുന്നത്. കിളി പോയി ഇരിക്കുന്ന പിണറായിയെ ഒന്ന് കാണിക്കാവോ എന്ന തലക്കെട്ടോടെ ഷാഫിയുടെ പ്രസംഗവും സോഷ്യല്‍ മീഡിയയിലുണ്ട്. രാവിലെ മുതല്‍ ചാനലുകളിലെ സംപ്രേക്ഷണം കണ്ടിരുന്ന പ്രവര്‍ത്തകര്‍ പുതിയ രാഷ്്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സൈബര്‍…
Read Moreഎന്നാലും ആമസോണേ… ഇതൊരു ഒന്നൊന്നര പാക്കേജായിപ്പോയി! ഓര്‍ഡര്‍ ചെയ്ത് തലയണ വീട്ടില്‍ എത്തി; പാക്കേജ് ഒപ്പിട്ടു വാങ്ങാന്‍ വീടിന് മുന്നിലെത്തിയ യുവതി ഞെട്ടി
തക്കാളിപ്പെട്ടിക്ക് ഗോദറേജിന്റെ പൂട്ട് എന്നെക്കെ കേട്ടിട്ടുണ്ട്. എന്നാൽ അതിനെയും കടത്തിവെട്ടുന്ന ഒരു കാര്യമാണ് ഓൺലൈൻ വില്പനക്കാരായ ആമസോൺ ഇഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷയറിലെ ബുഷെ ടൗണിൽ താമസിക്കുന്ന ക്ലാര റമിംഗ്ടണിനോട് ചെയ്തത്. സംഭവം മറ്റൊന്നുമല്ല ക്ലാര ആമസോൺ വെബ്സൈറ്റിൽ കയറി ഒരു തലയണ ഓർഡർ ചെയ്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തലയണയുമായി പാക്കേജ് വീട്ടിലെത്തി. പാക്കേജ് ഒപ്പിട്ടുവാങ്ങാൻ വീടിന് മുൻവശത്ത് എത്തിയ ക്ലാര പക്ഷേ ഞെട്ടി. കാരണം മറ്റൊന്നുമല്ല, ക്ലാരയുടെ അത്രയും വലിപ്പമുള്ള (ഏകദേശം അഞ്ച് അടിയോളം) കാഡ്ബോർഡ് പെട്ടിയാണ് പാഴ്സലായി വീട്ടിലെത്തിയത്. ആമസോൺകാർക്ക് അഡ്രസ് മാറിപ്പോയതാണെന്നാണ് ക്ലാര ആദ്യം കരുതിയത്. പാഴ്സലിലെ അഡ്രസ് പരിശോധിച്ചപ്പോൾ അത് ക്ലാരയുടേത് തന്നെയായിരുന്നു. ഇനിയിപ്പോൾ താൻ ഓർഡർ ചെയ്ത തലയണയുടെ എണ്ണം കൂടിപ്പോയോ എന്നു കരുതി ഓർഡർ ചെക്ക് ചെയ്തെങ്കിലും അതിൽ ഒരെണ്ണം മാത്രമായിരുന്നു കാണിച്ചത്. എങ്കിൽ പിന്നെ പാക്കേജിംഗിൽ പറ്റിയ പിഴവായിരിക്കും…
Read Moreപ്രണയ വൈറസ് പിടിച്ചാൽ! 19കാരിയുടെ പ്രണയത്തിനു മുന്നില്‍ 65കാരന് മേയര്‍ വീണു; ഇരുവരും പരിചയപ്പെടുന്നത് മൂന്ന് വര്‍ഷം മുമ്പ്…
കേരള രാഷ്ട്രീയത്തിൽ സ്വപ്നയെന്ന സ്ത്രീയുണ്ടാക്കികൊണ്ടിരിക്കുന്ന കോലാഹലം ചെറുതല്ല. ഇംഗ്ലണ്ടിലെ ബ്രിഡ്ലിംഗ്ടണിലും ഒരു യുവതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊടുന്പിരികൊണ്ടിരിക്കുകയാണ്. ഒരു കൗൺലിസറുടെ വിവാഹമാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈസ്റ്റ് യോർക്കിലെ ബ്രിഡ്ലിംഗ്ടണിലെ മുൻ മേയർ ജോൺ കോപ്സി എന്ന 65 വയസുകാരനാണ് കഥയിലെ നായകൻ. 22 വയസുള്ള ഡെയ്സി ടോംലിൻസണാണ് നായിക. ഇരുവരുടെയും വിവാഹമാണ് ഇപ്പോൾ ബ്രിഡ്ലിംഗ്ടണിലെ സംസാര വിഷയം. മൂന്നു വർഷം മുന്‍പ് മേയറായിരിക്കുന്പോഴാണ് കോപ്സി ഡെയ്സിയെ പരിചയപ്പെടുന്നത്. കാർഷിക സർവകലശാലയിലെ വിദ്യാർഥിയായിരുന്നു അവർ. വൈകാതെ ഇരുവരും ഒരുമിച്ചായി താമസം. കഴിഞ്ഞ ദിവസമായിരുന്നു ഇരവരുടെയും വിവാഹം. കോപ്സിയും വിരമിച്ച നഴ്സ് ജാക്വിയും (66) 1980 ൽ വിവാഹിതരായെങ്കിലും 1992 ൽ വിവാഹമോചനം നേടി. ജോൺ വീണ്ടും വിവാഹം കഴിച്ചുവെങ്കിലും പരാജയപ്പെട്ടപ്പോൾ വീണ്ടും ജാക്വിയെ വിവാഹം ചെയ്തു. ഡെയ്സിയെ പരിചയപ്പെട്ടതോടെ 2017ൽ ജാക്വിയെ ഉപേക്ഷിച്ചു. തന്റെ ചെറുമകളാകാൻ…
Read Moreകാമുകനെ തേടി കെണിയിലേക്ക്..! നിർഭയ കഴിഞ്ഞപ്പോൾ നാം കരുതി, ഇനി ഇത്തരമൊന്നു സംഭവിക്കില്ലെന്ന്, എന്നാൽ ഒന്നും മാറിയിട്ടില്ല; മനഃസാക്ഷി മരവിപ്പിക്കുന്ന ചില സംഭവങ്ങളിലേക്ക്…
ഒരു ഗ്രാമപ്രദേശത്തു ജനിച്ചു വളർന്ന ജെസി എന്ന പെൺകുട്ടി റോംഗ് നന്പരിലൂടെ വിഷ്ണു എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതോടെ ജെസി വിഷ്ണുവിനെ നേരിൽ കാണുന്നതിനായി ഒറ്റയ്ക്കു കോഴിക്കോട്ടേക്കു വണ്ടി കയറുന്നു. എന്നാൽ, ആത്മാർഥമായി തന്നെ പ്രണയിക്കുന്നയാളെ കാണാനെത്തുന്ന ജെസിയെ കാത്തിരിക്കുന്നതു വലിയ പരീക്ഷണങ്ങളാണ്. അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന പ്രതിസന്ധികളിലൂടെ കടന്നു പോകേണ്ടി വരുന്ന ജെസി അതിൽ തളരാതെ കരുത്തോടെ മുന്നോട്ടു പോകാൻ തീരുമാനിക്കുന്നു. മുസ്തഫ സംവിധാനം ചെയ്ത കപ്പേള എന്ന ചിത്രത്തെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. അന്നാ ബെന്നും റോഷനും ശ്രീനാഥ് ഭാസിയുമെല്ലാം തകർത്തഭിനയിച്ച ഈ ചിത്രം അച്ഛനമ്മമാർക്കും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമെല്ലാമുള്ള ഒരു മുന്നറിയിപ്പായിരുന്നു. സിനിമാക്കാര്യമെന്തിനാണ് ഇവിടെ പറയുന്നത് എന്നു ചിന്തിക്കാൻ വരട്ടെ. കപ്പേളയോട് എവിടെക്കെയോ സാദൃശ്യമുള്ള എന്നാൽ, സിനിമയല്ല ജീവിതമെന്ന് ഓർമിപ്പിക്കുന്ന ഒരു സംഭവത്തെക്കുറിച്ചു പറയുന്നതിനു മുൻപുള്ള ആമുഖം മാത്രമാണിത്. പ്രണയവഴിയിൽ 2019 ജൂണിൽ…
Read Moreമലയാളമണ്ണിനെ പിരിയാൻ മടിച്ച് കൊതുമ്പന്നങ്ങള്‍..! വിരുന്നുകാരായി എത്തിയ 27ഓളം കൊതുമ്പന്നങ്ങളാണ് ഇപ്പോള്‍ കുമ്പളങ്ങിക്കാരായത്
കൊച്ചി: ദേശാടനകാലം കഴിഞ്ഞിട്ടും മലയാള മണ്ണിനെ വിട്ടുപിരിയാനാകാതെ പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങള്‍ (സ്പോട്ട് ബില്‍ഡ് പെലിക്കന്‍) കുമ്പളങ്ങിയില്‍ ദൃശ്യവിരുന്നാകുന്നു. മഞ്ഞുകാലം ആരംഭിക്കുമ്പോള്‍ യൂറോപ്പില്‍ നിന്ന് ദേശാടനം നടത്തി ദക്ഷിണേന്ത്യയിലേക്കും ശ്രീലങ്കയിലേക്കും മറ്റുമെത്തുന്ന ഇവ കഴിഞ്ഞ ഡിസംബര്‍ മുതല്‍ കുമ്പളങ്ങി കണ്ടക്കടവ് ഭാഗത്ത് ഇപ്പോള്‍ സ്ഥിരംകാഴ്ചയാണ്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ കുമ്പളങ്ങി കണ്ടക്കടവ് പ്രദേശം അടയ്ക്കുകയും ആള്സഞ്ചാരമില്ലാതായപ്പോഴുമാണ് പ്രശാന്തസുന്ദരമായ ആവാസവ്യവസ്ഥയിൽ ഇവ താമസമാക്കിയത്. വിരുന്നുകാരായി എത്തിയ 27ഓളം കൊതുമ്പന്നങ്ങളാണ് ഇപ്പോള്‍ കുമ്പളങ്ങിക്കാരായത്. ഇവിടുത്തെ ജലാശയത്തില്‍ മീന്‍ പിടുത്തവും നീന്തിക്കുളിയുമായി ആഘോഷത്തിലാണിവ. ജലാശയപക്ഷികളായ പെലിക്കനുകളിലെ വലുപ്പം കുറഞ്ഞ വിഭാഗമാണ് കുമ്പളങ്ങി കണ്ടക്കടവില്‍ എത്തിയിരിക്കുന്ന പുള്ളിച്ചുണ്ടന്‍ കൊതുമ്പന്നങ്ങള്‍. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് ഇവയുടെ പ്രജനനകാലം. കുഞ്ഞുങ്ങള്‍ പിറന്നു പറക്കാറാകുമ്പോള്‍ മേയ് അവസാനത്തോടെ ഇവ കുമ്പളങ്ങി വിടാറാണ് പതിവ്. ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും ആഴം കുറഞ്ഞതും മത്സ്യസമൃദ്ധവുമായ ജലാശയങ്ങള്‍ തേടിയാണ് ഇവയെത്തുന്നത്. ജലാശയങ്ങള്‍ക്ക് സമീപത്തെ…
Read Moreആ വീഡിയോ കണ്ടാൽ ആരും നെഞ്ചത്ത് കൈവയ്ക്കും; വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ ഭാഗ്യവാൻ കൊല്ലം ചവറയിലെ കുമാർ; ലോകം ഞെട്ടലോടെ കണ്ട വീഡിയോ കാണാം…
ചവറ: വാഹനാപകടത്തിൽ നിന്നും കാൽ നടയാത്രക്കാരന്റെ ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്.സംഭവം നവ മാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്നു. ചവറ തട്ടാശേരിയ്ക്ക് സമീപമുള്ള സിസിടിവി യിൽ പതിഞ്ഞ ആരെയും അൽഭുതപ്പെടുത്തുന്ന അപകട കാഴ്ചയാണ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. വെള്ളിഴായ്ച്ച രാവിലെ 6.30 ഓടെ ദേശീയ പാതയിൽ തട്ടാശേരി വിജയപാലസിന് സമീപത്തൂടെ കാൽനടയായി ജോലിക്ക് പോകുന്നയാളിനെ ഇടിക്കാതെ അമിത വേഗതയിൽ പോയ പിക്ക് അപ്പ് വാൻ പാതയോരത്ത് നിന്ന പോലീസിന്റെ സിസിടിവി കാമറ സ്ഥാപിച്ച പോസ്റ്റ് ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയി.സമീപത്തെ കെട്ടിടത്തിലെ സിസിടിവി കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കാൽ നടയാത്രക്കാരൻ എന്താണ് നടന്നതെന്നറിയാതെ പകച്ചു നിൽക്കുന്നതും പിക്ക് അപ്പ് വാൻ തന്റെ മുന്നിലൂടെ അമിത വേഗതയിൽ പോയതും മനസിലാക്കിയ യാത്രക്കാരൻ നെഞ്ചിൽ കൈവെച്ച് ദൈവത്തിന് നന്ദി പറയുന്നതും സി സി ടി വി ദൃശ്യങ്ങളിൽ കാണാം.…
Read More